Friday, April 15, 2011

ചൈന ടൌണ്‍ ( China Town )

ഡോക്ടര്‍ നമസ്കാരം ....

ഇതാര് അണ്ണനോ വരണം വരണം എത്ര നാളായി കണ്ടിട്ട് , ഇതാരാ കൂടെ?

ഡോക്ടര്‍ , ഇവന്‍ നവയുഗ പ്രതിഭ ,യുണിവേര്സല്‍ ബ്ലോഗ്ഗര്‍,ഡോക്ടര്‍ പ്രേക്ഷകന്‍.ഇവനെ ഒന്ന് പരിശോധിച്ച് മനോ രോഗി ആണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കണം ഡോക്ടര്‍.അല്ലെങ്കില്‍ ഇവനെ സൂപ്പര്‍ താര ആരാധകര്‍ തല്ലി കൊല്ലും .

ഇയാളെ കണ്ടിട്ട് കുഴപ്പം ഒന്നും ഉള്ളതായി തോന്നുന്നില്ലല്ലോ . ആകട്ടെ എന്താ കയ്യിലൊരു ഫയല്‍?

ഇവന്‍റെ പേരില്‍ കൊടുക്കാന്‍ ഞാന്‍ എഴുതിയ നിരൂപണം ആണ് സര്‍ .

അപ്പോള്‍ ഇയാള്‍ നിരൂപകനാണ് അല്ലെ എങ്കില്‍ സാരമില്ല . മലയാള സിനിമ നിരൂപകന്മാര്‍ക്ക് വേണ്ടി ഉള്ള പ്രത്യേക പാക്കേജ് ഈ ആശുപത്രിയുടെ പ്രത്യേകതയാണ് .ഒരു രണ്ടു മാസത്തെ പാക്കേജ് .കറന്റ്‌ ബില്‍ അല്ലാതെ വേറെ കാശൊന്നും വാങ്ങാറില്ല. ഇതൊരു സേവനമായാണ് ഈ ഹോസ്പിറ്റല്‍ കാണുന്നത്.

ഡോക്ടര്‍ പതുക്കെ പറ . തന്തക്കു പറഞ്ഞാല്‍ പോലും ഇവന്‍ സഹിക്കും . പക്ഷെ നേരത്തെ പറഞ്ഞ വക്കുണ്ടല്ലോ (നിരൂപകന്‍) അത് വിളിച്ചാല്‍ പിന്നെ നാലു ദിവസം ചങ്ങലക്കിടെണ്ടി വരും .

ആകട്ടെ ഇതു പടത്തിന്റെ നിരൂപണമാണ് കൈയില്‍ ?

പുതിയ പടം ചൈനാ ടൌണ്‍.ഇതു ഇനി ഫാന്‍സ്‌ അസോസിയേഷന്‍ അപ്പീസില്‍ കൊണ്ട് കൊടുത്തു സീല്‍ വാങ്ങി വേണം പ്രസിദ്ധീകരിക്കാന്‍ .

ഒന്ന് വായിച്ചേ.... കേള്‍ക്കട്ടെ

ആശീര്‍വാദ് ഫിലിംസ് ന്‍റെ ബാനെറില്‍ മലയാള സിനിമയുടെ ഓസ്കാര്‍ രവിചന്ദ്രന്‍ (രവി സര്‍ കഷമിക്കണം )എന്നറിയപ്പെടുന്ന ശ്രീ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ മഹത്തായ ചിത്രം നിര്‍മിച്ചിരിക്കുന്നത് .ലവ് ഇന്‍ സിങ്ങപൂര്‍ എന്ന സൂപ്പര്‍ ഹിറ്റ്‌ (?) ചിത്രത്തിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ കഥ, തിരകഥ,സംവിധാനം എന്നിവ ചെയ്തു മലയാളികളെ വീണ്ടും അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു . ഒരു തികഞ്ഞ entertainer എന്ന് വിളിക്കാവുന്ന ഈ ചിത്രം വെറും ഒരു തമാശ ചിത്രം മാത്രമായി കാണരുത് . പകയുടെ,പ്രേമത്തിന്‍റെ,ത്യാഗത്തിന്‍റെ, സൌഹൃതത്തിന്റെ,കുടുംബ ബന്ധങ്ങളുടെ,തന്ത്രങ്ങളുടെ അങ്ങനെ നിരവധി സാധനങ്ങളുടെ സമാഹാരമായ ഒരു മ്യുസിക്കല്‍ ത്രില്ലെര്‍ action കോമഡി ചിത്രമാണ് ഇതു.അഭിനയ കലയുടെ ചക്രവര്‍ത്തി അയ ശ്രീ മോഹന്‍ ലാലിന്‍റെ അഭിനയമാണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് .

