കാളപ്പോരുകളെ കുറിച്ച് ലോകത്തിലെ ആധികാരികമായ ഗ്രന്ഥങ്ങള്‍ നാല്പ്പതെണ്ണം എഴുതി കഴിഞ്ഞ് നാല്‍പ്പത്തിയൊന്നാം സൃഷ്ടിയുടെ പടിവാതില്ക്കല് നില്ക്കുന്ന പ്രതിഭയായ ഋഷികേശ് ഔക്കക്കാര്‍കുഞ്ഞ് (മമ്മൂട്ടി ) പാരീസിലെ തന്റെ ഭവനത്തില്‍ ഉറക്കം ഞെട്ടി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത് . വര്‍ഷങ്ങളായി തന്നെ വേട്ടയാടുന്ന കാളയുടെ മുഖം അയാള്‍ ഭീതിയോടെ ഓര്‍ത്തു. പാലക്കാട്ടെ പാലക്കരയില്‍ (അങ്ങനൊരു സ്ഥലം ഉണ്ട് , കട്ടായം ) പോകാതെ തനിക്കു ജീവിതത്തില്‍ മനസമാധാനം കിട്ടില്ല എന്ന് ഉറപ്പായ അയാള്‍ അടുത്തു കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയെ (ഭാര്യുടെ നഗ്നമായ തോളുകള്‍ മാത്രമേ കാണിക്കു , മുഖം നോ നോ ) ഉണര്‍ത്താതെ സെല്‍ ഫോണില്‍ സ്വന്തം ജാരയെ (നോര്‍ത്ത് ഇന്ത്യന്‍ ഇറക്കുമതി) വിളിക്കുന്നു .
കെട്ടിയോന് ഇല്ലാത്ത രാത്രി കിടക്കയില്‍ സിഗരറ്റും വലിച്ചിരിക്കുന്ന ജാര ജഡായു ഫോണ്‍ എടുക്കുന്നു "എന്താടാ ഈ രാത്രിയില്‍ ?" (ആധുനിക പെണ്കിടാവേ നിനക്ക് വന്ദനം എന്ന ട്യൂണ്‍ ബാക്ക്ഗ്രൗണ്ടില്‍ )
"ജഡായു മ്മക്ക് പാലക്കാര വരെ ഒന്ന് പോയാലോ. അവിടെ മ്മന്റെ വാപ്പ ഔക്കാക്കാര്‍ കുഞ്ഞ് ഹാജി അലിയാസ് വേട്ടക്കാരന് (പിന്നെയും മമ്മൂട്ടി) പണ്ട് കാണിച്ച ഹറാം പിറപ്പുകള്‍ കണ്ടു പിടിക്കാനാണ് എന്ന പേരില്‍? മ്മക്കും വേണ്ടേ നേരമ്പോക്കിന് കാരണങ്ങള്‍ "
"എന്നാല്‍ നീ കൂട് കുടുക്കയും എടുത്തോണ്ട് പോരെ . അപ്പോഴേക്കും ഞാന്‍ പാലക്കരയുടെ ഡിജിറ്റല്‍ മാപ്പ് ഒരെണ്ണം സംഘടിപ്പിക്കാം "
"നീ ബുദ്ധി ജീവിയായത് കൊണ്ട് മാത്രം പോണ വഴി ചോദിക്കാം എന്ന് ഞാന്‍ പറയുന്നില്ല. "
"പിന്നെ കാര്യമൊക്കെ ശരി . അവിടെ ചെല്ലുമ്പോള്‍ സര്‍പ്രൈസ് പാക്കേജ് ആയ കാളപ്പോര്കാരന്‍ കേ പരമേശ്വര കുറുപ്പ് അലിയാസ് കേ പി കുറുപ്പ് എന്ന കാള പോരുകാരനും നിന്റെ അവിഞ്ഞ മോന്തയാണെങ്കില് ഞാന്‍ കളഞ്ഞിട്ടു പോകും , പറഞ്ഞില്ല എന്ന് വേണ്ട "
"എടി ഞാനൊരു സുപ്പര്‍ സ്റാര്‍ ആണെന്ന പരിഗണന എങ്കിലും താ എനിക്ക് ?"
"ഉം ശരി ശരി "
"അണ്ണാ ....അണ്ണാ "
"എന്തുവാടെ ...മഹാനായ രഞ്ജിത്തിന്റെ ക്യാപ്പിടോള് സിനിമക്ക് ഒരു തിരക്കഥ എഴുതാനും സമ്മതിക്കില്ലേ?"
"അതായിരുന്നോ ഗീര്‍വാണം . അണ്ണാ കാളപ്പോര്കാരന്‍ കേ പി കുറുപ്പും , കോഴിപ്പോരുകാരന് കേ പി കറുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?"
"ഡാ ...ഡാ...ഞാനും രഞ്ജിത്തും ഒക്കെ മെക്സികന്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉത്കൊള്ളും എന്നല്ലാതെ ആടുകളം പോലുള്ള ചീള് പടങ്ങള്‍ കാണാറ് പോലും ഇല്ല. "
" കേ പി കറുപ്പ് ആടുകളം പടത്തില്ലേ കഥാപാത്രമാണ് എന്ന് പടം കാണാതെ അണ്ണന് എങ്ങനെ അറിഞ്ഞു ?"
"വിക്കിപീഡിയ പറഞ്ഞു "
"അണ്ണാ ഞാന്‍ റിവ്യൂ എഴുതുന്നതും വിക്കി വായിച്ചും, സൂര്യ കണ്ടും ഒക്കെയാണ് എന്നാണ് പ്രഗത്ഭന്മാര് പറയുന്നത്"
"എന്നെയും , രഞ്ജിത്തിനെയും പോലുള്ള ബുദ്ധിജീവികളെ അവജ്ഞയോടെ കാണുന്ന നിനക്ക് അങ്ങനെ തന്നെ വേണം. അത് പോട്ടെ നീ ആടുകളം കണ്ടോ?"
"കണ്ടിട്ട് വരുന്ന വഴിയാണ് അണ്ണാ ?"
