Monday, January 10, 2011

മലയാള സിനിമയിലെ നീയും ഞാനും

മാന്യ പ്രേക്ഷകര്‍ക്ക്‌ നമസ്കാരം,ജയ് വേതാളം ചാനലിന്‍റെ പീരങ്കി എന്ന പരിപാടിയിലേക്ക് സ്വാഗതം.ഈ എപ്പിസോഡില്‍ നമ്മോടൊപ്പം ഉള്ളത് യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ ശ്രീ പ്രേക്ഷകനാണ് .മലയാള സിനിമയുടെ നിലവാര തകര്‍ച്ച എന്ന വിഷയത്തെ കുറിച്ചുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തന്‍റെ വിലയേറിയ കുറച്ചു സമയം നമുക്കായി മാറ്റിവെച്ചു നമ്മോടൊപ്പം ഇവിടെയുള്ള പ്രേക്ഷകനെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു.

നന്ദി

പ്രേക്ഷകന്‍,മലയാള സിനിമയുടെ നെടും തൂണായ സൂപ്പര്‍ താരങ്ങളെ നിരന്തരമായി വിമര്‍ശിക്കാറുള്ള താങ്കള്‍ക്ക് ഈ വിഷയത്തെ പറ്റി തികച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകും എന്നാണ് ഞങളുടെ പ്രതീക്ഷ.സൂപ്പര്‍ താരങ്ങളോട് താങ്കള്‍ക്ക് വ്യക്തി വൈരാഗ്യം പോലും ആരോപിക്കപ്പെടുന്ന സ്ഥിതിക്ക് പ്രതേകിച്ചും .

സുഹൃത്തേ,പല വട്ടം പറഞ്ഞതാണ്‌ എങ്കിലും വീണ്ടും പറഞ്ഞോട്ടെ, മലയാള സൂപ്പര്‍ താരങ്ങളായ ശ്രീ മമ്മൂട്ടി ,ശ്രീ മോഹന്‍ലാല്‍ എന്നിവരോട് അവര്‍ കുറച്ചു കാലമായി തീരെ നിലവാരമില്ലാത്ത സിനിമകള്‍ കാണിച്ചു ഞാന്‍ അധ്വാനിച്ചുണ്ടാക്കുന്ന നാല്‍പതു അമ്പതു രൂപ അടിച്ചു മാറ്റുന്നു എന്ന ഒരേ ഒരു പരാതി മാത്രമേ ഉള്ളു

വ്യക്തിപരമായ പരാതികള്‍ ചര്‍ച്ച ചെയാനുള്ള വേദിയല്ല ഇതു.എങ്കില്‍ പോലും മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന കുറെ ചിത്രങ്ങള്‍ സംഭാവന ചെയ്ത ഇവരെ പറ്റി എങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ തങ്ങള്‍ക്കു എങ്ങനെ കഴിയുന്നു? ഇവരുടെ സംഭാവന കളെ പറ്റി എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒരു നീണ്ട ലിസ്റ്റുമായി ആരാധകരുടെ ഒരു വലിയ സംഘം വെളിയില്‍ കാത്തു നില്‍പ്പുണ്ട് .(പരിപാടി കഴിഞ്ഞു ഇറങ്ങുമ്പോള്‍ താങ്കളുമായി ഒരു "തുറന്ന" ചര്‍ച്ചക്ക് അവസരം കൊടുക്കണം എന്ന ആവശ്യവും അവര്‍ക്കുണ്ട്).

ഒരു ദിവസം കഴിച്ച ബിരിയാണിയുടെ ഓര്‍മയില്‍ അടുത്ത നാലു ദിവസം (മലയാളീ പ്രേക്ഷകന്‍ ആണെങ്കില്‍ ഒരു 7 -8 വര്‍ഷം എന്ന് വായിക്കാം) പച്ച വെള്ളം മാത്രം കഴിച്ചു (അഥവാ ഭക്ഷണ യോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിച്ചു)ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.എന്നെ പോലെയുള്ള ഏതൊരു സാധാരണ മലയാളീ പ്രേക്ഷകനും ഇതു പാടാണ് എന്നാണ് എന്‍റെ അറിവ്.ഒരു വര്‍ഷത്തില്‍,നന്നാകും എന്ന് കരുതി ചെയ്യുന്ന ഒന്നോ രണ്ടോ ചലചിത്ര പ്രൊജക്റ്റ്‌ പാളി പോകുന്നത് മനസിലാക്കാം.പക്ഷെ നിലവാരം ഉള്ള ഒരു ചിത്രം പോലും വര്‍ഷത്തില്‍ തരാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എങ്കിലോ ?

അപ്പോള്‍ മലയാള സിനിമയുടെ ഇന്നത്തെ നിലവാര തകര്‍ച്ചക്ക് മുഖ്യ കാരണം ഈ സൂപ്പര്‍ താരങ്ങള്‍ മാത്രം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു താങ്കള്‍.ശരിയല്ലേ ?

അപ്പോള്‍ മലയാള സിനിമക്ക് നിലവാര തകര്‍ച്ച ഉണ്ട് എന്ന കാര്യം നിങ്ങളും സമ്മതിക്കുന്നു.പക്ഷെ അതില്‍ മലയാള സിനിമ ലോകം അടക്കി ഭരിക്കുന്ന അല്ലെങ്കില്‍ കുറഞ്ഞ പക്ഷം അവര്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ അവസാന വാക്കായ സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു പങ്കും ഇല്ല.ഇതല്ലേ പറഞ്ഞു വരുന്നത്? അതിനോട് യോജിക്കാന്‍ എന്നിക്ക് ബുദ്ധി മുട്ടുണ്ട് .

പക്ഷെ എല്ലാ പ്രശ്നങ്ങള്‍ക്കും അവര്‍ മാത്രമാണ് കാരണം എന്ന് പറയുന്നത് ശരിയാണോ പ്രേക്ഷകന്‍ ?

ഈ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍,അതായിത് കൃത്യം ഒരു വര്‍ഷ മുന്‍പ്,ഈ ബ്ലോഗിലെ ആദ്യ പോസ്റ്റില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.അതിനു മുന്‍പ് ഒന്നാമതായി,മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് മുഖ്യ കാരണം സൂപ്പര്‍ താരങ്ങള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.നമ്മളില്‍ ഓരോരുത്തരെയും പോലെ അവനവന്‍റെ പദവിയും അത് നല്‍കുന്ന സ്ഥാനവും ജീവിത അവസാനം വരെ നില നില്‍ക്കണം എന്ന ഒരു എളിയ ആഗ്രഹം മാത്രമുള്ള മനുഷ്യര്‍ ആണ് ഇവര്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.മാത്രമല്ല കുറച്ചു കാലം മുന്‍പ് വരെ ഞാനും ഇവരുടെ നല്ല ചിത്രങ്ങള്‍ എല്ലാം ഒന്നിലേറെ തവണ കാശു മുടക്കി കണ്ടിട്ട് ഉള്ളവന്‍ ആകുന്നു എന്നതും സത്യമാണ്.

പ്രേക്ഷകന്‍, തങ്ങള്‍ ഇപ്പോള്‍ നടത്തിയ ഈ അഭിപ്രായത്തോടെ നമ്മുടെ കാണികളില്‍ ആശയക്കുഴപ്പം ഉളവായിരിക്കുന്നു.താങ്കളെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത് അഥവാ പറഞ്ഞു കേള്‍ക്കുന്നത് തങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ ആജന്മ ശത്രുവും അവരുടെ നാശം കാണാന്‍ കൊതിക്കുന്ന രക്തദാഹിയും ആണെന്നാണ്.ഇവരെ കുറിച്ചുള്ള താങ്കളുടെ വിമര്‍ശനങ്ങള്‍ ഇതു ശരി വെക്കുകയും ചെയുന്നു.ഇതിനെ കുറിച്ച് താങ്കള്‍ക്ക് എന്ത് പറയാനുണ്ട്‌ ?

ഒരു നിമിഷം,നിങ്ങള്‍ നിങ്ങളുടെ മകനെയോ മകളെയോ,അവര്‍ ചെയ്യുന്നതെല്ലാം പരസ്യമായി ന്യായീകരിക്കുക ആണ് എന്നിരിക്കട്ടെ . നിങ്ങളുടെ കുട്ടി നന്നാകാനാണോ നശിക്കാനാണോ സാധ്യത?കൃത്യമായും ഇതു പോലെയാണ് ഈ നാട്ടിലെ മാധ്യമങ്ങള്‍ ഈ കാര്യത്തില്‍ നില കൊള്ളുന്നത്‌.ഒന്ന് നോക്കിയാല്‍ ഈ നാട്ടിലെ മാധ്യമങ്ങള്‍ ഒരു മാതിരി എല്ലാം തന്നെ നിര്‍ലജ്ജം ഇവര്‍ക്ക് ദാസ്യ പണി ചെയ്യുന്ന കാഴ്ച അല്ലെ നമുക്ക് കാണാന്‍ കഴിയുന്നത്‌? ഒരു രാഷ്ട്രീയക്കാരനെ കൈയില്‍ കിട്ടിയാല്‍ കുടഞ്ഞു വിരിക്കുന്ന ചാനല്‍ പുലികള്‍ ഒരു സൂപ്പര്‍ താരം വരുമ്പോള്‍ എന്ത് വിനയത്തോടെ,എത്ര മൃദുവായി ആണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്?പിന്നെ വര്‍ത്തമാന പത്ര മാസികകള്‍ക്കും ചാനല്‍കള്‍ക്കും അവരുടെ വ്യവസായ താല്പര്യങ്ങള്‍ ഉണ്ടെന്നു വെക്കാം.സമത്വ സുന്ദര സര്‍വ സ്വാത‍ത്രയം കളിയാടുന്ന ഈ ബൂലോകത്തോ? ഈ വര്‍ഷം നിരത്തി പൊട്ടിയ സൂപ്പര്‍ താര/തറ ചിത്രങ്ങളെ പൂര്‍ണമായും മറന്നു,ഷികാര്‍ലൂടെ ലാലും പ്രാഞ്ചിലൂടെ മമ്മൂട്ടിയും ഈ വര്‍ഷവും തങ്ങളുടെ സിംഹാസനം ഉറപ്പിച്ചു എന്ന് ഗീര്‍വാണം പാടി രസിക്കുനവരല്ലേ ഈ ബൂലോകത്ത് പോലും.പിന്നെ എന്തിനു വെറുതെ കാശു ചെലവാക്കി നടത്തുന്ന ലാഭത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ പഴിക്കണം.എന്ത് കൊണ്ട് ഈ കേരള രാജ്യത്തെ ഒരു മാധ്യമ/ ബൂലോക പുലിക്കും ഈ സൂപ്പര്‍ താരങ്ങളുടെ മുഖത്ത് നോക്കി നിങ്ങളുടെ ഭൂരിഭാഗം ചിത്രങ്ങളും ഈ വര്‍ഷം ജനങ്ങള്‍ നിരസിച്ചല്ലോ.എന്ത് കൊണ്ട് ആണിത് എന്ന് നിങ്ങള്‍ കരുതുന്നത്.എന്നൊരു ചോദ്യം ചോദിയ്ക്കാന്‍ ചങ്കൂറ്റം ഇല്ലാതെ പോകുന്നത്? പകരം നമ്മള്‍ ചാനല്‍ റൈറ്റ് തുകയെപറ്റിയും ഗ്ലോബല്‍ റിലീസ് വിശേഷങ്ങളും വിളമ്പി നമ്മളെ തന്നെ തൃപ്തിപ്പെടുത്താന്‍ നോക്കുന്നു.അല്ലെങ്കില്‍ നമ്മള്‍ ആരാധിക്കുന്ന താരങ്ങളുടെ പരാജയം മൂടി വെക്കാന്‍ ശ്രമിക്കുന്നു .ഇതിനു കാരണമായി എനിക്ക് തോന്നുന്നത് നീ ആരാധിക്കുന്ന താരത്തിന്റെ പടം പരാജയപ്പെട്ടാല്‍ അത് നിന്റെ പരാജയമാണ് എന്ന ചിന്ത നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ അറിഞ്ഞോ അറിയാതെയോ കുത്തിവൈക്കപ്പെടുന്നത് കൊണ്ടാണ് .അത് കൊണ്ട് ,ഒരു പക്ഷെ അത് കൊണ്ട് മാത്രമാകണം ഒരു പുതു മുഖ സംവിധായകന്റെയോ പുതിയ നടീനടമാരുടെയോ എന്തിനു സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കാത്ത ഒരു നല്ല ചിത്രം വന്നാല്‍ പോലും അതില്‍ കുറ്റം കാണാനും , ചെറിയ പിഴവുകളെ പര്‍വതീകരിക്കാനും ഉള്ള ത്വര തെളിഞ്ഞു കാണുന്നത് . എന്നാല്‍ ഈ വക കുറ്റങ്ങള്‍,കണ്ടെത്തലുകള്‍ ഇവരൊന്നും ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ കണ്ടെന്നും വരില്ല.നമ്മള്‍ നമ്മളെ തന്നെ തോല്‍പ്പിക്കുന്ന സുന്ദരമായ വ്യവസ്ഥിതി !!!! (ട്രാഫിക്‌ എന്ന ചിത്രത്തിലെ കമന്റ്‌ കള്‍ മാത്രം നോക്കിയാല്‍ മതിയല്ലോ ഈ മനസ്ഥിതി തെളിഞ്ഞു കാണാന്‍ ????)

ശരി പ്രേക്ഷകന്‍,അപ്പോള്‍ നിങ്ങള്‍ പറയുന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ആണ് സിനിമ നിലവാര തകര്‍ച്ചക്ക് കാരണം എന്നാണോ ?

