Saturday, February 5, 2011

ഗദ്ദാമ (Gaddama )

അനിയാ നില്ലെടെ .

അണ്ണനെ കാണാനില്ലല്ലോ എന്ന് ഇന്നലെയും ഓര്‍ത്തതാ.എന്ന് ഏതായാലും പ്രത്യക്ഷപ്പെടും എന്നറിയാമായിരുന്നു.ഇന്നലെ സിറ്റിയി ലൂടെ പാഞ്ഞു പോകുന്നത് കണ്ടല്ലോ ?

അനിയാ ഇന്നലെ കമല്‍ സാറിന്‍റെ ഗദ്ദാമ എന്നാ പടം ഇറങ്ങിയില്ലേ . കൈയോടെ കണ്ടേക്കാം എന്ന് കരുതി.

ഓ ആഗതന്‍ എന്നാ ചിത്രത്തിന് ശേഷം കമല്‍ ഇറക്കുന്ന പടമല്ലേ .ഇതെന്താ ഈ ഗദ്ദാമ? തമിഴിലെ നാട്ടാമ പോലെ വല്ലതും ......?

പോടാ വിവരം ഇല്ലെങ്കില്‍ സംസാരിക്കരുത് .എടാ എനിക്ക് മനസിലായത് ഈ അറബി നാട്ടില്‍ വീട്ടുജോലിക്കായി അന്യ രാജ്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളെയാണ് ഈ ഗദ്ദാമ എന്ന് പറയുന്നത് എന്നാണ്.അനിതാ productions അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് കാവ്യാ മാധവന്‍,ശ്രീനിവാസന്‍,ബിജു മേനോന്‍,സുരാജ്,ലെന,സുകുമാരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.ഈ ചിത്രത്തിന്റെ കഥ കെ യു ഇക്ബാലിന്റെതാണ്.തിരകഥ കമലും കെ ഗിരിഷ് കുമാറും ചേര്‍ന്നാണ് എഴുതിയിരിക്കുനത്.സംഗീതം ബെന്നെറ്റ് വീത്രാഗ്.

കഥ.... ?

പേര് കേട്ടാല്‍ തന്നെ ഊഹിക്കാന്‍ പറ്റുന്നതാണ് ഇതിന്‍റെ കഥ . ഭര്‍ത്താവു (ബിജു മേനോന്‍) മരിച്ച ദാരിദ്രവും കഷ്ടപ്പാടും ആയി കഴിയുന്ന അശ്വതി (കാവ്യ) ഒരു ഗദ്ദാമ ആയി സൌദിയില്‍ എത്തുന്നു.ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ മൃഗീയമായ പെരുമാറ്റം സഹിക്കാനാവാതെ അവിടന്ന് ഒളിച്ചോടുന്നു.നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചു നാട്ടില്‍ എത്തുന്നു.ചുരുക്കമാ സോന്നാല്‍ ഇതാണ് സംഭവം .

ഓഹോ അപ്പോള്‍ പുതുമയില്ല അല്ലെ? ഇല്ല ഇതു ഞങ്ങള്‍ പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ ഇതു ഒരിക്കലും പ്രോഹത്സാഹിപ്പിക്കില്ല. പോട്ടെ നവരസങ്ങള്‍?അതെങ്കിലും ഉണ്ടോ?എങ്കില്‍ ഒന്ന് ആലോചിക്കാം.ഒന്ന് കുറവ് ഉണ്ടെങ്കില്‍ പിന്നെ ന്യായവും പറഞ്ഞോണ്ട് വന്നേക്കരുത്.പറഞ്ഞേക്കാം .

എടാ നീ ഈ പറഞ്ഞ പ്രബുദ്ധനായ മലയാളി എന്നത്, ട്രെയിനില്‍ അടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടിട്ട് മൈന്‍ഡ് ചെയ്യാതെ കുഞ്ഞാലികുട്ടിയുടെയും,പിണറായി വിജയന്റെയും,ഉമ്മന്‍ ചാണ്ടിയുടെയും പക്ഷം പിടിച്ചു ഒരു പ്രയോജനവും ഇല്ലാത്ത തര്‍ക്കത്തില്‍ മുഴുകി സമയം കളഞ്ഞു,വീടിലെത്തി ഒറ്റകയ്യന്‍ പീഡനം നടത്തുന്നതിന്‍റെ ലൈവ് ഉണ്ടെങ്കില്‍ കുടുംബ സമേതം കണ്ടു നെടുവീര്‍പ്പു ഇടുന്ന വര്‍ഗത്തെ അല്ലെ? ഞാനതില്‍ പെടില്ല അനിയാ.

