Sunday, February 20, 2011

നടുനിശൈ നായ്ക്കള്‍ (Nadunisai Naaykkal)

"അനിയാ"

"ബൌ ബൌ"

"നടുനിശൈ നായ്ക്കള്‍ കണ്ടോഡേ നീ ?"

"ഞാന്‍ അതിലെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമത്തിലാണ് അണ്ണാ"

"എഡേ ...പട്ടിയുടെ സ്വഭാവം ഉള്ള ആളാണോ നായകന്‍"

"നായകന് മാത്രം അല്ല അണ്ണാ ...പടത്തിലെ കഥാപാത്രങ്ങളില്‍ പലരും പകല്‍ വളരെ മാന്യരും,രാത്രി തല തിരിഞ്ഞത് മുതല്‍ ആപത്കരം വരെയായ സ്വഭാവങ്ങള്‍ കാണിക്കുന്നവരാണ് .

അപ്പോള്‍ ഈ ചിത്രം മലയാളികളെ പറ്റി അഥവാ മലയാള സിനിമ പ്രേക്ഷകരെ പറ്റിയുള്ളതാണോ?

ചുമ്മാതിരി അണ്ണാ അതിനു രാത്രിയാവണ്ടല്ലോ.ഒരല്‍പം ഇരുട്ടു (അത് തീയറ്ററില്‍ എങ്കില്‍ അവിടെ) പോരെ സകലവനും നായയായി മാറാന്‍. ഇതു അങ്ങനെയല്ല ഉദാഹരണമായി മുഖ്യ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായ സുക്യന (സമീരാ റെഡ്ഢി )വരെ പകല്‍ അടക്കവും ഒതുക്കവും ഉള്ള നല്ല പെണ്ണും(സുകന്യയുടെ കാമുകന്റെ തന്നെ വാക്കുകള്‍) രാത്രി മതില്‍ ചാടി കാമുകന്റെ കൂടെ കറങ്ങാന്‍ പോകുന്ന ആളുമാണ്.നായകന്റെ അച്ഛനെ പറ്റി ഒക്കെയാണെങ്കില്‍ പറയുകയേ വേണ്ട അത്ര തങ്കപ്പെട്ട മനുഷ്യന്‍ "

"മൊത്തത്തില്‍ ഒരു വാശ പിശക് മണം. സമീരയുടെ കാമുകന്‍ തന്നെടെ പടത്തിലെ ഹീറോ ?"

"അല്ല അണ്ണാ ...പടത്തിലെ പ്രധാന കഥാപാത്രം സമര്‍/വീരാ (വീര ) എന്നൊരു ഭ്രാന്താണ് അയാളുടെ എട്ടു വയസ്സ് മുതല്‍ ഇരുപത് വയസ്സ് വരെയുള്ള ജീവിതകാലത്തില്‍, പെണ്‍കുട്ടികളെ അവരുടെ ശരീരത്തിനായി വേട്ടയാടുകയും, ഒടുവില്‍ കൊല്ലുകയും ചെയ്യുന്ന തരത്തിലെ മാനസികരോഗം അയാള്‍ക്ക് എങ്ങനെ പിടിപെട്ടു എന്നതാണ് കഥ. ഒരു രാത്രി കൊണ്ട് അയാളുടെ ജീവിതത്തില്‍,അവസാനത്തെ (ഉറപ്പില്ല എന്ന് അവസാന രംഗം പറയുന്നു ) ഇരയായ സുകന്യ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ (വീരയുടെ തന്നെ വാക്കുകള്‍ ) ആണ് കഥയുടെ ക്ലൈമാക്സ് . കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ , അണ്ണന്‍ പടം കാണാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ,അതിന്റെ രസം കൊല്ലും "

"അപ്പൊ ഗൌതം മേനോന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല അല്ലേഡേ?"

"എന്നങ്ങ് തീര്‍ത്ത്‌ പറയാന്‍ മനസ്സ് വരുന്നില്ല അണ്ണാ"

"അതെന്ത് അങ്ങനെ? നീ സാധാരണ വ്യക്തമായ അഭിപ്രായങ്ങളുടെ അപ്പോസ്തലന്‍ ആണെന്നാണല്ലോ സ്വയം പറഞ്ഞു നടക്കുന്നത്?"

"അതിപ്പോഴും അങ്ങനെ തന്നെ ...അല്ല്ലാതെ 'ക്യാമറ നന്നായെങ്കിലും, തിരക്കഥ പോരെങ്കിലും, സുപ്പര്‍താരം കലക്കിയെങ്കിലും , അദ്ദേഹത്തിന്‍റെ അപാരമായ അഭിനയസിദ്ധി സംവിധായകന്‍ മുഴുവനായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും പടത്തിന് പത്തില്‍ അഞ്ചേമുക്കാലര മാര്‍ക്ക് കൊടുക്കാം' എന്ന പരിപാടി ഇപ്പോഴും എനിക്കില്ല"

"ഡാ...തിരിച്ച് ഇറങ്ങെഡാ കാട്ടീന്ന്...നീ ഈ പടത്തിന്റെ കാര്യം പറ "

"അണ്ണാ...പശ്ചാത്തല സംഗീതം പോലുമില്ലാതെ കണ്ടിരിക്കുന്നവന്റെ രോമം എഴുന്നേറ്റ് നില്‍ക്കുന്ന തരത്തിലെ ഒരു ത്രില്ലര്‍ എന്ന ഗൌതം മേനോന്റെ പരീക്ഷണം ഒരളവു വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. പക്ഷെ തിരക്കഥയില്‍ ചില കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ തോന്നി എനിക്ക്.ഉദാഹരണത്തിന് വീരയുടെ കെയര്‍ ടേക്കര്‍ ആയ വക്കീല്‍ ഏതു വഴി പോയി എന്ന് പടം കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയം.ആ വക്കീലിന് വീരയുടെ ജീവിതത്തിനെ മാറ്റി മറിക്കുന്ന പ്രധാന സംഭവത്തിന്റെ (ഒരു അഗ്നിബാധ)സത്യം അറിയുകയും ചെയ്യാം.വീര തന്നെ പറയുന്നുണ്ട് കഥയുടെ സത്യങ്ങള്‍ അറിയാവുന്നവരില്‍ ഒരു ഡോക്റ്റര്‍ ഒഴികെ മറ്റാരും ജീവനോടെ ഇല്ല എന്ന്.പക്ഷേ എന്നാലും ആ വക്കീലിന്റെ കാര്യത്തില്‍ ഒരു അല്‍പ്പം കൂടി തെളിമയുള്ള വിശദീകരണം ആകാമായിരുന്നു എന്ന് എനിക്ക് തോന്നി . അത് പോലെ ചില്ലറ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് നമുക്ക് തോന്നുന്ന തരത്തിലെ ചില പൊടി രസം കൊല്ലികള്‍. അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചേനെ "

"പ്രഞ്ചിയേട്ടന്‍ ആന്‍ഡ്‌ പുണ്യാളന്‍ ക്ലാസിക്ക് ആണെന്നും ബോക്സ് ഓഫീസ് വിജയമാണെന്നും സമ്മതിക്കാതെ നീ ഏതു പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചാലും വിവരമറിയും , പറഞ്ഞേക്കാം "

"അത് ഒള്ളതാ...എന്നാലും അണ്ണാ ഞാന്‍ പറഞ്ഞേനെ "

"ശരി...പടത്തില്‍ അഭിനേതാക്കള്‍ എങ്ങനെ ഉണ്ടഡേ?"

പുതുമുഖമായ വീരയാണ് പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ചില സീനുകളില്‍ കമലഹാസന്റെ (ആയ കാലത്തേ കമലഹാസ്സന്റെ എന്ന് വായിക്കണേ പ്ലീസ്) ഒരു ആവേശം ഉണ്ടെന്നത് ഒഴിച്ചാല്‍ ഒരു പുതുമുഖത്തിന്റെ പരിഭ്രമമോ,പതര്‍ച്ചയോ ഇല്ലാതെ സമര്‍/വീര എന്ന കഥാപാത്ര(ങ്ങളെ) വീര (ആളുടെ യഥാര്‍ത്ഥ പേരും അത് തന്നെ) ഭംഗിയാക്കിയിട്ടുണ്ട് . പിന്നെ സമീരാ റെഡ്ഢി...ഈ പടത്തിലെ സുകന്യയെ പുള്ളിക്കാരിയുടെ കരിയറിലെ ഏറ്റവും നല്ല വേഷം എന്ന് തന്നെ പറയാം"

"അതിനു കരിയറില്‍ അവര്‍ എടുത്തു മറിക്കുന്ന വേഷങ്ങള്‍ ഒന്നും വേറെ ചെയ്തിട്ടില്ലല്ലോ?"

"അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ...ഭയം,സങ്കടം ,പക , നിസ്സഹായത ഈ നാല് ഭാവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് നാടക എഫെക്റ്റ് (ഞാന്‍ മീര ജാസ്മിന്‍ എഫെക്റ്റ് എന്നും പറയും) തോന്നിക്കാതെ സമീര സുകന്യയെ അവതരിപ്പിച്ചിട്ടുണ്ട് "

"ബാക്കിയുള്ളവര്‍ ..."

"അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ...സിനിമയില്‍ മീനാക്ഷിയമ്മ എന്നൊരു കഥാപാത്രം ഉണ്ട് . അവതരിപ്പിച്ച നടിയുടെ പേരും മീനാക്ഷി എന്ന് തന്നെ . അവര്‍ കലക്കിയിട്ടുണ് .(അവരുടെ മേക്കപ്പ് ബോറായി തോന്നിയത് ഞാന്‍ ഗൌതം മേനോന്റെ തലയില്‍ വെച്ചു). പിന്നെ എ സി പിയെ അവതരിപ്പിച്ച കാര്‍ത്തിക് . കൊച്ചു പയ്യനെ പോലെ തോന്നിക്കുമെങ്കിലും ആളുടെ അഭിനയം നന്നായി. "

"അപ്പൊ പടം കുഴപ്പമില്ല. അല്ലേ ?"

"അതെ ...കുഴപ്പമില്ല .പക്ഷേ തകര്‍പ്പന്‍ എന്ന് കാണികളെക്കൊണ്ട് പറയിപ്പിക്കാനുള്ള ഒരവസരം ഗൌതം മേനോന്‍ മിസ്സാക്കി. എന്നാലും നമ്മളെ കൊന്നു കൊലവിളിക്കാതെ രണ്ടു മണികൂര്‍ പോകുന്ന ഒരു ത്രില്ലര്‍. പല പടങ്ങളിലും മുന്‍പ് വന്നിട്ടുള്ള ചില ആശയങ്ങള്‍ (വ്യക്തമായി പറഞ്ഞാല്‍ സസ്പെന്‍സ് പോകും) ആ പടങ്ങളുടെ ഫീല്‍ തരാതെ വൃത്തിയായി പറയുന്ന കഥാ രീതി.ഒരു നായക കഥാപാത്രത്തിന്റെ ഭാരം ഇല്ലാതെ ഗൌതം മേനോന്‍ ചെയ്ത ചിത്രമായത് കൊണ്ട് സംവിധയകന് പൂര്‍ണ സ്വാതത്ര്യം ഈ ചിത്രത്തില്‍ കിട്ടിയിട്ടുണ്ട് . (സുര്യയും ചിമ്പുവും ഒക്കെ ഗൌതം മേനോന്റെ പടം ചെയുമ്പോള്‍ താരങ്ങള്‍ തന്നെ ആണല്ലോ സൂപ്പര്‍ അല്ലെന്നല്ലേ ഉള്ളു ) കഥയുടെ ചുരുള്‍ നിവര്‍ത്തുന്ന രീതി,സംഭവങ്ങളുടെ ആഖ്യാന ഘടന എന്നിവ തികച്ചു ഒരു ത്രില്ലെര്‍ ചിത്രത്തിന് ചേരുന്നതാണ് (നമ്മുടെ സ്വന്തം ത്രില്ലെര്‍ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ കേള്‍ക്കുന്നുണ്ടോ ?).പിന്നെ തോന്നിയ ഒരു കാര്യം അവസാനത്തെ ആ സമര്‍-വീര ബന്ധം പ്രധാന കഥാപാത്രത്തെ കൊണ്ട് പറയിക്കാതെ വേറെ എങ്ങനെ എങ്കിലും ആക്കിയിരുന്നെങ്കില്‍ നന്നായേ, ഉഗ്രന്‍ ക്യാമറ (പാരാനോര്‍മല്‍ ആക്റ്റിവിറ്റി ,ദി ഇന്‍സൈഡ് മാന്‍ എന്നീ ഇംഗ്ലീഷ് സ്വാധീനം ഉണ്ടെങ്കില്‍ പോലും),കലക്കന്‍ സൌണ്ട് മിക്സിംഗ്,പിന്നെ എഡിറ്റിങ്ങും.