തിരക്കിട്ട ജീവിതത്തിനിടയില്‍ മാധ്യമങ്ങളെ അന്ധമായി വിശ്വസിക്കുന്ന, സ്വന്തം തല ഉപയോഗിക്കാതെ അവര്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന ജനങ്ങള്‍ നിറഞ്ഞ ഈ കാലത്ത് മാധ്യമങ്ങള്‍ക്ക് ഈ തകര്‍ച്ച ഇല്ലാതാക്കാന്‍ ഒരു നല്ല പങ്കു വഹിക്കാന്‍ കഴിയും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.വിമര്‍ശിക്കാന്‍ അതും വസ്തു നിഷ്ടമായി വിമര്‍ശിക്കാന്‍ ആളുകള്‍ കൂടുമ്പോള്‍ നന്നാവുക അല്ലെങ്കില്‍ ഒഴിവാകുക എന്നീ വഴികളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ഈ പറയുന്ന സൂപ്പര്‍ താരങ്ങള്‍ പോലും നിര്‍ബന്ധിതര്‍ ആകില്ലേ? അങ്ങനെ ആയാല്‍,പിന്നെ നോക്കികൊള്ളു ഇപ്പോള്‍ ഇമേജ് എന്ന് പറഞ്ഞു മരിക്കുന്ന ഈ സൂപ്പര്‍ താരങ്ങള്‍ സുഖമായി നല്ല ചിത്രങ്ങളില്‍ ഇമേജ് നോക്കാതെ അഭിനയിച്ചു തുടങ്ങും കേരളത്തില്‍ പുതുമയുള്ള കഥക്കോ, നല്ല സംവിധയകര്‍ക്കോ ഒരു പഞ്ഞവും ഉണ്ടാകില്ല. അതിനു തുടക്കം കുറിക്കേണ്ടത്‌ തീര്‍ച്ചയായും ഈ ബൂലോകത്ത് നിന്ന് തന്നെ ആകേണ്ടതാണ് .കാരണം സര്‍കുലേഷനും,ജനപ്രീതിയും നോക്കാതെ അവനവന്റെ ചിന്തകള്‍ സംവേദിക്കാനുള്ള അവസാന ഇടമാണ് ഈ ബൂലോകം എന്നാണ് ഞാന്‍ കരുതുന്നത് . (എത്ര നാള് കൂടി എന്ന് പടച്ചോനറിയാം).മലയാളത്തിലെ ഒരു പ്രമുഖ പത്രം ഈ കഴിഞ്ഞ വര്‍ഷം സൌത്ത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു മലയാളി നടിയുടെ സ്വകാര്യ ജീവിതത്തില്‍ കേറി അറുംബാധിക്കാന്‍ ചെലവാക്കിയ പത്രത്തിലെ സ്ഥലവും സമയവും നല്ല സിനിമക്ക് വേണ്ടി ചിലവാക്കി ഇരുന്നേല്‍ എത്ര നന്നായേനെ !!!

പ്രേക്ഷകന്‍,പരിപാടി അവസാനിപ്പിക്കാനുള്ള സമയം ആകുന്നു.പീരങ്കിയുടെ കാണികളോട് എന്തെകിലും പറയാനുണ്ടോ ?

മുന്‍പ് പലപ്പോഴും പറയാറുള്ളത് പോലെ എവിടെ എഴുതുന്നത്‌ എന്റെ അഭിപ്രായങ്ങളാണ് . പോസ്റ്റില്‍ പ്രതിപാദികുന്ന ചിത്രവുമായി ബന്ധം ഇല്ലാത്ത കമന്റ്സ് ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്നതല്ല.ദയവായി സമയം പഴക്കാതിരിക്കുക.ഈ പോസ്റ്റ്‌ന്റെ ഉദേശം മുഖ്യമായും ഞാന്‍ എന്താണ് വിശ്വസിക്കുനത് എന്ന് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുക എന്നതാണ് .(സത്യമായും വഴക്ക് കൂടാന്‍ അല്ല എന്ന് ചുരുക്കം !!) നിങ്ങളുടെ അഭിപ്രായം ഇതൊന്നും അല്ലെങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു .മറിച്ചും അങ്ങനെ തന്നെ ആയാല്‍ സന്തോഷം എന്റെ വിശ്വാസങ്ങള്‍ എത്രത്തോളം ശരിയാണെന്നോ അത് എത്രത്തോളം നന്നായി അവതരിപ്പിക്കാന്‍ കഴിഞു എന്നോ അറിയില്ല .പിന്നെ മനസിലാക്കാന്‍ ശ്രമിക്കുനവരോടെ പറയാന്‍ ശ്രമിച്ചിട്ട് കാര്യം ഉള്ളു എന്നറിയാം

ഈ വര്‍ഷം എങ്കിലും നല്ല സിനിമയും അതിനെ സ്നേഹിക്കുന്ന പ്രേക്ഷകരും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു (സ്വയം)

(ഇതൊന്നും നേരെയാവില്ല എന്നറിയാമെങ്കിലും )
അറിയാതെ ആശിച്ചു പോകുന്നു ഞാന്‍
വീണ്ടും ഒരു നാള്‍ വരും .....

56 comments:

 1. "സൂപ്പര്‍ താരങ്ങളായ ശ്രീ മമ്മൂട്ടി ,ശ്രീ മോഹന്‍ലാല്‍ എന്നിവരോട് അവര്‍ കുറച്ചു കാലമായി തീരെ നിലവാരമില്ലാത്ത സിനിമകള്‍ കാണിച്ചു ഞാന്‍ അധ്വാനിച്ചുണ്ടാക്കുന്ന നാല്‍പതു അമ്പതു രൂപ അടിച്ചു മാറ്റുന്നു"

  ഞങ്ങളുടെ പടം, ഞങ്ങളുടെ കാശ്, ഞങ്ങളുടെ ഫാന്‍സ്‌. ഒരുത്തനേം ഞങ്ങള്‍ പടം കാണാന്‍ ക്ഷണിച്ചില്ലല്ലോ? പോടാ പോ.

  ReplyDelete
 2. പണ്ടു എണ്‍പതുകളില്‍ നായനാര്‍ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്, എന്തോ സംഭവവും ആയി ബന്ധപ്പെട്ടു പോലീസ് ഒരു കോളേജില്‍ കേറി അടിച്ചു നിരത്തി സകലവനും അടി കിട്ടി.പ്രതിപക്ഷം പ്രശ്നം ഏറ്റെടുത്തു . പിടിച്ചു നില്ക്കാന്‍ ഒരു വഴിയും ഇല്ലാതായപ്പോള്‍ കുട്ടി സഖാക്കന്‍ മാര്‍ ഒരു ജാഥ നടത്തി അതില്‍ വിളിച്ച മുദ്രാവാക്യം ഇപ്രകാരം ആയിരുന്നു
  " ഞങ്ങടെ സര്‍കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രെസ്സെ "
  സത്യമായും ഇതു നടന്ന സംഭവം അന്നേ :)

  ReplyDelete
 3. കൊള്ളാം അണ്ണ്‍... അല്ല യുനിവേര്സല്‍ ബ്ലോഗ്ഗര്‍..
  തീര്‍ച്ചയായും സത്യസന്ധമായ കാര്യങ്ങള്‍..
  എല്ലാ പോസ്റ്റും മുടങ്ങാതെ വായിക്കാറുണ്ട്. കമന്‍റ് ഇടാറില്ല എന്നെ ഉള്ളു..
  ബ്ലോഗ്‌ മുടങ്ങാതെ തുടരുക... എല്ലാ വിധ ആശംസകളും.

  ReplyDelete
 4. ജീവിതം വല്ലാതെ വിരസമാകുമ്പോള്‍ ഒന്നും ക്രിയേറ്റീവ്‌ ആയി ചെയ്യാന്‍ ഇല്ലാതെ പോയി രണ്ട്‌ സ്മാള്‍ വിട്ടാലോ എന്നൊക്കെ ആലോചന വരുമ്പോള്‍ ഞാന്‍ ചെയ്യാറുള്ളത്‌ വെബ്‌ ലോകത്തിലോ ദാറ്റ്സ്‌ മലയാളം കോമിലോ ഒക്കെ ഉള്ള മോഹന്‍ ലാല്‍ മമ്മുട്ടി ഫാന്‍സിണ്റ്റെ പരസ്പരം തെറി വിളി സ്റ്റാറ്റിസ്റ്റിക്സ്‌ വച്ചു അവരവരുടെ താരത്തിണ്റ്റെ മുഖം രക്ഷിക്കാന്‍ നടത്തുന്ന മെസ്സേജുകള്‍ വായിക്കുക എന്നതാണു ഒന്നു ഊറി ചിരിക്കാം ഐ റ്റി ഫീല്‍ഡില്‍ പോലും ആള്‍ക്കാറ്‍ എത്റ കള്‍ചറ്‍ ഇല്ലാത്തവരാണെന്നു ആലോചിക്കാം ഏതായാലും ബോറടി മാറിക്കിട്ടും സ്മാളിണ്റ്റെ കാശു ലാഭം അതു വഴി ഉണ്ടായേക്കാവുന്ന തല വേദന ഒഴിവാക്കാം എന്നീ ഗുണങ്ങളും മോഹന്‍ ലാല്‍ ആണു തകറ്‍ന്നു തരിപ്പണം ആയി നില്‍ക്കുന്ന സൂപ്പറ്‍ താരം തൊട്ടടുത്ത്‌ സുരേഷ്‌ ഗോപി രണ്ടായിരം മുതല്‍ ഓറ്‍ക്കാവുന്ന ഒരു പടവും മോഹന്‍ ലാലിനില്ല പൊണ്ണ ത്തടിയും റിപ്പീറ്റഡ്‌ ഭാവങ്ങളും കുടവയറ്‍ കുലുക്കിയുള്ള ഉഡാന്‍സുമായി മനുഷ്യരെ എത്റ മടുപ്പിക്കാമോ അത്റ മടുപ്പിച്ചിരിക്കുന്നു ലാല്‍ ഫ്ളക്സിബിള്‍ ആയ ഒരു ആക്റ്ററ്‍ റിജിഡ്‌ ആയി മാറിയപ്പോള്‍ സിദ്ദിഖ്‌, മമ്മൂട്ടി തുടങ്ങിയവറ്‍ തങ്ങളുടെ പരിമിതികള്‍ മറി കടന്നു എത്റ എക്സ്പെരിമെണ്റ്റുകള്‍ നടത്തി ഇന്നു സാമാന്യം ഫ്ളെക്സിബിള്‍ ആയിരിക്കുന്നു ഇത്റയും വായിക്കുമ്പോള്‍ ഞാന്‍ ഒരു മുസ്ളീം ആണെന്നു വിചാരിക്കാന്‍ തുടങ്ങും ലാല്‍ ഫാന്‍സ്‌ അതാണു ഏറ്റവും വലിയ ദുര്യോഗം

  ReplyDelete
 5. സൂപ്പര്‍ താരങ്ങളെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലാത്ത ഒരു പോസ്റ്റ്‌ ഇടാന്‍ താങ്കള്‍ക്ക് ദൈര്യം ഉണ്ടോ ? ഉണ്ടെങ്കില്‍ അതൊന്നു ചെയ്തു കനിക്കെടോ ? അവരുടെ പേര് അനാവശ്യം ആയി വലിച്ചു ഇഴച്ചു , ഫാന്‍സിനെ ഒരു യുദ്ദത്തിനു ക്ഷണിച്ചു ബ്ലോഗ്ഗിന്റെ പ്രസസ്തി ചുളുവില്‍ വര്ടിപ്പിക്കം എന്നാണോ മോഹന്‍ലാല്‍ ഫാന്‍ ആയ തന്‍ വിജരിക്കുന്നത് ? തന്റെ വരികളില്‍ നിന്ന് തന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ് എന്ന് മനസ്സിലായി
  "കഴിവുള്ളവര്‍ക്ക് താല്പര്യം ഇല്ല, താല്പര്യം ഉള്ളവര്‍ക്ക് കഴിവില്ല " എന്ന് തന്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല !

  ReplyDelete
 6. അത് ന്യായം അനോണി , ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം :)

  ReplyDelete
 7. ഈ സൂപ്പര്‍താരങ്ങള്‍ എന്താ ഇങ്ങനെ വിലക്കയറ്റ കാലത്തേ ഉള്ളി പോലെ...?

  ഇവരെ തൊട്ടാല്‍ കൈ പൊള്ള്മല്ലോ...അനോണികളുടെ കമന്റു കൊണ്ടുള്ള പ്രഹരം കണ്ടില്ലേ? ഒരു മാതിരി എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവില്ല ലൈന്‍...

  ""കഴിവുള്ളവര്‍ക്ക് താല്പര്യം ഇല്ല, താല്പര്യം ഉള്ളവര്‍ക്ക് കഴിവില്ല " എന്ന് തന്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല !"

  അതല്ലേലും സത്യം അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല....!

  ReplyDelete
 8. രണ്ടായിരത്തിനു ശേഷം മോഹന്‍ലാലിനു ഓര്‍ത്തു വക്കാന്‍ പറ്റുന്ന ഒരു പടവും ഇല്ല എന്ന് പറയുന്നത് തീര്‍ത്തും ശരിയല്ല . ഏതാണ്ട് 15 സൂപ്പര്‍ ഹിറ്റുകള്‍ രണ്ടായിരത്തിനു ശേഷം അങ്ങേരു ഉണ്ടാക്കി എന്നാണ് എന്റെ അറിവ് . വലിയ തരക്കേടില്ലാതെ രക്ഷപ്പെട്ട ഒരു നാലെണ്ണം വേറെയും കാണും. കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിറ്റുകള്‍ ഒക്കെ ഉണ്ടായിട്ടുണ്ട് (കഴിഞ്ഞ രണ്ടുവര്‍ഷം തീര്‍ത്തും മങ്ങിപ്പോയി എന്നതാണ് സത്യം ). അങ്ങനെ സംഭവിച്ചത് കൊണ്ട് രണ്ടു മൂന്നു പേര് പിഴച്ചു പോകുന്നില്ലേ . ലാല്‍ പഴയതിനേക്കാള്‍ flexible ആയിരുന്നെങ്കില്‍ ഉള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കിക്കേ ...
  ജനപ്രിയന്‍ എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ പൊടിപോലും കാണില്ല . യന്ഗ് സൂപ്പര്‍ താരങ്ങള്‍ ഒക്കെ തമിഴ് നാട്ടില്‍ പോയി കിടന്നേനെ . പിന്നെ experiment നടത്തി ആളാകുന്ന ഇക്ക ...എന്തോന്നടോ ഈ experiment , hairstyle മാറ്റുന്നതോ ? അതോ സുരാജിന്റെ കൂടെ അഭിനയിക്കുന്നതോ ? പല പല ഭാഷ മാറ്റി പറയുന്നതോ ? ജീന്‍സ് ധരിക്കുന്നതോ ? നൃത്തം മെച്ചപ്പെട്ടോ ? ഉണ്ടെങ്കില്‍ ഏതു അളവ് വരെ ? ഒന്ന് പറഞ്ഞു തന്നാല്‍ നന്നായിരിക്കും /

  പിന്നെ മെച്ചപ്പെട്ടെങ്കില്‍ , ഞാന്‍ ഒന്ന് ചോദിക്കട്ടെ അമരം എന്നാ ചിത്രത്തിലെ പ്രകടനത്തെ കടത്തിവെട്ടുന്ന ഒന്ന് ഇക്ക രണ്ടായിരത്തിനു ശേഷം ഉണ്ടാക്കിയിട്ടുണ്ടോ ? ഉള്ളതെല്ലാം അതില്‍ താഴെ തന്നെ ആണ്. ഇത് പറയുമ്പോള്‍ ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ് എന്ന് തെട്ടിധരിക്കില്ല എന്ന് കരുതുന്നു.
  മേല്‍ പറഞ്ഞ അനോണിയുടെ കമന്റ് മോടെരറെ ചെയ്തിട്ടില്ലെങ്കില്‍ ഇതും ചെയ്യില്ല എന്നാ വിശ്വാസത്തോടെ ........

