Saturday, June 5, 2010

റിംഗ് ടോണ്‍

എവിടുന്നേലും കുറച്ചു കഞ്ഞാവ്‌ കിട്ടാന്‍ എന്താ വഴി അനിയാ ?

മം എന്നാ പറ്റി എപ്പോള്‍ ?

അനിയാ പച്ചരി വാങ്ങാനുള്ള പാട് നിനക്ക് അറിയണോ ? പത്രാധിപരുടെ ഉത്തരവ് ഇന്നു തന്നെ ആ റിംഗ് ടോണ്‍ എന്ന പടത്തിന്റെ റിവ്യൂ കാച്ചണം എന്നാണ് . എന്തിനോ മുഴങ്ങുന്ന റിംഗ് ടോണ്‍ എന്നൊരു തലകെട്ടും എഴുതി വെചോണ്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ രണ്ടായി . അടിച്ച സ്മാളിന്റെ പെരുപ്പും പോയി. ഇനി എഴുതമെങ്ങില്‍ കുറച്ചു കഞ്ഞാവ്‌ അടിച്ചാലെ നടക്കു. അതാ സംഗതി എവിടെ കിട്ടും എന്നു ചോദിച്ചേ..

മതി മതി നിങ്ങളുടെ ഒരു പ്രാരാബ്ദം പറച്ചില്‍ . അപ്പോള്‍ റിംഗ് ടോണും കണ്ടു അല്ലെ? പറഞ്ഞെ എങ്ങനെ ഉണ്ട് പടം ?

എടെ അജ്മല്‍ എന്ന ആളാണ് ഈ പടത്തിനു കഥയും തിര കഥയും ഉണ്ടാക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് . അദേഹം മലയാള സിനിമയിലെ പെരുന്തച്ചന്‍ എന്ന സ്ഥാനത്തിനു ഈ പടതോടെ അര്‍ഹനാണ് എന്നു നിസംശയം പറയാം.

അത്രക്ക് കിടിലമോ ? ഓഹ് എന്തായാലും മലയാള സിനിമ രക്ഷപെടുമല്ലോ അത് മതി ...
എടാ കോപ്പേ നിന്റെ മലയാള സിനിമ രക്ഷപെടുതനമെങ്കില്‍ ദൈവം വിചാരിച്ചാല്‍ പോലും നടക്കില്ല . പിന്നെ പെരുന്തച്ചന്‍ . നീ പെരുന്തച്ചന്റെ ഒരു കഥ കേട്ടിടുണ്ടോ?

ഏതാ ?

ചുരുക്കി പറയാം .ഒരിടത്തു ഒരു കുളം കുഴിക്കണം . അതിന്റെ ആകൃതി എങ്ങനെ വേണം എന്നു പൊരിഞ്ഞ തര്‍ക്കം . വൃത്തത്തില്‍ വേണമെന്ന് ചിലര്‍ , അല്ല ചതുരം വേണമെന്ന് ചിലര്‍ , ത്രികോണം മതിയെന്ന് വേറെ ചിലര്‍ . അവസാനം പെരുന്തച്ചന്‍ വന്നു കുളം ഉണ്ടാക്കി . തീര്‍ന്നപ്പോള്‍ ഓരോരുത്തരും നോക്കിയപ്പോള്‍ അവരവര്‍ക്ക് വേണ്ട ആകൃതി ആണ് തോന്നിയത് .

ശരി അതും ഈ സിനിമയും ആയുള്ള ബന്ധം ?

ഈ പടം ഒരു ത്രില്ലര്‍ പടമായോ പ്രണയ കഥയായോ കുറ്റാന്വേഷണ ചിത്രമായോ കുടുംബ ബന്ധങ്ങളുടെ കഥയായോ action ചിത്രമായോ കാണാം . എങ്ങനെ കണ്ടാലും ചിരി മാത്രമേ വരൂ.