"പടം എങ്ങനെ? കൂറ തന്നേടെ?"
"അണ്ണാ ശരിക്കും ഞെരിപ്പന്‍ പടം"
"ഒള്ളതാ?"
"അമ്മച്ചിയാണേ തന്നെ... തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥ . കോഴിപ്പോരാണ് പശ്ചാത്തലം"
"ക്ലൈമാക്സില്‍ തകര്‍പ്പന്‍ കോഴിപ്പോര് ഉണ്ടോടെ?"
"അണ്ണാ അതാണ് ഞാന്‍ പറഞ്ഞത് കോഴിപ്പോര് പശ്ചാത്തലം മാത്രമാണ് . ഇടവേളയ്ക്കു ശേഷം ഒരു കോഴിപ്പോര് സീന്‍ പോലുമില്ല. ഇടവേളക്ക് മുന്‍പ് കോഴിപ്പോര് സീനുകള്‍ തകര്‍പ്പനായി ചെയ്തു വെച്ചിട്ടുമുണ്ട് . ഗ്രാഫിക്സ് ആണെങ്കില്‍ പോലും ചില സീനുകള്‍ കണ്ടാല്‍ എങ്ങി പോകും അണ്ണാ."
"നീ കഥ ഒന്ന് വിശദമായി പറയടെ?"
"തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കോഴിപ്പോരിന്റെ ഉസ്താദ് ആണ് പേട്ടൈക്കാരന് (ജയബാലന്‍ ).നാല്‍പ്പതു വര്‍ഷങ്ങളായി കോഴിപ്പോരില്‍ പേട്ടൈക്കാരന്റെ അങ്കകോഴികളെ ആരും തോല്‍പ്പിച്ചിട്ടില്ല. പേട്ടൈക്കാരനെ ഒരിക്കലെങ്കിലും കോഴിപ്പോരില്‍ തോല്‍പ്പിക്കണം എന്നത് ജീവിത വൃതമായി കൊണ്ട് നടക്കുന്ന ആളാണ് സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ (നാരിയന്‍).നിരപ്പിന് പേട്ടൈക്കാരനോട് തോല്‍ക്കുന്ന രത്നസ്വാമി അവസാനമായി ഒരു പന്തയത്തിന് കൂടി പേട്ടൈക്കാരന്റെ പോരുകോഴികളെ കളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നു . പേട്ടൈക്കാരന് പക്ഷെ അതിനു തയ്യാറാവുന്നില്ല . ഭീഷണി , കൈകൂലി തുടങ്ങിയ പല മാര്‍ഗ്ഗങ്ങള്‍ രത്നസ്വാമി പേട്ടൈക്കാരനെക്കൊണ്ട് പന്തയത്തിന് ഇറക്കാന്‍ വേണ്ടി സ്വീകരിക്കുന്നു .പക്ഷേ ഒന്നും നടക്കുന്നില്ല . ഒടുവില്‍ പേട്ടൈക്കാരന്റെ നാല്പതു വര്‍ഷങ്ങള്‍ നീണ്ട കൂട്ടാളിയെ രത്നസ്വാമി ലോറി ഇടിച്ചു കൊല്ലിക്കുന്നു . സഹികെട്ട ആ കൂട്ടാളിയുടെ പേരില്‍ പേട്ടൈക്കാരന് മരിച്ച കൂട്ടാളിയുടെ പേരില്‍ ഒരു കോഴിപ്പോരിന്റെ ടൂര്‍ണമെന്റ് വെയ്ക്കുന്നു. അതിലേക്ക് രത്നസ്വാമിയെ വെല്ലുവിളിക്കുന്ന അയാള്‍ വെയ്ക്കുന്ന പന്തയം തോല്ക്കുന്നയാള് തലമുടിയും മീശയും വടിച്ച് ,കോഴിപ്പോര് നിറുത്തി എന്നന്നേക്കുമായി ആ നാട് വിട്ടു പോകണം എന്നതാണ്. ആദ്യം തെല്ല് മടിക്കുന്ന രത്നസ്വാമി ഒടുവില്‍ ആ പന്തയത്തിന് സമ്മതിക്കുന്നു ."
"ഡേ ...നിറുത്ത് ...നിറുത്ത് , ഇതില്‍ നായകന് ധനുഷ് എവിടെ ?"