ദേണ്ടേ കാട്ടിലോട്ടു കേറി .പോന്നു അണ്ണാ. ഈ പടത്തെ പറ്റി പറഞ്ഞെ.

ശരി തിരിച്ചു വരാം.നേരത്തെ പറഞ്ഞതാണ്‌ കഥ.കാവ്യയെ കൂടാതെ അശ്വതി ജോലിക്ക് നില്‍ക്കുന്ന അറബി വീട്ടിലെ ഡ്രൈവര്‍ ആയി സുരാജും നല്ലവനായ (ഭയങ്കര നല്ലവന്‍.ഒരു മന്ദബുദ്ധി എന്നതിന് തൊട്ടു അടുത്ത് വരെ എത്തുന്ന തരത്തില്‍ നല്ലവന്‍) സാമൂഹ്യ പ്രവര്‍ത്തകന്‍ ആയി ശ്രീനിവാസനും അഭിനയിക്കുന്നു.ഈ സിനിമയുടെ ഏറ്റവും നല്ല വശമായി എനിക്ക് തോന്നിയത് ഇതിന്‍റെ സാമൂഹ്യമായ വശമാണ് . അശ്വതിയോട്‌ ഈ ജോലിയെ പറ്റി പറയുന്ന ആള്‍ (വിജീഷ്)പറയുന്നത് "അറബിയുടെ വീട്ടില്‍ എല്ലാം യന്ത്രങ്ങള്‍ ആണല്ലോ.അതിനാല്‍ വലിയ പണിയൊന്നും കാണില്ല.പിന്നെ സ്വിച്ച് ഇടാനും ഓഫ്‌ ആക്കാനും ഒരാള്‍ അത്രേയുള്ളൂ" എന്ന് ആണ് . വലിയ ലോക പരിചയം ഇല്ലാത്ത ദാരിദ്രം അനുഭവിക്കുന്ന സ്ത്രീക്ക് ഇതു തികച്ചും ശരിയാണെന്ന് തോന്നാം . അതിന്റെ മറുവശം നമുക്ക് ഈ ചിത്രം കാണിച്ചു തരുന്നു എന്നതാണ് ഈ ചിത്രത്തില്‍ ഞാന്‍ കണ്ട സാമൂഹിക വശം.പിന്നെ തികച്ചും പ്രവചിക്കാവുന്ന ഒരു കഥയെ നല്ലൊരു തിരകഥയിലൂടെ എങ്ങനെ നല്ല രീതിയില്‍ അവതരിപ്പിക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.കഥയിലെ സംഭവങ്ങള്‍ നമുക്ക് മുന്നിലേക്ക്‌ എത്തിക്കുന്ന രീതി അല്ലെങ്കില്‍ seeqensing ഇത്തരം ഒരു ചിത്രത്തില്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു തരം വലിച്ചില്‍ (പെരുമഴകാലം എന്ന ചിത്രത്തിലേത് പോലെ) നമുക്ക് അനുഭവപ്പെടുന്നില്ല. അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ രഞ്ജിത് ശങ്കര്‍ ഈ ചിത്രം കണ്ടാല്‍ അദേഹത്തിന് ഉള്ള പ്രധാന കുറവ് എന്താണെന്നു മനസിലാകും.(പലരും ഇതു മനസിലാക്കാനോ പരിഹരിക്കാനോ കഴിയാതെ കരിയെര്‍ മുഴുവന്‍ തള്ളി നീക്കിയിട്ടുണ്ട്.ഉദാഹരണം സ്വാഗതം എന്ന ഒറ്റ ചിത്രം ഒഴിച്ചാല്‍ ശ്രീ വേണു നാഗവള്ളിക്ക് തന്റെ ചിത്രങ്ങളുടെ രണ്ടാം പകുതി ഒരു പ്രശ്നം ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ).കാട്ടിലേക്ക് കേറുന്നില്ല. തിരിച്ചു വന്നു.പോരെ ?

