Friday, October 22, 2010

ആക്രോശ് (Aakrosh)

മിസിസിപ്പി ബേര്‍ണിംഗ് എന്ന ഹോളിവുഡ് ചലച്ചിത്രത്തില്‍ നിന്നും പ്രചോദനം (കോപ്പിയടി എന്ന് വേണേല്‍ പറഞ്ഞോ) പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആക്രോശ് കാണുമ്പോള്‍ സിനിമയോട് നല്ല താത്പര്യമുള്ള ഒരാള്‍ക്ക് കോപ്പിയടി എന്നതിനേക്കാള്‍ കൂടുതല്‍ ആ ചിത്രത്തില്‍ കാണാന്‍ സാധിക്കുക മൂന്ന് ആളുകളുടെ തിരോധാനം ഒരു സാമൂഹിക വ്യവസ്ഥിതിയുടെ നേര്‍കാഴ്ച്ച ആകുക എന്ന അടിസ്ഥാന പ്രമേയം , വല്യ പരിക്കുകള്‍ ഇല്ലാതെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥകള്‍ പശ്ചാത്തലം ആക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ മിടുക്കാണ്.
രാംലീല ആഘോഷങ്ങള്‍ കാട്ടി തുടങ്ങുന്ന ചിത്രം, രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ കഥയിലേക്ക് നമ്മെ നയിക്കുന്നു. ഡല്‍ഹിയിലെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ അവരില്‍ ഒരാളായ ദീനുവിന്റെ നാട്ടില്‍ വെച്ചു കാണാതാകുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ ഇവരുടെ തിരോധാനം അന്വേഷിക്കാന്‍ സി ബി ഐ യെ ചുമതലപ്പെടുത്തുന്നു . സി ബി ഐ ഉദ്യോഗസ്ഥരായ സിദ്ധാന്ത് ചതുര്‍വേദിയും (അക്ഷയ് ഖന്ന ) , മേജര്‍ പ്രതാപ് കുമാറും (അജയ് ദേവ്ഗണ്‍ ) ദീനുവിന്റെ നാടായ ചാഞ്ചാറില്‍ എത്തുന്നു. അവരുടെ അന്വേഷണത്തില്‍ , മൂന്ന് വിദ്യാര്‍ഥികളുടെ തിരോധാനം , ഇന്ത്യയില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്ന ഹോണര്‍ കില്ലിംഗ് (മകനോ , മകളോ താഴ്ന്ന ജാതിക്കാരുടെ കൂടെ ചാടിപ്പോയാല്‍ , കമിതാക്കളെ കുടുമ്പക്കാര്‍ തന്നെ തട്ടുന്ന കലാപരിപാടി ) എന്ന നീച്ച വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകുന്നു. ലോക്കല്‍ പോലീസ് , ചാഞ്ചറിലെ മന്ത്രിമാര്‍, എം എല്‍ എ മാര്‍ , കളക്ക്റ്റര്‍ പിന്നെ സാമൂഹിക പ്രമുഖര്‍ , ഇവരെല്ലാം തന്നെ ഈ നീച്ച വ്യവസ്ഥയുടെ സംരക്ഷകരാണ് എന്ന് താമസിയാതെ സിദ്ദാന്തിനും , പ്രതാപിനും ബോധ്യമാകുന്നു

തലമുറകള്‍ പിന്നിലേക്ക്‌ നീളുന്ന ഭയട്ടിനു അടിമകളായ ഗ്രാമവാസികള്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ വിസമ്മതിക്കുന്നു. എങ്കിലും സിദ്ധാന്തും , പ്രതാപും അന്വേഷണത്തില്‍ ചില പുരോഗതികള്‍ കൈവരിക്കുന്നു. അതോടെ ശൂല്‍ സേന എന്ന രഹസ്യ സംഘടന ചാഞ്ചാര്‍ ഗ്രാമത്തില്‍ അക്രമം അഴിച്ചു വിടുന്നു.

നിയമത്തിന്റെ പാത ഇപ്പോഴും നേര്‍ വഴി ആകണം എന്ന സിദ്ധാന്തിന്റെ (അക്ഷയ് ഖന്നയുടെ കഥാപാത്രമാണ് കഥയില്‍ വ്ന്വേഷണ സംഘത്തിന്റെ തലവന്‍) വിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടുന്നു. പ്രാതപിന്റെ ഇതു വഴിക്കും നീതി നടപ്പാക്കുക എന്ന പ്രമാണങ്ങളില്‍ കുറെയൊക്കെ ശരിയുണ്ട് എന്ന് അയാള്‍ മനസിലാക്കുന്നിടത്ത് കഥക്ക് വേഗതയേറി തുടങ്ങുന്നു.