  ReplyDelete
 9. മോഹന്‍ലാല്‍ fans mathram prashnakkar എന്നാ mattil anallo mukalilulla anoni.
  thilakanu vadha beeshani muzhakkiyathu aaranennu ellavarkkum ariyam

  ReplyDelete
 10. നല്ല സിനിമകള്‍ ഇല്ലാത്തതിന് കാരണം സൂപ്പര്‍ താരങ്ങള്‍ മാത്രമാണോ?നല്ല കഥ, നല്ല തിരകഥ, നല്ല സംവിധാനം,എന്നിവയുടെ അഭാവം ഒരുകാരണമല്ലേ. ഇവിടെ പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യമുള്ള എത്ര സംവിധായകറുണ്ട്, പരീക്ഷണങ്ങള്‍ക്ക് പണം ചിലവാക്കാന്‍ ധൈര്യമുള്ള എത്ര പ്രൊഡ്യൂസര്‍ മാരുണ്ടാകും ഇവിടെ എല്ലാം ബിസിനസാണ് പണം ഇറക്കുന്നവന് ലാഭം മാത്രം മതി..ഗുണനിലവാരം വേണ്ടാ....

  ReplyDelete
 11. അനോണീ ആദ്യം രണ്ടായിരത്തിനു ശേഷം കൊള്ളാമെന്നു തോന്നുന്ന മോഹന്‍ലാല്‍ പടത്തിണ്റ്റെ പേരു പറയുക, എനിക്കു ഒന്നും ഓര്‍മ്മ വരുന്നില്ല ബ്രഹ്മചാരിയോ അതോ കോളേജു കുമാരനോ അതോ ഹരിഹരന്‍ പിള്ള ഹാപ്പിയാണോ കാക്കക്കുയിലോ (അതില്‍ മുകേഷ്‌ അല്ലേ നായകന്‍) ഏതാ പിനെന്‍ പറ ആദ്യം മമ്മൂട്ടി ബ്ളെസ്സി, അന്വര്‍ റഷീഡ്‌, വൈശാഖ്‌, മാര്‍ട്ടിന്‍ പ്രക്കാട്ട്‌, ഇനി ഹിറ്റാകാതെ പോയ പല സംവിധായകര്‍ (ഡഡീ കൂള്‍ ഏതു തെണ്ടി ആണെടുത്തത്‌ ) മോഹന്‍ ലാലിനു ഒരു ഭ്രമരം ഒരു ഇവിടെ സ്വര്‍ഗ്ഗമാണു ശിക്കാര്‍ ഇതാണു പറയാവുന്ന ഹിറ്റ്‌, ഭ്രമരം ആന പടം ആണോ? ബ്ളസ്സിയുടെ സ്ടോക്‌ തീര്‍ന്നു കാഴ്ച ആണു ബ്ളസ്സിയുടെ ബെസ്റ്റ്‌ പടം അതു ഡിറ്റോ ഒരു ഇറാനിയന്‍ പടത്തിണ്റ്റെ കോപ്പി, ഭ്രമരം മോഹന്‍ലാലിനു എന്തു ഗുണം ചെയ്തു മോഹന്‍ലാല്‍ ഇത്ര കിളവന്‍ ആണു മേക്കപ്പില്ലാതെ എന്നു മനസ്സിലാക്കിച്ചു അത്രയെ ഉള്ളു, ഗോസ്ളാ കാ ഘോസ്ള അല്ലേ ഇവിടം സ്വര്‍ഗ്ഗമാണു അതില്‍ ലാലു അലക്സ്‌ അല്ലേ സ്കോര്‍ ചെയ്തത്‌ മോഹന്‍ ലാല്‍ തിലകണ്റ്റെ അത്ര പോലും അഭിനയിച്ചോ? ശിക്കാര്‍ അതില്‍ എന്തോന്നു അഭിനയം ഒരു കണകുണ കാരക്ടര്‍ തലപ്പാവിണ്റ്റെ കോപ്പിയടി അല്ലാതെന്നാ ഉള്ളത്‌? പിന്നെ ഏതു പടം ലാലേട്ടണ്റ്റെ ഓര്‍ക്കാവുന്നത്‌ പറയെണ്റ്റെ അനോണ്‍? എന്നാല്‍ മമ്മൂട്ടി വയസ്സായി അറുപതാകാറായി പക്ഷെ ഇന്നും പ്ര്‍ഥീരാജിനെ ഒക്കെ മലര്‍ത്റ്റി അടിച്ചു ഗോദയില്‍ നില്‍ക്കുന്നു എന്തു കൊണ്ട്‌? അദ്ദേഹം നല്ല കഥകള്‍ കേള്‍ക്കുന്നു പുതിയ ആള്‍ക്കാരുമായി ഇടപഴകുന്നു പ്രോത്സാഹിപ്പിക്കുന്നു എനിക്കു തോന്നുന്നത്‌ മോഹല്‍ ലാലിനു അഭിനയം മടുത്തു പരസ്യവും വൈകിട്ടത്തെ പരിപാടിയും പിന്നെ മൂവായിരം പേരെ പ്രാപിച്ചതിണ്റ്റെ ഗിന്നസ്‌ റിക്കോര്‍ഡും മതി എന്നു തോന്നുന്നു പുള്ളിക്ക്‌ കാണ്ഠഹാര്‍ സ്വന്തം പണം അല്ലേ മുടക്കിയത്‌ ആണ്റ്റണി പെരുമ്പാവൂറിനു എവിടെ പണം

  ReplyDelete
 12. എന്റെ അഭിപ്രായത്തില്‍ സൂപ്പര്‍ താരങ്ങളല്ല മലയാള സിനിമയെ നശിപ്പിക്കുന്നത്, മറിച്ച് സൂപ്പര്‍ താരങ്ങള്‍ കൂടി ഉള്‍പ്പെട്ട ചില വന്‍കിട ലോബികള്‍ ആണ്. ഈ സൂപ്പര്‍ ലോബികളുടെ പ്രവര്‍ത്തനത്തെ കുറിച്ചു പല ചെറുകിട സംവിധായകരും പരാതി പറഞ്ഞിട്ടുണ്ട്. ലോബി പ്രവര്‍ത്തനങ്ങള്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ടു വ്യക്തികളില്‍ ഒതുങ്ങി നില്ക്കുന്നതല്ല. താരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതും അല്ല.

  ReplyDelete
 13. പൊന്നു സുഹൃത്തുക്കളെ , നിങ്ങള്‍ക്കാര്‍ക്കും മലയാളം വായിക്കാന്‍ അറിയാത്തതോ അതോ അറിയില്ലെന്ന് നടിക്കുന്നതോ? ഈ പോസ്റ്റില്‍ ഞാന്‍ എവിടെയാണ് സൂപ്പര്‍ താരങ്ങളാണ് നല്ല സിനിമകള്‍ ഉണ്ടാകതത്തിനു മുഖ്യകാരണം എന്ന് പറഞ്ഞിരിക്കുന്നത്? മുകളില്‍ കാണുന്നത് പോലെ മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി വാശിയോടെ അങ്കം വെട്ടുന്ന നമള്‍ ഓരോരുത്തരും (മുകളില്‍ കാണുന്നത് പോലെ ) ഒട്ടും വാശി കുറിക്കാതെ കുഴല്‍ ഊതുന്ന മദ്യമങ്ങളും ആണ് ഈ അവസ്ഥക്ക് കാരണം എന്നാണ് എന്റെ അഭിപ്രായം എന്നാണ് ഞ്ഞാന്‍ പറയാന്‍ ശ്രമിച്ചത് . (ഇനി മനസിലാകാത്തത് കൊണ്ട് ആണെങ്കിലോ )

  ReplyDelete
 14. സുശീലന്‍ മാമന് ,

  രണ്ടായിരത്തിനു ശേഷം ഉള്ള മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റുകള്‍ ഇതാ ..
  നരസിംഹം, രാവണ പ്രഭു, ബാലേട്ടന്‍, ഉദയനാണു താരം, നരന്‍, തന്മാത്ര, രസതന്ദ്രം, വടക്കും നാഥന്‍, കീര്‍ത്തി ചക്ര, ചോട്ടാ മുംബൈ, ഹല്ലോ, മാടമ്പി, ബ്രമരം, ഇവിടം സ്വര്‍ഗം ആണ്, ശിക്കാര്‍( ട്വന്റി -20 കൂട്ടില്ല, ലാലിന്‍റെ heroisam നിറഞ്ഞു നില്‍ക്കുന്നു എങ്കിലും ആ വിജയത്തിന്റെ ഔദാര്യം പാവം ദിലീപ്, മമ്മൂട്ടി എന്നിവര്‍ എടുതോട്ടെ )
  ഈ ചിത്രങ്ങളില്‍ ഏതെങ്കിലും വന്‍ പരാജയങ്ങള്‍ ആണ് എങ്കില്‍ തെളിവ് സഹിതം പറയുക . മാമ്പഴക്കാലം, കുരുക്ഷേത്ര എന്നെ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടില്ല എന്നാണ് എന്റെ അറിവ് .പിന്നെ unnai പോല്‍ ഒരുവന്‍ എന്നാ സിനിമയും പരാജയം അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.

  മോനെ സുശീലാ , ഞാന്‍ ഒന്ന് ചോദിക്കട്ടെ ഈ പഴശ്ശിരാജാ ആന പടം ആണോ ? 10 കോടിക്ക് താഴെ നില്‍ക്കേണ്ട പടം വലിച്ചു നീട്ടി 27 കോടി മുടക്കി . തിരിച്ചു കിട്ടിയതോ വെറും 19 കോടി !!! നഷ്ടം നോക്കുമ്പോള്‍ ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്നാ ചിത്രമ ഇതിലും മെച്ചം.
  സുശീല , ഞാന്‍ ഒന്ന് ചോദിക്കട്ടെ , മേലനങ്ങാന്‍ വയ്യാതെ stund രംഗങ്ങള്‍ നശിപ്പിച്ചതിന് ഈ ഗോദയില്‍ അടിച്ചുമാലര്‍ത്തി എന്നൊക്കെ പറയുന്ന കിലവനെതിരെ ഒരു നിര്‍മാതാവ് പറഞ്ഞത് നീയും കേട്ട് കാണും അല്ലോ . പിന്നെ തിലകന് വധ ഭീഷണി മുഴക്കിയ 'മിത വാദികള്‍ ' അടങ്ങിയതാണല്ലോ നിങ്ങളുടെ ഗ്യന്ഗ് .

  പ്രേക്ഷക താങ്കള്‍ തടിയന്‍ , ആന വയറന്‍, തുടങ്ങിയ പ്രയോഗങ്ങള്‍ ഉള്ള സുശീലന്‍ എന്നയാളുടെ കമന്റ് മോടെരറെ ചെയ്തില്ലല്ലോ, അപ്പോള്‍ ഇതും ചെയ്യരുത്

  ReplyDelete
 15. ഗോദയില്‍ അടിച്ചു മലര്തിയെന്നോ ? നല്ല കഥ ! സുശീലന്‍ ചേട്ടന്‍ അപ്പോള്‍ ഈ നാട്ടുകാരന്‍ ഒന്നും അല്ലെ ? കയ്യും കാലും പോക്കന്‍ വയ്യാത്തതിനാല്‍ ഒരു സങ്കട്ടന രംഗം മമ്മൂട്ടി നശിപ്പിച്ചു എന്ന് പറഞ്ഞു ഒരു നിര്‍മാതാവ് രംഗത്ത് വന്നത് ചേട്ടന്‍ ഇത്ര പെട്ടന്ന് മറന്നോ ? മമ്മൂട്ടിക്ക് കഴിഞ്ഞ പത്തു വര്ഷം മോഹന്‍ലാലിനേക്കാള്‍ മൂന്നോ നാലോ ഹിറ്റ്‌ കൂടുതല്‍ കണ്ടേക്കാം . പുള്ളി കൂടുതലായി ഈ കാലത്ത് കാണിച്ചത്‌ ചില കോമാളിത്തരങ്ങള്‍ മാത്രം ആണ് . വിഡ്ഢികളുടെ എണ്ണം കേരളത്തില്‍ കൂടിയത് കൊണ്ട് മാത്രം ആണ് അതൊക്കെ വിജയിച്ചത് .

  ആര് എങ്ങനെ ഒക്കെ പറഞ്ഞിട്ടും കാര്യം ഇല്ല സുശീല , When time arrives Mohanlal defenitly overtake Mammootty. Because Mohanlal is inborn genius and Mammootty is not. During the period 2003-2007 many cricket lovers said that Rahul Dravid is better than Sachin Tendulkar. Dravid is defenitly hardworking, but when time came Sachin Overtaken him. That is going to happen in the Case of Mohanlal also.

  ReplyDelete
 16. ഹോ! ഇവറ്റകളുടെ തലയില്‍ കളിമണ്ണ് ആണോ ഇശ്വരാ! മോഹന്‍ലാലിന്റെ/മമ്മൂട്ടിയുടെ പടം ഹിറ്റായാലും ഇല്ലെങ്കിലും ഇവറ്റകള്‍ക്ക് എന്ത് നേട്ടമാ??

  ReplyDelete
 17. അനോണി അണ്ണന്മാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ. ചോട്ടാ മുംബൈ, ഇവിടം സ്വര്‍ഗമാണ് എന്നിവയൊക്കെ വിജയചിത്രങ്ങള്‍ ആണെന്നു സാമാന്യബുദ്ധിയുള്ള ആരെങ്കിലും പറയുമെന്നു തോന്നുന്നില്ല.

  >>When time arrives Mohanlal defenitly overtake Mammootty.<<

  എന്നാണ് ആ അസുലഭനിമിഷം വന്നു ചേരുക? വെറുതേ ഗീര്‍വാണം അടിക്കാന്‍ ആര്‍ക്കും സാധിക്കും. മോഹന്‍ലാലിനെ അപേക്ഷിച്ച് ഈ വര്‍ഷം നല്ല ചിത്രങ്ങള്‍ കൂടുതല്‍ ഉള്ളത് മമ്മൂട്ടിയ്ക്ക് തന്നെയാണ്. അത് കുട്ടിസ്രാങ്ക്, പാലേരിമാണിക്യം പോലെ കലാമൂല്യമുള്ള ചിത്രങ്ങളായാലും പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്, പോക്കിരിരാജ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളായാലും അങ്ങനെ തന്നെ.

  മമ്മൂട്ടിയെ വച്ച് സിനിമ പിടിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ധൈര്യമുണ്ട്. അതേസമയം മോഹന്‍ലാലിനെ വച്ച് പടം പിടിക്കാന്‍ ധൈര്യമുള്ളത് ആന്റണി പെരുമ്പാവൂരിനു മാത്രമാണ്‌. അത് അയാള്‍ മോഹന്‍ലാലിന്റെ ബിനാമി ആയതുകൊണ്ടും അയാളുടെ പേരില്‍ കാശുമുടക്കുന്നത് ലാല്‍ തന്നെ ആയതുകൊണ്ടുമാണ്.

