അനിയാ,......
ഹാ അണ്ണനോ നിങ്ങളെ എന്താ കാണാത്തത് എന്ന് ഓര്‍ക്കുവായിരുന്നു.ഈ ആഴ്ച പുതിയ പടം ഒക്കെ ഇറങ്ങിയത് അറിഞ്ഞില്ലേ ?
അറിഞ്ഞല്ലോ . അതിരിക്കട്ടെ നീ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ . എന്തേലും കുഴപ്പം തോന്നുനുണ്ടോ ?
ഇങ്ങേരെന്താ മണിച്ചിത്ര താഴിലെ പപ്പുവും ഞാന്‍ സണ്ണി ഡോക്ട്ടെരും ആണോ ഇങ്ങനെ ചോദിയ്ക്കാന്‍? ഇതെന്തു പറ്റി?
അനിയാ എനിക്ക് 2011 ല്‍ ഇറങ്ങിയ ഒരു പടവും ഇതു വരെ മോശമായി തോന്നുന്നില്ല മാസം ഒന്നരയയില്ലെടെ ?
അപ്പോള്‍ നിങ്ങള്‍ rase കണ്ടു അല്ലെ ? ആ പോസ്റ്റര്‍ കണ്ടപ്പോലെ ഓര്ത്തതതാ നിങ്ങള്‍ ഇപ്പോള്‍ കൊടിയും പിടിച്ചു എത്തുമെന്ന് .അതിരിക്കട്ടെ rase എങ്ങനെയുണ്ട് ? തകര്‍പ്പന്‍ ആണോ ?
അനിയാ ഞാന്‍ കണ്ടത് race അല്ല ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന് എന്നാ പടമാടെ കണ്ടത് .
ഓ ഇതാണോ നല്ല പടം? ആ ജയറാമും ഷീല കൌറും (മായ ബസാര്‍ , തതോന്നി ) അഭിനയിക്കുന്ന പടമല്ലേ .പിന്നെ സ്ഥിരം കൊമാളികളും നാണമില്ലല്ലോ ഈ പടമൊക്കെ കാണാന്‍ . ഇതൊക്കെ പൊട്ടുമെന്ന് ഉറപ്പല്ലേ ?
അനിയാ ഒരു പടം ആദ്യ ദിവസം മുതല്‍ വിജയമാണെന്നും പരാജയമാണെന്നും വാദിക്കുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ.നമുക്ക് ഇഷ്ടപ്പെട്ട ഒരു പടം വിജയിച്ചാല്‍ അത് നമ്മുടെ വിജയം ആണെന്നും പരാജയപെട്ടാല്‍ അത് നമ്മുടെ പരാജയം ആണെന്നും ചിന്തിച്ചു തുടങ്ങുന്നിടതാണ് ഒരു പ്രേക്ഷകന് എന്ന നിലയില്‍ നമ്മള് ആദ്യം തോല്‍ക്കുന്നത് . ഒരു പന്നപടം അഥവാ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു ചിത്രം മഹാ വിജയം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു സ്വയം വിശ്വസിച്ചു നമ്മള് ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത് ? നമ്മെ തന്നെ .
അണ്ണാ വിട്ടു കള. ഇതിന്റെ കാര്യം പറ .
രജപുത്ര ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുനത് .ചോക്ലേറ്റ് എന്ന ചിത്രത്തില്‍ ഷാഫിയോടൊപ്പം കൂടിയ സച്ചി - സേതു ആണ് ഇതിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് .സംഗീതം വിദ്യാസാഗര്‍..
ശരി പിന്നെ ....
അനിയാ,ബിസ്നെസ്സ് പൊളിഞ്ഞു അകെ കടത്തിലായ ബാലു അഥവാ ബാലചന്ദ്രന് (ജയറാം) കാമുകി സൂര്യ (ഷീല കൌര്‍ )കല്യാണ തലേന്ന് ഒളിച്ചോടി കല്യാണം കഴിക്കുന്ന ഇവര്‍ക്ക് മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിന്നമാകുന്നു ബാലുവിന്റെ സുഹൃത്തും production controler മായ കിച്ചുവിനെ (സുരാജ് ) അഭയം പ്രാപിക്കുന്ന ഇവരെ,കിച്ചുവിന്റെ സംവിധായകന് സിദ്ധാര്ധനും (സിദ്ദിക് )നിര്‍മാതാവും (ജനാര്‍ധനനും) അവര്‍ തിരയുന്ന,പുതുമുഖ നായിക ആകാന്‍ വന്നതാണെന്ന് തെറ്റിദ്ധരിക്കുന്നു.അപ്രതീക്ഷിതമായി നായികയായി തിരഞ്ഞെടുക്കപ്പെടുന്ന സൂര്യ , തല്കാലം അങ്ങനെ തുടരാന്‍ തീരുമാനിക്കുന്നു .വിവാഹകാര്യം പറയാത്തതിനാല്‍ ബാലു സൂര്യയുടെ മേക്കപ്പ്മാനായി അഭിനയിച്ചു അവിടെ കൂടുന്നു. ബാലു കാശു കൊടുക്കനുള്ളവരില് പ്രധാനി കുന്തക്കാരന് വറീതും (ജഗതി) ഗുണ്ടകളും പുറത്തുണ്ട്.സിനിമയുടെ ചിത്രീകരണം പുരോഗമികുന്നതോടെ ബാലു -സൂര്യ മാരില്‍ ഉണ്ടാകുന്ന അകല്‍ച്ച,സിദ്ധാര്തന് സൂര്യയോട് തോന്നുന്ന അടുപ്പം,പിണങ്ങി പിരിയുന്ന സൂര്യയുമായി അടുക്കാനുള്ള ബാലുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ കോടതിയില്‍ വെച്ചുള്ള ഒത്തു ചേരല്‍ അങ്ങനെ പോകുന്നു പടം .
