Wednesday, February 23, 2011

ലിവിംഗ് ടുഗെതെര്‍ (Living Together)

ഡാ നില്‍ക്കെടാ അവിടെ ..

മം എന്താ അണ്ണാ

എങ്ങോട്ടാടെ ഈ വിട്ടടിച്ചു .?

പ്രസ് ക്ലബിലേക്ക്‌.ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകന്‍ എന്നാ നിലയ്ക്ക് എന്നിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു . ഒരു പത്ര സമ്മേളനം ......

എടാ ഒരു സാധാരണ പ്രേക്ഷന്‍ പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കാടെ താല്പര്യം? എന്തായാലും പറ നിനക്കെന്താ പറയാനുള്ളത് ?

അണ്ണാ നേരത്തെ പറഞ്ഞത് പോലെ ഞാന്‍ ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകനാണ്.മലയാളവും കുറച്ചു തമിഴും ഹിന്ദിയും പിന്നെ ഭയങ്കര ഓളവുമായി വരുന്ന ഇംഗ്ലീഷ് സിനിമകളും കണ്ടു ജീവിക്കുന്നവന്‍.ഈ നാട്ടില്‍ ഇതു മലയാള സിനിമ വന്നാലും അത് എന്നാ ലാറ്റിന്‍ അമേരിക്കന്‍,കൊറിയന്‍,ഹോളിവൂഡ്‌ പടത്തിന്റെ കോപ്പി അടി ആണ് എന്ന് ബഹളം വെക്കുന്ന ഒരു ജന വിഭാഗം ഉണ്ട് . അടുത്ത കാലത്ത് വന്ന ട്രെന്റ് ആണ് . ആ ഒരൊറ്റ കാരണം കൊണ്ട് ചിത്രം മോശം ആണെന്ന് വിധി എഴതി കളയും ഇവര്‍ ...

ശരി അതിനു? എടേ അത് കാണിക്കുന്നത് മലയാളിയുടെ പരന്ന സിനിമ കാഴ്ച അല്ലേടെ .മാത്രമല്ല അഭിപ്രായ- വ്യക്തി സ്വാ തന്ത്രങ്ങള്‍ നില നില്‍ക്കുന്ന ഈ നാട്ടില്‍ അങ്ങനെ പറയുന്നത് തെറ്റാണോ? പോരാത്തതിനു മണ്ണിന്റെ മണം, മലയാള തനിമ,യുവ തലമുറയുടെ സ്പന്ദനങ്ങള്‍ ഇതെല്ലമല്ലേ ഒരു നല്ല മലയാള സിനിമക്ക് വേണ്ടത് ?

അണ്ണാ ഏതെങ്കിലും കാര്യത്തില്‍ മലയാളി അഭിപ്രായം പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ അറിയാന്‍ ശ്രമിച്ചിട്ട് എങ്കിലും ആണോ .പകുതി പേരും അഭിപ്രായം പറയുന്നത് കോപ്പി അടിച്ചു എന്ന് പറയപ്പെടുന്ന ചിത്രം കണ്ടിട്ട് പോലും അല്ല എന്നാണ് ഞാന്‍ കരുതുന്നത് .. പിന്നെ വ്യക്തി സ്വാതന്‍ത്ര്യം.അത് ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു .പക്ഷെ മേല്‍പ്പറഞ്ഞ സംഗതി എന്നിക്കും ഉണ്ട് എന്നുള്ളത് കൊണ്ടാണ് എന്നിക്ക് ചില കാര്യങ്ങള്‍ പറയാന്‍ ഉള്ളത്

എന്താ അത് ?

മലയാള സിനിമ പ്രവര്‍ത്തകരോടാണ് എനിക്ക് പറയാനുള്ളത് .സുഹൃത്തുക്കളെ നിങ്ങള്ക്ക് ആശയങ്ങള്‍ ഇല്ലെങ്കില്‍ വല്ല ലാറ്റിന്‍ അമേരിക്കാനോ ,മെക്സിക്കണോ,കൊറിയന്‍ പടമോ,ഇറാന്‍ ചിത്രമോ അങ്ങനെ മലയാളികള്‍ കാണാന്‍ വലിയ സാധ്യത ഇല്ലാത്ത ഏതു ചിത്രം വേണമെങ്കിലും കോപ്പി അടിച്ചു കൊള്ളൂ.(നന്നായി കോപ്പി അടിച്ചാല്‍ സന്തോഷം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നന്നാക്കിയാല്‍ അതിലേറെ സന്തോഷം).എന്ത് ചെയ്താലും കൊള്ളം കാശു കൊടുത്തു സിനിമ കാണാന്‍ കേറുന്ന പാവപ്പെട്ടവരെ (അല്ലാതെ നെറ്റ്ല്‍ നിന്ന് ഓസ്സിനു വലിച്ചും,വല്ലവനും പറയുന്നത് കേട്ടും അഭിപ്രായം എഴുന്നള്ളിക്കുന്നവനെ അല്ല)കൊല്ലരുത്.ഇതു ഒരു അപേക്ഷയാണ് .