  ReplyDelete
 18. അനോണീ പഴശ്ശിരാജ ആന പടം അല്ലേയല്ല അതു ഒരു ഡയറക്ടറുടെ പടം ആണു ഹരിഹരണ്റ്റെ, അതില്‍ മമ്മൂട്ടിയെക്കാള്‍ മികച്ച അഭിനയം കാഴ്ചവെച്ചു മനോജ്‌ കേ ജയന്‍ പത്മപ്റിയ എന്തിനു തിലകണ്റ്റെ കുറുമ്പ്റനാടണ്റ്റെ മുന്നില്‍ മമ്മൂട്ടി നിന്നു ചൂളി ഇതുപോലെ മരിച്ചുപോയ സുകുമാരണ്റ്റെ മുന്നില്‍ ഒരിക്കല്‍ പോലും മമ്മൂട്ടിക്ക്‌ സ്കോറ്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല അതു പോകട്ടെ അതല്ല നമ്മുടെ വിഷയം വിഷയം മോഹല്‍ ലാലിണ്റ്റെ അഭിനയ നിലവാര തകറ്‍ച്ച അപ്പോള്‍ തുടങ്ങാം അനോണീ പറഞ്ഞ പടങ്ങള്‍ ഓരോന്നായി അവലോകനം ചെയ്യാം

  നരസിംഹം, രാവണ പ്രഭു, ബാലേട്ടന്, ഉദയനാണു താരം, നരന്, തന്മാത്ര, രസതന്ദ്രം, വടക്കും നാഥന്, കീര്ത്തി ചക്ര, ചോട്ടാ മുംബൈ, ഹല്ലോ, മാടമ്പി

  നരസിംഹം ഫാന്‍സിനു അഘോഷിക്കാന്‍ പറ്റിയ പടം പക്ഷെ അഭിനയം അതില്‍ എന്താ ഉള്ളത്‌, അഭിനയം എന്നു പറയുന്നത്‌ പഞ്ചാഗ്നിയില്‍ ആ ചമ്മിയുള്ള നില്‍പ്പ്‌ ആ റഷീദ്‌ എന്ന കാരക്ടറിനെ പ്റസണ്റ്റ്‌ ചെയ്തത്‌ ആ റോള്‍ അത്റ മനോഹരമായി ആറ്‍ക്കും ചെയ്യാന്‍ കഴിയില്ല അഭിനയിക്കുന്നു എന്നു തോന്നില്ല നരസിംഹം കുറെ സ്റ്റണ്ട്‌ പിന്നെ എന്‍ എഫ്‌ വറ്‍ഗീസ്‌, നരേന്ദ്ര പ്റസാദ്‌ ഒക്കെ മത്സരിച്ചഭിനയിച്ചു പടം ലോക ഹിറ്റായി രാവണ പ്റഭു ദേവാസുരത്തിണ്റ്റെ നൂറിലൊന്നു വരില്ല രഞ്ഞിത്‌ തന്നെ പറഞ്ഞല്ലോ അതില്‍ പോലീസിനെ അടിക്കുന്ന സീന്‍ ഒക്കെ ആണ്റ്റണി പെരുമ്പാവൂറ്‍ പറഞ്ഞു എഴുതിച്ചതാണെന്ന് വയസ്സന്‍ റോളില്‍ മോഹന്‍ലാല്‍ കസറി ഉടയോനിലും ഇതേ ടൈപ്‌ റോള്‍ അഭിനയിച്ചു അഭിനയം മാനദണ്ഢമാക്കുമ്പോള്‍ രാവണപ്റഭുവിലെ വയസ്സന്‍ റോള്‍ കൊള്ളാം അറുപത്‌ മാറ്‍ക്ക്‌

  തന്‍മാത്റ ഓകേ ചലഞ്ചിംഗ്‌ മറവി രോഗം പിടിപെട്ട നായകനോട്‌ സഹതാപം തോന്നും ഗുഡ്‌ എഴുപത്‌ മാറ്‍ക്ക്‌, ഇവിടെ ഒരു കാര്യം ശ്രധിക്കണം മമ്മൂട്ടി ബ്ളസ്സി എന്ന സംവിധായകനെ കണ്ടുപിടിച്ചു എസ്റ്റാബ്ളിഷ്‌ ആയപ്പോള്‍ ലാല്‍ ഒരു ചാന്‍സ്‌ കൊടുത്തു

  രസതന്ത്റം അതൊരു പടം ആണോ ബാലചന്ദ്രമേനോണ്റ്റെ അമ്മയാണെ സത്യം സത്യന്‍ അന്തിക്കാട്‌ അടിച്ചു മാറ്റി സ്വന്തം കഥയാക്കി അതില്‍ മോഹന്‍ലാലിനു പറയാന്‍ കൊള്ളാവുന്ന ഒരു റോള്‍ ഇല്ല ഡയറക്ഷന്‍ പരമബോറു

  അപ്പനായ ഗോപിയും മോന്‍ മോഹന്‍ലാലും കെട്ടിപ്പിടിച്ചു പാട്ട്‌ എന്തെല്ലാം വളിപ്പുകള്‍

  സത്യന്‍ അന്തിക്കാട്‌ ഒബ്സലേറ്റ്‌ ആയിക്കഴിഞ്ജു അയാളെയാണു ഇപ്പോള്‍ ഹിറ്റില്ലാത്തതിനാല്‍ ലാല്‍ ആശ്റയിക്കുന്നത്‌ (ജീവിത സാഗരം)

  സത്യണ്റ്റെ ഇന്നത്തെ ചിന്താവിഷയം എന്തൊരു പടം ആണു മോഹന്‍ലാല്‍ അതില്‍ എന്ത്‌ അഭിനയിക്കാന്‍ ? കുറെ അടിച്ചു പിരിഞ്ഞ അലവലാതികളെ ഒന്നിപ്പിക്കാന്‍ നടക്കുന്നു ഒരു ബ്റോക്കറ്‍ ആ പടം ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്‌ ഒരു കഥയും ഇല്ല

  ചോട്ട മുംബൈ ഹലോ ഇതൊക്കെ എഴുതാന്‍ തന്നെ കൊള്ളാവുന്ന പടങ്ങളാണോ ഒരുതരം മുതു കൂത്തല്ലേ അതിലെ അഭിനയം ലാലേട്ടന്‍ ചക്കവയറും കാട്ടി ചെട്ടികുളങ്ങര ഭരണിനാളില്‍ എന്ന നല്ല ഒരു നസീര്‍ പാട്ട്‌ ആഭാസമാക്കി

  ഹലോയും തഥൈവ അതൊക്കെ സിനിമയാണൊ?

  ReplyDelete
 19. രാജമാണിക്യം ഹിറ്റാക്കിയ അന്വര്‍ റഷീഡിനു ലാലേട്ടന്‍ ചാന്‍സു കൊടുത്തു അവന്‍ ഒരു തല്ലിപ്പൊളി തറ പടം ഉണ്ടാക്കി ഹലോയിലെ വെള്ളമടി അഡ്വക്കേറ്റ്‌ ഓര്‍ക്കാന്‍ എന്തുള്ള കഥാപാത്രം ?

  അധിപന്‍ എന്ന സിനിമയിലെ വെള്ളമടി അഡ്വക്കേറ്റിണ്റ്റെ അല്ലെങ്കില്‍ അയാള്‍ കഥ എഴുതുകയാണു സാഗര്‍ കോട്ടപ്പുറത്തിണ്റ്റെ ഒരു വിക്ര്‍താനുകരണം അത്രെ ഉള്ളു

  വടക്കും നാഥന്‍ തന്‍മാത്ര തന്നെ അല്ലേ? ലാലേട്ടനു വലിയ അഭിനയ സ്കോപ്പ്‌ ഇല്ലാത്ത ഒരു കഥാപാത്രം

  ഇനിയും ലാലേട്ടണ്റ്റെ ഗ്രാഫ്‌ താഴാനാണു ചാന്‍സ്‌, ഞാന്‍ പറഞ്ഞത്‌ ലാലേട്ടന്‍ തണ്റ്റെ കരിയറ്‍ ശ്രധിക്കുന്നില്ല മമ്മൂട്ടി പുതിയ റോള്‍ പുതിയ ആള്‍ക്ക്കാറ്‍ പുതിയ ടെക്നീഷ്യന്‍സ്‌ ഇവരെ തേടീ കണ്ടു പിടിക്കുന്നു

  സ്റ്റണ്ട്‌ എല്ലാം ഒരേ സ്റ്റൈല്‍ അല്ലേ അതൊക്കെ ചാടി പുള്ളിക്ക്‌ ബോറടിച്ചു കാണും അറുപതാം വയസ്സില്‍ ഇരുപതിലെ പോലെ ചാടാന്‍ ആറ്‍ക്കു പറ്റും? ഒരിടിക്കു നൂറു പേരെ പറത്തുന്ന രജനീകാന്തിണ്റ്റെ മരുമകന്‍ ഇപ്പോഴത്തെ സ്റ്റണ്ട്‌ നടക്കുന്ന സ്റ്റണ്ടാണോ

  നമ്മളും കണ്ട്‌ ബോറടിച്ചു

  കമ്പിയില്‍ കെട്ടിപ്പൊക്കി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു

  അനോണീ ഞാന്‍ പറഞ്ഞത്‌ മോഹന്‍ ലാലിനഭിനയം ഇല്ലെന്നല്ല മമ്മൂട്ടിയെ പോലെ സ്വ്യം നവീകരിക്കുന്നില്ല എന്നാണു കൊച്ചു പെണ്‍പിള്ളാരെ മയക്കുന്ന കാസനോവ ആയി അമ്പതാം വയസ്സില്‍ ആടിപ്പാടിയാല്‍ ആ രംഗം കാണുമ്പോള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നും

  ആ സ്റ്റിലുകള്‍ തന്നെ ചെടിപ്പിക്കുന്നു

  മോഹന്‍ ലാലിനു പറ്റുന്ന കഥപാത്റം ഉണ്ട്‌, നോവലുകള്‍ വായിക്കണം പുതിയ സിനിമകള്‍ കാണം, രണ്ടാമൂഴത്തിലെ ഭീമന്‍ ആവാന്‍ മമ്മൂട്ടി കൊതിച്ചു നടക്കുന്നു എം ടി അതു സമ്മതിക്കാത്തതു കൊണ്ട്‌ ആ പാതകം നമ്മള്‍ കാണേണ്ടി വരുന്നില്ല എന്നാല്‍ ആ റോള്‍ അനശ്വരക്കാന്‍ മോഹന്‍ ലാലിനു കഴിയും

  മോഹന്‍ ലാല്‍ അത്യാവശ്യമായി ചെയ്യേണ്ടത്‌ പുതിയ കഥക്റ്‍ത്തുകളെ കണ്ടെത്തുക , താന്‍ അഭിനയിച്ചിട്ടില്ലാത്ത റോളുകള്‍ ആലോചിക്കുക്ക , സ്തുതി പാഠകരെ അകറ്റുക,

  രന്‍ ജിത്ത്‌ പറഞ്ഞത്‌ കേട്ടില്ലേ മമ്മൂട്ടിയെ ഒറ്റക്കു സമീപിക്കാം കഥപറയാം ലാല്‍ അതു പറ്റില്ല വേറെ ആള്‍ക്കാര്‍ ആണു നിശ്ചയിക്കുന്നതെന്നു

  സത്യം ആണ്റ്റണി പെരുമ്പാവൂറിനു കലയും സാഹിത്യവും എന്തറിയാം?
  മീശ പിരിക്കുന്നത്‌ ഒന്നു രണ്ട്‌ പടങ്ങളില്‍ കൊള്ളാം കൂടുതല്‍ ആയാല്‍ ബോറടിക്കും

  കഥ ആണു താരം

  ഉദയനാണു താരം ലാലിണ്റ്റെ മറവില്‍ ശ്രീനിവാസന്‍ ആളുകളിച്ചതല്ലേ?
  റോഷന്‍ ആന്‍ഡ്റൂസ്‌ മോഹന്‍ലാലിനെ നന്നായി പ്റസണ്റ്റു ചെയ്തു , ഒട്ടനവധി ഫ്ലോപ്പുകള്‍ കഴിഞ്ഞു ആടി നിന്ന മോഹന്‍ ലാലിനെ രക്ഷിച്ച പടം കൂടി ആണൂ ഉദയനാണു താരം

  അതില്‍ ലാല്‍ വണ്ണം കുറച്ച കൂടുതല്‍ സുന്ദരനായി ഒരു പക്ഷെ രണ്ടയിരത്തിനു ശേഷം ഏറ്റവും സുന്ദരന്‍ ആയി കണ്ട പടം ആണു ഉദയനാണു താരം

  സുശീലനു ലാല്‍ നന്നാവണമെന്നേ ഉള്ളു സുകുമാറ്‍ അഴീക്കോടിനും അതെയുള്ളു]

  സിനിമയിലും ജീവിതത്തിലും എപ്പോഴും കൂടുതല്‍ ഉയരാന്‍ ശ്രമിക്കണം

  പ്റതിഭയുള്ള ഒരാള്‍ മദ്യത്തിനടിമയായി നശിക്കുന്നത്‌ കാണുമ്പോള്‍ നമ്മുടെ ആരുമല്ലെങ്കിലും നമുക്കു ദുഖം തോന്നില്ലേ അതുപോലെ

  പ്റേക്ഷകനും അത്റയേ ഉള്ളു മലയാള സിനിമ നന്നാവണം പുതിയ പ്റതിഭകള്‍ വരണം എനിക്കു നല്ല പടങ്ങള്‍ കാണണം

  അമ്പത്‌ രൂപ കൊണ്ട്‌ കൊടുത്ത്‌, മൂട്ട കടിയും കൊണ്ട്‌, ഒരു കഥയും ഇല്ലാതെ സാഗറ്‍ അലിയാസ്‌ ജാക്കി കാലും കവച്ചു നടക്കുന്നതും മറ്റും ഏതോ കുഴിയില്‍ ഇരുന്നു ക്യാമറ പിടിച്ചപോലെ ആട്ടി ആട്ടി നമ്മുടെ കണ്ണിനു ശല്യം ചെയ്യുന്നതിഷ്ടമല്ല

  അത്തരം തറ പടങ്ങള്‍ പ്റൊഡ്യൂസ്‌ ചെയ്യരുത്‌ അതില്‍ അഭിനയിക്കരുത്‌

  ReplyDelete
 20. ഞാന്‍ ബ്രിട്ടനില്‍ ആണ് ജോലി. ഇവിടെ ഓസ്കാര്‍ കമ്മിറ്റിയുടെ ആദ്യക്ഷതയില്‍ ഒരു മാഗസിന്‍ ലോകത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തെ 50 നടന്മാരില്‍ ഇന്ത്യയില്‍ നിന്ന് ഒരേ ഒരു നടന്‍ മാത്രം. മോഹന്‍ലാല്‍. സത്യത്തില്‍ അപ്പോളാണ് ലാലിന്റെ വില ഞങ്ങള്‍ അവിടെയുള്ളവര്‍ക്ക് മനസ്സിലായത്‌. 27 ആം നമ്പര്‍ ആയിരുന്നു ലാലിന്‍റെ സ്ഥാനം. സായിപ്പുമാരോക്കെ ലാലിനെ പറ്റി ഞങ്ങളോട് തിരക്കി. പിന്നെ ഞങ്ങള്‍ അവര്ക് തന്മാത്ര, കിരീടം,വാനപ്രസ്ഥം ഒക്കെ cd കൊടുത്തു. ഗ്രേറ്റ്‌ എന്നായിരുന്നു മറുപടി.
  By-Manu

