മാന്യ പ്രേക്ഷകര്‍ക്ക് ജയ് വേതാളം ചാനല്‍ന്റെ മലയാള സിനിമ 2010 എന്ന പരിപാടിയിലേക്ക് സ്വാഗതം . എന്ന് നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ യുണിവേര്സല് ബ്ലോഗ്ഗര്‍ എന്നറിയപ്പെടുന്ന ശ്രീ പ്രേക്ഷകന് ആണ് . അനാരോഗ്യം മൂലം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നാ സംശയം ഉണ്ടായിരുന്നു എങ്കിലും തന്റെ അനാരോഗ്യം വക വെക്കാതെ ,ഡോക്ടരോടൊപ്പം അദേഹം നമ്മോടൊപ്പം ഉണ്ട് .ആദ്യമായി നമുക്ക് അദേഹത്തിന്റെ ആരോഗ്യ നിലയെ നിലയെക്കുറിച്ച് ഒന്നന്വേഷിക്കാം .ഡോക്ടര്‍ ശ്രീ പ്രേക്ഷകന്റെ മാനസിക ആരോഗ്യ നിലവാരം എങ്ങനെയുണ്ട് ? അദേഹം ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ പ്രാപ്തനാണോ ?
ഡോക്ടര്‍ : തീര്‍ച്ചയായും . പ്രേക്ഷകനെ ബാധിച്ചിരിക്കുന്ന രോഗം അന്യന് എന്ന ചിത്രത്തില്‍ വിക്രമിന് വന്നത് പോലെയുള്ള മള്‍ട്ടിപ്പിള്‍ പെര്സണ്നാലിട്ടി ഡിസ്ഓര്ഡര് എന്ന രോഗമാണ് . ഇദ്ദേഹത്തില്‍ കയറിയിരിക്കുന്ന അപര വ്യക്തിത്വം ഇപ്പോളത്തെ മിക്കവാറുമുള്ള എല്ലാ സിനിമ-മാധ്യമ രംഗത്തിന്റെ പ്രതിനിധിയാണ് .നൂറു ശതമാനം പ്രേക്ഷകന് എതിരായ ഈ അപര വ്യക്തിത്വത്തെ നമുക്ക് തല്ക്കാലം ആന്റി പ്രേക്ഷകന് എന്ന് വിളിക്കാം . നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് രണ്ടു പേരും ഉത്തരം നല്‍കുന്നതാണ് .ഒരാളുടെ അസ്തിത്വത്തെ പറ്റിയോ അയാളുടെ അഭിപ്രായത്തെ പറ്റിയോ മറ്റെയാള്‍ക്ക് അറിയില്ല എന്ന് മാത്രം.
വളരെ നല്ലത് ഡോക്ടര്‍ അപ്പോള്‍ നമുക്ക് ആരംഭിക്കാം .
1)ചോദ്യം :ഈ വര്‍ഷം ഒരു മലയാളീ സിനിമ പ്രേക്ഷകന് നടത്താന്‍ കഴിയുന്ന ഏറ്റവും സത്യ സന്ധമായ കുമ്പസാരം ?
പ്രേ : ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ശങ്കര്‍ - രജനീകാന്ത് ടീം ന്റെ യന്തിരന് എന്ന ചിത്രം ആയിരുന്നു.
ആന്റി പ്രേ :മലയാളികളുടെ ആസ്വാദന നിലവാരം തീരെ കുറഞ്ഞു പോയത് കാരണം നമ്മുടെ ലാലേട്ടന്റെ ഉജ്ജ്വല ശിക്കാറും,മമ്മൂട്ടിയുടെ വ്യതസ്ത പ്രാഞ്ചിയും മൂക്ക് കുത്തി താഴെ വീണു. ഞങ്ങള്‍ ഫാന്‍സും,പത്രങ്ങളും ജീവന് കൊടുത്ത് കുഴലൂതിയിട്ടും രണ്ടും അന്‍പത്-അറുപതു ദിവസം കടന്നില്ല
2)ചോദ്യം : ഒരു മലയാള സിനിമ പ്രേക്ഷകന് എന്ന നിലയില്‍ ഈ വര്‍ഷം തങ്ങള്‍ക്കു ലജ്ജിച്ചു തല താഴ്ത്താന്‍ തോന്നിയതെപ്പോള്‍ ?
പ്രേ : സഹസ്രം,കോക്ക് ടൈല്‍,ആഗതന്,നായകന്,അപൂര്‍വ രാഗം,ദാസന് തുടങ്ങിയ ഭേദപ്പെട്ട ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം ലഭിക്കാതെ വന്നതില്‍
ആന്റി പ്രേ : യന്തിരന് അഞ്ചും ആറും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോഴും എല്‍സമ്മ എന്ന ആണ്‍കുട്ടി മാന്യമായി നൂറു ദിവസം ഓടിച്ച മലയാളി പ്രേക്ഷകര്‍ എന്നില്‍ കഠിനമായ ലജ്ജ ഉണര്‍ത്തുന്നു. ഇവന്മാര് എന്ത് കൊണ്ട് ശിക്കാര്‍ ,പ്രാഞ്ചിയേട്ടന്,അലക്സാണ്ടര്‍ ദ ഗ്രേറ്റ്, പ്രമാണി തുടങ്ങിയ പടങ്ങള്‍ക്ക് ഈ ആവേശം കാണിക്കുന്നില്ല? മമ്മൂട്ടി,മോഹന്‍ലാല്‍ എന്നീ രണ്ടു ദൈവങ്ങള്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് നിലവാരം ഉണ്ടോ എന്ന് നോക്കാന്‍ ഇവന്മാര്ക്ക് എങ്ങനെ ധൈര്യം വന്നു? അവര്‍ ചുമ്മാ ക്യാമറക്ക് മുന്നില്‍ നിന്നാല്‍ ആ മുഖങ്ങള്‍ , ആ ഫുള്‍ ഫിഗറുകള് ഇതൊക്കെ കണ്ട് നിര്‍വൃതി അടഞ്ഞ് പോന്നാല്‍ പോരെ ഈ തെണ്ടികള്‍ക്കു. ഛായ്,ലജ്ജിക്കു മലയാളമേ ,ലജ്ജിച്ചു തല താഴത്തു
3)ചോദ്യം : ഈ വര്‍ഷം ഒരു മലയാള സിനിമ നിരൂപകനും പച്ചക്ക് പറയാത്ത സത്യം
പ്രേ : മലയാള സിനിമകളിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങള്‍ ഹാപ്പി husbands, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നെ ചിത്രങ്ങള്‍ ആണ് .രണ്ടു ചിത്രങ്ങളും നൂറ്റി അമ്പതു ദിവസത്തോളം നാലു ഷോ ആയി റിലീസ് കേന്ദ്രത്തില്‍ ഓടിയ ചിത്രങ്ങളാണ് . തിരുവനന്തപുരത്തെ കാര്യം എനിക്ക് നേരിട്ടറിയാം.
ആന്റി പ്രേ :എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന്റെ നിരൂപണം ഞങ്ങളില്‍ മിക്കവരും പടം കാണും മുന്‍പേ എഴുതിയാണ് . ശിക്കാറും പ്രാഞ്ചിയേട്ടനും എങ്ങനെയെങ്കിലും ഹിറ്റാക്കി എടുക്കാനുള്ള തത്രപ്പാടില്‍ ഇതിനൊക്കെ ആര്‍ക്ക് നേരം. പക്ഷെ എന്നിട്ടും ഏറ്റില്ല .അതാണ് സങ്കടം
4)ചോദ്യം : ഒരല്പം പ്രതിഭ/കഴിവ് കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിന്റെ രാംഗോപാല്‍ വര്‍മ എന്ന് നിസംശയം വിളിക്കാമായിരുന്ന സംവിധായകന് ?
പ്രേ : വിനയന്
ആന്റി പ്രേ : ബി ഉണ്ണികൃഷ്ണന്
5)ചോദ്യം :നടന് മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം
പ്രേ : പോക്കിരി രാജാ .
(അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ലോക ക്ലാസ്സിക് ചിത്രം ഇറക്കി തന്റെ കടുത്ത ആരാധകരെ പോലും പോക്കിരി രാജാ എന്ന ചിത്രം കാണാന്‍ അട്ടി ഓടിച്ചത് വഴി .അല്ലാതെ ആ പടം എങ്ങനെ ഓടി എന്ന് ഇപ്പോളും എനിക്ക് മനസിലായിട്ടില്ല).
ആന്റി പ്രേ :കാണ്ഡഹാര്‍ ,അലക്സാണ്ടര്‍ ദ ഗ്രേറ്റ് .ഇമ്മാതിരി പടങ്ങളില്‍ അഭിനയിച്ചാലും വീണ്ടും തന്നെ ചുമന്നോണ്ട് നടക്കാന്‍ കുറച്ചു കഴുതകള്‍ എങ്കിലും കേരളത്തില്‍ ബാക്കിയുണ്ടാവും എന്ന് പ്രധാനമായി ബൂലോകത്തില്‍ തെളിയിച്ച അദേഹത്തിന്റെ പ്രഭാവമാണ് സത്യത്തില്‍ ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വിജയം
6)ചോദ്യം : യുവ പ്രതിഭ വിനീത് ശ്രീനിവാസന്റെ ഈ വര്‍ഷത്തെ മലയാള സിനിമക്കുള്ള ഏറ്റവും വലിയ സംഭാവന?
പ്രേ : കേരളത്തിലെ സുബ്രമണ്യപുരത്ത് വെച്ച് നടക്കുന്ന റോക്ക് ഓണ്‍ എന്ന മലര്‍വാടി ചിത്രം ഇറക്കിയത് കൊണ്ട് മലയാളത്തില്‍ ഏതു അവനും പടം സംവിധാനം ചെയ്യാമെന്ന അവസ്ഥ ഉണ്ടാകുകയും തന്മൂലം ത്രീ ചാര് സൗ ബീസ് , നിറകാഴ്ച , അവന് , ഫിഡില്‍ എന്നിങ്ങനെ ഒത്തിരി കലാ രൂപങ്ങള്‍ മലയാളികള്‍ക്ക് കാണാന്‍ ഭാഗ്യം ഉണ്ടായി.നടന് ദിലീപും പ്രസ്തുത സംഭാവനയില് കാര്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നത് സ്മരണീയമാണ്
ആന്റി പ്രേ :കേരളത്തിലെ അവസാന ബുദ്ധിജീവികളില്‍ ഒരാളായ ശ്രീനിവാസന്റെ മകനായ താന്‍ അച്ഛന്റെ പാത പിന്തുടര്ന്ന്,കഴിയുന്നതും മലയാളികളുടെ അപകര്‍ഷതാ ബോധവും, സഫലീകരിക്കാത്ത മോഹങ്ങളും, തമിഴിലെയും ,ഹിന്ദിയിലെയും കൊള്ളാവുന്ന പടങ്ങളുടെ ഫോര്‍മാറ്റ് വൃതികേടാക്കിയിട്ടാണെങ്കിലും ആധുനിക പടം എന്ന രീതിയില്‍ മലയാളികള്‍ക്ക് നല്‍കും എന്ന് ആ മുത്ത് പല അഭിമുഖങ്ങളിലൂടെയും നമുക്ക് ഉറപ്പ് തന്നില്ലേ. അത് പോരെ കനത്ത ഒരു ഒന്നൊന്നര സംഭാവനക്ക് ?
7)ചോദ്യം : മലയാള ചലചിത്ര രംഗത്ത് ഈ വര്‍ഷം അടിവരയിട്ടു കുറിക്കപെട്ട ഫാക്റ്റ്?
പ്രേ : പ്രേക്ഷകരെ ഇളക്കി മറിക്കുന്ന പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോളും സുരേഷ് ഗോപി മാത്രമേ ഉള്ളു .
(ഇതു വരെ ശ്രമിച്ചു പരാജയപ്പെട്ടവര്‍ മമ്മൂട്ടി : രൌദ്രം,മോഹന്‍ലാല്‍ ബാബാ കല്യാണി,പ്രിത്വിരാജ് : ത്രില്ലെര്‍ , ജയസൂര്യ : റോബിന് ഹൂഡ്/പോസിറ്റീവ് ,ജയറാം:രഹസ്യ പോലീസ് ,ഇന്ദ്രജിത്ത്:ചേകവര്‍,കലാഭവന്‍ മണി : ???) ഇനി ശരത് കുമാറില്‍ ആണ് ഒരു പ്രതീക്ഷ.മെട്രോ വരട്ടെ ...
ആന്റി പ്രേ : (ആത്മഗദം) പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് ശരാശരി മലയാളി പ്രേക്ഷകന് പരമ പുച്ഛമായിരുന്ന രജനികാന്ത് എന്ന പേര് തിയറ്ററിന്റെ മുന്നില്‍ സ്ഥിരമായി വെറുതെ ഒരു കടലാസില്‍ എഴുതി വെച്ചാല്‍ ,മലയാളത്തിലെ സുപ്പര്‍ താരങ്ങള്‍ മിക്കവാറും ആത്മഹത്യാ ചെയ്യേണ്ടി വരും.(പ്രകാശം) സൂപ്പര്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താവുന്ന ഒരു നടനും ഉയര്‍ന്നു വന്നില്ല ഈ വര്‍ഷവും (ആശ്വാസം )
8 )ചോദ്യം : ഒരു സാധാരണ മലയാള പ്രേക്ഷകന് എന്ന നിലയ്ക്ക്,സുരേഷ് ഗോപി സ്റ്റൈല്‍ ലില്‍ "ഭാ..." എന്ന് ആട്ടാന്‍ തോന്നിയ നിമിഷം .
