Sunday, May 9, 2010

പോക്കിരി രാജാ Born to win

എടെ നീ വീണ്ടും ഉയത്തു എഴുനേറ്റോ. അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കഴിഞ്ഞതോടെ നീ ഒരു ആഴ്ച എങ്കിലും കിടപ്പായിരിക്കും എന്നാ ഞാന്‍ കരുതിയെ .
ചുമ്മാതിരി അണ്ണാ. എന്തൊക്കെ ബുദ്ധി മുട്ടുകള്‍ ഉണ്ടെങ്കിലും എനിക്ക് എന്റെ ലക്ഷോപലക്ഷം വായനകാരെ മറക്കാന്‍ പറ്റുമോ .അവരില്ലാതെ എന്നികെന്തു ആഘോഷം ?

ഡേ നിറുത്ത്, പഞ്ച് ഡയലോഗ് അടിക്കാന്‍ നീ ആരു സൂപ്പര്‍ ഡോക്ടര്‍ താരങ്ങളോ . കാര്യം പറയെടെ.
ശരി പറഞ്ഞേക്കാം ഇന്നലെ പൊയ് പോക്കിരി രാജാ കണ്ടു .
തന്നെ..... എങ്ങനെ ഉണ്ടെടെ പടം ?
വൈശാക് എന്ന വ്യക്തിയാണ് പടം സംവിധാനം ചെയ്തിരിക്കുന്നത് . അദേഹം ഒരു പുതു മുഖ സംവിധായകന്‍ ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . (അല്ലെങ്ങില്‍ ക്ഷമി) തിരക്കഥ സിബി കെ തോമസും ഉദയ കൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ജാസ്സി ഗിഫ്റ്റ് (തെറ്റില്ലാതെ വൃത്തി കേടാക്കിയിടുണ്ട്). അഭിനയിക്കുനവര്‍ മമ്മൂടി, പ്രിത്വിരാജ് ,ശ്രേയ സരന്‍ , സലിം കുമാര്‍ , സിറാജ് , റിയാസ് ഖാന്‍ , സിദ്ദിക് ... അങ്ങനെ പോകുന്നു .ഇനി മാര്‍ക്കു കളിലേക്ക് കടന്നാല്‍ .......

നിര്‍ത്തെടാ .. അവന്റെ ഒരു വാര്‍ത്ത‍ വായന . പല പ്രാവശ്യം പറഞ്ഞിടുണ്ട് നിന്നോട് .മര്യാദക്ക് ഉള്ള കാര്യം നേരെ ചൊവ്വേ പറയമെങ്ങില്‍ ഈ പണി ചെയ്താല്‍ മതി എന്ന് .

അല്ല അണ്ണാ മാര്‍ക്ക്‌ ഇട്ടില്ലെങ്ങില്‍ എന്നെ നിരുപകനായി ആരും അംഗീകരിക്കില്ല . അല്ലെങ്കിലും ഞാന്‍ ഒന്ന് ഗതി പിടിക്കുനത് നിങ്ങള്‍ക്കിഷ്ടമാല്ലലോ .

നീ കാര്യം പറയെടെ . ചുമ്മാ .....
ശരി പടത്തിന്റെ കഥ , ഒരു പുതുമയും ഇല്ലാത്തതാണ് (അത് പിന്നെ ഒരു പുതിയ കാര്യമല്ലലോ ) നിരവധി സിനിമകളില്‍ നിന്നും അടിച്ചുമാറ്റിയ,അഥവാ ആ സിനിമകളെ ഓര്‍മിപ്പികുന്നതാണ് ഇതിലെ മിക്ക രംഗങ്ങളും രാജമാണിക്യം,അണ്ണന്‍ തമ്പി, സംഘടനം പലപ്പോഴും പുതിയ മുഖം എന്ന സിനിമയെ ഓര്‍മിപ്പിക്കുന്നു.മമ്മൂടിയും പ്രിത്വിരാജും അവരവരുടെ റോളുകള്‍ തെറ്റില്ലാതെ ചെയ്തു എന്ന് കരുതാം. മമ്മൂട്ടിയുടെ കോമഡി രംഗങ്ങള്‍ പലപ്പോളും അമിതാഭിനയതിന്റെ വക്കിലെത്തി നില്‍ക്കുന്നു. (എങ്കിലും ചിരിപ്പികുന്നുണ്ട് ) . മമ്മൂടിയെ കൊണ്ട് ഇനി ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകര്‍ക്ക് എതിരെ public nuisenceനു കേസ് എടുക്കേണ്ടതാണ്.(അഥവാ അദേഹത്തിന് ഡാന്‍സ് ചെയ്യണം എന്ന് നിര്‍ബന്ധം ആണെങ്ങില്‍ ദയവായി ഒറ്റയ്ക്ക് ചെയുക. യുവ താരങ്ങളുടെ കൂടെ നൃത്തം ചെയ്യുമ്പോള്‍, പ്രിയപ്പെട്ട മമ്മൂടി,താങ്കള്‍ തികച്ചും ബോര്‍ ആണ്.)