  ReplyDelete
 21. ഞാന്‍ ബ്രിട്ടനില്‍ ആണ് ജോലി. ഇവിടെ ഓസ്കാര്‍ കമ്മിറ്റിയുടെ ആദ്യക്ഷതയില്‍ ഒരു മാഗസിന്‍ ലോകത്തിലെ മികച്ച നടന്മാരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തെ 50 നടന്മാരില്‍ ഇന്ത്യയില്‍ നിന്ന് ഒരേ ഒരു നടന്‍ മാത്രം. മോഹന്‍ലാല്‍. സത്യത്തില്‍ അപ്പോളാണ് ലാലിന്റെ വില ഞങ്ങള്‍ അവിടെയുള്ളവര്‍ക്ക് മനസ്സിലായത്‌. 27 ആം നമ്പര്‍ ആയിരുന്നു ലാലിന്‍റെ സ്ഥാനം. സായിപ്പുമാരോക്കെ ലാലിനെ പറ്റി ഞങ്ങളോട് തിരക്കി. പിന്നെ ഞങ്ങള്‍ അവര്ക് തന്മാത്ര, കിരീടം,വാനപ്രസ്ഥം ഒക്കെ cd കൊടുത്തു. ഗ്രേറ്റ്‌ എന്നായിരുന്നു മറുപടി.
  By-Manu

  ReplyDelete
 22. ആരാണ് ഈ മമ്മൂട്ടി ? ഇത് എന്നോട് ഒരു ഹിന്ദിക്കാരന്‍ ചോദിച്ചതാണ് . പക്ഷെ അയാള്‍ക്ക് ലാലിനെ പട്ടി അറിയാം . ലാലിന്‍റെ വിജയിച്ച മിക്കവാറും ചിത്രങ്ങള്‍ ആണ് ഹിന്ദിയില്‍ remake ചെയ്യുന്നതെന്നും അറിയാം . മോഹന്‍ലാലിനെ അഭിനയം അറിയുന്നവര്‍ എല്ലാം ഇഷ്ടപെടുന്നു . അതാണ് അമിടഭ് ബച്ചന്‍ മുതല്‍ തിലകന്‍ വരെയുള്ളവര്‍ മോഹന്‍ലാല്‍ ആണ് മികച്ച നടന്‍ എന്ന് പറയുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ കാര്യമോ അദ്ദേഹത്തിന്റെ ചില കൂറ ആരാധകര്‍ മാത്രം പറയും അദ്ദേഹം ആണ് മെച്ചം എന്ന് .
  ഇനി വിനയന്റെ വാക്കുകളില്‍ പറഞ്ഞാല്‍ കിട്ടിയ മൂന്നു ദേശീയ അവാര്‍ഡുകള്‍ എങ്ങിനെ കിട്ടി എന്ന് അറിയാന്‍ ഗവേഷണം തന്നെ വേണം .

  ReplyDelete
 23. ചേട്ടാ ഞാന്‍ മുകളില്‍ പറഞ്ഞ പടങ്ങള്‍ വിജയം ആണ് എന്നെ ഞാന്‍ പറഞ്ഞുള്ളൂ . എങ്കില്‍ ഞാന്‍ താങ്കളോട് മമ്മൂട്ടിയുടെ കഴിഞ്ഞ പത്തു വര്‍ഷറെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന പടം ഏതാണെന്ന് ചോദിക്കട്ടെ ? താങ്കള്‍ പറയു ഇതാണ് ഈപറഞ്ഞ നടന്‍ മുന്പതെക്കള്‍ മികച്ചതായി ചെയ്ത ഒരു വേഷം ?

  ReplyDelete
 24. അതേത്‌ ഓസ്കാറ്‍ കമ്മറ്റി? ആണ്റ്റണി പെരുമ്പാവൂറ്‍ ആണോ അതിണ്റ്റെ സ്പോണ്‍സര്‍? ഇന്ത്യയില്‍ നിന്നും മോഹല്‍ ലാലേ ഉള്ളു പോലും, ഹ ഹ ഇന്ത്യ എന്നുവച്ചാല്‍ കൊച്ചു കേരളം ആണോ അനോണീ അഭിനയ പ്റതിഭകള്‍ ഇന്ത്യയില്‍ എത്റ പേരുണ്ട്‌? നസിറുദീന്‍ ഷാ, അനുപം ഖേറ്‍, കമല ഹാസന്‍ ഇവരില്ലാതെ മോഹന്‍ ലാലോ ? വാന പ്റസ്ഥം അതില്‍ എന്തു അഭിനയം എന്തു കഥ അതേ റോള്‍ വിനീത്‌ പരിണയത്തില്‍ അവതരിപ്പിച്ചില്ലെ ഈ ഷാജി എന്നു പറയുന്ന മഹാന്‍ ഒരു വ്യാജ സംവിധായകന്‍ ആണു കുട്ടി സ്റാങ്ക്‌ സ്വം ഇതൊക്കെ ഒരുതരം തട്ടിക്കൂട്ട്‌ അവാറ്‍ഡ്‌ പടം അല്ലേ? കുട്ടി സ്റാങ്കില്‍ മമ്മുട്ടി മമ്മുട്ടി ആയി തന്നെ നില്‍ക്കുന്നു, വിധേയനില്‍ അങ്ങിനെ ആണോ? മോഹന്‍ലാലിണ്റ്റെ അഭിനയം ഒക്കെ പണ്ടായിരുന്നു രംഗം പടം കണ്ടോ? വാനപ്റ്‍സ്ഥം പോലെയുള്ള റോള്‍ താന്‍ പ്റേമിച്ച പെണ്ണു വേരെ ഒരുത്തണ്റ്റെതാകുന്നു എന്നറിയുമ്പോള്‍ ആ ഭാവം അതൊക്കെ ആണു അഭിനയം അമ്റതം ഗമയ, ടീ പീ ബാലഗോപാലനിലെ പല പല രംഗങ്ങള്‍ അന്താ നാള്‍ ഞാപകം വന്തതേ ആനാല്‍ ഇന്ത നാള്‍ അണ്റ്റു പോല്‍ ഇന്‍പ്മാ ഇല്ലയേ അതു ഏന്‍ നന്‍പനേ?

  ReplyDelete
 25. @Anonymous - BY- Manu - athoru nalla news thanne. Will check with my Uk office about this. Anyways - Mohanlaaline patti saayippinodu parayumbol jnan eppozhum shraddikkunna oru kaaryam undu - Vaanaprashtham - aa chithrathinu seshamulla oru cinemaye pattiyum jnan avarodu parayaarilla. Athinu Munbulla cinemakal maathram eduthaal Lalettan ithilum valiya (within 20) position aayirikkum ennaa thonnunnathu..
  Appol Thanmaathrayo - ennu chodichaal - 90's munbulla lalettan aanu aa padam cheythirunnathengil ennu onnu sankalpichu nokkuka, appol vathyaasam manassilaavum.

  ReplyDelete
 26. പണ്ടു ലാലേട്ടന്‍ ബല്യ പുലിയാര്‍ന്നു..

  ReplyDelete
 27. കൂടുതല്‍ സംശയം ഉള്ളവര്‍ താഴെ പറയുന്ന ലിങ്കുകള്‍ പിന്തുടരുക :
  http://www.the-top-tens.com/lists/greatest-actors.asp
  പിന്നെ ഒരു നടനെ കുറിച്ച് പറയുമ്പോള്‍ നിങ്ങള്‍ പഴയ ആള്‍ പുതിയ ആള്‍ എന്നൊക്കെ എന്തിനു തിരിക്കുന്നു. ഒരു നടന്‍ നല്ല നടന്നോ ചീത്ത നടന്‍ ആണോ എന്ന് മനസ്സിലാക്കാന്‍ ഒറ്റ ചിത്രം മാത്രം മതിയാകും .അല്ലാതെ ആരും എന്പതുകളിലെ നല്ല നടന്‍ രണ്ടായിരത്തിനു ശേഷം മോശം നടന്‍ എന്നൊന്നും വിലയിരുതില്ല. ഒരു മുപ്പതു വര്ഷം കഴിഞ്ഞു നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മോഹന്‍ലാല്‍ ചെയ്ത നല്ല വേഷങ്ങള്‍ മാത്രം തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കും, മറ്റേതെല്ലാം വിസ്മൃതിയില്‍ ആണ്ടു പോകും . അത്രേ യുള്ളൂ , അതിനെ അങ്ങിനെ കണ്ടാല്‍ മതി. പിന്നെ മലയാള സിനിമയുടെ തന്നെ ഒരു 'പരിചെദം' ആണ് മോഹന്‍ലാല്‍ . മോഹന്‍ലാലിന്‍റെ സുവര്‍ണകാലവും മലയാള സിനിമയുടെ സുവര്‍ണകാലവും ഒരുമിച്ചാണ് സംഭവിച്ചത്. അത് പോലെ തന്നെ മോശം കാലവും.

  അല്ലാതെ ചില നീര്കൊലികള്‍ 'ഗ്രഹണം ' വരുമ്പോള്‍ മാത്രം തല പോക്കും എന്നത് പോലെ അല്ല ഇത് .

  ReplyDelete
 28. മമ്മൂട്ടിയുടെ വീക്‌ പോയിണ്റ്റുകള്‍ കോമഡി, ഡാന്‍സ്‌, ചമ്മല്‍ എന്നിവ അവതരിപ്പിക്കാന്‍ ബുധിമുട്ടാണു എന്നതായിരുന്നു, അതേ സമയം മോഹന്‍ലാലിണ്റ്റെ പരിമിതികള്‍ ഒരു ഹയി ഫൈ കാരക്ടര്‍ നല്ല ഇംഗ്ളീഷ്‌ ഒക്കെ പറയുന്ന ഒരു എക്സിക്യൂട്ടീവ്‌ റോള്‍ പറ്റില്ല എന്നതും

  സുരേഷ്‌ ഗോപി എം എ ലിറ്ററേച്ചര്‍ ആണു അതിനാല്‍ ഇംഗ്ളീഷ്‌ നന്നായി പറയാന്‍ പറ്റും അതുപോലെ അതിണ്റ്റെ ഇടക്കു ഷിറ്റും മറ്റു ഇംഗ്ളീഷ്‌ സ്ളാങ്ങും കയറ്റാന്‍ അറിയാം , നേരെ ചൊവ്വെ സാഹിത്യം പറയാന്‍ അറിയില്ല താനും.

  മമ്മൂട്ടി കോമഡി തനിക്കു വഴങ്ങുമെന്നു രാജമാണിക്യത്തിലൂടെ തെളിയിച്ചു പക്ഷെ പട്ടണത്തില്‍ ഭൂതം പോലുള്ള കോമഡി അസഹനീയം

  തുറുപ്പ്‌ ഗുലാനും ഒരു വിധം ഒപ്പിച്ചെടുത്തു ഡാന്‍സ്‌ ഇപ്പഴും പറ്റില്ല അതിനു ഇറങ്ങാത്തതാണു നല്ലത്‌, ഡാന്‍സിണ്റ്റെ പരിമിതി കോമഡി ആക്കാന്‍ തുറുപ്പ്‌ ഗുലാനില്‍ ശ്രമിച്ചതും പാളി

  ചമ്മല്‍ മമ്മൂട്ടി നന്നയി അവതരിപ്പിക്കാന്‍ തുടങ്ങി രാപ്പകലില്‍ ഫോടോ എടുക്കുമ്പോള്‍ മാറ്റി നിര്‍ത്തുന്നത്‌, ബെസ്റ്റ്‌ ആക്ടറില്‍ റോള്‍ ഇല്ലെന്നു മനസ്സിലാകുമ്പോള്‍ ശ്രീനിവാസണ്റ്റെ അടുത്തു നിന്നു കെഞ്ചുന്നത്‌

  അപ്പോള്‍ മമ്മൂട്ടി പരിമിതികള്‍ മറികടക്കാന്‍ ശ്രമിക്കുന്നു ജയം കണ്ടെത്തുന്നു

  മോഹന്‍ ലാലിണ്റ്റെ കരിയര്‍ ഗ്രാഫ്‌ താഴേക്കാണു, ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യമാണു, അല്ലെങ്കില്‍ ലോഹിത ദാസിണ്റ്റെ എം ടിയുടെ ഒക്കെ കാലിബര്‍ ഉള്ള, പുതിയ ഒരു കഥ എഴുത്തുകാരന്‍ വരണം

  കഥാകാരന്‍മാരുടെ വംശം കുറ്റി അറ്റിട്ടൊന്നുമില്ല നല്ല ഒന്നു രണ്ട്‌ വര്‍ക്ക്‌ ഷോപ്പു നടത്തിയാല്‍ പുതിയ പ്റതിഭകളെ കണ്ടെത്താം.

  അല്ലാതെ ഇനി രതി നിറ്‍വേദം ത്റിഷ്ണ ഒക്കെ റീമേക്ക്‌ ചെയ്തു മലയാള സിനിമ പിടിച്ചു നിറ്‍ത്താം എന്നു കരുതുന്നത്‌ മിഥ്യാ ഭ്റമം ആണു

  അതുപോലെ ബിഗ്‌ എം ഇല്ലാതെ മലയാള സിനിമ ഇല്ല എന്നു കരുതുന്നതും അബധമാണു

  രണ്ട്‌ വറ്‍ഷം കൊണ്ട്‌ മലയാളസിനിമ മാറും, മാറ്റമില്ലാത്തത്‌ മാറ്റം മാത്റമാണു , മാറിയേ പറ്റു

  ReplyDelete
 29. ഗ്രഹണം വരുമ്പോള്‍ തലപൊക്കുന്ന നീര്‍കോലി എന്ന് പറഞ്ഞത് മമ്മൂട്ടിയെയും ദിലീപിനെയും മാത്രം ഉദ്ദേശിച്ചു അല്ലെ ?

  ReplyDelete
 30. സുശീലന്‍സാറേ
  പണ്ട് ഈ കൊച്ചു കേരളത്തില്‍ നിന്നും ഒരു പടം ഓസ്‌കാറിന് മത്സരിക്കാന്‍ പോയിട്ടുണ്ട്. അത് നിങ്ങള്‍ ഈ പറഞ്ഞ മോഹന്‍ലാലിന്റെ ഗുരു ആണെന്നത് മറക്കരുത്. ഈ മോഹന്‍ലാലും മമ്മൂട്ടിയും പ്രിഥ്വിരാജുമൊക്കെ മലയാളികളല്ലേ? അല്ലാതെ അവര്‍ ചൊവ്വയില്‍ നിന്നും ഇറങ്ങി വന്നവരൊന്നുമല്ലല്ലോ? എന്തിനാ സുഹൃത്തേ സ്വന്തം ആള്‍ക്കാരെത്തന്നെ അങ്ങോട്ടുമിങ്ങോട്ടും കആക്ഷേപിക്കുന്നത്?
  നിങ്ങളൊക്കെ ചെയ്യേണ്ടത് മനോരമ കഴിഞ്ഞ ഓണത്തിന് ഇറക്കിയഓണപ്പതിപ്പ് എടുത്ത് വായിച്ചുനോക്ക്. അതില്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നുള്ള ഇന്റര്‍വ്വ്യൂ ഉണ്ട്. സമയം കിട്ടകയാണെങ്കില്‍ അതെടുത്ത് ഒന്ന് വായിച്ചുനോക്കണം.
  അവര്‍ക്കില്ലാത്ത പ്രശ്‌നങ്ങളെന്തിനാ നിങ്ങള്‍ക്ക്?

