എന്താടെ വെറുതെ തേരാ പാര നടക്കുന്ന നിനക്ക് നമ്മളെ ഒക്കെ കാണുമ്പോള്‍ ഒരു തിരക്ക്?
ഒന്നും വിചാരിക്കരുത് ഒരല്പം തിരക്കാ ..
മം എന്ത് പറ്റി?
പറ്റാന്‍ ഇനി എന്തോന്ന് ? എത്ര പടങ്ങളാ ഇറങ്ങുന്നത് ഈ ആഴ്ച ...പിന്നെ നമുക്കെങ്ങനാ വെറുതെ ഇരിക്കാന്‍ പറ്റുന്നെ?
ശരി ശരി നീ എന്തെങ്ങിലും കണ്ടായിരുന്നോ?
പിന്നെ ഇല്ലാതെ . ഇന്നലെ തന്നെ പെണ് പട്ടണം കണ്ടു തുടക്കം കുറിച്ചു.
ആണോ ? എങ്ങനെ ഉണ്ട് പടം ?
അണ്ണാ ഉള്ള കാര്യം പറയാമല്ലോ .ഈ പടത്തിന്റെ പ്രധാന അണിയറകാരെ ആരെയും എനിക്ക് വലിയ ഇഷ്ടം ഉള്ളവരല്ല. എന്താണെന്നു അറിയില്ല .രഞ്ജിത് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പ്രജാപതിയും,ചന്ദ്രോസവവും,റോക്ക് ആന്‍ഡ് റോള്‍ പിന്നെ പലേരി മാണിക്യവും ഒക്കെയാണ് ഓര്‍മ്മ വരുന്നത്.(പേടിയാവുന്നതില് തെറ്റുണ്ടോ? കഥ ഇദേഹം ആണ് ).വി എം വിനു എന്ന് പറയുമ്പോള്‍ ആകട്ടെ ബാലേട്ടന് , വേഷം , ബസ് conducter, മയിലാട്ടം ഇവയൊക്കെയും ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ആകുന്നു.പിന്നെ തിരകഥ എഴുതിയ ടി എന്‍ റസാക്ക് ,ഒന്നും തോന്നരുത്, പരുന്തു എന്ന ചിത്രം കണ്ടതിനു ശേഷം എനിക്ക് അദേഹത്തെ പേടിയാണ്.എം ജി ശ്രീകുമാറിന്റെ സംഗീതം കുടിയാകുമ്പോള്‍ പൂര്‍ത്തിയായി . ഇതിന്റെ നിര്‍മാതാവ് ഒന്നുകില്‍ ബോധം ഇല്ലാത്തവന് അല്ലെങ്കില്‍ കള്ള പണം വെളുപ്പിക്കാന്‍ ഇറങ്ങിയവന് (ഇതെങ്ങനെ സിനിമ എടുക്കുന്നതിലൂടെ നടക്കും എന്നെനിക്കു അറിയില്ല.ഇങ്ങനെ ഉള്ളവരും സിനിമ എടുക്കും എന്ന് വായിച്ചിട്ടുണ്ട്) എന്ന ഒരു ധാരണയോടെ ആണ് പടത്തിനു കേറിയത് .
എന്നിട്ട് ? പടത്തിനു നല്ല ആളുണ്ടോ?
എവിടുന്നു .. പ്രബുദ്ധരായ മലയാളി പ്രേക്ഷകരല്ലേ . നൂറു പ്രാവശ്യം കളിപ്പിക്കപ്പെട്ടാലും പിന്നെയും മാധ്യമ കുഴല്‍ ഊതു കേട്ട് ഒരു നാള് വരും എന്ന പ്രതീക്ഷയോടെ അണി നിരക്കാനല്ലേ ഇവനൊക്കെ അറിയൂ . ഞാന്‍ ചുമ്മാ നടന്നു കേറി .പിന്നെ പറയാന്‍ മറന്നു വര്‍ണചിത്രയാണ് ചിത്രം വിതരണം ചെയ്യുന്നേ.നിര്‍മാതാവ് മഹാ സുബൈര്‍.ചായാഗ്രഹണം സഞ്ജീവ് ശങ്കര്‍.