അണ്ണാ എന്ന് വിളിച്ച വായ കൊണ്ട് വേറെ ഒന്നും വിളിപ്പിക്കല്ലേ.എടൊ ഒരു സൂപ്പര്‍ താര ചിത്രത്തെ കുറിച്ച് വേറൊന്നും പറയാനില്ലാത്തത്‌ കൊണ്ടല്ലേ ഈ ഹൈ ലൈറ്റ് ഇറക്കുന്നത്‌ ? അതാകുമ്പോള്‍ പിന്നെ ആര്‍ക്കും അളക്കാന്‍ പറ്റില്ലല്ലോ . ഇത്ര കിലോ അഭിനയിച്ചു എന്ന്. സൂപ്പര്‍ താര ചിത്രം ആകുമ്പോള്‍ അഭിനയം ഹൈ ലൈറ്റ് ആകുന്നതിന്റെയും അല്ലാത്തവര്‍ അഭിനയിക്കുമ്പോള്‍ ഏക പോരയ്മ്മ അഭിനയം മോശം ആകുന്നതിന്റെയും രഹസ്യം വേറൊന്നല്ലല്ലോ.അതിരിക്കട്ടെ ഈ ചിത്രം, അതിന്‍റെ കഥ മുതലായ സംഗതികള്‍ ...... അങ്ങനെ വല്ല സംഗതികളും ഒക്കെ ഉണ്ടോടെ ?

ഹും ഉണ്ടോന്നു? എന്നാ പിടിച്ചോ.കഥ തുടങ്ങുന്നത് എണ്‍പതുകളില്‍ നാലു സുഹൃത്തുക്കള്‍,(മോഹന്‍ലാല്‍ (താടി വെച്ചത്)) , ശങ്കര്‍ , ഷാനവാസ്‌,പിന്നെ ഒരാള്‍.നല്ലവരും സല്‍ഗുണ സമ്പന്നരും ആയ ഇവര്‍ ഗോവയില്‍ ഒരു കാസിനോ നടത്തി മാന്യമായി ജീവിക്കുന്നു .

നിന്നേ ഇവരൊക്കെ നല്ലവരും സല്‍ഗുണരും ആണെന്ന് പടത്തില്‍ പറയുന്നുണ്ടോ?

ഇല്ല പക്ഷെ ഒരു പലചരക്ക് കട നടത്തി കൊണ്ട് പോകുന്നത് പോലെ കാസിനോ നടത്തി ജീവിക്കുന്നവരെ നല്ലവര്‍ എന്നല്ലേ പറയാന്‍ പറ്റു. പ്രത്യേകിച്ചും ശത്രുക്കള്‍ ഉള്ളപ്പോള്‍ . അതെന്തോ ആകട്ടെ . അവരുടെ സൌഹൃതം തെളിയിക്കാന്‍ ഒരു ഗാനം തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട് . അത് കഴിയുമ്പോളേക്കും വില്ലന്‍ ഗൌഡ (ഗജ്നിയിലെ വില്ലന്‍ റാവത്ത്) ലാല്‍ അടക്കം നമ്മള്‍ അറിയുന്ന മൂന്ന് പേരെയും തട്ടുന്നു (ചുമ്മാ കേറി വന്നു കത്തി കേറ്റുന്നു).കുട്ടികള്‍ പല വഴിക്കാകുന്നു .കാലം കടന്നു പോകുന്നു. ഇന്നില്‍ കഥ തുടങ്ങുന്നു.സകറിയ (ജയറാം),മാത്തുകുട്ടി (ലാലേട്ടന്‍),ബിനോയ്‌ (ദിലീപ്) എന്നിവരാണ്‌ കുട്ടികള്‍ .ഞെട്ടിയില്ലേ ഡോക്ടര്‍ ?

