Wednesday, December 22, 2010

ചിക്കു ബുക്കു (chikku bukku )

ഹലോ എന്താ അണ്ണാ ഇതു കണ്ഡഹാര്‍ കണ്ട ക്ഷീണം മാറിയില്ലേ ഇതു വരെ?

അതെന്താടെ നീ അങ്ങനെ ചോദിച്ചത് ?

അല്ല അതിനു മുന്‍പിറങ്ങിയ സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.

ഏതു ബെസ്റ്റ് ആക്ടര്‍ ആണോ ? അനിയാ അത് കാണാന്‍ ഇന്നലെ ഇറങ്ങിയതാ നഗരത്തിലെ നാലു തീയട്ടെര്‍ complex ല്‍ സംഗതി ഉണ്ട് എന്നായിരുന്നു ഒടുവില്‍ കിട്ടിയ വിവരം . അവിടെ ചെന്നപ്പോള്‍ പടം മാറി പോലും .

ആണോ അതെന്താ ?

അതിപ്പോഴത്തെ ഒരു പുതിയ ട്രെന്‍റ് ആണ് പോലും. ഒരു മൂന്ന് നാല് തീയറെര്‍ല്‍ റിലീസ് ചെയ്യുക ഗ്ലോബല്‍ മെഗാ റിലീസ് എന്ന് ഘോഷിക്കുക .മാക്സിമം വിഡ്ഢികളെ അകത്തു കേറ്റുക. പിന്നെ നാലു ദിവസം കൊണ്ട് ഇരുപത്തി അഞ്ചു കോടി കളക്ഷന്‍ നേടി എന്ന് വാര്‍ത്ത‍ ഇറക്കുക .ഫാന്‍സിനെ വന്‍ തോതില്‍ ഇറക്കി ആദ്യ ദിവസങ്ങളില്‍ ഒരു ഉന്തും തള്ളും കൂടി ഉണ്ടാക്കിയാല്‍ തികഞ്ഞു . ആദ്യ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പതുക്കെ ഒരു തീയറെര്‍ലേക്ക് പിന്നെ അവിടെ കിടന്നു നൂണ്‍ ഷോയും രണ്ടു ഷോയും നടത്തി ഒരു അമ്പതു ദിവസം . പിന്നെ കാണാതെ ആകുന്ന ചിത്രം പൊങ്ങുന്നത് കൃത്യം 98 മത്തെ ദിവസമാണ് (പൊതു ജനങളുടെ നിരന്തരമായ അഭ്യര്‍ഥന മാനിച്ചു എന്ന് പരസ്യം .കിടക്കട്ടെ അവന്‍റെ ഒക്കെ തലയില്‍ !!) പിന്നെ നൂറാം ദിവസവും മറ്റു ബഹളവും.ഇതാണ് അനിയാ ഇപ്പോളത്തെ സൂപ്പര്‍ താര മലയാള സിനിമ

ശരി അപ്പോള്‍ നിരാശനായി തിരിച്ചു വന്നു അല്ലെ ?

പിന്നെ..... വരും അവിടെ ഓടുന്ന പടങ്ങള്‍ നോക്കിയപ്പോള്‍ ചിക്കു ബുക്ക് എന്നാ തമിള്‍ പടം കണ്ടു .കൊള്ളാമെന്നു തോന്നിയത് കൊണ്ട് കേറി കണ്ടെടെ .

ആണോ ആരൊക്കെയ ആള്‍ക്കാര്‍? പടം എപ്പിടി ?