  ReplyDelete
 31. Dear "Parchilkkaran" the site you mentioned is not at all a authorized one. Even you can also start a site and publish a list like
  (1.Mohanlal
  2. Pinnem Mohanlal
  3.Veendum Mohanlal
  4.................
  ..................
  10. Mohnalal only etc)
  The rating of this site is above 3000 in india so you can imagine the reliability of the informations provided.

  ReplyDelete
 32. സുശീലന്‍ സാറേ... മമ്മൂട്ടി കോമഡി വഴങ്ങും എന്ന് രാജമാണിക്യത്തിലൂടെ തെളിയിച്ചു. രാജമാണിക്യത്തില്‍ മാത്രം. പിന്നെ ഏതുണ്ട് ആ ലിസ്റ്റില്‍. തുറുപ്പ്ഗുലാന്‍ കണ്ടില്ലായിരുന്നോ.... കാണാതെയാണോ ആ പടത്തെപ്പറ്റിപ്പറയുന്നത്? ചമ്മല്‍... ചമ്മലാണോ സുശീലന്‍ സാറേ അഭിനയം എന്നു പറയുന്നത്? അഭിനയത്തിന്റെ മാനദണ്ഡം ചമ്മലാണെങ്കില്‍ സുരാജ് ഇതിലും നന്നായി ചെയ്യുമല്ലോ. മോഹന്‍ലാലിന് ഒരു തിരിച്ചുവരവ് അസാദ്ധ്യം എന്നു താങ്കള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല.
  ഞാനൊരു കാര്യം ചോദിക്കട്ടെ, മോഹന്‍ലാലിന്റെ അഭിനയം മോശം എന്ന് പറഞ്ഞ് ഏതെങ്കിലും പടം വിജയിക്കാതിരിന്നിട്ടുണ്ടോ? അതുപോലെ മമ്മൂട്ടിയുടെയും (ഹെന്റ്‌റിയുടെ ആരോപണം വിട്) നല്ല കഥയും തിരക്കഥയും കൊണ്ടുവാ സാറേ... ട്വന്റി 20 യില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ട് മോഹന്‍ലാല്‍ മോശമായിയെന്ന് താങ്കള്‍ പറയില്ലല്ലോ... ഉവ്വോ?

  ReplyDelete
 33. ചമ്മല്‍ അഭിനയത്തിന്റെ ഒരു ഭാഗം തന്നെ ആണ് . അത് 'ഓവര്‍ ' ആക്കി ആദ്യം കാണിച്ചത്‌ ജയറാം ആണ് , പിന്നെ ദിലീപ്. ഞെട്ടുമ്പോള്‍ ബാലരമ ശൈലിയില്‍ 'ങേ ഹി ' എന്നൊരു വലിവും ഇവന്മാര്‍ പുരപ്പെടുവിക്കാര്‍ ഉണ്ട് . എന്തിനാണാവോ ഇവന്മാര്‍ ഇത്രയും ഓവര്‍ ആക്കുന്നത് .
  ചമ്മല്‍ ഒക്കെ മൊത്തം ശരീരഭാഷയില്‍ കാണിക്കാന്‍ നന്നായി കഴിയുന്നത്‌ (കഴിഞ്ഞിരുന്നത് ) എന്റെ അറിവില്‍ മോഹന്‍ലാലിനു ആണ് . നെടുമുടി വേണു ചമ്മല്‍ സ്വന്തം കണ്ണുകളില്‍ ആവാഹിക്കും. പരത്തി നടക്കുന്ന ആ കണ്ണുകളില്‍ നിന്നും നമുക്ക് ചമ്മല്‍ മനസ്സിലാകും. 'കള്ളാ ലക്ഷണം ' എന്ന് പറയാവുന്ന ചമ്മലിന്റെ സമാനമായ ഒരു ഭാവം ജഗദീഷും നന്നായി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവരൊന്നും ശബ്ദം കൂടി ചേര്‍ത്ത് ഇത് ഓവര്‍ ആക്കാന്‍ ശ്രമിക്കാറില്ല .
  ചമ്മല്‍ എന്നാല്‍ സ്വന്തം ജാള്യത മറക്കാന്‍ ഒരാള്‍ നടത്തുന്ന പാഴ്ശ്രമം ആണ് . അതുകൊണ്ട് ശബ്ദം പുറപ്പെടുവിച്ചു ആരും അത് ബോര്‍ ആക്കാന്‍ ശ്രമിക്കില്ല . പക്ഷെ മിമിക്രിയില്‍ നിന്ന് വന്ന നടന്‍മാര്‍ ആണ് ഇത്തരം ഭാവങ്ങള്‍ കൂടുതല്‍ ഓവര്‍ ആക്കിയത് .

  ReplyDelete
 34. I have few doubts and questions.

  1. Who is 'action hero' of malayalam cinema?

  the answer sureshgopi is totally incorrect. Suresh only shines in Dialogues. He is an average fighter. Moahnalal does action with speed and efficency. His knowledge in fight, dedication, and lockings are famous among stund masters.

  2. Who is best 'comedy hero' in malayalam cinema?

  Dileep is the incorrect answer. The comedy of Mohanlal now remember most of the people. I dont feel Dileeps comedy has as much fluency as Mohanlal(most of Dileep comedy we enjoys at the moment and then forget). Mohanlal also was very lucky, because he has done his most comic roles under Priyadarshan, Sreenivasan, and Sathyan.

  3. Who is best in romance sequences?

  There is no doubt and no contestends against Mohanlal in this section, except the Late Prem Naseer. What was the style of romance before 1985 and now? who made the change? only one answer Mohanlal. Anoop Menon in one interview said that"All malayalam heros after the arrival of Mohanlal has a 'Mohanlal effect' in romance"

  4. Who is better in dancing?

  It is clear that Rahman and Vineeth are the best. But when we consider our Superstars Career. Mammootty, Jayaram, Dileep, and Suresh Gopi are far far behind Mohanlal. He done all sorts of dance cinematic, Classical, and even tried Kadhakali.

  At last, Among our Malayalam superstars who posess the courage to Even perform a Drama infront of Audience? Moahanlal Scores largely in this section. Anybody in the Mollywood has the courage to experiment a Sanskrit Drama on the stage? Ha ha they lives in a world of Start&Cut, not comfortable in Drama theater

  To all: Try to accept the truth Mohanlal is (was & will be) the best actor.

  ReplyDelete
 35. എന്താണ് ഇവിടെ നടക്കുന്നത്!!ഒരു നല്ല പടത്തിനെ പറ്റി റിവ്യൂ എഴുതിയാല്‍ അതിനെ പറ്റി പറയാതെ മമ്മൂട്ടി മോഹന്‍ലാല്‍ കളിക്ക്യാണോ? ഇങ്ങിനെ സ്വയം അടിമത്തം കൊണ്ടുനടക്കുന്ന ഒരു വര്‍ഗ്ഗത്തെ കണ്ടിട്ടില്ല,കഷ്ടം.

  ReplyDelete
 36. മോഹന്‍ലാല്‍ ലോകത്തിലെ ഏറ്റവും മികച്ച നടന്‍!

  ബയ്സന്‍ വാലി:മലയാളികളുടെ അഭിമാന നടന്‍ മോഹന്‍ലാലിനെ ലോകത്തിലെ ഏറ്റവും മികച്ച അഭിനേതാവായി ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയില്‍ ഇടുക്കിയിലെ തോപ്രാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ക്കാര്‍ കമ്മിറ്റി തിരഞ്ഞെടുത്തു.ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍, ജഗദീഷ്‌, എ. ടി ജോയ്‌, സോനാ നായര്‍ എന്നീ ലോകം കണ്ട ചലച്ചിത്രപ്രതിഭാകളുടെ നേതൃത്വത്തില്‍ ഒരു വര്ഷം നീണ്ടവിശകലനത്തിനോടുവിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ഈ വാര്‍ത്ത പുറത്തുവന്നത്.

  ReplyDelete
 37. @parichilkaran thankal pokki kondu vanna site kollam.great credibility.joseph vijay above marlin brando?he he he

  ReplyDelete
 38. മോഹന്‍ലാല്‍ മികച്ച നടന്‍ ആണ് എന്ന് പറഞ്ഞത് അഭിനയം അറിയുന്ന സിനിമ രംഗത്ത് നിന്നുള്ളവര്‍ തന്നെ ആണ് . ഏറ്റവും കൂടുതല്‍ നടന്‍മാര്‍ ഇഷ്ടപെടുന്ന ഇന്ത്യയിലെ നടന്‍ മോഹന്‍ലാല്‍ തന്നെ ആണ് .
  മലയാളത്തില്‍ തിലകന്‍, മുരളി, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ ലളിനോടുള്ള ബഹുമാനം മറച്ചു വച്ചിട്ടില്ല. തിലകന്‍ തനിക്കെതിരെ സൂപ്പര്‍ താരങ്ങള്‍ വലോങ്ങുന്നു എന്ന് ആരോപിക്കുമ്പോള്‍ തന്നെയും മോഹന്‍ലാലിനെ തന്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞിരുന്നു.
  തമിള്‍ സിനിമയുടെ കാര്യം എടുത്താല്‍ , ഇന്ന് തിളങ്ങി നില്‍ക്കുന്ന സൂര്യ പറഞ്ഞത് ഇതാണ് ..അഭിനയിക്കുമ്പോള്‍ body ലാംഗ്വേജ് എങ്ങനെ വേണം എന്ന് മോഹന്‍ലാലിനെ നോക്കി പഠിക്കണം എന്നാണ് ....കമല്‍ ഹസ്സന്‍, ശിവജി ഗണേശന്‍ , പ്രകാശ്‌ രാജ് തുടങ്ങിയവരും ലാലിനെ മികച്ച നടന്‍ എന്ന് തന്നെ പറയുന്നു (ഇവരുടെ ഒക്കെ മലയാളത്തിലെ favorite ലാല്‍ തന്നെ ആണ് )

  ഹിന്ദിയിലേക്ക് വരാം അമിടഭ് ബച്ചന്‍, താബു, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍ എന്നിവരും പല പല അഭിമുഖങ്ങളില്‍ ആയി മോഹന്‍ലാലിനെ പുകഴ്ത്തിയിട്ടുണ്ട് !

  എന്നാല്‍ ഒരു പത്തു വര്‍ഷത്തിനുള്ളില്‍ മറ്റു ഭാഷയില്‍പെട്ടവരും നമ്മുടെ ഭാഷയില്‍ പെട്ടവരും ആയ ഒരു പ്രഗട്ബാരും മമ്മൂട്ടിയെ പുകഴ്ത്തിയതായി ഞാന്‍ കേട്ടിട്ടില്ല ! കോമാളിത്തരം കാണിച്ചു ചില സ്ഥലങ്ങളില്‍ ഫാന്‍സിന്റെ എണ്ണം കൂട്ടി എന്നാ സത്യം ഞാന്‍ വിസ്മരിക്കുന്നില്ല. പോരാത്തതിനു സിനിമ ലോകത്ത് തന്നെ ഉള്ള ലിബര്ടി ബഷീര്‍ , ഹെന്രി, തിലകന്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിനെ കുട്ടപ്പെടുതിയതയും ഞാന്‍ ആരിയുന്നു . മോഹന്‍ലാലിനെ നോക്ക് തകര്‍ന്ന 'കോളേജ് കുമാരന്‍ ' എന്നാ ചിത്രത്തിന്റെ ശില്പിക്ക് പോലും ലാലിനെ കുറിച്ച് നല്ലതേ പറയാന്‍ ഉള്ളു .

  ReplyDelete
 39. ഒരു സംസ്കൃത നാടകം സ്റ്റേജില്‍ അവതരിപ്പിക്കാന്‍ മലയാളത്തിലെ ഈ പറഞ്ഞ ഏതെങ്കിലും നടന്മാര്‍ക്ക് ദയ്രം ഉണ്ടോ ?
  മേഗക്ക് ഉണ്ടോ ?(ഒരു നാടകം ചെയ്തതിന്റെ ക്ഷീണം കണ്ടവര്‍ക്ക് മാറിയിട്ടില്ല )
  ജനപ്രിയന് ഉണ്ടോ ?(മിമിക്രിയിലൂടെ നാടകം ബാലെ തുടങ്ങിയവയെ പണ്ട് കുറെ കളിയാക്കിയതാണല്ലോ )
  യന്ഗ് മെഗാ താരത്തിനു ഉണ്ടോ ?(രേഹെര്സല്‍ ചെയ്യാന്‍ ഒകെ എവിടെ നേരം ? അപ്പോള്‍ ജിമ്മില്‍ ആര് പോകും ?)
  ഇന്നും ചെയ്യും എന്ന് ഉറപ്പു പറയാന്‍ പറ്റുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ തന്നെ ആണ് !
  ചെയ്യാന്‍ സാധ്യത ഉള്ളവര്‍ തിലകന്‍, ജഗതീ ശ്രീകുമാര്‍, നെടുമുടി എന്നിവര്‍ ആണ് (ഇവര്‍ ചിലപ്പോള്‍ ലാലിനെ കടത്തി വെട്ടിയെക്കും ഇക്കാര്യത്തില്‍ )

  സ്റ്റാര്‍ട്ട്‌ , കട്ട്‌ ഇവയുടെ അനന്ത സാധ്യത തന്നെ ആണ് ഇന്നും പല സുന്ദര കുട്ടപ്പന്മാരുടെയും ജനപ്രിയരുടെയും നിലനില്‍പ്പ്‌ എന്ന് മനസിലാക്കുക

  ReplyDelete
 40. എന്തിനാ കുറച്ചു കളഞ്ഞേ . ഇവര്‍ക്ക് ആര്‍ക്കെങ്കിലും

  അച്ചാര്‍ ഉണ്ടാക്കി വില്‍ക്കാന്‍ പറ്റുമോ?

  വൈകിട്ടെന്താ പരിപാടി അവതരിപ്പിച്ചു മലയാളിയില്‍ കള്ളുകുടി ശീലം പ്രചരിപ്പിക്കാന്‍ പറ്റുമോ?

  ഉള്ളതെല്ലാം കൊണ്ട് ബ്ലേഡ്കാരന് അടിയറ വെക്കാന്‍ പ്രചരിപ്പിക്കാന്‍ പറ്റുമോ?

  അന്യഭാഷാചിത്രങ്ങളെ നിരോധിക്കണം എന്ന് ഉളുപ്പില്ലാതെ പരസ്യ പ്രസ്താവന നടത്താമോ?

