Friday, November 12, 2010

താരാധനയുടെ മലയാള സിനിമ

എന്താടെ വിദൂരതയിലേക്ക് നോക്കി ഒരു ഫാര്‍ away ലുക്ക്‌ മായി........

അണ്ണാ ഈ മലയാള സിനിമ അടുത്ത കാലത്തെങ്ങാനും നന്നാകുമോ?

എടാ അതിപ്പോള്‍ .. അങ്ങനെ ചോദിച്ചാല്‍ ....? ഒരു സാധനം നന്നാകുമോ എന്ന് അറിയണം എങ്കില്‍ കുറഞ്ഞ പക്ഷം അതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെ യാണ് എന്നല്ലേ ആദ്യം അറിയേണ്ടത് .

അതിപ്പോള്‍ ചോദിയ്ക്കാന്‍ എന്തിരിക്കുന്നു ? എല്ലാര്ക്കും അറിയാമല്ലോ മലയാള സിനിമയെ നശിപ്പിക്കുന്നത് രണ്ടു സൂപ്പര്‍ താരങ്ങള്‍ ആണ്.പിന്നെ അവരുടെ ഏറാന്‍ മൂളികള്‍ അയ കുറെ സംവിധായകരും .ശരിയല്ലേ ?

എന്ന് നിന്നോട് ആരാ പറഞ്ഞെ? നീ തൊട്ടു അടുത്ത് കിടക്കുന്ന തമിള്‍ നാട്ടിലേക്കു നോക്കെടെ . രജനീകാന്തും കമലഹാസ്സനും ഉള്ളത് കൊണ്ട് അവിടെ പുതുമുഖ നടീ നടന്മാര്‍ക്ക് കടന്നു വരാന്‍ വല്ല തടസ്സവും ഉണ്ടോ?

അല്ല അതിപ്പോള്‍ അത് പോലെയാണോ ഇവിടെ? ഇവിടെ പുതു മുഖങ്ങളെ / ചെറിയ താരങ്ങളെ നശിപ്പിക്കാന്‍ കച്ചകെട്ടി നടക്കുകല്ലെ സൂപ്പര്‍ താരങ്ങള്‍.

ആണോ? ശരി അത് നിന്റെ അഭിപ്രായം . ഇനി എന്റേത് ഒന്ന് പറഞ്ഞോട്ടെ?

ഇതെന്താ എങ്ങനെ ചോദിക്കുന്നേ? അങ്ങ് പറഞ്ഞൂടെ?

ചോദിയ്ക്കാന്‍ കാര്യം ഉണ്ട് . ഭാരതം എന്ന മഹത്തായ രാജ്യത്തു ജീവിക്കുന്ന നമ്മുക്കൊക്കെ അഭിപ്രായ സ്വതന്ത്രം ഉണ്ടെന്നാണ് അഥവാ ആയിരുന്നു എന്‍റെ വിശ്വാസം.പക്ഷെ ആ വിശ്വാസം എന്നിക്ക് എപ്പോള്‍ തീരെ ഇല്ല. ഒരു തരം ആസ്വാദന ഫാസിസം ആണ് എപ്പോള്‍ നടക്കുന്നത്.കുറച്ചു പേര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ നമ്മളും ഇഷ്ടപ്പെട്ടോണം എന്ന ലൈന്‍. ഇവിടെ നടക്കുന്നത് ഒരുതരം branding പരിപാടിയാണ് .നിങ്ങള്‍ ഒരു സുരേഷ് ഗോപി ചിത്രം അല്ലെങ്കില്‍ ജയറാമോ,ദിലീപോ,പ്രിത്വിരാജോ അഭിനയിച്ച ചിത്രം ഇഷ്ടപ്പെട്ടു എന്ന് പറയുന്നു എന്നിരിക്കട്ടെ ഉടനെ വിധി എഴുതപ്പെട്ടു കഴിഞ്ഞു.നിങ്ങള്‍ പ്രസ്തുത നടന്‍റെ ഒരു ഒടുക്കത്തെ ആരാധകന്‍ ആണെന്നും ആ നടന്‍ എന്ത് ചെയ്താലും നിങ്ങള്‍ വാഴ്ത്തും എന്നും.(നിങ്ങള്‍ക്ക് ആ ചിത്രം ഇഷ്ടപ്പെടാന്‍ വേറെ നൂറു കാരണങ്ങള്‍ ഉണ്ടാവാം ഉദാഹരണമായി ആ ചിത്രം സംവിധാനം ചെയ്ത ശൈലി,ചായാഗ്രഹണം,ഗാനങ്ങള്‍,അങ്ങനെ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടാകാം, എന്തിനു നായകന്‍ അല്ലാതെ വേറെ ഏതെങ്കിലും ഒരു നടനോ നടിയോ അഭിനയിച്ചത് നന്നായി തോന്നിയാല്‍ പോലും ഒരു ചിത്രം ഇഷ്ടപ്പെട്ടക്കാം) പക്ഷെ ഇതൊന്നും ഒരിക്കലും കണക്കിലെടുക്കാതെ തന്നെ പോലെ തന്നെയാണ് എല്ലാവരും എന്ന് ചിന്തിക്കുന്നിടതാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്