അപ്പോള്‍ സുരേഷ് ഗോപിയുടെ വേറൊരു പന്ന പടം കുടി ...

എന്തിനെടെ ആ മനുഷ്യനെ തെറി പറയുന്നേ . അഞ്ചു സീന്‍ തികച്ചില്ലാത്ത അങ്ങേര്‍ എന്ത് ചെയ്യാന്‍ ? പിന്നെ വേണേല്‍ ഇതില്‍ അഭിനയിച്ചവരെയും സംവിധായകനെയും ഒക്കെ കുറെ തെറി പറയാം. നിരവധി ചിത്രങ്ങള്‍ ഉണ്ടാക്കിയ തഴക്കവും പഴക്കവും ഉള്ളവനോക്കെ പടച്ചു വിടുന്നത് ദ്രോണയും കഥ തുടരുന്നുഉം ആണ്. അതൊക്കെ വിഴുങ്ങുന്ന നമുക്ക് എങ്ങനാടെ ഈ പാവങ്ങളെ തെറി പറയുന്നേ .

എന്നു പറഞ്ഞാല്‍ ...... മോശം പടത്തെ നല്ലതെന്ന് പറയാന്‍ പറ്റുമോ?

പറ്റില്ല . സമതിച്ചു .പക്ഷെ മോശം പടത്തെ എല്ലാം മോശം എന്നു പറയണം . എടാ പുല്ലേ ഈയിടെ ഇറങ്ങിയ അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന മഹത്തായ പടം പരമ കൂതറ ആണ് എന്നു പറഞ്ഞ എത്ര നിരൂപക സിംഹങ്ങള്‍ ഉണ്ടെടെ ഈ നാട്ടില്‍ ? ഇവനൊക്കെ ചെരക്കാന്‍ പൊയ്കൂടെ ഈ പണി നിര്‍ത്തി ?

അണ്ണാ ചൂടാവല്ലേ . ഇതിനെ പറ്റി പറ . എന്താ കഥ ?