സാങ്കേതികമായി ഒരു നല്ല ചിത്രം, ഒപ്പം മറ്റേതോ ലോകത്ത് നടക്കുന്നു എന്ന്, പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം വിശ്വസിക്കുന്ന ചില നീച്ച കൃത്യങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുഎന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരുന്ന ഒരു ചിത്രം ; ഈ രണ്ടു കാര്യങ്ങള്‍ പ്രിയദര്‍ശന്‍ അത്യാവശ്യം വൃത്തിയായി തന്നെ ആക്രോശില്‍ ചെയ്തിട്ടുണ്ട്. ആദിത്യ ധാര്‍ രചിച്ച കൃത്യതയുള്ള സംഭാഷണങ്ങള്‍ തിരക്കഥയുടെ (ആകാശ് ഖുറാന, റോബിന്‍ ഭട്ട്) വേഗത്തിനും, ഒഴുക്കിനും ചേരുന്ന കൂട്ടാണ്. ക്യാമറ ചലിപ്പിച്ച തിരു ,ചിത്രത്തിന്‍റെ ഒരേ സമയം ആക്ഷന്‍ , റിയലിസം ഈ രണ്ടു മാനങ്ങളും കാണികളുടെ കണ്ണുകള്‍ക്ക്‌ അലോസരം ഇല്ലാതെ ചിത്രികരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അരുണ്‍ കുമാറിന്റെ എഡിറ്റിംഗ് ചിത്രത്തിനെ വേഗത്തിന് മുതല്‍കൂട്ടാണ് എന്ന് സമ്മതിക്കാതെ വയ്യ.
അഭിനേതാക്കളില്‍ നായകന്മാരായ അക്ഷയ് ഖന്ന , അജയ് ദേവ്ഗണ്‍ എന്നിവരേക്കാള്‍ മികച്ചു നില്‍ക്കുന്നത് അജാത്ശത്രു സിംഗ് എന്ന ക്രൂരനും , ജാതി ഭ്രാന്തനുമായ പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന പരേഷ് റാവല്‍ ആണ്. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന വില്ലന്‍ കഥാപാത്രം റാവല്‍ മികച്ച കയ്യടക്കത്തില്‍ അവതരിപ്പിക്കുമ്പോള്‍ , പ്രേക്ഷകര്‍ അജാത്ശത്രു സിംഗിനെ വെറുക്കും (പക്ഷെ ഒരു ചെറു ചിരിയോടെ ) എന്നത് ഉറപ്പ്
അജയ് ദേവ്ഗണ്‍ സ്വതസിദ്ധമായ ശൈലിയില്‍ നിമയമത്തെ വളച്ചു നിയമം നടപ്പാക്കുന്നതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്ന മേജര്‍ പ്രാതപ് കുമാറിനെ തന്മയത്തത്തോടെ അവതരിപ്പിക്കുമ്പോള്‍ , അക്ഷയ ഖന്ന , എത്ര വലിയ താരങ്ങള്‍ക്ക് മുന്നിലായാലും താന്‍ അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് സിദ്ധാന്ത് ചതുര്‍വേദി എന്ന കഥാപാത്രത്തിനു നല്‍കുന്ന പക്വതയിലൂടെ തെളിയിക്കുന്നു.സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കഥയില്‍ പ്രാധാന്യം ഉണ്ടെങ്കിലും (കഥയുടെ ഗതി തിരിക്കുന്നതില്‍ ) സ്ക്രീനില്‍ ബിപാഷ ബസുവിനോ, റീമ സെന്നിനോ ഏറെയൊന്നും ചെയ്യാനില്ല.

പ്രീതമിന്റെ സംഗീതം പാട്ടുകള്‍ക്ക് വല്യ പ്രാധാന്യം ഒന്നും ഇല്ലാത്ത ചിത്രത്തില്‍ കാര്യമായിട്ട് ഒരു ചലനവും ഉണ്ടാക്കുന്നില്ല . എങ്കിലും 'ഇസക്ക് സെ മീട്ട' എന്ന ഐറ്റം ഡാന്‍സ് , നൃത്ത സംവിധാനം(പോണി വര്‍മ്മ , ജി.കല, സെല്‍വി ) കൊണ്ട് ശ്രദ്ധിക്കപ്പെടും.പിന്നെ അതിഥി താരമായി സമീരയുടെ ഗ്ലാമറും ആ പാട്ടിനു ബലമാണ്‌.

