എടേ രണ്ടു ചുവടു മുന്നോട്ടു വയ്ക്കുമ്പോള്‍ ഒരു ചുവടു പിന്നോക്കം വയ്ക്കുന്ന ഒരു ജീവിയുടെ പേര് പറയാമോ ?
അണ്ണന് എന്താ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ക്വിസ് മത്സരം വല്ലതും നടത്തുന്നുണ്ടോ ? അല്ല ഇന്നലെ രാത്രി പൊങ്കാല ഇടാന്‍ വന്നിരിക്കുന്ന ആളുകളുടെ ഇടയിലൂടെ പാഞ്ഞു പോകുനത് കണ്ടല്ലോ .ഞാന്‍ കരുതി .....
ഡേ നീ ഇതു പറ ... അറിയില്ലങ്കില്‍ ഞാന്‍ പറഞ്ഞു തരാം നടന് ജയസൂര്യ .
എല്ലാം മനസിലായി എന്നാലെ പയ്യന്‍സ് കണ്ടു അല്ലെ ? ശരി ഞാന്‍ വിചാരിച്ചു നിങ്ങള്‍ ഇനി മലയാളം പടം കാണുകേ ഇല്ലാന്ന് .ശരി എന്തായാലും പറഞ്ഞേ വിശേഷങ്ങള്‍ .
അനിയാ , ഈ ചിത്രത്തിന്റെ സംവിധാനം,തിരകഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചു നമ്മെയൊക്കെ ധന്യര്‍ അക്കിയിരിക്കുനത് ശ്രീ ലിയോ തദേവൂസ് ആണ് . ഇതിനു മുന്‍പ് ഇറങ്ങിയപ്പോള്‍ മലയാളത്തിലെ നിരൂപക സിംഹങ്ങള്‍ വാനോളം പുകഴ്ത്തിയതും പിന്നീടു ഒരിടത്തും കാണാതെ പോയതും അയ പച്ചമരതണലില്‍ എന്ന ശ്രീനിവാസന് ചിത്രം ആണ് ഇതിനു മുന്‍പ് അദേഹം ഇറക്കിയത് .പ്രസ്തുത സംഭവം കാണാനുള്ള ഭാഗ്യം ലഭിക്കാത്തതിനാല്‍ സംവിധായകന് ഈ ചിത്രത്തില്‍ മുന്നോട്ടു പോയോ ഇല്ലയോ എന്ന് പറയാന്‍ കഴിയുന്നില്ല .രണ്ടായാലും പച്ചമരതണലില്‍ എന്ന ചിത്രം കാണാന്‍ കഴിയാത്തത് എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു .
ഓഹോ അല്ലെങ്കിലെ നിങ്ങള്‍ക്ക് ഈ മലയാള സിനിമകളെ പുച്ചമാണ് . പക്ഷെ ഈ ചിത്രം....
ഇതിനെ എന്തോന്ന് പറയണം എന്നാ?. അന്തവും കുന്തവും ഇല്ലാത്ത കഥ . ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്ന ചിത്രത്തിലെ തന്റെ തന്നെ കഥാ പാത്രത്തെ മരിച്ചു കിടന്നു അനുകരിക്കുന്ന നായകന് . എന്ത് ചെയ്യണം എന്നറിയാത്ത മട്ടില്‍ പെരുമാറുന്ന ഒരു നടീ നടന്മാര് . ഇതിനൊക്കെ കാശു കൊടുത്തു കേറുന്ന പാവം മലയാള പ്രേക്ഷകനെ പറഞ്ഞാല്‍ മതി .
