Sunday, February 27, 2011

നാടകമേ ഉലകം (Nadakame Ulakam)

എന്താ അണ്ണാ ഒരു മ്ലാനഭാവം ?

ഓ ഒന്നുമില്ല .

ഹ.... ഇങ്ങേരു ഇക്കാലത്ത് മലയാള സൂപ്പര്‍ താരങ്ങള്‍ അവരുടെ ചിത്രത്തിന്റെ ക്ലൈമാക്സില്‍ അഭിനയിച്ചു തകര്‍ക്കുന്നത് പോലെ നിര്‍വികാരമായി നില്‍ക്കാതെ കാര്യം പറ .

എന്ത് പറയാന്‍? എനിക്ക് കിട്ടേണ്ടത് ഞാന്‍ ചോദിച്ചു വാങ്ങി.ഇന്നലെ നാടകമേ ഉലകം കണ്ടെടെ .

ഓ ഏപ്രില്‍ ഫൂളിന് ശേഷം നമ്മുടെ വിജി തമ്പി എടുത്ത പടം അല്ലെ?എങ്ങനെയുണ്ട് തകര്‍പ്പന്‍ കോമഡി തന്നേ?

ഒന്ന് പോടെ.വിജി തമ്പി സംവിധാനം ചെയുന്ന,മുകേഷ്,സുരാജ് ,ജഗദീഷ് എന്നിവര്‍ പ്രധാന വേഷം ചെയുന്ന ഒരു ചിത്രത്തില്‍ നിന്ന് ലോക നിലവാരത്തില്‍ ഉള്ള കോമഡി പ്രതീക്ഷിച്ചാണ് പോയതെങ്കില്‍ അത് പോയവന്റെ തെറ്റ് .അതാ ഞാന്‍ പറഞ്ഞെ എനിക്ക് കിട്ടേണ്ടത് ഞാന്‍ ചോദിച്ചു വാങ്ങി എന്ന്.

അണ്ണാ നിങ്ങള്‍ സിനിമയെ കുറിച്ച് പറഞ്ഞെ .

ഈ പടത്തെ കുറിച്ചൊക്കെ എന്ത് പറയാനാ? ശശീന്ദ്രന്‍ വടകരയാണ് കഥ തിരക്കഥ .പ്രസ്തുത സംഭവം ഇങ്ങനെ.പോക്കരങ്ങാടി എന്ന (കു)ഗ്രാമം .അവിടുത്തെ സഹകരണ ബാങ്കിലെ മാനേജര്‍ ആണ് ഓമനകുട്ടന്‍ (മുകേഷ് ) ഭാര്യ (സരയു ), മകള്‍.ഭാര്യ വീട്ടില്‍ താമസം . അമ്മായി അച്ഛന്‍ ലാഭം ലംബോദരന്‍ പിള്ള (ജഗതി ) . സ്വന്തം കുടുംബത്തില്‍ അച്ഛന്‍ സോഷ്യ ലിസ്റ്റ് കുമാരന്‍ , അനിയന്‍ വിനു മോഹന്‍ ( വിനു മോഹനെ കണ്ടപ്പോള്‍ സത്യമായും എനിക്ക് ചിരി വന്നു . ഈ ചെറുക്കനെ വരെ പേടിയാണല്ലോ സൂപ്പര്‍ താര ആരാധകര്‍ക്ക് എന്ന് !!).പിന്നെ സഹോദരി സോനാ നായര്‍ , ഭര്‍ത്താവു സലിം കുമാര്‍.ബാങ്കിലെ പ്യൂണ്‍ ജഗദീഷ്, ഗ്രാമത്തിലെ പാലുകാരി മില്‍മ ഗിരിജ (ബിന്ദു പണിക്കര്‍ )മകള്‍ ശരണ്യമോഹന്‍(വിനു മോഹനുമായി ലൈനാണ് ) സഹകരണ ബാങ്ക് തുടങ്ങിയതോടെ നഷ്ടത്തിലായ ബ്ലേഡ് ആണി കുറുപ്പ് (ജനാര്‍ധനന്‍ ). ഇത്രയും പേരൊക്കെ ഉണ്ടെന്നു കരുതി തെറ്റിധരികരുത് .ഇടവേള വരെ എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം തള്ളി നീക്കുക എന്നല്ലാതെ ഇവര്‍ക്ക് മിക്കവര്‍ക്കും ഒരു പണിയും ഇല്ല. ഓമനകുട്ടന്‍ നാടകഭ്രാന്തനാണ്.ബാങ്ക് വാര്‍ഷികത്തിന് നടത്താനുള്ള നാടകത്തിനു വേണ്ടി നായികയായി ശരണ്യ മോഹനെ എടുക്കുന്നു.ഇത്ര താല്പര്യം എടുത്തു സൃഷ്ടിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങള്‍ കാണിക്കുന്നുണ്ട് .തികച്ചും ഉദാത്തം !!!!!

അണ്ണാ കഥ ചോദിച്ചാല്‍ നിങ്ങള്‍ പശ്ചാത്തല വിവരണം ആണല്ലോ.കഥയിലേക്ക്‌ വരാമോ ?

