Sunday, November 28, 2010

സ്മാള്‍ ഫാമിലി (small ഫാമിലി)

ആരാടാ അത് ? ആരെയാ താങ്ങിയെടുത്ത് കൊണ്ട് വരുന്നേ .....

സാറെ ഇതു തന്റെ സ്വന്തം സുഹൃത്ത്‌ പ്രേക്ഷകന്‍ . വഴിയില്‍ അടിച്ചു ബോധം ഇല്ലാതെ കിടക്കുവായിരുന്നു . പോക്കെറ്റില്‍ ഇവിടെത്തെ വിലാസമാ കണ്ടത് .

ശരി എവിടെ കിടത്തി യേരെ....
ഡേ പ്രേക്ഷക .. എഴുനെല്‍ക്കെടെ ... ഡാ ...

ഏ..... എവിടാ ഞാന്‍ ? എങ്ങനെ ഇവിടെ എത്തി ...

എടേ നീ എന്ന് മുതല്‍ വെള്ളമടി തുടങ്ങിയത് ? അടിച്ചു പാമ്പായി കിടന്ന നിന്നെ നാട്ടുകാര്‍ ഇവിടെ കൊണ്ട് വരികയായിരുന്നു .

അണ്ണാ സത്യമായും ഞാന്‍ വെള്ളമടിച്ചിട്ടില്ല. ഒരു മലയാള സിനിമ കണ്ടു ഇറങ്ങിയത്‌ മാത്രമേ ഓര്‍മയുള്ളൂ .

എടാ അത് നിന്റെ കുറ്റമല്ല ഈ ബെവരെജസ് കടയുടെ മുന്നിലെ ക്യു കാണുമ്പോള്‍ എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇവനൊക്കെ പോയി മലയാളം സിനിമ കണ്ടു കൂടെ എന്ന് . കുറഞ്ഞത്‌ ഒരു രണ്ടു ദിവസം എങ്കിലും കെട്ടു നില്‍ക്കും.അതിരിക്കട്ടെ നീ ഇതു പടമെടെ കണ്ടത് ?
ശ്രീ രാജസേനന്‍ സംവിധാനം ചെയ്ത സ്മാള്‍ ഫാമിലി എന്ന ചലചിത്രകാവ്യം കണ്ടാണ്‌ അണ്ണാ ഞാന്‍ ഈ പരുവം ആയതു .

എടേ നീയെന്താ ഒരുമാതിരി പരിഹാസ രീതി ? അങ്ങേരു മുന്‍പ് മേലേപറമ്പില്‍ആണ്‍വീട് ഒക്കെ എടുത്ത ആളു അല്ലെ ?

അണ്ണാ ഇതു അത് പോലെ ഒന്നുമല്ല . ഈ സിനിമയെ കുറിച്ച് പറയുമ്പോള്‍,എനിക്കോര്‍മ വരുന്നത് സ്കൂള്‍ കാലത്ത് ശ്രീ കെ എസ്‌ ഗോപാലകൃഷ്ണന്‍ സര്‍ എടുത്ത "നീല ചിത്രങ്ങള്‍ക്ക് എതിരെ " എന്നൊരു ചിത്രം ഇറങ്ങിയിരുന്നു . അത് കണ്ടിട്ട് വന്ന സുഹൃത്തുക്കള്‍ (കാണാന്‍ അത്യ അധികമായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പേടി കാരണം പറ്റിയില്ല ) പറഞ്ഞത് എതിരെ എന്ന വാക്കിന് ഒരു പ്രസക്തിയും ഇല്ലാത്ത രീതിയിലാണ്‌ പടം എന്നാണ് എന്ന് (സംഗതി ഉഗ്രന്‍ എന്ന് ചുരുക്കം).എന്ന് പറഞ്ഞ പോലെ കേരളത്തിലെ ഏറ്റവും പുതിയ ട്രെന്റ് എന്ന് തന്നെ പറയാവുന്ന വൈകിട്ടെന്താ പരിപാടി അഥവാ വെള്ളമടി ആണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം . അനന്യ, സീത എന്നിവരുടെ കഥാപാത്രങ്ങള്‍ ഒഴികെ ബാക്കിയുള്ള എല്ലാ സ്ത്രീ പുരുഷ കഥാപാത്രങ്ങളും നല്ലവണ്ണം വെള്ളം അടിക്കുന്നവര്‍ ആണ് .മദ്യപിക്കത്തവരില്‍ തന്നെ സീത മദ്യം വാങ്ങി അടിക്കാന്‍ തുടങ്ങിയിട്ട് വേണ്ട എന്ന് വെക്കുനതാണ് . ഒരു സമ്പൂര്ണ മദ്യ ചിത്രം എന്നിതിനെ വിളിക്കുനത്തില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് .