സന്തോഷം . അപ്പോള്‍ സിനിമ മൊത്തത്തില്‍ ....

നല്ല വശങ്ങളെ കുറിച്ച് പറഞ്ഞാല്‍ നല്ല രണ്ടു പാട്ടുകള്‍ ഈ ചിത്രത്തില്‍ ഉണ്ട് (മലയാള സിനിമയില്‍ ഇല്ലാതാക്കുന്ന ഒരു സംഭവം).കാവ്യ മാധവന്‍ തന്‍റെ റോള്‍ നന്നാക്കിയിട്ടുണ്ട്.(മീര ജാസ്മിന്‍ന്‍റെ ഒക്കെ ഹിസ്ടീരിയ ബാധിച്ച പോലത്തെ അഭിനയവും ആയി നോക്കിയാല്‍ കാവ്യ ഈ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം).ശ്രീനിവാസന്‍ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും നന്നായിട്ടുണ്ട് .റസാക് എന്ന ശ്രീനിവാസന്റെ കഥാപാത്രം വേണ്ട അത്ര ജെനുവിന്‍ ആകാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരകഥ കൈകാര്യം ചെയ്ത ആളുകള്‍ക്കാണ്.(ഒരു പക്ഷെ ഗള്‍ഫില്‍ ഇങ്ങനത്തെ ആളുകള്‍ ഉണ്ടാവാം പക്ഷെ അത് കാണുന്നവര്‍ക്ക് വിശ്വസിനീയമായി എടുക്കുന്നതാണ് നല്ല തിരകഥാക്രിത്തുക്കളുടെ ലക്ഷണം എന്നാണ് ഞാന്‍ കരുതുന്നത്.ഉദാഹരണം നരന്‍ എന്ന ചിത്രത്തിലെ വേലായുധന്‍ എന്ന കഥാപാത്രം).സുരാജിന്റെ കഥാപാത്രത്തെ പോലും തികച്ചും ജനുവിന്‍ ആയി അവതരിപ്പിച്ചിരിക്കുന്ന (അത്ഭുതം !! സുരാജ് നന്നായിട്ടുണ്ട് ) തിരകഥകൃത്തുക്കള്‍ ശ്രീനിവാസന്റെ കഥാപാത്രം വരുമ്പോള്‍ തികച്ചും സിനിമാറ്റിക് ആയി പോയത് എന്ത് കൊണ്ടെന്നു മനസിലാകുന്നില്ല. സാമൂഹ്യ പ്രസക്തി ഉള്ള ഒരു ചിത്രം ആണെങ്കിലും അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രം പോലെ നമ്മെ സ്പര്‍ശിക്കുന്നില്ല ഈ ചിത്രം .

അപ്പോള്‍ ‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

വലിഞ്ഞു നാശം ആകാമായിരുന്ന ഒരു കണ്ണീര്‍പുഴ തീം നല്ല അവതരണത്തിലൂടെ, നല്ല തിരകഥയില്‍ കൂടി രക്ഷപ്പെടുത്താം എന്ന് കാണിച്ചു തരുന്ന ചിത്രം

12 comments:

 1. Kure abhipraayangal parayanam ennundaayirunnu. Pakshe thaangalkku chila nadi nadanmaarodu oru tharam - maaykaan pattaatha tharathil oru hatred allengil pucham - undendnnu urappaayi, of course, thaangalude ishtangal angineyaayirikkaam, pakshe avare veruthe aavashyamillaathe ivide upayogikkandathundo, athu kondu onnum parayaathe pokunnu - endinna veruthe vazhakkadikkunnathu. all the best preshaka