എടേ ഏതൊക്കെ ആര്‍ക്കറിയണം ? നിര്‍മ്മാതാവിനെയും ബാന്നെര്‍ നെയും ഒക്കെ നോക്കി പടത്തിനു കേറിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.നീ പടത്തിന്റെ കാര്യം പറയെടെ.
കുടുബ ശ്രീ പ്രവര്‍ത്തകരായ, നഗരത്തിലെ ചവറു വരികളയുന്ന നാല് സ്ത്രീകളെ ചുറ്റി പറ്റിയാണ് കഥ പോകുന്നത് .ഗിരിജ (രേവതി ) ശാന്ത (KPSC ലളിത ) സുഹറ (ശ്വേത മേനോന് ) രാജി (വിഷ്ണു പ്രിയ ). എന്നിവരാണ് അവര്‍ . നല്ല് സ്ത്രീ കള്‍ പ്രധാന കഥാ പത്രങ്ങള്‍ ആയുള്ള ചിത്രം എന്ന് പറയുമ്പോള്‍ അവരുടെ തോരാ കണ്ണീരിന്റെ മറ്റൊരു മഴകാലം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ ? അവിടെയാണ് എന്നിക്ക് തികച്ചും തെറ്റിയത്. ഇങ്ങനത്തെ ഒരു കഥാതന്തു, അതായിത് മനുഷ്യനെ ബോര് അടിപ്പിച്ചു കൊല്ലാന്‍ നല്ല സാധ്യത ഉള്ള ഒരു സാധനം , പ്രസ്തുത കൃത്യത്തില്‍ പ്രവീണ്യം നേടിയവര്‍ എന്ന് അറിയപ്പെടുന്ന ആളുകള്‍ തികച്ചും മാന്യമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സത്യം .
അപ്പോള്‍ പടം കൊള്ളമെന്നാണോ പറയുന്നേ ?
അതെ എന്ന് പറഞ്ഞാല്‍ ഞെട്ടരുത് .കുറവുകള്‍ ഉണ്ടെങ്കിലും വലിച്ചു നീട്ടാതെ , നല്ലൊരു കഥ പറഞ്ഞതിന് ഇതിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കാതെ വയ്യ.
കഥയെ പറ്റി അല്‍പ്പം കൂടി ...?
നേരത്തെ പറഞ്ഞത് പോലെ നാല് സ്ത്രീകളെ ചുറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . ഓരോത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങള്‍ ഉണ്ട് . മുടിയനായ മകനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന ശാന്ത,വിധവയ,രണ്ടു കുട്ടികളുടെ അമ്മയായ ഗിരിജ,ശരീരം തളര്‍ന്ന ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ പാട് പെടുന്ന തന്റെടിയായ സുഹറ,പിന്നെ ചേച്ചിയുടെയും പോലീസുകാരന് ഭര്‍ത്താവിന്റെയും (ഇവിടെ ഒന്നും പ്രതീക്ഷികണ്ട.ഭാര്യയുടെ സഹോദരിയെ ചവറു പെറുക്കാന്‍ വിടുന്നുണ്ടെങ്കിലും സഹോദരിയെ പോലെ സ്നേഹമാണ് അദേഹത്തിന്)കൂടെ കഴിയുന്ന,പണ്ട് ഗുണ്ടായിസവും ഇപ്പോള്‍ മാന്യമായും ജീവിക്കുന്ന മണിയെ സ്നേഹിക്കുന്ന രാജി. ഈ കൂട്ടത്തിന്റെ നേതാവ് ഗിരിജയാണ്.ദിനം ദിന പ്രശ്നങ്ങളുമായി മല്ലടിച്ച് കഴിയുന്ന ഇവര്‍ക്ക് ഒരു ദിവസം ഹവാല ഇടപാടുകാര്‍ ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞ 30 ലക്ഷം രൂപ കിട്ടുന്നു.രൂപ പോലീസില്‍ ഏല്‍പ്പിക്കാം എന്ന് ഗിരിജ പറയുന്നെങ്കിലും ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പണം സൂക്ഷിക്കാന്‍ തീരുമാനിക്കുന്നു. സ്ഥലത്തെ പ്രധാന ബ്ലേഡ് ആയ ഉണ്ണിത്താന് മുതലാളിയെ (നെടുമുടി) പണം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.പണം ഏല്‍പ്പിക്കുന്നു.എന്നാല്‍ പണം വലിച്ചെറിഞ്ഞ സംഭവത്തോട് അനുബന്ധിച്ച് നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി സി ഐ ആന്റണി (ലാല്‍)ഈ 30 ലക്ഷം അന്വേഷിച്ചു തുടങ്ങുന്നതോടെ കാര്യങ്ങള്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു.