പ്രേ : മോഹന്‍ലാല്‍ തന്റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിപ്പിച്ച വര്‍ഷമാണ് ഇതെന്നും കേരള സര്‍ക്കാരിന്റേതുള്‍പ്പെടെ പല ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡ് അബാസിഡര്‍ ലാലേട്ടനാണ് എന്നത് ഇതിന്റെ തെളിവാണെന്നും ബൂലോകത്തെ നിര്‍ഭയനും തന്റെടിയും മാപ്രാണം അന്തിപത്രത്തിന്റെ പ്രാദേശിക ലേഖകനുമായ ശ്രീ ടോമി പാല തന്റെ ബ്ലോഗില്‍ എഴുതിയത് വായിച്ചപ്പോള്‍
ആന്റി പ്രേ :പ്രേക്ഷകന് എന്നോരുത്തനുണ്ട് . അവന്റെ ബ്ലോഗില്‍ മമ്മൂട്ടി ,മോഹന്‍ലാല്‍ ചിത്രങ്ങളുടെ അഭിപ്രായം എഴുതി വെയ്ക്കുന്നത് കാണുമ്പൊള്‍ ഒക്കെ തോന്നാറുണ്ട് . ആ മനുഷ്യ ദൈവങ്ങളുടെ പടങ്ങള്‍ക്ക് നിലവാരം വേണം എന്ന് പറയാന്‍ ഇവന് ആര്? ആ തെണ്ടിക്ക് ചുമ്മാ ചെന്ന് നാല്പതു രൂപ കാണിക്കയിട്ട് തിയറ്ററില്‍ അവരുടെ ദര്‍ശനം കിട്ടി സായൂജ്യം അടഞ്ഞ് മിണ്ടാതെ പോന്നാല്‍ പോരെ? എല്ലാ മലയാളിയുടെയും ധര്‍മ്മമല്ലേ അത്? ആട്ടണ്ടേ അവനെ മുഖമടച്ച് ?
9)ചോദ്യം : മലയാള ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന ഒരാള്‍ എന്ന നിലയ്ക്ക്,ഈ വര്‍ഷം കണ്ണ് നിറഞ്ഞു പോയ നിമിഷം ..
പ്രേ : ടൂര്‍ണമെന്റ് എന്ന ചിത്രം മര്‍മ്മത്ത് കൊള്ളുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ് എന്ന് സൂര്യാസ്തമയം എന്ന ബ്ലോഗ്ഗര്‍ സുഹൃത്ത് എഴുതി കണ്ടപ്പോള്‍
ആന്റി പ്രേ : കാണ്ഡഹാര്‍ എന്ന ഉജ്ജ്വല ചിത്രം കണ്ടപ്പോള്‍ . മുന്‍പ് യഥാര്‍ത്ഥ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നപ്പോള്‍ തീവ്രവാദികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയ അന്നത്തെ സര്‍ക്കാരിനെ ഞാന്‍ കുറെ ചീത്ത വിളിച്ചിരുന്നു. ഈ പടം കണ്ടപ്പോള്‍ സത്യത്തില്‍ അന്ന് ചീത്ത വിളിച്ചതില്‍ എനിക്ക് ശരിക്ക് വിഷമം തോന്നി . ഈ പടത്തിന്റെ സംവിധായകന് മേജര്‍ രവി ഒക്കെ അല്ലായിരുന്നോ അന്ന് നമ്മുടെ കയ്യിലുള്ള കമാണ്ടോസ് . ബന്ധികളെ രക്ഷിക്കാന്‍ അങ്ങോട്ട് വിട്ടേച്ചാലും മതിയായിരുന്നു . തീവ്രവാദികള്‍ ബന്ദികളെ മുഴുവന്‍ കൊന്നിട്ട് ചിലപ്പോ വന്നു ഇന്ത്യ പിടിച്ചേടുത്തേനെ .ബുദ്ധിയുള്ള സര്‍ക്കാരിനെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്ന് ഓര്‍ത്ത് കണ്ണ് നിറഞ്ഞ് പോയി അണ്ണാ കണ്ണ് നിറഞ്ഞ് പോയി
10 )ചോദ്യം : മലയാള സിനിമ പത്രപ്രവര്‍ത്തകരും ബ്ലോഗര്‍മാരും ഈ വര്‍ഷം കാണിച്ച ഏറ്റവും വലിയ വൃത്തികേട്...
പ്രേ : പോക്കിരി രാജാ എന്ന വിജയ ചിത്രത്തിന്റെ ക്രെഡിറ്റ് മൊത്തമായി ശ്രീ മമ്മൂട്ടിക്ക് പതിച്ചു കൊടുക്കുകയും .തുല്യ പ്രാധാന്യം ഉണ്ടായിരുന്ന പ്രിത്വിരാജിനെ അവഗണിക്കുകയും ചെയ്തത് .
ആന്റി പ്രേ :മലയാളത്തിന്റെ ആധുനക ബുദ്ധിജീവി സംസ്കാരത്തിന്റെ പ്രതീകമായി നമ്മുടെ താടി രഞ്ചിത്തിനെ അവരോധിക്കാത്തത്. പാവം താടി ...അവസരം കിട്ടിയ സ്ഥലങ്ങളിലൊക്കെ പറഞ്ഞു നോക്കി അയാള്‍ ഒരു അതി ബൌധിക ജീവിയാണ് എന്ന്. വൃത്തികെട്ടവന്മാര് സമ്മതിച്ചു കൊടുക്കണ്ടേ?
11)ഈ വര്‍ഷം കണ്ട ഏറ്റവും സഹതാപം അര്‍ഹിക്കുന്ന കാഴ്ച
പ്രേ : മൂന്ന് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത , മൂന്ന് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഓരോ ദിവസവും മൂന്നായി കൂടിയാല്‍ പോലും, തിരുവനന്തപുരത്ത് പോലും 75 ദിവസത്തില്‍ താഴെ ഓടിയ ശിക്കാര്‍ എന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണെന്ന് സ്ഥാപിക്കാന്‍ പാട് പെടുന്ന ലാല്‍ ആരാധകരും മാധ്യമലോകവും .സമാനമായ സാഹചര്യം ഇതിലും കുറച്ചു ഓടിയ പ്രാഞ്ചി ഏട്ടനും നേരിടുന്നുണ്ട്.
ആന്റി പ്രേ :ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 'ഞങ്ങളും വരുന്നു' എന്ന മോഹന്‍ലാല്‍ ,അമിതാബ് ബച്ചന് എന്നിവരുടെ കാണ്ഡഹാര്‍ സിനിമയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചെയ്ത വല്യ ഫ്ലെക്സിനു താഴെ 'ഒറ്റയ്ക്ക് പോയാല്‍ മതി. കൊന്നാലും ഞങ്ങള്‍ വരൂല സാമി ' എന്ന് ഏതോ ഒരുത്തന് എഴുതി വെച്ചിരിക്കുന്നത് കണ്ടപ്പോള്‍
13)ചോദ്യം : ഈ വര്‍ഷം,സിനിമ ലോകവുമായി ബന്ധപെട്ടു ഏറ്റവും ചിരിപ്പിച്ച സംഭവം
പ്രേ : ഒരു നാള് വരും എന്ന ചിത്രം ആര്‍ട്ട് സിനിമയാണോ വാണിജ്യ സിനിമയാണോ എന്ന തര്‍ക്കം
ആന്റി പ്രേ :പുറത്ത് പറയരുത് . പക്ഷേ ദ്രോണ 2010 എന്ന പടത്തിന് ശേഷം അതെ ടീം വീണ്ടും ഒരു പടം എടുക്കുന്നു എന്ന് കേട്ടപ്പോള്‍ തലകുത്തി നിന്ന് ചിരിച്ചു പോയി. എ കെ സാജനെ അവര്‍ ഒഴിവാക്കിയത് കഷ്ടമായി പോയി . എന്നാലും മുട്ടന്‍ കോമഡി പടമായിരിക്കും അല്ലേ അണ്ണാ ? ദ്രോണയിലെ ഓരോ സീനും ഓര്‍ക്കുമ്പോള്‍ ....ഹമ്മേ ...ചിരിച്ചു , ചിരിച്ചു ...എനിക്ക് വയ്യ "
14)ചോദ്യം : ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയല് ചത്തു എന്ന് കരുതി എപ്പോളും അത് സംഭവിക്കണം എന്നില്ല . ഈ പഴംചൊല്ല് ഓര്‍മിപ്പിക്കുന്ന ചിത്രം .
പ്രേ : ഫോര്‍ ഫ്രണ്ട്സ്
ആന്റി പ്രേ :ചോദ്യം പിന്‍വലിക്കണം എന്നാണ് എന്റെ അഭിപ്രായം.കാരണം സൂപ്പറുകള്‍ എപ്പോള്‍ ചക്കയിട്ടാലും മുയല് താഴെ കാണണം .അത് ഈ നാട്ടിലെ ഫാന്‍സ് എന്ന കണാപ്പന്മാരുടെ ഉത്തരവാദിത്വം ആണ്
15)ചോദ്യം : സ്വന്തം നിലയ്ക്ക് ഹിറ്റ് ചിത്രങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ കൂടി ഈ വര്‍ഷം ശ്രദ്ധേയരായ നായക നടന്മാര് ?
പ്രേ : ഇന്ദ്രജിത്ത് ,കുഞ്ചാക്കോ ബോബന്
ആന്റി പ്രേ :കുറെ കാലമായി സ്വന്തം നിലക്ക് ഹിറ്റുകള്‍ ഒന്നും ഇല്ലെങ്കിലും മമ്മൂട്ടി ,മോഹന്‍ലാല്‍ ,ഇവര്‍ ശ്രദ്ധേയര്‍ തന്നെയാണ്
16)ചോദ്യം : മറ്റു നടന്മാരെ അനുകരിക്കാന്‍ ശ്രമിച്ചു പണി വാങ്ങിയ നായക നടന്
പ്രേ : പ്രിത്വിരാജ് (താന്തോന്നി : ലാല്‍ ,ത്രില്ലെര്‍ : സുരേഷ് ഗോപി )
ആന്റി പ്രേ : മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ആരെയും അനുകരിക്കാറില്ല (സ്വയമല്ലാതെ).വേറെ ആരെയും ഞങ്ങള്‍ നായകന് ആയി അംഗീകരിക്കുകയും ഇല്ല. പോരെ? ആയതിനാല്‍ ആ ചോദ്യവും പിന്‍വലിക്കണം
17)ചോദ്യം :ഈ വര്‍ഷത്തെ പ്രതീക്ഷ നല്കുന്ന പുതുമുഖ സംവിധായകര്‍
പ്രേ : ലിജോ ജോസ് പല്ലിശ്ശേരി (നായകന്),മാര്ട്ടിന് പ്രക്കാടില് (ബെസ്റ്റ് ആക്ടര്‍ )
ആന്റി പ്രേ :ഗോവിന്ദന്‍കുട്ടി. ഇവനൊക്കെ ത്രീ ചാര്‍സോബീസ് പോലുള്ള പടങ്ങള്‍ എടുത്താലെ കുറച്ചു കാലം കൂടി സൂപ്പറുകളുടെ മേലുള്ള പ്രതീക്ഷ (ബു ഹാ ഹാ ഹാ ) ജനം കൈ വിടാതിരിക്കു . പുതിയ അവന്മാര് നല്ല നാല് പടം എടുത്തു ,അത് ജനം കണ്ടാല്‍ സൂപ്പറുകളുടെ കട്ടയും പടവും എന്നേ മടങ്ങിയേനെ
18)ചോദ്യം : സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചതും എന്നാല്‍ സീ ഗ്രേഡ് എന്ന് പോലും വിശേഷിപ്പിക്കാനും പറ്റാത്ത മൂന്ന് ചിത്രങ്ങള്‍
പ്രേ : ദ്രോണ,അലക്സാണ്ടര്‍ ദി ഗ്രേറ്റ്,റിംഗ് ടോണ്‍
ആന്റി പ്രേ : എല്‍സമ്മ എന്ന ആണ്‍കുട്ടി , ഹാപ്പി ഹസ്ബെന്‍ഡ്സ് , പിന്നെ ഇപ്പോള്‍ മേരിക്കുണ്ടൊരു കുഞ്ഞാട് .സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ശ്രദ്ധിക്കപ്പെടുന്ന പടങ്ങള്‍ മാത്രമാണ് സി ഗ്രേഡ് അല്ലെങ്കില്‍ അതിനു താഴെ ഉണ്ടാവേണ്ടത്
19)ചോദ്യം : ഈ വര്‍ഷം വന്ന സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന രണ്ടു ചിത്രങ്ങള്‍
പ്രേ : ഇന്‍ ഗോസ്റ്റ് ഹൌസ്,ടൂര്‍ണമെന്റ്
ആന്റി പ്രേ :ഈ സാമാന്യ ബുദ്ധി എന്ന് പറയുന്ന സാധനം അണ്ണാ , സത്യമായിട്ടും അത് എന്താണ് എന്ന് എനിക്കറിയില്ല . അത് ഇല്ലാത്തതാണ് ഫാന്‍സ് അസോസിയേഷന് പ്രസിടന്റ്റ് ആകാനും , പത്രത്തിലും,മറ്റു മാധ്യമങ്ങളിലും ഒക്കെ നിരൂപണം എഴുതാനുള്ള എന്റെ ഏറ്റവും വല്യ കോളിഫിക്കേഷന്‍ എന്നാണ് സാറന്മാര് പറയുന്നത്
20)ചോദ്യം : മലയാളീ പ്രേക്ഷകന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നിരാശ
പ്രേ : കയം എന്ന കുടുംബചിത്രം (എന്നാ സംവിധായകന് പറയുന്നേ) ഈ വര്‍ഷം റിലീസ് ആകാത്തത്..