ശരിക്കും......... ഞാന്‍ ഇതു തീരെ പ്രതീക്ഷിച്ചില്ല ? എന്നിട്ട്

പഴയ നാലു സുഹൃത്തുക്കളില്‍ രക്ഷപ്പെട്ട നാലാമന്‍ ഗോമസ് (ക്യാപ്റ്റന്‍ രാജു) ഈ മൂന്ന് പേരെയും കണ്ടെത്തി ഗോവയില്‍ വിളിച്ചു വരുത്തുന്നു പിന്നെ ഇവരെ പറ്റി ഒരു വാക്ക്. ലാലേട്ടന്‍ ,പ്രത്യേകിച്ചു ജോലി ഒന്നും ഇല്ല അഥവാ ഗുണ്ട പണി ആണ് ജോലി.നന്നാക്കാനായി അടുപ്പമുള്ള (പ്രേമമല്ല തെറ്റിദ്ധരിക്കരുത് ) റോസമ്മ (കാവ്യ) ഇയാളെ ധ്യാന കേന്ദ്രത്തില്‍ നിര്‍ത്തിയിരിക്കയാണ്. ബിനോയ്‌ , ഇയാളും ജീവിക്കാന്‍ എന്താ ചെയുന്നത് എന്നറിയില്ല .പ്രേമമാണ് (ഏതു പെണ്ണിനെ കണ്ടാലും) അകെ കാണിക്കുന്ന അഥവാ അറിയുന്ന പണി.(ഗുണ്ട പണി പോലെ ഇതും ഒരു ജോലി ആയി സ്വീകരിക്കപ്പെട്ടു കഴിഞ്ഞോ ആവൊ?). ജയറാം ,അത് തികഞ്ഞ നിഗൂടതയാണ് പോക്കറ്റ്‌ അടിക്കാരനും , കാര്‍ ബ്രോക്കെര്‍ ഉം ഒക്കെ ആണെന്ന് പറയപ്പെടുന്ന ജയറാമിനെ കണ്ടാല്‍ പറയുകയും ചെയ്യും ഇതൊക്കെ ആണെന്ന്.തന്‍റെ സമ്പാദ്യമായ കാസിനോ ഇവര്‍ മൂവരും ചേര്‍ന്ന് നടത്തണം എന്ന ആഗ്രഹം അറിയിക്കുന്നു .എഴുതി കൊടുക്കാം എന്ന് പറയുന്നെകിലും പടം തീരുന്ന വരെ അത് ചെയുന്നില്ല . ഈ പറഞ്ഞതെല്ലാം വിട്ടു .അഥവാ സഹിച്ചു (ഇപ്പോളത്തെ മലയാളം സിനിമയല്ലേ , സൂപ്പര്‍ താരങ്ങള്‍ അല്ലെ ). അങ്ങനെ അവര്‍ ഗോവയില്‍ എത്തി .പിന്നെ ഇവര്‍ തമ്മിലുള്ള ചെറിയ തമാശകളും പാരയും പ്രേമവും ഒക്കെയായി ആദ്യ പകുതി . പിന്നെ ദോഷം പറയരുതല്ലോ ഒന്നാം പകുതിയുടെ ഏറ്റവും വലിയ ആകര്‍ഷണം ശ്രീ ലാലേട്ടന്‍ അവതരിപ്പിക്കുന്ന തികച്ചും മാദകമായ ഒരു സംഘടന രംഗമാണ് .(ക്ഷമിക്കണം പക്ഷെ ശരീരം മുഴുവന്‍ തുള്ളി തുളുമ്പുന്ന ആ സംഘട്ടനത്തെ വിശേഷിപ്പിക്കാന്‍ വേറെ ഒരു വാക്ക് കിട്ടുന്നില്ല.എഴുപതുകളില്‍ ജയമാളിനിയും അനുരാധയും ഒക്കെ ശരീരം കുലുക്കി കളിക്കുന്ന ക്യബാരെ നൃത്തം ആണ് എന്നിക്ക് അത് കണ്ടപ്പോള്‍ ഓര്‍മ വന്നത് .ശരീരം നോക്കാത്ത ഇയാള്‍ക്ക് ഈ കയ്യില്ലാത്ത ബനിയനും,നിക്കറും ഇട്ടു അടികൂടെണ്ട വല്ല കാര്യവും ഉണ്ടോ?).പിന്നെ മൂന്ന് പേരില്‍ രണ്ടു നായികാ മാരും ലാലേട്ടന്റെ പിന്നാലെയാണ്. ഒന്നാം പകുതി അവസാനിക്കുനതിനു മുന്‍പ് വില്ലന്‍ ഗൌഡ ഇവരെ കാണുകയും അച്ഛനെ പോലെ ഇരിക്കുന്ന മാത്തുകുട്ടിയെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുകയും ചെയുന്നു (പിന്നെ അദേഹം ആരെയും കൊന്നിട്ടില്ല എന്ന് തോന്നുന്നു).തന്‍റെ ബിസ്നെസ്സ് (മയക്കു മരുന്ന് ) ഒറ്റി കൊടുക്കുന്നത് ഗോമസ് അന്നെന്നു മനസിലാക്കി ഗൌടര് എല്ലാത്തിനെയും കള്ള കേസ് ല്‍ കുടുക്കി ഭീഷണിപ്പെടുത്തി എല്ലാ സ്വത്തും എഴുതി വാങ്ങുന്നു .മൂന്ന് ദിവസം കഴിഞ്ഞാല്‍ (election കഴിഞ്ഞാല്‍ ) എല്ലാത്തിനെയും തട്ടും എന്ന് പ്രഖ്യാപിക്കുന്നു.അങ്ങനെ ഇനി എന്തെകിലും ഒക്കെ സംഭവിക്കും എന്ന് തോന്നിപ്പിക്കുന്ന (ആരാധകര്‍ക്ക് ) ഒന്നാം പകുതി അവസാനിക്കുന്നു .പറയാന്‍ മറന്നു സി വി എന്നാ ഒരു തമാശ ഗുണ്ട നേതാവായി സുരാജ് അവതരിക്കുന്നു .(അവതര ഉദ്ദേശം പതിവ് പോലെ കാണികളുടെ ക്ഷമ പരീക്ഷിക്കുക എന്നത് തന്നെ )


അതിനു ശേഷം .....

