അനിയാ.... നീ ഉറങ്ങിയോടെ ?
ഹാ അരാടെ ഈ രാത്രിയില്‍ മനുഷ്യനെ കിടത്തി ഉറകത്തില്ലേ......... ? അല്ല ഇതാര് അണ്ണ... സോറി യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ സാറോ? എന്താ ഈ രാത്രിയില്‍ ?
അനിയാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം . ഒരു രണ്ടു ദിവസത്തേക്ക് food & accomodation വേണം .പിന്നെ കഴിഞ്ഞ ഒരു മാസത്തെ മുഴുവന്‍ പത്രവും . എന്താ നടക്കുമോ ?
ശരിയാക്കാം . ആദ്യം എന്ത് സംഭവിച്ചു എന്ന് ഒന്ന് പറയാമോ ?
എന്ത് പറയാന്‍? എന്നെ വീട്ടില്‍ നിന്നും പുറത്താക്കി.(അടിച്ചു പുറത്താക്കി എന്ന് പറയുന്നില്ല മോശമല്ലേ )
നിങ്ങള്‍ക്ക് ഇന്നു അല്ലെങ്കില്‍ നാളെ അടി കിട്ടും എന്നു എനിക്ക് അറിയാമായിരുന്നു പക്ഷെ അത് വല്ല നിക്കര്‍/കൂളിഗ് ഗ്ലാസ് പ്രേക്ഷകരുടെ കൈയില്‍ നിന്നായിരിക്കും എന്നാണ് കരുതിയത് . വീട്ടില്‍ നിന്നും ... എന്താ സംഭവം ?
അനിയാ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരാളാണ് ഞാന്‍ എന്നു നിനക്കറിയാമല്ലോ .കഴിഞ്ഞ വര്‍ഷം മാത്രം ഞാന്‍ സഹിച്ച പീടനങ്ങള്‍ക്ക് മാത്രം ഒരു രണ്ടു ലെഫ് : കെര്ണല് പദവി എനിക്ക് ചുമ്മാ തരേണ്ടതാണ് .അതൊക്കെ പോട്ടെ. കാര്യത്തിലേക്ക് കടക്കാം.ഇന്നു ഞാന്‍ പോയി കയം എന്ന ചിത്രം കണ്ടു.അത് ഒരു തെറ്റാണോ?
അല്ല ആണോ എന്നു ചോദിച്ചാല്‍ .......
എടാ നീയടക്കം ഉള്ള മലയാളികളുടെ മനസിലിരുപ്പ് ഇതാണ് എന്നറിയാവുന്നതു കൊണ്ട് തലയില്‍ മുണ്ടിട്ടാണ് പടത്തിനു കേറിയത് . എന്നിട്ടും കാര്യം ഉണ്ടായില്ല . ആരോ വീട്ടില്‍ കൊളുത്തി കൊടുത്തു . വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഞാന്‍ ഈ പടം കാണാന്‍ പോയത് വ്യക്തമായ ചില ദുരുദേശങ്ങളോടെ ആണെന്ന് ഒറ്റ കെട്ടായി വിധി എഴുതി കളഞ്ഞു . ഇങ്ങനെ കേറി വിധി എഴുതാന്‍ ഇവരൊക്കെ കേരളത്തിലെ മാധ്യമങ്ങളും ഞാന്‍ ഏതാണ്ട് മന്ത്രീ പുത്രനും ആണോ ?
ചൂടാവല്ലേ അപ്പോള്‍ ഈ പഴയ പത്രം എന്തിന്നാ ?
എടാ അത് ഈ ചിത്രത്തോട് അനുബന്ധിച്ച് കുറച്ചു മുന്‍പ് ശകലം വിവാദം ഉണ്ടായിരുന്നു.അതുമായി ബന്ധപ്പെട്ടു ഒന്നാംതരം കുടുംബ ചിത്രമായ തന്റെ കയം ഈ മുസ്ലി പവര്‍ വിവാദത്തോടെ കുടുംബങ്ങള്‍ കേറാത്ത അവസ്ഥ ആയി എന്നു പറഞ്ഞു സംവിധായകന്റെ ( അതോ നിര്‍മ്മാതാവോ ?) ഒരു പ്രസ്താവന ഉണ്ടായിരുന്നു . ആ പത്ര വാര്‍ത്ത ഒന്ന് കാണിച്ചു കാല് പിടിച്ചു നോക്കാം.അകത്തു കയറേണ്ടത് എന്റെ മാത്രം ആവശ്യം ആണല്ലോ
ശരി പടം ഏങ്ങനെ ഉണ്ട് ? ഈ ചിത്രം കാണുന്ന കേരള ജനത ഒരു പോലെ മൂത്തിരിക്കുന്ന തടിയും കൊളസട്രോലും മറന്നു ആക്രാന്തം മൂത്ത് മുസ്ലി പവര്‍ വാങ്ങാന്‍ ഓടുമോ ?