എടെ നീ ഇങ്ങനെ അടച്ചു കുറ്റം പറയാതെ കഥയെ കുറിച്ച് എന്തെങ്കിലും കൂടെ ഒന്ന് ......

ശരി ആദ്യം ഫ്ലാഷ് ബാക്ക് . കൊല്ലംകോട്‌ എന്ന ഗ്രാമം അവിടുത്തെ തറവാട്ടുകാര്‍ തമ്മിലുള്ള കുടിപ്പക . ഒരു തറവാട്ടിലെ കാരണവര്‍ നെടുമുടി വേണുവിന്റെ മക്കള്‍ രാജയും സൂര്യയും (രാജാ എന്നൊക്കെ കേരളത്തില്‍ ആരെങ്കിലും പേരിടുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല ) ഉത്സവം നടത്തുന്നത് പ്രമാണിച്ചുള്ള പതിവ് തര്‍ക്കം . അതിനിടയില്‍ നെടുമുടിയുടെ ഒരു കയ്യബദ്ധം മൂലം സംഭവിക്കുന്ന ഒരു മരണം ഏറ്റെടുത്തു രാജാ ജയിലില്‍ പോകുന്നു . ശിക്ഷ കഴിഞ്ഞു ഉണ്ടാകുന്ന കശപിശയെ തുടര്‍ന്ന് രാജാ തമിള്‍ നാട്ടിലേക്കു പോകുന്നു . മധുരയില്‍ ഒരു ദാദയുടെ കൂടെ കൂടുന്നു .
കാലം കടന്നു പോകുന്നു സൂര്യ വളര്‍ന്നു പ്രിത്വിരാജ് ആകുന്നു . സൂര്യയുടെ സ്വഭാവം നന്നകാനായി അളിയന്‍ ഇന്‍സ്പെക്ടര്‍ ഇടിവെട്ടു സുഗുണന്‍ (സിറാജ് ) ഇന്റെ കൂടെ കൊച്ചിയില്‍ എത്തുന്നു. അവിടെവെച്ചു പോലീസ് കമ്മിഷണര്‍ (സിദ്ദിക്) ടെ മകളുമായി (ശ്രേയ) പ്രണയത്തിലാകുന്ന സൂര്യ .അഭ്യന്തര മന്ത്രിയുടെ മകനുമായി (റിയാസ് ഖാന്‍.പതിവുപോലെ വില്ലന്‍ ) കല്യാണം നടത്താന്‍ പ്ലാന്‍ ചെയ്തിരുന്ന കമ്മിഷണര്‍ (ഇയാള്‍ ശ്രേയയുടെ രണ്ടാന്‍ അച്ഛനാണ് ) സൂര്യയെ കള്ളകേസ്ല്‍ കുടുക്കുന്നു . അനിയനെ രക്ഷിക്കാന്‍ മധുരയില്‍ നിന്നും രാജാ എത്തുന്നതോടെ പടത്തിന്റെ രണ്ടാം പകുതി തുടങ്ങുന്നു . ഒടുവില്‍ എല്ലാം ശുഭം .

അപ്പോള്‍ പടം ഒരു രക്ഷയും ഇല്ലെടെ. സഹിക്കതില്ലെടെ?