ബി ത്യാഗരാജന്‍ , ആര്‍ പി യാദവ് എന്നിവര്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ത്രസിപ്പിക്കുന്നതാണ് (കെട്ടിടങ്ങള്‍ക്ക് മുകളിലൂടെയുള്ള ഓട്ടം ബോണ്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കും എങ്കിലും ).

ചുരുക്കത്തില്‍, കൊള്ളാവുന്ന ആക്ഷന്‍ ത്രില്ലര്‍. ഒപ്പം ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ തീവ്രമായി ഇന്നും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ വികൃത മുഖങ്ങളില്‍ ഒന്ന് കാട്ടി തരുന്ന ഒരു ചിത്രം, ഇവ രണ്ടുമായി ആക്രോശിനെ കാണാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രിയദര്‍ശന്റെ പതിവ് കോമഡി (മലയാളത്തില്‍ നിന്നും അടിച്ചു മാറ്റുന്നത്) സാഹസങ്ങളില്‍ നിന്നും വേറിട്ട ഒരു അനുഭവമാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

9 comments:

  1. ഒരു cinema artist പലപ്പോഴും adaptation എന്നുപയോഗിക്കുന്ന ഒരു പ്രയോഗം, നമ്മള്‍ ഇന്ത്യയില്‍, പ്രത്യേകിച്ചും അതും പ്രിയന്‍ ചെയ്യുമ്പോള്‍ കോപ്പിയടി എന്ന് മാറ്റി പറയും. ലോക സിനിമയില്‍ പല പ്രശസ്ത സംവിധായകരും ഇങ്ങിനെ പല ദേശങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളെ തങ്ങളുടെ നാട്ടിലെ സംസ്കാരത്തിലേക്ക് adapt ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച്‌ Hollywood ഇങ്ങിനെ അടപ്റ്റ് ചെയ്യാന്‍ മിടുക്കരാണ്. The Departed, Speed ഇവയൊക്കെ കിഴക്കില്‍ നിന്നും അടപ്റ്റ് ചെയ്യപെട്ടവയാണ്. എത്രയോ മികച്ച French ചിത്രങ്ങള്‍ hollywood ഇങ്ങിനെ adapt ചെയ്തിട്ടിടുണ്ട്. പക്ഷെ അവരെ ആരെയും നമ്മള്‍ copy അടിച്ചവര്‍ ആയി തരാം തിരിച്ചിട്ടില്ല. Even Les Diner de cones enna വിഖ്യാതമായ french cinema Bheja fry ആകിയപ്പോഴും ആരും ഫൌള്‍ വിളിച്ചില്ല. പക്ഷെ പ്രിയന്‍ ഇതെപ്പോഴും കേള്‍ക്കുന്നു , inspite of doing it very well. Boeing Boeing & Thaalavattom ഇവ രണ്ടും വളരെ നന്നായിട്ടാണ് അടപ്റ്റ് ചെയ്തിരിക്കുന്നത്. Mani ratnathinte Aayudha Ezhutha ഒരു spanish സിനിമയുടെ ഒന്നാന്ദരം അടപ്റ്റേന്‍ ആണ്. പക്ഷെ ആരും കോപ്പി അടി എന്ന് പറഞ്ഞില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല അല്ലെ ?
    എന്ടായാലും, ആ പാട്ടുകള്‍, യാതൊരു തരത്തിലും അഭിനയം വരാത്ത Bipashayude casting എന്നിങ്ങനെ ചില്ലറ തകരാറുകള്‍ ഒഴിച്ചാല്‍ Aakrosh ഒരു നല്ല cinema ആണ്.

    ReplyDelete
  2. chodikkaan marannu poyi. Thaangalude sthiram shailiyil allallo ee review. Dont leave that style. it was good.

    ReplyDelete
  3. എന്തുവാഡേയ് രാവിലെ ഇരുന്നു പേപ്പര്‍ വെട്ടുന്നെ?

    ഒന്നും പറയണ്ട എന്റെ അണ്ണാ എന്റെ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ഇടണ്ട സമയമായി.

    അതിനെന്തിനാഡേയ് ഈ മാസികപേജ് വെട്ടുന്നെ?

