Friday, July 1, 2011

ബോംബെ മാര്‍ച്ച്‌ 12

പത്മശ്രീ ഡോക്ടര്‍ മമ്മൂട്ടി എന്ന നടന്‍റെ ആത്മാര്‍ത്ഥത സമ്മതിച്ചേ പറ്റു .......

കണ്ടോ ഇന്നു അല്ലെങ്കില്‍ നാളെ അണ്ണന്‍ ഇതു പറയും എന്നു എനിക്ക് അറിയാമായിരുന്നു .അതിരിക്കട്ടെ എപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ?

അനിയാ ഇന്നലെ ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമ കണ്ടു .

ആണോ? മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ്‌ പടം എന്നു അങ്ങ് കാച്ചിയേക്കട്ടെ .

അനിയാ തന്‍റെ ഒരു ചിത്രത്തെ പറ്റിയും കാണികള്‍ മോശം പറയരുത് എന്നു നിര്‍ബന്ധം ഉള്ള ഒരു നടനാണ് ശ്രീ മമ്മൂട്ടി എന്നാണ് എനിക്ക് മനസിലാകുന്നത്.പക്ഷെ അങ്ങനെ പറയാതിരിക്കാന്‍ ആകണം അദേഹം കണ്ടെത്തുന്ന വഴി അടുത്ത പടം കൂടുതല്‍ കൂറ ആയി എടുക്കുക എന്നതാണ്.ഉദാഹരണമായി ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളും ഹോ ആ ട്രെയിന്‍ എത്ര ഭേദം ആയിരുന്നു എന്നു ഒരു നിമിഷം ചിന്തിക്കാതെ പോകില്ല.ചുമ്മാതാണോ അങ്ങേരെ ബെസ്റ്റ് ആക്ടര്‍ എന്നു അങ്ങേരു തന്നെ പറയുന്നേ.

അപ്പോള്‍ പടം മോശമാണോ അണ്ണാ?

നീ എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും. മര്യാദക്ക് ഭേദപ്പെട്ട തിരക്കഥ എഴുതി ജീവിച്ചു പോയിട്ട് സംവിധാനം തുടങ്ങി നശിക്കുന്ന ആള്‍ക്കാരുടെ നിരയിലേക്ക് തന്‍റെ പേരും എഴുതി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്‍ ശ്രീ ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തിലൂടെ കൈവരിക്കുന്ന നേട്ടം .വാസ്തവം,തലപ്പാവ് മുതലായ നല്ല സിനിമകള്‍ക്ക്‌ വേണ്ടി തിരക്കഥ എഴുതിയ ബാബു ജനാര്‍ദ്ദനന്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ സംവിധാനം ഏറ്റെടുക്കാമായിരുന്നു.

അതെന്താ ഇതു മത സൗഹാര്‍ദത്തെയും പിന്നെ തീവ്രവാദത്തിന്റെ കാണാപ്പുറങ്ങളെ പറ്റിയും ഒക്കെ പറയുന്ന ഒരു ചിത്രം ആണെന്ന് ആണല്ലോ കേട്ടത്.മമ്മുട്ടി തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളില്‍ അഭിനയിച്ചു തകര്‍ക്കുന്നു എന്നും കേട്ടു.

അനിയാ ഈ ചിത്രം ആരു കണ്ടാലും അവന്‍ തീവ്രവാദി ആയി പോകും.ശ്രീ മമ്മൂട്ടി സനാതന ഭട്ട്,സമീര്‍ എന്നീ പേരുകളില്‍ അഭിനയിക്കുന്നു .വേഷത്തിലും മുടിയിലും ഉള്ള വ്യത്യാസം ഒഴിച്ചാല്‍ ഈ രണ്ടു കഥാപത്രങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. നീ പണ്ട് നിന്‍റെ ചിത്രവിദ്വേഷത്തില്‍ കാച്ചിയല്ലോ ഉറുമി എന്ന പടത്തില്‍ പ്രിത്വിരാജ് ആ ചിത്രത്തില്‍ രൂപത്തിലോ ശരീര ഭാഷയിലോ ആ കഥാപാത്രമായി മാറുന്നില്ല എന്നു.ഈ ചിത്രത്തില്‍ ഏതു കഥാപാത്രമായാണ് ശ്രീ മമ്മുട്ടി മാറുന്നത് എന്നു പറഞ്ഞു തന്നാല്‍ ഉപകാരം .