ആന്റി പ്രേ :അമിതാബ് ബച്ചന് വന്ന് മലയാളിയുടെ എന്തോ ഉയര്‍ത്തി കൊടുത്തു എന്ന് പറഞ്ഞത് പോലെ ടോം ഹാങ്ങ്സ് അത് ഉയര്‍ത്താന്‍ വരാത്തതില്‍. അയാള്‍ക്കൊക്കെ ചുമ്മാ വന്നാല്‍ എന്താ ?
21)ചോദ്യം മുന്‍പ് എഴുതി തള്ളപ്പെട്ടവരും,എന്നാല്‍ ഈ വര്‍ഷം നല്ല ചിത്രങ്ങളുമായി തിരിച്ചു വന്ന സംവിധായകര്‍?
പ്രേ : ജിത്തു ജോസഫ് (മമ്മി & മി ), ഡോ ജനാര്ദ്ദനന് (സഹസ്രം )
ആന്റി പ്രേ : മുരളി നാഗവള്ളി(അലക്സാണ്ടര്‍), ഷാജി കൈലാസ് (ദ്രോണ).(രവി സാറിനെ പിന്നെ ഒരിക്കലും എഴുതി തള്ളിയിട്ടില്ലല്ലോ )
22) ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പികരുത് എന്ന് പറയാന്‍ തോന്നിയ നായക നടന് ?
പ്രേ : സുരേഷ് ഗോപി (വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ചില്ലറയാണോ ആശാന് നമ്മളെ വെറുപ്പിച്ചത് !! ഒരു സഹസ്രം മാത്രം വേറിട്ട് നില്ക്കുന്നു )
ആന്റി പ്രേ : മലയാളികള്‍ എന്നും വ്യത്യസ്തതയെ സ്നേഹിച്ചിരുന്നവര്‍ ആണ് . അവര്‍ ഒരിക്കലും ഒരു നടനോടും വ്യത്യസ്തത വേണ്ട എന്ന് പറയില്ല .മാത്രമല്ല വ്യത്യസ്തത ഇല്ലാത്ത ചിത്രങ്ങള്‍ അവര്‍ നിഷ്കരുണം തള്ളി കളയുകയും ചെയ്യും .പോക്കിരി രാജാ പോലെയുള്ള വ്യത്യസ്ത പടങ്ങള്‍ അവനെ ആവേശം കൊള്ളിക്കുന്നത് കാണുന്നില്ലേ
23) ചോദ്യം : അന്യഭാഷാ ചിത്രങ്ങളെ കണ്ണടച്ച് പുകഴ്തുന്നവര്ക്ക് ശക്തമായ തിരിച്ചടി നല്കിയ ചിത്രങ്ങള്‍
പ്രേ : തീസ് മാര്‍ ഖാന് , മന്മത അമ്പു
ആന്റി പ്രേ : എല്ലാ അന്യ ഭാഷാ ചിത്രങ്ങളും എന്നും മലയാളിക്ക് തിരിച്ചടിക്കള് നല്കികൊണ്ടിരിക്കുന്നവ ആണ് .ചുമ്മാതാണോ ലാലേട്ടന് ഈ ചവറൊക്കെ നിരോധിക്കണം എന്ന് പറഞ്ഞത്.
24) ചോദ്യം : ഈ വര്‍ഷം മലയാള സിനിമ ആസ്വാദന രംഗത്ത് ഉടലെടുത്ത വ്യത്യസ്തത..
പ്രേ : സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്ത ഒരുമാതിരി ഏതു ചിത്രവും തുടക്കം മുതല്‍ തീയറ്ററില്‍ ഇരുന്നു കൂവി പ്രേക്ഷകരെ ചിത്രം കാണാന്‍ സമ്മതിക്കാത്ത കൂവല്‍ തൊഴിലാളികള്‍ ഈ വര്‍ഷം മുതല്‍ പടം കണ്ടു ഇറങ്ങുന്നവനെ പുറത്തു നിന്നും കൂവുന്ന പുതിയ പരിഷ്കാരം ആരംഭിച്ചു .
ആന്റി പ്രേ : നിലവാരമില്ലാത്ത എല്‍സമ്മ പോലുള്ള ചിത്രങ്ങളെ വിജയിപ്പിച്ച മലയാള പ്രേക്ഷകന് അടുത്ത കൊല്ലമെങ്കിലും നന്നായി കാണണേ എന്നൊരു ആഗ്രഹമേ ഞങ്ങള്‍ക്ക് ഉള്ളു (കാസനോവ പോലുള്ള ചിത്രങ്ങള്‍ അതിനൊരു സുവര്‍ണ അവസരം നിങ്ങള്‍ക്ക് തരും )
25) ചോദ്യം :മലയാള സിനിമ രംഗത്ത് മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ തികഞ്ഞ പോക്രിത്തരം എന്ന് നിങ്ങള്‍ക്ക് തോന്നിയ പ്രസ്താവന
പ്രേ : അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് ശ്രീ മോഹന്‍ലാല്‍ നടത്തിയ പരസ്യ പ്രസ്താവന
ആന്റി പ്രേ : ചോദിക്കാനുണ്ടോ ? ആ ഹെന്‍ട്രി മമ്മൂട്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ .ചോദിക്കുന്ന കാശു കൊടുക്കുക എന്നതല്ലാതെ ഇവനൊക്കെ അദ്ദേഹത്തോട് അഭിനയിക്കാന്‍ പറയാന്‍ പോയിരിക്കുന്നു എന്തൊരു ധൈര്യം .അല്ലെങ്കില്‍ തന്നെ ഈ നിര്‍മാതാക്കളെ കൊണ്ട് വലിയ ശല്യമാ .നമ്മള് ഇവിടുന്നു കഷ്ടിച്ച് മുപ്പതു നാല്‍പ്പതു ദിവസം നിരങ്ങി ഓടിയ പടം വലിയ വിജയമാണെന്നും നിര്‍മാതാവിന് അഞ്ചു കോടി ലാഭം കിട്ടി എന്നൊക്കെ ഒന്ന് മൂപ്പിച്ചു വരുംബോല്ലെക്കും അവന്മാര് ഒരു വശത്ത് നിന്നും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന് ആവശ്യപ്പെട്ടു വരും . എല്ലാ പടവും ലാഭം ആണെങ്കില്‍ പിന്നെ എന്തിനു ഇവരൊക്കെ പ്രതിഫലം കുറക്കണം എന്ന് ആരെങ്കിലും ചോദിച്ചാല്‍ തീര്‍ന്നില്ലേ .
26)അവസാന ചോദ്യം : ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് കൊടുക്കാനുള്ള ചുമതല താങ്കള്‍ക്ക് കിട്ടിയാല്‍ ആര്‍ക്കു അവാര്‍ഡ് കൊടുക്കും
ആന്റി പ്രേ : ഒരു നാള് വരും എന്ന സിനിമയിലെ കരള്‍ അലിയിപ്പിക്കുന അഭിനയത്തിന് ലാലിനും പ്രമാണി എന്നാ ചിത്രത്തിന് മമ്മൂട്ടി കും തുല്യമായി പങ്കിട്ടു കൊടുക്കും
പ്രേ : നെടുമുടി വേണു (പെണ് പട്ടണം , എല്‍സമ്മ , ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത കഥാ പാത്രങ്ങളെ അവതരിപ്പിച്ചതിന് .മികച്ച നടന് ഒന്നേ ഉള്ളു അത് നായകന് ആയാലും കൊള്ളാം വില്ലന്‍ ആയാലും കൊള്ളാം സഹ നടന് ആയാലും കൊള്ളാം )
നന്ദി സുഹൃത്തുക്കളെ ഈ പരിപാടി അവസാനിപ്പിക്കുന്നതിന് മുന്‍പ് ജയ് വേതാളം ചാനലിന്റെ കാണികളോട് എന്തെങ്കിലും പറയാനുണ്ടോ
ആന്റി പ്രേ : എനിക്ക് അങ്ങനെ ഒന്നും പറയാനില്ല .നല്ലതോ ചീത്തയോ എന്നൊന്നും നോക്കാതെ അവന്റെ പടമാണോ ഇവന്റെ പടമാണോ നല്ലത് എന്ന് പറഞ്ഞു ചുമ്മാ വഴക്ക് കൂടി സമയം പാഴാക്കി ആനന്ദിക്കു .സ്വന്തം തല ചിന്തിക്കാന്‍ ഒരിക്കലും ഉപയോഗിക്കാതിരിക്കു . എല്ലാ ആശംസകളും .
പ്രേ : കൃത്യം ഒരു വര്‍ഷം മുന്‍പ് ഈ ബ്ലോഗ് ആരംഭിക്കുമ്പോള്‍ ഇതു വരെ എത്തും എന്ന് കരുതിയതല്ല . (പൊതുവേ സ്ഥായിയായ ഭാവം മടി ആണ് എന്നത് തന്നെ കാരണം ).ഒരിക്കലും ഒരു നിരൂപകന് ആണെന്നോ ഇതു ഒരു സിനിമ നിരൂപണ ബ്ലോഗ് ആണെന്നോ തോന്നിയിട്ടില്ല . ഒരു ചിത്രം കണ്ടു കഴിഞ്ഞാല്‍ പിറ്റേന്ന് ജോലി സ്ഥലത്ത് എത്തുമ്പോള്‍ അല്ലെങ്കില്‍ സുഹൃത്ത് വലയത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഏതാണ്ട് അത് പോലെ പകര്‍ത്തുക എന്നത് മാത്രമേ പൊതുവേ ചെയ്യാന്‍ ശ്രമിക്കാറുള്ളൂ. ഈ പോസ്റ്റുകള്‍ ആര്‍ക്കെങ്കിലും, എങ്ങനെ എങ്കിലും ഒക്കെ ഉപകാരപ്പെട്ടിടുന്ടെങ്കില് സന്തോഷം. പ്രോഹല്സാഹിപ്പിച്ചു നല്ലവാക്കുകള്‍ പറഞ്ഞവര്‍ക്കും ,കല്ല് എറിഞ്ഞവര്‍ക്കും ഒരു പോലെ നന്ദി രേഖപ്പെടുത്തികൊള്ളട്ടെ .നിങ്ങളാണ് എന്റെ പ്രചോദനം. നിങ്ങള്‍ക്ക് ഓരോത്തര്‍ക്കും ഒപ്പം മലയാള സിനിമക്കും ഒരു നല്ല പുതുവര്‍ഷം ആശംസിച്ചു കൊണ്ട് .
നിങ്ങളുടെ സ്വന്തം
പ്രേക്ഷകന്
എല്‍സമ്മ എന്ന ആണ്‍കുട്ടി റിലീസ് കേന്ദ്രത്തില്‍ (തിരുവനന്തപുരം) 150 ദിവസം ഓടി ഹിറ്റ് ആയി എന്ന് പറയുമ്പോള്‍ ആ ചിത്രത്തിന്റെ ഒപ്പം റിലീസ് ചെയ്ത പ്രാഞ്ചിയെട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രം ഇന്നും എറണാകുളത്തും തൃശ്ശൂരും 4 ഷോ വീതം പ്രദര്‍ശിപ്പിക്കുന്നു എന്ന സത്യം നില നീല്കെ അതിനെ എങ്ങനെ പരാജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ താങ്കള്‍ക്ക് കഴിയുന്നു. കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളില്‍ കുറച്ചു ഭേദപ്പെട്ട ഒന്നായി തോന്നിയ ചിത്രമായിരുന്നു പ്രാഞ്ചിയെട്ടന്‍. 2010 ലെ ചിത്രങ്ങളില്‍ ക്രിസ്മസ് റിലീസ് ഒഴിച്ച് ഏതാണ്ട് 90 % ചിത്രങ്ങള്‍ കണ്ടത്തില്‍ എന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പ് താഴെ.
ReplyDelete1 - കുട്ടിസ്രാന്ക്
2 - ടി ഡി ദാസന്
3 - കൊക്ടയില്‍
4 - പ്രാഞ്ചിയെട്ടന്‍ ആന്റ് ദി സെയിന്റ്
5 - എല്‍സമ്മ എന്ന ആണ്‍കുട്ടി
6 - മമ്മി ആന്റ് മി
7 - നായകന്
പ്രേക്ഷകനും പ്രേക്ഷകന്റെ ബ്ലോഗ് വായനക്കാര്‍ക്കും നന്മകള് നിറഞ്ഞ പുതു വത്സരാശംസകള്‍..
ReplyDeleteഇവിടെ തിരുവനന്ത പുരത്തും അറുപതു ദിവസം കഴിഞ്ഞു അപ്രത്യക്ഷ്യനായ പ്രാഞ്ചി നൂറാം ദിവസം അടുപ്പിച്ചു മൂന്ന് നാല് ദിവസം ഒരു തീയറ്റെരില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .(നൂറാം ദിവസത്തെ പോസ്റ്റര്‍ അടിക്കാനുള്ള ഒരു അഭ്യാസം ആയിട്ടാണ് ഞാന്‍ അതിനെ കണ്ടത് ) പിന്നെ എറണാകുളത്തും തൃശൂരും സമാനമായ ഒരു അവസ്ഥ അല്ലായിരുന്നു എന്ന് ഉറപ്പാണോ?ഫാന്‍സ് പോലും കൈവിട്ട ചിത്രം എന്നാണ് പ്രസ്തുത ചിത്രത്തെ വിശേഷിപ്പിച്ചു കണ്ടത്
ReplyDeleteഎന്തായാലും സംഭവം എരമ്പി.