അതെന്തോ ആകട്ടെ മലയാള സിനിമയുടെ കാര്യം പറഞ്ഞേ.അപ്പോള്‍ മലയാള സിനിമയുടെ അവസ്ഥക്ക് കാരണം സൂപ്പര്‍ താരങ്ങള്‍ അല്ലെന്നാണോ പറഞ്ഞു വരുന്നേ ?

അനിയാ . ആ പാവങ്ങള്‍ എന്ത് പിഴച്ചു . ഇതൊരു മനുഷ്യനും ഉള്ള,തന്‍റെ സ്ഥാനം,സുഖ സൌകര്യങ്ങള്‍ , സമൂഹം തരുന്ന ബഹുമാനം എന്നിവയൊക്കെ മരണം വരെ നിലനിര്‍ത്തണം എന്നുള്ള സാധാരണ ആഗ്രഹം മാത്രമേ അവര്‍ക്കും ഉള്ളു എന്നാണ് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.പിന്നെ പത്തോ പതിനഞ്ചോ വര്ഷം മുന്‍പ് അവര്‍ എനിക്ക് തന്നിരുന്ന നല്ല ചിത്രങ്ങള്‍ തരുന്നില്ല എന്നതോ പോട്ടെ തരാന്‍ ഒരു ശ്രമവും നടത്തി കാണുന്നില്ല എന്നൊരു സ്വകാര്യ പരാതി മാത്രമേ എന്നിക് അവരോടു ഉള്ളു.

അപ്പോള്‍ ......

അനിയാ, ഒരുകാലത്ത് നമ്മളൊക്കെ പുച്ഛത്തോടെ കണ്ടിരുന്ന,തമിഴ്നാട്ടുകാരനെ കളിയാക്കിയിരുന്ന , താരാരാധന അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ നമ്മുടെ നാട്ടില്‍ ഇന്നു നില നില്‍ക്കുന്നു.ആദ്യ ദിവസങ്ങളിലെ സിനിമാശാലകളില്‍ ,ഫാന്‍സ്‌ നടത്തുന്ന,തോന്നിയവാസത്തെ പറ്റി ഇവിടുള്ള ഒരുമാതിരി എല്ലാവരും പറയാറുള്ളതാണ് .കുടുംബങ്ങളെ ആദ്യ ദിനങ്ങളില്‍ എങ്കിലും സിനിമ ശാലകളില്‍ നിന്നും അകറ്റുന്നതിന് ഈ വൃത്തികേടിനു നല്ലൊരു പങ്കുണ്ട്.പക്ഷെ അതൊക്കെ പഴയ കഥ . ഒരു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തുടക്കം തൊട്ടു കൂവുന്നവനെ എന്ത് വിളിക്കണം? അതും കഴിഞ്ഞു, സിനിമ കഴിഞ്ഞു ഇറങ്ങുന്നവരെ കൂവാന്‍ നില്‍ക്കുന്നവരെയോ? ഇതാണോ ആരാധന? ഇനി ഇഷ്ടമില്ലാത്ത താരത്തിന്റെ ചിത്രം കാണാന്‍ പോകുന്നവരെ തല്ലുക,സ്ത്രീകളെ ഉപദ്രവിക്കുക എന്നിവ കൂടി നടപ്പിലാക്കിയാല്‍ പൂര്‍ത്തിയായി.