എത്രയധികം പറയാന്‍ എന്ത് ഉണ്ടായെടെ?

എന്ത് ഉണ്ടാകാനാ?ഇന്നലെ ലിവിംഗ് ടു ഗെതെര്‍ എന്നാ പടം കണ്ടു അത്ര തന്നെ .

അതിനാണോ ഈ ബഹളം ? ഫാസില്‍ അല്ലെ സംവിധായകന്‍ ? പിന്നെ പുതുമുഖങ്ങളെ വെച്ചുള്ള പടവും . എങ്ങനെ ഉണ്ടെടെ സംഗതി ? മറ്റൊരു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തന്നെ?

നിങ്ങള്‍ ഇന്നു എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും .....

എടെ ഇതു യുവ തലമുറയുടെ,വിവാഹത്തിലും മറ്റുമോന്നും വിശ്വസിക്കാതെ ആത്മവിശ്വാസത്തോടെ ശരി എന്നു തോന്നുന്നത് ചെയ്യുന്ന യുവതലമുറയുടെ കഥയാണ് എന്നാണ് എവിടെയോ വായിച്ചു കണ്‍ടത്. പിന്നെ എന്താ ഒരു കുഴപ്പം ?

അണ്ണാ,അത് എഴുതിയവന്‍ ചെന്നപ്പോള്‍ ഫാസില്‍,ഷൂട്ടിംഗ് മുക്കാലും കഴിഞ്ഞു എങ്കിലും താന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥ എന്താണെന്നു തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടാവില്ല.മറ്റവന്‍ കേട്ടത് വെച്ച് കാച്ചിയതകാനാണ് സാധ്യത.ഈ ചിത്രത്തില്‍ മുകളില്‍ പറഞ്ഞ ഒരു സാധനവും ഇല്ല.

എന്നാലും ഫാസിലിനെ പോലെയുള്ള ഒരു സംവിധായകന്‍ ....?

എന്തോന്ന് ഫാസില്‍? മണിച്ചിത്രതാഴു എന്ന ഒരൊറ്റ പടത്തിന്റെ പേരില്‍ (അതിന്റെ പകുതി വേറെ സംവിധായകരാണ് ചെയ്തത് എന്നു വായിച്ചതു ഓര്‍മ വരുന്നു) അതിനു ശേഷം ഇയാളുടെ എത്ര പാതകങ്ങള്‍ ജനം സഹിക്കണം ? തുടക്കകാലത്ത് മാമ്മാട്ടികുട്ടി അമ്മക്ക് പോലുള്ള പടങ്ങള്‍ എടുത്തു പെട്ടി-കുട്ടി ചിത്രങ്ങളുടെ തരംഗത്തിന് തുടക്കം കുറിച്ച് എന്ന പോലെയുള്ള ഉപകാരങ്ങള്‍ വേറെയും

അതൊക്കെ വിടെടെ നീ സിനിമയെ പറ്റി പറ .

ശരി. തുടക്കം .പ്രഭാതം പൊട്ടിവിരിയുന്നു (സത്യമായും പൊട്ടി വിരിയുന്ന ശബ്ദം കേള്‍ക്കാം ). ജെര്‍മനിയില്‍ നിന്നും വന്ന ഒരാള്‍ (ഇപ്പോളും വിദേശത്ത് നിന്ന് വരുന്നു എന്നു പറഞ്ഞാല്‍ കോട്ടും ടൈയും ആയി മാത്രമേ കാണിക്കൂ !!!) രണ്ടു കുട്ടികളോട് ഒരു കഥ പറയുനതാണ് സിനിമ .(തീരെ കൊച്ചു കുട്ടികളാണ്.ഇവരോടൊക്കെ ഇങ്ങനത്തെ കഥ പറയുന്നത് ബാല പീഡനത്തില്‍ ഉള്‍പ്പെടുതണ്ടാതാണ്).