കൊച്ചിയില്‍ ജീവിക്കുന്ന പത്മയും (രോഹിണി) മകന് ജോസിയും (ജയസൂര്യ ) അമ്മ പകലന്തിയോളം കഷ്ടപ്പെട്ട് മോനെ പുലര്‍ത്തുന്നു.മോന് പതിവ് പോലെ ഒരു ഉത്തരവാദിത്വവും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കുന്നു .(എന്താണ് ഈ അടിച്ചു പൊളി എന്ന് ചോദിക്കരുത് അകെ കാണിക്കുന്നത് കുറെ വിദേശ ടൂറിസ്റ്റ് കളുമായി സോള്ളുന്നതാണ്. ഇതു കണ്ടിട്ട് ചിരി വരാത്ത ഗൌരവക്കാരെ കുടു കൂടെ ചിരിപ്പിക്കാന്‍ ഗിന്നസ് പക്രുവിന്റെ ജപ്പാന് ബാബു എന്ന കഥാപത്രം ഉണ്ട് .(ആരും പിരിഞ്ഞു പോകരുത് എന്ന് ചുരുക്കം ) കുറച്ചു നേരം നമ്മെ ആനന്ദ പുളകിതര്‍ ആക്കിയതിന് ശേഷം ആ കഥാപത്രം എങ്ങോ അപ്രത്യക്ഷം ആകുന്നു . സുരാജിന്റെ ആംഗ്ലോ ഇന്ത്യന്‍ കഥാ പത്രം ഏതാണ്ട് സിനിമയുടെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു നിന്ന് തമാശ പറയുന്നുണ്ട് . സുരാജിന്റെ കുടുംബം എന്ന പേരില്‍ ജനാര്ധനനെയും , ശ്രീലതയെയും പിന്നെ രണ് പെണ് പിള്ളേരെയും ഒരു വിഗ്ഗും വെച്ച് ഇറക്കുന്നുണ്ട് .ഇവര്‍ക്ക് ഈ സിനിമയില്‍ എന്താ കാര്യം എന്ന് ചോദിക്കരുത് പ്ലീസ് (കാണികള്‍ക്ക് ചിരിച്ചാല്‍ പോരെ ?).ജോസിയുടെ അച്ഛന് ജോണ്‍ (ലാല്‍ ) നേവിയില്‍ ആയിരുന്നു ശ്രീലങ്കക്ക് പോയിട്ട് പിന്നെ മടങ്ങി വന്നില്ല (പുലികള്‍ തട്ടി ).മകന് എഞ്ചിനീയറിംഗ് രണ്ടു പേപ്പര്‍ കിട്ടാനുണ്ട് .(ഉത്തരവാദിത്വം ഇല്ല എന്ന് കാണിക്കാന്‍ ആകണം ) ജോസി വഴിയില്‍ കാണുന്ന സീമ (അഞ്ജലി അങ്ങടിതെരു ) എന്ന കൊച്ചുമായി ആദ്യം ഉടക്ക് പിന്നെ പ്രേമം .പറയാന്‍ മറന്നു ഇതിനു ഇടയ്ക്ക് പയ്യന് റേഡിയോ ജോക്കി ആയി പണി കിട്ടുന്നു .നായികാ സൌണ്ട് എഞ്ചിനീയര്‍ .(പിന്നെ പ്രേമിക്കയല്ലാതെ എന്തോ ചെയ്യും ?).ഇടവേള വരെ അങ്ങനെ ഇങ്ങനെ ഒക്കെ പോയിട്ട് രണ്ടാം പകുതി ആകുമ്പോള്‍ നായകന്റെ അച്ഛന് ജോണ്‍ (ലാല്‍ ) തിരിച്ചു വരുന്നു .അദേഹം ഇത്ര നാളും (ഇരുപതു കൊല്ലം ) പുലികളുടെ തടവില്‍ ആയിരുന്നത്രെ .ജോണ്‍ എത്തുന്നതിനു മുന്‍പ് പത്മ മരിച്ചു പോകുന്നു . നായകനും അച്ഛനും ഒരുമിച്ചു ജീവിതം തുടങ്ങുന്നു .അച്ഛന്റെ പട്ടാള ഭരണം സഹിക്കാതെ നായകന് അച്ഛനോട് ഇറങ്ങി പോകാന്‍ പറയുന്നു ലാല്‍ പോകുന്നു .അത് കഴിഞ്ഞു ആണ് നായകന് ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നത് .. അനിയാ നീ ഒരു കര്‍ചീഫ് താടെ ഒന്ന് കണ്ണ് തു ടക്കട്ടെ.......
ഇന്നാ അണ്ണാ.. കണ്ണ് തുടച്ചേ ഇനി പറയു എന്ത് ആണ് ആ സത്യം ?