ReplyDelete##4)ചോദ്യം : ഒരല്പം പ്രതിഭ/കഴിവ് കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിന്റെ രാംഗോപാല്‍ വര്‍മ എന്ന് നിസംശയം വിളിക്കാമായിരുന്ന സംവിധായകന് ?
പ്രേ : വിനയന്
ആന്റി പ്രേ : ബി ഉണ്ണികൃഷ്ണന് ##
ഈ ചോദ്യവും ഉത്തരവും കലക്കി ഹ ഹ .
പുതുവത്സരാശംസകള്‍.
Very Good....Fantastic
ReplyDeleteHappy New year to you and ur family
By. Sadique M Koya
ചലച്ചിത്ര വ്യവസായത്തിന്റെ പുതിയ വരുമാന മാര്‍ഗങ്ങളെയും marketting രീതികളെയും താങ്കള്‍ അറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കുന്നതാണോ അതോ ശരിക്കും താങ്കള്‍ക്ക് അത് അറിയില്ലേ ? നിര്‍മാതാവിന് തിയേറ്ററില്‍ നിന്ന് കിട്ടുന്ന വരുമാനം മാത്രമേ ഉള്ളു എന്നാണോ താങ്കളുടെ വിചാരം ? ഇന്ന് മേല്പറഞ്ഞ തറ ചിത്രങ്ങള്‍ക്ക് അധികം തെറ്റില്ലാത്ത ചാനല്‍, sattellite അവകാശങ്ങള്‍ കിട്ടുന്നുണ്ട് എന്ന് താങ്കള്‍ക്ക് അറിയരുതോ ? താങ്കള്‍ തന്നെ പറഞ്ഞിട്ടുണ്ട് ഒരു പദത്തിന്റെ വിജയം എന്ന് പറഞ്ഞാല്‍ നിര്‍മാതാവിന് മുടക്കിയ മുതലിന്റെ അധികം തിരിച്ചു കിട്ടുമ്പോള്‍ ആണ് എന്ന് .അത് തിയേറ്ററില്‍ ല്‍നിന്ന് തന്നെ വേണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ല (ഇതൊക്കെ ഉണ്ടായിട്ടും പരാജയപ്പെട്ട സൂപ്പര്‍ താര ചിത്രങ്ങള്‍ കുറവല്ല എന്നും ഞാന്‍ സ്മരിക്കുന്നു ). അല്ല തിയേറ്ററില്‍ നിന്ന് ഓടി പണം ഉണ്ടാക്കിയാലേ താങ്കള്‍ അത് അന്ഗീകരിക്കൂ എന്നും , 150 ദിവസം ഓടിയലെ വിജയം ആകോ എന്നും പറഞ്ഞാല്‍ അത് തീര്‍ത്തും ബാലിശം എന്നെ പറയാന്‍ പറ്റു. സൂപ്പര്‍ താര ചിത്രങ്ങള്‍ ഓടിയാലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാത്ത വ്യക്തി എന്നാ നിലക്ക് ഞാന്‍ പറയട്ടെ , 110 തീറെരുകളില്‍ ഇറങ്ങിയ ശിക്കാര്‍ ഒരു 20 ദിവസം ആയപ്പോഴേക്കും അതിന്റെ നിര്‍മാണ മൂലധനം തിരിച്ചു പിടിച്ചു എന്നാണ് എന്റെ അറിവ് . അതിനു പുറമേ കിട്ടുന്ന ചാനല്‍ അവകാശങ്ങള്‍ ആ നിര്‍മാതാവിന്റെ വിജയത്തിന് ആക്കം കൂട്ടും എന്നും ഞാന്‍ കരുതുന്നു. മമ്മൂട്ടി പ്രതിഫലം പോലും വാങ്ങാത്ത പ്രഞ്ഞിയെട്ടന്റെ മുടക്കുമുതല്‍ ഏതാണ്ട് 2 കോടിയുടെ അടുത്ത് മാത്രം ആണ് . മമ്മൂട്ടിയുടെ ഇന്നത്തെ മൂല്യം വച്ച് 1 . 1 കോടിയെങ്കിലും ചാനല്‍ അവകാശം ലഭിക്കാവുന്ന ഈ ചിത്രം 35 ദിവസം തിയേറ്ററില്‍ പകുതി ആളെ വച്ച് ഓടിയാല്‍ പോലും അതിന്റെ മുടക്കുമുതല്‍ തിരിച്ചു കിട്ടും എന്ന് ഇതു കുട്ടിക്കാണ് അറിയാത്തത് ?
ReplyDeleteശിക്കാര്‍ വിജയം ആണ് എന്ന് പറയുന്നത് അത് അങ്ങനെ ആയിട്ട് തന്നെ അല്ലെ ? ഈ പറയുന്നവര്‍ അലക്ഷന്ദെര് ദി ഗ്രേറ്റ് ഹിറ്റ് ആണ് എന്ന് പറയുന്നില്ലല്ലോ ? സത്യം സത്യം ആയി അന്ഗീകരിക്കുക . എല്‍സമ്മ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം ആണ് (ഇത്തരം ചിത്രങ്ങള്‍ 150 ഒരു 200 ദിവസങ്ങള്‍ ഓടുന്നത് സ്വാഭാവികം ആണ്, എന്ന് വച്ച് മറ്റുള്ളത് പരാജയം എന്ന് അര്‍ഥം ഇല്ല ). ഈ ചിത്രം 150 ദിവസം ഓടി യുണ്ടാക്കുന്ന തുക ചിലപ്പോള്‍ മേല്പറഞ്ഞ സൂപ്പര്‍ താര ചിത്രങ്ങള്‍ അതിന്റെ marketing പ്രത്യേകത കൊണ്ട് ചിലപ്പോള്‍ 35 ദിവസം കൊണ്ട് നേടും. രണ്ടു രണ്ടു തരം marketing ആണ് എന്ന് ആദ്യം മനസ്സിലക്യിഅല് തു അടുത്തവര്‍ഷത്തെ നിരൂപണത്തിന് താങ്കള്‍ക്ക് ഉപകരിക്കും .
പിന്നെ ഇത്തരം ചാനല്‍ അവകാശങ്ങള്‍ അത്ര നല്ലതിനാണ് എന്ന് എനിക്ക് അഭിപ്രായം ഒന്നും ഇല്ല , പല മോഷ ചിത്രങ്ങളും പിറവിയെടുക്കുന്നത് ഇത്തരം ചാനല്‍ പകര്‍പ്പവകാശങ്ങള്‍ നല്കുന്ന പിന്തുണയുടെ ദൈര്യത്തില്‍ മാത്രം ആണ് . അമിടഭ് ബച്ചന് എന്നാ താരത്തിന്റെ മൂല്യം കൊണ്ട് ലഭിച്ച വമ്പന്‍ ചാനല്‍ അവകാശത്തിന്റെ പ്രലോഭനം തന്നെ ആണ് കണ്ടഹാര്‍ എന്നാ തട്ടിക്കൂട്ട് ചിത്രത്തില്‍ കലാശിച്ചത് എന്ന് ഞാന്‍ കരുതുന്നു .
2010 - ഇല് കേരളത്തില്‍ ഇറങ്ങിയ ചലച്ചിത്രങ്ങളുടെ reviews ഏകദേശം 76 Post കളിലൂടെ അര്‍മാദിച്ച് അവതരിപ്പിച്ച പ്രേക്ഷകന് – ചിയേഴ്സ്... & ഹാപ്പി ന്യൂ ഇയര്‍.
ReplyDeleteQuestion of this post -
Q. No - 5)
ചോദ്യം:നടന് മോഹന്ലാ്ലിന്റെ ഈ വര്ഷ്ത്തെ ഏറ്റവും വലിയ വിജയം
പ്രേ : പോക്കിരി രാജാ.
പ്രിയ സുഹൃത്തേ , കിട്ടിയ കാശില്‍ നിന്നും മുടക്കിയ കാശു കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ലാഭം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അങ്ങനെ നോക്കിയാല്‍ എല്‍സമ്മ എന്നാ ചിത്രം ആകണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം . പിന്നെ തങ്ങള്‍ പറഞ്ഞത് പോലെ 30 ദിവസം ഓടിയാല്‍ മുടക്കിയ കാശു തിരിച്ചു കിട്ടുമെങ്കില്‍ ഈ നിര്‍മാതാക്കള്‍ എന്തിനു സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറൈക്കണം എന്ന് പറയണം ? ശരിക്കും അവര്‍ ഇനിയും പ്രതിഫലം കൂടുക അല്ലെ വേണ്ടത് ? പിന്നെ ചിത്രത്തിന്റെ വിജയ പരാജയങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഒരു പങ്കും ഇല്ല എന്ന് പറയപ്പെടുന്ന ഇന്നത്തെ അവസ്ഥയാണ് മലയാള സിനിമയുടെ ദുര്‍ഗതിക്ക് കാരണം എന്ന് പറയുന്നതില്‍ തെറ്റുണ്ടോ? എങ്കില്‍ പിന്നെ ഈ പരസ്യങ്ങള്‍ക്ക് ചിലവാക്കുന്ന വന്‍ തുക പഴാക്കണോ?
ReplyDelete"കിട്ടിയ കാശില്‍ നിന്നും മുടക്കിയ കാശു കുറയ്ക്കുമ്പോള്‍ കിട്ടുന്ന തുകയാണ് ലാഭം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് "
ReplyDeleteഅത് തന്നെ ആണ് ഞാനും പറയുന്നത്. ഇപ്പോള്‍ ചന്നലുകാര് നല്കുന്ന പണം നിര്‍മാതാക്കള്‍ക്ക് നല്ല ഒരു Backup തന്നെ ആണ് നല്‍കുന്നത് എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഒരു ചിത്രം അത് ശരാശരിയോ അതിനു മുകളിലോ , അതിനു സ്വല്പ്പം താഴെയോ അയാല്‍ പോലും നമ്മള് പ്രേക്ഷകര്‍ സഹിച്ചോളും ( പക്ഷെ 95 % ഇപ്പോള്‍ അത് സംഭവിക്കുന്നില്ല).
താങ്കള്‍ ഇപ്പോളും ചോദ്യത്തിന് ഉത്തരം തരുന്നില്ല . ഈ സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരു വിധത്തിലും നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കുന്നില്ല എങ്കില്‍ അഥവാ നാമമാത്രമായ നഷ്ടമേ ഉണ്ടാക്കുന്നു ഉള്ളു എങ്കില്‍ എന്തിന്നു ഈ നിര്‍മാതാക്കള്‍ , സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്ന് നിരന്തരം നിലവിളിക്കുന്നു ? മലയാള സിനിമക്ക് അപ്പോള്‍ ഒരു പ്രതിസന്ധിയും ഇല്ലെ ? സൂപ്പര്‍ താര ചിത്രങ്ങളുടെ നിലവാരം ഉയരുകയാണോ നാള്‍ക്കുനാള്‍ ? വെറും അത്യാഗ്രഹം കൊണ്ട് മാത്രമാണോ (കൂടുതല്‍ കാശു നിര്‍മാതാവിന് കിട്ടാന്‍ വേണ്ടി മാത്രമാണോ ) അന്യ ഭാഷ ചിത്രങ്ങള്‍ ഇവിടെ നിരോധിക്കണം എന്ന് സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ല്‍ വന്നു കരയുന്നത് ? എന്തിനു സൂപ്പര്‍ താരങ്ങള്‍ അവാര്‍ഡ് നിശ കളിലോ, ടെലിവിഷന്‍ പരിപാടികളിലോ പങ്കു എടുക്കരുത് എന്ന് നിര്‍മാതാക്കള്‍ വിലക്കുന്നു?ദ്രോണ പോലെ ഒരു ചിത്രം നിര്‍മാതാവിന് ഉണ്ടാക്കികൊടുത്ത ലാഭം പോര എന്ന് തോന്നിയിട്ടാണോ അതെ ടീം വീണ്ടും സൂപ്പര്‍ താരത്തിന്റെ ദയാവായിപ്പില്‍ പടം എടുക്കുന്നതായി വാര്‍ത്ത വന്നത് ? ഒരു നാള് വരും അവാര്‍ഡ് പടമാണോ വാണിജ്യ ചിത്രമാണോ എന്ന് തര്‍ക്കം നടക്കുന്നത് . ഈ നിര്‍മാതാക്കള്‍ വിചാരിച്ച പോലെ ഒന്നുമല്ല ഭയങ്കര അത്യാഗ്രഹികള്‍ തന്നെ .
ReplyDeleteജനങ്ങള്‍ അംഗീകരിക്കുന്ന വിജയമാണ് യഥാര്‍ത്ഥ വിജയം . അല്ലാതെ അവിടുന്ന് കിട്ടി, ഇവിടുന്നു കിട്ടി,ഇനിഷ്യല്‍ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് പൊതുജനത്തെ പരിഹസിക്കുന്നതിനു തുല്യമാണ് .ഈ പൊതുജനം എന്ന് പറയുന്നതില്‍ നമ്മളൊക്കെ പെടും എന്ന് ഓര്‍ക്കുക.മോഹന്‍ലാല്‍ എന്ന നടന്റെ ഇനിഷ്യല്‍ പുള്‍ ഉണ്ടാക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടു(ഒരു നാള് വരും) എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടു പിന്നാലെ വന്ന ശികാറിന്റെ ഇനിഷ്യല്‍ പോലും കിതൃമം ആയി ഉണ്ടാക്കിയതാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .പിന്നെ തര്‍ക്കിക്കാന്‍ ഒരു ശിക്കാര്‍ കൂടി ഇല്ലായിരുന്നേല്‍ ഇവരൊക്കെ തെണ്ടി പോയേനെ ഈ വര്‍ഷം !!!
ReplyDeleteAnswers #6 and #4 are the best...