നിറുത്തെടാ തെണ്ടികളെ ..........

ഡേ പ്രേക്ഷകാ നീ .. നിനക്ക് ബോധം വന്നോടെ ?

ഉണ്ടെങ്കില്‍ ഞാന്‍ ഈ ജാതി പടത്തിനു ഒക്കെ പോകുമോ? ഇനി ഞാന്‍ പറയാം, ഗൌടയും മാത്തുകുട്ടിയും പിള്ളേരും ആയുള്ള ബുദ്ധിയും ശക്തിയും ഉപയോഗിച്ചുള്ള പോരാട്ടം രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക്‌ കിട്ടുന്നത് . കുടിച്ചു കുന്തം മറിയുന്ന താരങ്ങള്‍,രേന്ജിനി ഹരിദാസും സുരാജും ഒക്കെ കൂടിയുള്ള താരങ്ങളുടെ സംഘ ഗാനം/നൃത്തം ,ലാല്‍ ഏട്ടന്റെ അമ്മെനെഷ്യം, ഒരു സുമോ ഗുസ്തിക്കാരന്റെ (പുള്ളി അന്നെങ്കില്‍ ശവമടക്കിനു പോയാലും മത്സരത്തിനു ഉപയോഗിക്കുന്ന അടിവസ്ത്രം പോലത്തെ സാധനം മാത്രമേ ധരിക്കു!!!) ഭാവാഭിനയം . കാവ്യാ മാധവന്‍ തന്‍റെ തടിച്ചുരുണ്ട ശരീരവുമായി നല്ല കിടിലം ഫിഗര്‍ ഉള്ള ബാക്കി രണ്ടു നയികമാരോടോത്തു നടത്തുന്ന സംഘ നൃത്തം മുതലായവ ആസ്വദിക്കാം .അവസാനം ഒരിക്കലും അവസാനിക്കാത്ത ഒരു സംഘട്ടനത്തിനു (ഇതു പോലെ ഒന്ന് ഇതിനു മുന്‍പ് കണ്ടത് താന്തോന്നി എന്നാ പടത്തിലാണ് ) ശേഷം ലാലേട്ടന്‍ ബുദ്ധി ഉപയോഗിച്ച് (ഇനി അതിന്‍റെ കുറവ് വേണ്ട ) ഗൌടയെ അകത്താക്കുന്നു . ശുഭം

അപ്പോള്‍ പറഞ്ഞു വന്നത് ..

മലയാള സിനിമയില്‍, സൂപ്പര്‍ താര ചിത്രങ്ങളില്‍ കഥ തിരകഥ എന്നിവ ഒരു അടംബരമാണല്ലോ .( സൂപ്പര്‍ താരങ്ങള്‍ ലളിത ജീവിതത്തില്‍ വിശ്വസിക്കുന്നവരും) .പിന്നെ ഈ ചിത്രത്തില്‍ ജയറാമും ദിലീപും മിമിക്രി , സ്കിറ്റ് എന്നിവയില്‍ ആരാണ് മുന്നില്‍ എന്നാ കാര്യത്തില്‍ മത്സരിക്കുന്നു .ലാലേട്ടന്‍ സുമോ ഗുതിക്കാരനായ താരവുമായി ഭാവാഭിനയത്തില്‍ മത്സരിക്കുന്നു .നായികമാര്‍ക്കും വില്ലനും ചരിത്രപരമായ ദൌത്യങ്ങള്‍ അല്ലാതെ വേറെ ജോലി ഒന്നും ഇല്ല. ഈ ചിത്രത്തിന്റെ രണ്ടാം പകുതി കുറ്റവാളികളെ സത്യം പറയിക്കാന്‍ ഉപയോഗിക്കാവുന്നതാണ് (എന്തിന്ന ഈ നാര്‍ക്കോ ടെസ്റ്റ്‌ ഒക്കെ നടത്തി വിവാദം ഉണ്ടാക്കുന്നേ ).അദ്ദേഹത്തിന്റെ നൃത്തം എങ്ങനെ പോയാല്‍ ഉടനെ മറ്റേ താരത്തിന്റെ പ്രസശ്തമായ കലാ രൂപത്തിനോട് അടുത്ത് കൊണ്ടിരിക്കുന്നു

അപ്പോള്‍ അഭിനയം ?