അല്ല അതിപ്പോള്‍ സ്വയം തോന്നുന്ന ഒരാത്മ നിന്ദ ..... അങ്ങനെ ആരോ പറഞ്ഞില്ലേ?

പറഞ്ഞല്ലോ . അങ്ങനെ നിന്ദ തോന്നുന്നവര്‍ അങ്ങോട്ട്‌ പോകാതിരിക്കുകല്ലേ വേണ്ടത് ? കുറഞ്ഞ പക്ഷം സാധാരണ മനുഷ്യര്‍ ഒക്കെ അങ്ങനെ ആണ് ചെയുന്നത്.ഉദാഹരണമായി നിങ്ങള്‍ ഒരു ഹോട്ടലില്‍ പോകുന്നു .ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നു. കിട്ടിയ സാധനം തീരെ മോശം. നിങ്ങള്‍ കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. തികച്ചും ന്യായം.എന്നാല്‍ പിറ്റേ ദിവസവും നിങ്ങള്‍ അതെ ഹോട്ടലില്‍ ചെന്ന് ബിരിയാണി ഓര്‍ഡര്‍ ചെയ്തു ബഹളം വയ്ക്കുമോ? ഞാന്‍ ആണെങ്കില്‍ ആ വഴിക്ക് പോകില്ല.

പക്ഷെ അണ്ണാ മലയാളീ ഇന്നു വെച്ചാല്‍ ഭയങ്കര അഭിമാനിയും തെറ്റ് കണ്ടാല്‍ ഒട്ടും കൂസാതെ വിളിച്ചു പറയുന്നവനും അല്ലെ? സഹിക്കുമോ ഇതൊക്കെ?

ശരി സമ്മതിച്ചു . പക്ഷെ ഇതേ മലയാളീ സിംഹം തന്‍റെ ഇഷ്ട താരത്തിന്റെ മോശം എന്നു പറയപ്പെടുന്ന ഒരു ചിത്രം വരുമ്പോള്‍ ആ ചിത്രത്തെ കുറിച്ച് തന്‍റെ അഭിപ്രായം സധൈര്യം പറയാന്‍ മടിക്കുന്നതോ? അങ്ങനെ നോക്കിയാല്‍ നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് സൂപ്പര്‍ താരങ്ങളെ ഒന്നും നമുക്ക് കുറ്റം പറയാനേ പറ്റില്ല . ഞാന്‍ എന്‍റെ ജോലി എങ്ങനെ ചെയ്താലും അത് ഭയങ്കര സംഭവം ആണെന്ന് ന്യായീകരിക്കാന്‍ , വേറെ ആരും നല്ല ജോലി ചെയ്തെന്നു സമ്മതികാതെ വാശിയോടെ ബഹളം വെക്കാന്‍ ഒരു സംഘം ആളുകള്‍ തയാറായി നില്‍ക്കുമ്പോള്‍ ഞാന്‍ ഇതിനു എന്‍റെ ജോലി അത്മാര്തമായി ചെയ്യണം ? (വേറെ ജോലി ഇല്ലെ ?) .

ഈ ബ്ലോഗില്‍ തന്നെ പലപ്പോഴും പറയാറുള്ളത് പോലെ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്നാരെങ്കിലും എന്നോട് പറഞ്ഞാല്‍ , എനിക്ക് ചെയ്യാവുന്നത് എന്നു ഞാന്‍ കരുതുന്നത് എന്ത് കൊണ്ടാണ് ആ ചിത്രം ഇഷ്ടപ്പെട്ടത് എന്നു മനസിലാക്കാന്‍ ശ്രമിക്കുക എന്നുള്ളത് ആണ് . (വെറുതെ മോഹന്‍ ലാലിനെ കണ്ടു കൊണ്ടിരിക്കുനത് ഇഷ്ടമുള്ള ഒരാള്‍ക്ക് ആ ചിത്രം ഇഷ്ടപ്പെട്ടാല്‍ ഞാന്‍ കുറ്റം പറയില്ല ). അല്ലാതെ ഞാന്‍ അവനോടു വഴക്കിനു പോകുന്നത് എന്തൊരു മണ്ടത്തരമാണ്. (നീ അല്ലെങ്കിലും മറ്റേ നടന്‍റെ ആളല്ലേ . അങ്ങേരുടെ മറ്റേ ചിത്രം കണ്ടാല്‍ മതി ..... ഈ നടന്‍ ഭയങ്കര സംഭവമാണ്. തൊട്ടിലില്‍ കിടന്നപ്പോള്‍ തന്നെ സൂപ്പര്‍ താരം അയ ആളാണ് . ആ റെക്കോര്‍ഡ്‌ തകര്‍ക്കണം എങ്കില്‍ ഗര്‍ഭപത്രത്തില്‍ വെച്ചേ സൂപ്പര്‍ താരം ആകണം .........ഈ ഒരു ലൈന്‍ ) തമിഴ് നാട്ടില്‍ പോലും ഇങ്ങനത്തെ ആരാധകരെ കാണാന്‍ പറ്റുമോ എന്നു സംശയം