ReplyDeleteമോനെ മോഹന്‍ലാലിന്റെ കാര്യം വിട്, ലാലിന് ഈ വര്‍ഷം ഒരു സോളോ ഹിറ്റ് എങ്കിലും ഉണ്ട് . പ്രിത്വിയുടെ കാര്യം നീ നോക്ക് , ആകെ ഒരേ ഒരു വിജയം അതും പോക്കിരിരാജ , അതില്‍ തന്നെ മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട് . മമ്മൂട്ടിയുടെ കാര്യം എടുത്താല്‍ 9 എണ്ണം ഇറങ്ങിയതില്‍ 2 എണ്ണം ആണ് രക്ഷപ്പെട്ടത് അതില്‍ ഒന്ന് (പോക്കിരിരാജ) multi starrer ആണ് അപ്പോള്‍ ഈ വര്‍ഷം അങ്ങേരുടെ creditil 1 .5 വിജയം മാത്രമേ ഉള്ളു . മോഹന്‍ലാല്‍ 4 എണ്ണം അഭിനയിച്ചതില്‍ 1 വിജയിച്ചു . ഈ 1 .5 /9 ആണോ അതോ 1 /4 ആണോ ഭേദം. കണക്കു അറിയാവുന്നവര്‍ കൂട്ടുക . ചിലര്‍ ഈ വര്‍ഷം സൂപ്പര്‍ താരങ്ങളില്‍ മമ്മൂട്ടിയെ മാത്രം ന്യായീകരിച്ചു പ്രിത്വി, മോഹന്‍ലാല്‍ തുടങ്ങിയവരെ ഇടിച്ചു ത്ഴ്തുന്നുണ്ട് . അതുകൊണ്ട് പറഞ്ഞതാ . ശരിക്കും ഒക്കെ കണക്കാണ് . അല്ലെങ്കില്‍ തന്നെ നാറി, അതില്‍ ഒരുതന് മാത്രം അങ്ങിനെ ഞെളിഞ്ഞലോ ?
ReplyDelete"മോഹന്‍ലാല്‍ തന്റെ ജനപ്രീതി കൂടുതല്‍ വര്‍ദ്ധിപ്പിച്ച വര്‍ഷമാണ് ഇതെന്നും കേരള സര്‍ക്കാരിന്റേതുള്‍പ്പെടെ പല ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡ് അബാസിഡര്‍ ലാലേട്ടനാണ് എന്നത് ഇതിന്റെ തെളിവാണെന്നും ബൂലോകത്തെ നിര്‍ഭയനും തന്റെടിയും മാപ്രാണം അന്തിപത്രത്തിന്റെ പ്രാദേശിക ലേഖകനുമായ ശ്രീ ടോമി പാല തന്റെ ബ്ലോഗില്‍ എഴുതിയത് വായിച്ചപ്പോള്‍"
ReplyDeleteജനപ്രീതി വര്‍ധിപ്പിച്ചിട്ടില്ല എന്നുള്ളതിന് എന്ത് തെളിവാണ് താങ്കള്‍ക്കുള്ളത് . അഥവാ ജനപ്രീതി കുറഞ്ഞിട്ടുണ്ടെങ്കില്‍ ആ പ്രീതിയൊക്കെ പകരം ആര്‍ക്കാണ് കിട്ടിയത് , അഥവാ അത്രയ്ക്ക് ജനപ്രീതി കിട്ടാന്‍ വേറെ ആരാണ് യോഗ്യന്‍ ?
പകരം വേറെ ഒരുത്തന് അത് ബലമായി പിടിച്ചു വാങ്ങിച്ചു കൊടുക്കാന്‍ കുറെ ബ്ലോഗ്ഗര്മാരും മാധ്യമലോകവും കച്ചകെട്ടി നോക്കി . പക്ഷെ അവനും ഈ വര്‍ഷം ഫ്ലോപുകള്‍ കൊണ്ട് അഭിഷേകം നടത്തിയപ്പോള്‍ അവരെല്ലാം ഈ 'യുവ പ്രതീക്ഷയില്‍' നിന്ന് പ്രതീക്ഷ പിന്‍വലിച്ചു .
ഈ ജനപ്രീതി എന്ന് പറയുന്നത് ശിക്കാര്‍ എന്ന പടത്തിനു ഉണ്ടായി എന്ന് പറയപ്പെടുന്ന ഇനിഷ്യല്‍ വെച്ചാണല്ലോ . അതിനു തൊട്ടു മുന്‍പ് ഇറങ്ങിയ അലക്സാണ്ടര്‍ , ഒരു നാള് വരും എന്നിവയും അത് കഴിഞ്ഞു വന്ന കണ്ടഹാര്‍ എന്ന ക്ലാസ്സിക്കും , പ്രസ്തുത ചിത്രങ്ങള്‍ക്ക് ലഭിച്ച വമ്പന്‍ ഇനിഷ്യല്‍ ഏറ്റവും വലിയ തെളിവല്ലേ ജന പ്രീതിക്ക് !!!! പിന്നെ ഈ ജന പ്രീതി എന്നത് നൂറു രൂപ നോട്ടണോ അനിയാ? ഒരുത്തന്റെ പോക്കെറ്റില്‍ നിന്നും പോയി വേറൊരുത്തന്റെ പോക്കറ്റില്‍ കേറാന്‍ ........?????എന്റെ അഭിപ്രായത്തില്‍ ശിക്കാര്‍ എന്ന തല്ലിപ്പൊളി പടത്തിന്റെ പേര് പറഞ്ഞു മുഖം രക്ഷിക്കാന്‍ നോക്കുന്ന ആരാധകരെ,ഗതി കേടു കൊണ്ടാണെങ്കിലും നിങ്ങള്‍ തോല്പ്പിക്കുനത് മലയാള സിനിമയെ ആണ് .
ReplyDeletedear prekshakan,praanchi pottippoya padam aanennu sthaapikkan enthinaa ithra vepralam.u told it run 60 days in tvm.and u r not very sure about its run in ekm and tcr.that means u may be a good reviewer and mot a good box office analyst.how can u declare a movie flop only on the basis of tvm collections.so if u dont have the idea about other centres plz keep mum about box office out come of the movie.you r the only person in this world who is saying pranchi is flop.u only told if the producer get some money more than his production cost then the movie can be considered hit.u know pranchi was made on a shoe string budjet of 1.7 crores.that means if the movie collect 4 crores gross then the movie is in profit zone.pinnenthinaa kannadach iruttaakunne.
ReplyDeleteസുഹൃത്തേ പ്രാഞ്ചി ഒരു വിജയ ചിത്രം ആണെങ്കില്‍ അതിന്റെ നിര്‍മാതാവിന് കൊള്ളാം. ശിക്കാര്‍ , പ്രാഞ്ചി എന്നീ ശരാശരി പോലുമല്ലാത്ത ചിത്രങ്ങളില്‍ തൂങ്ങി, ബാക്കി ചിത്രങ്ങളെല്ലാം എട്ടു നിലയില്‍ പൊട്ടിയത് മറന്നു , ഇതു എന്തോ ചരിത്ര വിജയം ആണെന്ന് സ്ഥാപിക്കാനുള്ള സംഘടിത ശ്രമതോടാണ് എനിക്ക് എതിര്‍പ്പ് . എന്റെ കാര്യം അവിടെ നില്ക്കട്ടെ ഈ രണ്ടും വന്‍ വിജയ ചിത്രങ്ങള്‍ ആണെന്ന് സ്ഥാപിക്കാന്‍ ഇവര്‍ക്കൊക്കെ എന്താ എത്ര വാശി ? പിന്നെ ഒരു കോടിയിന് മേല്‍ പ്രതിഫലം പറ്റുന്നു എന്ന് പറയുന്ന സൂപ്പര്‍ തരാം ദക്ഷിണ ഇന്ത്യയിലെ വിലപിടിപ്പുള്ള നായിക,കുശ്ബൂ ,സിദിക് ,ദൈവം തുടങ്ങിയ താരങ്ങള്‍ താടി രഞ്ജിത്ത് ഇവരൊക്കെ ഇത്ര കുറഞ്ഞ ചെലവില്‍ ഈ ചിത്രവുമായി സഹകരിക്കാന്‍ ഇതൊരു അവാര്‍ഡ് ചിത്രമൊന്നും അല്ലല്ലോ.പിന്നെ തിരുവനന്തപുരം ഒഴിച്ച് ബാക്കി എല്ലായിടത്തും തകര്‍ത്തു ഓടിയ ഒരു ചിത്രമാണ് ഇതെങ്കില്‍ മാധ്യമങ്ങള്‍ ഇതൊരു ഉത്സവം അക്കിലായിരുന്നോ? ആരാധകര്‍ പോലും കൈ ഒഴിഞ്ഞ ചിത്രം എന്നാണ് ഇതിനെ കടുത്ത സൂപ്പര്‍ തറ അനുകൂല മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചു കണ്ടത്
ReplyDeleteമോഹന്‍ലാലിനു ഒരു പക്ഷെ മലയാളത്തിലെ ഇന്നുള്ള മറ്റു ഇതു നടനേക്കാളും ആരാധകര്‍ ഉണ്ട് , കാരണം കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ അങ്ങേരു ചെയ്ത പടങ്ങളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ , മറ്റു ഇതു നടനാണ് ഈ സ്ഥിതിയില്‍ പെട്ടതെങ്കിലും അയാളുടെ പേര് പോലും industriyil കാണില്ലായിരുന്നു. അത്രക്കും മോശം ചിത്രങ്ങള്‍ ചെയ്തിട്ടും ജനം സഹിചെങ്കില് അയാളെ ജനം അത്രയ്ക്ക് ഒരു കാലത്ത് സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്
ReplyDeleteഅതിലും അഭിമാനിക്കുന്ന മലയാളികള്‍ ....... കഷ്ടം
ReplyDeleteഈ പോസ്റ്റ് സൂപ്പര്‍ ആയിട്ടുണ്ട് ....ഈ പോസ്റ്റിന്റെ പ്രതെയ്കാത്ത എന്താണെന്നു വച്ചാല്‍ പ്രേക്ഷകന് അയാളുടെ 'ആന്റിയെ ' ഇതില്‍ ഒരു കഥാപാത്രം ആകുന്നുണ്ട്. അടുത്ത പോസ്റ്റില്‍ ഞങ്ങള്‍ അന്കിളിനെയും പ്രതീക്ഷിച്ചു കൊള്ളുന്നു .
ReplyDeleteഎന്ന് സ്വന്തം
Dr . അപ്പുക്കുട്ടന്, B D S
ഹരിഹര്‍ നഗര്‍
മോഹന്‍ലാലിന്റെ ജനപ്രീതി ഉയര്‍ന്നു എന്ന് എഴുതിയത് കണ്ടു ഭ ..എന്ന് ആട്ടാന്‍ തോന്നിയ താങ്കളുടെ ശ്രദ്ധയില്‍ അതെ പോസ്റ്റിലെ മറ്റൊരു വാചകവും ഞാന്‍ പെടുത്താം .
ReplyDeleteഈ വര്‍ഷം ഒറ്റയ്ക്ക് ഒരു ഹിറ്റും ഇല്ലാതിരുന്നിട്ടും പ്രിത്വിരജിന്റെ താരപദവി ഒന്നുകൂടി ഉയര്‍ന്നു എന്നോ മറ്റോ ആണ് പുള്ളി എഴുതിയത് ..ഇത് സത്യം ആണോ ? എന്നിട്ടെന്ത താങ്കള്‍ ഭ ..എന്ന് അട്ടാത്തത്. കാരണം താങ്കള്‍ക്ക് പ്രിത്വിയോടു മുന്‍വൈരാഗ്യം ഇല്ല
എന്തൊക്കെ പറഞ്ഞാലും ഈ വര്‍ഷം താങ്കള്‍ പറഞ്ഞ ഒരു വാചകം എനിക്ക് ഓര്‍മയില്‍ ഉണ്ട്
ReplyDelete"കഴിവുള്ളവര്‍ക്ക് താല്പര്യം ഇല്ല, താല്പര്യം ഉള്ളവര്‍ക്ക് കഴിവ് ഇല്ല "
ഈ ഒരൊറ്റ വാചകം മതി താങ്കളുടെ ചായവു ഇതു ഭാഗത്തേക്കാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ . വെറുതെ അല്ല്ല തന് പ്രാഞ്ചി പൊട്ടി എന്ന് പറയുന്നത്
Pranchi thrissur'l 87th dayum house full aayi odiyath enikkariyam... njan neritt kandanubhavichathanu.. bcoz i was present there for that show... photo(housefull board'nte) post cheyyan pattumenkil njan cheyyamayirunnu...ernakulathum samanamaya avastha aayirunnu.. thrissur kaaaran allatha thangal aa cinemaye valare adhikam vimarshichu kandu.. chance kittumplokke ath cheyyunnumund....saramilla!! opinion differs from person to person. but swayam thonnunath ellam sheri aanennu sthapikkan adisthanamillathe sramikkaruthennoru eliya apeksha und... :-)
ReplyDeleteThudarnnum blogukal ezhuthu prekshaka... nava vatsara aashamsakal... :-)
ഒരു പടം ഹോള്‍ഡ് ഓവര്‍ ആകാതെ നോക്കുക എന്നത് പണ്ട് സംവിധായകന്റെയും അഭിനേതാക്കളുടേയും കഴിവായിരുന്നു. പക്ഷെ ഇന്ന് അത് നിര്‍മ്മാതാവിന്റെ മാത്രം ജോലിയാണ്. റിലീസ് ചെയ്ത് മൂന്നിന്റെ അന്ന് ഫ്രീയായി ടിക്കറ്റ് വീട്ടില്കാണ്ട് കൊടുത്ത് പടത്തിന് പോകാന്‍ നിര്‍ബന്ധിക്കുന്ന 'വിതരണ ജോലിക്കാരെ' നേരിട്ടറിയാം എനിക്ക്. അത് കൂടുതലും സൂപ്പര്‍താരങ്ങളുടെ പടത്തിനാണെന്നത് രസമുള്ള കാര്യം കൂടിയാണല്ലോ.
