Sunday, August 19, 2012

ഫ്രൈഡേ ( Friday )

മലയാള സിനിമയുടെ ചരിത്രത്തില്‍ എന്ന് അല്ല ലോകസിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ......

കിടിലം .,,,, പൊളപ്പന്‍ തുടക്കം . ഇതു ഏതായാലും താപ്പാന അല്ല .പിന്നെ ... ഓ..ഫ്രൈഡേ.ന്യൂജനറേഷന്‍........ പുതുമ . അതല്ലേ സംഗതി ?

തന്നെടെ തന്നെ.നിനക്കുള്ള സാധനം തന്നെ പടച്ചു കൊണ്ടിരിക്കുന്നത്.ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥ തിരകഥ സംഭാഷണം എന്നിവ ഒരുക്കിയത് നജീം കോയ ആണ് .(ഇവര്‍ രണ്ടു പേരുടെയും ആദ്യ സംരംഭം ആണെന്നു കരുതുന്നു ). അഭിനേതാക്കള്‍ ഫഹദ് ഫാസില്‍,ആന്‍ അഗസ്റ്റ്യന്‍,നെടുമുടി വേണു,ടിനി ടോം, വിജയ രാഘവന്‍,ചെമ്പില്‍ അശോകന്‍ , ശശി കലിംഗ ഇങ്ങനെ പോകുന്നു താര നിര .

അത് ശരി അപ്പോള്‍ നേരത്തെ പറഞ്ഞ ലോക ചരിത്രം ,,,,, പുതുമ .. അതെന്താ സംഗതി?

ഈ ചിത്രത്തിലെ ഏറ്റവും വലിയ പുതുമ ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഫഹദ് ഫാസില്‍ നിക്കറിടാതെ അഭിനയിക്കുന്നു എന്നതാണ് !!!!!

അയ്യേ .. വൃത്തികെട് പറയാതെ അണ്ണാ. ഇതെന്തോന്ന്?

സത്യമാണ് അനിയാ. ഈ സിനിമയില്‍ ആണ് ന്യൂജനറേഷന്‍ നായകനായി മതം മാറ്റം നടത്തിയതിനു ശേഷം ബെര്‍മുഡയുടെ,മോഡുലാര്‍ അടുക്കളയുടെ,സ്മാര്‍ട്ട്‌ ഫോണിന്‍റെ,ലാപ്‌ ടോപ്പിന്‍റെ,എന്തിനേറെ ഒരു അവിഹിതത്തിന്‍റെ പോലും അകമ്പടി ഇല്ലാതെ ശ്രീ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ഒരു ചിത്രം എന്ന് വേണമെങ്കില്‍ ഒന്ന് നീട്ടി പറയാം.മമ്മൂട്ടി ഒരു ആനയായി അഭിനയിക്കുന്ന ചിത്രം പുറകെ വരുന്നതിനാല്‍ ഇതൊക്കെ പിന്നെ പുതുമ തന്നെ അല്ലെ അനിയാ?

ശരി ശരി അണ്ണന്‍ സിനിമയെ പറ്റി പറഞ്ഞെ ?

ഈ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കാരണം ഉസ്താദ്‌ ഹോട്ടല്‍ സഹികേണ്ടി വന്ന ഹതഭാഗ്യര്‍ ആണ് മലയാളി പ്രേക്ഷകര്‍. രാജമാണിക്യം എന്നൊരു സിനിമ ആസ്വദിച്ചു എന്ന പാപത്തിനു പരിഹാരമായി സര്‍വശ്രീ മമ്മൂട്ടി സൃഷ്ട്ടിച്ച പോത്തന്‍ വാവ മുതല്‍ ഉള്ള പാതകങ്ങള്‍ ഇന്നും സഹിക്കുന്നു (സുരാജിനെ സഹിക്കുന്നത് വേറെ).ട്രാഫിക്‌ എന്ന ചിത്രം ആസ്വദിച്ചതിനുള്ള ശിക്ഷയാണ് അനിയാ ഈ ചിത്രം.

അങ്ങനെ പരത്തി പറയാതെ ഒന്ന് വിശദമാക്കാമോ ?