ഒന്നാലോചിച്ചാല്‍ ഇതു സിനിമാ ആസ്വാദന രംഗത്ത് മാത്രമാണോ ? മതം,രാഷ്ടീയം തുടങ്ങി ഇതു രംഗത്ത് നോക്കിയാലും ഇതു തന്നെ അല്ലെ അവസ്ഥ ? ആരെ തോല്‍പ്പിക്കാനാണ് നമ്മള്‍ വാശിയോടെ തര്‍ക്കികുന്നത്? ബഹുമാനം കൊടുത്തു ബഹുമാനം വാങ്ങാന്‍ മലയാളീ ഇനിയും ശീലികേണ്ടിയിരിക്കുന്നു.താരങ്ങളും, രാഷ്ട്രീയ നേതാക്കളും, മത നേതാക്കളും ഒക്കെ വെറും വഴികള്‍ മാത്രം ആണെന്നും ലക്‌ഷ്യം യഥാ ക്രമം നല്ല സിനിമകളും,നല്ല ഭരണവും, നല്ല സമൂഹവും ആണെന്നത് മറന്നു അഥവാ അവഗണിച്ചു നമ്മള്‍ വെറുതെ ആര്‍ക്കോ വേണ്ടി തര്‍ക്കിക്കുന്നു,വഴക്കടിക്കുന്നു. വല്ലവന്റെയും വിജയ പരാജയങ്ങള്‍ സ്വന്തമെന്നു കരുതി മന്ദ ബുദ്ധികളെ പോലെ സന്തോഷിക്കുകയും ദേഷ്യപ്പെടുകയും ചെയുന്നു . ഇതല്ലേ അനിയാ ഇവിടെ നടക്കുന്നത്?

ഈ ബ്ലോഗിലേ തൊട്ടു മുന്‍പത്തെ പോസ്റ്റില്‍ വന്ന കമന്റ്‌ നോക്കിയാല്‍ മാത്രം മതി, ഒരാള്‍ പലര്‍ ആണെന്ന് തോന്നിപ്പിച്ചു കൊണ്ട് നടത്തുന്ന കമന്റ്‌ ആഘോഷം !!!! എത്ര വാഴ്ത്തി പാടിയിട്ടും അദേഹത്തിന് മതിയാവുന്നില്ല എന്നാണ് തോന്നുന്നത് . ഒരൊറ്റ ചോദ്യം ഇതു കൊണ്ട് അദേഹം നേടുന്നത് ? അദേഹത്തിന് തന്നെ അത് അറിയുമോ എന്നു സംശയം .

അപ്പോള്‍ ചുരുക്കത്തില്‍ ...

അന്ധമായ താര ആരാധന. എല്ലാ അതിരുകളും കടന്നു നീങ്ങുന്ന ആരാധക മാഫിയ .ഒറ്റപ്പെട്ട ഇത്തരം സംഘങ്ങള്‍ ആണ് മലയാള സിനിമയുടെ ഇന്നത്തെ ഈ നിലവാര തകര്‍ച്ചയുടെ പ്രധാന കാരണമായി, ചുരുങ്ങിയ പക്ഷം ഒരു പ്രധാന കാരണമായി എനിക്ക് തോന്നുന്നത്


വാല്‍കഷ്ണം :