അനിയാ ഇടവേള വരെ ഏതൊക്കെ തന്നെയേ ഉള്ളു. കഥ പോലെ ഒരു സാധനം വരുന്നത് ഇടവേളക്കു ശേഷമാണു.ആ ഗ്രാമത്തില്‍ എത്തുന്ന സുപ്രസിദ്ധ സംവിധായകന്‍ (?) എന്നവകാശപ്പെടുന്ന സുരാജ് . അദേഹം തന്റെ പുതിയ പടത്തിന്റെ കഥ തിരകഥ നായക വേഷം ഇവയെല്ലാം ഓമനക്കുട്ടന്‍ ചെയ്യണം എന്ന് നിര്‍ബന്ധിക്കുന്നു ഒപ്പം നിര്‍മാണവും !!!.അഞ്ചു ലക്ഷം രൂപയ്ക്ക് പടം തീര്‍ക്കാം എന്നൊക്കെ ആണ് അടിച്ചു വിടുന്നത്.(ജീവിതത്തില്‍ പത്തു മിനിട്ട് തികച്ചു നിന്ന് ഷൂട്ടിംഗ് കണ്ടിട്ടില്ലാത്ത എനിക്ക് പോലും അറിയാം അഞ്ചു ലക്ഷം രൂപ സൂപ്പര്‍ താരത്തിനു കൂളിംഗ്‌ ഗ്ലാസ്‌ വാങ്ങാന്‍ തികയില്ല എന്ന്) ഗ്രാമത്തില്‍ മൊത്തം നിഷ് കള ഗ്ഗര്‍ നിരഞ്ഞതായത് കൊണ്ട് (നായകന്‍ പ്രത്യേകിച്ചും) ഇതൊക്കെ വിശ്വസിച്ചു നായകന്‍ പ്രസ്തുത ചുമതലകള്‍ എല്ലാം ഏറ്റെടുക്കുന്നു.ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാണ് സുരാജ് സംവിധായകനല്ല മരിച്ചു കൊടംബകത്തു ഒരു കസ്ടുമര്‍ ആയിരുന്നു എന്നറിയുന്നത്.നിവര്‍ത്തിയില്ലാതെ ഓമനക്കുട്ടന്‍ സംവിധാന ചുമതലയും ഏറ്റെടുക്കുന്നു .(തികഞ്ഞു !!) പല പ്രശ്നങ്ങളെയും നേരിട്ട് ഒരു വിധം പടം പൂര്‍ത്തിയാക്കുന്ന ഓമനക്കുട്ടന്‍ (ബാങ്കിലെ കാശു പോലും രഹസ്യമായി തിരിമറി നടത്തുന്നുണ്ട് ഇതിനായി) വിതരണക്കാരെ കിട്ടാതെ കുഴങ്ങുന്നു . ഒടുവില്‍ അകെ പ്രശ്നമായി വിതരണക്കാരനെ തേടി മദിരാശിക്കു പോകുന്ന ഓമനക്കുട്ടന്‍ ഒരു പ്രമുഖ നിര്‍മാതാവിന്റെ (സിദിക് )കാറിടിച്ച് ആശുപത്രിയില്‍ ആകുന്നു.ഓമനക്കുട്ടന്‍ രക്ഷപ്പെടുമോ ?പടം (എന്റെ കാശി ത്തുംബക്ക് എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര് ) പുറത്തിറങ്ങുമോ ? സുരാജിനും പിന്നെ ആകാശത്ത് നിന്നും പൊട്ടി വീണ മുടിയും താടിയും വളര്‍ത്തിയ ഗുണ്ടകള്‍ എന്ന് ഒറ്റ നോട്ടത്തില്‍ പറയാവുന്ന രണ്ടു മൂന്ന് പേര്‍ക്കും എന്ത് സംഭവിക്കും ? വിനു-ശരണ്യ മോഹന്മാരുടെ പ്രണയം പൂവണിയുമോ ? തുടങ്ങിയ ത്രസിപ്പിക്കുന്ന ചോദ്യങ്ങക്ക് ഉത്തരം കിട്ടാന്‍ ഉടനെ പോകുക നിങ്ങളുടെ തൊട്ടടുത്ത സിനിമ ശാലയില്‍ ( വേഗം ചെന്നില്ലേല്‍ മാറും പടം !!!). ഇതു തന്നെ കാര്യം . സമാധാനം അയോടെ നിനക്ക് ?

അന്നാണ് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ട എന്തെങ്കിലും ?