"അതല്ലേ അണ്ണാ രസം. ധനുഷിന്റെ കറുപ്പ് എന്ന കഥാപാത്രം കഥ തുടങ്ങുമ്പോള്‍ പേട്ടൈക്കാരന്റെ ഒരു ശിഷ്യന് കം ശിങ്കിടി മാത്രമാണ് . ഇടയ്ക്ക് ഗുരുവിനു വേണ്ടി രത്നസ്വാമി കോഴികളെ വാങ്ങുന്ന സ്ഥലത്തെ കോഴി കുഞ്ഞുങ്ങളെ കൊല്ലാന്‍ പോകുന്ന വീട്ടില്‍ കാണുന്ന അന്ഗ്ലോ ഇന്ത്യക്കാരി ഐറീന് (തപസീ പാനു) എന്ന പെണ്‍കുട്ടിയുടെ പ്രേമിച്ചു നടക്കുക , ഇടയ്ക്ക് രത്നസ്വാമിയുടെ ആളുകളുമായി ചില്ലറ ഉന്തും തള്ളും തല്ലും ഉണ്ടാക്കുക ഇതൊക്കെയാണ് പയ്യന്റെ പണി . കറുപ്പ് പോന്നു പോലെ നോക്കി വളര്‍ത്തുന്ന ഒരു പോരുകോഴിയെ ഒരു പരിശീലന പോരിനിടയ്ക്ക് പിന്തിരിഞ്ഞു ഓടുന്നത് കൊണ്ട് പേട്ടൈക്കാരന് കൊല്ലാന്‍ പറയുന്നുണ്ട് . അതിനെ കൊല്ലാതെ തീറ്റിയും വെള്ളവും കൊടുത്ത് പരിശീലിപ്പിച്ച് കുതിരക്കുട്ടിയാക്കിയാണ് കറുപ്പ് പേട്ടൈക്കാരന് കൂട്ടാളിയുടെ പേരില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ എത്തുന്നത് . രത്നസ്വാമി ബാംഗ്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ മരുന്നടിച്ച് കുട്ടപ്പന്മാരായ പോരു കോഴികളെ ഇറക്കുന്നു. പേട്ടൈക്കാരന്റെ ഒരു കോഴിയെ എങ്കിലും അയാളുടെ കോഴികള്‍ തോല്‍പ്പിച്ചാല്‍ പന്തയം പേട്ടൈക്കാരന് തോറ്റതായി കണക്കാക്കും എന്നാണ് വ്യവസ്ഥ. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ രത്നസ്വാമിയുടെ കോഴികള്‍ക്ക് എതിരെ ഇറക്കാന്‍ കോഴികളെ തിരഞ്ഞെടുക്കാന്‍ പേട്ടൈക്കാരന് വിഷമിക്കുമ്പോള്‍ കറുപ്പ് സ്വന്തം പോരു കോഴിയെ പേട്ടൈക്കാരന് പറയുന്നത് കേള്‍ക്കാതെ കളത്തില്‍ ഇറക്കുന്നു . ആ പന്തയത്തിന്റെ തുകയായി രത്നസ്വാമി നല്‍കാമെന്നു ഏല്ക്കുന്ന ആയിരം രൂപ നായികയുടെ കൈയ്യില്‍ നിന്നും കടം വാങ്ങിയ (പിടിച്ചു പറിച്ച) കാശ് തിരികെ കൊടുക്കാനായി അവനു ആവശ്യം ഉണ്ട് താനും. കറുപ്പിന്റെ കോഴി തോല്‍ക്കും എന്ന് ഉറപ്പുള്ള പേട്ടൈക്കാരന് പരിഭ്രാന്തനായി മൈക്കിലൂടെ കറുപ്പും താനുമായി യാതൊരു ബന്ധവും ഇല്ലെന്ന് വിളിച്ചു പറയുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കറുപ്പിന്റെ കോഴി പോരില്‍ ജയിക്കുന്നു , അത് കേള്‍ക്കുമ്പോള്‍ പേട്ടൈക്കാരന് സന്തോഷമാകുന്നുണ്ട് എങ്കിലും തുടര്‍ച്ചയായി അടുത്ത രണ്ടു മത്സരങ്ങളിലും കറുപ്പിന്റെ കോഴി ജയിക്കുകയും ആളുകള്‍ അവനെ അടുത്ത പേട്ടൈക്കാരന് എന്ന് വാഴ്ത്തുകയും ചെയ്യുമ്പോള്‍ ഗുരുവിന്റെ സന്തോഷം അസൂയക്കും,പകയ്ക്കും വഴിമാറുന്നു. അതോടെ ആടുകളം മനുഷ്യന്റെ മനസ്സിലെ പകയുടെ ചോരക്കളിയും ആകുന്നു. ഇടവേളയ്ക്കു ശേഷം കറുപ്പിനെ എങ്ങനെയും നശിപ്പിക്കാനുള്ള പേട്ടൈക്കാരന്റെ തന്ത്രങ്ങളാണ് പടത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് . ക്ലൈമാക്സ് എത്തുമ്പോഴേക്കും ശരിക്കും നമ്മളും ആ നാട്ടില്‍ സംഭവങ്ങളുടെ നടുവില്‍ നില്ക്കുമ്പോലെ തോന്നി പോകും"
"ധനുഷ് എങ്ങനെടെ ? സുപ്പര്‍ ഹീറോ കളി തന്നെ?"
"അതിനു ധനുഷ് മലയാളി നായകന് അല്ലല്ലോ അണ്ണാ. പയ്യന് കലക്കിയിട്ടുണ്ട്. ധനുഷിന്റെ ഒരുവിധം എല്ലാ പടങ്ങളും കണ്ടിട്ടുള്ള എനിക്ക് തോന്നുന്നത് പയ്യന്റെ ഇന്നുവരയുള്ളതില് ഏറ്റവും കലക്കന്‍ കഥാപാത്രമാണ് കറുപ്പ് അഥവാ കേ പി കറുപ്പ് .കറുപ്പിനെ ധനുഷ് വളരെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് "
"ബാക്കിയുള്ളവരോ?"