കഥ എന്നു പറഞ്ഞാല്‍ . ആദ്യം നേവല്‍ അകാദമിക്ക് വേണ്ടി സ്ഥലം എടുക്കുനതിനെതിരെ നാട്ടുകാരുടെ സമരം.പതിവ് പോലെ ബാബുരാജിന്റെ നേത്രുത്വത്തില്‍ കുറെ പോലീസ് ജാഥ തടയാന്‍ നില്‍ക്കുന്നു . ലാത്തി ചാര്‍ജ് ബഹളം സമരം നയിക്കുന്ന അമ്മക്ക് തല്ലു കൊള്ളുന്നത്‌ കണ്ടു നില്കനവാതെ മോന്‍ ബാല ചാടി വീണു ബാബു രാജിനെ തല്ലി പരുവമാക്കുന്നു . കഴിഞ്ഞ കുറെ സിനിമകളിലായി തന്റെ പതിവ്ജീവിത ദൌത്യം (നായകന്റെ തല്ലു കൊള്ളല്‍) വൃത്തിയായി നിര്‍വഹിച്ചു ബാബുരാജ്‌ പണ്ടാരം അടങ്ങുന്നു (ആശുപത്രിയില്‍ ആകുന്നു) . പോലിസ് ബാലയെ തേടുന്നു . (ബാബുരാജിന്റെ മുകളില്‍ ഉള്ള ഒരു ഓഫീസര്‍ ഉണ്ട് പേരറിയില്ല .എന്തൊരു അഭിനയം ആണെന്നോ . സഹിക്കില്ല , നിര്മാതാവോ അദേഹത്തിന്റെ സുഹൃത്തോ ആകാനാണ് സാധ്യത ).ഇതിനിടെ ആശുപത്രിയില്‍ അയ അമ്മയെ കാണാന്‍ (ഇവനൊക്കെ എന്നാ ബോധം വൈക്കുന്നെ .നാട് മുഴുവന്‍ പോലിസ് നോക്കുമ്പോള്‍ ഒരു അമ്മയെ കാണല്‍. അതും നിസാര പരിക്കുകള്‍ ഉള്ള അമ്മയെ ) ബാല ഹോസ്പിറ്റലില്‍ ബോംബ്‌ വെച്ചിട്ടുണ്ട് എന്ന് പറയുന്നു .(ഇവിടെയും അജ്മല്‍ പ്രേക്ഷകനെ കൊഞ്ഞനം കാണിക്കുന്നു . ബോംബ്‌ ഭീഷണി ഉള്ളപ്പോള്‍ പോലീസ് കുടുതല്‍ കാണുകല്ലേ ചെയുന്നത്). പോലിസ് നോക്കുമ്പോള്‍ ഹോസ്പിറ്റലില്‍ ശരിക്കുള്ള ബോംബ്‌ കണ്ടെത്തുന്നു .(ബോംബ്‌ കണ്ടു പിടിക്കുന്ന രംഗങ്ങള്‍ പൊട്ടിച്ചിരിപ്പികുനതാണ് . സീരിയല്‍ ഇല്‍ പോലും ഇങ്ങനത്തെ രംഗങ്ങള്‍ കാണാന്‍ കഴിയില്ല ).അതോടെ ബാല കേസില്‍ കുടുങ്ങുന്നു .രക്ഷപെടാന്‍ വേണ്ടി ഒരു ലോറിയില്‍ കേറുന്ന ബാലാ അതെ ലോറിയില്‍ ഒളിച്ചിരിക്കുന ഒരു പെണ്‍കുട്ടിയെ (മേഘ നായര്‍) കാണുന്നു . രണ്ടു പേരും നിര്‍വികരരായി മുഖത്തോട് മുഖം നോക്കിയിരിക്കുന്നു .(ഇതെന്തോന് ആര്‍ട്ട്‌ പടമോ ?) ലോറി വഴിയില്‍ മറിയുന്നു.അതിന്റെ മുതലാളി രാജസിംഹന്‍ (രാജന്‍ പി ദേവ് ) ഒരു പരോപകാരിയും നന്മ നിറഞ്ഞവനും അയ നാട്ടു പ്രമാണി ആണ്.അദേഹം ഇവരെ കാമുകീ കാമുകന്‍മാരാണെന്ന് കരുതി വീടിലേക്ക്‌ കൊണ്ട് പോകുന്നു . ഇന്റര്‍വെല്‍ ആകുമ്പോള്‍ നൈനാന്‍ കോശി എന്ന പട്ടാള ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വരുന്നു.നേരത്തെ പറഞ്ഞത് പോലെ സുരേഷ് ഗോപിക്ക് കുറച്ചു സാദാ സംഭാഷണവും അവസാനത്തെ വെടിവയിപ്പു മത്സരവും മാത്രമേ ഉള്ളു . പിന്നെ രണ്ടാം പകുതിയില്‍ ഒരു തകര്‍പ്പന്‍ ട്വിസ്റ്റ്‌ (മേഘ നായര്‍ ആന്ദ്ര പ്രദേശ്‌ ഇല്‍ നിന്നുള്ള തീവ്രവാദി ആണത്രെ !!!) പിന്നെ ഒരു കിടിലം ക്ലൈമാക്സ്‌ ഉം (പൊട്ടാറായ ബെല്‍റ്റ്‌ ബോംബ്‌ കെട്ടിയ നായികാ കൊക്കയില്‍ ചാടിയിട്ടും രക്ഷപെടുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം ഞാന്‍ പറഞ്ഞു രസം കളയുന്നില്ല ). ഇത്രയും പോരെടെ ?

എന്റെ അമ്മോ ഇതു എങ്ങനെ സഹിച്ചു ? അഭിനയം എങ്ങനെ ?