ആര്യ , ശ്രേയ, പ്രീതിക , സന്താനം എന്നിവരാണ്‌ പ്രധാന കഥ പാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ . മണികണ്ടന്‍ എന്ന പുതു മുഖ സംവിധായകനാണ് പടം സംവിധാനം ചെയുന്നത്.പിന്നെ പടം . സംഗതി ഹിന്ദിയില്‍ ഇറങ്ങിയ ലവ് ആജ് കല്‍ എന്ന സൈഫ് അലി ഖാന്‍ ,ദീപിക ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടത്‌ ആണെന്ന് തോന്നുന്നു . ആ പടം ആദ്യത്തെ ഒരു പതിനഞ്ചു മിനിട്ടേ ഞാന്‍ കണ്ടിട്ടുള്ളു .(പിന്നെ കാണാന്‍ പറ്റിയില്ല . അങ്ങ് വിട്ടു പോയി) നമ്മുടെ കോക്ക് ടെയില്‍ പോലെ ബാക്ക് ടു ബാക്ക് കോപ്പി അല്ല എന്ന് ഉറപ്പിച്ചു പറയാം. പിന്നെ പടം above average എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നായിട്ടാണ് എനിക്ക് തോന്നിയത് .പക്ഷെ സത്യത്തില്‍ എനിക്ക് കൊതിയായി അനിയാ

എന്തിന്നാ ?
ഇത്ര എങ്കിലും സംഗതി (അതാണല്ലോ ഇപ്പോളത്തെ വാക്ക്) ഉള്ള ഒരു പടം മലയാളത്തില്‍ ഒന്ന് കാണാന്‍ ......

അഭിനേതാക്കളെ കുറിച്ച് പറയുകയാണെങ്കില്‍ ആര്യ തന്റെ പരിമിതികളെ എല്ലാം മറികടന്നു, കമലഹാസന്‍ മുതല്‍ ഉള്ള കഥ പത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള ഒരു വലിയ നായക നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടനാണ് എന്നാണ് എന്നിക്ക് തോന്നിയിട്ടുളത് , അദേഹത്തിന്റെ ബാസ് എന്ട്ര ഭാസ്കരന്‍ എന്ന ചിത്രം കണ്ടത് വളരെ താമസിച്ചു പോയത് കൊണ്ടാണ് അഭിപ്രായം പോസ്റ്റ്‌ ചെയ്യാത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കൊച്ചു ചിത്രം ആയിരുന്നു അത് .നാന്‍ കടവുള്‍ , മദിരാശി പട്ടണം എന്നെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു എന്നാണ് എന്റെ വിശ്വാസം.ശ്രേയ ഭാഗ്യമില്ലാത്ത നടി എന്ന തന്‍റെ ഇമേജ് ഈ ചിത്രത്തോടെ മാറ്റാന്‍ അത്മാര്തമായി ശ്രമിച്ചിട്ടുണ്ട്.സന്താനം എന്ന നടനെ വേണ്ട പോലെ ഉപയോഗിക്കാതെ ഒരു seperate ട്രാക്ക് കൊടുത്തു പഴയ തമിഴ് ചിത്രങ്ങളുടെ (ഗൌണ്ടാമണി -സെന്തില്‍ ) രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു

ദേ പിന്നെയും കാട്ടിലേക്ക് പോകുന്നു . പൊന്നു സഹോദരാ കഥയെ പറ്റി രണ്ടു വാക്ക് ......