എടേ നിന്റെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന ദുരുദേശം എന്നിക്ക് മനസിലാകുന്നു. മേലില്‍ ആവര്‍ത്തിക്കരുത് ....
ശരി ഇല്ല. അപ്പോള്‍ കഥ ....?
എടേ സംവിധാനം അനില്‍ , സംഗീതം മോഹന്‍ സിതാര , അഭിനേതാക്കള്‍ മനോജ് കെ ജയന് , ശ്വേത മേനോന് , ബാല , സുബൈര്‍ , അപര്‍ണ, അനില്‍ മുരളി ,കോട്ടയം നസീര്‍ ,ചെമ്പില്‍ അശോകന് .. അങ്ങനെ പോകുന്നു . ഇനി കഥ ഒരു നാട്ടിന്‍പുറം(നരന് എന്ന പടത്തില്‍ കാണിക്കുന്നത് പോലെ കാടിനടുത്തുള്ള) അവിടെ എങ്ങോ നിന്ന് വന്ന ഒരു അനാഥന് ആണ് മൂകനും ബധിരനുമായ ചൂണ്ട (മനോജ് കെ ജയന് ).അയാളുമായി അടുപ്പമുള്ളത് രായപ്പനും (ചെമ്പില്‍ അശോകനും ) ചിന്നമ്മക്കും പിന്നെ മകള്‍ മുത്ത് ലക്ഷ്മിയും യാണ് .സ്ഥലത്തെ പ്രമുഖനും വില്ലനുമായ രഘുവിന് (അനില്‍ മുരളി) മുത്ത്ലക്ഷ്മിയെ നോട്ടമുണ്ട് എങ്കിലും കരുത്തനായ ചൂണ്ടയെ അയാള്‍ക്ക് പേടിയാണ് .ചൂണ്ടയുടെ ബലത്തിലാണ് കബഡി മത്സരങ്ങള്‍ ആ ഗ്രാമം ജയിക്കുന്നത് വേറെ ഒരു നാട്ടില്‍ പോയപ്പോള്‍ കണ്ടു ഇഷ്ടപ്പെട്ടു,ബലമായി കീഴടക്കി,നാട്ടിലേക്കു കൊണ്ട് വന്നു വിവാഹം കഴിച്ച പെണ്ണാണ് താമര (ശ്വേത).ആദ്യമൊക്കെ പിതാമഹന് എന്ന ചിത്രത്തിലെ വിക്രത്തിനെ ഓര്‍മിപ്പിക്കുന്ന ചൂണ്ടയെ താമരക്ക് വെറുപ്പായിരുന്നു എങ്കിലും പിന്നീടു സാഹചര്യങ്ങളുമായി യോജിക്കുന്നു.