മനപൂരവം ആണെന്ന് ഞാന്‍ കരുതുന്നില്ല . സിനിമയുമായി നേരിട്ട് ബന്ധവും ഇല്ല (അത് പിന്നെ ഈ ചിത്രത്തില്‍ കാണിക്കുന്ന മിക്ക സംഭവങ്ങള്‍ക്കും ഇല്ല ) . എങ്കില്‍ പോലും ഒരു രംഗത്തില്‍ പഴയ ഒരു മോഹന്‍ ലാല്‍ ആരാധകനോട് "നീ ലാലിനെ വിട്ടോടെ ?" എന്ന് ചോദിക്കുമ്പോള്‍ പറയുന്ന ഒരു മറുപടി ഉണ്ട് . അത് ഇങ്ങനെ ..." രാവിലെ ടി വി വെച്ചപ്പോള്‍ അതില്‍ ലാലേട്ടന്‍ പറയുന്നു beauty meets quality . പോയി സ്വര്‍ണം വാങ്ങാന്‍ .ലാലേട്ടന്‍ പറഞ്ഞതല്ലേ എന്ന് കരുതി പൊയ് കുറച്ചു സ്വര്‍ണം വാങ്ങി .തിരിച്ചു വീട്ടില്‍ വന്നു ടി വി വെച്ചപ്പോള്‍ പിന്നെയും ലാലേട്ടന്‍ പറയുന്നു വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിനു നാട്ടില്‍ തേടി ....... പൊയ് കടല്‍പ്പുറം കമ്പനിയില്‍ പണയം വെക്കാന്‍ . ശരി ലാലേട്ടനല്ലേ അതും ചെയ്തു കാശുമായി വീട്ടില്‍ എത്തിയപ്പോള്‍ ടി വി യില്‍ വീണ്ടും ലാലേട്ടന്‍ ചോദിക്കുന്നു വൈകിട്ടെന്താ പരിപാടി? .കിട്ടിയ കാശു മുഴുവന്‍ അടിച്ചു തീര്‍ത്തു ..........." . സംഗതി തമാശ ആണെങ്കിലും ഒരു വലിയ സത്യം ആണ് ആ വരികളില്‍ ഉള്ളത് എന്നൊരു തോന്നല്‍ .

ഇതൊന്നും പത്രത്തില്‍ ഇടാന്‍ പറ്റില്ല പറ്റില്ല. അതിരിക്കട്ടെ ഇതു ഏതെങ്കിലും പടത്തിന്റെ അനുകരണം ആണോ ? ആണെങ്കില്‍ പ്രബുദ്ധരായ മലയാളികള്‍ സഹിക്കില്ല . അവര്‍ ഒറിജിനല്‍ മാത്രമേ നോക്കു, കാണു , ആസ്വദിക്കു

അനിയാ ഇങ്ങനെ ഒരു പടം എടുക്കാന്‍ മാത്രം മണ്ടന്മാര്‍ (കാണാനും ) ഈ ഭൂലോകത്ത് മലയാളികള്‍ മാത്രമേ ഉണ്ടാകു.ആയതിനാല്‍ നീ അത് പേടിക്കണ്ട .

ശരി എന്തെങ്കിലും സന്ദേശം ?

അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്‌.പ്രതിഭ എന്നാ സാധനം ഉണ്ടെങ്കില്‍ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ക്കും നല്ല സിനിമ എടുക്കാന്‍ പറ്റും എന്നൊരു സന്ദേശം ഈ സിനിമ നല്‍കുന്നുണ്ട് . (കാശുള്ള ഒരു നിര്‍മ്മാതാവോ വിതരണക്കാരനോ കയ്യില്‍ വേണം എന്ന് മാത്രം.അതില്ലാത്തവര്‍ നല്ലൊരു നിര്‍മാതാവിന്റെ വണ്ടിക്കു മുന്നില്‍ ചാടുക).പ്രതിഭ അളക്കാന്‍ ഉപകരണം ഒന്നും ഇല്ലാത്ത സ്തിതിക്ക്,സംഗതി ഉണ്ട് എന്ന് വിശ്വസിക്കുന്ന എത്രപേര്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട്‌ പുതിയ ഫിടിലും,ചാര്‍ സൗ ബീസും ആയി ഈ വര്‍ഷവും ഇറങ്ങുമോ ആവൊ ? ഈശ്വരോ രക്ഷതു ......

അപ്പോള്‍ ചുരുക്കത്തില്‍ ...

അതി ഭാവുകത്വം കുറച്ചു, വൃത്തിയായിട്ട് എഴുതിയിരുന്നെങ്കില്‍ ഒരു നല്ല സീരിയല്‍ ആക്കാമായിരുന്ന ഇതിവൃത്തം സിനിമ ആക്കി കൊന്ന സംവിധായകന് അഭിവാദനങ്ങള്‍

17 comments:

  1. "സംഗതി തമാശ ആണെങ്കിലും ഒരു വലിയ സത്യം ആണ് ആ വരികളില്‍ ഉള്ളത് എന്നൊരു തോന്നല്‍ ."

    എന്ത് വലിപ്പമുള്ള സത്യം അല്ലെ. അഞ്ചു വര്ഷം മുന്‍പ് എങ്ങോ വന്ന ഒരു പരസ്യം. അത് അധികം താമസിയാതെ തന്നെ ഒരു ചിപ്സിന്റെ പരസ്യത്തിനു ഉപയോഗിച്ചു. ഇപ്പൊ അതും ഇല്ല. ബാകി രണ്ടു പരസ്യങ്ങളും ഇപ്പോള്‍ ഉള്ളത് തന്നെ. ഈ മൂന്നു പരസ്യങ്ങളും ഒന്നിച്ചു ഒരു ദിവസം കണ്ടു എന്ന് പറയുന്നതില്‍ എന്ത് 'വല്യ' സത്യമാണ് താങ്കള്‍ കണ്ടത്?