ഓഹോ അപ്പോള്‍ സംഭവം സ്ത്രീകളുടെ സ്ഥിരം കണ്ണീര് കഥയല്ലേ ?
അല്ലെന്നേ . അവസാന ഭാഗത്ത് കുറച്ചു അതിശയീകരണം ഉണ്ടെങ്കിലും പടം മൊത്തത്തില്‍ വളരെ നന്നായി എടുത്തിട്ടുണ്ട് . ഒട്ടും വലിച്ചു നീട്ടല്‍ അനുഭവപ്പെടുന്നില്ല എന്നത് ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ വളരെ വലിയ കാര്യമാണ് എന്നാണ് എന്തെ അഭിപ്രായം .രണ്ടാം പകുതിയില്‍ മുഴച്ചു നില്ക്കുന്ന ഒരു ഗാന രംഗം കൂടി മാറ്റി നിര്‍ത്തിയാല്‍ നന്നായേനെ.makeup രംഗത്ത് നമ്മള് കുറച്ചു കൂടി നന്നാകാന്‍ ഉണ്ടെന്നു ശ്വേത മേനോന്റെ ഷേപ്പ് ചെയ്ത പുരികം പോലെയുള്ളവ ഓര്‍മിപ്പിക്കുന്നു. നെടുമുടി വേണു തന്റെ സകുടുംബം ശ്യാമള എന്ന കൂറ ചിത്രത്തിലെ മോശമായ അഭിനയത്തിന് ഈ ചിത്രത്തിലൂടെ പ്രായചിത്തം ചെയ്തിരിക്കുന്നു . പ്രധാനപ്പെട്ട നാലു നടിമാരില്‍ KPSC ലളിത തകര്‍ത്തിരിക്കുന്നു. രേവതിയും ശ്വേത മേനോനും അവരവരുടെ കഥാപത്രങ്ങളെ നന്നാക്കിയപ്പോള്‍ പുതു മുഖം വിഷ്ണു പ്രിയക്കും കൈലാഷിനും അധികമൊന്നും ചെയ്യാന്‍ ഉണ്ടായില്ല.ലാല്‍ പതിവ് ശൈലിയില്‍ തന്റെ കഥാപത്രത്തെ നന്നാക്കി.
അപ്പോള്‍ പടം ഒരു വന്‍ വിജയം ആകുമോ അനിയാ?
അതിവിടത്തെ പ്രബുദ്ധരായ മലയാളി പ്രേക്ഷകനെ പോലിരിക്കും .എനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടു.ഒരു പക്ഷെ തീരെ പ്രതീക്ഷ ഇല്ലാതെ കേറിയത് കൊണ്ടാകാം. പക്ഷെ ഈ ചിത്രം നിങ്ങളെ ബോര് അടിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല
No comments:
Post a Comment