ഛെ ഇതാണോ പടം . ഇതിലെവിടെ പുതുമ അണ്ണാ ?
അനിയാ ഇതു അടുത്ത ബെന്ഹര് ആണെന്ന് ഇവിടെ ആരും പറയുന്നില്ല.ഇതു കണ്ടിട്ട് റാഫി മെക്കാര്ടിന് പണ്ടെങ്ങോ എഴുതി വെച്ച വണ്ണ് ലൈന്‍ എടുത്തു സേതു-സച്ചിയെ കൊണ്ട് എഴുതിപ്പിച്ചത് ആകാനാണ് സാധ്യത. ഇങ്ങനത്തെ ഒരു കഥ (പറഞ്ഞു പഴകിയ എന്നത് തന്നെ) വലിയ ബോര് ആകാതെ എടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഷാഫിയുടെ വിജയം.കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മറ്റൊരു മേരിക്കുണ്ടൊരു കുഞ്ഞാട് ആയേനെ ഈ ചിത്രം.അതിന്റെ ഉത്തരവാദികള്‍ പ്രധാനമായും സച്ചി സേതുമാരാണ്
അതെന്താ അങ്ങനെ പറഞ്ഞത് ?
വലിയ കുഴപ്പമില്ലാതെ പറഞ്ഞു വെച്ച ഒന്നാം പകുതി (രാവിലെ വന്നു ഉടനെ വീട്ടില്‍ ജപ്തി നടക്കും, കുടുംബം തെരുവില്‍ നില്ക്കും എന്ത് ചെയ്യും , എന്ന് ചോദിക്കുന്ന സുഹുത്തിനോടു വാടാ നമുക്ക് ഇപ്പോള്‍ തന്നെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിനു പോകാം എന്ന് പറയുന്ന കൂടുകാരന്റെ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയൊക്കെ (അഥവാ അതിലെ പുതുമ ) തൊണ്ട തൊടാതെ വിഴുങ്ങിയ മലയാളി ഈ ചിത്രത്തിന്റെ ഒന്നാം പകുതി തകര്‍ത്തു എന്ന് പറയേണ്ടി വരും !!!),രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ വലിച്ചില് അനുഭവപ്പെടുന്നു .അതിന്റെ പ്രധാന കാരണം തിരകഥയിലെ ശക്തിയില്ലയിമ ആണ് .രണ്ടാം പകുതിയിലാണ് ഈ നായികാ നായകന്മാര് തമ്മിലുള്ള അകല്‍ച്ച തുടങ്ങുന്നത് .ഇതിന്റെ കാരണം നായകന്റെ കോംപ്ലെക്സ് ആണോ നായികയുടെ കരിയര്‍ മോഹങ്ങള്‍ ആണോ അതോ സംവിധയകന് നായികയോട് തോന്നുന്ന അടുപ്പമോ ഏതാണെന്ന് (പ്രധാന ഉത്തരവാദി ആരാണെന്നു)കൃത്യമായി പറയാന്‍ രണ്ടാം പകുതിയില്‍ കഴിയുന്നില്ല.ഫലം എല്ലാവരുടെ പ്രവര്‍ത്തികള്‍ക്കും ന്യായീകരണം കൊടുക്കേണ്ടി വരുന്നു.ഇതു കൊണ്ടാകണം രണ്ടാം പകുതി കുറച്ചു വലിഞ്ഞു പോയത് എന്നതാണ് എന്റെ അഭിപ്രായം.പിന്നെ ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ട ഒരു നിമിഷം,സൂര്യ ഡയലോഗ് പഠിക്കുമ്പോള്‍ അടുത്ത് നില്ക്കുന്ന ബാലുവിന്റെ പ്രതികരണം എങ്ങനെ "നീ ഇങ്ങനെയാണ് ഡയലോഗ് പറയാന്‍ പോകുന്നതെങ്കില്‍ (കാണികളുടെ നേരെ കൈ ചൂണ്ടി ) തീയറ്ററില്‍ കൂവാന്‍ വേണ്ടി മാത്രം വന്നിരിക്കുന്ന കുറെ പേരുണ്ട് അവന്മാര് കൂവി നാറ്റിച്ചു കളയും. " പറഞ്ഞു നിര്‍ത്തിയതും തീയറ്ററില്‍ ഒന്നടങ്കം കയ്യടി !!!!!! ഇത്രയെങ്കിലും പ്രതികരിക്കണം എങ്കില്‍ എത്ര അസഹിനീയം ആണ് സംഗതി എന്ന് ഊഹിക്കാമല്ലോ.