ഈ ബ്ലോഗ്‌ വായിക്കുന്ന ആണെങ്കിലും ഒക്കെ ഉണ്ടെങ്കില്‍,ഈ പോസ്റ്റ്‌ നിങ്ങളെ ബോര്‍ അടിപ്പിച്ചു എങ്കില്‍, ക്ഷമിക്കുക.നിങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പറഞ്ഞതിനോട് യോജിപ്പില്ലെങ്കില്‍ വേറൊരു രീതിയില്‍ ചിന്തിക്കുന്ന ഒരാള്‍ എന്നു കരുതാന്‍ ശ്രമിക്കുക. വീണ്ടും ഒരിക്കല്‍ കൂടി.ഇതൊരു നിരൂപണ ബ്ലോഗ്‌ അല്ല മറിച്ചു മലയാളത്തിലെ ഒരു സാധാരണ പ്രേക്ഷകന്‍ തന്‍റെ സ്വന്തം അഭിപ്രായം പറയുന്ന ഒരു സ്ഥലം മാത്രമാണ്.എന്‍റെ അഭിപ്രായം നിങ്ങളുടെതും ആയി യോജിക്കുന്നില്ലെങ്കില്‍ നമ്മുടെ ആസ്വാദന നിലവാരം രണ്ടു തരത്തില്‍ ആണെന്ന് കരുതുക .(ഒരു പക്ഷെ സമൂഹ നിലവാരം വെച്ച് നിങ്ങളുടെതാകം മെച്ചം ) . ഇഷ്ടം ഇല്ലാഞ്ഞിട്ടു കൂടി കമന്റ്‌ moderation വൈക്കേണ്ടി വന്നത് ഇതൊരു ചന്ത ആക്കാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ കാരണം ആണ് .പോസ്റ്റുമായി ബന്ധം ഇല്ലാത്ത കമന്റ്‌കള്‍ പ്രസിധീകരിക്കുനതല്ല .ദയവായി സമയം പാഴാക്കാതിരിക്കുക.

നന്ദി

പ്രേക്ഷകന്‍

9 comments:

  1. Boss, ningal ingine postendi yirunnilla. Kaaryam ningal vichaarichaalonnum ivanmaar nereyaavilla.
    malayaala cinema ingine aayathinu nammal aadyam kuttam parayendathu ividuthe prekshakare thanneyaanu ennaanu jnan ellaavarodum parayaarullathu. Super thaarangal thanne abhinayicha ethrayo nalla chithrangal pottichu kaayyil koduthu. pinne avar engine nalla padam irakkum. Karutha Pakshikal, Kaiyyoppu, Palunku, TD Dasan, Mizhikal Saakshi, ingine ethrayo nalla chithrangal ithonnum aarkkum kaananda. Pinnengine cinemakaar vathyaasamulla nalla chithrangal padachirakkum.

    ReplyDelete
  2. എഴുത്ത് തുടരുക . കമന്റ്‌ എഴുതി സപ്പോര്‍ട്ട് ചെയ്തില്ലെങ്ങിലും . താല്പരിയത്തോടെ വായിക്കുന്നുണ്ട്.

    ReplyDelete
  3. സുഹൃത്തേ താങ്കളുടെ ബ്ലോഗ് തുടങ്ങിയ കാലം മുതല്ക്കേ എല്ലാ പോസ്റ്റുകളും വായിക്കുന്ന ഒരാളാണു ഞാൻ. വ്യത്യസ്ഥമായ താങ്കളുടെ അവതരണ ശൈലി തന്നെയാണു അതിനു കാരണം. ആദ്യമൊന്നും ആരും ശ്രദ്ധിക്കാതിരുന്നിട്ടും ഈ ശൈലി മാറ്റാതെ താങ്കൾ തുടർന്നത് അവസാനം വിജയം കണ്ടു. ഇന്നു എനിക്ക് തോന്നുന്നത് ഒരു പാട് വായനക്കാരുള്ള ഒരു ബ്ലോഗ് ആണു താങ്കളുടേത് എന്നാണു. അഭിനന്ദനങ്ങൾ. പിന്നെ ശിക്കാർ എന്ന സിനിമയെ കുറിച്ച് എഴുതിയ പോസ്റ്റിൽ നിന്നാണു എന്ന് തോന്നുന്നു ഇവിടെ കുഴപ്പങ്ങൾ ആരംഭിക്കുന്നത്. ഒപ്പം Anwar ഉം. താങ്കൾ എഴുതുന്നത് വായിക്കുമ്പോൾ ചില വായനക്കാർക്ക് അസഹിഷ്ണുത തോന്നുന്നുണ്ടാവും. കാണുമ്പോൾ അസഹിഷ്ണുത അനുഭവപ്പെടുന്നത് എന്താണോ അതാണു കേൾക്കാൻ ഇഷ്ടപ്പെടാത്ത സത്യം..! അതിനെതിരെ ആശയപരമായി പ്രതികരികാതെ ആഭാസം വിളിച്ചു പറയുന്നവർ മറുപടി അർഹിക്കുന്നില്ല. എല്ലാവിധ ആശംസകളും..!