കഥ ഇങ്ങനെ. ഒരു വീട് മൂന്ന് ചെറുപ്പക്കാര്‍ ഹേമന്ത് (automobile എഞ്ചിനീയര്‍ ) നിരഞ്ജന്‍ ,ബാവപ്പന്‍ (പത്രത്തില്‍ ജോലി.നല്ല മനുഷ്യന്‍.നല്ല ഭക്ഷണത്തിന് വേണ്ടി മാത്രം അടുത്ത വീട്ടിലെ വേലക്കാരിയെ പ്രേമിക്കുന്നു ).ഇവരുടെ അടുത്ത വീട്ടില്‍ നെടുമുടി വേണു (ജ്യോത്സ്യം,ആയുര്‍വ്വേദം,ഇന്റര്‍നെറ്റ്‌) അനിയന്‍ ഇന്നസെന്റ്‌ (electronics ആണ് താല്പര്യം. ഇടയ്ക്കിടെ മേശപ്പുറത്തു കുറെ പൊട്ടിത്തെറി / ചെറിയ തീ കാണിക്കും).പിന്നെ ഭാര്യ ബിന്ദു പണിക്കര്‍,അനൂപ്‌ ചന്ദ്രന്‍ (വേലക്കാരന്‍),ലക്ഷ്മിപ്രിയ (ഭാര്യ) അങ്ങനെ കുറെപ്പേര്‍.ഒരു പട പിള്ളേരും ഉണ്ട്.(എല്ലാം നിര്‍മ്മതാവിന്റെയോ സംവിധായകന്റെയോ ബന്ധുക്കളുടെ കുട്ടികള്‍ അകന്നു സാധ്യത.എല്ലാരും ഒരുമാതിരി സ്കൂള്‍ വാര്‍ഷികത്തിന് ചെയ്യുന്ന പോലെയാണ് അഭിനയം.ഇവര്‍ക്ക് അകെകൂടെ ഒരു കളി മാത്രമേ അറിയൂ.എല്ലാരും ചേര്‍ന്ന് ചുക്കൂ കൊക്കൂ .. എന്ന പോലെ ഒരു പാട്ട് പാടുന്നു നടുക്ക് ഒരാള്‍ കുരങ്ങന്റെ മുഖം മൂടി വെച്ച് തുള്ളുന്നു.കുരങ്ങന്റെ വാലില്‍ കുറെ ഒഴിഞ്ഞ ടിന്നുകളും .)

എന്നിട്ട് ....

ഇത്രയും പശ്ചാതലം.ഇനി കഥ.ദാ വരുന്നു നായികാ . ഇവരുടെ ഹോബി ആണുങ്ങളെ പ്രണയത്തില്‍ കുരുക്കി പറ്റിച്ചു നിരാശാ കാമുകര്‍ ആക്കി മാറ്റുക എന്നതാണ്. (ബെസ്റ്റ് ഹോബി !!)ഈ കൊച്ചിന്റെ വീട്ടുകാര്‍ ആകട്ടെ ഈ ഹോബിക്ക് പൂര്‍ണ സപ്പോര്‍ട്ടും (എത്ര നല്ല വീട്ടുകാര്‍).അങ്ങനെ നായകനും നായികയും പ്രണയിക്കാന്‍ തുടങ്ങുന്നു . ആദ്യം ഹോബിയുടെ ഭാഗമായി പിന്നെ കാര്യമായി.അപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം നായകന്‍ അറിയുന്നത് .....

എന്തെടെ നിറുത്തി കളഞ്ഞത് ?

ഒരു effectനു വേണ്ടിയാണു അണ്ണാ . അതായിത് നായികക്ക് എന്തെരോ ജാതകദോഷം ഉണ്ട് പോലും .എങ്ങാനും കെട്ടി പോയാല്‍ ഒന്നുകില്‍ കെട്ടുന്നവന്‍ തീരും അല്ലെങ്കില്‍ കൊച്ചു വടിയാകും. അത് കൊണ്ട് സന്യസിക്കാനാണ് കൊച്ചിന്റെ തീരുമാനം .

ഒന്ന് പോടേ സന്യസിക്കാന്‍ പോകുന്നവളുടെ ഹോബി ആണോ നേരത്തെ പറഞ്ഞത് ?