ReplyDeleteപ്രാഞ്ചിയേട്ടനേയും ശിക്കറാറിനെയും പോക്കിരി രാജയേയും കുറിച്ച് പറയുമ്പോള്‍ പൊള്ളുന്ന ജനങ്ങളോട് ഒരു ചോദ്യം ചോദിച്ചോട്ടെ.... സിനിമയില്‍ അഭിനയം എന്നു പറയുന്ന ആ സാധനത്തിനോട് എന്തെങ്കിലും ഒരു ഉത്തരവാദിത്വം നമ്മുടെ താരങ്ങള്‍ക്ക് ഉണ്ടോ? പടം റിലീസ് ചെയ്ത് പൊട്ടിയാല്‍ പിന്നെ അതിനെപ്പറ്റി എന്തെങ്കിലും ഒന്നു മിണ്ടുകകൂടിയില്ല. പക്ഷെ അതൊരു 30 ദിവസം തികച്ചാല്‍ എന്തെല്ലാം ആഘോഷങ്ങള്‍...
സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് റേറ്റ് ഒന്നരയോ അല്ലെങ്കില്‍ രണ്ട് കോടിയോ ആണ്. പക്ഷെ ഇവരുടെ പ്രതിഫലം തന്നെ ഒന്നരക്കോടിയല്ലേ? അഞ്ചുകോടിക്ക് വെളിയില്‍ അല്ലാതെ ഒരു പടം തീരുമോ? സിഡി റേറ്റും ബാക്കി അല്ലറചില്ലറ എല്ലാം കൂടെ ഒരു കോടിക്ക് താഴെ മാത്രമല്ലേ കിട്ടൂ... ഇനി പറയൂ സുഹൃത്തുക്കളെ 60 ദിവസം തിയേറ്ററിനകത്ത് പകുതിക്ക് താഴെ പ്രേക്ഷകരേയും കൊണ്ട് ഓടിയ സൂപ്പര്‍താര ചിത്രങ്ങള്‍ വിജയമാണോ അതോ പരാജയമാണോ? നേരത്തേ ഒരാള്‍ കമന്റ്ില് എഴുതിക്കണ്ടു- നിര്‍മ്മാതാവിന് തിയേറ്ററില്‍ നിന്നു കിട്ടുന്ന വരുമാനം മാത്രമല്ല തിയേറ്ററിന്റെ വെളിയില്‍ നിന്ന് കിട്ടുന്ന വരുമാനം ഒളിഞ്ഞു കിടപ്പുണ്ടെന്ന്. എത്ര ഒളിഞ്ഞാലും അതിന് ഒരു പരിധിയുണ്ട്. ഇതൊക്കെയല്ലാതെ പിന്നെ എന്താണ് വരുമാനം എന്നുകൂടി പറഞ്ഞുതരണം.
പ്രാഞ്ചിയേട്ടന് രണ്ടുകോടിക്ക് തീര്‍ന്നു എന്നുപറയുന്ന ആ പ്രേക്ഷക സുഹൃത്ത് പ്രാഞ്ചിയേട്ടന്റെ കാര്യം തന്നെയാണോ പറഞ്ഞത് എന്ന് ഒന്നുകൂടി ആലോചിച്ചു നോക്കണം. അങ്ങനെയെങ്കില്‍ സൂപ്പര്‍താരങ്ങളുടെ പ്രതിഫലവും കൂട്ടി ഒരു സിനിമയ്ക്ക് 5 കോടി കിട്ടിയാല്‍ ലാഭം എന്നു പറയാമല്ലോ?
സുഹൃത്തുക്കളെ... വളരെ ചെറിയ ഇന്‍ഡസ്ട്രിയാ നമ്മുടേത്. കേരളത്തിലല്ലാതെ വെളിയിലൊന്നും പടം അങ്ങനെ ഓടുന്നുമില്ല. നല്ല കഥ, കുറഞ്ഞ മുടക്ക് മുതല്‍, താരങ്ങളുടെ പ്രതിഫലം കറയ്ക്കല് ഇവയല്ലാതെ മലയാള പടത്തിന് ഇനി രക്ഷയൊന്നുമില്ല.
Happy New year preshaka.
ReplyDeleteEee postil thaangal aathmaarthamaayi thanneyaanu pala kaaryangalum parayunnathengilum, thaangalude oru bias valare clear aanu. But its your blog so I cant do anything.
Endaayaalum Shikkarineyum Pranchiyettaneyum ore janussil peduthiyathu ithiri kadanna kaiyaayi poyi. Praanchiyettan, endokke kuravukal undengilum - thaangal soochippichathu pole - herokku chuttum koottukaar typical of Ranjith etc, above average movie thanneyaayirunnu. (enikkariyaavunna oru French movie maker aa chithrathinte French sub titles undaakkaan endaa cheyyaandathu ennu vichaarichirikkuvaanu) Vijayicho illayo ennathu - I dont care. Mostly, Nalla cinemakal Malayaalathil orikkalum box office hit aakaarilla - egs; Paadamudra, Season, Thaniyaavarthanam, Parinayam, Sadayam, Bhoothakannaady, Palunku, Karutha Pakshikal, Kaiyyoppu, Mizhikal Saakshi, TD Dasan and soo many more. angine ethrayo ennam.
Athe pole thanne, dear Preshaka, TD Dasaneyum Sahasrathineyum ore nirayil aano thaangal kaanunnathu? Athu valare kadanna kai aanu boss.
ReplyDeleteപ്രേക്ഷക,
ReplyDeleteസഹസ്രവും, ആഗതനും ഭേദപെട്ടവയുടെ ലിസ്റ്റില്‍ പെടുത്തിയ താങ്ങള് പ്രഞ്ചിയെട്ടനെയും, ശിക്കാരിനെയും ഇത്രയും വെറുക്കുന്നത് എന്താണെന്നു മനസിലാവുന്നില്ല. Mammootty ക്കും, Mohan Lal ഇനും ഹിറ്റുകള്‍ ഉണ്ടായാല്‍ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റില്ലാ എന്ന് തോന്നി പോവും ഇത് വായിച്ചാല്‍.
അവര്‍ ചീത്ത പദങ്ങളില്‍ അഭിനയിച്ചാല്‍ അത് പൊളിയും നല്ലതില്‍ അഭിനയിച്ചാല്‍ അത് വിജയിക്കും. പോക്കിരി രാജാ മാത്രമാണ് ഒരു അപവാദം അത് ഒരു മമ്മൂട്ടി ചിത്രമൊന്നുമല്ല. ഏതാണ്ടെല്ലാ പ്രേക്ഷകരും നന്നായി ആസ്വദിച്ച പടമാണ് പ്രഞ്ചിയെട്ടന്‍. ശിക്കാരും ഒരു വലിയ സംഭവമൊന്നുമല്ല. എന്നാലും ആഗതനും, സഹസ്രവും ഒക്കെ നല്ലതാനെങ്ങില് ശിക്കാരും നല്ലത് തന്നെ.
“പ്രേ : പ്രേക്ഷകരെ ഇളക്കി മറിക്കുന്ന പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോളും സുരേഷ് ഗോപി മാത്രമേ ഉള്ളു .”- ആ പറഞ്ഞത് സ്വല്പം കടുത്തു പോയി. സുരേഷ്ഗോപി പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ലാ....
“പത്തു കൊല്ലങ്ങള്‍ക്ക് മുന്‍പ് ശരാശരി മലയാളി പ്രേക്ഷകന് പരമ പുച്ഛമായിരുന്ന രജനികാന്ത് എന്ന പേര് തിയറ്ററിന്റെ മുന്നില്‍ സ്ഥിരമായി വെറുതെ ഒരു കടലാസില്‍ എഴുതി വെച്ചാല്‍ ,മലയാളത്തിലെ സുപ്പര്‍ താരങ്ങള്‍ മിക്കവാറും ആത്മഹത്യാ ചെയ്യേണ്ടി വരും” - ആ പറഞ്ഞത് കറക്റ്റ്.
ഭേദപ്പെട്ട പടങ്ങള്‍ എന്നെ ഉദ്ദേശിച്ചുള്ളൂ രാജേഷ്. അതിലും രണ്ടും മൂന്നും നിര ഉണ്ടാക്കാന്‍ പറ്റുമോ? പിന്നെ പ്രാഞ്ചി ഏട്ടന് മുന്‍പ് പറഞ്ഞത് പോലെ ഒരു മഹത്തായ സാധനം ആണെന്ന് തോന്നിയില്ല . പുണ്യവാളനും ആയുള്ള സംസാരം വിട്ടാല്‍ പരസ്പര ബന്ധം ഇല്ലാത്ത കുറെ സംഭവങ്ങള്‍ എന്ന് മാത്രമേ എന്നിക്ക് തോന്നിയുള്ളൂ .അവസാനം കാണിക്കുന്ന ദ്രിശ്യങ്ങള്‍ ഭയങ്കര ബോര് ആയി എന്നും തോന്നി (കുശ്ബു സിദിക് അവിഹിതം , പ്രിയാമണി കെട്ടാന്‍ വരുന്നത് ഇതൊക്കെ ) . ആഗതന് , സഹസ്രം എന്നിവ ഈ വര്‍ഷത്തേ ഭേദപ്പെട്ട ചിത്രങ്ങള്‍ യാണ് എനിക്ക് തോന്നിയത് .ക്ഷമിക്കണം അനോണി
ReplyDeleteവളരെ നല്ലൊരു പോസ്റ്റ് ... but ചില കാര്യങ്ങളോട് വിയോജിപ്പുണ്ട് കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും നല്ല സിനിമകളില്‍ ഒന്നായിരുന്നു രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് .... അതുപോലെ തന്നെ 100 ദിവസം ഓടിയ ചുരുക്കം ചില സിനിമകളില്‍ ഒന്നും... but താങ്കള്‍ പറയുന്നു അതൊക്കെ ചില നമ്പറുകള്‍ കാണിച്ചു 100 ദിവസമാക്കുനതാണ് എന്ന് തങ്ങളുടെ പോസ്റ്കള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ എന്നാ നിലയില്‍ എനിക്ക് തോന്നുനത് അത് തങ്കള്‍ക് രണ്ജിതിനോടും സൂപ്പര്‍ സ്ടര്സ് എന്ന് അറിയപെടുന്ന 2 നടന്മാരോടും ഉള്ള എന്തോ ഒരു ഇഷ്ടകുരവിന്റെ പേരിലാണ് എന്നാണ് ... പ്രാഞ്ചിയേട്ടന് ഞാന്‍ എറണാകുളത് നിന്നാണ് കാണുന്നത് റിലീസിംഗ് കഴിഞ്ഞു ഏകദേശം ഒരു 40 45 ദിവസം കഴിഞ്ഞാണ് കാണുന്നത് അന്നും കൊട്ടകയില്‍ 90 -95 % ആള്കാര് ഉണ്ടായിരുന്നു അവിടെ വന്നിരുന്ന പലരും നല്ല സിനിമയാണ് എന്ന് വേറെ ആളുകള്‍ പറഞ്ഞറിഞ്ഞു വന്നവരാണ് ( എന്നെ പോലെ ) അങ്ങനത്തെ ഒരു സിനിമ മുടക്കുമുതല്‍ തിരിച്ചു പിടിച്ചില്ല അല്ലങ്ങില്‍ flop ആണ് എന്നോകെ പറയുമ്പോള്‍ ..... :).. പിന്നെ എല്ലാ ദിവസവും ആ തിയറ്ററിന്റെ മുന്പില് കൂടിയാണ് ഞാന്‍ വീട്ടില്‍ പോകാറു അതുകൊണ്ട് 40 50 ദിവസം കഴിഞ്ഞു പിന്നെ 100 aakarayappolanu തിരിച്ചു വന്നത് എന്നോകെ പറഞ്ഞാല്‍ അതൊക്കെ ഒരു പക്ഷെ തങ്ങളുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ ആയിരിക്കും എന്ന് കരുതാനേ പറ്റു
ReplyDeleteപിന്നെ ടി ഡി ദാസന് പോലുള്ള നല്ല പടങ്ങള്‍ വിജയികാത്തത് പ്രേക്ഷകര്‍ കാരണമല്ല മറിച്ചു അതിന്റെ നിര്‍മാതാക്കളുടെ marketing കുറവ് മൂലമാണ് എന്നാണ് എനിക്ക് തോന്നുയത്..
മലയാളത്തില്‍ ഇതുവരെ എല്ലാവരും നായകന് മാരെ പട്ടി ആണ് പറയുന്നത് . ഈ വര്‍ഷം ഭേദപ്പെട്ട ഒറ്റ ഒരെണ്ണം വന്നോ ? എല്ലാവരും എല്‍സമ്മ എന്നൊക്കെ പറയും എങ്കിലും ആന്‍ അഗസ്റ്റിന്റെ അഭിനയം അത്ര മെച്ചം ആണ് എന്ന് എനിക്ക് തോന്നിയില്ല . ചിത്രത്തിലെ ശുദ്ധം ആയ നര്‍മവും ഗ്രാമീണ ഹാസ്യവും ഒക്കെ പദത്തെ രക്ഷിച്ചു . നായികയുടെ പ്രകടനം ശരാശരിയിലും താഴെ ആയിരുന്നു. പടം മോശം ആണെങ്കിലും എനിക്ക് ഭേദം ആയി തോന്നിയത് 'ഏപ്രില്‍ ഫൂള്‍' എന്നാ ചിത്രത്തിലെ നായിക നയന ആയിരുന്നു (സിദ്ധിക്കിന്റെ ഭാര്യാ ആയി അഭിനയിച്ച), ഒരു പുതുമുഖം ആണ് എന്ന് തോന്നിക്കാത്ത പ്രകടനം .