    ഈ പരസ്യങ്ങളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ തന്നെ ആയി വന്നത് മലബാര്‍ ഗോള്ടിന്റെ പരസ്യത്തില്‍ മാത്രം അല്ലെ ? മറ്റേ രണ്ടു പരസ്യങ്ങളിലും ലാല്‍ ഒരു കഥാപാത്രം ആയിട്ടല്ലേ വന്നത് . ഇതൊക്കെ നമുക്ക് അറിയാം. പക്ഷെ ബുദ്ടിജീവികള്‍ ആയ നമുക്ക് കാലാകാലം എല്ലാ കുറ്റത്തിനും പഴിചാരന്‍ ഒരു അത്താണി വേണ്ടേ ? മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനു വിമര്‍ശിക്കാം എങ്കില്‍ , ഇവരൊക്കെ എന്തെ സാമൂഹ്യ പ്രസക്തി ഉള്ള പരസ്യങ്ങളില്‍ ലാല്‍ അഭിനയിച്ചപ്പോള്‍ പുകഴ്തതിരുന്നത് ?

    ഒരേ സമയം സ്വര്‍ണം വാങ്ങാനും പണയം വെക്കാനും പറയുന്നത് മോഹന്‍ലാല്‍ മാത്രം ആണോ ?വിക്രം ഒരേ സമയം സ്വര്നപരസ്യതിലും മണപ്പുറം പരസ്യത്തിലും വരുന്നില്ലേ ? (വിക്രത്തെ പറയാമോ , തമിഴ് സിനിമയില്‍ പരീക്ഷണം നടക്കുന്നു , അതിനാല്‍ അവിടെ ഉള്ളവര്‍ എല്ലാം ദൈവങ്ങള്‍ അല്ലെ )

    നടന്‍മാര്‍ ആവര്‍ത്തിച്ച്‌ പരസ്യങ്ങളില്‍ വരുന്നതും അതിന്റെ ആവര്‍ത്തിച്ചുള്ള പ്രക്ഷേപണവും എന്നെയും തീര്‍ച്ചയായും മനം മടുപ്പിക്കുനുണ്ട്. പക്ഷെ എല്ലാ കത്തിയും മനപൂര്‍വം ഒരു കഴുത്തിലേക്കു മാത്രം നീട്ടുന്നത് ശരിയാണോ ? പിന്നെ ഇവിടെ മാത്രം കാണുന്ന ഒരു കാര്യവും പറയട്ടെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍, സാരി തുടങ്ങിയവയുടെ പരസ്യത്തിലും ആണുങ്ങള്‍ തന്നെ പ്രത്യക്ഷപ്പെടുന്നു . ഭാവിയില്‍ ഇവര്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെടും എന്ന് പ്രത്യാശിക്കാം( തമിഴ് ഇറക്കുമതികലുടെയും ലോകത്തിന്റെ ഭാവി എന്നറിയപ്പെടുന്ന രാജു മോന്റെയും വരവ് ഈ രംഗത്ത് ഒരു മത്സരം തന്നെ ഉയര്‍ത്തി വിട്ടേക്കാം)

    ReplyDelete
  2. കിഷോര്‍ ,അപ്പോള്‍ പറഞ്ഞു വന്നത് ലോട്ടറി പരസ്യങ്ങളില്‍ അഭിനയിച്ചത് തെറ്റായി പോയി എന്ന് പരസ്യമായി സമ്മതിച്ചു അതില്‍ നിന്നും പിന്മാറിയ ജഗതിയെ പോലുള്ളവര്‍ മണ്ടന്മാര്‍ ആണെന്നല്ലേ .(സച്ചിനും ഒരു മദ്യ പരസ്യത്തിന്റെ ഓഫര്‍ നിരസിച്ചതായി വായിച്ചതു ഓര്‍ക്കുന്നു ) മര മണ്ടന്മാര്‍ !!!!

    ഇതില്‍ കണ്ട സത്യം താങ്കളെ പോലെയുള്ള ആരാധകര്‍ കണ്ടില്ലെന്നു നടിക്കുന്ന കാര്യം തന്നെ അത് മനസിലാകുന്ന നാള്‍ വരും .കാത്തിരിക്ക

    ReplyDelete
  3. താങ്കള്‍ പറഞ്ഞ ആ പരസ്യം ഇന്നും നിലനില്‍ക്കുന്ന ഒന്നാണോ എന്നാണ് ഞാന്‍ ചോദിച്ചത് ? അതിനു എന്തെ ആരും മറുപടി പറയുന്നില്ല. അഞ്ചോ ആരോ വര്ഷം മുന്‍പ് അഭിനയിച്ച പരസ്യം ഇപ്പോഴും പോക്കിപ്പിടിക്കുന്നതിന്റെ ഉദ്ദേശ ശുദ്ടി മാത്രം ആണ് ഞാന്‍ ചോദ്യം ചെയ്തത് ?