എടേ നീ എങ്ങനെ കാടിനു ചുറ്റും തല്ലാതെ സിനിമയെ പറ്റി വല്ലതും പറ .

ശരി രാജസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ രാജസേനന്‍ , സീത , അനന്യ , കെ പി എസ്‌ സി ലളിത , കൈലാഷ് , ഭീമന്‍ രഘു , കൊച്ചു പ്രേമന്‍ , സുരാജ് , ഇന്ദ്രന്‍സ് , കോട്ടയം നസീര്‍ എന്നിവരോക്കെയാണ് .മദ്യവും ഹാസ്യവുമാണ് ചിത്രത്തിന്റെ പ്രധാന ഭാവങ്ങള്‍. അതായിത് കഥാപാത്രങ്ങള്‍ എല്ലാം തന്നെ ഇപ്പോഴും മദ്യപിക്കുകയോ അല്ലെങ്ങില്‍ തമാശ പറയുകയോ ചെയും എന്നുള്ളതാണ് .അനന്യയും കൈലാശും ഇതിനു പുറമേ അഭിനയിക്കുകയും ചെയുന്നതാണ് .ജഗൃതൈ !!!!!

എടേ ഇതിനു കഥ അല്ലെങ്കില്‍ അത് പോലെ എന്തെങ്കിലും ?

ഉണ്ടല്ലോ സബ് registrar വിശ്വനാഥന്‍ (രാജസേനന്‍ ) ഭാര്യ കൌസു (സീത) മകള്‍ അമ്മു (അനന്യ ). ഇവരുടെ വീടിന്റെ അടുത്തുള്ള ഒരു ബെവരെജസ് കട വലിയ ശല്യം ആണെന്നു പൊതുവേ വിശ്വനാഥന്റെ ഭാവം . എന്നാലും ഭാര്യ അവിടത്തെ പതിവുകാര്‍ക്ക് അച്ചാറും ഒമ്ലെറ്റ് ഉം ഒക്കെ ഉണ്ടാക്കി കൊടുക്കാറുണ്ട് .മകള്‍ അമ്മുവുനു കൂടെ പഠിക്കുന്ന കിഷോറും ആയിട്ടു ഭയങ്കര പ്രേമം. പ്രേമം തുടങ്ങുന്ന രംഗങ്ങള്‍, കിഷോര്‍ ഈ വിവരം വിശ്വനാഥനോട് പറയുന്ന രംഗം ഇവയൊക്കെ ഇതിലും നന്നായി സീരിയല്‍ സംവിധായകരുടെ നാലാമത്തെ അസിസ്റ്റന്റ്‌ പോലും എടുക്കും എന്താണ് സത്യം.

ശരി അത് കഴിഞ്ഞു . മകളെ പ്രേമത്തില്‍ നിന്നും പിന്തിരിപ്പികാന്‍ കഴിയില്ല എന്ന് മനസിലാക്കുന്ന വിശ്വനാഥന്‍ കൈലാഷ് ന്റെ കുടുംബ പശ്ചാത്തലം അന്വേഷിക്കുന്നു . അവിടെ ചെല്ലും പോളാണ് കൈലഷിന്റെ കുടുംബം ഒരു സമ്പൂര്ണ മദ്യ കുടുംബം ആണെന്ന് അറിയുന്നത് .കാരണവരുടെ പേര് സീസര്‍,മക്കളുടെ പേര് പോലും കല്യാണി (ലളിത )ഹെര്‍കുലീസ് (ഭീമന്‍ രഘു ),നെപോളിയന്‍ (കൊച്ചു പ്രേമന്‍),ബിജോയ് (സുരാജ് ) . ഇവരെല്ലാവരും നല്ല മദ്യപാനികളും ആണ്.ബിസ്നെസ്സ് മൊത്തം കള്ള വാറ്റ്. പോരെ .