    നിങ്ങളൊന്നു ഡിസ്റ്റര്‍ബ് ചെയ്യാതെ പോകുന്നുണ്ടോ? എന്നെ പോലുള്ളവരുടെ വിഷമം നിങ്ങക്കൊക്കെ എങ്ങനെ മനസിലാകാനാ? കഴിഞ്ഞ ഒരാഴ്ചയായിട്ട് ആ അന്‍വര്‍ ഓടുന്ന തിയേറ്ററില്‍ തന്നെയാ താമസം. ആ പടം എങ്ങനെയെങ്കിലും ഒന്നു ഹിറ്റാക്കിയെടുക്കണ്ടേ? അതിനിടയില്‍ പുതിയ പടങ്ങള്‍ റിലീസ് ചെയ്യുന്നതൊക്കെ ആരറിയാനാ?

    ഇതേത് പടത്തിന്റെ നിരൂപണമാ ഇപ്പൊ ഈ അടിച്ചു മാറ്റുന്നെ?

    അതു പിന്നെ അണ്ണാ ..

    എന്തുവാടേ കെടന്നുരുളുന്നത്?

    ആ പന്ന മോഹന്‍ലാല്‍ നമ്മുടെ എത്ര വലിയ ശത്രുവായാലും ആ പ്രിയദര്‍ശന്‍ ഒരു പാവമല്ലേ അണ്ണാ?

    ഓഹോ അപ്പോള്‍ ആക്രോശ് ആണ് സംഭവം അല്ലേ? കോപ്പിയടി പടത്തിനു കോപ്പിയടി റിവ്യൂ എന്ന ലൈനാണോ? എടേയ് നിന്റെ സ്ഥിരം ശൈലിക്ക് ഇതൊക്കെ ചേരുമോഡേയ്?

    സ്ഥിരംശൈലി!! മാങ്ങാത്തൊലി!! നമ്മളൊക്കെ എന്തെഴുതിയാലും അനോണികളായി വന്നു തെറി പറഞ്ഞിട്ട് പോകുന്ന നാറികളല്ലേ അണ്ണാ ബൂലോഗത്ത്‌ മുഴുവന്‍? അവന്മാര്‍ക്ക് ഇതൊക്കെ മതി.

    ReplyDelete
  4. പയ്യന്‍സ് , ശ്രമം മനസിലാക്കുന്നു . പക്ഷേ ഇതിന് ഏറിയ പക്ഷം "കഷ്ടം " എന്നൊരു മെഡല്‍ മാത്രമേ കിട്ടു . അതാണ്‌ സങ്കടം. സാരമില്ല , ശ്രമം തുടരുക :)

    ReplyDelete
  5. @സ്ഥലത്തെ പ്രധാന പയ്യന്‍സ് !! അത് കലക്കി ! പിന്നേ അണ്ണനോട് ... രണ്ടു പേരാണോ റിവ്യൂ എഴുതുന്നത്‌ ?? അതോ സ്ഥിരം ശൈലി ബോര്‍ അടിച്ചു തുടങ്ങിയോ ??

    ReplyDelete
  6. എന്തുവാടേ രാവിലെ ഇരുന്നു പേപ്പര്‍ വെട്ടുന്നെ ?

    ഒന്നും പറയണ്ട എന്റെ അണ്ണാ 7 ദിവസം ആയി ഒരു പോല കണ്ണടച്ചിട്ടു , അന്‍വര്‍ ഓടുന്ന തിയേറ്ററില്‍ തന്നെ ആയിരുന്നല്ലോ താമസം . ആ പടം എങ്ങനെയെങ്കിലും ഒന്ന് ഹിറ്റ്‌ ആക്കിയാലേ എനിക്ക് സമാധാനം വരൂ ! കാരണം പ്രിത്വിരാജ് ആണ് പ്രേക്ഷകന്‍ എന്നാ എന്റെ ദൈവം !

    സൂപ്പര്‍ താരങ്ങള്‍ പ്രേതെയ്കിച്ചു മോഹന്‍ലാല്‍ എന്നാ നടനെ തറ പറ്റിക്കണം ഇന്നലെ എനിക്ക് ഉറക്കം വരൂ !

    അതെന്താ അണ്ണാ അങ്ങനെ ?
    കുടിവെള്ള പ്രശ്നം, അഴിമതി, പ്രകൃതി ക്ഷോഭം, ലോട്ടറി പ്രശ്നം, സ്വത പ്രതിസന്തി, നാണയ പെരുപ്പം തുടങ്ങി എന്റെ വീട്ടിലെ ടാപ്പ്‌ പൊട്ടിയത് വരെ യുള്ള ചെറുതും വലുതും ആയ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ആ മോഹന്‍ലാല്‍ ആണ് !
    അത് കൊണ്ട് എന്റെ ബ്ലോഗ്ഗിളുടെ ഞാന്‍ അയാളെ എതിര്‍ത്ത് കൊണ്ടേ യിരിക്കും !
    അയാള്‍ ഭരത്, പത്മശ്രീ തുടങ്ങിയവ വെടിചിട്ടെന്ത കാര്യം ? എന്റെ പിതുന ഇല്ലെങ്കില്‍ പിന്നെ അതിനൊന്നും ഒരു വിലയും ഇല്ല !