ലണ്ടന്‍ നഗരത്തില്‍ ജനിച്ചു വളര്‍ന്ന അര്‍ജുന്‍ (ആര്യ) .DJ ആണ് കക്ഷി , നാട്ടില്‍, മധുരൈക്ക് അടുത്തുള്ള അവരുടെ തറവാട് വില്‍ക്കാന്‍ പോകുന്നു എന്നറിഞ്ഞു ഒപ്പം താമസിക്കുന്ന മുത്തശി ,അത് വാങ്ങുവാന്‍ അര്‍ജുനെ നാട്ടിലേക്കു അയക്കുന്നു . അത് പോലെ ലണ്ടനില്‍ MBA വിദ്യാര്‍ത്ഥിനി അനു (ശ്രേയ) നാട്ടിലേക്കു തിരിക്കുന്നു .ബംഗ്ലൂര്‍ എത്തുന്ന ഇവരുടെ ഫ്ലൈറ്റ് ക്യാന്‍സെല്‍ ആകുന്നു .യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ എന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ, അര്‍ജുനും അനുവും കള്ള ടിക്കറ്റ്‌ല്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു യാത്ര തുടരുന്നു . യാത്രക്കിടയില്‍ മുത്തശി ബാഗിനുള്ളില്‍ വെച്ച തന്‍റെ അച്ഛന്‍ ശേഖര്‍ ( ആര്യ) എഴുതിയ ഡയറി അര്‍ജുനന് വായിക്കാന്‍ തുടങ്ങുന്നു . ട്രെയിനില്‍ തുടങ്ങി ബസിലും , ലോറിയിലും ബൈക്കിലും ഒക്കെയായി നീളുന്ന അവരുടെ യാത്രക്കിടയില്‍ അര്‍ജുനും അനുവും മാറി മാറി വായിക്കുന്ന ശേഖറിന്റെ ഡയറി കുറിപ്പുകളിലൂടെ 1985 ല്‍ നടന്ന ശേഖറിന്റെ പ്രേമ കഥയുടെ ചുരുള്‍ അഴിയുന്നു. യാത്രക്കിടയില്‍ കിട്ടുന്ന സമയത്ത് നടത്തുന്ന വായനയിലൂടെ അര്‍ജുന്‍ - അനു ജോടികളുടെയും ശേഖര്‍ - മീന (പ്രീതിക) ജോടികളുടെയും അടുപ്പത്തിന്റെയും പ്രണയത്തിന്റെയും കഥ സമാന്തരമായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു

കൊള്ളാമല്ലോ സംഗതി അണ്ണാ . കേട്ടിട്ട് കുഴപ്പം ഒന്നും തോന്നുന്നില്ലല്ലോ ?.

എനിക്ക് ഒട്ടും ബോര്‍ അടിക്കാത്ത ഈ ചിത്രത്തില്‍ അകെ ഒരു കുറവായി തോന്നിയത് മുഴച്ചു നില്‍ക്കുന്ന കുറച്ചു കോമഡി രംഗങ്ങള്‍ ആണ്‌. നേരത്തെ പറഞ്ഞത് പോലെ സന്താനത്തെ കഥയുമായി നേരിട്ട് ബന്ധമുള്ള ഒരു കഥാപാത്രം ആക്കിയിരുന്നെങ്കില്‍ നന്നായേനെ.ആര്യ തന്‍റെ ഇരട്ട വേഷം നന്നായി ചെയ്തു വളരെ വളരെ പുതുമുഖം അയ അര്യയില്‍ നിന്ന് പോലും നമ്മുടെ മുന്‍നിര താരങ്ങള്‍ കഥാപാത്രത്തെ അവതരിപ്പികുന്നതിനെ കുറിച്ച് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കനുണ്ട് എന്ന് പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്. പക്ഷെ സത്യം അതാണ് . ശ്രേയ നന്നായപ്പോള്‍ പുതുമുഖം (അല്ലെങ്കില്‍ ക്ഷമിക്കണേ ) പ്രീതിക തന്‍റെ ഭാഗം ഭംഗിയാക്കി . ഇവരെ ക്കാളും ഒക്കെ മികച്ചു നില്‍ക്കുനതു സംവിധായകനാണ് . ഒരു പുതു മുഖ സംവിധായകന് കൊടുകാവുന്ന ഒരു ആനുകൂല്യവും കൊടുക്കാതെ തന്നെ അദേഹം ഒരു ഭാവിയുള്ള സംവിധായകന്‍ ആണെന്ന് ഉറപ്പിച്ചു പറയാം.ചായാഗ്രഹണം ഓരോ ഫ്രെയിമിനും പുതുമ അഥവാ ഫ്രെഷ്നെസ് നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു .അവസാന രംഗങ്ങള്‍ ഒരല്‍പം കൂടി നന്നാക്കിയിരുന്നെങ്കില്‍ ഉഗ്രന്‍ എന്ന് തന്നെ പറയാമായിരുന്നു