അതാണ് തമാശ ഇതൊക്കെ അന്നെങ്കിലും ഈ പടം നമ്മളെ കൊല്ലുന്നില്ല . അതിന്റെ ക്രെഡിറ്റ്‌ പൂര്‍ണമായും തിരകഥ എഴുതിയ സിബി കെ തോമസും ഉദയ കൃഷ്ണനും ആണ് .ഏറെ കാലത്തിനു ശേഷം സലിം കുമാറിനെയും സിറാജിനെയും സഹിക്കാവുന്ന പരുവത്തില്‍ അവതരിപ്പിചിടുണ്ട് . ശ്രേയ സരന് നല്ല ഒരു പാട്ട് പോലും കൊടുത്തിട്ടില്ല . പല്ലപ്പോഴും തമിള്‍ മാര്‍ക്കറ്റ്‌ നോക്കിയാകണം വിട്ടു വീഴ്ചകള്‍ക്ക് സംവിധായകന്‍ തയ്യാറാകുന്നുണ്ട് . ആദ്യത്തെ ഗാന രംഗം തന്നെ ഉദാഹരണം (ശ്വേത മേനോന്‍ വക ) . പ്രിത്വിരാജ് തന്റെ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര തുടരുന്നു . മമ്മൂട്ടി തന്റെ താര പദവി ഉപയോഗിച്ച് പ്രിത്വിരജിനെ ഒരു തരത്തിലും ഓവര്‍ ഷാഡോ ചെയ്യുന്നില്ല . അതിനു ആ നടനെ അഭിനന്ദിക്കാതെ വയ്യ.വില്ലന്‍ മാരായി എത്തുന്ന സിദ്ദിക്ഉം റിയാസ് ഖാനും പതിവ് ജോലികള്‍ തന്നെ. വില്ലന്‍ വേഷങ്ങളില്‍ ഇപ്പോള്‍ സായി കുമാറിനെ തീരെ കാണാന്‍ കിട്ടുനില്ലലോ എന്ന് അറിയാതെ ഓര്‍ത്തു പോയി .(സ്ഥിരമായി സിദ്ദിഖിനെ വില്ലനായി കാണുന്നത് കൊണ്ടാകാം )

എടെ നീ ഇങ്ങനെ എല്ലാം കൂടെ പറഞ്ഞാല്‍ എങ്ങനാ ? പടം കൊള്ളാമോ ഇല്ലെ ?
ഒരു വിജയ്‌ ചിത്രം പോലെ കാണാം എങ്കില്‍ പോക്കിരിരാജ ഒരു നല്ല entertainer ആയി ആസ്വദിക്കാവുന്നതാണ് . അല്ല നിങ്ങള്ക്ക് കലാ മൂല്യം ഉള്ള ലോകോത്തര പടം ആണ് ലക്‌ഷ്യം എങ്കില്‍ ദയവായി ആ വഴിക്ക് പോകരുത്.പിന്നെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ കണ്ടു കഴിഞ്ഞ ഒരു നിര്‍ഭാഗ്യവാന്‍ ആണ് നിങ്ങള്‍ എങ്കില്‍ ധൈര്യമായി പോക്കിരി രാജയ്ക്ക് വിട്ടോ പടം ഉറപ്പായും നിങ്ങള്ക്ക് ആസ്വദിക്കാം.

4 comments:

  1. അല്ല അണ്ണാ മാര്‍ക്ക്‌ ഇട്ടില്ലെങ്ങില്‍ എന്നെ നിരുപകനായി ആരും അംഗീകരിക്കില്ല . അല്ലെങ്കിലും ഞാന്‍ ഒന്ന് ഗതി പിടിക്കുനത് നിങ്ങള്‍ക്കിഷ്ടമാല്ലലോ..
    അല്ല നിങ്ങള്ക്ക് കലാ മൂല്യം ഉള്ള ലോകോത്തര പടം ആണ് ലക്‌ഷ്യം എങ്കില്‍ ദയവായി ആ വഴിക്ക് പോകരുത്

    ഇതു രണ്ടും കലക്കി.

    ReplyDelete
  2. സുരാജിനെ സിറാജ് ആക്കിയത് പോലേയാണോ നിരൂപണവും?

    ReplyDelete
  3. ഒന്നു പോടാ ഉവ്വേ.........ഈ പടം കണ്ടിരിക്കാം എന്നു താന്‍ മാത്രമേ പറയൂ

    ReplyDelete