ഒന്ന് പോടെ തമാശ പറയാതെ. ഈ ചിത്രത്തില്‍ ആകെയുള്ളത് സ്റ്റേജ് ഷോ കളില്‍ കാണിക്കുന്ന തരം തമാശകള്‍ ആണ് . ഏതൊക്കെ ആണ് അഭിനയം എങ്കില്‍ സുരാജും ,ജയറാമും ,ദിലീപും അഭിനയിച്ചു തകര്‍ക്കുന്നു.ലാല്‍ എന്ത് ചെയുന്നു എന്ന് ചോദിക്കരുത് . ഫാന്‍സ്‌ എന്നേ തല്ലും . സ്വല്‍പ്പം കാവ്യയുടെ ഭാവാഭിനയം ഉണ്ട് (പേടിക്കണ്ട കുറച്ചേ ഉള്ളു )

ചുരുക്കത്തില്‍ പറഞ്ഞാല്‍ ...

സഹോദരങ്ങളെ .. ഈ ചിത്രവും ഒരു പക്ഷെ കോടികള്‍ വാരിയേക്കാം. ലോകത്തുള്ള എല്ലാ കേന്ദ്രങ്ങളിലും റീ ലി സ് ചെയ്തു കോടികള്‍ നേടിയേക്കാം . പക്ഷെ ഈ ചിത്രം നിലവാരം ഇല്ലാത്തതും തല്ലി പൊളിയും ആണ് എന്ന് എന്റെ അഭിപ്രായം. കൂടുതല്‍ ഈ നിലവാരത്തില്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങും (അതും പൊതു ജനം കൊതിക്കുന്നത് ഇതാണ് എന്ന പേരില്‍ ) എന്നല്ലാതെ ഇങ്ങനത്തെ ചിത്രങ്ങളുടെ പ്രസ്ക്തിയിലും വിജയത്തിലും മറ്റൊന്നും ഞാന്‍ കാണുന്നില്ല

13 comments:

  1. ഞാന്‍ ഡബിള്‍സു കണ്ടതിനു ശേഷം ഈ പടം കണ്ടത് കൊണ്ട് എനിക്ക് ഈ ചിത്രം വളരെ മികച്ച ഒന്നായി തോന്നി . എന്തായാലുംകൊടുത്ത പണം മുതലായി

    ReplyDelete
  2. dear prshakan..

    njan ee chithrathinte releasing show kandathaanu..frm sreekumar..trivandrum...

    haangover enna Hollywood film valare vrithiketta reethyil remake cheythirikkunnu..athre ullu ithum..

    ini ennanavo malayala cinema nannavunnee...

    thankal ee paranjathu pole thanneyaanu enikkum feel cheythathu...
    kure vrithiketta comedy...film nu pokumpol dhayavaayi ningalde saamanya budhi kude kond pokaruth..pls...mainly,while u watch the climax,...a climax without any logic...

    super thaarangalude presence kond oru pakshe initial collection kityekkam..saryanu..kochu pillerkulla film..nothing bigger than this...

    mohan lal oru pakshe aa shirt illatheyulla fight scene ozhivakamayirunnu...enkil kurach kude njoyable aayene..

    dileep is back to his kalabhavan days..same comedy ..

    jayaram..i xpected smthing frm him..but without a strong script wat he can do???

    naayikamarude aavasyam undarunno ennu doubt aaanu

    ReplyDelete
  3. damn borring film..without any logic as preshakan said...

    holly wood film haangover valare vrithikedayi remake cheyth vachirikkunnu..

    ReplyDelete
  4. ഓസ്കാര്‍ രവിചന്ദ്രന്‍ അല്ല പ്രേക്ഷകാ.. ആസ്കാര്‍ രവിചന്ദ്രന്‍ (ഓന്തിന്റെ ഓ അല്ല ആനയുടെ ആ).