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

തികച്ചും സാധാരണമായ രണ്ടു പ്രണയ കഥകള്‍ ഇടകലര്‍ത്തി തികച്ചും പുതുമയുള്ള രീതിയില്‍ പറഞ്ഞിരിക്കുന്ന ഒരു നല്ല ചിത്രം .
തൊട്ടു മുന്‍പ് കണ്ട മഹത്തായ ചിത്രത്തിന്റെ ഗുണമാണോ എന്നറിയില്ല പക്ഷെ മനുഷ്യനെ കൊല്ലാത്ത ഒരു ചിത്രം മലയാളികള്‍ക്ക് കാണണമെങ്കില്‍ ഇതൊക്കെയേ വഴിയുള്ളൂ എന്ന് ഒരിക്കല്‍ കൂടി വിളിച്ചു പറയുന്ന ചിത്രം

9 comments:

  1. ക്ഷമിക്കണം . പറഞ്ഞത് ശരിയാണ് . തിരുത്തിയിട്ടുണ്ട്

    ReplyDelete
  2. അണ്ണന്‍ പറഞ്ഞത് ശരിയാണ് നല്ല സിനിമയാണ് 'ചിക്കു ബുക്കു
    നാനും കണ്ടു പടോ ബോറടിക്കാതെ കാണാന്‍ പറ്റിയ ക്ലീന്‍ ഫിലിം..

    ReplyDelete
  3. {{ സഹായത്രികക്ക് സ്നേഹപൂര്‍വ്വം എന്ന ചിത്രത്തില്‍ കാണിക്കുന്നത് പോലെ, അര്‍ജുനും അനുവും കള്ള ടിക്കറ്റ്‌ ല്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു യാത്ര തുടരുന്നു. }}


    ആ പടം "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌" അല്ലേ?

    ReplyDelete
  4. ശോ എന്നെ കൊല്ല് ഈ പോസ്റ്റില്‍ മുഴുവന്‍ തെറ്റാണല്ലോ ? ഇനി ശ്രദ്ധിച്ചു കൊള്ളാം. ഈ പ്രവശ്യതെക്ക് ഒന്ന് ......

    ReplyDelete
  5. boss, thaangal sathyam thanne paranjathu. Thirondarathu ninnu Best Actor maariyo. Kaaryam ivide kochiyil ippozhum padathinu nalla thirakkunde. Naalu praavashyam niraashanaayi, anchaamathe praavasyam maathrame enikku kaanaan pattiyulloo.
    mattu pala tamil chithrangalum aayi nokkumbol chikku bukku is still an average, mediocre movie. but, of course much much better than Kandahar

    ReplyDelete
  6. ബ്ലോഗ്ഗിങ്ങിനിടയില്‍ വെള്ളം അടിക്കരുത് ? താങ്കള്‍ ഒരു ഉനിവേര്സല്‍ ബ്ലോഗ്ഗര്‍ അല്ലെ ? ആ അഴീകൊടെങ്ങാന്‍ കണ്ടാല്‍ അത് മതി , ശപിച്ചു ഭസ്മം ആക്കും

    ReplyDelete
  7. പൊന്നനിയാ , ഈ നവംബര്‍ മാസത്തില്‍ മാത്രം കണ്ട പടങ്ങള്‍ മാത്രം നോക്കിയാല്‍ സമ നില തെറ്റാതെ എഴുതാന്‍ കഴിയുന്നതെ ഭാഗ്യം എന്നാണ് ആശ്വസിക്കുന്നത് .തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാം

    ReplyDelete
  8. ബെസ്റ്റ് ആക്ടര്‍ തിരുവനന്തപുരത്ത് ഒരു തീയറ്റര്‍ല്‍ ആണ് ഉള്ളതെന്ന് തോന്നുന്നു .ആളുണ്ടോ എന്ന് കണ്ടിട്ട് പറയാം

    ReplyDelete