"ഡേ...സാങ്കേതിക വിശകലനം നടത്താന്‍ നീ യാര്‍?"

"അല്ല അണ്ണാ ...ക്യാമറയും,എഡിറ്റിങ്ങും (യഥാക്രമം മനോജ്‌, ആന്റണി), പിന്നെ സൌണ്ട് മിക്സിങ്ങും (പൂക്കുട്ടി അല്ല ..പക്ഷേ ആളുടെ പേര് അറിയില്ല)ഈ പടത്തിന് കൊടുക്കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ് "

"അപ്പോള്‍ ചുരുക്കത്തില്‍ ..."

"കുടുംബ പടമല്ല ...കാരണം പല സീനുകളും ഫാമിലി വിഭാഗത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് എനിക്ക് തോന്നി. സൈക്കോ ത്രില്ലര്‍ എന്ന് വിളിക്കാം. കണ്ടു കഴിയുമ്പോള്‍ കൊള്ളാം,കുഴപ്പമില്ല പക്ഷേ സംഗതി ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നുന്നിയ പടം . പോരെ വ്യക്തത?"

"മതി...ബാക്കി കണ്ടിട്ട് പറയാം"

"അതാണ്‌ നല്ലത് "

"എന്നാലും ചുരുക്കത്തില്‍ പറഞ്ഞാല്‍ ..."

"അണ്ണാ പ്രാഞ്ചി ഏട്ടന്‍ ആണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പ്രബുധരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം.എന്നാലും വല്ലവരുടെയും കുട്ടി ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോള്‍ നമ്മുടെ കുട്ടി(കള്‍) modaration വാങ്ങി എങ്കിലും പാസാകണം എന്ന് ആഗ്രഹിക്കുന്നത് ഒരു കുറ്റമല്ലല്ലോ "

17 comments:

  1. പടം കണ്ടിറങ്ങിയപ്പോള്‍ എനിക്കും തോന്നിയതാണ് ഈ സൂപ്പര്‍താര ഭാരമില്ലായ്മ. ഒരു നിമിഷത്തെ സുപ്പര്‍ താരങ്ങളുടെ ഭാരം കൊണ്ട് മുങ്ങി താഴുന്ന നമ്മുടെ മലയാളത്തില്‍ ഈ പടം വന്നിരുന്നെങ്കില്‍ ഉള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കു. രണ്ട് പാഴുകളില്‍ ആരെ വെച്ചെടുത്താലും കണക്കാ. ആദ്യമേ 'അര്‍ദ്ധരാത്രിയിലെ നായക്കള്‍ ' എന്ന പേരുമാറ്റി 'വേട്ടപ്പുലി രാജ' എന്നോ 'വേട്ടപ്രഭു' എന്നോ പേരിടെണ്ടി വരുന്നിടത്ത് തുടങ്ങിയേനെ ഗതികേട് . പിന്നെ പ്രധാന കഥാപാത്രത്തിനെ അച്ഛന്‍ അയാളെ പീഡിപ്പിക്കുന്നത് നേരെ അമ്മാവനോ , രണ്ടാനച്ഛനോ ആക്കേണ്ടി വന്നേനെ .സിനിമയില്‍ പോലും നമ്മുടെ സുപ്പര്‍താര ഡി എന്‍ എ മഹത്തരം ആണല്ലോ . ക്ലൈമാക്സ് വരെ രണ്ട് പടത്തിലും എ സി പി രാജയെയോ ,പ്രഭുവിനെയോ പിടിക്കാന്‍ പെടാപ്പാടു പെടുകയും, ഒടുവില്‍ അവര്‍ തന്നെ അയാളോട് സഹാതാപം തോന്നിയ മട്ടില്‍ കീഴടങ്ങുകയും ചെയ്യും. എന്നിട്ടവര്‍ ഈ ചെയ്തു കൂട്ടിയതിന്റെ പിന്നെ കാരണങ്ങളും നിരത്തിയേനെ
    വേട്ടപ്പുലി രാജയില്‍, രാജ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത് മിക്കവാറും അവരെ പഠിപ്പിച്ചു വല്യ ആളുകള്‍ ആക്കുന്ന, അയാള്‍ നടത്തുന്ന ധര്‍മ്മ സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ വേണ്ടിയാവും. ആ കുട്ടികള്‍ക്കൊക്കെ മിക്കവാറും അതി സുന്ദരനായ വേട്ടപ്പുലി രാജയോടു ഒടുക്കത്തെ പ്രേമവും ആയിരിക്കും. നായികയെ വേട്ടപ്പുലി രാജ തട്ടിക്കോട് വരുന്നത് മിക്കവാറും നായികയുടെ വകയില്‍ ഒരു അങ്കിള്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ദിവ്യദൃഷ്ടിയിലൂടെ അറിഞ്ഞിട്ടാവും .
    വേട്ട പ്രഭുവിലാണെങ്കില്‍ ഒന്‍പത് വഴിതെറ്റി പോകാന്‍ സാധ്യതയുള്ള പെണ്‍കുട്ടികളെ നന്നക്കിക്കൊള്ളാം എന്ന് പണ്ട് സ്വന്തം അമ്മ മരിച്ചപ്പോള്‍ നായകന്‍ പ്രതിജ്ഞ ചെയ്തിരുന്നു നായകന്റെ അമ്മയുടെ മരണത്തിനു/ആത്മഹത്യക്ക് കാരണം മിക്കവാറും നായകന്റെ അച്ഛനെ വില്ലന്മാര്‍ അനാശാസ്യത്തിന്റെ കള്ളക്കേസ്സില്‍ കുടുക്കിയത് കൊണ്ടാവാം. അതേ വില്ലന്മാരുടെ പരമ്പരയില്‍ പെട്ട (ഇതിനു നിര്‍ബന്ധമൊന്നുമില്ല ) മാനസിക രോഗിയായ ഒരാള്‍ നായികയെ കൊല്ലാന്‍ നടക്കുന്നതറിഞ്ഞിട്ട്‌ കള്ളപ്പേരില്‍ മാ വാരികയില്‍ മന:ശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന പംക്തി പതിനഞ്ചാം വയസ്സ് മുതല്‍ കൈകാര്യം ചെയ്തു വരുന്ന നായകന്‍ അവളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു .നായകന്‍ ആ വില്ലനെ തട്ടി കഴിയുമ്പോള്‍ (ഡയലോഗ് അടിച്ചു കൊല്ലും ) എ സി പി ' 'നിങ്ങളാണ് വേട്ടപ്രഭുവെങ്കില്‍ പോലീസുകാര്‍ ചുറ്റിപോകും സാര്‍' എന്നോ മറ്റോ പറഞ്ഞ് നായികയെ നായകന്റെ വീട്ടില്‍ ക്കൊണ്ടാക്കിയിട്ടുപോകും
    ഇനി ഇപ്പോഴത്തെ പുതിയ പയ്യന്മാരില്‍ (പ്രിത്വി പകുതി സുപ്പര്‍ ആയതിനാല്‍ അയാള്‍ പറ്റില്ല ) ആരെയെങ്കിലും വെച്ച് ഈ പടം മലയാളത്തില്‍ എടുത്താല്‍ , തിയട്ടരി അര്‍ദ്ധരാത്രിയിലെ നായ്ക്കള്‍ക്ക് കൂടെ കൂവല്‍ നായ്ക്കള്‍ ആദ്യ ഷോ മുതല്‍ അഴിഞ്ഞാടി പടത്തിനെ ഒരു പരുവമാക്കും. പോരാത്തതിന് നിരൂപണ സിംഹങ്ങള്‍ ആ പടത്തിനെ വലിച്ചു കീറി ഒട്ടിക്കുകയും ചെയ്യും.
    ചുരുക്കത്തില്‍ അരിയും,പച്ചക്കറിയും മാത്രമല്ല നല്ല സിനിമയും പാണ്ടിനാട്ടില്‍ നിന്ന് തന്നെ വരണം നമുക്ക് കാണാന്‍