    ReplyDelete
  5. mohanlal >> shirt illathe fight scenes valare borring aayithonnunnund..avoid cheyamayirunnu..
    mr.mohanlal ningal oru kaaryam manasilakkanam..sphadikam polull film irangya kaalathe sareeramalla ningaludeth..praayavum..cb yile pranaya gaanavum china town le fight scenes um...its damn borring man..pinne maramandanmaaraya fans kaare thripthipeduthanaanenkil ok..no comments..

    jayaram :: i ecxpected smthing frm his side.but without a strong script wat he can do??enthokkeyo kaanichu koottunnu..

    dileep : he s back to his kalabhavan days..kaaranam ee film le mikka comedy s um dileep pand stagil cheythitullathaanu..pazha veenju superstar kuppiyil..

    naayikamarude aavsayam ee padathil undayirunnuvo ennu samsayamaanu..

    asianet md mr. madhavantennu cash medichittano ennariyilla renjini haridasum avalude kuttikalum idakku vannu enthokkeyo kaanikkunnund..cheap items[dressing was just ok]

    ellam kondum vishuvinu 5 vayassinu thaazheyulla kuttikalku njoy cheyaanulla chithram.
    thats all

    ReplyDelete
  6. മോഹന്‍ലാല്‍ ദേഹം അനങ്ങാതെ സന്കട്ടണം ചെയ്‌താല്‍ അത് കുറ്റം . ദേഹം അനങ്ങിയാല്‍ അതും കുറ്റം . ഈ സിനിമയില്‍ അദ്ദേഹം നന്നായി തന്നെ സന്കട്ടണം ചെയ്തു എന്നാണു എനിക്ക് തോന്നിയത്(അത് മാത്രമേ ചെയ്യാന്‍ ഉള്ളു അദ്ദേഹത്തിന് ഇതില്‍ , കോമഡി പിന്നെ അദ്ദേഹത്തിന് യോജിച്ച രീതിയില്‍ ഉള്ള കോമഡി സിനിമകളുടെ കാലം കഴിഞ്ഞു പോയില്ലേ , അഥവാ ഇപ്പൊ മലയാളികള്‍ക്ക് മിമിക്രികാര്‍ ചെയ്യുന്നത് മാത്രം മതിയല്ലോ )

    പിന്നെ പോക്കിരിരാജ, ക്രിസ്ടിയന്‍ ബ്രോതെര്സ്‌ ഇവയെക്കളും കൂതറത്തരത്തിന്റെ അളവ് കൂടിയത് കൊണ്ട് ..ഇവയെക്കളും കൂടുതല്‍ വിജയവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. കാരണം അതല്ലേ നമ്മള്‍ പ്രേക്ഷകരുടെ ഒരു നിലവാരം . എത്ര കൂതറ കൂടുന്നോ അത്രയും വിജയവും ഉണ്ടായിരിക്കും .

    കാണ്ടഹാര്‍ പൊട്ടിയത് അതിന്റെ കഥയുടെ പാളിച്ച ആണെന്നാണോ കരുതിയത്‌ ? അല്ല അതില്‍ മോഹന്‍ലാലിനെ അങ്ങോട്ട്‌ കയറി ആരും പ്രേമിക്കുന്നില്ല!! അതില്‍ സുരാജിന്റെ കൂതറ കോമഡി ഇല്ല ! മോഹന്‍ലാലും പതിനാറു വയസ്സുള്ള പെന്കൊച്ചുങ്ങളും ആയുള്ള നൃത്തം ഇല്ല ! പിന്നെ എങ്ങിനെ പോളിയാതിരിക്കും കാണ്ടഹാര്‍ ?


    ഇപ്പൊ മനസ്സിലായോ പ്രേക്ഷക കാര്യങ്ങളുടെ കിടപ്പ് . കൂതറ ആയാല്‍ കളക്ഷന്‍ കൂടും എന്ന ഒരു സമവാക്യം തന്നെ ഉരുത്തിരിയപ്പെട്ടു തുടങ്ങി . സില്‍ സില തുടങ്ങി വച്ച ആ കൂതറ പടയോട്ടം ഇനിയും തുടരും ..ജയ്‌ കൂതറ

    ReplyDelete
  7. എനിക്ക് ഏറ്റവും ശ്രദ്ധേയം ആയി തോന്നിയത് ആദ്യം കമന്റ്‌ ഇട്ട അനോണിയുടെതാണ് . ഇന്നു ഇറങ്ങിയ ഡ ബിള്‍ സ് എന്ന പടം ആദ്യ ഷോ ക്ക് (11 .30 ക്ക് ) പോയി കണ്ടു ഇറങ്ങിയ ഉടനെ ചൈന ടൌണ്‍ എന്ന പടത്തിനും കയറി (2 .30 ക്ക് ) അത് കഴിയുന്നതിനു മുന്‍പേ (മൂന്ന് മണികൂര്‍ ആണ് ആ പടത്തിന്റെ നീളം )5 . 25 നു ഈ പോസ്റ്റിനു കമന്റ്‌ ഇടാന്‍ കാണിച്ച ശുഷ്കാന്തി ..... നമിച്ചണ്ണാ നമിച്ചു . (കണ്ടു പടിക്കിനെട നാറികളെ ഇതാണ് അത്മര്തത )

    ഇവരൊക്കെ ആര്‍ക്കു വേണ്ടിയാണു ഈ പട പൊരുതുന്നത് ? ഇവരെയൊക്കെ നോക്കി നിരന്തരം മുണ്ട് പൊക്കി കാണിക്കുന്ന താരങ്ങള്‍ക്ക് വേണ്ടിയോ ? കഷ്ടം .