ReplyDeleteപ്രേക്ഷകാ മനുഷ്യനായാല്‍ ഇത്ര നിര്ദയന് ആകരുത് . പണ്ട് കോട്ടും സ്യുട്ടും ആയി നടന്ന സൂപ്പര്‍ താരങ്ങള്‍ക്ക് കൈയില്‍ ഇരുപ്പിന്റെ വിശേഷം കൊണ്ട് (അഹങ്കാരം കൊണ്ടും ) ഈ വര്‍ഷം നാണം മറയിക്കാന്‍ പ്രാഞ്ചി,ശിക്കാര്‍ എന്നീ രണ്ടു കീറ കൊണകങ്ങള് മാത്രമേ ഉള്ളൂ . ഇനി അതിനു പോലും ഓട്ട ഉണ്ടോ ഇല്ലയോ എന്നതല്ലേ ഈ തര്‍ക്കം ? വിട്ടു കളയെടോ. സംഗതി നല്ല ഉഗ്രന്‍ ഫ്രെഞ്ചിയാ പോരെ?ആരാധകര്‍ക്ക് സന്തോഷം ആയില്ലേ . അപ്പോള്‍ എല്ലാം സോള്‍വായി . ഇത്രയെ ഉള്ളു സംഗതി !!!
ReplyDeleteപ്രിയപ്പെട്ട പ്രേക്ഷകാ, താങ്കളുടെ ഒരു വര്‍ഷത്തെ പോസ്റ്റുകളില്‍ എനിക്ക് അത്ര സുഖിക്കാത്തതും , ഒരു കല്ല് കടി ആയി തോന്നിയതും ആയ ചില കാര്യങ്ങള്‍ ഇതാണ് .
ReplyDelete1 . താങ്കള്‍ പടം നല്ലതാണോ ചീത്തയാണോ എന്ന് നോക്കുക, ബോക്സ് ഓഫീസിനെ കുറിച്ച് താങ്കള്‍ കൂടുതല്‍ വാചാലന് ആകേണ്ട("ഈ പടം വിജയിച്ചാലും പരാജയപ്പെട്ടാലും എനിക്ക് ഒന്നും ഇല്ല, നിങ്ങള്‍ക്ക് ഈ പടം ഇഷ്ടപെട്ടോ ഇല്ലയോ എന്നതാണ് കാര്യം " ഇതു താങ്കള്‍ തന്നെ ഒരു അനോണിയോട് പറഞ്ഞതാണ് )
2 . സൂപ്പര്‍ താരങ്ങളെ കുറിച്ച് പറയുമ്പോള്‍ താങ്കള്‍ ഗ്രഹണി പിടിച്ച പിള്ളേരെ പോലെ സ്വല്പം ആര്‍ത്തി കാണിക്കുന്നുണ്ട്, അതായതു ഏതെങ്കിലും ചിത്രത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഒരു കാരണവും ഇല്ലാതെ ഇവിടത്തെ സൂപ്പര്‍ താരങ്ങളെ compare ചെയ്യുകയും ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു (അവര്‍ അഭിനയിക്കാത്തതും , അവരെ പരാമര്ശിക്കെണ്ടാത്തതും ആയ സന്ദര്‍ഭങ്ങളില്‍ പോലും താങ്കള്‍ അവരെ വെറുതെ വലിച്ചിഴക്കുന്ന വാചകങ്ങള്‍ ഉള്പെടുതുന്നു ).
3 . കൂട്ടത്തില്‍ ഒരു സൂപ്പര്‍ താരത്തിന്റെ ശരീരഘടനയെ താങ്കള്‍ തുടര്‍ച്ചയായി കളിയാക്കുന്നു. ഒരാളെ ശാരീരികമായി കളിയാക്കരുത് എന്നാ ബാലപാഠം നമ്മളുടെ സംസ്കാരത്തില്‍ ചെറുപ്പം മുതലേ ചെരെണ്ടാതാണ്. ഒരാളുടെ ശരീരം എങ്ങനെ കൊണ്ട് നടക്കണം എന്ന് അയാളാണ് തീരുമാനിക്കേണ്ടത്, ഉപദേശം ആകാം , കളിയാക്കല്‍ നന്നല്ല. താങ്കള്‍ക്ക് അരോചകം ആയെങ്കില്‍ താങ്കള്‍ കാണുകയോ കനതിരിക്കുകയോ ചെയ്യുക. ഉപദേശം ആകാം , പക്ഷെ ബ്ലോഗിങ്ങ് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി തടിയന് , കുടവയറന്‍ എന്നൊന്നും ഒരു സെലെബ്രിടിയെ വിളിക്കരുത് . എതിര് താരത്തിന്റെ ഫാന്സുകര്ക്ക് മാത്രമേ അത് ചിലപ്പോള്‍ രസിചെന്നു വരൂ . പ്രസ്തുത താരത്തെ ഇങ്ങനെ കളിയാക്കുന്ന വാചകങ്ങള്‍ ഞാന്‍ താങ്കളുടെ പോസ്റ്റില്‍ അല്ലാതെ വേറെ കണ്ടത് , വെബ്ദുനിയ, thats മലയാളം കമന്റ് ബോക്സില്‍ മാത്രം ആണ് (അത്രയ്ക്ക് മോശം പദം താങ്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പോലും).
4 . മറുപടി അര്ഹിക്കതവരോട് തര്‍ക്കിക്കാന്‍ പോകരുത് . കിഷോര്‍ എന്നോ മറ്റോ പേരുള്ള ഒരുത്തനോട് താങ്കള്‍ തുടര്‍ച്ചയായി മറുപടി പറഞ്ഞു എത്ര സമയവും കമന്റ് ബൊക്ഷിലെ സ്ഥലവും കളഞ്ഞു ! ഇത്തരക്കാരുടെ മാനസിക നില വച്ച് , അവര്‍ക്ക് മറുപടി പറയുന്ന ഒരു ഇരയെ ആണ് ആവശ്യം, പിന്നെ എന്തും പുലംബിക്കോലും. താങ്കള്‍ ആ ഇര ആകരുത് .
5 ബ്ലോഗിങ്ങ് നടത്തണം എന്ന് വച്ച് നിര്‍ബന്ധപൂര്‍വം എല്ലാ പടവും കണ്ടു കമ്മന്റ് ഇടണം എന്ന് ആരും താങ്കളെ നിര്‍ബന്ധിക്കുന്നില്ല. അത്രയ്ക്ക് മോശമാണ് എന്ന് അഭിപ്രായം കേട്ടിട്ടും , വെറും C ഗ്രേഡ് സാധനങ്ങള്‍ കണ്ടു വെറുതെ രണ്ടര മണിക്കൂര്‍ എന്തിനു കളയുന്നു . വെറുതെ റിവ്യൂ ഇട്ടു അവരെ കളിയാക്കാം അത്ര തന്നെ .
6 . പിന്നെ ചലച്ചിത്ര നിര്‍മാണം താങ്കള്കരിയുന്നതും അറിയാത്തതും ആയ ഒരു പാട് നിഗൂടതകളാല് കേട്ട് പിണഞ്ഞു കിടക്കുന്നതാണ്. ചിലര്‍ കയ്യിലുള്ള 'ബ്ലാക്ക് മണി ' വെറുതെ വെളുപ്പിചെടുക്കാന്‍ മാത്രം ആണ് പടം ചെയ്യുന്നത്. അവര്‍ക്ക് വിജയ പരാജയങ്ങള്‍ ഒരു പ്രശ്നം അല്ല . പിന്നെ sattellite , overcease , initial pull എന്നൊക്കെ പറഞ്ഞു വന്നവരോട് താങ്കള്‍ തിരുവനന്ത പുറത്തെ മാത്രം കണക്കു പറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി . ഇതൊക്കെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്ന നിര്‍ണായക ഘടകങ്ങള്‍ തന്നെ ആണ്സുഹൃത്തേ . ആ സത്യത്തിനു നേരെ മുഖം തിരിച്ചിട്ടു നേട്ടം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല. താങ്കള്‍ സൂപ്പര്‍ താര ആരാധകരോട് പറയാറില്ലേ , ഇരുപതു വര്‍ഷം മുന്‍പത്തെ കാര്യം ഇനി നോക്കിയിട്ട് കാര്യം ഇല്ല എന്നൊക്കെ , അതുപോലെ തന്നെ താങ്കളോടും എനിക്ക് പറയാനുള്ളത് ഇതാണ് ഇരുപതു വര്‍ഷം മുന്‍പ് ചലച്ചിത്രം തിയേറ്ററില്‍ മാത്രം ഇറക്കി ആ വരുമാനം കൊണ്ട് മാത്രം കാലക്ഷേപം കഴിക്കുന്നവര്‍ അല്ല ഇന്നത്തെ വിവരം ഉള്ള നിര്‍മാതാക്കള്‍ (അവര്‍ വളരെ കുറവാണു ), പല വരുമാന സ്രോതസ്സുകള്‍ കണ്ടിട്ട് തന്നെ ആണ് അവര്‍ പണം എറിയുന്നത് .
താങ്കള്‍ ചോദിച്ചല്ലോ , സൂപ്പര്‍ താര ചിത്രങ്ങള്‍ ലാഭം ആണെങ്കില്‍ പിന്നെ എന്തിനു അവര്‍ പ്രതിഫലം കുറക്കാന്‍ നിര്‍മാതാക്കള്‍ മുറവിളി ഉയര്‍ത്തുന്നു എന്ന് . അതിനുള്ള ഉത്തരം ഇതാണ് അവരെ വച്ച് ലാഭം ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അവരെ തന്നെ വച്ച് പടം പിടിക്കുന്നത് ? ഈ വരന് പോകുന്ന വര്‍ഷം പോലും പ്രസ്തുത സൂപ്പര്‍ താരങ്ങള്‍ക്ക് തന്നെ ആണ് കൈ നിറയെ പുതിയ ചിത്രങ്ങള്‍ ഉള്ളത് എന്ന് താങ്കള്‍ മറക്കില്ലല്ലോ .
പിന്നെ മാപ്രാണം അന്തിപത്രത്തിന്റെ പ്രാദേശിക ലേഖകനുമായ ശ്രീ ടോമി പാല തന്റെ ബ്ലോഗില്‍ എഴുതിയത് , ആ പേര് എനിക്ക് ക്ഷ ബോധിച്ചു !
പിന്നെ ടി ഡി ദാസന് പോലുള്ള നല്ല പടങ്ങള്‍ വിജയികാത്തത് പ്രേക്ഷകര്‍ കാരണമല്ല മറിച്ചു അതിന്റെ നിര്‍മാതാക്കളുടെ marketing കുറവ് മൂലമാണ് എന്നാണ് എനിക്ക് തോന്നുയത്....
ReplyDeleteപടം പിടിച്ചപ്പോള്‍ 1കോടി പോയിക്കിട്ടി... ഇനി പരസ്യം കൂടി ചെയ്താല്‍ ഒരു 30L കൂടി വെള്ളത്തിലായേനെ!
ഈ പടത്തിന്റെ സ്ക്രിപ്റ്റിനാണു അവര്‍ഡെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് മോഹന്‍ രാഘവേനെ വിളിച്ച് പറഞ്ഞു.. രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വാര്‍ത്തയില്‍ രാഘവന് ഔട്ട്...
@ മുക്കുവന് : ഒരിക്കലും യോജിക്കാനാവുന്നില്ല ഒരാള്‍ ഒരു സിനിമ നിര്മിക്കുനത് പുണ്യം കിട്ടനോന്നുമല്ലലോ .. കുറച്ചു പരസ്യം ചെയ്തിരുന്നെകില്‍ ചുരുങ്ങിയ പക്ഷം പത്രത്തില്‍ ഒരു ചെറിയ പരസ്യം എങ്കിലും കൊടുത്തിരുന്നെങ്കില്‍ സിനിമ ഇതില്‍ കൂടുതല്‍ ഓടുമായിരുന്നു... നല്ല സിനിമയാണ് എന്ന് കേട്ടിട് ഒരാള്‍(ഞാനുള്‍പടെ പലരും) എന്നാലൊന്നു കണ്ടേക്കാം എന്ന് കരുതി നോക്കുമ്പോള്‍ സിനിമ ഏതു തീയെട്ടറിലാണ് ഓടുന്നത് എന്നറിയാന്‍ പോലും ഒരു മാര്ഗവുമില്ലങ്കില് എന്ത് ചെയ്യും
ReplyDeleteമാഷെ പുണ്യം കിട്ടാനല്ലാ.. ഈ പടത്തിന്റെ പരസ്യങ്ങള്‍ ഏഷ്യാനെറ്റില്‍ പലതവണ വന്നിരുന്നു.. ദീപിക/മനോരമ എന്നീ പത്രങ്ങളിലും വന്നിരുന്നു.. ആദ്യ ദിനങ്ങളിലെ കളക്ഷന്‍സ് 15%ത്തില്‍ കുറവായാല്‍, ആ പടം പിന്നെ ഒരു ഒരു തിയറ്റരിലും വരില്ലാാ.. :) തിയറ്റര്‍ ഉടമ പ്രൊഡ്യൂസറെ രക്ഷിക്കാനല്ലല്ലോ തിയറ്റര്‍ ഓടിക്കുന്നത്! അപ്പോള്‍ പടം പെട്ടിയില്‍.. ഇനി മേരാനാം ജോക്കര്‍ പോലെ പ്രൊഡൂസര്‍ ആര്‍ക്കേലും വിറ്റ് അവര്‍ പരസ്യം ചെയ്സ്താല് ചിലപ്പോള്‍ രണ്ടാമതൊരു തവണ കൂടി തിയറ്ററില്‍ വന്നുകൂടായ്കയില്ലാ... മമ്മൂട്ടി താല്പര്യം കാണിച്ചെന്ന് പറയുന്ന കേട്ടു...
