Saturday, June 11, 2011

ബദ്രീനാഥ് (Badreenath )

എന്ത് പറ്റി അനിയാ മുഖത്തൊരു മ്ലാനഭാവം?

എന്ത് പറയാനാ അണ്ണാ. കാളകൂടം പഴയ പോലെ ഒന്നും ചിലവാകുന്നില്ല .മുതലാളി എന്നും തെറിയാ. റെവന്യു പോര പോര . ഇയാള്‍ക്ക് വല്ല കോഴി കച്ചവടവും നടത്തിയാല്‍ പോരെ ഇങ്ങനെ ലാഭം മാത്രം മതിയെങ്കില്‍ ?

അനിയാ നീ കേറി ധാര്‍മിക രോഷം കൊള്ളാതെ. ഈ കാലത്തേ ഏറ്റവും നല്ല കച്ചവടം ആണ് നീ ചെയ്തു കൊണ്ടിരിക്കുന്നത്‌. അതൊക്കെ പോട്ടെ നീ വന്ന കാര്യം പറഞ്ഞെ .

അത് മറന്നു . അണ്ണന്‍ അല്ലേലും അന്യ ഭാഷാ ചിത്രങ്ങളുടെ ആളാണല്ലോ? ഇന്നലെ ബദരീനാഥ് ഇറങ്ങിയത്‌ അറിഞ്ഞില്ലേ ? മലയാളികളുടെ സ്വന്തം അല്ലു അര്‍ജുനനും.ദക്ഷിണ ഇന്ത്യയുടെ മൊത്തം ഹരമായ തമന്നയും അഭിനയിക്കുന്ന പടമല്ലേ അത് . അണ്ണന്‍ കിളവന്‍ ആയി എങ്കിലും യുവാവ്‌ ആണെന്നാണല്ലോ ഭാവം.കണ്ടായിരുന്നോ സംഭവം ? ഞാന്‍ ആ വഴിക്ക് പോയിട്ട് അടുക്കാന്‍ വയ്യ.ഒടുക്കത്തെ ജനം.

നീ ആ പറഞ്ഞത് സത്യം.തിരുവനതപുരത്തെ ഏറ്റവും സീറ്റിംഗ് കപ്പാസിറ്റി ഉള്ള ന്യൂ തീയറ്റെരില്‍ ആണ് ഞാന്‍ ഈ ചിത്രം കാണാന്‍ പോയത്.മലയാളത്തിലെ ഇതൊരു സൂപ്പര്‍താര ചിത്രത്തെയും വെല്ലുന്ന ജനകൂട്ടം ഇന്നലെ ഈ ചിത്രം കാണാന്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ അടുത്ത ഷോ കാണാനുള്ള ജനകൂട്ടം ആര്‍ത്തിരമ്പി വെളിയില്‍ .ചുമ്മാതാണോ എവിടെ അന്യ ഭാഷാ ചിത്രങ്ങള്‍ ഒന്ന് നിരോധിച്ചു തരണേ എന്ന് അപ്പുപ്പന്‍ സൂപ്പര്‍ താരങ്ങള്‍ പരസ്യമായി നിലവിളിക്കുന്നത് .കുടുംബ പ്രേക്ഷകര്‍ പോലും അല്ലു അര്‍ജുന്‍ സിനിമ കാണാന്‍ വരും എന്ന് ഇന്നലെക്ക് മുന്‍പ് ആരെങ്കിലും പറഞ്ഞിരുന്നേല്‍ അവനു വട്ടെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചേനെ . ഇനി അതില്ല .

അതിരിക്കട്ടെ പടം ഏങ്ങനെ?

അനിയാ അടിസ്ഥാനപരമായി എനിക്ക് ഈ അല്ലു അര്‍ജുന്‍ പടം എനിക്കെന്തോ കാണാന്‍ തോന്നാറില്ല. ആദ്യമായാണ് അങ്ങേരുടെ ഒരു ചിത്രം കാണുന്നത് .റാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീര എന്നാ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട് (ഇപ്പോള്‍ ധീര എന്ന പേരില്‍ പ്രസ്തുത ചിത്രം മൊഴി മാറ്റി ഇറക്കിയിട്ടുണ്ട് ).സംഘട്ടന രംഗങ്ങള്‍ ആ ചിത്രത്തില്‍ ഒക്കെ എടുത്തിരിക്കുന്നത് കണ്ടിട്ട് കൂടെ ഇറങ്ങിയ,സമാന രംഗങ്ങള്‍ ഉള്ള പഴശ്ശിരാജ എന്ന ചിത്രത്തെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുകയും ചെയ്തിട്ടുണ്ട് . അത് പോലെ ഒരു ചിത്രം ആയിരിക്കും എന്ന് കരുതിയാണ് ഞാന്‍ പടം കാണാന്‍ പോയത് . എന്‍റെ പ്രതീക്ഷ തെറ്റിയില്ല.