    ReplyDelete
  2. come on.. i think u haven't watched IDENTITY(2003).. go watch identity..same plot and htat movie rocks.. he is pakka copier. And this is not a trend to take psychotic film , the days are gone when kadhal kondaen was launched...Overall the movie is a big bum and will be the first flop for Gautam Menon.

    ReplyDelete
  3. സാദിഖ് ,
    സത്യമായിട്ടും ഐഡെന്‍റ്റിറ്റി കണ്ടിട്ട് തന്നെയാണോ മുകളിലെ കമന്റ് ഇട്ടത്? മുഖ്യകഥാപാത്രത്തിന്റെ രോഗാവസ്ഥയില്‍ ഉള്ള സാമ്യത , ജയലില്‍ നിന്നുള്ള കഥയുടെ തുടക്കം ഇവ ഒഴികെ കൊലപാതകിയുടെ മനസ്സില്‍ നടക്കുന്ന ഒരു കഥയും, യഥാര്‍ത്ഥ കഥയും (മുഴുവന്‍ പറഞ്ഞാല്‍ രണ്ടു പടവും കാണാത്തവര്‍ക്ക് ഇനി കാണുമ്പോള്‍ അതിന്റെ രസം പോകും ) രണ്ടു ട്രാക്കില്‍ പോയി ഒന്നില്‍ എത്തി തീരുന്ന (തുടങ്ങുന്ന :)) ഐഡെന്‍റ്റിറ്റിയും ഒറ്റ ട്രാക്കില്‍ പോകുന്ന നടുനിശി നായ്ക്കളുടെ കഥയും തമ്മില്‍ എന്ത് സാമ്യം? അതോ രണ്ടു പടത്തിന്റെയും കഥകള്‍ പിടി കിട്ടാത്തത് കൊണ്ടുള്ള കുഴപ്പമാണോ?

    ReplyDelete
  4. മുകളില്‍ പടവലങ്ങ വലുപ്പത്തില്‍ കമന്റ് ഇട്ട അനോണിയോട്‌ , ഒരു ബ്ലോഗ്ഗിലൂടെ പറയേണ്ട കാര്യം കമന്റ് ആയി ഇട്ടു സ്വന്തം ഊര്‍ജ്ജം (അതോ കോപ്പി ആന്‍ഡ്‌ പേസ്റ്റ് ആണോ ) കളയരുത്. എങ്ങനെ കമന്റ് ഇടാം എന്ന് ഞാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് അത് കഴിഞ്ഞു കമന്റ് എങ്ങനെ ഇടാം എന്നാ നിയമാവലി ഞാന്‍ പാസ്സാക്കും ., അത് അങ്ങ് എല്ല്ലാരും അഗ്നീകരിചെക്കണം . ഇതൊക്കെ ഒരു കലയാണ് , അതിനുള്ള മരുന്ന് താങ്കളില്‍ ഉണ്ട് . പിന്നെ എന്തിനു വെറുതെ കമന്റ് ഇട്ടു സമയം പാഴാക്കുന്നു. ഞാന്‍ പിന്നെ കമന്റ് അടിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് കഴിഞ്ഞു. പ്രേക്ഷകന് പ്രേക്ഷകന്റെ ഏറ്റവും വലിയ വായനക്കാരനില്‍ നിന്നും (ദിവസം ഒരു പത്തു തവണ വായിക്കും എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ എന്റെ വലിപ്പം അല്ല ) ആശംസകള്‍