    ഒരു നടന്‍ ഇന്ന പരസ്യത്തില്‍ അഭിനയിക്കണം , ഇന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല എന്നൊക്കെ ഉള്ള ഒരു നിയമം ഇവിടെ നിലവില്‍ ഉണ്ടോ ? മോഹന്‍ലാല്‍ ആ പരസ്യത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് കേരളം മദ്യം കുടിക്കാത്ത പാല് മാത്രം കുടിക്കുന്നവരുടെ ഒരു സംസ്ഥാനം ആയിരുന്നല്ലോ അല്ലെ ?മോഹന്‍ലാല്‍ ആ പരസ്യത്തില്‍ അഭിനയിച്ചതിനു ശേഷം മദ്യത്തിന്റെ ഉപയോഗം കൂടിയോ ? എങ്കില്‍ ഏതു അളവ് വരെ ? അളവ് ഹാജരാക്കുമെങ്കില്‍ അത് മോഹന്‍ലാല്‍ മൂലം ആണ് എന്നതിന്റെ എന്ത് തെളിവ് ഈ പറയുന്നവരുടെ കയ്യില്‍ ഉണ്ട് ? ഇതൊന്നും ഇല്ലെങ്കില്‍ ആരോപണം ഉന്നയിക്കാതിരിക്കുക എന്നതല്ലേ ബുദ്ദി.

    അഞ്ചു വര്ഷം മുന്‍പ് പ്രക്ഷേപണം നിര്‍ത്തിയ ഒരു പരസ്യവും ഇപ്പോള്‍ വരുന്ന രണ്ടു പരസ്യങ്ങളും ഒറ്റ ദിവസം കണ്ടു എന്ന് പറയുന്നതില്‍ എന്ത് ശരിയാണ് താങ്കള്‍ കണ്ടത് എന്നാണ് ഞാന്‍ ചോദിച്ചത് ?

    ReplyDelete
  4. പ്റേക്ഷകാ നിരൂപണം എല്ലാം ഒരേ ഫോറ്‍മാറ്റില്‍ ആകുന്നത്‌ മടുപ്പിക്കുന്നു , അണ്ണാ വിളിയില്‍ തുടങ്ങാതെ വേറെയും സ്റ്റൈല്‍ പരീക്ഷിക്കാമല്ലോ അങ്ങിനെ അല്ലേ എഴുതി തെളിയുന്നത്‌

    ലാലേട്ടണ്റ്റെ ഈ ജോക്ക്‌ പഴയതല്ലേ അതു സിനിമയില്‍ ഉപയോഗിക്കാന്‍ ധൈര്യം കാണിച്ചതിനു വിജി തമ്പിയെ സമ്മതിക്കണം ഇനി കാള്‍ഷീറ്റ്‌ കിട്ടില്ലെന്നു ഉറപ്പുണ്ടായിട്ടായിരിക്കാം ,

    എല്ലാ സിനിമകളിലും പുതിയ തല മുറ പുതിയ ആശയം ഒക്കെ വരുന്നു മലയാളം മാത്റം ഒന്നുകില്‍ സൂപ്പറ്‍ സ്റ്റാറ്‍ ബൊംബാസ്റ്റിക്‌ ഇല്ലെങ്കില്‍ കൂതറ

    ReplyDelete
  5. കിഷോര്‍,ഒരു നടന്‍ ഇന്ന പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല എന്ന ഒരു നിയമവും ഈ നാട്ടില്‍ ഇല്ല.പക്ഷെ ഒരു സൂപ്പര്‍ താരം എന്ന നിലയ്ക്ക് ഇവര്‍ക്കൊക്കെ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്‌.(അത് കൊണ്ടാണല്ലോ ലാലിന് കെര്‍ണല്‍ പദവി ഒക്കെ കൊടുത്തത് .അത് കൊണ്ട് പട്ടാളത്തില്‍ ചേരാന്‍ ഇപ്പോള്‍ ഉന്തും തള്ളും ആണോ എന്ന് ചോദിച്ചാല്‍ സത്യമായും എന്നിക്ക് ഉത്തരമില്ല ).പിന്നെ
    ഈ പറയുന്ന പരസ്യം ഇപ്പോള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല . പക്ഷെ ആ പരസ്യത്തില്‍ അഭിനയിച്ചത് തെറ്റായി പോയി എന്ന് ലാല്‍ ഒരിടത്തും പറഞ്ഞതായി അറിവില്ല.അത് ചെയ്ത ജഗതിയെ പോലെ ഉള്ളവരോട് ഒരല്‍പം ബഹുമാനം കൂടും എനിക്ക്.(താങ്കള്‍ക്ക് മറിച്ചു ആകാം. അത് സ്വന്തം ഇഷ്ടം ).പിന്നെ വൈകിട്ട് എന്താ പരിപാടി എന്ന് കേട്ടാല്‍ മലയാളി ഇപ്പോള്‍ ഓര്‍ക്കുന്നത് ചിപ്സ് തിന്നുന്നതിനെ പറ്റിയാണല്ലോ !!! പിന്നെ ആരോപണം.ഇതില്‍ ഒരു ആരോപണവും ഇല്ല.സംഗതി മോശമാണ് എന്ന് തോന്നുന്നു എന്ന് മാത്രം (അതും ഓരോരുത്തരുടെ വീക്ഷണം പോലെ )