"അണ്ണാ സത്യം പറഞ്ഞാല്‍ ധനുഷിനെക്കള് കലക്കനായത് ജയബാലന്റെ പേട്ടൈക്കാരനും കിഷോര്‍ അവതരിപ്പിച്ച ദൊരൈ എന്ന കഥാപാത്രവുമാണ്. തപസീ പാനു കൊള്ളാം . കൊച്ചു കൊച്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ വരെ (പേ ട്ടൈ ക്കാരന്റെ ഭാര്യയെ അവതരിപ്പിച്ച മീനാല്‍ , ധനുഷിന്റെ അമ്മയെ അവതരിപ്പിച്ച നടി, ധനുഷിന്റെ സുഹൃത്തായി അഭിനയിച്ച ജി എം കുമാര്‍ എന്നിവര്‍ ഉദാഹരണം ) തിയറ്റര്‍ വിട്ടാലും നമ്മുടെ മനസ്സില്‍ തന്നെ നില്ക്കും. അത് അഭിനേതാക്കളുടെ കഴിവും പിന്നെ സംവിധായകന് വെട്രിമാരന്റെ വിജയവുമാണ് എന്നാണു എനിക്ക് തോന്നുന്നത്.വെട്രിമാരനെ കണ്ടാല്‍ അണ്ണാ സത്യത്തില്‍ ചായ മേടിച്ചു കൊടുക്കണം ഓരോ സീനും എടുത്ത് വെച്ചിരിക്കുന്ന കയ്യടക്കം കണ്ടാല്‍ ആളുടെ രണ്ടാമത്തെ പടമാണ് ഇതെന്ന് ആരും പറയില്ല . സംഘട്ടന രംഗങ്ങള്‍ കണ്ടാല്‍ നമുക്കും ആരെയെങ്കിലും പിടിച്ചിട്ടു തല്ലാന്‍ തോന്നി പോകും. കാറ്റും തീയും പുകയും, കയറു കെട്ടി പറക്കലും ഇല്ലാതെ സംഘട്ടനംനായകന്റെ കരുത്തു വെളിവാക്കുന്ന രീതിയില്‍ തന്നെ വിശ്വാസ്യ യോഗ്യമായി എടുക്കാം എന്ന് ബോധ്യപ്പെടുത്താന്‍ നമ്മുടെ യുവ സുപ്പര്സ്റ്റാര് സാറന്മാരെ (രാജ് , പ്ര്ത്വിരാജ് അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിച്ചത് ) ഈ പടം പത്ത് വട്ടം കാണിക്കണം . പിന്നെ പടത്തില്‍ എടുത്ത് പറയേണ്ടത് പാട്ടുകളും,പശ്ചാത്തല സംഗീതവും,നൃത്ത സംവിദാനവുമാണ്.'യാത്തി യാത്തി ', 'പോര്‍ക്കളം' ഈ രണ്ടു പാട്ടുകള്‍ക്കും പിന്നെ കലക്കന്‍ പശ്ചാത്തല സംഗീതത്തിനും സംഗീത സംവിധായകന് ജി വി പ്രകാശ് കുമാറിനും കൊടുക്കണം ചായ ഒന്ന്"
"മിക്കവാറും നീ ചായ തട്ട് വെക്കേണ്ടി വരും. പടത്തിന് ഒരു കുറവ് പോലും പറയാന്‍ ഇല്ലേടെ?"
"ആകെ എനിക്ക് തോന്നിയത് ഒരു പാട്ടില്‍ വസ്ത്രാലങ്കാരത്തില്‍ ഒരു കണ്ടിന്യുവിറ്റി കുറവും (എന്താണെന്ന് പറയൂല) പിന്നെ ടിപ്പിക്കല്‍ ഉള്‍നാടന്‍ തമിഴ് ഭാഷയുടെ ഉപയോഗവുമാണ് . എല്ലാ മലയാളീസിനും ഇത് മനസ്സിലാകുമോ എന്ന് എനിക്ക് സംശയം ഉണ്ട് "
"മലയാളിക്ക് മനസ്സിലായിലെങ്കില്‍ പോയില്ലേ? "
" തമിഴ്നാടിന്റെ ഉള്‍നാട്ടില്‍ നടക്കുന്ന കഥക്ക് വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കാനും, ശുദ്ധീകരിച്ച ഭാഷ പറയുന്ന നായകനെ ജെ എന്‍ യൂവില്‍ നിന്നും ഇറക്കാനും പാവം വെട്രിമാരന് ആറാം തമ്പുരാനും , നരസിംഹവും കണ്ടു കാണില്ല . ഒന്ന് ചുമ്മാതിരി അണ്ണാ ."
"അപ്പൊ പടം മൊത്തത്തില്‍ കൊള്ളാം , അല്ലെടെ?"
"ഉഗ്രന്‍ പടം അണ്ണാ "
"എന്നാലും നമ്മുടെ ബൌധിക നിലവാരത്തിന്..."
"ഇല്ല അണ്ണാ . മലയാളീസ് ബൌധിക നിലവാരത്തിന് ചേരൂല. അതിരിക്കട്ടെ വിക്കിയില്‍ നിന്നും കഥ പൊക്കി ഇതെങ്ങനെ മലയാളികരിക്കനായിരുന്നു അണ്ണന്റെ പ്ലാന്‍ ? കുറെ കേട്ട്. ബാക്കി കൂടി കേക്കട്ട് "
ജടായു എന്ന അഭിനവ ബുദ്ധിജീവിയുമായി പല ഹോട്ടലുകളിലും തങ്ങി, നേരമ്പോക്കുകള്‍ ഒത്തിരി കഴിഞ്ഞ് ഒടുവില്‍ ഋഷികേശ് ഔക്കാക്കാര്കുഞ്ഞ് ഒടുവില്‍ പാലക്കരയില്‍ എത്തുന്നു. അവിടെ വെച്ച് സ്ഥിരമായി ബുദ്ധി ജീവിയുടെ രക്തസാക്ഷി ഭാവം മുഖത്തുള്ള തയ്യല്ക്കാരന് (ശ്രീനിവാസന് ) ഗുരുവിനെ രക്ഷിക്കാന്‍ വേണ്ടി മെക്സിക്കന്‍ കാളകളെ പരിശീലിപ്പിക്കുന്ന ഉന്നത ജോലി ഉപേക്ഷിച്ച് പാലക്കരയില്‍ ചാണകം വരാന്‍ നില്‍ക്കുകയും ഫ്രീ ടൈമില്‍ ഗോവയില്‍ പോയി ആംഗ്ലോ ഇന്ത്യന്‍ നായികയെ ബൌധിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വീഴ്ത്തുകയു ചെയ്യുന്ന അപൂര്‍വ കഥാപാത്രമായ കേ പി കുറുപ്പ് (ദാണ്ടേ പിന്നെയും മമ്മൂട്ടി ) എന്നൊരു അത്ഭുത കഥാപാത്രത്തിന്റെ കഥ പറയുന്നു . ചതിയുടെയും, വഞ്ചനയുടെയും , ബൌധിക കാര്യങ്ങളുടെയും,കഥകളിയുടെയും,സില്‍ക്ക് സ്മിതയുടെയും കഥ പറഞ്ഞു ഒടുവില്‍ ഔക്കക്കാര്‍കുഞ്ഞ് ഹാജി എന്ന വേട്ടക്കാരന് ആത്മഹത്യ ചെയ്യുന്നു.