    ReplyDelete
  5. കുമാര്‍ കോയിക്കോട് ,
    ബ്ലോഗ്‌ എഴുതാനും , കമന്റ് ഇടാനും ഒക്കെയുള്ള മരുന്നോ വഴിയോ ഒക്കെ കാണിച്ചു തരാം എന്ന് പറഞ്ഞത് സ്വന്തമായിട്ട് ഉള്ള ആ ബ്ലോഗില്‍ കാണിച്ചു വെച്ചിരിക്കുന്നത് പോലെയാണോ? എങ്കില്‍ ദയവു ചെയ്ത് ആ പാഠങ്ങള്‍ കോയിയുടെ കയ്യില്‍ തന്നെ വെച്ചേക്കണം. പ്ലീസ് അപേക്ഷയാണ്
    പിന്നെ ബ്ലോഗാക്കാനുള്ള കോപ്പൊക്കെ എന്‍റെ കയ്യില്‍ ഉണ്ടെന്ന് നന്നായിട്ട് അറിയാം. പക്ഷെ മലയാളം ബ്ലോഗുകള്‍ക്ക്‌ മൊത്തത്തില്‍ എന്‍റെ പാദ സ്പര്‍ശമേറ്റ് പുളകം അണിയാനുള്ള ഒരു നിലവാരം ഇല്ല. ഒരു മാത്രി സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുത്തന്‍ ചന്ത എല്‍ പി സ്കൂള്‍ ടീമിന് വേണ്ടി കളിക്കുംപോലെയായിപ്പോകും ഞാന്‍ മലയാളം ബ്ലോഗ്‌ തുടങ്ങിയാല്‍ , ഏത്? ;)
    ഇപ്പൊ കമന്‍റ് ഇട്ടതു അതിനോന്നുമല്ല, ഇടയ്ക്കു കോയി കാലില്‍ തടഞ്ഞു എന്ന് മാത്രം. പറയാന്‍ വന്നത് നടുനിശി നായ്ക്കളെ കുറിച്ച് തന്നെ . ഏത് കൊള്ളാവുന്ന മലയാളം/തമിഴ് /ഹിന്ദി പടങ്ങള്‍ ഇറങ്ങിയാലും അതില്‍ സുപ്പര്‍ സ്റാര്‍ ബാധ ഇല്ലെങ്കില്‍ ഉടന്‍ ഇംഗ്ലീഷ് അനുകരണം , മെക്സിക്കന്‍ അനുകരണം എന്നൊക്കെ പറഞ്ഞു ഇറങ്ങാന്‍ റെഡിയായി ഇരിക്കുന്ന ചില പ്രബുദ്ധ പ്രേക്ഷകരെ അടുത്തിടയായി കാണുന്നുണ്ട് . അന്‍വര്‍ ട്രെയിറ്ററിന്‍ന്‍റെ ബാക്ക് ടു ബാക്ക് കോപ്പിയാണ് എന്ന് പറയുന്നത് മനസ്സിലാക്കാം. പക്ഷെ ട്രാഫിക് എങ്ങനെ അമോറെസ് പെറോസ്സിന്റെ കോപ്പിയാകും ?രണ്ടു പടത്തിന്റെയും കഥാ ഗതി തിരിയുന്നത് ആക്സിഡന്റ്റ് കൊണ്ടാണ് എന്നത് മാത്രമാണ് ഈ പടങ്ങള്‍ തമ്മിലുള്ള സാമ്യം. ദാ ഇപ്പൊ അത് പോലെ ഐഡെന്‍റ്റിറ്റിയാണ് നടുനിശി നായ്ക്കള്‍ എന്ന് വേറൊരാള്‍ . സിനിമ കാണുന്നത് പോട്ടെ മിനിമം ഐ എം ഡി ബി യിലെങ്കിലും സിനോപ്സിസ് മുഴുവന്‍ വായിക്കാനുള്ള ക്ഷമ ഇല്ലത്തവരാണോ ഈ കമന്റുകള്‍ ഇടുന്നത് എന്ന് ചിലപ്പോള്‍ സംശയം തോന്നാറുണ്ട് .

    പിന്നെ സുപ്പര്‍ താരങ്ങളുടെ ബാധ ഇല്ലാത്ത പടങ്ങളെ മാത്രമേ ഇത്തരം കോപ്പി വിവാദങ്ങളുമായി ആക്രമിക്കു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബെസ്റ്റ് ആക്ടര്‍ എന്ന തറപ്പടത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് ഒരുത്തനും ഒന്നും മിണ്ടാത്തത്. കൊട്ടിഘോഷിക്കപ്പെട്ട ( അറ്റ് കൊട്ടിഘോഷിച്ചു ? സലിം കുമാര്‍ പറയുന്നത് പോലെ' അസൂയ കൊണ്ട് ആരും കൊട്ടിഘോഷിക്കത്തത് കൊണ്ട് നിര്‍മാതാവ് തന്നെ പരസ്യം അടിച്ചിറക്കി ') ഇരട്ട ക്ലൈമാക്സ്സിന്റെ ഐഡിയ 'വിണ്ണൈത്താണ്ടി വരുവായാ' എന്ന ഗൌതം മേനോന്‍ പദത്തില്‍ നിന്നും സുന്ദരമായി പൊക്കിയതാണ് . ആരെങ്കിലും മിണ്ടിയാ? മമ്മൂട്ടിക്കും , ശ്രീനിവാസനും , ടീമിനും ഒക്കെ എന്തും ആകാമല്ലോ അല്ലേ?"