അനിയാ ഈ സിനിമയുടെ കഥ ഒറ്റ വാചകത്തില്‍ പറയാം.നമ്മള്‍ പത്രത്തില്‍ കാണാറില്ലേ ചിലപ്പോഴൊക്കെ .നഷ്ട്ടപ്പെട്ട സാധനം കണ്ടു കിട്ടിയ ആള്‍ തിരിച്ചേല്‍പ്പിച്ചു,ഓട്ടോ റിക്ഷയില്‍ മറന്നു വെച്ച പണവും സ്വര്‍ണവും സത്യസന്ധനായ ഓട്ടോ ഡ്രൈവര്‍ തിരിച്ചു ഏല്‍പ്പിച്ചു എന്നൊക്കെ.അത് തന്നെ കഥ.ഈ കഥ രണ്ടു മണികൂര്‍ കൊണ്ട് പറയാനുള്ള ഭഗീരഥ പ്രയത്നം ആണ് ഫ്രൈഡേ.ഒരു അപകടവും ഒരു ദിവസത്തെ കുറെ സംഭവങ്ങളും കൂടി കാണിച്ചാല്‍ മറ്റൊരു ന്യൂജനറേഷന്‍ വിജയം ആകും എന്നാ തോന്നല്‍ ആണ് ഈ ചിത്രത്തിന് അടിസ്ഥാനം എന്ന് തോന്നിപ്പോകും

നിങ്ങള്‍ ഇങ്ങനെ ഒരു മാതിരി ആക്കിയുള്ള സംസാരം? one day many stories എന്ന തലവാചകം കേട്ടാല്‍ അറിഞ്ഞു കൂടെ സംഗതി തകര്‍ക്കും എന്ന് .

ആദ്യമായി ഒരു കാര്യം,ഒരു സിനിമയില്‍ കുറേ അധികം ത്രെഡുകള്‍ ഉള്‍പ്പെടുത്തുന്നത് ഇതു ആദ്യമായോ ഈ ന്യൂ ജനറേഷന്‍ കാലത്തോ അല്ല.എന്‍റെ ഓര്‍മയില്‍ അങ്ങനെ എടുത്തിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് അങ്ങാടി എന്ന ചിത്രമാണ്.ഒരേ ഒരു ഡയലോഗ് മാത്രമുള്ള ഒരു പോലീസുകാരനുണ്ട് ആ ചിത്രത്തില്‍ (പപ്പുവിന്‍റെ അച്ഛനായി അഭിനയിക്കുന്ന നടന്‍. പേരറിയില്ല."എന്‍റെ പേരെഴുതിക്കോ സാറെ" എന്നതാണ് ആ നടന്‍ പറയുന്ന ഏക ഡയലോഗ്).അയാളുടെ കഥ പോലും വേണമെങ്കില്‍ പ്രസ്തുത ചിത്രത്തിലെ ഒരു ത്രെഡ് ആയി കാണാവുന്നതാണ്.അങ്ങാടിയില്‍ നിന്നും ട്രാഫിക്കില്‍ എത്തുമ്പോള്‍ കാണാവുന്ന വ്യത്യാസം ഒരു പ്രത്യേക സമയത്ത് നടക്കുന്ന ഒരു സംഭവം അതുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറേ പേരുടെ ജീവിതങ്ങളെ എങ്ങനെ മാറ്റി മറിച്ചു എന്നതാണ്.എന്നാല്‍ ഈ ചിത്രത്തില്‍ ആകട്ടെ. ഒരു ദിവസം ഒരു നഗരത്തില്‍ (ആലപ്പുഴ) രാവിലത്തെ ബോട്ടില്‍ എത്തുന്ന കുറേപ്പേര്‍.അന്ന് നടക്കുന്ന കുറേ സംഭവങ്ങള്‍ (അതില്‍ ആ ബോട്ടില്‍ വന്നവരും അല്ലാത്തവരും ഉള്‍പ്പെട്ടതാണ്) എല്ലാം കഴിഞ്ഞു വന്നവരെല്ലാം തിരികെ പോകാനായി ബോട്ടില്‍ കേറുന്നു.വഴിയില്‍ കൊടും കാറ്റും,മഴയും , ബോട്ട് തകരുന്നു .സകലരും വെള്ളത്തില്‍ ചാടുന്നു (ലൈഫ് ബെല്‍റ്റ്‌ സഹിതം)ഒരാള്‍ മരിക്കുന്നു.ബാക്കി എല്ലാരും രക്ഷപ്പെടുന്നു.ഇതു തന്നെ കഥ.അവസാന ഭാഗം എങ്കെയും എപ്പോതും എന്ന പടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്‌ ആകാന്‍ സാധ്യത ഉണ്ട് (ഒന്നൊന്നര പ്രചോദനം ആയി പോയേ !!!)