  തടി കുറിക്കേണ്ട ഒരു കാര്യവും ഇല്ലെന്നും .തടിച്ചു തൂങ്ങിയ ശരീരവുമായി ബോഡി ബില്‍ഡേര്‍ ആയി അഭിനയിച്ചാലും ജനം സഹിച്ചോളും എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?

  പിന്നെ മോഹന്‍ ലാലിനെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ സഹിക്കും ഈ അടുത്ത കാലത്ത് അഭിനയിച്ചു എന്ന് മാത്രം പറഞ്ഞേക്കല്ലേ .പ്ലീസ്. വന്നു വന്നു പാവത്തിന് ഒറ്റയ്ക്ക് നായകനായി ഒരു പടത്തില്‍ അഭിനയിക്കാന്‍ പോലും പേടിയാ . അപ്പോളാ അഭിനയം !!!!!

  ReplyDelete
 41. മോഹന്‍ലാലിന്റെ അഭിനയം അപാരമാണെന്ന് അവരു പറയുന്നു, ഇവരു പറയുന്നു, അതുകൊണ്ടു ഞങ്ങളും പറയുന്നു. ഇത് എവിടുത്തെ ന്യായമാണ് സാര്‍? ഞാന്‍ പോയി കാണുന്ന ഒരു ചിത്രം മോശമായാല്‍ എനിക്കു നഷ്ടപ്പെട്ട പണം അമിതാഭ് ബച്ചന്‍, താബു, ജോണ്‍ എബ്രഹാം, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, കമല്‍ ഹസ്സന്‍, ശിവജി ഗണേശന്‍, സൂര്യ തുടങ്ങിയവര്‍ തിരികെ കൊണ്ടുതരുമോ? സ്വന്തമായി അഭിപ്രായമില്ലാത്ത ആരാധക തൊഴിലാളികളെ, ദൈവത്തെയോര്‍ത്ത് "ഇന്നത്തെ ചിന്താവിഷയം" എന്ന ബുജി സിനിമയില്‍ ക്ലൈമാക്സ് സീനില്‍ തന്റെ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിച്ചവരായിരുന്നു എന്നു പറയുന്ന രംഗത്തില്‍ യൂണിവേര്‍സല്‍ സ്റ്റാര്‍ കാഴ്ച്ചവെയ്ക്കുന്ന അഭിനയം എന്നു പറയപ്പെടുന്ന ആ പ്രതിഭാസമുണ്ടല്ലോ, ഒന്നു കണ്ടു നോക്കണം. പെറ്റതള്ള സഹിക്കില്ല!!

  ReplyDelete
 42. അതിനെക്കാളും കിടിലം ഒരു നാള്‍ വരും എന്ന ആര്‍ട്ട്‌ പടത്തിലെ കുടുംബ റീ യുണിയന്‍ രംഗമാണ്

  ReplyDelete
 43. ശരിയാണു ഒരു നാള്‍ വരും മിനിഞ്ഞാന്നു കണ്ടു്‌
  എന്തൊരു കഷ്ടം മോഹന്‍ലാലിണ്റ്റെ മുഖത്ത്‌ ഒരു ഭാവവും വരുന്നില്ല ബോടോക്സ്‌ കുത്തിവച്ചാല്‍ ഇങ്ങിനെ വരാം ചുളിവ്‌ മാറ്റാന്‍ ബോടോക്സ്‌ കുത്തിവച്ചാല്‍ ആ ഭാഗം മരവിക്കും പിന്നെ അവിടെ പേശികള്‍ അനങ്ങില്ല, പ്രശ്നം എന്താണെന്നു അറിയില്ല

  എനിക്കു തോന്നുന്നത്‌ ആ പാവം ശ്രീനാഥിണ്റ്റെ പ്രേതം ഗതി കിട്ടാതെ അലഞ്ഞു പടം ഒക്കെ പൊട്ടിക്കുന്നതാണു, അയാളെ മാറ്റി ലാലു അലക്സിനെ ശിക്കാറില്‍ ഇട്ടു എന്തു നേടി, രമണിയേ മീന്‍ ചാറു കൊണ്ടു വാടീ എന്നു ലാലു അലക്സ്‌ പറഞ്ഞാലും ശ്രീനാഥ്‌ പറഞ്ഞാലും മാമുക്കോയ പറഞ്ഞാലും ഒക്കെ കണക്കല്ലേ

  ശിക്കാറില്‍ തന്നെ നക്സലൈറ്റിനെ പിടിക്കാന്‍ പോകുന്ന ഭാഗം ഒക്കെ എന്തു വധം ആണു, വിവരമുള്ളവന്‍ ചോദിക്കണ്ടേ ഒരു ഹെഡ്‌ കോണ്‍സ്റ്റബിള്‍ പോയിട്ടാണോ ഭയങ്കരനായ ഒരു ടെററിസ്റ്റിനെ പിടിക്കുന്നതെന്നു അവിടെങ്ങും ഒരു അഭിനയവും കണ്ടില്ല

  പല സിനിമകളിും മോഹന്‍ ലാല്‍ ഒരു ഡിസിണ്റ്ററെസ്റ്റ്‌ ലുക്കായിട്ടാനു നില്‍ക്കുന്നത്‌

  സുരേഷ്‌ ഗോപി ചാനലില്‍ വന്നിരുനു കരഞ്ഞു എണ്റ്റെ പിള്ളാരു പട്ടിണി ആണേ എന്നൊക്കെ അപ്പോള്‍ ജനം എന്നാല്‍ പാവം പിഴക്കട്ടെ എന്നു കരുത്‌ ഭരത്‌ ചന്ദ്രന്‍ ഐ പി എസ്‌ ജയിപ്പിച്ചു

  അതുപോലെ ഒരു ഹിറ്റെങ്കിലും ഇരുന്നോട്ടെ എന്നു കരുത്‌ ശിക്കാറും ജയിപ്പിച്ചു അതല്ലാതെ അതില്‍ ഒരു കഥയും ഇല്ല വലിച്ചിഴച്ചാണു നീങ്ങുന്നത്‌

  ലാലിണ്റ്റെ അടുത്ത പടങ്ങള്‍ ക്റിസ്ത്യന്‍ ബ്റദേറ്‍സ്‌ (നൂറു പ്റാവശ്യം റിലീസ്‌ മാറ്റി), കാസനോവ (ഒരിക്കലും തീരില്ല) സത്യന്‍ അന്തിക്കാടിണ്റ്റെ ജീവിത സാഗരം (സത്യന്‍ ആണു കഥ എഴുതുന്നത്‌ സൂക്സിക്കുക അതു ഭാര്യ ഭറ്‍ത്റ്‍ വഴക്കോ മറ്റോ ആയിരിക്കും പഴകി പുളിച്ച പ്റമേയം എവിടെ ഓടാനാണു പെട്ടിയും കൊണ്ട്‌ ഓടും)

  ലാലേട്ടാ തിലകണ്റ്റെയും ശ്രീനാഥിണ്റ്റെയും ശാപം മാറ്റാന്‍ പാപ പരിഹാരം ചെയ്യുക അല്ലേല്‍ മദ്യ പരസ്യം മാത്റമേ കിട്ടു

  ReplyDelete
 44. പ്രേക്ഷകാ, കാര്യങ്ങള്‍ സീരിയസായി പോകുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കമന്റുകള്‍ ഒന്നു നിയന്ത്രിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു....

  ReplyDelete
 45. അല്ലെങ്കിലും കഴിവുള്ളവനെ ബഹുമാനിക്കാന്‍ മലയാളിക്ക് എന്നും മടിയാണ്‍..

  മോഹന്‍ലാലിനെ "ലാലേട്ടന്‍" ആക്കിയതു ശ്രീ ആന്റണി പെരുംബാവൂര്‍ ആണ്‍....

  മലയാളം കണ്‍ട എക്കാലത്തെയും മികച്ച സൂപ്പര്‍ മെഗാ ഹിറ്റുകളുടെ സ്രുഷ്ടാവ്..

  ഡോകട്റേറ്റ് പോട്ടെ... മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചു ശ്രീ ആന്റണി പെരുംബാവൂരിനു ഒരു പതമശ്രീ എങ്കിലും കൊടുക്കണം എന്നു ആരും പറയാത്ത്തു എന്ത് കൊണ്‍ട്??

  ReplyDelete
 46. ആര് എന്തൊക്കെ പറഞ്ഞാലും , മലയാളത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെ ആണ് . പിന്നെ സഹിക്കാത്ത പ്രകടനം പറഞ്ഞാല്‍ എല്ലാവര്ക്കും കാണുമല്ലോ . തുരുപ്പുഗുലനിലെ മമ്മൂട്ടിയും, തന്തോന്നിയിലെ പ്രിത്വിയെയും, ഡോണ്‍ എന്നാ സിനിമയിലെ ദിലീപിനെയും ആരും മറക്കുന്നത് നല്ലതല്ല . പിന്നെ ഇപ്പൊ വന്ന അവന്മാരെക്കള്‍ ഒക്കെ ബധം ലാല്‍ തന്നെ ആണ് .

  ReplyDelete
 47. മുകളില്‍ കാണുന്ന ഈ കമന്റ്‌ മഹാ യുദ്ധം തന്നെ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എത്ര സത്യം ആണെന്നതിന് തെളിവാണ്. നമ്മെ ഒക്കെ രസിപ്പിക്കാന്‍ ഉദേശിച്ചു ഉള്ള സിനിമ എന്നാ കല രൂപം അത് ചെയുന്നുണ്ടോ എന്ന് മാത്രം നോക്കുന്നതിനു പകരം അവനാണോ ഇവനാണോ നമ്മളെ രസിപ്പികുന്നത് എന്നതിനെ ചൊല്ലി അനാവശ്യമായി തര്‍ക്കിച്ചു എത്ര സമയമാണ് നമ്മള്‍ പാഴാക്കുന്നത് !! ഇവിടെ തോല്പ്പിക്കപെടുന്നതും നമ്മള്‍ തന്നെ അല്ലേ? നമ്മള്‍ ഓരോരുത്തരുടെയും ആസ്വാദന നിലവാരം അഥവാ ടേസ്റ്റ് പോലും പലതാണ് എന്നിരിക്കേ നമ്മള്‍ ഇങ്ങനെ വ്രഥാ തര്‍ക്കികുന്നത് കൊണ്ടുള്ള പ്രയോജനം ? (സിനിമയിലല്ലേ ഒരു ഭാഗം തെറ്റ് സമ്മതിച്ചു ക്ഷമ ചോദിക്കുന്ന ചടങ്ങ്‌ ഉണ്ടാകൂ ).

  ഒന്ന് നോക്കിയാല്‍ ഇതു തന്നെ അല്ലേ നമ്മുടെ രാഷ്ട്രീയത്തിലും മത വിശ്വാസങ്ങളിലും കാണപ്പെടുന്നത് ? (എന്‍റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എന്റേത് മാത്രം ആണെന്നും മറ്റൊരുവന്റെ മത രാഷ്ട്രീയ വിശ്വാസങ്ങള്‍ അവന്‍ വളര്‍ന്ന ജീവിച്ച സാഹചര്യങ്ങള്‍ രൂപപ്പെടുത്തി എടുക്കുന്നത് ആണെന്നും ഓര്‍ക്കാന്‍ മറന്നു പോകുന്നതല്ലേ ഈ ഗ്വാ ഗ്വാ വിളികള്‍ക്ക് പ്രധാന കാരണം. ഒരു നിമിഷം ഒന്ന് ചുറ്റും നോക്കു നമ്മളെ ആരൊക്കെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു (അവരുടെ പരാജയം നമ്മുടെയും ആണെന്ന് പറഞ്ഞു ) പറ്റിക്കുന്നു എന്ന് . ഇവരൊക്കെ വിജയിക്കുമ്പോള്‍ നമുക്കെന്തെങ്കിലും ലഭിക്കുന്നുണ്ടോ . (നമ്മള്‍ ജയിച്ചു എന്നൊരു മിദ്യ ധാരണ ഒഴികെ ?). ഇവര്‍ക്കൊക്കെ വേണ്ടി പരസ്പരം തര്‍ക്കിച്ചു മുറിവേല്‍പ്പിച്ചു നമ്മള്‍ നമ്മുടെ തന്നെ സ്വൈര ജീവിതം തകര്‍ക്കുന്നു .ശരിയല്ലേ ?

  ഈ കമന്റ്‌കളില്‍ കണ്ട മറ്റൊരു കാര്യം അന്ധമായ അടിമത്ത മനോഭാവമാണ്. ഇവിടുത്തെ ഏതൊരു താരവും അവരുടെ ജോലി നന്നായി ചെയ്യുന്നു എങ്കില്‍ (ചെയ്യുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല ) എന്‍റെ ജോലി നന്നായി ചെയുന്ന എന്നെകാളും (അല്ലങ്കില്‍ നമ്മില്‍ ഓരോരുത്തരെകാളും) അവര്‍ ഇങ്ങനെ മഹാന്മാരകുന്നു ? മന്‍മോഹന്‍ സിംഗ് അല്ലെങ്കില്‍ ശശി തരൂര്‍ ഒരു മോശം നേതാവാണെന്ന് ഉള്ള എന്‍റെ അഭിപ്രായം ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞു എന്നിരിക്കട്ടെ . ഉടനെ കമന്റ്‌ ആയി ഇവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ നെറ്റ്ല്‍ നിന്നും എടുത്തു പേസ്റ്റ് ചെയുന്നതും ഈ മനോഭാവം കൊണ്ട് തന്നെ .(അതിനേകാള്‍ എത്രയോ അന്തസുള്ളതാണ് ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ട് ഇവര്‍ നല്ല നേതാക്കള്‍ ആണെന്ന് ഞാന്‍ കരുതുന്നു എന്ന് നല്ല ഭാഷയില്‍ പറയുന്നത്). ഇതു പോലെ തന്നെയാണ് ഒരു താരത്തെ കുറിച്ച് പറയുമ്പോള്‍ അങ്ങേര്‍ ഭയങ്കരം ആണെന്ന് അവന്‍ പറഞ്ഞു ഇവന്‍ പറഞ്ഞു എന്നൊക്കെ പറയുന്നത് . (അവനും ഇവനും നമ്മളെ കാലും ബുദ്ധിയുള്ളവരും വിവരം ഉള്ളവരും ആയതിനാല്‍ അത് അംഗീകരിച്ചു കൊള്ളണം എന്ന് വിവക്ഷ.) . ഇങ്ങനെ ഇവര്‍ ഓരോരുത്തരെയും ഉയര്‍ത്തി പിടിച്ചിട്ടു പ്രേക്ഷകര്‍ ഇന്ന നിലയ്ക്ക് നമുക്ക് എന്താ നേടാനുള്ളത് ? രണ്ടു രണ്ടര മണിക്കൂര്‍ നമുക്ക് ഇഷ്ടപ്പെട്ട നടന്‍ നടി സംവിധയകന്‍ തിരകഥ കൃത്ത് ഇവരുടെ പടത്തിനു കേറുന്ന നമുക്ക് കൊടുക്കുന്ന കാശു മുതലാകണം . മുതലായോ? നല്ലത് ഇല്ലെങ്കിലോ വീണ്ടും ഒരു അവസരം കൂടി ഇവര്‍ക്ക് നല്കാന്‍ തോന്നുന്നു എങ്കില്‍ കൊടുക്കുക .മടുത്തവനെ വെറുതെ വിടുക.നിങ്ങള്‍ തമ്മിലുള്ള ഏക വ്യത്യാസം സ്ടമിനയില്‍ മാത്രമാണെന്ന് മനസില്ലാക്കാന്‍ ശ്രമിക്കുക.