അത് അണ്ണാ ... വെറുതെ.... പച്ചരി വാങ്ങിക്കാന്‍ ...... ജീവിച്ചു പോട്ടെ.അല്ല അപ്പോള്‍ ഈ ചിത്രത്തിന്‍റെ കഥ ....?

കഥ എന്നു പറയുന്ന സംഗതി ഒറ്റ വാചകത്തില്‍ ഇതാണ്.അറിയാതെയെങ്കിലും താന്‍ കാരണം കൊല്ലപ്പെട്ട ഒരു മുസ്ലിം യുവാവിന്‍റെ പെങ്ങളെ ഒരു ബ്രാഹ്മണ പൂജാരി കെട്ടുന്നു ആ കുടുംബത്തെ സംരക്ഷിക്കുന്നു.സംരക്ഷിക്കാനായി ബ്രാഹ്മണന്‍ മുസ്ലിം ആയി മതം മാറുന്നു എന്നതാണ് ഈ ചിത്രത്തിന്‍ ഹൈലൈറ്റ്.(അതും കൂടെ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് പുതുമ?)(ഈ കാലത്ത് വല്ലതും ആയിരുന്നേല്‍ മാധ്യമങ്ങള്‍ ഇതിനെ ത്യാഗജിഹാദ് എന്നു വിളിച്ചു ഒച്ചപ്പാട് ഉണ്ടാക്കിയേനെ മാധ്യമങ്ങള്‍ !!!).ഈ ഒരു മഹത്തായ സംഭവത്തെ വലിച്ചു നീട്ടി,സംഭവങ്ങളുടെ ഓര്‍ഡര്‍ മാറ്റി മറിച്ചു (ആധുനികമാക്കി) കാണുന്നവനെ വെറുപ്പിച്ചു, ഒടുക്കത്തെ അഭിനയവും ഒരു ബോധവും ഇല്ലാത്ത എഴുതി വെച്ച ഒരു തിരകഥയും ആകുമ്പോള്‍ പടം കാണാന്‍ കേറിയ പ്രബുദ്ധരായ കാണികളുടെ ദുരന്തം പൂര്‍ത്തിയാകുന്നു.

ഇത്ര മനോഹരമായ ഒരു ചിത്രത്തില്‍ കാണികളുടെ ഹൃദയം കവരാന്‍ ഒരുക്കിയിട്ടുള്ള മറ്റു ചില 'സംഗതികള്‍' ഇവയൊക്കെയാണ്

1)വളരെ ഭയങ്കരമായ രീതിയില്‍ മത സൌഹാര്‍ദം ഉള്ള ഒരു ഗ്രാമം.(ഭയങ്കരം എന്നു വെറുതെ പറഞ്ഞതല്ല.അവിടുത്തെ അമ്പലത്തിലെ പരിപാടിക്ക് തിരുവാതിര കളിക്കുന്നത് മുക്രിയുടെ മകളാണ് !!കുറച്ചു ഹിന്ദുക്കള്‍ റംസാന്‍ നോമ്പ് എടുക്കുന്നതും കൂടി കാണിക്കാമായിരുന്നു )പാവം വിനയനോക്കെ എത്ര ഭേദം

2)ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം : ഈ കഥാപാത്രം (പേര് പറയുന്നില്ല )പട്ടാള രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആണ് . ഇയാളുടെ ജോലി വളരെ ലളിതവും സൌകര്യമുള്ളതും ആണ് .ഒരു മുസ്ലിം സാധാരണകാരനായി വേഷം മാറുക.മര്യാദക്ക് ജീവിക്കുന്ന ഒരു മുസ്ലിമ്നോട് പോയി ഈ നാട്ടില്‍ മുസ്ലിം ആയി ജനിച്ചവര്‍ക്കു മൊത്തം പീഡനം ആണ് . ഇതൊക്കെ എതിര്‍ക്കേണ്ടതാണ് . ഞാന്‍ ചില ക്യാസെറ്റുകള്‍ തരാം അത് കേട്ടാല്‍ എല്ലാം മനസിലാകും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുക.എന്നിട്ടും വലയില്‍ വീണില്ലെങ്കില്‍ പിടിച്ചു കൊണ്ട് പോയി ഇടിക്കുക. എന്തായാലും സംഗതി തീവ്രവാദി ആക്കിയെ പുള്ളി വിടു !!!