    ReplyDelete
  6. ഒരു സിനിമ നടനില്‍ നിന്നും മഹാത്മാ ഗാന്ധിയെ പ്രതീക്ഷിക്കരുത് , പണം ഉണ്ടാക്കാന്‍ പരക്കം പായുക എന്ന ഇതൊരു മനുഷ്യനും കാണിക്കുന്ന പരാക്രമം അവരെയും കാണിക്കാന്‍ അനുവദിക്കുക. കേരളീയരുടെ മദ്യപാനം ഈ പരസ്യം ഒക്കെ വരുന്നതിനും വളരെ മുന്‍പ് തന്നെ വളരെ പ്രസിദ്ദം ആണ് .സച്ചിന്‍ എന്താ കോളകളുടെ പരസ്യം ചെയ്തിടില്ലേ ? അവ എന്താ ആരോഗ്യത്തിന് നല്ലതയിരുന്നോ ? ഇപ്പൊ കൊക്കോക്കോളയും ആയി ഒരു വന്‍ തുകക്ക് ഒപ്പ് വച്ച് എന്ന് വാര്‍ത്തയും വന്നിരുന്നു. ജഗതി പിന്മാറിയത് വേറൊന്നും കൊണ്ടല്ല , അന്യസംസ്ഥാന ലോട്ടറികളുടെ പ്രവര്‍ത്തനം മോഷണം, കള്ളക്കടത് എന്നിവയുടെ തലത്തിലേക്ക് താഴുകയും. ഇനി അതിന്റെ കൂടെ നിന്നാല്‍ തന്റെ തന്നെ പ്രതിച്ചായ തകരുകയും ചെയ്യും എന്നുള്ള ഭയം ജഗതിയെ സ്വാധീനിച്ചിരിക്കാം .

    ReplyDelete
  7. ഇവനൊക്കെ എന്തേലും പറഞ്ഞു സ്വയം ആശ്വസിച്ചാല്‍ മതിയെന്ന് തോന്നുന്നു.കോള കുടിച്ചു എത്ര കുടുംബങ്ങളാണ് വഴിയാധാരം ആയിരിക്കുന്നത് ? പീഡന കേസില്‍ പെട്ടിട് പോലും ഒന്നും സംഭവിക്കാത്ത ജഗതി ഇമേജ് പോകുമോ എന്ന് പേടിച്ചു പരസ്യത്തില്‍ നിന്നും പിന്‍മാറി പോലും!!! മലയാളികളുടെ മദ്യപാനം ഈ അടുത്ത കാലത്താണ് വളരെ കൂടുതല്‍ ആയതു.അതിനു താരം കാരണമാണോ എന്നതിന് തെളിവും കൊണ്ട് വന്നാല്‍ സമ്മതിക്കാം പോലും !!! ഇവരെ പോലെയുള്ള ആസനം താങ്ങികള്‍ ഉള്ളിടത്തോളം കാലം താരങ്ങള്‍ മലയാളത്തില്‍ കഞ്ചാവ് ബീഡിക്ക് മോഡല്‍ ആയാലും അത്ഭുതം ഇല്ല

    ReplyDelete
  8. ഹല്ല പിന്നെ കുറെ കാലമായി , ഇവനൊക്കെ മദ്യപരസ്യവും പറഞ്ഞു ഇറങ്ങിയിട്ട് . താരം അല്ലെ ഇവനെ ഒക്കെ പിടിച്ചു വലിച്ചു അണ്ണാക്കില്‍ സാധനം ഒഴിച്ച് കൊടുക്കുന്നത് ? കോള മൂലം ഒന്നും ആര്‍ക്കും സംഭവിക്കുന്നില്ല എങ്കില്‍ പിന്നെ എന്തിനാ പ്ലാച്ചിമട സമരം നടന്നത് ? പല പല ലാബുകളിലും ആയി നടന്ന രാസ പരിശോധനകളില്‍ കൊളയില്‍ അമൃത് ചേര്‍ത്തു എന്നാണോ റിപ്പോര്‍ട്ട്‌ വന്നത് ? കപട ബുദ്ടിജീവി ചമയാന്‍ ഇപ്പൊ ഏറ്റവും പറ്റിയ ആയുധം ആണ് ആറു വര്ഷം മുന്‍പ് ചെയ്ത ആ പരസ്യം അല്ലെ . എന്തിനാണ് പ്രസ്തുത താരം ഇപ്പോള്‍ ആ പരസ്യത്തെ തള്ളി പറയുന്നത് ? നിയന്ത്രിതം ആയ മദ്യപാനം ആര്‍ക്കും ഒരു ദോഷവും ചെയ്യില്ല . ഭാരതത്തില്‍ പൌരാണിക കാലത്ത് തന്നെ ഇതൊക്കെ ഉണ്ടായിരുന്നു . പിന്നീടു വന്ന ചിലരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു അതൊന്നും മാറ്റാന്‍. പറ്റില്ല സമ്മതിക്കില്ല . ഏതൊരു ഉല്‍പ്പന്നം പോലെ അതിനും മാര്‍ക്കറ്റിംഗ് ആവശ്യം ആണ് . താരമൂല്യം ഉള്ളവരെ സമീപിച്ചു കാണും . കാശു കൊടുത്തു കാണും , അഭിനയിച്ചും കാണും , അതിനു എന്തിനാണ് കണ്ണ്കടി ?