ചുമ്മാ ഒരു രസത്തിന്, കൂടെ അയാളുടെ പോരു കാളയും . സ്വന്തം പോരുകാളയുമായി ഇന്നും കേ പി കുറുപ്പ് ഇപ്പോഴും പലക്കരയിലെ തെളിങ്കണ്ടത്തില് അലഞ്ഞു നടക്കുന്നു എന്ന സന്തോഷത്തില്‍ ശ്രീനിവാസന്റെ തയ്യല്ക്കാരന് മികച്ച സഹനടനുള്ള അവാര്‍ഡും മമ്മൂട്ടിയുടെ ഔക്കക്കാര്‍ കുഞ്ഞ് ഹാജിക്ക് നല്ല നടനുള്ള അവാര്‍ഡും,താടി രഞ്ചിത്തിന് സര്‍വ്വജ്ഞപീഠവും കൊടുത്തിട്ട് ഋഷികേശ് ഔക്കാക്കാര്‍ കുഞ്ഞ് എന്ന ഔക്കക്കാര്‍ കുഞ്ഞിന്റെ ജാര സന്തതി ജഡായു എന്ന സ്വന്തം ജാരിയുമായി പാലക്കരയിലെ ഒരു ലോഡ്ജു മുറിയിലേക്ക് പോകുന്നു.നേരമ്പോക്കിനായിട്ട് . അപ്പോള്‍ പശ്ചാത്തലത്തില്‍ 'പാലക്കാര കണ്ട പോരു കാളേ. കേ പി കുറുപ്പിന്റെ പോരു കാളേ ' എന്ന പാട്ട് ഉയരുന്നു"
"കലക്കി അണ്ണാ . നിങ്ങള്‍ തന്നെ അടുത്ത അഭിനവ ബൌധികന്"
"ബൌധിക താടി എന്ന് പറയെടാ"
പ്രേക്ഷകാ,ഇതു ചതിയായി പോയി.ഈ കഥ വേറെ ആര്‍ക്കും കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല ശ്രീ അജയദര്ശനും ഞാനും ചേര്‍ന്ന് എടുക്കാന്‍ ഇരുന്ന പടമാണ് നിങ്ങള്‍ അടിച്ചു മാറ്റിയത് .കഥ നടക്കുന്നത് പാലക്കാടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ .കൊഴിപ്പോരുകാരുടെ ഗ്രാമം അവിടെ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കോഴിപ്പോരു ഉത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്ന ലാല്‍ ശിങ്കിടി സുരാജ് അവിടുത്തെ ജന്മി നെടുമുടി , മറ്റൊരു കോഴി പോരുകാരന്‍ (കള്ളന് ) മുകേഷ് , ഒരു താറാവിനെ കൊഴിയാക്കി മത്സരത്തിനു കൊണ്ടുവരുന്ന ജഗതി .ഒരു പ്രാവശ്യം മത്സരം ജയിച്ചാല്‍ നെടുമുടി മകളെ കെട്ടിച്ചു തരാം എന്ന് പറയുന്നത് കൊണ്ട് മാത്രം മത്സരത്തിനു വരുന്ന ശ്രീനിവാസന് . ഒന്നാം സമ്മാനം നൂറു കോടി രൂപയും എറണാകുളത് ഒരു ഫ്ലാറ്റും ആയതു കൊണ്ട് എല്ലാരും വാശിയിലാണ് .(ലാലേട്ടന് കാശു പെങ്ങളെ കെട്ടിക്കാനും കുടുംബത്തിലെ കടം തീര്‍ക്കാനും ആണ് ).മത്സരം തുടങ്ങുന്നതോടെ അക്കെ കണ് ഫ്യുഷന്.ലാലേട്ടന്റെ കോഴി (പോര് കോഴി) മുകേഷിന്റെ ആണെന്ന് കരുതുന്നു മുകേഷിന്റെ ജഗതിയുടെത് ആണെന്ന് കരുതുന്നു .ജഗതിയുടെത് ആയിടുത്തെ ഗുണ്ട ശഹീദ് ഖാന് (ശരത് സാക്സേന ) യുടെതനെന്നും ഇതിനിടെ കോഴിപ്പോര് കാണാന്‍ എന്നാ വ്യാജേനെ പെണ്ണ് പിടിക്കാന്‍ എത്തിയ പണക്കാരനായ മാമുക്കോയ അവിടെ ചായക്കട നടത്തുന്ന ജഗതീഷിനെ കൂടു പിടിച്ചു നെടുമുടിയുടെ ഭാര്യയെ വളക്കാന്‍ ശ്രമിക്കുന്നു (സംഗതി പോക്കാണെന്ന് തെറ്റിദ്ധരിച്ചു) . നെടുമുടിയുടെ മകളും വേറൊരു ജന്മിയായ നാസ്സറിന്റെ (മരിച്ചു പോയി ഇപ്പോള്‍ ദാരിദ്രം) മകളും ലാലേട്ടനെ പ്രേമിക്കുന്നു (രണ്ടു പാട്ട്. ഒരെണ്ണം മൌരിഷിയസിലും,ഒരെണ്ണം യൂറോപ്പിലും )വില്ലന്മാര് ലാലേട്ടന്റെ കോഴിയെ അടിച്ചു മാറ്റി ഫ്രൈ ആക്കി കഴിക്കുന്നതോടെ വേറെ വഴി ഇല്ലാത്തതിനാല്‍ ലാലേട്ടന് നേരിട്ട് കളത്തില്‍ ഇറങ്ങുന്നു.ശഹീദ് ഖാനെ വാചകം അടിച്ചു പേടിപ്പിച്ചു ഓടിക്കുന്നു (ചെറുപ്പ കാലത്ത് ആയിരുന്നേല്‍ അടി കൂടാമായിരുന്നു ).ഇതിനിടെ സ്വത്തു അടിച്ചു മാറ്റാനായി ശ്രീനിവാസന് നെടുമുടിയെയും കുടുംബത്തെയും ഗുണ്ടകളുമായി തട്ടി കൊണ്ട് പോകുന്നു.പുറകെ മാമുകോയയും ഗുണ്ടകളും .