എന്നിട്ട് ?
അതല്ലേ രസം . ഇതു കണ്ടിട്ട് ടെന്‍ഷന്‍ സഹിക്കാതെ വിശ്വനാഥന്‍ മദ്യപാനം തുടങ്ങുന്നു .മുഴു കുടിയന്‍ ആയി മാറുന്നു. അതോടെ മദ്യപാനം ഒരു വിപത്താണ് എന്ന് മനസിലാക്കുന്ന കൌസുവും മകളും സകല മദ്യപനികളുടെയും ഭാര്യമാരെയും വിളിച്ചു കൂടി മദ്യപിക്കാന്‍ ആഹ്വാനം ചെയുന്നു .(മാത്രമല്ല എല്ലാരും യോഗം കൂടി മദ്യം വാങ്ങി കുടിക്കാന്‍ തുടങ്ങുന്നും ഉണ്ട്) .പിന്നെ എന്തോ ഭാരതസ്ത്രീ തന്‍ ഭാവശുദ്ധി ഓര്‍ത്തിട്ടു ലാസ്റ്റ് മിനിറ്റില്‍ വേണ്ട എന്ന് വയ്ക്കുന്നു .ഇതിന്ടെ കൈലഷിന്റെ സഹോദരിയെ കല്യാണം കഴിക്കാന്‍ വന്ന മറ്റൊരു മദ്യ കുടുംബത്തിലെ കല്യാണ ചെറുക്കന്‍ സകുടുംബം വെള്ളമടിച്ചു (പെണ്ണ് കാണാന്‍ വന്ന വീട്ടില്‍ വെച്ച് തന്നെ ) കൈലഷിന്റെ സഹോദരിയെ കേറിപ്പിടിച്ചു അലമ്പായി തല്ലി പിരിയുന്നു.ഇതോടെ കൈലാഷും സഹോദരിയും മദ്യത്തിനെതിരെ തിരിയുന്നു (എങ്ങനെ തിരിയാതിരിക്കും? അത്ര തങ്കപ്പെട്ട ചെറുക്കനല്ലേ കൈയില്‍ നിന്നും പോയത്) . പിന്നെ അബ്‌കാരി കുടുംബത്തെ സഹായിക്കുന്ന പോലീസ് കാരനായി കലാഭവന്‍ മണി അഭിനയിക്കുന്നുണ്ട് .പിന്നെ എന്തൊക്കെയോ കഴിയുമ്പോള്‍ രാജസേനന്‍ , കെ പി എസ്‌ സി ലളിത , സീസര്‍ എന്നിവര്‍ ആശുപത്രിയില്‍ ആകുന്നു ,രാജസേനന് ലിവര്‍ സെറോസിസ് ,ലളിതയുടെ ഗര്‍ഭപാത്രം പോകുന്നു . കാരണവര്‍ക്ക്‌ വേറെ എന്തോ.(എല്ലാം മദ്യപാനം കാരണം ) അവസാനം എല്ലാരും ഒരു പ്രകോപനവും കൂടാതെ നന്നാകുന്നു.സന്തോഷകരമായ അവസാനം.

എടേ നിനക്ക് ഒരു പണിയും ഇല്ലെ . ഇങ്ങനത്തെ പടം ഒക്കെ കണ്ടു ....