അപ്പോള്‍ മറ്റൊരു കിടിലന്‍ മൊഴിമാറ്റ ചിത്രം അല്ലെ ?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മഗധീര എന്ന,തെലുങ്ക് സിനിമ ലോകത്തെ ഏറ്റവും അധികം കാശു വാരിയ, ചിത്രത്തിന്‍റെ ഒരു വികലമായ അനുകരണമായി ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പഴയ തെലുങ്ക് സിനിമകളുടെ ഫോര്‍മുലയില്‍ പടച്ചു വിട്ട ഒരു അല്ലു അര്‍ജുന്‍ ചിത്രം

അല്ല എന്നൊക്കെ പറഞ്ഞാല്‍ ഈ കഥ .....

പ്രസ്തുത സംഗതി ഇങ്ങനെയാണ്.. ക്ഷേത്രങ്ങളുടെ മേല്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനും അവയെ സംരക്ഷിക്കാനുമായി കുറെ പിള്ളേരെ തിരഞ്ഞെടുത്തു ഹിമാലയത്തില്‍ തക്ഷശില അടിപിടി അക്കാഡെമിയിലേക്ക് വിടുന്നു.അവിടുത്തെ പ്രിന്‍സിപ്പല്‍ ഭീഷ്മ നാരായണ്‍ (പ്രകാശ്‌രാജ്.വേഷം ഈ ഷാവോലിന്‍ പടങ്ങളിലെ ഗുരുക്കന്മാരുടെ)പിള്ളേരെ ഗുസ്തി,അടിപിടി പഠിപ്പിക്കുമ്പോള്‍ ഏകലവ്യന്‍ മോഡലില്‍ ഒരു പയ്യന്‍ പഠിക്കുന്നത് കണ്ടു അവനെയും ക്ലാസ്സില്‍ ചേര്‍ക്കുന്നു.അവന്‍ പ്രിയ ശിഷ്യന്‍ ആകുന്നു.വളര്‍ന്നു മിടുക്കനും അല്ലുഅര്‍ജുനനും ആകുന്നു (തികച്ചും സ്വാഭാവികം).പഠിച്ചു പാസ്സായ എല്ലാവര്ക്കും ഓരോ ക്ഷേത്രങ്ങളുടെ സംരക്ഷണ ചുമതല കിട്ടുന്നു.ബദ്രിക്ക് ബദ്രീനാഥ ക്ഷേത്രത്തിന്റെ ചുമതലയാണ് കിട്ടുന്നത് .സംഗതി അക്കാഡെമിക്ക് അടുത്ത് തന്നെ ആയതിനാല്‍ ഭീഷ്മ നാരായണനും പരിസരത്തൊക്കെ തന്നെ ഉണ്ട്.അവിടേക്ക് ഈശ്വരവിശ്വാസം ഇല്ലാത്തവളും പണക്കാരിയും വില്ലന്‍മാര്‍ വേട്ടയടുന്നവളും ആയ അളകനന്ദ,തന്‍റെ അപ്പുപ്പനും ഒത്തു വരുന്നതോടെ കഥ മറ്റൊരു പ്രധാന വഴിത്തിരിവിലേക്ക് കടക്കുന്നു.

എന്തോന്ന് വഴിത്തിരിവ്? ഇതു ഞാന്‍ പറഞ്ഞു തരാം . കൊച്ചു ആദ്യം ഭയങ്കര മോഡ . അല്ലു കൊച്ചിനെ നിഷ്പ്രയാസം നന്നാക്കി എടുക്കുന്നു. കൊച്ചു "അഹങ്കാരമോ? അതെന്താ ?" എന്ന് ചോദിക്കുന്ന പരുവത്തില്‍ എത്തുന്നു .പോരാത്തതിനു ദൈവഭക്ത , നായക പ്രേമം എന്നിവ വേറെയും.വില്ലന്മാര്‍ വരുന്നു . അല്ലു ഇല്ലാത്തപ്പോള്‍ അല്ലെങ്കില്‍ പുറകില്‍ നിന്നും തലക്കടിച്ചു വീഴ്ത്തി നായികയെ കൊണ്ട് പോകുന്നു . അല്ലു കുറച്ചു കഴിഞ്ഞു (നായിക വില്ലന്‍റെ വീട്ടില്‍ ഇരുന്നു കുറച്ചു കരഞ്ഞു കഴിഞ്ഞു ) എഴുനേറ്റു പുറകെ ചെന്ന് എല്ലാവനെയും അടി കൊടുത്തു നായികയെയും കൊണ്ട് വരുന്നു സര്‍വം ശുഭം . എന്താ ശരിയല്ലേ ?