പത്മ തന്റെ ഡയറി യില്‍ മകനെ കുറിച്ചുള്ള സകല പരാതികളും എഴുതി വെച്ചിട്ടുണ്ടായിരുന്നു . അത് വായിച്ചു , മകനെ നന്നാക്കാന്‍ വേണ്ടിയാണു ജോണ്‍ എന്ന അച്ഛന് തന്റെ മനസിലെ സ്നേഹം മറച്ചു വെച്ച് പട്ടാള ഭരണം നടത്തിയത് .ഒരു തെളിവിനാകണം ഡയറിയില്‍ പരാതി പറയുന്ന പേജുകളില്‍ എല്ലാം അദേഹം കൈവരിച്ച പുരോഗതി എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു (ദൈവത്തിനു സ്തുതി അങ്ങനെ തോന്നിയില്ലയിരുന്നെകില് ജീവിതകാലം മുഴുവന്‍ ആ തങ്കപ്പെട്ട മനുഷ്യനെ നമ്മളെല്ലാവരും തെറ്റിധരിച്ചെനെ (നായകനടക്കം )). ആ മനുഷ്യനെയാണല്ലോ നായകനും നമ്മളും തെറ്റിദ്ധരിച്ചത് എന്നോര്‍ത്ത് നായകനും നമ്മളും ഒരുമിച്ചു തേങ്ങുന്നു . എടാ വീണ്ടും കര്‍ചീഫ് ...... ഒടുവില്‍ വികാരഭരിതമായ ഒരു കൂടി ചേരലോടെ ചിത്രം അവസാനിക്കുന്നു
പിന്നെ പറയാന്‍ മറന്നു.ഇടവേളയോട് അടുപ്പിച്ചു ലാലു അലക്സ് അവതരിപ്പിക്കുന്ന ഒരു കഥാപത്രം കൂടി ആകാശത്ത് നിന്നും വീണു ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .(വലിയ കാര്യമൊന്നുമില്ല ശികാറിലെ "രമണിയെ , മീന്‍ ചാറ് കൊണ്ട് വാടി" എന്ന ലൈന്‍ തന്നെ )
അപ്പോള്‍ അഭിനയം ?
എഴിച്ചു പോടെ........ പിന്നെ ഇത്രയും നേരം പറഞ്ഞതു എന്ത് വാഴ കുല യാ. ഇതിലെ കഥയും തിരകഥ യും എന്ന് പറഞ്ഞു ഇറക്കുന്ന സാധനം ആണ് താരം. ലാലും രോഹിണിയും ലൈന്‍ ആകുന്ന ഫ്ലാഷ് ബാക്ക് കാണിക്കുന്നുണ്ട്.എന്തൊരു പ്രേമം!!!!ഇങ്ങനെ പ്രേമിക്കാന്‍ വരുന്നവനെ പ്രേമികണം എങ്കില്‍ രോഹിണിയുടെ കഥാപാത്രം സമയബന്ധിതമായി ആരേലും പ്രേമിച്ചേ അടങ്ങു എന്ന വാശിയില്‍ ആയിരിക്കാനാണ് സാധ്യത .കുറഞ്ഞ പക്ഷം ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ വേറെ ചെറുപ്പക്കാരെ എങ്കിലും ഉപയോഗിച്ച് പ്രേക്ഷകരോട് ദയവു കാണിക്കാമായിരുന്നു.എവിടെ? പിന്നെ ഇതില്‍ അങ്ങനെ അഭിനയം ഒന്നും ഇല്ല ജയസൂര്യ ഒഴികെ ബാക്കി എല്ലാരും കാശു വാങ്ങിയതല്ലേ എന്ന് കരുതി ഡയലോഗ് വൃത്തിയായി പറഞ്ഞു പോകുന്നു.ജയസൂര്യ മാത്രം ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു !!!(അഞ്ജലി എന്ന നായികയുടെ പ്രകടനം കണ്ടാല്‍ ഈ കൊച്ചാണോ അങ്ങാടി തെരു എന്ന ചിത്രത്തിലെ കനി എന്ന് സ്വയം ചോദിച്ചു പോകും .)
അപ്പോള്‍ ചുരുക്കത്തില്‍ ..