അതിനും പുറകെ ജഗതിയും മുകേഷും ഗുണ്ടകളും , ഏറ്റവും പുറകെ ലാലേട്ടനും സുരാജും (സൈക്കിളില്‍ ).ഒരു ഗോഡൌണ്ല് എത്തുന്ന എല്ലാരും കൂടി കൂട്ട തല്ലും തമാശകളും .അവസാനമാണ് നാസെറിന്റെ മകളെയാണ് ലാലേട്ടന് ശരിക്കും പ്രേമിക്കുന്നത് എന്നറിയുന്നത് . എന്നാല്‍ മറ്റവളെ ആണ് കെട്ടാന്‍ പോകുന്നത് എന്ന് കരുതി നിരാശയായി അമേരിക്കയില്‍ പഠിക്കാനായി വിമാനം കാത്തു നില്ക്കുന്ന നായികയെ തക്ക സമയത്ത് നായകന് എത്തി പിന്തിരിപ്പിക്കുന്നു.സുരാജും ഗീതാവിജയനും (നെടുമുടിയുടെ വേലക്കാരി) ആയുള്ള സൈഡ് ട്രാക്ക് റോമന്‍സ് വേറെ .ജഗതി ഇടയ്ക്കിടെ അടി കൊണ്ടും കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണും,വണ്ടി ഇടിച്ചും ഒക്കെ ആശുപത്രിയില്‍ ആകുന്നുണ്ട് .പറ്റിയാല്‍ ഇതിനിടയില്‍ ഒരു ശാസ്ത്രീയ സംഗീതവും പിന്നെ ഒരു ഹിന്ദി താരത്തിന്റെ ഗസ്റ്റ് വേഷവും.എത്രയും പുതുമയുള്ള ഒരു ശ്രമത്തെ ആണ് നിങ്ങള്‍ നശിപ്പിച്ചത് .നിങ്ങള്‍ ഇതിനു അനുഭവിക്കും തീര്‍ച്ച !!! (ആടുകളം കണ്ടു. തകര്‍പ്പന്‍ മാഷെ !!!!!!!.പറയാതെ വയ്യ )
ReplyDeleteMashe...sdhiramaayi vaayikkarundu...pakshe idaykkidaykkingane JNU vine thaangalle...thadi ranjith kure kadhapathrangale JNU vil ninnirakkiyathinu JNU kar enthu pizhachu...? Avideyum manushyar thanneyanu ullathu...Sathyam!
ReplyDeleteAnonymous comment super ...
ReplyDeleteഈ പടം തമിഴില്‍ തന്നെ മലയാളത്തിലെ ഏതു സംവിധായക പ്രതിഭ ചെയ്താലും താഴെ പറയുന്ന കാര്യങ്ങള്‍ ഉണ്ടാക്കും എന്നത് ഉറപ്പാണ്
ReplyDelete1 ആശാനെയും (പേട്ടൈക്കാരന്) ശിഷ്യന്മാരെയും മര്‍ദിക്കുന്ന വില്ലന്മാരില്നിന്നും അവരെ രക്ഷിക്കുന്ന നായകന്റെ ഇന്‍ട്രോ
2 ആശാനായി സത്യരാജ് ,പ്രകാശ് രാജ് ഇങ്ങനെ ആരെങ്കിലും
3 ആദ്യ പകുതിയില്‍ നായികയുമായി വിദേശത്ത് ചിത്രീകരിച്ച ഒന്നോ രണ്ടോ പാട്ടുകള്‍
4 ഇത്രയും മിടുക്കനായ നീ എന്തിനു ഇവരുടെ പുറകെ നടക്കുന്നു എന്ന് ഒരിക്കല്‍ എങ്കിലും ചോദിക്കുന കഥാപാത്രങ്ങള്‍
5 ക്ലൈമാക്സില്‍ വില്ലനോട് നായകന് നടത്തുന്ന ഒരു മണികൂര് നീളമുള്ള പ്രസംഗം !!!!
6 ഈ ചിത്രത്തിലെ ഏറ്റവും ബുദ്ധിമാന് നായകന് ആയിരിക്കും
വേറെ എന്തെങ്കിലും......... ?
Dhanush and Vetrimaran are at it again. After striking gold with their ‘Polladhavan’ almost three years ago, they have come together and have hit the bull’s eye.
ReplyDeleteFirst half excellent excellent..!! VetriMaran did a great Job. Second half as other says..is little slow...however towards the end it's good. If the second half had the same impact like that first half...this would have been definitely in the Top list for 2011. Thoroughly enjoyed the movie! Songs in first half really blended with the movie and never realize that song started and progressing..!
ഏറ്റവും മുകളില്‍ തിമിംഗല വലുപ്പത്തില്‍ കമന്റ് ഇട്ട അനോണി യോട് :
ReplyDeleteതാങ്കള്‍ പറഞ്ഞ കാര്യങ്ങളില്‍ അജയദര്ശന് എന്നുള്ളിടത്ത് വല്ല ജബ്ബാര്‍ കോഴിക്കോട്, എന്നോ മാര്ട്ടിന് കൊച്ചി എന്നോ ചേര്‍ക്കുക ..
ലാല്‍ എന്നുള്ളിടത്ത് മമ്മുട്ടി എന്ന് ചേര്‍ക്കുക ..നെടുമുടി എന്നുള്ളിടത്ത് സായി കുമാര്‍ എന്ന് ചേര്‍ക്കുക..ജഗതി എന്നുള്ളിടത്ത് സലിം കുമാര്‍ എന്ന് ചേര്‍ക്കുക ..മുകേഷ് എന്നുള്ളിടത്ത് ജയസൂര്യ എന്ന് ചേര്‍ക്കുക .ശ്രീനിവാസന് എന്നുള്ളിടത്ത് ബിജു കുട്ടന് എന്നും ചേര്‍ക്കുക .