  ReplyDelete
 2. ആദ്യമായി രാജേഷ്‌ ഈ ചിത്രം കണ്ടോ?
  ഇപ്പോള്‍ മലയാളത്തില്‍ ഉള്ള നായികാ options വെച്ച് കാവ്യാ മാധവന്‍ അന്ന് ഏറ്റവും ഭേദം എന്നാണ് ഞാന്‍ ഉദേശിച്ചത്‌ .(ഇതു കണ്ട എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് കാവ്യക്ക് പകരം മീരയോ, നവ്യയോ മറ്റോ ആയിരുന്നെങ്കില്‍ വേലക്കാരിക്ക്‌ പകരം ഭാവ അഭിനയം സഹിക്കാതെ വീടുടമാസ്ഥനായ അറബി ചാടി പോയേനെ എന്നാണ്!!!!) .ശ്രീനിവാസന്റെ കഥാപാത്രം നന്നകാത്തത് തിരകഥക്രിതുകളുടെ പാളിച്ച ആയാണ് എനിക്ക് തോന്നിയത്. (അത് തന്നെയാണ് പറഞ്ഞിരിക്കുന്നതും ) പിന്നെ എവിടെയാണ് ഈ പ്രതേക വെറുപ്പും പുച്ഛവും തങ്ങള്‍ കാണുന്നത് ? (ഈ പോസ്റ്റില്‍ ) .

  ReplyDelete
 3. ഈ പോസ്റ്റ്‌ വേണ്ടത്ര നിലവാരം പുലര്‍ത്തിയോ എന്ന് തോന്നിയില്ല... സാധാരണ പോസ്റ്റ്‌ വായിച്ചാല്‍ സിനിമയുടെ ഒരു വ്യക്തമായ ചിത്രം കിട്ടേണ്ടതാണ് ഇത് അതുണ്ടായില്ല..അപ്പോള്‍ ‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ മലയാള സിനിമയുടെ നല്ല കാലമാണോ വരുന്നത്...

  ReplyDelete
 4. ഞാന്‍ ഇത് കഴിഞ്ഞ വര്ഷം സെപ്റെര്‍മ്ബറില്‍ പറഞ്ഞതാണ്‌ ഇയാള്‍ പോസ്റ്റ്‌ ഇടുന്നത് പക്ഷം പിടിച്ചാണ് എന്ന് . കാര്യസ്ഥന്‍ ഇയാള്‍ക്ക് സഹിക്കാം, പാപ്പി അപ്പച്ചാ ഇയാള്‍ക്ക് സഹിക്കാം, പോക്കിരി രാജാ ഇയാള്‍ക്ക് സഹിക്കാം ..എന്നിട്ടാണ് ഗീര്‍വാണം മുഴക്കുന്നത് .... ഇയാള്‍ നല്ല പോസ്റ്റ്‌ ഇട്ടാല്‍ പേടി കൂടാതെ തിയേറ്ററില്‍ പോകാം എന്നൊക്കെ ചില കഴുതകള്‍ പറഞ്ഞിരുന്നു ...അവരുടെ മുന്‍പില്‍ വച്ച് ഞാന്‍ ഇയാളുടെ പോസ്റ്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു ..ഏഷ്യാനെറ്റ്‌ , സൂര്യ തുടങ്ങിയ ചാനലുകളില്‍ വരുന്ന song , ട്രിലെര്‍ മാത്രം കണ്ടാണ്‌ ഇയാള്‍ പോസ്റ്റ്‌ ഇടുന്നതെന്ന് വരെ ഞാന്‍ സംശയിക്കുന്നു ...ശ്രീനിയുടെ കഥാപാത്രം cinematic ആണ് പോലും .....എന്താ ജീവിതത്തില്‍ cinematic ആയ കാര്യങ്ങള്‍ നടക്കരില്ലേ ? പത്രം ഒന്നും വായിക്കാറില്ലേ ? പിന്നെ cinematic എന്നാ പേരില്‍ത്തന്നെ സിനിമ ഉണ്ടല്ലോ ? സിനിമയില്‍ അല്ലെങ്കില്‍ പിന്നെ കഥകളിയില്‍ അന്നോ സിനെമാടിക് ആയ കാര്യങ്ങള്‍ ചെര്‍ക്കണ്ടത് ?

  by
  Kishor (an Anoni With Adress in All bloggs)