3) സമീര്‍ ആയി ജീവിക്കുമ്പോള്‍ കോയമ്പത്തൂര്‍ ഉള്ള ഷാജഹാന്‍റെ സഹോദരീ ഭര്‍ത്താവിനെ വിളിച്ചു എന്ന കുറ്റത്തിനാണ് ഇയാളെ എട്ടു പത്തു കൊല്ലം ജയിലില്‍ വിചാരണ ഇല്ലാതെ തടവില്‍ ഇടുന്നത്.ജയിലില്‍ കിടക്കുന്ന ഇയാളെ കാണാന്‍ ഈ സഹോദരീ ഭര്‍ത്താവു (ഇര്‍ഷാദ് )വരുന്നുണ്ട് കുടുംബ സമേതം !! (എന്നിട്ട് കുടുംബത്തിന്‍റെ മാനം നശിപ്പിച്ചു എന്ന ആക്രോശം വേറെയും )

4)ആന്ദ്രാപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ദ്രോണ എന്ന സിനിമയിലെ അതേ ഗെറ്റപ്പില്‍ (കുളിച്ചിട്ടു വര്‍ഷങ്ങളായി എന്നു തോന്നിക്കുന്ന രീതിയില്‍) വന്നിറങ്ങുന്ന മമ്മൂട്ടിയെ കണ്ടു അവിടുള്ള ചെറുപ്പക്കാരി പെണ്‍പിള്ളേര്‍ മുഴുവന്‍ "ഇതാ സിനിമാ താരത്തെ പോലെ സുന്ദരനായ ഒരാള്‍ വന്നിരിക്കുന്നു" എന്നു പറഞ്ഞു പ്രേമിക്കാന്‍ ഉന്തും തള്ളും നടത്തുന്നത് . (ഇതൊക്കെ കളഞ്ഞിട്ടാണ് അങ്ങേരു പോയി മതം മാറി റോമയെ കെട്ടിയത് .കണ്ടില്ലേ ത്യാഗം !!!)

5)പടത്തിന്‍റെ ക്ലൈമാക്സ്‌ . വര്‍ഷങ്ങള്‍ക്കു ശേഷം സമീര്‍ /സനാതനന്‍ വേറെ വിവാഹം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്ന തന്‍റെ ഭാര്യയെയും കുട്ടിയേയും ദൂരെ നിന്ന് കാണുമ്പോള്‍ പഴയ ലാല്‍ ആരെയോ പ്രലോഭിപ്പിച്ചു ത്വ്രവാദി ആക്കാനായി ഒരു ഗ്യാസ് കുറ്റിയും ചുമന്നു പോകുന്നത് കണ്ടു ഞെട്ടി നില്‍ക്കുന്നത്.

ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഈ സിനിമയുടെ തിരകഥ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടി വരും.വയ്യെടെ... കൂറ പടം എന്നു ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്താം .

അപ്പോള്‍ ഈ സിനിമയില്‍ നല്ലത് എന്നു പറയാന്‍ ഒന്നുമില്ലേ?

ടൈറ്റില്‍ സോങ്ങ് എന്നു പറയാവുന്ന ഗാനം നന്നായിട്ടുണ്ട്.ബാക്കി പാട്ടുകളും സാങ്കേതിക വിഭാഗവും ശരാശരിക്കു താഴെയാണ് . പിന്നെ ഇതൊക്കെ ആണെങ്കിലും ഈ സിനിമാ കഴിഞ്ഞു സന്തോഷത്തോടെയാണ് ഞാന്‍ പുറത്തിറങ്ങിയത് .

അതെന്താ അണ്ണാ.പുറത്തു അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ജനത്തെ കണ്ടിട്ടാണോ ?