രഘു അടുത്ത കബഡി മത്സരത്തില്‍ ചൂണ്ടയെ തോല്പ്പികാനായി ഇറക്കുന്ന എബി (കോട്ടയം നസീര്‍ ) യുടെ ടീം ലെ പ്രധാനിയാണ് സജി (ബാല). എത്തി കുറച്ചു നാള്‍ക്കുള്ളില്‍ തന്റെ കുട്ടികാലത്ത് നാട് വിട്ട ചേട്ടനാണോ ചൂണ്ട എന്ന് സംശയം തോന്നുന്ന സജി അത് സ്ഥിതീകരിച്ചു ആ നാട്ടില്‍ ചൂണ്ടയുടെയും താമരയുടെയും ഒപ്പം കൂടുന്നു . മുത്ത് ലക്ഷ്ഹ്മിയുമയി അടുക്കുന്ന സജിയും മുത്തും ആയുള്ള കല്യാണം തീരുമാനിക്കുന്നു . ഇതിനിടെ രാത്രി ഒറ്റയ്ക്ക് പോകുന്ന ചൂണ്ടയെ മുഖം മൂടി വെച്ച ഒരാള്‍ പുറകില്‍ നിന്നും അടിച്ചു വീഴ്ത്തുന്നു .അക്രമിയെ കീഴടക്കുന്നു എങ്കിലും അയാളുടെ മുഖം കാണുന്ന ചൂണ്ട തകര്‍ന്നു പോകുന്നു (മുഖം നമ്മളെ കാണിക്കുന്നില്ല ) . വേദനയോടെ നടന്നു പോകുന്ന ചൂണ്ടയെ അക്രമി പുറകില്‍ നിന്നും അടിച്ചു കൊല്ലുന്നു (ഇടവേള) (ഇവിടെയാണ് സംവിധായകന് നമുക്കിട്ടു പണി തരും എന്ന് കരുതിയത് . പക്ഷെ ആ ഭാഗം കുഴപ്പമില്ലാതെ കൊണ്ട് പോയിട്ടുണ്ട് . അത്ഭുതം !!!) .
ഓഹോ... മം...... എന്നിട്ട്
ഇടവേളക്കു ശേഷം പിന്നെ എല്ലാം പ്രതീക്ഷിച്ച പോലെ .താമരക്ക് സജിയോടു അഭിനിവേശം, സജിക്ക് താമര അമ്മയെ പോലെ, പ്രേമം മുത്ത് ലക്ഷ്മി യോട് , രഘുവിന് മുത്ത് ലക്ഷ്മിയോട് പ്രേമം,രഘുവും താമരയും ചേര്‍ന്ന് സജിയുടെയു മുത്ത് ലക്ഷ്മിയുടെയും പ്രേമം പൊളിക്കാന്‍ ശ്രമം.അവസാനം അഴകിയ രാവണന് എന്ന ചിത്രത്തില്‍ പറയുന്ന പോലെ അവിടെ പാലുകാച്ചു, ഇവിടെ താലി കെട്ടു എന്നത് പോലെ അവിടെ നായകനും വില്ലനും (ബാലയും അനില്‍ മുരളിയും) ആയി ഭയങ്കര അടി ഇവിടെ താമരയും മുത്ത് ലക്ഷ്മിയും തമ്മില്‍ ഭയങ്കര സ്ടണ്ട് . അവസാനം എപ്പോളും പറയാറുള്ളത് പോലെ സത്യവും ധര്‍മവും വിജയിച്ചു പണ്ടാരമടങ്ങുന്നു . പോരെ .
പിന്നെ ......
പിന്നെ എന്തോന്ന് ? എടേ നീ ചോദിച്ചത് എന്നിക് മനസിലായി മലയാളസിനിമയുടെ ഈ കാല ഘട്ടത്തിലെ ബൌധിക സില്‍ക്ക് (ശ്വേത മേനോന് എപ്പോള്‍ ചെയുന്ന ഒരു മാതിരി എല്ലാ റോളും സില്‍ക്ക് സ്മിത അവസാന കാലത്ത് ചെയ്തിരുന്നതും എപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ചെയ്യാവുന്നതും ആണ് എന്നാണ് എന്റെ വിശ്വാസം. ഇതില്‍ ദയവായി അശ്ലീലം കാണരുത്) എന്ന് വിശേഷിപ്പികാവുന്ന ശ്വേത മേനോന് ബാലയും ആയി വെള്ളച്ചാട്ടത്തില്‍ വെച്ച് ഒരു പാട്ടുണ്ട് . ഇങ്ങനത്തെ ഒരു സിറ്റുവേഷന് ചിത്രീകരിക്കവുന്നതില് പരമാവധി മാന്യമായി ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത് . ശ്വേത മേനോന്റെ വയര്‍ ഭാഗം രണ്ടു മൂന്ന് പ്രാവശ്യം ക്ലോസ്അപ്പ് ആയി കാണിക്കുന്നത് അശ്ലീലം ആണെങ്കില്‍ ഇതു ഒരു അശ്ലീല ചിത്രമാണ് .
അപ്പോള്‍ പടം പോക്കാണ് അല്ലേ?