തന്നെടെ തന്നെ ഇതു തന്നെ സംഗതി പോരാത്തതിനു കോമഡിക്ക് വേണ്ടി കഥയുമായി ഒരു ബന്ധവും ഇല്ലാതെ പേട്ട എന്നും പറഞ്ഞു തമാശ പോലെ എന്തോ കാണിക്കുന്ന കുറച്ചു പേര്‍ .ബ്രഹ്മാനന്ദം പോലെ ഭേദപ്പെട്ട കോമഡി കാണിക്കുന്നവരും അതില്‍ ഉണ്ടെന്നാണ് കഷ്ട്ടം .പിന്നെ സര്‍ക്കാര്‍ എന്ന സ്ഥിരം വില്ലനും (കെല്ലി ഡോര്‍ജി) കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു .

അഭിനയമോ ?

അല്ലു അര്‍ജുനു നേരത്തെ ഉള്ളതാണോ ഈ പടത്തിനു വേണ്ടി ഉണ്ടാക്കിയതാണോ ഉണ്ടാക്കിയതാണോ എന്നറിയില്ല അദേഹം തന്റെ സിക്സ് പായ്ക്ക് പ്രദര്‍ശിപ്പിച്ചു അറിയുന്ന പണി എല്ലാം ചെയുന്നുണ്ട് (ഡാന്‍സ്, സ്റ്റണ്ട് മുതലായവ ).പിന്നെ ഉള്ള കാര്യം പറയണമല്ലോ വാങ്ങിയ കാശിനു ആത്മാര്‍ഥമായി ജോലി ചെയ്യുന്നത് നായിക തമന്ന മാത്രമേ ഉള്ളു ഈ ചിത്രത്തില്‍ . ഗാന രംഗങ്ങളില്‍ പരമാവധി ശരീര പ്രദര്‍ശനം നടത്തി നൃത്തം ചെയ്യുക എന്ന തന്നെ ഏല്‍പ്പിച്ച ജോലി കുട്ടി സാമാന്യം നന്നായി തന്നെ ചെയുന്നുണ്ട്.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒന്നും പറയാന്‍ ഇല്ല. ആരാണ് കൂടുതല്‍ ബോര്‍ എന്നതിനെ പറ്റി വേണമെകില്‍ ഒരു പോള്‍ നടത്താവുന്നതാണ് .സംഘട്ടന രംഗങ്ങള്‍ പോലും നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് കഷ്ട്ടം.പിന്നെ ഫോര്‍മുല ചിത്രങ്ങള്‍ എടുക്കുന്ന വി വി വിനായക് എന്ന സംവിധായകനില്‍ നിന്നും ഇതിലധികം പ്രതീക്ഷിക്കുന്നവനെ പറഞ്ഞാല്‍ മതി . പല രംഗങ്ങളും മഗധീരയുടെ വികൃത അനുകരണങ്ങള്‍ ആകുമ്പോള്‍ ചിത്രത്തില്‍ പലയിടത്തും മഗധീരയിലെ സെറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് .കീരവാണി ഒരുക്കിയ ഗാനങ്ങള്‍ കേട്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല . കൂടെ വന്ന ശ്രീനി പറഞ്ഞത് ഇതാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ക്ക് വേണ്ടത് എന്നാണ്

അപ്പോള്‍ ചുരുക്കത്തില്‍ ...

വല്ല ബാറ്റ്മാന്‍ ബിഗിന്‍സ് പോലെയുള്ള ഹോളിവൂഡ്‌ ചിത്രത്തെ അവലംബിച്ച് എടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ മറ്റൊരു മഗധീര ആകുമായിരുന്ന പടം വെറും മഗധീരയുടെ ഒരു വികല അനുകരണം ആയി പോയി എന്ന് മാത്രം

5 comments:

 1. വലിയ പ്രതീക്ഷ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ഒക്കെ ഇങ്ങനെ നിരാശപ്പെടുത്തുകയാണ് പതിവ്. അത് ഇവിടെയും തെറ്റിയില്ല..
  എനിക്കെല്ലാമായി തിരുപ്പതിയായി