ReplyDeleteRGV made fantastic films in the past. I enjoyed Rakta Charitra too. I vehemently protest putting his name together with that of thatVinayan and B.Unnikrishnan :)
ReplyDeleteസംഭവം കലക്കി... 100% യോജിക്കുന്നത്, എത്സമ്മയുടേയും നായകന്റേയും, കോക്ക്ടെയിലിന്റേയും കാര്യത്തിലും, ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് പ്രാഞ്ചിയേട്ടന്റേയും ബെസ്റ്റ് ആക്ടറുടേയും കാര്യത്തിലുമാണ്. അതു പോലെ പ്രിഥ്വിയുടെയും സംവൃതയുടേയും പുണ്യം അഹം എന്നത് ഒരു ഓഫ് ബീറ്റ് ചിത്രമായിട്ടു കൂടി പ്രേക്ഷകര്‍ (ആരാധകര്‍ അല്ല) ശ്രദ്ധിച്ചു. അതിനെക്കുറിച്ചൊരു പരാമര്‍ശം കണ്ടില്ല. ചിത്രം കാണാത്തതു കൊണ്ടാണോ എന്നറിയില്ല.
ReplyDeleteവിജയങ്ങളെ പരാജയങ്ങള്‍ കൊണ്ട് മൂടി വയ്ക്കാന്‍ കഴിയില്ല. അതു സത്യമാണ്. അങ്ങനെ ബാലിശമായ ഒരു ശ്രമമാണിവിടെ ആരാധകര്‍ നടത്തുന്നത്. ജനപ്രീതിയുടെ പേരുപറഞ്ഞ് മേനി ചമയുന്ന ആരാധകര്‍ പറഞ്ഞ ഒരു കാര്യം സത്യമാണ്. മമ്മൂട്ടി, മോഹന്‍ ലാല്‍, പ്രഥ്വിരാജ് ഇവര്‍ക്കെല്ലാം, മലയാളത്തില്‍ ഇന്ന് ഇനിഷ്യല്‍ പുള്ളുണ്ടാക്കാന് കഴിയുന്നുണ്ട്. പക്ഷേ ആരാധകര്‍ക്കപ്പുറം സാധാരണ പ്രേക്ഷകരെ സ്വാധീനിക്കാന്‍ ചിത്രത്തിനു കഴിയാതെ വരുമ്പോഴാണ് ചിത്രം പരാജയ വഴിയിലെത്തുന്നത്. അതു കൊണ്ടു തന്നെ, ഇനിഷ്യല്‍ കളക്ഷന്‍ എന്നതാണ് ഇപ്പോഴത്തെ സൂപ്പര്‍ താര ചിത്രങ്ങളുടെ മാര്‍ക്കറ്റിങ് ഫോര്‍മുല. പണ്ടൊക്കെ 40 തീയേറ്ററുകളില്‍ കഷ്ടി റിലീസ് ചെയ്തിരുന്ന ചിത്രങ്ങള്‍, ഇപ്പോള്‍ എത്തുന്നത് 80-100 തീയേറ്ററുകളില്‍ വരെയാണ്. അതു കൊണ്ടു ഉദ്ദേശിക്കുന്നത്, കിട്ടുന്നത് എത്രയും പെട്ടെന്നു പോരട്ടേ, പടം പൊട്ടിയാല്‍ നഷ്ടക്കണക്ക് അത്രയും കുറയും. വിജയിച്ചാല്‍ ലാഭവും കിട്ടും. സൂപ്പര്‍ താര ചിത്രങ്ങള്‍ എടുക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ അവസ്ഥ, കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നാണ്. അതു കൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറക്കണം എന്ന് അവര്‍ പറയുന്നത്. 100% ചിത്രങ്ങളും നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കാതിരിക്കാന്‍ കഴിയുമായിരുന്ന സൂപ്പര്‍ താരങ്ങളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. 20-30% വരെ മാത്രമാണ് അവര്‍ക്കതിനു കഴിയുന്നത്.
@മുക്കുവന്,ശ്രീജേഷ്.. ടി.ഡി ദാസന് ഒരു ചെറിയ ബഡ്ജറ്റ് ചിത്രമായിരുന്നു. ആദ്യ ദിനങ്ങളില്‍ പരസ്യങ്ങള്‍ വരികയും ചെയ്തു. പക്ഷേ പ്രേക്ഷകര്‍ അതിനു നേരെ മുഖം തിരിച്ചു, ആദ്യത്തെ 5 ദിവസത്തിനുള്ളില്‍ തന്നെ, പടം ഹോള്‍ഡ് ഓവറായി. അതാണ് ആ ചിത്രത്തിന്റ്റെ പരാജയ കാരണം. അല്ലാതെ മാര്‍ക്കറ്റിങ്ങിലെ പിഴവാണെന്നു തോന്നുന്നില്ല. ആളുകള്‍ പടത്തിനു കയറാതെ, വെറുതെ സിനിമ ഓടിക്കാന്‍ തീയേറ്ററുകാര്‍ക്കും കഴിയില്ല.
ReplyDeleteചുമ്മാ ഒന്ന് ചോദിച്ചോട്ടെ...
ReplyDeleteഎന്താ ഭായി...രണ്ജിത്തിനോദ് ഇത്ര വിരോധം.
കണ്ണടച്ച് ഇപ്പോള്‍ കേരാവുന്ന രണ്ട സംവിധായകര്‍ രഞ്ജിത്തും ലാല്‍ ജോസും അല്ലെ ഉള്ളു.
പഴയ ബ്രഹ്മാണ്ട നായക കൂറത്തരം കളഞ്ഞു താടി വച്ചാലെങ്കിലും ഒന്ന് അന്ഗീകരിച്ച് കൂടെ??
ചുമ്മാ കൊറേ ബൌധിക ത്യലോഗ് അടിച്ചോട്ടെന്ന്....നമ്മക്ക് പടം കണ്ടാല്‍ പോരെ?
Pranchiyettan and the saint still running at Thrissur and Ernakulam
ReplyDeleteഅനിയ പ്രാഞ്ചി ഇവിടെയും ഓടിക്കുന്നുണ്ട് . ഈ അടുത്ത കാലത്ത് പ്രത്യക്ഷപെട്ട ചിത്രം നഗരത്തിലെ ഏറ്റവും ചെറിയ സിനിമാശാലയില്‍ നോണ്‍ ഷോ !! ഈ ചിത്രത്തെ കുറിച്ച് എനിക്ക് തോന്നിയ സംശയങ്ങള്‍ ഇവയാണ്
ReplyDelete1 ) ചെലവു കുറച്ചു ചെയ്ത ചിത്രം .മമ്മൂട്ടി പ്രതിഭലം വാങ്ങാതെ അഭിനയിച്ച ചിത്രം തുടങ്ങിയ വിശ്സേഷണങ്ങള് ഈ ചിത്രത്തെ കുറിച്ച് അടുത്തിടെ കേട്ട് തുടങ്ങിയതാണ് (കുശ്ബുവോ വേറെ ആരാണ്ടോ ഒക്കെയോ കാശു കൊടുത്തപ്പോള്‍ രഞ്ജിത് നെ കടിച്ചെന്നോ ഇടിച്ചു എന്നോ ഒക്കെ ) എങ്ങനെ ഒക്കെ ചെയാന്‍ ഇതൊരു ആര്‍ട്ട് പടം ഒന്നും അല്ലല്ലോ
2 ) എവിടെ പലരും പറഞ്ഞത് പോലെ കേരളത്തിലെ എല്ലാ ജനങ്ങളും കൈ നീട്ടി സ്വീകരിച്ച ഒരു ചിത്രമായിരുന്നു ഇതെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം ആകണം ആയിരുന്നു ഈ ചിത്രം . (രാജമാണിക്യം, ഭരത് ചന്ദ്രന് ,വെറുതെ ഒരു ഭാര്യ പോലെ ) അങ്ങനെ ഒരു മാധ്യമത്തിലും കണ്ടില്ല .പൊതുവേ മാധ്യമങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ക്ക് അനുകൂലമായ സമീപനം ആണ് സ്വീകരിക്കരുള്ളത്
ഇതില്‍ നിന്നൊക്കെ മനസ്സില്‍ ആകുന്നത് ചില കേന്ദ്രങ്ങളില്‍ മാത്രം നന്നായി ഓടിയ ഒരു ചിത്രമാണ് ഇതെന്നാണ് .(ഉപരിവര്‍ഗ മലയാളിയുടെ ബുദ്ധി ജീവി ഭാവം ചൂഷണം ചെയ്യാന്‍ എടുത്ത ഇങ്ങനത്തെ പടത്തില്‍ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കാന്‍ പറ്റു
പ്രേക്ഷകന് പോസ്റ്റ് നന്നായി. അവലോകനവും.
ReplyDeleteമറ്റു കമന്റുകള്‍ ഒന്നും വായിച്ചു നോക്കുന്നില്ല. എങ്കിലും ഒന്നു പറയട്ടെ, പ്രാഞ്ചിയേട്ടന് കേരളത്തില്‍ നൂറു ദിവസം തികച്ചു എന്നത് സത്യമാണ്. എറണാകുളത്തും തൃശൂരും(?) (എറണാകുളത്ത് 100 ദിവസം തികച്ച് എന്നത് വ്യക്തമായറിയാം. സരിത-സവിത-സംഗീത തിയ്യറ്റര്‍ സമുച്ചയത്തില്‍ സംഗീതയില്‍ നിന്ന് 98-ആം ദിവസം പ്രാഞ്ചിയേട്ടന് രണ്ടാമത് കണ്ട വ്യക്തിയാണ് ഞാന്‍.) സിനിമാ രംഗത്ത് നിന്ന് അറീഞ്ഞിടത്തോളം നിര്‍മ്മാതാവിനും വിതരണക്കാരനും കാശ് കിട്ടിയ ചിത്രമാണ് പ്രാഞ്ചിയേട്ടന് എന്നാണ്. (ഒരു സുഹൃത്തിനോട് ഡര്.രഞ്ജിത്ത് പറഞ്ഞത് കാപ്പിറ്റോള്‍ ഫിലിംസിന് കാശ് കിട്ടിയ ഒരേയൊരു പടം ഇതാണെന്നാണ്)
പ്രിയ പ്രേക്ഷകൻ താങ്കളുടെ അവലോകനം വളരെ നന്നായിരുന്നു..
ReplyDeleteപക്ഷെ എനിക്ക് വിയോജിപ്പ് തോന്നിയത് രണ്ട് കാര്യത്തിലാണു..
പ്രാഞ്ചിയേട്ടൻ അന്റ് ദ സെയിന്റ് മമ്മുട്ടി അല്ലാതെ മറ്റൊരു നടൻ ചെയ്തിരുന്നു എങ്കിൽ താങ്കൾ അത് അംഗീകരിക്കുമായിരുന്നു എന്നാണ്.രഞിത്തിനോടും മമ്മുട്ടിയോടും തോന്നുന്ന ഒരു വൈരാഗ്യം മാത്രമല്ലെ താങ്കളെ ഈ നല്ല ചിത്രത്തെ എതിർക്കാൻ പ്രേരിപ്പിക്കുന്നത്...
ഈ സിനിമ കണ്ടു കഴിഞ്ഞ എനിക്ക് അത് വിജയിക്കാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ല..മലയാളിയുടെ ബുദ്ധിജീവി ഭാവം ചൂഷണം ചെയ്യാൻ അതിൽ എന്തെങ്കിലും ഉണ്ടായിരുന്നു എന്നും തോന്നുന്നില്ല.
പിന്നെ എൽസമ്മ എന്ന ആൺകുട്ടിയിൽ ആൻ അഗസ്റ്റിന്റെത് ശരാശരിയിൽ കുറഞ്ഞ പെർഫോർമൻസ് മാത്രം ആയിരുന്നു..മഞ്ജു വാര്യരോ ഉർവശിയോ ആ റോൾ ചെയ്തിരുന്നെങ്കിൽ അത് തകർപ്പൻ സിനിമകളിലൊന്നാകുമായിരുന്നു.പിന്നെ കൊട്ടിഘോഷിച്ച കുഞ്ചാക്കോ ബോബന്റെത് ഒരു അഭിനയവും ആയിരുന്നില്ല..ആ റോൾ മനോജ് കെ ജയനോ,,ബിജു മേനോനൊ ചെയ്തിരുന്നെങ്കിൽ മനോഹരമാകുമായിരുന്നു..
പ്രാഞ്ചിയേട്ടൻ പോലൊരു ചിത്രം മനസ്സിലാക്കാന്‍ കഴിയാത്തത് ജനതയുടെ സിനിമ ആസ്വദിക്കാനും ചിന്തിക്കാനും ഉള്ള കഴിവ്കേടിനെ ചൂണ്ടിക്കാണിക്കുന്നു
ReplyDeleteകിടക്കട്ടെ അതും കാണികളുടെ തലയില്‍ !!! നാറികള് ഇവനൊക്കെ ആ പടം കണ്ടു വിജയിപ്പിച്ചാല്‍ എന്തായിരുന്നു ?
ReplyDelete