Sunday, July 18, 2010

മലര്‍വാടി ആര്‍ട്സ് ക്ലബ്‌

ഡേ ഇതു വളരെ മോശമാണ്..

എന്തോന്ന്

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ ശ്രീനിവാസന്റെ മകന്‍, ബഹുമുഖ പ്രതിഭ വിനീത് ശ്രീനി വാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ ഇറങ്ങിയിട്ട് ദിവസം മൂന്നായി.നിന്റെ ഭാവം നീ എന്തോ നിരൂപകന്‍ ആകും എന്നാണല്ലോ .പിന്നെ എന്തെടെ നീ ഒരക്ഷരം പോലും പറയാത്തത് ആ പടത്തെ പറ്റി.

സംഗതി ഇന്നലെയാ കണ്ടത് . മുടിഞ്ഞ മഴ .

ശരി ,പടം എങ്ങനെയുണ്ട് ? ഈ ചിത്രത്തോടെ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമ ഹോര്‍ലിക്ക്സ് കഴിച്ച കുട്ടിയെ പോലെ ഓടി നടക്കും എന്നാണല്ലോ സാറന്മാര്‍ പറയുന്നേ ശരി തന്നെടെ ?

പോന്നു സഹോദരാ,ഗ്രാമം,സൌഹൃതം,പുതു മുഖങ്ങള്‍ എന്നീ കാര്യങ്ങള്‍ വേണം എന്ന് ആദ്യമേ തീരുമാനിച്ചു കഴിഞ്ഞാണ് സ്ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയത് എന്നാണ് പടം കാണുമ്പോള്‍ തോന്നുന്നത്. മനശ്ശേരി എന്നൊരു ഗ്രാമം (ഉത്തര കേരളത്തില്‍ ) .അവിടെ കാര്യമായ പണിയൊന്നും ഇല്ലാത്ത അഞ്ചു ചെറുപ്പക്കാര്‍ . ഇവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കുറെ പ്രശ്നങ്ങള്‍ .കോമാളി വില്ലന്മാരായി ജഗതി ,സിറാജ് (എല്ലാ സിനിമകളിലും കാണിക്കുന്ന സ്ഥിരം സാധനങ്ങള്‍ തന്നെയാണ് ഇതിലും സിറാജ് കാണിക്കുന്നത് .വിനീത് ശ്രീനിവാസന്റെ പടത്തില്‍ ആകുമ്പോള്‍ ഒരു കുഴപ്പവും ഇല്ല !!) പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമയിലെ അതേ റോളും ആയി കോട്ടയം നസീര്‍ എന്നിവര്‍ അഭിനയിക്കുന്നു.പിന്നെ കാണികളെ ഹരം കൊള്ളി ക്കാന്‍ ആകണം നല്ലവനായ, തമാശക്കാരന്‍ (ഈ കഥ പത്രം പറയുന്നത് ഒക്കെ തമാശ അന്നെങ്കില്‍ ) ആയ ഒരു പലിശക്കാരന്‍ (ബ്ലേഡ്) ആയി ശ്രീനിവാസന്‍ അഥിതി താരം ആയി എത്തുന്നുണ്ട്.( ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളു . അതും തീര്‍ന്നു ).ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ പറഞ്ഞാല്‍ റോക്ക് ഓണ്‍ എന്ന പടത്തിന്റെ one ലൈന്‍ അഥവാ ബേസ് തീം എടുത്തു തമിള്‍ നാട്ടിലെ ന്യൂ generation സിനിമകളുടെ ട്രക്കില്ലുടെ മലയാള ഗ്രാമീണ വിശുദ്ധി എന്ന പഴഞ്ചന്‍ കുപ്പിയില്‍ നിറച്ചിരിക്കുന്നു . ഇതാണ് സഹോദരാ സത്യത്തില്‍ സംഭവം.

എടേ നീ ഇങ്ങനെ കത്തി കേറാതെ നിനക്കെന്ത ഇഷ്ടപെടാതെ പോയത് അത് പറ,വെറുതെ യുവ പ്രതിഭകളെ കുറ്റം പറയാതെ .

മൊത്തത്തില്‍ സിനിമക്ക് ഒരു ameture ലുക്ക്‌ ആണുള്ളത്.അത് സഹിക്കാം . ഈ സിനിമയില്‍ വ്യക്തിത്വം ഉള്ള എത്ര കഥാപത്രങ്ങള്‍ ഉണ്ട്? നെടുമുടി വേണു ഒക്കെ അവതരിപ്പിക്കുന്ന കഥാപാത്രത്തെ നമ്മള്‍ക്ക് മിമിക്രി സ്റ്റേജ്കളില്‍ പോലും കണ്ടു മടുതതാണ്‌.