അനിയാ , ഈ ചിത്രത്തില്‍ ശ്വേത മേനോനെകാളും പദ്മപ്രിയയെ പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് . (അല്ലെങ്കില്‍ ശ്വേത മേനോനെ ആ രീതില്‍ മെയിക്ക് അപ്പ് ചെയ്യണം). കഥാപാത്രം അനുസരിച്ച് വേഷം മാറുന്നു എന്നത് ഒഴിച്ചാല്‍ അവരുടെ രൂപത്തിനോ ശരീര ഭാഷക്കോ ഈ ചിത്രത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. വലിയ തെറ്റില്ലാതെ ആദ്യ പകുതി പോകുന്നതില്‍ മനോജ് കെ ജയന് ഉള്ള പങ്കു വലുതാണ് .എന്നാല്‍ ഇടവേളക്കു തൊട്ടു മുന്‍പ് ചൂണ്ട മരിക്കുന്നതോടെ കഥയുടെ താളം നഷ്ടപ്പെടുകയും ആരൊക്കെയോ എന്തൊക്കെയോ ചെയുന്നു എന്ന അവസ്ഥയിലേക്ക് വരുകയും ചെയ്യുന്നു.പോരാത്തതിനു ശ്വേത മേനോന്റെ അഭിനയവും.മീര ജാസ്മിന്റെ അത്ര വരില്ലെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ ഭയങ്കര കിതൃമത്വം തോന്നിപ്പിക്കുന്നു.മനോജ് കെ ജയനും , അനില്‍ മുരളിയും നന്നായിട്ടുണ്ട് ഈ ചിത്രത്തില്‍ .കലാഭവന്‍ മണിയെ പോലെയുള്ള ക്രത്യമായ ഇമേജ് ഇല്ലാത്ത ഒരു നടനെ കൂടെ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി .
അപ്പോള്‍ ചുരുക്കത്തില്‍ ...
എടുത്തു നശിപ്പിച്ച ഒരു ചിത്രം.ട്രാഫിക് എന്ന പടത്തിന്റെ കൂടെയുള്ള റീ ലീസ് കൂടെയായപ്പോള്‍ പൂര്‍ത്തിയായി .അനില്‍ അടുത്ത പടമെകിലും ഇതില്‍ നിന്നും തെറ്റുകള്‍ തിരുത്തി ചെയുമെന്നു കരുതുന്നു
എടേ അപ്പോള്‍ എനിക്ക് എങ്ങനെ എങ്കിലും വീട്ടില്‍ കേറണം. നീ ആ പഴയ പത്രങ്ങള്‍ ഒന്ന് വേഗം എടുത്തേ .......
ഓ ടോ : മലയാള സിനിമ 2010 എന്ന പോസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ടു പോയ ഒരു ചോദ്യം
ചോദ്യം : മലയാള സിനിമയില്‍ 2010 ല്‍ ഏറ്റവും നല്ല ഗാനങ്ങള്‍ ഉള്ള ചിത്രം ?
ഉത്തരം : കരയിലേക്ക് ഒരു കടല്‍ ദൂരം (ഇന്നലെയാ കേട്ടത്.എന്നിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.കേട്ടിട്ട് ഇഷ്ടപെട്ടാല്‍ ഒന്ന് പറഞ്ഞാല്‍ ഉപകാരം.എനിക്ക് തോന്നിയതാണോ എന്നറിയാന്‍ ആണ് .ആരും ഒന്നും പറഞ്ഞു കണ്ടില്ല)
"ബൌദ്ധിക സില്‍ക്ക്" ആ പ്രയോഗത്തിന് Hats off. ഈ നടി ഒരു ഗ്ലോറിഫൈഡ് ഐറ്റം ഗേള്‍ ആണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ReplyDeleteഅതെ സത്യം മിക്കവരും അങ്ങനെയാണ് ശ്വേതയെ കാണുന്നതും...
ReplyDelete'പാര്ത്തന് കണ്ട പരലോകം' എടുത്ത അനില്‍ തന്നെയാണോ ഈ അനില്‍... എങ്കില്‍ കയം എടുത്തു കൊളം ആക്കിയില്ലെന്കിലെ അദ്ഭുതമുള്ളൂ!!
ReplyDelete