എന്നാലും ...

ശരി, നിനക്ക് ബോധിച്ചില്ലേല്‍ കേട്ടോ നടക്കുന്ന സംഭവങ്ങള്‍ ഇവയാണ് .

1) കൊച്ചു മകളുടെ കല്യാണത്തിന് സ്വര്‍ണം എടുക്കാന്‍ നഗരത്തിലേക്ക് ബോട്ടില്‍ വരുന്ന വൃദ്ധനും (നെടുമുടി) കുടുംബവും .ഓട്ടോയില്‍ മറന്നു വയ്ക്കുന്ന സ്വര്‍ണ്ണം നല്ലവനായ ഓട്ടോ ഡ്രൈവര്‍ ബാലു (ഫഹദ് ഫാസില്‍) തിരികെ കൊടുക്കുന്നു .

2) നഗരത്തിലുള്ള ഒരു പയ്യന്‍,ബോട്ടില്‍ വരുന്ന ഒരു പെങ്കൊച്ചിനെ (ആന്‍) വളച്ചു (അവര് ലൈന്‍ ആന്നേ)ബീച്ചില്‍ പോയി സോള്ളിയിരിക്കുമ്പോള്‍ പോലീസ് (സദാചാരം അല്ല ഒറിജിനല്‍ ) പിടിച്ചു വൈകുന്നേരം വരെ സ്റ്റേഷന്‍നില്‍ ഇരുത്തുന്നു.

3) കുട്ടിയെ ദത്തെടുക്കാന്‍ വന്ന ദമ്പതികള്‍ കുട്ടികള്‍ ഉണ്ടാവില്ല എന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഒരു തട്ടിപ്പുകാരന്‍റെ സഹായത്തോടെ നാട് മുഴുവന്‍ ഓടി ഒടുവില്‍ ദത്തെടുത്തു തിരിച്ചു പോകുന്നു. തട്ടിപ്പുക്കാരന്‍ ബോട്ടില്‍ തിരികെ പോകുന്നു.

4) വെള്ളി മൂങ്ങയെ വില്‍ക്കാന്‍ വന്ന ബൈജു ഏഴുപുന്നയും ശിങ്കിടിയും. സംഗതി നടക്കാതെ തിരികെ പോകുന്നു.

5) പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍ ഒരാള്‍ ബോട്ടില്‍ വരുന്നു.തിരികെ പോകുന്നത് അയാളുടെ ഭാര്യയും കുട്ടിയുമാണ്. അങ്ങേരു വേറൊരു വഴിക്ക് പോയി .

ഇതില്‍ കൂടുതല്‍ രംഗങ്ങള്‍ ഉള്ളത് ആയതിനാല്‍ പ്രധാന കഥ എന്ന് പറയാവുന്നത് ആദ്യത്തേത് ആണ് .എന്നാല്‍ മറ്റു കഥകള്‍ പ്രത്യേകിച്ചു ഒന്നും പറയാത്തത് കൊണ്ട് അഥവാ പറയാന്‍ ഇല്ലാത്തത് കൊണ്ട് അവയെല്ലാം തന്നെ വെറുതെ ടൈം ഫില്ലേര്‍സ് ആയി ഇട്ടിരിക്കുന്ന പ്രതീതി ആണ് ഉണ്ടാകുന്നതു.ഈ കഥകളെല്ലാം ഒരു പൊതുവായ പോയിന്ന്റില്‍ സ്ഥലത്ത് എത്തിക്കാനായി ഇവരെ ബോട്ടില്‍ കയറ്റുന്നത് മുതല്‍ ഇതു തീരുന്നില്ലല്ലോ എന്ന തോന്നലാണ് ഉണ്ടാകുന്നതു.അത് വരെ ഇതെല്ലാം തമ്മില്‍ എങ്ങനെ എങ്കിലും ബന്ധപ്പെടും എന്ന പ്രതീക്ഷയില്‍ കണ്ടു കൊണ്ടിരിക്കാം.സിനിമ തുടങ്ങുന്ന ആദ്യ ഒരു പത്തു നിമിഷം സംസാരം മൊത്തം കൊങ്ങിണി ഭാഷയില്‍ ആയതിനാല്‍ സംഗതി ഊഹിക്കാനെ പറ്റു.കുറഞ്ഞ പക്ഷം അവിടെ sസബ് ടൈറ്റിലുകള്‍ ഇടാനുള്ള വകതിരിവ് പോലും സംവിധായകന്‍ കാണിക്കുന്നില്ല.