എടെ എന്നാലും ഒരു പുതു മുഖ സംവിധായകന്‍ എന്ന നിലയക്ക്‌ .....

ഇത്ര സ്നേഹം കാണിക്കാന്‍ വരട്ടെ . കഴിഞ്ഞ വര്‍ഷം Passenger എന്നൊരു പടം ഇറങ്ങിയിരുന്നു .ഓര്‍മ്മയുണ്ടോ ആവൊ ?

ആ.... അതിനു ?

ഒരൊറ്റ അഭിപ്രായം മാത്രം പറഞ്ഞെ , ഈ കൊട്ടിഘോഷിക്കുന്ന മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന ചലച്ചിത്ര സംഭവത്തിന്‌ മേല്‍ പറഞ്ഞ പടത്തിന്റെ പകുതി നിലവാരം ഉണ്ടോ ?

അല്ല അത് പിന്നെ ഓരോ പടവും .. അങ്ങനെ നോക്കിയാല്‍ ....?

ഇല്ല എന്നുള്ളതാണ് സത്യം. പിന്നെ ആ ചിത്രം സംവിധാനം ചെയ്തത് ശ്രീനിവാസന്റെ മകന്‍ അല്ലല്ലോ.അല്ലെ ...

ശരി നീ അത് വിട്. ചിത്രത്തിന്റെ കാര്യം പറ.

തിരകഥ , ഈ ചിത്രത്തില്‍ സലിം കുമാറിനെ കാണിക്കുന്നത് കുറച്ചു ദൂരെ ഒരു സ്ഥലത്ത് ലൈറ്റ് ആന്‍ഡ്‌ സൌണ്ട് പണിക്കു പോകുമ്പോള്‍ കണ്ടു മുട്ടുന്ന ഒരു ചോട്ടാ തൊഴിലാളി നേതാവായാണ് . ആ പണി കഴിഞ്ഞു സംഘം നാട്ടിലെത്തിയിട്ടും എല്ലാ സീന്‍ലും സലിം കുമാറിനെ കാണാം . ഇയാള്‍ എല്ലാം ഉപേക്ഷിച്ചു ഇവരുടെ കൂടെ ഇറങ്ങി തിരിച്ചോ? ശരി അത് വിട്ടേ സന്തോഷ്‌ എന്ന കഥാപാത്രത്തെ വെള്ളയടിക്കാന്‍ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുനതാണ് . അവസാനം സന്തോഷിന്റെ സഹോദരി നേരിട്ടു സമര്‍പ്പിക്കുന്ന ഒരു സത്യവാങ്ങുമൂലത്തോടെ എല്ലാ തെറ്റി ധാരണയും അവസാനിക്കുന്നു.ക്ലൈമാക്സ്‌ ആദ്യം തന്നെ നമുക്ക് മനസിലാകും ഇതു എവിടെ ചെന്ന് നില്‍ക്കും എന്ന് . ഇനി മനസിലാകാത്ത മന്ദ ബുദ്ധികള്‍ വല്ലതും ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയാകണം ക്ലൈമാക്സില്‍ ടെന്‍ഷന്‍ (അനിശ്ചിതത്വം) ഉണ്ടാക്കാനുള്ള വലിയൊരു ശ്രമം തന്നെ നടക്കുന്നുണ്ട്.ചേട്ടാ ഇതെല്ലാം ഞാന്‍ സഹിക്കാം ആ പുരുഷു കാമുകിയെ വിളിച്ചിറക്കി കൊണ്ട് പോകാന്‍ വരുന്ന സീന്‍ ഉണ്ടല്ലോ അത് മാത്രം സഹിക്കാന്‍ എന്നോട് പറയല്ലേ .അത്രക്ക് കഠിനമാണ് സംഗതി.നമ്മുടെ വീട്ടില്‍ പോയിട്ട് അയല്പക്കത്തെ വീട്ടില്‍ ഒരുത്തന്‍ വന്നു ഈ ജാതി ഡയലോഗ് അടിച്ചാല്‍ വലിയ ഗ്രാമ നിഷ്കളംഗം ഒന്നും ഇല്ലാതെ തന്നെ നമ്മള്‍ ആരെങ്കിലും ഒക്കെ തന്നെ രണ്ടു കൊടുത്തു പോകും.പിന്നെ സൌഹൃതം ഉണ്ടെങ്കില്‍ അഥവാ നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നവും നേരിടാന്‍ കഴിയും എന്നതാണ് ഈ ചിത്രത്തിന്റെ കാതല്‍.അങ്ങനെ അല്ല എന്ന് തോന്നുനവന്മാരോട് നീയൊക്കെ ഗ്രാമങ്ങളില്‍ പോയി നോക്കെടാ അവിടെ ഇങ്ങനെ ഒക്കെയാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും പോയി നോക്കാന്‍ പറ്റുമോ ? അപ്പോള്‍ ചോദിച്ചവന്‍ ആരായി?മാതാ പിതാക്കള്‍ പ്രത്യേകിച്ചു പിതാവ് ഒന്ന് ആഞ്ഞു ശ്രമിച്ചാല്‍ പ്രായ പൂര്‍ത്തി ആയ മകന്റെ യേത് യമണ്ടന്‍ സൌഹൃതവും പൊളിഞ്ഞു പാളീസാകും എന്ന് കൂടി ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം (സംഗതി വെറും സിമ്പിള്‍ രണ്ടു ഫോണ്‍ കാള്‍ വന്ന വിവരം പറയാതിരിക്കുക .പറയാന്‍ സാധ്യത ഉള്ള ഭാര്യയെയും മകളെയും വിരട്ടുക .കഴിഞ്ഞു സംഗതി ). അത് കള. ഈ ചിത്രത്തില്‍ ഈ കൂട്ടത്തില്‍ എല്ലാര്‍ക്കും സംഗീതത്തില്‍ താല്പര്യം ഉള്ളവരാണ് എന്നാണ് വെപ്പ് . പക്ഷെ കാശിനു ആവശ്യം വരുമ്പോള്‍ എടുത്തോണ്ട് ഇറങ്ങാന്‍ ആയുള്ള ഒരു സാധനം ആയെ സംഗീതം ഈ ചിത്രത്തില്‍ വരുന്നുള്ളൂ . മിനിമം ഒരു രണ്ടു നല്ല പാട്ടുകള്‍ എങ്കിലും പടത്തില്‍ ചേര്‍ക്കാമായിരുന്നു.കുട്ടുസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമ്മില്‍ ഭേദം.ബാക്കി പുതു മുഖങ്ങള്‍ ഏതാണ്ട് മരം പോലെ നിന്ന് അഭിനയിക്കുകയാണ്.കഥയിലെ വഴിത്തിരിവുകള്‍ എന്ന് പറയാവുന്ന രംഗങ്ങള്‍ എന്താണ്ട് തല്ലി കൂട്ടി ഉണ്ടാക്കിയത് പോലെയുണ്ട്.ശശി കുമാര്‍ എന്ന തമിള്‍ നടന്‍ കാരണം ആകണം സൌഹൃദത്തിന്റെ കഥ പറയുമ്പോള്‍ മിനിമം രണ്ടു പേര്‍ക്കെങ്കിലും താടി ഒരു must ആയിട്ടുണ്ട്.