    ReplyDelete
  9. അണ്ണാ പടം കൂതറ ആണെങ്കിലും അനോണിമാര്‍ സ്ഥിരമായി ഇവിടെ തന്നെ ഉള്ളത് കൊണ്ട് കമന്റ്റ് ഒക്കെ കിടിലം.
    പ്രസ്തുത തമാശ കുറെ നാള്‍ മുന്‍പ് ടിവിയില്‍ കണ്ടിരുന്നു.
    എന്തായാലും മദ്യത്തിന്റെയും ബ്ലേഡ്‌ കമ്പനിയുടെയുമൊക്കെ ബ്രാന്റ്‌ അംബാസിഡറാകുന്നതില്‍ നിന്ന് എത്ര പ്രതിഫലം കിട്ടിയാലും അദ്ദേഹം മാറിനില്‍ക്കേണ്ടതായിരുന്നു.

    ReplyDelete
  10. ഒരിക്കലും പറഞ്ഞു കൂടാത്ത വാക്കുകള്‍ ആണ് ആ സിനിമയില്‍ പറഞ്ഞിരിക്കുന്നത്.കേരളത്തില്‍ പാര്‍ട്ടി സെക്രടറി യെയും ലാലിനെയും വിമര്‍ശിക്കുന്നത് കുറ്റകരമാണ് എന്നറിയില്ലേ?പിന്നെ നിര്‍ബന്ധം ആണേല്‍ വല്ല മന്ത്രി പുത്രന്മാരെയും പറഞ്ഞോ . അവിടെയും പേര് പറയരുത്.മന്ത്രി പുത്രന്‍ അത്ര മാത്രമേ പാടുള്ളൂ .കോടതിക്കും ജനങ്ങള്‍ക്കും ഇടയില്‍ കിടന്നു വീര്‍പ്പു മുട്ടുന്ന, ഹെല്മെട്റ്റ് വേട്ടക്കും പിരിവിനും ജനങ്ങളെ ഓടിച്ചിട്ട്‌ കൊല്ലുന്ന കേരള പോലീസ്കാരുടെ കദന കഥ ഒരുത്തന്‍ വികാരനിര്‍ഭരമായി വിവരിച്ചത് വായിച്ചു കണ്ണ് ബള്‍ബു ആയതേ ഉള്ളു .അപ്പോളേക്കും അടുത്തത് . ഇതു പ്രബുദ്ധമായ സാക്ഷര കേരളം ആണ് പോലും .തു ഫൂ .............................

    ReplyDelete
  11. പതിനായിരം തവണ ഇമെയില്‍ വഴിയും ചാനലുകളില്‍ കോമഡി സ്കിറ്റിലും മറ്റും കണ്ടു മടുത്ത ഈ ഒരു 'ലാലിന്‍റെ പരസ്യ കോമഡി' വീണ്ടും ഒരു സിനിമയില്‍ കെട്ടി എഴുന്നള്ളിക്കുക . അത് കണ്ട നിരൂപകന് അത് ഒരു വലിയ കാര്യം ആയി തോന്നുക എന്നൊക്കെ പറഞ്ഞാല്‍ വലിയ ഒരു കാര്യം തന്നെ ആണ്. ആക്ഷേപ ഹാസ്യം നല്ലതാണു പക്ഷെ പുളിച്ചു നാറിയത് പാടില്ല. പുളിച്ചു നാറിയത് 'വല്യ കാര്യം ' ആയി തോന്നുന്നവര്‍ക്ക് പ്രശ്നം ഇല്ല കേട്ടോ

    ReplyDelete
  12. ശരിക്കും കൊണ്ടല്ലോ ആരാധകര്‍ക്ക് ?കേരളത്തില്‍ സൂപ്പര്‍ താര ആരാധകര്‍ ഫ്രഷ്‌ മാത്രമേ എടുക്കു എന്നാണെങ്കില്‍ കെര്‍ണല്‍ സാറിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പടങ്ങള്‍ മാത്രം മതിയല്ലോ പുതുമ അറിയാന്‍ . അതൊക്കെ ആര്‍ത്തിയോടെ നക്കി തിന്നുന്നവര്‍ ആണ് ഇവിടെ ബാക്കി എല്ലാത്തിലും പുതുമക്കായി ദാഹിച്ചു നടക്കുന്നത്.ഈ പറഞ്ഞ പരസ്യത്തില്‍ അഭിനയിച്ചതില്‍ താരത്തിനും അദേഹത്തിന്റെ ആസനം താങ്ങികള്‍ക്കും ഒരു നാണവും ഇല്ലെങ്കില്‍ അത് തെറ്റാണു/മോശമാണ് എന്ന് കരുതുന്ന ഒരു ജനവിഭാഗവും ഇവിടെ ഉണ്ട് എന്നതും വാസ്തവം ആണ് .