അപ്പോള്‍ അതിലും മികച്ച ഒരു കഥ ആയിരിക്കും
പിന്നെ നായകന്റെ നൃത്ത ചുവടുകളും ചേര്‍ക്കാം -അത് വളരെ മനോഹരം ആയിരിക്കും ..കൊഴിപൊരു എന്നുള്ളിടത്ത് ഡാന്‍സ് competition എന്നും അക്കാം,അപ്പോള്‍ അതിലും മനോഹരം ആയിരിക്കും . കോഴി പോര് ആകുമ്പോള്‍ നായകന് കുനിയേണ്ടി വരും . അതിനുള്ള സ്ടമിന ഒക്കെ നായകന് ഉണ്ടോ ?. അത് കൊണ്ടാണ് ഡാന്‍സ് ആക്കിയത് .
by
Kishor
I am regular reader of your blogs for the last 8- 9 months. Now I have moved to sydney and your blog help me to relate to malayalam cinemas better! thank you very much and keep writing
ReplyDeleteസംവിധായകന് കൃഷിദര്ശന് ന്റെ കഥ മുംബൈയില്‍ ആകുന്നതാണ് കൂടുതല്‍ സൗകര്യം. നാട്ടിലെ പഴയ നായര്‍ പ്രമാണിയായ അച്ചന് വരുത്തിവച്ച കടം കൊണ്ട് പൊറുതിമുട്ടി, അല്ലെങ്കില്‍ നാട്ടിലെ പുതുപ്പണക്കാര് എല്ലാരും കൂടെ ദ്രോഹിച്ച്ചതിന്റെ ഫലമായി നാട്ടില്‍ നില്ക്കാന് കഴിയാതെ നായകന് മുംബയില്‍ എത്തുന്നു. പിന്നെ കണ്ണടച് തുറക്കുന്ന വേഗത്തില്‍ നായകന് കോഴിപ്പോരില്‍ ജയിച്ച് മുംബൈ അധോലോകം ഉള്ളംകയ്യില്‍ ഇട്ടു അമ്മാനമാടുന്നു. ഇതിനിടയില്‍ ഒരു ഐറ്റം നമ്പര്‍ പാട്ട്, ഒരു ഗണപതിബപ്പാ ഉത്സവപാട്ട്, ഹിന്ദി അഥിതിതാരം, മറൈന്‍ഡ്രൈവിലോ ബീച്ചിലോ വച്ച് നായകന് നായികയുമായി ജീവിതദുഃഖം പങ്കുവയ്ക്കല്‍, വൃത്തികെട്ടവന്മാരായ നായകന്റെ ഒന്നോ രണ്ടോ അളിയന്മാര്. ഫ്രോഡ് കൂട്ടുകാരന്, ഒന്നുരണ്ടു ജാത്യാഭിമാന ഡയലോഗുകള്‍, പിന്നെ വേണമെങ്കില്‍ നാട്ടില്‍ വച്ചുള്ള തറവാട്, നെല്‍പ്പാടം, കാവ്, വെളിച്ചപ്പാട്, കിണ്ടി, കുളം, കുളപടവ് തുടങ്ങിയവ (Hi-colour Saturation ഫില്‍ട്ടര്‍ ഇട്ടത്)ഉള്ള ഒരു ഗാനം എന്നിവയും ഉണ്ടായാല്‍ സംഭവം കിടു!!!!!!!!!!
ReplyDeleteഈ പടം അല്ലെങ്കില്‍ നമ്മുടെ മധുവന്ണനെ കൊണ്ട് സംവിധാനം ചെയ്യിക്കാം .....കൊഴിപോരിന്റെ പശ്ചാത്തലം .....ജയസൂര്യ കൊഴിപ്പോരിനു വന്ന പയ്യന്....ജഗദീഷ് അവന്റെ അമ്മാവന്റെ മകന് ...പുള്ളിയും കൊഴിപ്പോരിനു വന്നതാണ് കേട്ടോ....ഈ കൊഴിപോരിന്റെ പശ്ചാത്തലത്തില്‍ ഒരു കൊലപാതകം...ഒരു പിടക്കോഴി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെടുന്നു....കൊന്നത് ആരുടെ പോര് കോഴി....എല്ലാ കണ്ണും പാവം ഭീമന് രഘു കൊണ്ടുവന്ന പോര് കോഴിയില്‍ . ,,,,സിബിഐ അനെവ്ഷണം വേണമെന്ന് ജനം ...ഉടനെ അതാ വരുന്നു പിന്നില്‍ കയ്യും കെട്ടി പൂവന് കോഴി....ഛെ മെഗാ കോഴി.....ഒരേ tune ....കോഴി ആദ്യം വന്നിട്ട് 24 വര്‍ഷം കഴിഞ്ഞു എന്നാലും റിട്ടയര്‍ ആകാന്‍ പ്രായം ആയില്ലേ എന്നൊന്നും ചോടിചെക്കരുത്....കോഴി മുറുക്കുന്നു ....തുപ്പുന്നു....ഉലാത്തുന്നു....ബുദ്ടിജീവി ചമയുന്നു......വിക്രം കോഴി പതിവ് പോലെ വേഷം മാറുന്നു...തിരിച്ചു പോകുന്നു ....ചാക്കോ പതിവ് പോലെ നായകന്റെ ബുദ്ദി , റാങ്ക് എന്നിവയെ പൊക്കി അടിക്കുന്നു....നായകന് ബുദ്ടിമാന് ആണ് എന്ന് വരുത്താന്‍ സ്വയം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു.....കൊന്നത് ആരാണെങ്കിലും വെറുതെ സംശയം പാവം ജനര്ധനന്റെ നേരെ (കരമന ജനാര്ദ്ദനന് നായര്‍ മരിച്ചു പോയി, അല്ലെങ്കില്‍ പുള്ളിയേം സംശയിക്കുംയിരുന്നു ) നായകന് ഒരു ദിവസം വിധി പറയാന്‍ വേണ്ടി ജനങ്ങളെ വിളിച്ചു കൂട്ടുന്നു....നായകന് തെളിവ് സഹിതം ജഗദീഷിനെ പോക്കുന്നു......ജയസൂര്യയെ തോളില്‍ തട്ടുന്നു....സ്ലോ മോഷനില്‍ നടന്നു പോകുന്നു....tune വീണ്ടും......(തുളസി തറ, കുങ്കുമ കുറി, നിലവിളക്ക് തുടങ്ങിയവ ഇതിലും ഉണ്ട് കേട്ടോ..)