ശരി അത് നില്കട്ടെ . നമ്മുടെ പ്രിത്വിരാജോ, കുഞ്ചാക്കോ ബോബനോ ഒക്കെ ഇതില്‍ ഉണ്ടല്ലോ . അവരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ .
അനിയാ സിനിമ ഷൂട്ടിംഗ് പശ്ചാത്തലം ആകുന്ന കഥയ്ക്ക് കുറച്ചു സിനിമ താരങ്ങള്‍ ഒക്കെ വേണ്ടേ?കുഞ്ചാക്കോ ബോബനും,പ്രിത്വിയും ഒക്കെ അവരായി തന്നെ അഭിനയിക്കുന്നു .കാര്യമായി ഒന്നും ചെയാനില്ല.സംവിധായകന് ചെയ്ത നല്ലൊരു കാര്യം ഈ ചിത്രത്തില്‍ ജയറാമിന്റെ പ്രണയ ഗാന രംഗങ്ങള്‍ ചേര്‍ത്തില്ല എന്നതാണ് പകരം ഗാനങ്ങള്‍ പ്രിത്വിക്കും ചാക്കോച്ചനും വിട്ടു കൊടുത്തിരിക്കുന്നു.അവര്‍ സംഗതി നന്നായി ചെയ്തിടുണ്ട് താനും . അതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കുലുക്കി തുള്ളുന്ന, മലയാളത്തിലെ മമ്മൂടി ഒഴികെയുള്ള അപ്പൂപ്പന് താരങ്ങള്‍ക്ക് ഡാന്‍സ് എന്ന സംഭവം നിര്‍ത്താന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നു .(മമ്മൂടി ചെയുന്നത് ഡാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല അത് മറ്റെന്തോ ഭീകര കലാരൂപമാണ് !!!)
ശരി ശരി അതിരിക്കട്ടെ അഭിനയം ... നവരസങ്ങള്‍ .. എല്ലാം ഉണ്ടല്ലോ അല്ലെ ?
എഴിച്ചു പോടാ അവിടുന്ന് . അവന്റെ ഒരു നവ രസം .. ഉള്ള രസം കൊണ്ട് പറ്റുമെങ്കില്‍ കണ്ടാല്‍ മതി ഷീല കൌര്‍ നന്നായിട്ടുണ്ട് .(ഇതു വരെ ഒരു ചിത്രത്തിലും അവര്‍ ഭേദം എന്ന് പോലും എനിക്ക് തോന്നിയിട്ടില്ല) ,ജയറാം പാവം പറ്റുന്നത് പോലെ നന്നായി അഭിനയിച്ചു (തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു രസിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ല !!) .ഏറ്റവും അത്ഭുദം സുരജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍ . ഒപ്പം സലിം കുമാറിനെയും അഴിച്ചു വിട്ടിടില്ല .ജഗതി നന്നായി എന്ന് പറയുന്നത് രഞ്ജിത് മിടുമിടുക്കനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് പറയുന്നത് പോലെയാണ് (രണ്ടിലും ഒരു പുതുമയും ഇല്ല !!).സംവിധായകനായി സിദിക് നന്നായിട്ടുണ്ട് . ജഗദീഷ് ബോറായി എന്നത് വന്നു വന്നു ഒരു പുതുമ അല്ലാതായിട്ടുണ്ട്.പിന്നെ ചിത്രത്തിലെ ആദ്യ രംഗങ്ങള്‍,മാതൃക പോലീസ് സ്റ്റേഷന് നെ കളിയാക്കിയിട്ടുള്ള രംഗങ്ങള്‍ നന്നായി എന്നാണ് എന്റെ അഭിപ്രായം.നായകന്റെ ഇപ്പോളത്തെ അവസ്ഥ അധികം വലിച്ചു നീട്ടാതെ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്
.
അപ്പോള്‍ ചുരുക്കത്തില്‍ ?