എന്തോന്ന് ചുരുക്കം? കണ്ടിറങ്ങുമ്പോള്‍ ലോകത്തോട് തന്നെ ഒരുമാതിരി വെറുപ്പ് തോന്നിക്കുന്ന ചിത്രം
...????????? പടം ഞാന്‍ കണ്ടില്ല പക്ഷെ കണ്ടവരൊക്കെ പറഞ്ഞു നല്ല പടമാണ്, ലളിതമായൊരു കഥ നല്ലോണം ച്ത്രീകരിചിടുന്ടെന്നു.....കുഴപമില്ല എന്നൊക്കെ
ReplyDeleteചിത്രം കാണു സ്വയം തീരുമാനിക്കു. ഗുഡ് ലക്ക്
ReplyDeleteഞാന്‍ ഈ ചിത്രം കണ്ട ഒരാളാണ് .അഭിപ്രായങ്ങളോട് യോജിക്കുന്നു.ഒന്ന് ചോദിച്ചോട്ടെ ഈ സംവിധായകന്റെ രണ്ടാമത്തെ ചിത്രം ആണല്ലോ ഇതു ?എന്ത് കൊണ്ട് രണ്ടാം ചിത്രം എടുത്ത രഞ്ജിത് ശങ്കരിനും അര്ജുനന് സാക്ഷിക്കും നേര്‍ക്കുള്ള ആക്രമണത്തിന്റെ പത്തിലൊന്ന് ഈ ചിത്രത്തിനെ കുറിച്ച് വരുന്നില്ല . ഏതു അളവ് കോല് വെച്ച് നോക്കിയാലും അര്ജുനന് ഇതിലും വളരെ വളരെ ഭേദം ആയിരുന്നു . അപ്പോള്‍ .....? ഉത്തരം ലളിതം എന്ന് ജയസൂര്യ ഒറ്റയ്ക്ക് ഒരു ചിത്രം വിജയിപ്പിക്കുന്ന അന്ന് മുതല്‍ ഇതേ ആക്രമണം അയാളുടെ സിനിമക്ക് നേരെയും ഉണ്ടാക്കും .
ReplyDeleteകിഷോര്‍
മുകളിലെ അനോണി ഭായി നമിച്ച് അണ്ണാ... അപാര Analysis.
ReplyDeleteപ്രിയപ്പെട്ട പ്രേക്ഷകന് , മുകളില്‍ എന്റെ പേരില്‍ കമന്റ് ഇട്ടതു ഞാന്‍ അല്ല എന്ന് അറിയിച്ചു കൊള്ളുന്നു. എന്റെ പേരില്‍ പല തെണ്ടികളും പല ബ്ലോഗ്ഗുകളിലും ഇത് പോലെ ഇറങ്ങിയിരിക്കുന്നു. ഞാന്‍ ആണ് കമന്റ് ഇട്ടതെങ്കില്‍ സൂപ്പര്‍ താരങ്ങളെ പുകഴ്ത്തുംയിരുന്നു . അതിനാല്‍ മുകളില്‍ ഉള്ള കമന്റ് ഞാന്‍ അല്ല ഇട്ടതു
ReplyDeleteബൈ
കിഷോര്‍
കിഷോര്‍ (രണ്ടില്‍ ഒര്‍ജിനല്‍ ആരായാലും അയാളോട്),
ReplyDeleteഒരു ജിമെയില്‍ ഐ ഡി ഉണ്ടാക്കിയാല്‍ പ്രശ്നം തീര്‍ന്നു. സ്ഥിരമായി കമന്റ് ഇടുന്ന ആള്‍ക്കാരോട് ഈ ചൊറിച്ചില്‍ നമ്മുടെ മലയാളം ബ്ലോഗുകളില്‍ സാധാരണയാണ് .പിന്നെ കിഷോര്‍ എന്ന് ഒരാള്‍ക്ക് മാത്രമേ പേര് പാടുള്ളൂ എന്ന് വാശി പിടിക്കാനും പറ്റില്ലല്ലോ.
ഇതു ഞാന്‍ ഒരിക്കലും സമ്മതിക്കുന്നതല്ല. മുഖം നോക്കാതെ സത്യം മാത്രം പറയുന്ന എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചില താല്പ്പരകക്ഷികള് നടത്തുന്ന ശ്രമം മാത്രമാണ് ഇതു .ഒരുത്തന് പ്രശസ്തന്‍ ആകുന്നതില്‍ ഇത്ര അസൂയ ഉള്ള നാറികള് ഈ കേരളത്തില്‍ മാത്രമേ ഉള്ളു.