ReplyDeleteby Kishor
സിബിഐ കഥകളെ കളിയാക്കിയ അനോണിക്ക് തോളത്തു തട്ടി അഭിനന്ദനം ...മേല്‍ പറഞ്ഞ രണ്ടു പേര് വെറുതെ പ്രിയദര്‍ശനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടു ചിരി ആണ് വരുന്നത്...ഇന്നും കാണാന്‍ കൊള്ളാവുന്ന ഹാസ്യ ചിത്രങ്ങള്‍ ഒക്കെ priyan ചെയ്തത് തന്നെ ആണ് ..കോപി അടിചിട്ടനെങ്കിലും നമ്മളെ കൊണ്ട് കയ്യടിപ്പിക്കുന്ന സംവിധായകന് ആണ് പ്രിയന് ..ഇവിടെ വേറെ ചിലര്‍ കോപി അടിച്ചാല്‍ അത് ദയനീയം ആയി കളിയാക്കല്‍ നേരിടേണ്ടി വരുന്നു..അത് കൊണ്ടാണ് നമ്മള് പറക്കും തളിക, കല്യാണരാമന്, എന്നെ ചിത്രങ്ങള്‍ മറന്നു കളഞ്ഞാലും ചിത്രം, കിലുക്കം ഇവയൊന്നും മറക്കാത്തത് ...മോശം കാലം മലയാള സിനിമയ്ക്കു വന്നപ്പോള്‍ മലയാളത്തില്‍ പടം ചെയ്യുന്നത് കുറച്ചു (നിര്‍ത്തി ) എന്നുള്ളത് വലിയ ഒരു കാര്യം തന്നെ ആണ് ( ആ തലമുറയില്‍ പെട്ട പലരും കൂതറ പടങ്ങള്‍ പിടിച്ചു ഉള്ള പേര് കളഞ്ഞു എന്ന് ഓര്‍ക്കുക )....പിന്നെ ചീഞ്ഞ ഹാസ്യം കൊണ്ടുവന്നത് മെഗാ തരാം ആണോ ...ഉനിവേര്സല്‍ ആണോ എന്ന് ചിന്ടിക്കുന്ന ഏതൊരു കുട്ടിക്കും മനസ്സിലാക്കാവുന്ന കാര്യം ആണ്
ReplyDelete""മലയാളത്തില്‍ ഇനി ഇതില്‍ കൂടുതലൊന്നും തനിക്ക് ചെയ്യാനില്ല. ലോകത്ത് ഏതൊരു സംവിധായകനും ചെയ്യാന്‍ കഴിയുന്നതൊക്കെ താന്‍ മലയാളത്തില്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു""
ReplyDeleteശ്രീ ശ്രീ പ്രിയദര്ശന് (ഫ്രം വിഡ്ഢികളുടെ സ്വര്‍ഗം)
എന്തൊക്കെ പറഞ്ഞാലും മലയാളി മനസ്സില്‍ ഒരുതരം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരുപാടു ചിത്രങ്ങള്‍ പ്രിയന് തന്നെ ആണ് ചെയ്തത് ...പില്ക്കാലത്ത് വന്ന ജയറാം , ദിലീപ് കോമഡി ചിത്രങ്ങള്‍ പോലും വിസ്മൃതിയില്‍ അന്ടുപോയിട്ടും ഇന്നും ജനം എന്ത് കൊണ്ടു പ്രിയന് ചിത്രങ്ങള്‍ ഓര്‍ക്കുന്നു ...? അത് അയാളുടെ മിടുക്ക് തന്നെ ആണ് ?
ReplyDeleteപ്രിയന് 366 ദിവസം ഓടിയ ചിത്രവും , അതെ സമയം കണ്ജീവരവും ചെയ്യാന്‍ കഴിയും ..
വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് വേറെ ചിലര്‍ ആണ് ...അവരുടെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല കോമഡി ചെയ്യുന്നത് ഷാഫി, റാഫി മേക്കര്തിന്, സിബി -ഉദയന്‍ തുടങ്ങിയവര്‍ ആണ് ..നായകന് മമ്മൂട്ടിയും , ദിലീപും എന്ന് പ്രതെയ്കം പറയേണ്ടല്ലോ ....ഹ ഹ ഹ ഇവരാണ് മണ്ടന്മാര് ....മലയാള സിനിമയില്‍ നല്ല കോമഡി ഉണ്ടായിട്ടുള്ളത് എന്പതുകളുടെ രണ്ടാം പകുതിയിലും , തോന്നുരുകളുടെ ആദ്യ പകുതിയിലും മാത്രം ആണ് ...അതിനു മുന്‍പും പിന്‍പും വെറും ഇക്കിളി തമാശകള്‍ ആയിരുന്നു
" തമിഴ്നാടിന്റെ ഉള്‍നാട്ടില്‍ നടക്കുന്ന കഥക്ക് വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കാനും, ശുദ്ധീകരിച്ച ഭാഷ പറയുന്ന നായകനെ ജെ എന്‍ യൂവില്‍ നിന്നും ഇറക്കാനും പാവം വെട്രിമാരന് ആറാം തമ്പുരാനും , നരസിംഹവും കണ്ടു കാണില്ല . ഒന്ന് ചുമ്മാതിരി അണ്ണാ ."
ReplyDelete:-D
aakalam film kollam ..melil paranjath sariyaanu..ulnaadan tamil folow cheyyunnillengil padam kaanunnath waste...dhanushinu superstar pariveshangalekkal enganathe naadan kathapaatrangal nannayi enangunnund...sareera bhaashayk enangunna vesham..pulli nannayi cheythittund..kadhayum directionum NJERIPP..parayathe vayya...COM TO HOM enna sentence vach oru sequence kandu..tat was well framed...mothathil film is outstanding in a NAADAN way...
ReplyDelete