എടാ ഇതാ നീ ഒരു നിരൂപകന്‍ ആയിട്ടില്ല എന്ന് പറയുന്നത് . എടാ പുതുമയുള്ള കഥയും ക്ലൈമാക്സ്‌ ഉം ഒക്കെ മലയാള സിനിമയെ വിജയിപ്പിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു എന്ന് ഈയിടെ പത്രത്തില്‍ ഉണ്ടായിരുന്നല്ലോ വായിച്ചില്ലേ . പിന്നെ വെറുതെ അവിടെ കിടന്നോട്ടെ എന്ന് കരുതി ഈ വക സാധനങ്ങള്‍ ഇപ്പോളും സിനിമയില്‍ ചേര്‍ക്കുന്നു എന്ന് മാത്രം . ഇപ്പോള്‍ ശരിക്കും വേണ്ടത് കഥാകഥനത്തിന്‍റെ ശൈലിയും അര്‍ഥപൂര്‍ണതയുമാണ് .മേല്‍ പറഞ്ഞ സാധനം ഈ സിനിമയുടെ ഓരോ സീന്‍ലും ടണ്‍ കണക്കിന് കുത്തി നിറച്ചിട്ടുണ്ട് .അറിഞ്ഞു കൂടെങ്കില്‍ വിവരം ഉള്ളവര്‍ പറയുന്നത് കേട്ടൂടെ ?

അല്ല .... പറഞ്ഞത് മനസിലായില്ല .. എന്താ ഉദേശിച്ചത്‌ ?