ഹ..... പറഞ്ഞോട്ടെ തീര്‍ന്നില്ല.ബോധമോ ഉപ ബോധമോ ഏതോ ഒന്നിനാണ് ഈ താല്പര്യം മറ്റേതിനു (സന്യാസം) തീരെ താല്പര്യം ഇല്ല .പോരാത്തതിനു പഠിക്കാന്‍ പോയിടത്ത് (ബംഗ്ലൂര്‍) സത്യമൂര്‍ത്തി എന്നൊരുത്തന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തി (മുഴുവന്‍ പകര്‍ത്തിയോ എന്തോ ?),മൂര്‍ത്തിയെ ജയിലില്‍ ആക്കിയിട്ടുണ്ട് .അങ്ങേര്‍ പരോളില്‍ ഇറങ്ങി ഈ കൊച്ചിനെ തേടി നടക്കുക ആണ് പോലും.(അല്ല് ചില്ലറകാരനല്ല പരാജയപ്പെട്ട അനുയായികളെ അപ്പോള്‍ വെടി വെച്ച് കൊന്നു കളയും കക്ഷി. അത് പോലീസ്കാരുടെ മുന്നില്‍ നടുറോഡില്‍ വെച്ച് ആണെങ്കിലും മാറ്റമൊന്നും ഇല്ല).അങ്ങനെ കൊച്ചു മൊത്തത്തില്‍ മാനസിക നില തെറ്റിയ (അല്ലെങ്കില്‍ തെറ്റാരായ) അവസ്ഥയില്‍ ആണെന്ന് ഉള്ളതാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം (സത്യം പാര്‍ട്ട്‌ 2 ).

അതോടെ നായകന്‍ ഈ കൊച്ചിനെ സുഖപ്പെടുതിയിട്ടു തന്നെ കാര്യം എന്നു തീരുമാനിക്കുന്നു.കുറച്ചു കഴിഞ്ഞു നായികയെ കെട്ടുന്നു . എന്നിട്ട് തിരിച്ചു വീടിലെക്കയക്കുന്നു.ദൂരെയുള്ള ഒരിടത്തേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങി അവിടെ പ്രേതബാധ ഉണ്ടെന്നു പറയുന്ന ഒരു വീട്ടില്‍ പോയി താമസിക്കുന്നു .........നായകന്‍ നായികയെ സുഖപ്പെടുതുമോ ?അവര്‍ ഒരുമിച്ചു ജീവിക്കുമോ?ഇത്തരം കിടിലം കൊള്ളിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നേരിട്ട് പോയി തല വയ്ക്കൂ ലിവിംഗ് ടുഗെതെര്‍ ..................

പിന്നെ .. വേറെ ജോലി ഇല്ലെ ? ഒരു കാര്യം കൂടി ചോദിച്ചോട്ടെ . പ്രശ്നം നയികകല്ലേ അപ്പോള്‍ നായകന്‍ പ്രേതം ഉള്ള വീട്ടില്‍ താമസിച്ചാല്‍ ......

അതാണ് പടത്തിന്റെ മര്‍മം (മനസിലായാല്‍ എനിക്കും കൂടി പറഞ്ഞു തരണേ ) ..

അപ്പോള്‍ ഇതില്‍ എവിടെയെടാ ഈ ലിവിംഗ് ടുഗെതെര്‍ ?

അത് ഞാന്‍ പടം തീരുന്നത് വരെ നോക്കിയിരുന്നു കണ്ടില്ല . ഇനി വില്ലന്‍ സത്യമൂര്‍ത്തി വല്ലവരുമായി ലിവിംഗ് ടു ഗെതെര്‍ ആണെന്നാണോ? (അതിനു അങ്ങേരുടെ അടുത്തൊന്നും ഒരു പെണ്ണിനെ പോലും കാണാന്‍ ഇല്ല ) ആര്‍ക്കറിയാം?

ശരി അഭിനയമോ ?

ഈ പടത്തില്‍ ആരു എന്ത് അഭിനയിക്കാനാണ് ? പുതിയ മൂന്ന് പയ്യന്മാരും വലിയ കുഴപ്പമില്ല, അതിനും വേണ്ടി നായിക .. ഒന്ന് ഒന്നര അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്.(ശ്വാസം വിടുമ്പോള്‍ പോലും അഭിനയിച്ചു കളയും). നല്ല ബെസ്റ്റ് കഥയും അവതരണ രീതിയും കൂടീകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.സംവിധായകന്‍ ഫാസില്‍ തന്നെയാണ് താരം.നടി മേനക നായകന്റെ അമ്മയായി അഭിനയിച്ചു കുറെ കാലത്തിനു ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്നു.ബാക്കി എല്ലാവരും ഭയങ്കര അഭിനയം (നായികയോളം വരില്ല എങ്കിലും )

ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

പ്രിയപ്പെട്ട ഫാസില്‍ ഈ പണി അറിയില്ല എങ്കില്‍ ദയവായി ഇതു നിര്‍ത്തുക.പ്രേമ കഥയോ പ്രേത കഥയോ ഏതെങ്കിലും ഒന്നെടുക്കാന്‍ തീരുമാനിച്ചു അതിനൊരു ശ്രമം എങ്കിലും താങ്കള്‍ നടത്തിയതായി പോലും ഈ ചിത്രം കണ്ടാല്‍ തോന്നില്ല.ഒരു നിര്‍മ്മതാവായോ മറ്റോ താങ്കള്‍ ശോഭിചേക്കാം.പ്രേക്ഷകരുടെ ക്ഷമയ്ക്കും സഹന ശക്തിക്കും അതിരുകള്‍ ഉണ്ടെന്നു ദയവായി മനസിലാക്കുക