  അപ്പോള്‍ യുദ്ധം തീര്‍ന്നു . സമാധാനത്തിന്റെ വെള്ള പതാക പറിച്ചു നമുക്ക് ഈ പരിപാടി അവസാനിപ്പിചൂടെ ? അടുത്ത പോസ്റ്റില്‍ വീണ്ടും കാണാം.നന്ദി വണക്കം

  ReplyDelete
 48. ഞാന്‍ നമ്മുടെ ഫാന്‍സ്‌ എന്ന് പറഞ്ഞു നടക്കുന്നവരുടെ മനോഭാവം എന്റെ ഒരു അഭിപ്രയത്ല്‍ പറഞ്ഞോട്ടെ ....ഇവരില്‍ ഭൂരിഭാഗവും 25 വയസ്സിനു താഴെ (ഏറിയാല്‍ മുപ്പതു ) വയസ്സ് ഉള്ളവരാണ് . കൂടുതല്‍ സൂപ്പര്‍ താര ആരാധകര്‍ എന്ന് പറഞ്ഞു തിയേറ്ററില്‍ ഒക്കെ അടി കൂടുന്നത് ഈ പ്രായക്കാര്‍ ആണ്. ഇതേ സൂപ്പര്‍ താരങ്ങളുടെ ഉജ്ജ്വലം ആയ ഭൂതകാലം തിയേറ്ററില്‍ പോയി ഇരുന്നു ഇത് പോലെ കാണാന്‍ ഉള്ള ഭാഗ്യം ഒന്നും പ്രസ്തുത കൊച്ചന്മാര്‍ക്ക് കിട്ടിക്കാണില്ല (കിട്ടിയെങ്കില്‍ അന്ന് ബുദ്ദി ഉറച്ചും കാണില്ല ). അവരുടെ മുന്‍പില്‍ ഉള്ളത് TV യിലും മറ്റും ഊതിപെരുപ്പിച്ച ഇവരുടെ ചരിത്രം ആണ്.

  പിന്നെ സൂപ്പര്‍ താരങ്ങളുടെ വിജയ പരാജയങ്ങള്‍ അവിടെ നില്‍ക്കട്ടെ. യുവ താരങ്ങളുടെ വിജയ പരാജയങ്ങള്‍ ഇവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. തന്റെ കാമുകിക്ക് പ്രിത്വിരജിനെ ഇഷ്ടമാണ് എന്നാ ഒറ്റ കാരണത്താല്‍ അയാളുടെ പടങ്ങള്‍ തകരണം , അയാള്‍ സിനിമ നിര്‍ത്തി പോകണം എന്നും ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ എനിക്കുണ്ട്. പിന്നെ നമ്മുടെ തലമുറയ്ക്ക് ഉണ്ടായിരുന്ന സഹിഷ്ണുത ഒന്നും ഇവര്‍ക്കില്ല , പുതിയതിനെ സ്വീകരിക്കുമെങ്കിലും ചിലരോട് 'അസൂയ ' ഉണ്ട് എന്നാ വിസ്മരിക്കരുത് .

  പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത്‌ ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്.

  ReplyDelete
 49. "പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത്‌ ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്."

  Totally agree with what the person above said... I've a friend who doesn't watch Prithwiraj's movies only because he criticised Lal once...

  ReplyDelete
 50. പ്രേക്ഷകന്‍ പറഞ്ഞതിനോട് യോജിക്കുന്നു... ഒരു തരം അടിമത്വ മനോഭാവം ആണ് ഈ ഫാന്‍സ്‌ എന്ന് പറയുന്നവര്‍ക്ക്.. സുപെര്സ്ടര്സ് പറയുന്നത് ഇവര്‍ക്ക് വേദ വാക്യം പോലെ ആണ് .... അവരുടെ കഴിവിനെ ബഹുമാനിക്കാം അല്ലാതെ വ്യക്തിപരമായി ആരധിക്കുന്നതൊക്കെ ഒരു മാതിരി ചീപ്പ്‌ സെന്റിമെന്റ്സ് ആയെ കണക്കാക്കാന്‍ കഴിയു. തമിഴില്‍ അഭിനയിക്കാന്‍ അറിയാത്ത വിജയും അജിത്തും ഒക്കെ ഫാന്സുകാരെക്കൊണ്ട് മാത്രം ജീവിച്ചുപോകുന്നവരാണ്... താഴത്തെ വീഡിയോ കാണുമ്പോള്‍ അറിയാം സുപെര്സ്ടര്സിനു ആരാധകരോടുള്ള മനോഭാവം

  http://www.youtube.com/watch?v=GwTLSZC_JWw

  ReplyDelete
 51. "എന്റെ കാമുകിക്ക് പ്രിത്വിരാജ് എന്ന് പറഞ്ഞാല്‍ ജീവന്‍ ആണ്. പ്രിത്വിരജിനെ അവള്‍ പുകഴ്തുമ്പോള്‍ അത് മറയ്ക്കാന്‍ ഞാന്‍ അയാള്‍ക്കും മുകളില്‍ ഉള്ള സൂപ്പര്‍ താരങ്ങളുടെ ചരിതം അവളുടെ മുന്‍പില്‍ കെട്ടഴിക്കുന്നു . അയാള്‍ സുന്ദരനാണെന്ന് അവള്‍ പറയുമ്പോള്‍ അയാളുടെ സൌന്ദര്യം മംമ്മൂട്ടിയുടെ ഏഴയലത്ത് പോലും എത്തില്ലെന്ന് ഞാന്‍ സ്വയം ആശ്വസിക്കുന്നു . അയാള്‍ റൊമാന്റിക്‌ ആണെന്ന് അവള്‍ പറയുമ്പോള്‍ പണ്ട് ലാലേട്ടന്‍ കാണിച്ച റൊമാന്റിക്‌ സീനുകള്‍ അഭിനയിക്കാന്‍ പ്രിത്വിരാജ് നൂറു ജന്മം ജനിക്കണമെന്ന് ഞാന്‍ സ്ഥാപിക്കുന്നു (അതില്‍ സത്യം ഉണ്ട് താനും ),

  പിന്നെ ഒരു സത്യം ഞാന്‍ പറയട്ടെ പുതിയ മുഖം വിജയിച്ചപ്പോള്‍ അവളും കൂട്ടുകാരികളും എന്നെ കളിയാക്കി . ദി ത്രില്ലെര്‍ പൊട്ടിയപ്പോള്‍ ഞാന്‍ അവളെ ഒറ്റയ്ക്ക് വിളിച്ചു കൊണ്ടുപോയി ഒരു പാക്കെറ്റ് പടക്കം വാങ്ങി പൊട്ടിച്ചു അവളുടെ മുന്‍പില്‍ ആനന്ദ നൃത്തം ചവിട്ടി. എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞു അവള്‍ എന്നെ ഉപേക്ഷിച്ചു .

  സത്യത്തില്‍ ഈ പ്രശ്നത്തില്‍ സൂപ്പര്‍ താരങ്ങള്‍ ആണോ ഉത്തരവാദികള്‍ , അതോ പ്രിത്വിരജോ , പാവം എന്റെ കാമുകിയോ , അവളുടെ കുട്ടുകരികാലോ, അതോ ഈ പാവം ഞാനോ "

  പ്രേക്ഷകന്റെ തിരുമുന്‍പില്‍ ഞാന്‍ ഒരു ചെറുകഥ സമര്‍പ്പിക്കുന്നു . താങ്കളുടെ നൂറു പോസ്ടുകല്കൊണ്ട് പറയേണ്ട കാര്യം ഞാന്‍ ഒരു കമന്റില്‍ പറഞ്ഞു . ഈ കമെന്റിനെ കമന്റ്‌ ഓഫ് ദി ഇയര്‍ ആയി ഇപ്പോള്‍ തന്നെ തെരഞ്ഞെടുത്താല്‍ താങ്കള്‍ക്ക് നല്ലത് . അല്ലെങ്കില്‍ ഞ്നങ്ങള്‍ കൂകി നാറ്റിക്കും ...............
  എന്ന്
  വിനീത വിധേയന്‍
  കിഷോര്‍ കുമാര്‍ (ബ്ലോഗ്ഗര്‍ മാരുടെ പേടി സ്വപ്നം , ഫാന്സ് കാരുടെ കണ്ണിലുണ്ണി, തിയേറ്റര്‍ ഉടമകള്‍ക്കും പ്രേക്ഷകര്‍ക്കും കണ്ണിലെ കരടു )


  nb : ഇത്രയും നാള്‍ ഞാന്‍ നടത്തിയ കുഴലൂതുകളുടെ പാപം എന്റെ ഈ കമെന്റ് കൊണ്ട് ഞാന്‍ കഴുകി കളയുന്നു .

  ReplyDelete
 52. പ്രിത്വിരജിന്റെ പടങ്ങള്‍ പരാജയപ്പെടുംബോലും , ശ്രീശാന്ത്‌ ടീമില്‍ നിന്ന് പുരതകുംബോലും ഇത്തരക്കാര്‍ അവാച്യമായ ഒരു സുഖം അനുഭവിക്കുന്നത് ഞാന്‍ കാണാറുണ്ട്.


  Comment of the Week, Hats off Anony

  ReplyDelete
 53. Kishor Kumar You got the point man!!! What a short story! Why you done so 'Kuzhaloothu', spoiling your talent! You are just like the superstars, talented but going in the wrong way

  ReplyDelete
 54. ഓഫ് ദി ടോപ്പിക്ക്
  ഡോകട്റേറ്റ് പോട്ടെ... മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചു ശ്രീ ആന്റണി പെരുംബാവൂരിനു ഒരു പതമശ്രീ എങ്കിലും കൊടുക്കണം എന്നു ആരും പറയാത്ത്തു എന്ത് കൊണ്‍ട്??
  ^^^^
  നമുക്ക് നോമിനേറ്റ് ചെയ്യാന്‍ ഉള്ള വകുപ്പുണ്ടോ? അതോ പ്രാഞ്ചിയേട്ടനില്‍ ഇന്നസെന്റ് പറയണ പോലെ, കാശു കൊടുത്താല്‍ ഇതും കിട്ടുമോ? അങ്ങനെ എങ്കില്‍ ഒരു ബക്കറ്റ് പിരിവ് നടത്തി എങ്കിലും അതു വാങ്ങിക്കൊടുക്കണം. മലയാളത്തിലെ ഒരു നല്ല നടനെ നശിപ്പിക്കുവാന്‍ പ്രേരക ശക്തിയായതിന്...

  ReplyDelete
 55. പിള്ളേച്ചാ,

  ആന്റണി പെരുമ്പാവൂര്‍ കേവലം ഒരു ബിനാമി മാത്രമാണ്. സ്വന്തം മകന്റെ പേരിലുളള പ്രണവ്‌ ആര്‍ട്സിന്റെ ബാനറില്‍ നിര്‍മിച്ച പടങ്ങള്‍ മുഴുവന്‍ പൊട്ടിയപ്പോള്‍ സൂപ്പര്‍ജി ഇറക്കിയതാണ് ആശീര്‍വാദ്‌ ഫിലിംസും "ഡ്രൈവര്‍" നിര്‍മാതാവിനെയും. കേവലം ഒരു റബര്‍ സ്റ്റാമ്പായ അയാളുടെ തലയില്‍ മുഴുവന്‍ പാപഭാരവും കൊണ്ടുവെയ്ക്കുന്നത് നിഴലിനോട് യുദ്ധം ചെയ്യുന്നതു പോലെയാണ്. അങ്ങേര്‍ക്ക്‌ പദ്മശ്രീ കൊടുത്താല്‍ അതും ചെന്നെത്തുക യൂണിവേര്‍സല്‍ സ്റ്റാറിന് ആയിരിക്കും.

  ReplyDelete
 56. നായകന്‍ മനുഷ്യന്‍ അല്ലാതായി തീര്ര്‍ന്നു . നായകനെ മറ്റു കഥാപാത്രങ്ങള്‍ പുകഴ്ത്തുക , നായകന്‍ പത്താം തരം പസ്സയിട്ടില്ലെങ്കിലും വലിയ വായില്‍ ഗീര്‍വാണം മുഴക്കുക , നായികമാര്‍ നായകനെ അങ്ങോട്ട്‌ പ്രേമിക്കുക തുടങ്ങിയ ചീപ്പ്‌ നമ്പറുകള്‍ ഒരു പത്തു വര്ഷം ആയി കണ്ടു മടുത്ത ഒരാള്‍ ആണ് ഞാന്‍. എണ്‍പതുകളില്‍ ഒന്നും ഇതേ താരങ്ങളുടെ ചിത്രത്തില്‍ ഇത് ഉണ്ടായിരുന്നില്ലല്ലോ. എല്ലാ കഥാപാത്രങ്ങളെയും പോലെ ഇവരും അതില്‍ കഥാപാത്രങ്ങള്‍ അത്ര തന്നെ....
  ഇടക്കാലത്തെ ദിലീപ് ചിത്രങ്ങളും ഇപ്പോളിറങ്ങുന്ന ചില പ്രിത്വിരാജ് ചിത്രങ്ങളില്‍ പോലും ഇത്തരം പൊള്ളയായ പ്രതിച്ചായ നായക കഥാപാത്രത്തിന് ചര്തികൊടുക്കുന്നുണ്ട് .

  ഒരു പ്രമുഖ ചലച്ചിത്ര മാസികയില്‍ വന്ന ഒരു കുറിപ്പ് ഒറ്റ വാചകത്തില്‍ പറയാം "എണ്‍പതുകളില്‍ നായക കഥാപാത്രത്തെ സാഹചര്യങ്ങളോട് പോരാടുന്ന ഇരയായി സങ്കല്‍പ്പിച്ചപ്പോള്‍, പില്‍ക്കാലത്ത് വേട്ടക്കാരനെ വേട്ടയാടുന്ന നയട്ടുകാരന്‍ ആയി നായകന്‍ മാറി പോയി ".
  അതെ കിരീടത്തില്‍ നിന്ന് നരസിംഹത്തില്‍ എത്തിയപ്പോള്‍ മലയാള സിനിമ നായകന് എന്തൊക്കെയോ നഷ്ടപ്പെട്ട് പോയി അവനെ ജനങ്ങളോട് ചേര്‍ത്ത് നിര്‍ത്തിയ തങ്ങളില്‍ ഒരാളാക്കിയ മനുഷികത്വം തന്നെ ആണ് ചോര്‍ന്നു പോയത് (നിങ്ങള്‍ പറയുന്ന അഭിനയത്തിലും , രൂപത്തിലും വന്ന മാറ്റം രണ്ടാം സ്ഥാനത്തെ വരുന്നുള്ളൂ )

  ReplyDelete