  ReplyDelete
 5. അനിയാ കിഷോര്‍ , ഇതു എത്ര പ്രാവശ്യം പറഞ്ഞാല്‍ തനിക്കു മനസിലാകും ? ഇവിടെ എഴുതുന്നത്‌ എന്റെ അഭിപ്രായമാണ് . അതിനോട് യോജിക്കാം യോജിക്കാതിരികാം നിങ്ങളുടെ ഇഷ്ടം . ട്രിലെര്‍ പോലും കാണാറില്ല നാട്ടുകാര്‍ പറയുന്നത് കേട്ടാണ് അഭിപ്രായം പറയുന്നത് പോരെ ? സന്തോഷമായോ ? മുകളില്‍ പറഞ്ഞ സിനിമ കളെ കുറിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായം ഒന്ന് കൂടി വായിച്ചു നോക്കു പറ്റുമെങ്കില്‍ .നമ്മുടെ അഭിരുചികള്‍ വ്യത്യസ്തം ആണെന്ന് തോന്നുന്നു എങ്കില്‍ എന്നിക്ക് നല്ലത് എന്ന് തോന്നുന്ന പടങ്ങള്‍ അനിയന്‍ കാണണ്ട തീര്‍ന്നില്ലേ .ആളെ വിട്ടേരെ അനിയാ

  ReplyDelete
 6. Cool Down...Dear Frnd..എല്ലാവരുടെയും അഭിപ്രായം നോക്കി നമുക്ക് പോസ്റ്റ്‌ ഇടാന്‍ പറ്റുമോ, നിങ്ങള്ക്ക് എന്താണോ തോനുന്നത് അതിവിടെ എഴുതുക, ഈ പറയുന്നവന്മാരോട് ഇതുപോലെ ഒരു പോസ്റ്റ്‌ ഇടാന്‍ പറഞ്ഞു നോക്ക് അപ്പോള്‍ കാണാം,

  ReplyDelete
 7. പ്രേക്ഷക... ഗദ്ദാമ ഞാന്‍ കണ്ടില്ല. കണ്ടശേഷം മാത്രം അതിനെപ്പറ്റി അഭിപ്രായം പറയാം. പക്ഷേ വേണുനാഗവള്ളിയുടെ ചിത്രങ്ങളുടെ രണ്ടാം പകുതിയെ കുറിച്ച്‌ താങ്കള്‍ സൂചിപ്പിച്ച കാര്യം ഞാന്‍ അംഗീകരിക്കുന്നില്ല (വഴക്കായിട്ടല്ല). കാരണം ലാല്‍സലാം എന്ന ചിത്രം കണ്ടിട്ട്‌ എനിക്ക്‌ അങ്ങനെ തോന്നിയില്ല. അതൂപോലെ സുഖമോ ദേവിയിലും ആ ഒരു ഫീല്‍ (എനിക്ക്‌) ചെയ്‌തിട്ടില്ല.

  ReplyDelete
 8. രണ്ടാം പകുതി മോശമകുന്നതല്ല ഒന്നാം പകുതി ഭയങ്കര നന്നായി പോകുനതാണ് പലപ്പോഴും വേണു നാഗവള്ളി ചിത്രങ്ങളുടെ പ്രശ്നം എന്നും പറയാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .സുഖമോ ദേവിയില്‍ സണ്ണിയുടെ മരണത്തിനു ശേഷം കഥയില്‍ ഒരു ഇഴച്ചില്‍ എന്നിക്ക് തോന്നിയിരുന്നു.ലാല്‍ സലാമിലും രണ്ടാംപകുതിയില്‍ കണ്ണന്‍ മുതലാളിയും ആയുള്ള ഗ്വാ ഗ്വാ വിളിയും മറ്റും അതുവരെ വന്ന കഥയുടെ ഭംഗി കളഞ്ഞതായാണ് എനിക്ക് തോന്നിയത്.(എന്ന് കരുതി ഞാനും വഴകിനോന്നും ഇല്ല കേട്ടോ !!)

  ReplyDelete
 9. ഫിലിം റിവ്യുനുള്ള ചില കമന്റ്‌ കാണുമ്പോള്‍ സഹതാപം തോന്നും. എല്ലാവരും അവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കണം എന്ന് പറഞ്ഞാല്‍ ഇച്ചിരി ബുദ്ധിമുട്ടല്ലെ? എന്നെ സംബധിച്ചിടത്തോളം പടം കാണാന്‍ പോകുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാം, പക്ഷെ ആ ഫിലിം നമുക്കു ഇഷ്ടമാവുമോ ഇല്ലയോ എന്ന് കണ്ടു തന്നെ തീരുമാനിക്കണം(കാണാതെയും അഭിപ്രായം കേള്‍ക്കാതെയും വിലയിരുത്താവുന്ന ചില പടങ്ങള്‍ ഒഴിച്ച്).