ബാല അഭിനയിച്ചേ അടങ്ങു എന്ന വാശിയിലാണ് . ഷക്കീല പടങ്ങളിലെ പയ്യന്മാര്‍ പോലും ഇതിലും നന്നായി അഭിനയിക്കും എന്ന് പറഞ്ഞാല്‍ അത് സത്യം മാത്രം ആണ് .മേഘ നായര്‍ ഡാന്‍സ് ഉം പിന്നെ ഒരു രണ്ടു ഭാവങ്ങളും കൊണ്ട് ജീവിച്ചു കൊള്ളാം എന്ന ഉറച്ച തീരുമാനത്തിലാണ് .വെളുത്തു കൊഴുത്തു ഇരിക്കുന്ന സായി കുമാറിനെ കണ്ടാല്‍ തന്നെ പറയും അദ്ദേഹം നിരന്തരമായി ഭരണകൂടത്തോട് സമരം (ഗറില്ല യുദ്ധം ) ചെയ്യുന്ന ഒരു വിപ്ലവകാരി ആണെന്ന് .സുരേഷ് ഗോപി എന്ന നടന്‍ ഒരല്‍പം ശരീരം നോകിയിരുന്നെകില്‍ അദേഹത്തിന് തന്നെ കൊള്ളാം.കഥ തിരകഥ സംവിധാനം എന്നിവ ലോക നിലവാരത്തില്‍ ആയതു കൊണ്ട് അവിടെ വേറെ ചോദ്യമില്ല.പിന്നെ മലയാള സിനിമക്ക് captionഉം പടവും ആയി ബന്ധം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലല്ലോ ഇപ്പോള്‍. അത് കൊണ്ട് an alaram before a message എന്ന് എന്തിന്നാ എഴുതി വെച്ചിരിക്കുനത് എന്ന് ചോദിക്കുനവനെ ഷോക്ക്‌ കൊടുത്തു ചികിത്സിക്കണം

അപ്പോള്‍ മലയാള സിനിമ രക്ഷപെടില്ലേ അണ്ണാ?

അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിച്ചാലേ മലയാള സിനിമ രക്ഷപെടു എന്നല്ലേ ഡോക്ടര്‍ ലാലേട്ടന്‍ പറഞ്ഞെ . ഈ മഹാന്മാര്‍ ഒക്കെ കാരണം നല്ല തമിള്‍ പടം പോലും കാണാന്‍ കഴിയാതെ ആയില്ലേ. ഇവിടെ ജനം വണ്ടി പിടിച്ചു കളിയിക്കവിള തുടങ്ങിയ സ്ഥലത്തേക്ക് പോയി തുടങ്ങി . ഇനി ആഴ്ചയില്‍ ഒരു മലയാള പടം കാണാത്തവനെ പെറ്റി അടിക്കുന സംവിധാനം കൂടെ ഉണ്ടാകേണ്ടി വരും .നമ്മുടെ ജനം അല്ലെടെ. എല്ലാം സഹിച്ചോളും

ഈ പടത്തെ കുറിച്ച് ഒരു വാക്ക് കുടി പ്ലീസ്....

ഒരു നല്ല തമാശ ചിത്രം കാണാനുള്ള മൂടും വേറെ ഒന്നും ചെയാന്‍ ഇല്ല എന്ന അവസ്ഥയും ഉണ്ടെങ്കില്‍ ഒരു കൈ നോക്കാം ഇല്ലെങ്ങില്‍ ആ വഴിയെ കുറിച്ച് ചിന്തികുകയെ വേണ്ട

1 comment:

  1. ഹ ഹ കലക്കന്‍ നിരൂപണം.

    "അപ്പോള്‍ മലയാള സിനിമ രക്ഷപെടില്ലേ അണ്ണാ?"

    ഈ ചോദ്യം എപ്പോഴും നിലനില്‍ക്കും എന്ന് അര്‍ത്ഥം.

    ReplyDelete