പോന്നു അണ്ണാ ഈ ചിത്രത്തിന്റെ അവസാനം ആകുമ്പോള്‍ മര്യാദക്ക് ഇരുന്നു സാധാരണ ചിത്രം കാണുന്ന കുടുംബ പ്രേക്ഷകര്‍ പോലും കൂവി തള്ളുന്ന കാഴ്ചയാണ് കാണുന്നത് (പെണ്ണുങ്ങള്‍ കൂവുന്നത് ആദ്യമായാ കാണുന്നത്) സത്യമായും മര്യാദ ഉള്ള ഒരു മലയാള ചിത്രം കണ്ട കാലം മറന്നു

ശരി അപ്പോള്‍ അഭിനയം ..

രാജസേനന്‍ മരം പോലെ നിന്ന് അഭിനയിക്കുകയാണ് . അറിയുന്ന പണിയോ അദേഹത്തിന് നേരെ ചെയ്യാന്‍ കഴിയുന്നില്ല അപ്പോളാണ് പുതിയ പണി (അഭിനയം ).കൈലാഷ് അനന്യ ജോടികള്‍ സ്ഥിരമായി ഒരുമിച്ചു അഭിനയിക്കട്ടെ എന്ന് ആശംസിക്കുന്നു (അപ്പോള്‍ പിന്നെ പ്രസ്തുത സംഗതി കാണാതിരുന്നാല്‍ മതിയല്ലോ . അത്രക്ക് അസഹിനീയം ആയാണ് ആണ് ഇരുവരുടെയും അഭിനയം എനിക്ക് തോന്നിയത് !!!). ഭീമന്‍ രഘു പതിവ് പോലെ കോമഡിയില്‍ ജഗതിയെ തോല്‍പ്പിക്കും എന്ന വാശിയിലാണ് . കൊച്ചു പ്രേമന്റെ ആക് ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.പിന്നെ മദ്യപാനിയായ അച്ഛന്‍ മദ്യപിക്കുന്നതും വഴിയില്‍ കിടക്കുന്നതും വാള് വൈക്കുന്നതും അയ നിഗൂഡ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി മകളെ ബ്ലാക്ക്‌ മെയില്‍ ചെയാന്‍ ശ്രമിക്കുന്ന വില്ലന്‍ (പുതുമുഖം ) ആണ് മറ്റൊരു ഹൈ ലൈറ്റ് പോരെ?

കഥ തിരകഥ അങ്ങനെ ഒന്നും ഈ ചിത്രത്തില്‍ ഇല്ലാത്തതിനാല്‍ പറഞ്ഞു സമയം പാഴകണ്ടല്ലോ .പിന്നെ മകള്‍ മദ്യപാനികളുടെ കുടുംബത്തിലേക്ക് കല്യാണം കഴിഞ്ഞു പോകുന്നതോര്‍ത്തു വിഷമമം സഹിക്കാന്‍ വയ്യാതെ അച്ഛന്‍ മുഴു കുടിയന്‍ ആകുന്ന ലോജിക് കലക്കി .മദ്യത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്ന ഒരു ഗാനവും ഒരു പ്രേമഗാനവും ഉണ്ട് . രണ്ടും പൊളിച്ചടുക്കി .നായികയുടെ അച്ഛന്റെ വക ഒരു മദ്യ ഗാനവും കൂടി ആകാമായിരുന്നു.ചെലവ് കുറച്ചു എടുക്കാന്‍ ശ്രമിച്ചതിന്റെ ഒരു ചീപ്പ്‌ നെസ് ചിത്രത്തില്‍ ഉടനീളം തോന്നി

അപ്പോള്‍ ചുരുക്കത്തില്‍ ...

ദ്രോണ , അലക്സാണ്ടര്‍ മുതലായ ഈ വര്ഷം ഇറങ്ങിയ ലോക ക്ലാസ്സിക്‌കളുടെ ഒപ്പം നില്‍ക്കുന്ന ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ഉം വേണ്ട എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ചിത്രം.ഇതൊക്കെ കാണുന്നതിലും ഭേദം നാലോ അഞ്ചോ ലാര്‍ജ് വെള്ളം ചേര്‍ക്കാതെ അടിച്ചിട്ട് വാള് വൈക്കുന്നതാ

6 comments:

  1. ഇതൊക്കെ കാണുന്നതിലും ഭേദം നാലോ അഞ്ചോ ലാര്‍ജ് വെള്ളം ചേര്‍ക്കാതെ അടിച്ചിട്ട് വാള് വൈക്കുന്നതാ

    :D

    ReplyDelete
  2. വായിച്ചിട്ട് തന്നെ അരക്കുപ്പി ചാത്തന്‍ വാങ്ങി വെള്ളമൊഴിക്കാതെ അടിച്ച പ്രതീതി.. :) മനം പുരട്ടുന്നു..എന്തൊക്കയോ വല്ലായ്മ തോനുന്നു..
    രാജസേനന്‍ നല്ല സിനിമകള്‍ മുന്പ് നമുക്ക് തന്നിട്ടുണ്ട് ..ഇപ്പൊ പുള്ളിക്കെന്തു പറ്റി.. :(
    ചിലപ്പോ ഈ പടം കണ്ടിട്ട് മടുപ്പ് തോന്നി ജനങ്ങള്‍ വെള്ളമടി നിര്‍ത്തുമെന്നായിരിക്കും പുള്ളിവിചാരിച്ചത്.അത് ശരിയാണ്
    ഇപ്പൊ മദ്യത്തോട് വല്ലാത്തൊരു മടുപ്പ് തോനുന്നു :)

    ReplyDelete
  3. വീണ്ടും ഒരു രാജസേനന്‍ ക്ലാസ്സിക്‌..

    ReplyDelete
  4. കുടുംബം ഒരു സ്വര്‍ഗ്ഗം ഭാര്യ ഒരു ദേവത എന്നു പണ്ടു ഒരു പടം ഉണ്ടായിരുന്നു, സ്വാമി അയ്യപ്പന്‍ ഒക്കെ എടുത്ത മെറിലാന്‍ഡിണ്റ്റെ പടം ഇണ്റ്റര്‍വെല്‍ വരെ ഒരു പടം പിന്നെ അടുത്ത പടം , ആരു ഈ കാലത്ത്‌ ഈ കുടുംബ ചിത്രം ഒക്കെ എടുക്കുന്നു എന്നു പുശ്ചത്തോടെ വിചാരിച്ചപ്പോള്‍ കോളേജില്‍ നിന്നും പിള്ളേര്‍ കൂട്ടമായി കാണാന്‍ പോകുന്നു, മദ്യാപനത്തിനെതിരെ ഉള്ള പടം ആയിരുന്നു മദ്യപിച്ചു എല്ലാവരും ബലാല്‍ സംഗം ചെയ്യുന്നു, വിശദമായി കാണിക്കുന്നതിനാലാണു പടം ഹൌസ്‌ ഫുള്‍ സത്യം പറഞ്ഞാല്‍ ഉമ്മറും സത്താറും ഒക്കെ മത്സരിച്ചു ആരു ബലാത്സംഗവീരന്‍ എന്നു വെല്ലുവിളിക്കുന്ന പടം ആയിരുന്നു അത്‌, ഇതു അത്റപോലും വന്നില്ലല്ലോ രാജസേനന്‍ ബാലചന്ദ്രമേനോന്‍ ആകാനുള്ള പുറപ്പാടാണോ? ഇവനൊക്കെ ആരും പടം നിറ്‍മ്മിക്കാന്‍ പണം നല്‍കുന്നു?

    ReplyDelete
  5. അനന്യയും കൈലാശും ഇതിനു പുറമേ അഭിനയിക്കുകയും ചെയുന്നതാണ് .ജഗൃതൈ !!!!!

    അമ്മേ..... സമ്പൂര്‍ണ്ണ മദ്യ ചിത്രം. കാണാന്‍ വരുന്നവര്‍ക്ക് ഫ്രീയായി സാധനം കൊടുക്കുക കൂടി ചെയ്യാമായിരുന്നു....

    മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന് എവിടേലും പറഞ്ഞിട്ടുണ്ടോ?

    ReplyDelete
  6. aa cinema kaanunnathilum thamaasha ee blogil undennu thonnunnu.

    ReplyDelete