    ReplyDelete
  7. കിഷോര്‍,അനിയാ എന്തിനിങ്ങനെ സ്വയം അപഹാസ്യന്‍ ആകുന്നു ? നിങ്ങള്‍ ഈ ചിത്രം കണ്ടോ? കണ്ടെങ്കില്‍ ഇഷ്ടപ്പെട്ടോ ? ഇല്ലെങ്കില്‍ / ഇഷ്ടപ്പെട്ടെങ്കില്‍ എന്ത് കൊണ്ട്? ഇതൊക്കെ നല്ല ഭാഷയില്‍ പറയുക എന്നതല്ലേ നമ്മള്‍ ഒരു ബ്ലോഗില്‍ കമന്റ്‌ ചെയ്യുമ്പോള്‍ ചെയേണ്ടത്?എനിക്ക് മോഹന്‍ലാല്‍ എന്ന നടനോട്,അദേഹം കുറച്ചു കാലമായി എന്‍റെ നാല്‍പ്പതു രൂപ വാങ്ങി പറ്റിക്കുന്നു എന്നൊരു പരാതി ഒഴിച്ചാല്‍ വേറെ യാതൊരു വിരോധവും ഇല്ല.പിന്നെ മോഹന്‍ ലാലിന്റെ വൈകിട്ട് എന്താ പരിപാടി തുടങ്ങിയ മദ്യ പരസ്യങ്ങളും മലയാളിയുടെ മദ്യപാന ശീലവും തമ്മില്‍ ബന്ധം ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വേറെ എവിടെയെങ്കിലും ചര്‍ച്ച ചെയ്യേണ്ടതാണ്.ലാല്‍ പറഞ്ഞിട്ടാണോ മലയാളീ കുടിക്കുന്നത് എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരു സ്വാധീന ശക്തി ഈ നടന് ഇല്ലെങ്കില്‍ അദേഹം ഇന്ത്യന്‍ ആര്‍മിയുടെയും ഖാദിയുടെയും ബ്രാന്‍ഡ്‌ അംബാസ്സിഡാര്‍ ആയതു എങ്ങനെ മഹത്തായ സംഭാവന ആകുന്നു? ഇവരൊക്കെ മാറി ഇനി പ്രിത്വിരാജ് ഓ വേറെ ആരെങ്കിലും ഒക്കെയോ സൂപ്പര്‍ സ്റ്റാര്‍ സ്ഥാനത്തേക്ക് വന്നാല്‍ പിന്നെയും ഇതു തന്നെ ആകും ഗതി (കൂടുതല്‍ മോശമാകാനും മതി).മാറേണ്ടത് കാണികള്‍ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.പിന്നെ വേറെ ഏതെങ്കിലും ഒരു നടന്റെ എന്നികിഷ്ടപ്പെടാത്ത ഒരു ചിത്രം വരുന്നത് വരെ ഈ അപവാദം ഞാന്‍ കേള്‍കേണ്ടി വരും എന്ന് എനിക്കറിയാം.(അപ്പോള്‍ അങ്ങേരുടെ ആരാധകര്‍ എന്ന കൂലിപടയുടെ അട്ടഹാസം ആയിരിക്കും മുഴങ്ങുക)

    ReplyDelete
  8. പ്രിത്വി വന്നാല്‍ കൂടുതല്‍ മോശം ആകും എന്ന് ആര് പറഞ്ഞു ? അപ്പോള്‍ താന്‍ മമ്മൂട്ടിയുടെ കുഴലൂത്ത് കാരന്‍ ആണ് അല്ലെ ! വിടില്ല ഞങ്ങള്‍ പ്രിത്വി ഫാന്‍സ്‌ തന്നെ !

    ReplyDelete
  9. ചിത്രം കാണുവാന്‍ കഴിഞ്ഞില്ല...

    @ ഡേയ് പയ്യന്‍സ്...
    കലക്കീട്ടാ....ജാതി സംഭവായിഷ്ടാ..

    ReplyDelete