  ReplyDelete
 2. "മഗധീര" അറുനൂറ് ദിവസം പിന്നിട്ടു എന്നാണു അറിയാന്‍ കഴിഞ്ഞത് . ഞാന്‍ ഒരു മൂന്നു വര്ഷം മുന്‍പ് വരെഒക്കെ കരുതിയത്‌. തമിഴന്മാര്‍ എന്തോ വലിയ സംഭവം ആയി . തെലുങ്ങന്മാര്‍ മസാല പടം പിടിക്കുന്നവര്‍ ആണ് എന്നാണു . എന്നാല്‍ എന്നാല്‍ ആ ധാരണ തിരുത്തിയ ചിത്രം ആയിരുന്നു മഗധീര. ഒരു ഇന്ത്യന്‍ സിനിമയ്ക്ക്‌ സന്കട്ടനത്തിനു ഒക്കെ ഇത്ര മനോഹാരിത വരും എന്ന് ഞാന്‍ ഞെട്ടിയത് ഈ ചിത്രം കണ്ടിട്ടാണ് . ബോളിവുഡ്‌ ചേട്ടന്മാരും, തമിഴന്മാരും വരെ ഈ ഒരു കാര്യത്തില്‍ ഞെട്ടി കാണണം. സന്കട്ടണം ഒക്കെ ഇത്ര മനോഹരം ആക്കിയ ഒരു ചിത്രം ബോളിവുഡില്‍ ഞാന്‍ കണ്ടിട്ടില്ല .

  ഈ ചിത്രത്തിന് രണ്ടു വര്‍ഷത്തിനു ശേഷം ഇറങ്ങിയ നമ്മുടെ ഉറുമി പോലും ഇക്കാര്യത്തില്‍ ഈ ചിത്രത്തിന്റെ പിന്നില്‍ ആണ് , പിന്നെ അല്ലെ പഴശ്ശിരാജ !!!

  ബദരി കണ്ടിട്ടില്ല ..ഇനിയിപ്പോ കാണാനും തോന്നുന്നില്ല .

  ReplyDelete
 3. എന്തോന്ന് ബദ്രി? യേത് അല്ലു? നമുക്ക് നമ്മുടെ ലാലേട്ടനും മമ്മുക്കയും ഉണ്ട്.. കൂടെ അഭിനയിക്കാന്‍ അവരുടെ തന്നെ പഴയ നായികമാരുടെ പേരക്കുട്ടികളും ഉണ്ട്.. സിനിമ ചത്താല്‍ ഞങ്ങള്‍ക്കെന്താ?

  ReplyDelete
 4. നിങ്ങളെല്ലാം പോയി ശൈത്താന്‍ എന്ന പടം കാണു,ഹൊററ്‍ അല്ല , ബിജോയ്‌ നമ്പിയാര്‍ എന്ന മലയാളി ഡയറക്ട്‌ ചെയ്തത്‌, അനുരാഗ്‌ കശ്യപിണ്റ്റെ ശിഷ്യന്‍ പ്രൊഡ്യൂസര്‍ അയാള്‍ തന്നെ അയാളുടെ ഇപ്പോഴത്തെ കാമുകി കാകി കോച്ളെയിന്‍ ആണു നായിക നല്ല സൌത്ത്‌ ഇന്ത്യന്‍ പാര്‍ട്ടിസിപ്പേഷന്‍ ഉണ്ട്‌ ക്രൂ, നല്ല പടം സസ്പെന്‍സ്‌ ഉണ്ട്‌, പുതിയ രീതിയിലുള്ള ചിത്രീകറണം യഥാര്‍ത്ഥമായി ചിത്രീകരിച്ചതെന്നു തോന്നും മുംബൈയില്‍ ഗലികളും ഒരു പോലീസ്‌ ഷൂട്ടിംഗ്‌ ഒരു ചേസിംഗ്‌ എന്നിവ ഈ ചിത്രത്തിണ്റ്റെ കാതലായ ത്റസിപ്പിക്കുന്ന ഭാഗങ്ങള്‍ ആണു, ആമീറ്‍ എന്ന സിനിമയിലെ നായകന്‍ ആണു ഇതിലെ പോലീസ്‌ കാരന്‍, പോലീസ്‌ കമ്മീഷണറ്‍ ആയി പവന്‍ മല്‍ഹോത്റ തകറ്‍ത്തു പോലീസ്‌ എന്‍ ക്വയറി മൊബൈല്‍ യുഗത്തില്‍ എങ്ങിനെയാണു എന്നൊക്കെ എസ്‌ എന്‍ സ്വാമിക്കും ഷാജി കൈലാസിനും പോയി പഠിക്കാനും ഈ പടം കൊള്ളം, ഒരു മലയാളി സംവിധായകന്‍ ആണു ഇത്‌ ചെയ്തതെന്നു ഓര്‍ക്കുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നു

  ReplyDelete
 5. നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ യോചിക്കുന്നില്ല ഞാന്‍ ഒരു അല്ലു അര്‍ജുന്‍ ഫാന്‍ അയതു കൊണ്ടാകാം by { All Kerala Allu Arjun Fance Welfare Assosiation } you must watch allu arjun movie Happy, arya, krishna, etc then you write a new comment and story ok by Aneesh. Allu arjun kee jay... അല്ല പിന്നെ..

  ReplyDelete