    ReplyDelete
  6. സ്വപ്ന എബ്രഹാം എന്ന മലയാളി ആണ് മീനാക്ഷി അമ്മയെ അവതരിപ്പിച്ചത്

    http://www.swapnaabraham.com/profile.htm

    http://en.wikipedia.org/wiki/Nadunissi_Naaygal

    ReplyDelete
  7. ട്രാഫിക്‌ അമോറെസ് പെറോസ്സിന്റെ യോ ഗ്രാമിന്റെയോ കോപ്പി അടി അല്ല .. പക്ഷേ അതിന്റെ അതേ ട്രീറ്റ്‌ മെന്റില്‍ ആണ് പടം ചെയ്തിരിക്കുന്നത് .. അമോറെസ് പെറോസ്സിലേ നായിക തന്റെ ഫ്ലാറ്റില്‍ നിന്നും റോഡില്‍ സ്ഥാപിച്ചിരിക്കുന്ന തന്റെ തന്നെ വലിയ കട്ട്‌ ഔട്ടില്‍ നോക്കി നില്‍ക്കുന്ന ഒരു സീന്‍ ഉണ്ട് .. ട്രാഫിക് ഇലും അത് പോലത്തെ ഒരു സീന്‍ ഉണ്ട് എന്നുള്ളത് യാദ്രിശ്ചികം മാത്രം ആണോ ?? യുദ്ധം സെയ് എന്നാ ചിത്രത്തില്‍ ഇലക്ട്രിക്‌ സോ ഉപയോഗിച്ച് മനുഷ്യ ശരീരം കട്ട്‌ ചെയ്യുന്ന സീന്‍സ് ഹോസ്റ്റല്‍ എന്ന ചിത്രത്തിലെ സീന്‍സ് അല്ലാതെ എന്താണ് ?? ഈ അടുത്തകാലത്ത്‌ വന്ന "നായകന്‍ " എന്ന മലയാള ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ "The Prestige " എന്ന പടത്തിലെ ജാല വിദ്യക്കാരായ ഇരട്ട സഹോദരങ്ങളുടെ വില്ലനിസം ആണ് പോക്കിയിരിക്കുന്നത് അത് പോലതന്നേLéon എന്ന പടത്തിലെ വില്ലെന്റെ മനരിസവും ..

    ReplyDelete
  8. ചക്രവര്‍ത്തി എപ്പോള്‍ പറഞ്ഞത് കുറച്ചു കടന്നു പോയില്ലേ ? അങ്ങനെ നോക്കിയാല്‍ പ്രിയദര്‍ശന്റെ ലാല്‍ ചിത്രങ്ങളില്‍ (കിലുക്കം ഉള്‍പ്പെടെ) ടോം ആന്‍ഡ്‌ ജെറി എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ സ്വാധീനം ഇല്ലെ? ബിഗ്‌ ബി എന്ന ചിത്രം കൌബോയ്‌ ചിത്രങ്ങളുടെ സ്വാധീനം ഉള്ളതല്ലേ.അതൊക്കെ ഈ പുതിയ പിള്ളേര്‍ ചെയ്യുമ്പോള്‍ ക്ഷമിക്കാനാവാത്ത അപരാധങ്ങള്‍ ആകുന്നു . ഇവിടെ ബാക്ക് ടു ബാക്ക് കോപ്പി അടിക്കുന്ന കോക്ക്ടൈല്‍ പോലും ഭേദമായി തോന്നുന്നത് അതിന്‍റെ വികൃത വല്കരിച്ച അഥവാ സൂപ്പര്‍ താരത്തിനു വേണ്ടി customise ചെയ്ത ഭ്രമരം പോലയുള്ള പതിപ്പുകള്‍ ഉണ്ടാകുന്നതു കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സൂപ്പര്‍ താരം തന്‍റെ കട്ട്‌ ഔട്ടില്‍ നോക്കി നില്‍ക്കുന്ന രംഗം ഈ ലോകത്ത് ആദ്യമായി ചിത്രീകരിച്ചത് അമോറെസ് പെറോസ്സിലേ (ഞാന്‍ ഈ പടമൊന്നും കണ്ടിട്ടില്ല .പാവം സാധാരണ മലയാളീ ) എന്ന ചിത്രത്തില്‍ ആണെന്നാണോ പറയുന്നത്

    ReplyDelete
  9. ചക്രവര്‍ത്തി ,
    മിഷന്‍ ഇമ്പോസിബിള്‍ എന്ന സിനിമയിലെ കയറില്‍ തൂങ്ങിയുള്ള മോഷണ രംഗം പ്രഭു എന്ന നസീര്‍ ജയന്‍ പടത്തില്‍ നിന്നും പൊക്കിയതാണ് എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും . (സത്യമായിട്ടും പ്രഭുവില്‍ അങ്ങനെ ഒരു മോഷണ സീന്‍ ഉണ്ട് )
    പിന്നെ ഇരട്ട സഹോദരങ്ങളുടെ കളി പ്രെസ്റ്റീജ് (വില്ലത്തരം അല്ല ...ആ പടം തീരുമ്പോള്‍ അവരില്‍ ഒരുത്തനാണ് നായകന്‍)എന്ന സിനിമയില്‍ കാണിച്ചത്‌ അകേലാ എന്ന അമിതാബ് ബച്ചന്‍ പടത്തില്‍ നിന്നും പൊക്കിയതാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ സമ്മതിച്ചു തരുമോ?
    പിന്നെ ആ കട്ട് ഔട്ട്‌ സീന്‍ , നൂറു തമിഴ് പടങ്ങളില്‍ പല അങ്കിളുകളില്‍ കാലങ്ങളായി വരുന്ന അത്തരം സീനുകള്‍ നിരവധിയല്ലേ?
    കഥാഗതിയുടെ ട്രീറ്റ്മെന്‍റ് ഒരു പോലെയാണ് എന്ന് പറയുന്നത് സൂക്ഷ്മതയോടെ നോക്കിയാല്‍ ശരിയായിരിക്കാം. പക്ഷെ ആ ട്രീട്മെന്റ്റ് മെക്സിക്കന്‍ സിനിമയില്‍ ഉപയോഗിച്ചതിനെ ആ കഥയുമായി ഒരു സാമ്യവുമില്ലാത്ത ഒരു സിനിമയില്‍ കേരളീയരായ കാണികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാനും വേണം ഒരു കഴിവ്, അല്ലേ?