  ReplyDelete
 10. ഇപ്പോള്‍ എല്ലാവരും ക്യാമറയും ആയി ഗള്‍ഫിലോട്ട് ആണല്ലോ പോകുന്നത്....

  ഗദ്ദാമ.....ബ്ലെസ്സിയുടെ ആട് ജീവിതം....പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും...
  എല്ലാം ഒരു ബന്യാമിന്‍ എഫക്ടില്‍ ആണെന്ന് തോന്നുന്നു.

  കുഞ്ഞുമുഹമ്മദിന്റെ പഴയ ഗര്‍ഷോം എന്നൊരു ചിത്രം ഉണ്ടല്ലോ....ഒരു മുരളി പടം...അതിന്റെ ഒരു ഫീല്‍ തരാന്‍ പടത്തിനു പറ്റിയിട്ടുണ്ടോ??

  "കാര്യസ്ഥന്‍ ഇയാള്‍ക്ക് സഹിക്കാം, പാപ്പി അപ്പച്ചാ ഇയാള്‍ക്ക് സഹിക്കാം, പോക്കിരി രാജാ ഇയാള്‍ക്ക് സഹിക്കാം ..എന്നിട്ടാണ് ഗീര്‍വാണം മുഴക്കുന്നത് .... "
  ഈ ഡയലോഗ് അടിച്ച അനോണിയോട്‌...

  എല്ലാ ചിത്രങ്ങളും ഒരേ മനസ്സുകൊണ്ട് കാണുന്നവര്‍ മണ്ടന്മാരാണ്....ഒരേ ത്രാസ്സില്‍ എല്ലാ പടവും തൂക്കാന്‍ പറ്റില്ല.

  "രാംജി റാവു സ്പീകിംഗ് .....പടം വല്യ ഗുണമില്ല. പിറവിയാണ് യഥാര്‍ത്ഥ പടം " എന്ന് പറയുന്നവനെ തല്ലിക്കൊല്ലെണ്ടേ?

  കാര്യസ്ഥന്‍ ആയാലും പോക്കിരിരാജ ആയാലും അവയുടെ ജനുസ്സില്‍ തരക്കേടില്ലാതെ ജനങ്ങളെ രസിപ്പിക്കാന്‍ കഴിഞ്ഞ ചിത്രങ്ങളാണ്. അത് അംഗീകരിക്കുക.


  ഏതായാലും മീര ജാസ്മിന്‍ കമന്റ് എനിക്ക് പിടിച്ചു. വളരെ ഓവര്‍ റേറ്റ് ചെയ്ത ഒരു നടിയാണ് അവര്‍. പാഠം ഒന്നിലെ ഒക്കെ ചില സീനുകള്‍ കണ്ടാല്‍ ഒരെണ്ണം വച്ച് കൊടുക്കാന്‍ പോലും തോന്നും.

  ReplyDelete
 11. പ്രബുദ്ധനായ മലയാളി എന്നത്, ട്രെയിനില്‍ അടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടിട്ട് മൈന്‍ഡ് ചെയ്യാതെ കുഞ്ഞാലികുട്ടിയുടെയും,പിണറായി വിജയന്റെയും,ഉമ്മന്‍ ചാണ്ടിയുടെയും പക്ഷം പിടിച്ചു ഒരു പ്രയോജനവും ഇല്ലാത്ത തര്‍ക്കത്തില്‍ മുഴുകി സമയം കളഞ്ഞു,വീടിലെത്തി ഒറ്റകയ്യന്‍ പീഡനം നടത്തുന്നതിന്‍റെ ലൈവ് ഉണ്ടെങ്കില്‍ കുടുംബ സമേതം കണ്ടു നെടുവീര്‍പ്പു ഇടുന്ന വര്‍ഗത്തെ അല്ലെ?

  ReplyDelete