ആ .. ആര്‍ക്കറിയാം .. ഇങ്ങനെ ഒക്കെയാണെന്ന് സാറന്മാര്‍ പറഞ്ഞാല്‍ അങ്ങനെ തന്നെ. ചോദിയ്ക്കാന്‍ നീ ആരെട ?മാത്രമല്ല പടം കണ്ടിറങ്ങുന്ന ആളുകള്‍ പൊട്ടി ചിരിച്ചു കൊണ്ടാണ് വരുന്നത് എന്നാണല്ലോ പറയുന്നത്.

അത് മിക്കവാറും അടുത്ത ഷോ കാണാന്‍ നില്‍കുന്നവരെ കണ്ടിട് ആകാന്‍ ആണ് സാധ്യത .

ശരി എന്തായാലും നീ പടം കണ്ടതല്ലേ . നിന്റെ ഒരു ചുരുങ്ങിയ വാചകത്തില്‍ ഉള്ള ഒരു അഭിപ്രായം ..?

എത്രയും പറഞ്ഞിട്ട് തനിക്കു മനസ്സില്‍ ആയില്ലെകില്‍ പറയാം വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ പോയി ഇരുന്നാല്‍ (വളരെ) കഷ്ടിച്ച് കണ്ടു കൊണ്ടിരിക്കാം എന്നതാണ് ഈ പടത്തിനു കൊടുക്കാവുന്ന ഏറ്റവും ഉദാരമായ അഭിപ്രായം

12 comments:

 1. this review is not gud prekshakan

  i lyk this movie very much
  also this movie is better than compared to many movie releases recently

  ReplyDelete
 2. പടം ഇഷ്ട്ടപ്പെട്ടു എന്നും ടിക്കറ്റ്‌ കാശു മുതലായി എന്നും അറിഞ്ഞതില്‍ സന്തോഷം .ചിത്രം ഇഷ്ടപെട്ടവരോട് എനിക്കുള്ള വികാരം കാശു പോയവന് അത് മുതലായവനെ കാണുമ്പോളുള്ള അസൂയ മാത്രം ആകുന്നു

  ReplyDelete
 3. ഞാനും തലവച്ചു ഇന്നലെ സെക്കണ്ട് ഷോ-ക്ക് ഈ പടത്തിനു. ആവറേജ് എന്നു തന്നെ ആണ് എന്റേം അഭിപ്രായം. റോക്കോണ്‍ എന്ന പടത്തിനോടൊള്ള സാമ്യം എനിക്കും തോന്നിയിരുന്നു. പക്ഷെ, പല സൂപ്പര്‍സ്റ്റാര്‍ പടങ്ങളേക്കാളും മെച്ചം തന്നെ ഈ പടം. അതു കൊണ്ട് കണ്ടാലും കുഴപ്പമില്ലാ എന്ന അഭിപ്രായം ഞാന്‍ പറയും.

  എന്റെ റിവ്യൂ ഇവിടെ പോസ്റ്റിയിട്ടുണ്ട് ഞാന്‍.

  ReplyDelete
 4. 22 vayasaya kalikkaran century adichalum 37 vayasaya kalikkaran century adichalum team jayichal mathi!

  Super tharangal venda puthumughangal mathram mathi ennonnum njan karuthunnilla!

  ReplyDelete
 5. പൊന്ന് സുഹൃത്തേ, മറ്റുള്ളവരുടെ കുറവുകള്‍ ചൂണ്ടിക്കാട്ടുമ്പോഴെങ്കിലും 'അക്ഷരപിശാച്'വരാതെ നോക്കണ്ടേ? Ameture-ഓ? എന്ന് വെച്ചാല്‍? ഇംഗ്ലീഷ് പോട്ടെ, മലയാളമെങ്കിലും മെനക്ക്... സിനിമ ഞാന്‍ കണ്ടില്ല, അതുകൊണ്ടറിയില്ല, പക്ഷേ നിരൂപണം നല്ല ബോറാണ്.

  ReplyDelete
 6. മമ്മൂട്ടി ഫാന്‍സിന്റെ കയ്യില്‍ നിന്നും പണം വാങ്ങി എഴുതുന്ന തന്നെ പോലുള്ള ***** മക്കളെ എന്ത് വിളിക്കണം?

  ReplyDelete
 7. ഒന്ന് പോടോ കോപേ....അറിയാതെ കേരിയതാ തന്റെ ബ്ലോഗില്‍...പിന്നെ എത്ര അടൂര്‍ പടങ്ങള്‍ കണ്ടിട്ടുണ്ട്??? അതൊക്കെ അവാര്‍ഡ്‌ പടങ്ങള്‍ അല്ലെ???