ReplyDeleteകിഷോര്‍ (ഒറിജിനല്‍ )
ലിയോന്‍ തദ്ദേവൂസിണ്റ്റെ പച്ചമരത്തണലില്‍ മണിരറ്റ്നത്തിണ്റ്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന പടം അടിച്ചു മാറ്റിയത് ആയിരുന്നു മണി രറ്റ്നം അതു ഒരു യൂറോപ്യന്‍ പടത്തില്‍ നിന്നും
ReplyDeleteഅതിനാല്‍ കേസില്ല പോക്കറ്റടിക്കാരനെ പോക്കറ്റടിച്ചു പക്ഷെ അവിടെ ശ്രീനിവാസണ്റ്റെ ഹെല്പ് ഉണ്ടായിരുന്നിരിക്കണം പോസ്റ്ററ് കണ്ടാല്‍ തന്നെ ആരെങ്കിലും ഇതിനു കയറുമോ പ്റേക്ഷകാ ?
ഇതല്ലേ സിബി മലയില്‍ പറഞ്ഞത് കുടവയറന്‍ ആയാലും ഡൈ അടിച്ചവറ് ആയാലും ബിഗ് എം കളുടെ ഏഴയലത് യുവതാരങ്ങള്‍ ഒന്നും വരില്ലെന്നു
രജനീകാന്ത് വരെ അനുമോദിച്ച യുവ സൂപ്പറ് സ്റ്റാറ് ദേ കിടക്കുന്നു കോനകവുമഴിഞ്ഞായ്യോ ശിവ ശിവ
അപ്പോല്‍ ലാലേട്ടന് ചൈനാ ടൌണ്‍ ക്റിസ്ത്യന്‍ ബ്റദേറ്സില് കൂടി താര സിംഹാസനം തിരിച്ചു പിടിക്കും
അതുവരെ കുഡ് നൈറ്റ് (നൌഷാദ് പാചകം സ്റ്റയ്ല്)
അനിയാ സുശീല്‍,ചൈന ടൌണ്‍ ഉം ക്രിസ്ത്യന്‍ സഹോദരങ്ങളും നല്ല ചിത്രങ്ങള്‍ ആയിരിക്കട്ടെ എന്ന് ആശംസിക്കുക അല്ലേ വേണ്ടത് ? (ഇഷ്ടം പോലെ.പറഞ്ഞു എന്ന് മാത്രം)സിംഹാസനം തിരിച്ചു പിടിച്ചാല്‍ കാണികള്‍ എന്നാ നിലയില്‍ നമുക്കെന്താ ഗുണം? പടം നന്നായാല്‍ നന്നായിരുന്നു .അത്ര തന്നെ
ReplyDeleteസുശീല്‍ , ഇങ്ങനെ ആണോ ഒരു മാന്യന്റെ ബ്ലോഗ്ഗില്‍ കമന്റ് ഇടുന്നത്. താങ്കള്‍ ഒരു സൂപ്പര്‍ താര ആരാധകന് ആണെങ്കില്‍ ഇത്ര ചീപ് ആയി പ്രതികരിക്കരുത് ധാര്‍മിക രോഷം തുളുമ്പി പോകാതെ തന്നെ പ്രകടിപ്പിക്കണം.
ReplyDeleteസിംഹാസനം തിരിച്ചു പിടിക്കും എന്ന് ഒരിക്കലും പറയരുത് ..അപ്പോള്‍ നമുക്ക് തന്നെ വിശ്വാസം പോര എന്നാ ഒരു ധ്വനി വരില്ലേ ? അത് പാടില്ല. ആ പടങ്ങള്‍ വിജയിക്കും വരെ കാത്തിരിക്കുക ..വിജയിച്ച ശേഷം ആക്രമണം അഴിച്ചു വിടുക
താര ആരാധകര്‍ ആയ കമന്റ് അടിക്കാര് സാധാരണ അങ്ങിനെ ആണ് ചെയ്യേണ്ടത് ..ഇവനെ ഒക്കെ എങ്ങനെ പടിപ്പിചെടുക്കും. എല്ലാത്തിനും ഒരു ഞാന്‍ മാത്രമല്ലെ ഉള്ളു
?
ReplyDelete