    "അതില്‍ മോഹന്‍ലാലിനെ അങ്ങോട്ട്‌ കയറി ആരും പ്രേമിക്കുന്നില്ല!! അതില്‍ സുരാജിന്റെ കൂതറ കോമഡി ഇല്ല ! മോഹന്‍ലാലും പതിനാറു വയസ്സുള്ള പെന്കൊച്ചുങ്ങളും ആയുള്ള നൃത്തം ഇല്ല" എന്നു പറഞ്ഞ അനോണി യോട്

    ഏതൊക്കെ ഉള്ള പടങ്ങളുടെ ലിസ്റ്റ് തരട്ടെ . റെഡ് ചില്ലി , സാഗര്‍ ജാക്കി , അലക്സാണ്ടര്‍ , .... തുടങ്ങി ചൈന ടൌണ്‍ വരെ പോരെ അനിയാ? ( പിന്നെ ഈ ചിത്രത്തിലെ അദേഹം നടത്തുന്ന മാദക സംഘട്ടനം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം . അതും ഇഷ്ടപ്പെടാന്‍ ആരെങ്കിലും വേണമല്ലോ

    ReplyDelete
  8. . റെഡ് ചില്ലി , സാഗര്‍ ജാക്കി , അലക്സാണ്ടര്‍ , ഇതിലൊക്കെ എവിടെ ഈ പറഞ്ഞ രംഗങ്ങള്‍ റെഡ്‌ ചിള്ളീസില്‍ എവിടെ മോഹന്‍ലാലിന്റെ നൃത്തരംഗം , എവിടെ പ്രണയ രംഗം ? അലക്സന്ടെരില്‍ എവിടെ പ്രണയവും നൃത്തവും മോഹലലിന്റെ ? .സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ എവിടെ ലാല്‍ നൃത്തം ചെയ്യുന്നു ? അപ്പൊ ഇയാള അത് ഒന്നും കണ്ടില്ലേ ? പിന്നെ ആദ്യം കമന്റ് ഇട്ട അനോണി പടം കണ്ടിട്ടുണ്ടാവും പ്രേക്ഷകാ , പതിനാലിന് ആണ് ഡബിള്‍സ ഇറങ്ങിയത് എന്നാണ് എന്റെ അറിവ് , ഒരു സിനിമ അന്ന് വൈകീട്ടും മറ്റേ സിനിമ വിഷു ദിനത്തിലും കണ്ടു കൂടെ . അല്ലാതെ താങ്കളെ പോലെ അലക്സാണ്ടര്‍ കാണാതെ പോക്കിരി രാജാ നളതാണെന്ന് എല്ലാരും പറയും എന്ന് കരുതിയോ . അവനവന്‍ ചെയ്യുന്നത് വേറൊരാള്‍ ചെയ്യുമ്പോള്‍ പെട്ടെന്ന് തിരിച്ചരിയമല്ലോ അല്ലെ ?

    ReplyDelete
  9. അനോണി അപ്പോള്‍ doubles പതിനാലിന് ഇറങ്ങി എന്ന അറിവ് വെച്ച് കാച്ചിയതാ അല്ലെ . സംഗതി ഇന്നലെയാ ഇറങ്ങിയേ . ഇനി ഇങ്ങനെ കാച്ചുമ്പോള്‍ ശ്രദ്ദിക്കുക. കൂറ പടം എന്നത് പോലെ പടം കാണാതെ അഭിപ്രായം പറയുക എന്നതും ഒരു പുതിയ രീതി ആണല്ലോ അല്ലെ (ഉടനെ നിരോധിക്കുന്നതയിരിക്കും .എന്നിക്ക് അങ്ങനെ തോന്നിയാല്‍ )
    സാഗര്‍ ജാക്കി യില്‍ വെണ്ണിലാവേ എന്ന് തുടങ്ങുന്ന ഭാവനയുംയുള്ള ഗാന രംഗം പിന്നെ നായകന്റെ അച്ഛന്‍ മരിക്കുമ്പോള്‍ പാടുന്നത് ആണല്ലേ ,ചില്ലി എന്ന ചിത്രത്തില്‍ പിന്നെ സകല പെണ്ണുങ്ങള്‍ക്കും ലലെട്ടനോട് പ്രണയം അല്ലെ
    അപ്പോള്‍ ചുരുക്കത്തില്‍ അനിയന് മതിയായില്ല അല്ലെ . അനിയാ മൃഗങ്ങളോടും ,മലയാള സൂപ്പര്‍ താരങ്ങളോടും ക്രൂരത കാണിച്ചാല്‍ മേനക ഗാന്ധി ഇടപെടും പറഞ്ഞേക്കാം .ഈ തടിയും വെച്ച് ഇനി അയാള്‍ ബ്രേക്ക്‌ ഡാന്‍സ് കൂടെ ചെയണം എന്ന് പറഞ്ഞാല്‍ ... നീയൊക്കെ അയാളുടെ പുക കണ്ടേ നിര്‍ത്തുക യുല്ലോ?