  എത്ര ശ്യാമപ്രസാദ്‌ പടങ്ങള്‍ കണ്ടിട്ടുണ്ടുണ്ട്???? അതൊക്കെ സ്ലോ പടങ്ങള്‍....ഹം

  എന്നാ പോട്ടെ...ഹാ അല്ലെങ്കില്‍ വേണ്ട തന്‍ കുട്ടിസ്രാങ്ക് കണ്ടോ.....

  എന്തിനെയും കുറ്റം പറയുക എന്നത് ചിലരുടെ ഒരു സ്റ്റൈല്‍ ആണ്...അത് പെട്ടന്ന് മാറ്റാന്‍ പറ്റില്ല പക്ഷെ നല്ല രണ്ടു തല്ലു കൊള്ളുമ്പോള്‍ മാറിക്കോളും...

  ഒരു സുകുമാര്‍ അഴികോട് ആവാതെ ഒരു സാദാരണ കാരന്‍ ആയി പോയി ഇരുന്നു പടം കാന്നൂ.....

  എന്തിനു എങ്ങനെ കൂതറ ബ്ലോഗ്‌ എഴുതി കാണാന്‍ പോക്കുന്ന കുറച്ചു പേരെ കൂടി മുടക്കി സിനെമാകാരുടെ വയട്ടിലടിക്കുന്നു????

  താന്‍ എന്ത് പറഞ്ഞാലും ഹൌസ് ഫുള്‍ ആയിട്ടാ പത്മ യില്‍ പടം ഓടുന്നത്.....ഒന്നേ പോടെ.

  ReplyDelete
 8. പൊന്നു സഹോദരാ, താങ്കള്‍ക്ക് ഈ ചിത്രം ഇഷ്ടപെട്ടെങ്കില്‍ സന്തോഷം (കാശു പോയില്ലല്ലോ ). പത്മയില്‍ മാത്രമല്ല കേരളത്തിലും വിദേശത്തും ഉള്ള എല്ലാ കേന്ദ്രങ്ങളിലും ഈ ചിത്രം നൂറു ദിവസം ഓടിയാല്‍ സന്തോഷം . പക്ഷെ അത് കൊണ്ട് ഈ ചിത്രം ഇഷ്ടപ്പെട്ടോണം എന്ന് പറയുന്നതിനോട് യോജിപ്പില്ല . ഈ ബ്ലോഗ്‌ വായിച്ചാണ് ജനം പടം കാണാന്‍ കേറുന്നത് എന്ന് കരുതാനുള്ള വിവരകേട്‌ എനിക്കില്ല.
  സാധാരണക്കാരന്റെ മുഖ മുദ്ര മാധ്യമങ്ങള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നതാണെങ്കില്‍ ഒന്ന് ക്ഷമിക്കുക ഞാന്‍ അതില്‍ പെടില്ല .ഇഷ്ടപെടാത്തത് ഇഷ്ടപെട്ടില്ല എന്നും അത് എന്ത് കൊണ്ടാണ് എന്നും പറയുന്നതിന് പ്രതികരണം അടി ആണെങ്കില്‍ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ .അറിയാതെ കേറിപ്പോയത് ആയതു കൊണ്ട് ക്ഷമിച്ചിരിക്കുന്നു (ഈ വരി മാത്രം തമാശ ആയി കാണുക )

  ReplyDelete
 9. Hey you are doing a really nice job. ഒട്ടും കൂടിപ്പോകാതെയും കുറഞ്ഞു പോകാതെയും വസ്തുതകള്‍ വിലയിരുത്തുന്ന, ശരിക്കും നിലവാരമുള്ള റിവ്യൂകള്‍ ആണ് ഈ ബ്ലോഗില്‍ ഉള്ളവ എല്ലാം. പണ്ട് ഉണ്ടായിരുന്ന "മലയാളം മൂവി റിവ്യൂസ്"-നേക്കാള്‍ മികച്ചതാണ് ഈ ബ്ലോഗ്‌ എന്ന് എനിക്ക് തോന്നുന്നു. പേര് വെളിപ്പെടുത്താന്‍ പോലും guts ഇല്ലാത്ത മന്ദബുദ്ധികള്‍ പറയുന്നത് കേള്‍ക്കാതെ, നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ബ്ലോഗിങ്ങ് തുടരൂ...

  ReplyDelete
 10. പേര് വെളിപ്പെടുത്താന്‍ പോലും guts ഇല്ലാത്ത മന്ദബുദ്ധികള്‍ ::: ഈ റിവ്യൂ ഒക്കെ ഇവിടെ ഇടുന്നയാളുടെ പേര് പ്രേക്ഷകന്‍ എന്നാണോ SSLC ബുക്കിലും...

  ReplyDelete