അപ്പോള്‍ അഭിനയം ...

ദോഷം പറയരുതല്ലോ എല്ലാ അഭിനേതാക്കളും എടുത്തു മറിച്ചു എന്നൊന്നും പറയാന്‍ ഇല്ലെങ്കിലും അവര്‍ അവരുടെ വേഷം വൃത്തിയായി ചെയ്തു. അന്തവും കുന്തവും ഇല്ലാത്ത ഒരു തിരകഥ ഉണ്ടായി പോയത് അവരുടെ തെറ്റല്ലല്ലോ .
ആന്‍ അഗസ്റ്റിന്‍ തടി സൂക്ഷിച്ചാല്‍ നല്ലത്(ഈയിടെയായി ഇറങ്ങുന്ന പടത്തിലെ കൊച്ചുങ്ങളെക്കുറിചെല്ലാം ഇത് പറയേണ്ടി വരുന്നത് ഗതികേടാണ് ) .പൊക്കം കുറവായത് കൊണ്ടാകണം നാള്‍ക്കു നാള്‍ കൊച്ച് ഒരു ഗോളാകൃതിയില്‍ ആയി വരുന്നു.ഗാനങ്ങളും (?) ഛായാഗ്രഹണവും നന്നായി.അതില്‍ തന്നെ വികാര വിക്ഷോഭം (ശോകം) അഭിനയിക്കുന്ന ആനിന്‍റെ മുഖത്തിനടുത്ത് പോലും ക്യാമറ കൊണ്ട് വരാതെ എടുത്ത ഔചിത്യത്തിനു നൂറു മാര്‍ക്ക്.ഓര്‍ഡിനറിക്ക് ശേഷം ആ കൊച്ച് അഭിനയിച്ചാല്‍ സത്യമായും എനിക്ക് പേടിയാ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

തിരകഥയില്‍ ഒരല്‍പം ശ്രദ്ധിച്ചിരുന്നു എങ്കില്‍ നന്നായേകുമായിരുന്ന ഒരു ചിത്രം ഒന്നുകില്‍ തിരകഥകൃത്തിന് ബോധം വേണം ഇല്ലങ്കില്‍ സംവിധായകന് വെളിവ് വേണം എന്ന് വിളിച്ചു പറയുന്ന ചിത്രം .

അടിക്കുറിപ്പ് : തിരുവനന്തപുരത്തെ ഏറ്റവും ചെറിയ തിയറ്ററില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.വരിയില്‍ നിന്ന് ടിക്കറ്റ്‌ എടുത്തു വന്നപ്പോള്‍ കൂടെ വന്ന ശ്രീനി പടം കാണാന്‍ വന്ന ഒരു ഓട്ടോ ഡ്രൈവറുടെ വന്‍ ബൌധിക ചര്‍ച്ചക്ക് ഇരയാകുന്നു.ഡയലോഗ് ഇപ്രകാരം "ഇതൊക്കെ എവന്മാരുടെ ഒരു കളിയല്ലേ . ഇപ്പം ചെറിയ തിയറ്ററില്‍ ഇട്ടാല്‍ കുറെ ദിവസം ടിക്കറ്റിനു നല്ല ക്യു ആയിരിക്കും.വഴിയെ പോകുന്നവരെല്ലാം ഇതെന്തോ സംഭവം ആണെന്ന് വിചാരിക്കും.ടിക്കറ്റ്‌ കിട്ടാത്തവന്‍ വാശിക്ക് പിറ്റേ ദിവസം റിസര്‍വ് ചെയ്തു കാണും. എല്ലാത്തിനും പുറമേ ഇരുപത്തി അഞ്ചാം ദിവസം വരെ എല്ലാ ഷോയും ഹൌസ് ഫുള്‍ എന്ന് വെണ്ടയ്ക്ക നിരത്താം.സംശയം ഉണ്ടെങ്കില്‍ നോക്കിക്കേ ഈ ഡയമണ്ട് നെക്കലസ്,തട്ടത്തിന്‍ മറയത്തു ഒക്കെ എവിടെയാ റീലീസ് ആയതു എന്ന്. ഇതൊന്നും നമുക്ക് മനസിലാവില്ലല്ലോ ". പടം തുടങ്ങാന്‍ സമയം ആയതു കൊണ്ടും ആദ്യം പറഞ്ഞ പടം എനിക്ക് ഇഷ്ട്ടപെട്ടത്‌ കൊണ്ടും അങ്ങേരുടെ ധാര്‍മിക രോഷത്തില്‍ നിന്നും ശ്രീനിയെ മോചിപ്പിച്ചു അകത്തേക്ക് പോകുമ്പോള്‍ ആണ് ശ്രദ്ധിച്ചത് ശ്രീനിയുടെ മുഖത്ത് അകെ ഒരു ചമ്മല്‍.ചോദിച്ചപ്പോള്‍ ശ്രീനിയുടെ മറുപടി . "അണ്ണാ അയാള് പറഞ്ഞത് കുറെ ശരിയാണ്.തട്ടത്തിന്‍ മറയത്തു ഒക്കെ ഞാന്‍ കണ്ടത് അങ്ങനെ തന്നെയാണ് " (ഞാന്‍ അങ്ങനെ അല്ല കണ്ടത് എന്നത് കൊണ്ട് പ്രതികരിച്ചില്ല ) !!!!!