    ReplyDelete
  4. please continue your reviews. they are worth reading and have substance. Best Wishes!

    ReplyDelete
  5. സുഹൃത്തേ,

    താങ്കളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട്. നിഷ്പക്ഷമായ ഒരു നിരൂപണം ആണ് താങ്കള്‍ നടത്തുന്നത് എന്നെ എനിക്ക് തോന്നിയിട്ടുള്ളൂ.
    ദയവായി തുടര്‍ന്നും പോസ്റ്റുക...

    പിന്നെ, ഫാന്‍സ്‌ ചേട്ടന്മാര്‍ക്ക് വേണ്ടി ഈ വീഡിയോ ലിങ്ക് ഇവടെ പോസ്റ്റുന്നു.
    എല്ലാ ചേട്ടന്മാരും കാണുമല്ലോ....

    http://www.youtube.com/watch?v=QXESEZSYyOA

    ReplyDelete
  6. ഗുഡ് ഡിസിഷന്‍ ! കുറച്ചു നാളായി ഇവിടെ കമന്റാന്‍ പേടിച്ചിട്ടു മാറി നില്‍ക്കുവായിരുന്നു !

    ReplyDelete
  7. ഞാനൊരു മോഹന്‍ലാല്‍ ആരാധകനാണ്, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും അതിലെ അഭിനയ മികവും കണ്ട് തന്നെയാണ് അങ്ങനെ ആയി തീര്‍ന്നത്.

    ഈ റംസാന്‍ റിലീസ് ചിത്രങ്ങളില്‍ ലാലേട്ടന്റെ ശിഖാറിന് ഞാന്‍ മൂന്നാം സ്ഥാനം മാത്രം നല്‍കുന്നു. അത് വിജയിച്ചതിന്(കളക്ഷന്‍) കാരണം ലാലേട്ടന്റെ സമീപകാല ചിത്രങ്ങളുടെ അവസ്ഥയായിരിക്കാം കാരണം. പക്ഷേ പ്രാഞ്ചിയേട്ടന്‍ പോര(താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു) എന്നതിനോട് എനിക്ക് യോജിക്കാന്‍ സാധിക്കുന്നില്ല(അതെന്റെ അഭിപ്രായം).

    പ്രാഞ്ചി കണ്ട് സന്തോഷത്തോടെയാണ് ഞാന്‍ തിയേറ്റര്‍ വിട്ടത്.

    ലാലേട്ടനെയും മമ്മൂട്ടിയെയും വച്ച് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കിട്ടുന്ന മിനിമം ഗാരണ്ടി തന്നെയാണ് അവരെ വീണ്ടും വീണ്ടും അഭിനയിപ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

    അതിനൊരു മാറ്റം വരണമെങ്കില്‍ അവര്‍ തന്നെ ഒരു തീരുമാനത്തിലെത്തണം. ഇനി മുതല്‍ അവര്‍ സെലക്ടീവ് ആയിരിക്കുമെന്ന്.

    താങ്കളുടെ ശൈലി എനിക്ക് വളരെയധികം ഇഷ്ടമാണെന്ന് അറിയിച്ച് കൊണ്ട് നിര്‍ത്തുന്നു.

    ഈ സൂപ്പര്‍ താരങ്ങളില്‍ നിന്ന് നല്ല ചിത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ....

    ReplyDelete
  8. We, the non-fanatic viewers, are with you... go ahead, don't listen to what the arseholes say...

    ReplyDelete