    ReplyDelete
  10. ഹ ഹ ...ഒരു ചിത്രം കോപി അടിക്കുന്നത് അത്ര വല്യ പാപം ആണോ ? പ്രിയദര്‍ശന്‍ അന്നൊക്കെ പിടിക്കപ്പെടാതിരുന്നത് അന്ന് നമ്മള്‍ മലയാളികള്‍ക്ക് വിദേശ ചിത്രങ്ങളുമായി exposure കുറവായത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു .പിന്നെ അതില്‍ അഭിനയിക്കുന്നവരുടെ സ്വാഭാവികത മറ്റെന്തിലും മുകളില്‍ നില്‍ക്കുന്നത് കൊണ്ടും .കളം അറിഞ്ഞു കാലം അറിഞ്ഞു കരുത്തര്‍ ആയ കരുക്കളെ നീക്കി കളിച്ചത് കൊണ്ട് തന്നെ ആണ് പ്രിയദര്‍ശന്‍ ഇന്ന് കാണുന്ന അവസ്ഥയില്‍ എത്തിയത്. പക്ഷെ അത് കണ്ടു ഇന്നുള്ളവര്‍ കോപി അടിക്കാന്‍ ഇറങ്ങിയാല്‍ അത് കാലം മനസ്സിലാക്കാതെ ഉള്ള മണ്ടന്‍ നീക്കം ആയെ കാണാന്‍ കഴിയു. ടോട്സി ഒക്കെ ചൂടാറും മുന്‍പ് കോപി അടിക്കാന്‍ തൊലിക്കട്ടിയും ധൈര്യവും കാട്ടിയ പുത്തന്‍ തലമുറക്കാര്‍ ഉണ്ടല്ലോ(ജീവിക്കുന്നത് ഏതു കാലത്താണ് എന്നുള്ള അജ്ഞത തന്നെ കാരണം ).
    പിന്നെ അന്‍വര്‍ പൊളിഞ്ഞത് എന്ത് കൊണ്ടാണെന്ന് അതിന്റെ നിര്‍മാതാവ് പറഞ്ഞിട്ടുണ്ടല്ലോ ? അത് മാത്രം കേട്ടാല്‍ പോരെ .

    കൊക്ടില്‍, ട്രാഫിക്‌, RACE ഒക്കെ നല്ല കാര്യം, പക്ഷെ വല്ലവരും ചെയ്തു വച്ച TREATMENT , ഫ്രെയിം ഒക്കെ പകര്തിയിട്ടു എത്ര കാലം മുന്നോട്ടു പോകും? ഇതൊക്കെ സ്വന്തം ആയി ഉണ്ടാക്കി നവസിനിമ ചെയ്തു കാണിച്ചാല്‍ ഉപകാരം ആയിരുന്നു. പഴയ തലമുറയെ വിട്ടേക്ക് (സംവിധായകരെയും, നടന്മാരെയും), ഇന്നല്ലേ കുറച്ചു കൂടി നല്ല schooling ഒക്കെ ഉള്ളത്-അപ്പോള്‍ സ്വാഭാവികമായും ഈ തലമുറ തന്നെ അല്ലെ അവരെക്കാള്‍ പത്തു ചുവടു മുന്നില്‍ നില്‍ക്കേണ്ടത് ? എന്നാല്‍ അത് കാണാന്‍ സാധിക്കുന്നുണ്ടോ ? അമല്‍ നീരദ് എന്നാ സംവിധായകന് കിട്ടിയ സാങ്കേതിക വിദ്യാഭ്യാസം പ്രിയദര്‍ശന് കിട്ടിയിട്ടുണ്ടോ ? എന്നാല്‍ നോക്ക് രണ്ടു പേരും ചെയ്യുന്നത് കോപി അടി തന്നെ . അപ്പോള്‍ പിന്നെ പ്രിയന്റെ കോപി തന്നെ അല്ലെ തമ്മില്‍ ഭേദം?

    ReplyDelete
  11. The character of siddique in Nayakan is highly inspired ftom Prestige, as well as Traffic's accdent from amores perros. Without amperos and prestige those two malayalam films would be a No more debates

    ReplyDelete
  12. കാര്യമെന്തായാലും, തമിഴ്നാട്ടില്‍ പലരും, കുടുംബത്തിന് കേറാന്‍ കഴിയില്ലെന്ന രീതിയിലാണ് സംസാരം.....

    ReplyDelete
  13. പ്രേക്ഷകാ അമോറെസ് പെറോസ്‌ കാണുക അത്ര വലിയ കാര്യമായൊന്നും എനിക്ക് തോന്നിയിട്ടില്ല കട്ട്‌ ഔട്ട്‌ ഒന്ന് സാന്ദര്‍ഭികമായി മാത്രം പറഞ്ഞതാണ്‌ .. ട്രാഫിക്‌ കണ്ടപ്പോള്‍ എനിക്ക് അമേരോസ് പെരോസ് ഓര്‍മ്മ വന്നു :( .. ഇതേപോലെ ട്രീറ്റ്‌ ചെയ്ത രണ്ടു തമിള്‍ പടങ്ങളും ഓര്‍മ്മ വന്നു മണി രത്നത്തിന്റെ ആയുധ എഴുത്തും വെങ്കട്ട് പ്രഭുവിന്റെ സരോജയും ..പക്ഷേ ആഖ്യാന ശൈലി അല്ലാതെ തീര്‍ത്തും വ്യത്യസ്തമായ കഥാ തന്തു തന്നെയാണ് ഈ മൂന്നു ചിത്രങ്ങളുടെയും സവിശേഷത ... കട്ട്‌ ഔട്ട്‌ ഒരു പക്ഷേ എനിക്ക് തോന്നിയ അതി ഭാവുകത്വം ആയിരിക്കാം .. പക്ഷേ "നായകന്‍" എന്ന ചിത്രം ഒരു കഥാപാത്രത്തെ തന്നെ കട്ട് ഉണ്ടാക്കിയതാണ് ...സൂപ്പര്‍ താരങ്ങളുടെ പേരില്‍ ഇതേ പോലത്തെ കക്കലുകള്‍ പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യവും മലയാളീ പ്രേക്ഷകനില്ല ..ഇതിലും എത്രയോ നല്ലതാണു ഫാസില്‍ സ്വന്തമായി ആലോചിച്ചു പടച്ചു വിടുന്ന മണ്ടന്‍ പൈങ്കിളികള്‍ :D