    ReplyDelete
  13. മോഹന്‍ലാലിനു എന്താ കൊമ്പുണ്ടോ ? വേറെ നടന്മാരും വിവാദപരമായ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട് . ഇയാള്‍ ചെയ്യുമ്പോള്‍ മാത്രം കൂടുതല്‍ മാധ്യമ coverage കൊടുക്കും. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉള്ള സാധനങ്ങള്‍ വിറ്റഴിക്കാന്‍ ഈ അമ്പത്വയസുകാരന്റെ താരശരീരത്തെ (അതും നേരാംവണ്ണം പരിപാലിക്കുന്ന ഒന്ന് അല്ല താനും) കുറച്ചു കൂടുതല്‍ ആയി ഈ വിഡ്ഢികള്‍ ഉപയോഗിക്കുന്നു. എന്തായിരിക്കാം ഇയാളുടെ പ്രാധാന്യം ? എന്പതുകള്‍ മുതല്‍ക്കേ എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇയാളുടെ ശരീരം ഒരു നായക നടന് യോജിച്ചതല്ല എന്നതാണ് ..ശബ്ദ വ്യതിയാനവും ഇയാള്‍ക്ക് ഉണ്ടോ ? പക്ഷെ ഈ വിഡ്ഢികള്‍ ആയ മലയാളികള്‍ എന്തിനാണ് അന്നുമുതല്‍ക്കെ ഇയാളെ ഇങ്ങനെ കൊണ്ടാടുന്നത് ? വില്ലന്‍ ആയി ഒരു പത്തു വര്‍ഷമോ , ഏറിയാല്‍ പതിനഞ്ചോ വര്ഷം നില നില്‍ക്കേണ്ട ഒരു നടനെ , എന്തിനാണ് ഈ വിഡ്ഢി മലയാളികള്‍ ഒരു സൂപര്‍ താരം ആക്കി ഇക്കാലമത്രയും ചുമന്നു കൊണ്ട് നടന്നത് ? ഇതിനു ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക ..എന്നിട്ട് മതി ഇനി വിമര്‍ശനം (ആരധകരോടും കൂടി ആണ് )

    ReplyDelete
  14. വേറെ നടന്മാരും വിവാദപരമായ പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്.
    മലയാളത്തില്‍ ആണോ ? ഉദാഹരണം ?
    പക്ഷെ ഈ വിഡ്ഢികള്‍ ആയ മലയാളികള്‍ എന്തിനാണ് അന്നുമുതല്‍ക്കെ ഇയാളെ ഇങ്ങനെ കൊണ്ടാടുന്നത് ?
    ഏതാണ്ട്‌/കഷ്ടിച്ച് രണ്ടായിരം വരെ മോഹന്‍ലാല്‍ എന്ന നടന്‍ വളരെ നല്ല വേഷങ്ങള്‍ ചെയ്തിരുന്നു .മലയാളിക്ക് എന്നും ഓര്‍ക്കാന്‍ പറ്റുന്ന വേഷങ്ങള്‍ അതിനുശേഷം കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മലയാളികള്‍ ആ ചിത്രങ്ങളുടെ പേരില്‍ ഈ നടനെ സഹിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

    ഇതിനു ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക ..എന്നിട്ട് മതി ഇനി വിമര്‍ശനം
    അല്ലാതെ എങ്ങാനും വിമര്‍ശിച്ചാല്‍ ....... ആ ... പറഞ്ഞില്ല എന്ന് വേണ്ട

    ReplyDelete
  15. കഷ്ടിച്ച് രണ്ടായിരം വരെ ഇങ്ങേര്‍ ഏതു വേഷം ചെയ്തു എന്നാ ?..ഇങ്ങേര്‍ ഏതു വേഷം ചെയ്താലും ഇങ്ങേരുടെതായ ഭാവ ചേഷ്ടകള്‍ മാത്രമേ അതില്‍ കാണൂ , അല്ലാതെ കഥാപാത്രത്തിന്റെ ഒന്നും കാണില്ല. എന്നാല്‍ മമ്മൂട്ടിയെ നോക്ക് ...അമരം ചെയ്താല്‍ അതിലെ കഥാപാത്രം , വടക്കന്‍ വീരഗാഥ ചെയ്താല്‍ അതിലെ ചന്തു ..ബോഡി ലാംഗ്വേജ് പോലും മാറുന്നു ..അതാണ് യദാര്‍ത്ഥ അഭിനയം .

    ReplyDelete
  16. ഇതൊരു മമ്മൂടി മോഹന്‍ലാല്‍ യുദ്ധം ആക്കാന്‍ ശ്രമിക്കുന ആശയം തികച്ചും പുതുമയുള്ളതു ആണ് . മമ്മൂടി അല്ല മലയാളത്തില്‍ ഒരു നടനും പൊതുജനം എന്ന കഴുതകളോട് ഇത്ര ഉത്തരവാദിത്വം ഇല്ലാത്ത (കേണലും,ഡോക്ടര്‍ ഉം ഒക്കെ വാങ്ങി പോക്കറ്റില്‍ വെച്ചിട്ട് ആണെന്ന് ഓര്‍ക്കണം) പെരുമാറിയിട്ടില്ല എന്ന് പറയുമ്പോള്‍ വേദനിക്കുന്നതെന്തിനു ആരാധകരെ ?

    ReplyDelete
  17. ഇതുവരെ ആയിട്ടും പുതിയ സിനിമയൊന്നും റിലീസ് ആയില്ലേ...അന്ന്യ ഭാഷ പടങ്ങള്പോലും ഇല്ലേ...

    ReplyDelete