(മേല്‍പ്പറഞ്ഞ സംഭവം സത്യമായും നടന്നതാണ്. സൌകര്യമുള്ളവന്‍ വിശ്വസിച്ചാല്‍ മതി !!!!)

6 comments:

 1. തട്ടതിന്‍ മറയത്ത് , റിലീസ് ചെയ്യാന്‍ ഒരു പാട് തടസം ഉണ്ടായിരുന്നു , സിംഹാസനം റിലീസ് മാറിയതാണ് ആ സിനിമക്ക് ഭാഗ്യം ആയത് , സിംഹാസനത്തിന്റെ ഗാപ്പില്‍ ഇട്ട പടം വന്‍ ഹിറ്റായി മാറി, പ്രത്യേകിച്ചും മുസ്ലീം പെണ്ണുങ്ങള്‍ ഇത് തങ്ങളുടെ പടം ആയി കരുതി അങ്ങ് വിജയിപ്പിച്ചു , വിശാഖില്‍ അഞ്ചു ശോ ആര് ശോ വരെ ഇടേണ്ടി വന്നു, മോഹന്‍ലാല്‍ ഈ സിനിമക്ക് ആവുന്ന തുരങ്കം വച്ച് പ്രോദ്യൂസ് ചെയ്യാന്‍ ആളില്ലായിരുന്നത് കൊണ്ടാണ് മുകേഷും ശ്രീനിവാസനും ചേര്‍ന്ന് പ്രോദ്യൂസ് ചെയ്തത് , ലാല്‍ ജോസും ബിനാമി , ഒടുവില്‍ ശ്രീവിശാഖ് മാറി ശ്രീകുമാറില്‍ പടം ഇടാന്‍ മുതലാളി തീരുമാനിച്ചിട്ടും മോഹന്‍ലാല്‍ നിര്‍ബന്ധിച്ചു സ്പിരിറ്റ്‌ ഓടിപ്പിക്കുക ആയിരുന്നു പലപ്പോഴും ആള്‍ക്കാര്‍ക്ക് ടിക്കറ്റ് കൊടുത്ത് കയറുകയായിരുന്നു സ്പിരിടിനു , പത്മശ്രീ ഭരത് സരോജ്കുമാരില്‍ മോഹന്‍ലാലിനെ കളിയാക്കിയതിന്റെ പ്രതികാരം , ഫ്രൈടെക്കും തിയെടര്‍ കിട്ടാഞ്ഞിട്ടാണ് ശ്രീ ആയത് , ഓണത്തിന് ചവര്‍ പടം ഹിടാകും മിസ്ടര്‍ മരുമകന്‍ ആയിരിക്കും ഹിറ്റ്‌ , ഗജ പോക്കിരിക്കും ആളുണ്ട്

  ReplyDelete
  Replies
  1. എല്ലാത്തിലും ജാതിയും മതവും മാത്രം കാണുന്നത് ഒരുതരം മാനസിക രോഗം അന്നെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍ എന്ന് പറയാന്‍ (മാത്രം) ഈ സന്ദര്‍ഭം വിനിയോഗിക്കുകയാണ്‌ :)

   Delete
 2. The last part. I think they tried it with 22FK as well? I saw it in the smallest theatre in Kottayam.