7 comments:

 1. കയ്യെത്തും ദൂരത്ത്‌ എന്ന ചിത്രം മുതല്‍ക്കേ തോന്നിയതാണ് ഇങ്ങേര്‍ out-dated ആയി പോകുന്നു എന്ന്. ഈ ചിത്രം അതിനു അടിവരയിടുന്ന തെളിവാണ്. എല്ലാ ഇന്റര്‍വ്യൂ കളിലും ഇരുന്നു 'മഞ്ഞില്‍ വിരിഞ്ഞ പൂകള്‍' എന്ന സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കൊണ്ടുവന്നതിനെ കുറിച്ചും പ്രസന്ഗിച്ചാല്‍ പോര , സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചെങ്കിലും പഠിക്കണം .
  ചിത്രം കണ്ട ഒരാളെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയെ പരമ ദയനീയം എന്ന് മാത്രമേ പറയാന്‍ ഒക്കു.

  ReplyDelete
 2. ഫാസിലിനെ നേരിട്ട് കണ്ടാല്‍ കരണത്ത് രണ്ടു കൊണ്ടുത്തിട്ടെ 'സുഖമാണോ അളിയാ' എന്ന് ചോദിക്കൂ ഈ പടം കണ്ട ഹതഭാഗ്യര്‍

  ReplyDelete
 3. അപ്പോ ഇതും പൊളിഞു....ഇനി കുറച്ചു കഴിഞാല്‍ ഫാസില്‍ പറയും എനിക്ക് ഒട്ടും താല്‍പര്യം ഇല്ലതെ എടുത്ത സിനിമ ആണിതെന്ന്....മോസ് & ക്യാറ്റ് പൊട്ടിയപ്പോള്‍ പറഞ പോലെ....ഇവനൊക്കെ വേറെ ഒരു പണിയും ഇല്ലെ??
  പ്രിയപ്പെട്ട ഫാസില്‍ ഈ പണി അറിയില്ല എങ്കില്‍ ദയവായി ഇതു നിര്‍ത്തുക.പ്രേമ കഥയോ പ്രേത കഥയോ ഏതെങ്കിലും ഒന്നെടുക്കാന്‍ തീരുമാനിച്ചു അതിനൊരു ശ്രമം എങ്കിലും താങ്കള്‍ നടത്തിയതായി പോലും ഈ ചിത്രം കണ്ടാല്‍ തോന്നില്ല.ഒരു നിര്‍മ്മതാവായോ മറ്റോ താങ്കള്‍ ശോഭിചേക്കാം.പ്രേക്ഷകരുടെ ക്ഷമയ്ക്കും സഹന ശക്തിക്കും അതിരുകള്‍ ഉണ്ടെന്നു ദയവായി മനസിലാക്കുക

  ReplyDelete
 4. മലയാള സിനിമ പ്രവര്‍ത്തകരോടാണ് എനിക്ക് പറയാനുള്ളത് .സുഹൃത്തുക്കളെ നിങ്ങള്ക്ക് ആശയങ്ങള്‍ ഇല്ലെങ്കില്‍ വല്ല ലാറ്റിന്‍ അമേരിക്കാനോ ,മെക്സിക്കണോ,കൊറിയന്‍ പടമോ,ഇറാന്‍ ചിത്രമോ അങ്ങനെ മലയാളികള്‍ കാണാന്‍ വലിയ സാധ്യത ഇല്ലാത്ത ഏതു ചിത്രം വേണമെങ്കിലും കോപ്പി അടിച്ചു കൊള്ളൂ.(നന്നായി കോപ്പി അടിച്ചാല്‍ സന്തോഷം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നന്നാക്കിയാല്‍ അതിലേറെ സന്തോഷം).

  യൂ സെഡ് ഇറ്റ്....

  ReplyDelete
 5. ഈ സിനിമ കണ്ടിട്ടില്ല, അടുത്തൊന്നും കാണും എന്നും തോനുന്നില്ല, CD വാങ്ങലാ പതിവ്, ഇനി ഇപ്പൊ ഇതിന്‍റെ cd വങ്ങണ്ടല്ലോ

  ReplyDelete
 6. അങ്ങനെ ഇതിന്‍റെ കാറ്റും പോയി .....

  ReplyDelete