    ReplyDelete
  14. പപ്പന്‍February 24, 2011 at 1:55 AM

    പ്രിയദര്‍ശന്‍ അന്ന് ആളുകള്‍ ലോകവിവരം ഇല്ലാത്തവരായത് കൊണ്ട് മഹാനായി. എന്ന് വച്ച് ഇന്നത്തെ ആളുകള്‍ക്ക് മുന്‍പില്‍ അതിന്റെ പേരില്‍ "മലയാളത്തില്‍ ചെയ്യാവുന്നതിന്റെ മാക്സിമം ആണ് ഞാന്‍ ചെയ്തത്" എന്നൊക്കെ പറഞ്ഞു ഞെളിയുന്നത് അത്ര നല്ലതല്ല! ഇയാളുടെ മൂട് താങ്ങി സുഖിപ്പിച്ചു നടക്കുന്ന മാധ്യമങ്ങളുട കാലവും കഴിഞ്ഞു. ഇനി ഇന്റര്‍നെറ്റിന്റെ കാലമാണ്. അതിന്റെ സ്വാധീനം കൂടുകയാണ് കുറയുകയല്ല! അതൊക്കെ ഓര്‍ത്തിട്ടു മതി പഴയകാല മോഷണങ്ങളുടെ പേരില്‍ അഹങ്കരിക്കുന്നത്‍!!! ഇല്ലെങ്കില്‍ പ്രേക്ഷകരുടെ ഇടയിലുള്ള ഉള്ള വിലയും ഇനി ഉണ്ടാകില്ല! ഇയാളുടെ താളവട്ടത്തില്‍ ജഗതി സോമനോട് പറയുന്നതായിരിക്കും ഇനി മലയാളികള്‍ ഇയാളോട് പറയുക! തനിക്കൊരു വിചാരമുണ്ട്....താന്‍ ഏതോ..

    ReplyDelete
  15. ഈ ഇരുപതു വര്ഷം കൊണ്ട് പ്രിയദര്‍ശന്‍ എത്ര നല്ല ഫിലിംസ് ചെയ്തു ? ഒരു കാന്ജീവരം മാത്രം കാണും.. ബാക്കി 99 % ചവറു പടങ്ങളാ..

    ReplyDelete
  16. ഈ പോസ്റ്റ്‌ പ്രിയദര്‍ശനെ കുറിച്ചാണോ നടുനിസി നായ്ക്കള്‍ എന്ന ചിത്രത്തെ പറ്റിയോ? ഈ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ.ഈ ചിത്രം വര്‍ഷങ്ങള്‍ക്കു മുന്‍പിറങ്ങിയ സിവപ്പു രോജക്കള്‍ എന്ന കമലഹാസ്സന്‍ ചിത്രത്തിന്റെ (ഭാരതി രാജാ ചിത്രം എന്ന് പറയാനാണ് എനികിഷ്ടം) കാലാനുസൃതമായ പുനരാവിഷ്കരണം ആണ് ഈ ചിത്രം എന്നാണ് . നീലത്താമര മുതല്‍ രതിനിര്‍വേദം തുടങ്ങി കുറെ ചിത്രങ്ങള്‍ പുനര്‍ ആവിഷ്കരിക്കാന്‍ തയാറെടുക്കുന്ന സംവിധായകര്‍ ഒരു പാഠ പുസ്തകം ആക്കേണ്ട ചിത്രം

    ReplyDelete
  17. 366 ദിവസം ഓടിയ ചിത്രവും , നാഷണല്‍ അവാര്‍ഡ് കിട്ടിയ കണ്ജീവരവും പ്രിയദര്‍ശന്റെ പേരില്‍ ഉണ്ട്. എന്നാല്‍ ഇന്നത്തെ സാങ്കേതികതയുടെ അവസാന വാക്കുകള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന സ്ലോമോഷന്‍ ആണ് സാങ്കേതികത എന്ന് തെറ്റി ധരിക്കുന്ന സംവിധായകര്‍ മോഷ്ടിക്കുന്നില്ലേ (ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ഉണ്ട് എന്നറിഞ്ഞിട്ടും ). പിന്നെ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്നു എന്ന് സ്വയം അഹങ്കരിക്കുകയും നായികമാരെ കണ്ടെത്താന്‍ റിയാലിറ്റി ഷോ വരെ നടത്തുന്നവരും ആയ വിഡ്ഢികള്‍ 'ടോട്സി' കോപി അടിച്ചത് മറന്നോ ? വേറൊരു അഭിനവ യുവ സംവിധായകന്റെ ഉദയനാണു താരം എന്താ താനെ സൃഷ്ടിച്ച കഥാതന്തു ആണോ ?
    എല്ലാ തലമുറയും കോപി അടിക്കുന്നുണ്ട് അതില്‍ പാവം പ്രിയദര്‍ശന്‍ മാത്രം കള്ളന്‍ എന്ന രീതിയില്‍ ആരോപണം നടത്തരുത് . ചുരുക്കി പറഞ്ഞാല്‍ രണ്ടോ മൂന്നോ സംവിധായകരും തിരക്കഥ കാരന്മാരും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാവരും സ്വല്പം കോപി അടിക്കാര്‍ തന്നെ ആണ് . പിന്നെ മാധ്യമങ്ങള്‍ ഇപ്പോഴും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ പ്രിയദര്‍ശനെ താങ്ങുന്നുണ്ട്. അത് അയാളുടെ ഭാഗ്യം അതില്‍ അസൂയ എന്തിനാണ് ?

    ReplyDelete