  ReplyDelete
 3. തട്ടമിടുന്നത് ജാതി മതം അറിയിക്കാനാണല്ലോ പ്രേക്ഷകാ അല്ലാതെ അവര്‍ സുന്നത് ഒന്നും ചെയ്യാറില്ലല്ലോ , സാധാരണ എം ബ്ലോക്കായി ഒരു പടത്തിനും അവരെ കാണാറില്ല ഈ പടത്തിനു കണ്ടു അത്രേ പറഞ്ഞുള്ളൂ

  ReplyDelete
  Replies
  1. തട്ടമിടുന്നത് മതം അറിയിക്കാനാണ് എന്ന് ആരാ പറഞ്ഞെ? തട്ടം ഇടുന്നതും, ചന്ദനക്കുറി ഇടുന്നതും,കുരിശുമാല ഇടുന്നതും ഓരോ ആള്‍ക്കാരുടെ വിശ്വാസവും അതിലൂടെ അവര്‍ക്ക് സന്തോഷം സമാധാനം ഇവയൊക്കെ തരുന്നവയും ആണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.അതില്‍ ജാതി മാത്രം കാണുന്ന ആള്‍ക്കാരെ പറ്റിയാണ് ഞ്ഞാന്‍ മുകളില്‍ പറഞ്ഞത്.തലയില്‍ കൂടി തുണി ഇടുന്നത് ഹിന്ദുക്കളും (ഉത്തരന്ത്യയില്‍ ) ക്രിസ്ത്യാനികളും (പള്ളിയിലോക്കെ പോകുമ്പോളും ) ചെയ്യാറുണ്ട് .നല്ല വെയില്‍ ഉള്ള സമയത്ത് ഇരു ചക്ര വാഹനത്തിനു പുറകിലോ മുന്‍പിലോ ഇരുന്നു പോകുന്ന ഏതു സ്ത്രീയും അങ്ങനെ ചെയ്യാറുണ്ട് . ഇതെല്ലാം വ്യക്തിപരമായ അവരുടെ ചോയ്സ് ആയിരിക്കണം അഥവാ അകുംബോളാണ് ഭാരതം ഒരു ജനാധിപത്യരാജ്യം ആകുന്നത്‌.
   പിന്നെ ഏതു നാട്ടിലാണ് സ്ത്രീകള്‍ സിനിമക്ക് പോകാത്തത്? ഇക്കാലത്തെ സിനിമാശാലകളിലെ ബഹളം ഒരുമാതിരി കുടുംബങ്ങളെ ഒക്കെ ആദ്യദിവസങ്ങളില്‍ സിനിമ ശാലകളില്‍ നിന്ന് അകറ്റി നിര്ത്തുന്നു എന്നതിന് അപ്പുറം,എന്‍റെ നാട്ടില്‍ അങ്ങനെ ഒരു സംഗതി ഞാന്‍ കണ്ടിട്ടില്ല .സുശീലന്‍ വല്ല വയനാടോ,ഇടുക്കിയോ,മലപ്പുറമോ മറ്റോ ആണോ ?

   Delete
 4. അപ്പ സുശീലനിക്ക പറയുന്നത് നാട്ടിലെ തട്ടമിട്ട പിള്ളര്‍ എല്ലാം നായര് പയ്യന്മാരുടെ കൂടെ ചാടി പോകാന്‍ റെഡിയായി നിക്കണ കൊണ്ടാണ് തട്ടത്തിന്‍ മറയത്തു ഹിറ്റായത് എന്നാണോ?അല്ല അവരുടെ സ്വന്തം പടം എന്ന് മുസ്ലീം പെമ്പിള്ളേര്‍ തട്ടതിന്‍ മറയത്തിനെ ഏറ്റെടുക്കണം എങ്കില്‍ അതിന്റെ കഥ അവരുടെ സ്വന്തം കഥയോ ആകണം എന്ന് ആഗ്രഹമുള്ള കഥയോ ആയിരിക്കുമല്ലോ ? ആണെന്നാണോ സുശീലനിക്ക പറയുന്നത് ?

  ReplyDelete