    ഇതു പോലെയുള്ള അനോണി കളെയാണ് ബ്ലെസി ബ്രമാരത്തില്‍ മൂത്രം ഒഴിക്കുന്ന ലാല്‍ ഏട്ടന്റെ അടുത്തുവന്നു കുനിഞ്ഞിരുന്നു മുകളിലേക്ക് നോക്കി അണ്ണാ പമ്പ് കിടിലം എന്ന് പറയിപ്പിക്കുന്നത് . അദേഹം ഇവിടെ ചെയുന്നത് മറൊന്നല്ല

    ReplyDelete
  10. It is known to everyone that if you write anything bad about a movie, it will become a super hit. (eg: Pranchiyettan, Christian Brothers, etc). On the other hand, if you write anything good about a film, it will become flop (eg: Anwar, Urumi). This shows that majority of Malayali viewers have exactly opposite taste of that of you. Thank god, You did not like this film.!! So now it is sure that this movie will become another Christian Brothers.

    ReplyDelete
  11. ഓഗസ്റ്റ്‌ 15 , ത്രില്ലെര്‍ , അലക്സാണ്ടര്‍ എന്നിവയും എന്നിക് ഇഷ്ടപ്പെട്ടിരുന്നില്ല . അതൊക്കെ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നല്ലോ അല്ലെ . അനിയാ പലപ്പോഴും പറയാറുള്ളത് പോലെ ഇവരുടെ പൊട്ടാ പടം വിജയിച്ചാല്‍ നിനക്കൊക്കെ വല്ലതും തരുമോ (ഇതു പോലത്തെ കുറെ പടങ്ങള്‍ കൂടി അല്ലാതെ ) അതോ നിനക്കൊക്കെ ഇവരെ ഇങ്ങനെ സ്ക്രീനില്‍ കണ്ടു കൊണ്ടിരുന്നാല്‍ മാത്രം മതിയോ ?

    ReplyDelete
  12. രാഹുല്‍April 16, 2011 at 4:31 PM

    ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. വേറൊന്നും അല്ല, ക്രിസ്ത്യന്‍ സഹോദരങ്ങളുടെ ക്ഷീണം തീര്‍ന്നില്ല.

    തൂവാനത്തുമ്പികളും, താളവട്ടവും, കിരീടവും, സദയവും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകളും ഒക്കെ ഈ പടം ഹിറ്റ്‌ ആക്കുന്നവരെ കാണിച്ചാല്‍ അവരൊക്കെ അട്ടി തുപ്പുമായിരിക്കും. രണ്ടു സൂപ്പര്‍ താരങ്ങളുടെയും പടങ്ങള്‍ കാണുമ്പോള്‍ രാജപ്പന്‍, അഥവാ സരോജ് കുമാര്‍ പറഞ്ഞ ഡയലോഗ് ആണ് ഓര്‍മ്മ വരുന്നത്. "കഥയൊക്കെ ആര് നോക്കുന്നു ? എന്റെ ആരാധകര്‍ക്ക് എന്നെ രണ്ടര മണിക്കൂര്‍ കണ്ടു കൊണ്ടിരിക്കണം."

    ലാലേട്ടാ നിങ്ങള്‍ എന്ന വ്യക്തിയെ അല്ല, ലാലേട്ടന്‍ എന്ന നടനവൈഭവത്തെ ആണ് ഞാന്‍ ആരാധിക്കുന്നത്....

    --ഇനിയും പ്രതീക്ഷ വിടാത്ത ഒരു പഴയ കല ലാല്‍ ആരാധകന്‍

    പ്രേക്ഷകാ, ഇവിടെ കമന്റിടുന്ന പലര്‍ക്കും വിവേചന ബുദ്ധിയില്ല. അവരോടു കയര്‍ത്തു കമന്റ്‌ അടിക്കാന്‍ നില്‍ക്കണ്ട.. :)

    ReplyDelete
  13. ഈ മുകളില്‍ എഴുതിയ കമന്റിന് (ബൈ രാഹുല്‍) ഒരു സൂപ്പര്‍ ലൈക്ക്....

    ReplyDelete