കുഞ്ഞാടിനോളം എത്താത്ത മറ്റൊരു കുഞ്ഞാട്.സ്ഥിരം കഥയാണെങ്കിലും തിരകധയില്‍ ഒരല്പം കൂടി ശ്രദ്ധി ചിരുന്നേല്‍ മറ്റൊരു നല്ല വിജയം ആകാമായിരുന്ന ചിത്രം. എന്നാലും അത്യാവശ്യം കാണാം.വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ ഞാന്‍ ആള് അല്ല
guys saw the film strictly average film.its just the mix of two films kochu kochu santhoshangal and a little bit of udayananu taram and some ok jokes.nothing great in this movie.go with little expectation you may like it.
ReplyDeleteഅതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കുലുക്കി തുള്ളുന്ന, മലയാളത്തിലെ മമ്മൂടി ഒഴികെയുള്ള അപ്പൂപ്പന് താരങ്ങള്‍ക്ക് ഡാന്‍സ് എന്ന സംഭവം നിര്‍ത്താന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നു .(മമ്മൂടി ചെയുന്നത് ഡാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല അത് മറ്റെന്തോ ഭീകര കലാരൂപമാണ് !!!)
ReplyDeleteഹ ഹ ഹ ...ഈ ചാകൊച്ചന്‍ എന്തോ നൃത്തനൃത്യ കൊടുമുടിയില്‍ വിരാജിച്ചവന് ആണെന്നോ , ഇനിയങ്ങോട്ട് അവന്റെ കാലം ആണെന്നോ , 22 വര്‍ഷം മുന്‍പത്തെ മോഹന്‍ലാലിന്റെ flexibility ആണ് അവനെന്നോ, യുവതികളുടെ മനസ്സില്‍ അവനെന്തോ വലിയ രാജകുമാരന് ആണെന്നോ, ലാലിന്റെയോ, മമ്മൂട്ടിയുടെയോ കാലം കഴിഞ്ഞെന്നോ , ഇനി ഇവന്റെ കാലം ആണ് എന്നോ മറ്റോ ഒരു 13 വര്‍ഷം മുന്‍പ് പല കൊമാളികളും പറഞ്ഞു നടന്നിരുന്നു . അന്ന് ഞങ്ങള്‍ ഫാന്‍സ് അവനെ നോക്കി ഒരു ചിരി അങ്ങ് ചിരിച്ചു ....ഹ ഹ ഹ ഹഹ .....പിന്നെ അവന്റെ ഒരു അവസ്ഥ .....ഓര്‍ക്കുമ്പോള്‍ തന്നെ ചിരി ആണ് വരുന്നത് ......ഇനിയും അവനെ കെട്ടി എഴുന്നള്ളിച്ചു ഞങ്ങളെ വെറുതെ ചിരിപ്പിക്കരുത് ....
സഹനടന്‍ ആയോ , നല്ല ചിത്രങ്ങളില്‍ supporting റോള്‍ ചെയ്തോ പാവം പെഴച്ചു പോയ്ക്കൊട്ടെടോ , എന്തിനാണ് സൂപ്പര്‍ താരങ്ങളുമായി അവനെ ഉപമിച്ചു ഫാന്‍സുകാരുടെ കോപത്തിന് പാവത്തിനെ ഇരയാക്കുന്നത് ?
Make -up മാന്‍ എന്ന പദത്തിന്റെ റിവ്യൂ ഇടുന്ന സ്ഥലത്ത് , അതില്‍ അതിഥി താരമായി വന്ന നടനെ കൂട്ടുപിടിച്ച് പാവം സൂപ്പര്‍ താരന്ങ്ങളുടെ കുംബക്കിട്ടു കുത്തുന്നത് ഒരുമാതിരി കാട് കയറുന്ന ഏര്‍പ്പാടായി പോയി കേട്ടോ ?
ReplyDeleteതാങ്കള്‍ ഈ സൂപ്പര്‍ താരങ്ങളെ ഇപ്പോഴും മനസ്സില്‍ നിനച്ചു (പ്രതെയ്കിച്ചും കുംബയുള്ള സൂപ്പര്‍ താരത്തെ ) നടക്കുന്നത് കൊണ്ടാണ് എല്ലാ റിവ്യൂ കളിലും അവരെ ചുമ്മാ ഉള്‍പ്പെടുത്തുന്നത് (ഒരു പരാമര്‍ശം ആയെങ്കിലും ). ഒന്നുകില്‍ താങ്കള്‍ കുംബയുള്ള താരത്തിന്റെ കടുത്ത ശത്രു ...അല്ലെങ്കില്‍ കുംബയുള്ള താരത്തിന്റെ കടുത്ത ആരാധകന് (അതാവാം കുംബ കുറഞ്ഞു കാണാന്‍ ഇത്ര ആശ)