അല്ലടാ ഈ ചിത്രത്തില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ഒരു കാരണവും ഇല്ലാതെ പീഡിപ്പിക്കുന്നു എന്നൊരു സാധനം തുടര്‍ച്ചയായി പറയുന്നുണ്ട്.( സമീറിനെ ആദ്യം ചോദ്യം ചെയുന്ന രംഗം തന്നെ ഉദാഹരണം . (ഇങ്ങനെ മത വിദ്വേഷം വളര്‍ത്തുന്ന ചിത്രങ്ങള്‍ക്കൊക്കെ പ്രദര്‍ശന അനുമതി കൊടുക്കുന്നവരെ പറഞ്ഞാല്‍ മതി . അല്ലെങ്കില്‍ തന്നെ ഈ നാട്ടില്‍ എല്ലാ മത വിഭാഗങ്ങളും കൊള്ളുന്ന സ്നേഹത്തില്‍ ആണല്ലോ )).കേരളം എന്ന നമ്മുടെ സംസ്ഥാനത്തില്‍ എങ്കിലും അങ്ങനെ ഒരു സ്ഥിതി വിശേഷം ഇല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.ചിത്രത്തില്‍ പല ഭാഗത്തും മുസ്ലിം കഥാപാത്രങ്ങളെ സമൂഹം വെറുതെ ഉപദ്രവിക്കുന്നു എന്ന സന്ദേശവും ഞങ്ങള്‍ ഈ മതത്തില്‍ ജനിച്ചു പോയി എന്ന തെറ്റാണോ ചെയ്തത് എന്നു വികാരഭരിതരായി ചോദിക്കുന്ന രംഗങ്ങളും ഉണ്ട് . ഈ വേളകളില്‍ തിയറ്ററില്‍ ഉയര്‍ന്ന ഒറ്റപ്പെട്ട കയ്യടികള്‍ മനുഷ്യ മനസിലേക്ക് വിഷം കുത്തി വെക്കുന്നതില്‍ ഇവരൊക്കെ വിജയിക്കുന്നല്ലോ എന്ന ചിന്തയാണ് എന്നില്‍ ഉണ്ടാക്കിയത്.എന്നാല്‍ പടം തീര്‍ന്ന നിമിഷം ഹിന്ദു - മുസ്ലിം - ക്രിസ്ത്യന്‍ ഭേദമില്ലാതെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൂവിയപ്പോള്‍ എന്തോ.... മനസിന്നു വല്ലാത്തൊരു സന്തോഷം തോന്നി.

അഭിനയം ?

ദോഷം പറയരുതല്ലോ മമ്മൂട്ടി , അദേഹം അഭിനയിച്ചു എന്നൊരു ചീത്തപ്പേര്, ആദ്യം മുതലേ കഴിയുന്നതും വലിച്ചു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരാളാണ്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ഷാജഹാന്‍ ആണ് ഉള്ളതില്‍ ഭേദം .(അതും പുതുമുഖം എന്ന നിലയില്‍ കണ്ടാല്‍ മാത്രം ) റോമ ഒരല്‍പം കൂടെ ശ്രദ്ധിച്ചാല്‍ മീര ജാസ്മിനെ പോലെ (പാട്ടിന്റെ പാലാഴിയിലെ) അഭിനയിക്കാം .എല്ലാ നടീ നടന്മാരും നിലാവത് അഴിച്ചു വിട്ട കോഴികളെ പോലെ നടക്കുന്നു എന്നു ഒറ്റ വാക്കില്‍ പറയാം .

ചുരുക്കത്തില്‍ ........?

പോടാ ££^^%&*&()))_()(()_$£%$£%$%$$%$££$£$%%"))@

മതി, ഇതാണ് കാശ് മുടക്കി സിനിമ കാണുന്നവന്‍റെ രോദനം എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ നേരിട്ട് അനുഭവിച്ചു

10 comments:

  1. മള്‍ടിതാര ചിത്രങ്ങളില്‍ അഭയം തേടരുത് സിങ്ങം സിന്ഗിലാ വരും എന്നൊക്കെ പറഞ്ഞു പോയ കക്ഷിയാ ഇപ്പൊ നാല് പടവും തുടര്‍ച്ചയായി പൊട്ടിയാണ് ഇരിക്കുന്നത് ..നാല് തുടരന്‍ പരാജയം അടുത്ത കാലതോന്ന്നും ഇങ്ങേര്‍ക്ക് ഉണ്ടായിട്ടില്ല ...

    ReplyDelete
  2. Nice review.Your approch seems to be good and diff since ist far better than discribing scene by scene. good luck and all the best

    ReplyDelete
  3. അപ്പോള്‍ ഈ പടത്തിന് നമുക്ക് നാലാം സ്ഥാനം കൊടുക്കാം അല്ലെ...ഇതിപ്പോള്‍ നാലാമത്തെ പടമാണ് തുടര്‍ച്ചയായി പൊട്ടുന്നത്....
    നല്ല വിവരണം ഇനിയിപ്പോള്‍ പടം കാണേണ്ട ആവശ്യമില്ലാലോ...

    ReplyDelete
  4. ഒരോണക്കാലത്ത്‌ ഏഴു പടം തുടര്‍ച്ചയായി പൊട്ടി പെട്ടിയിലായെന്നു വിചാരിച്ചപ്പോള്‍ ന്യൂ ഡെല്‍ഹിയിലൂടെ മമ്മുക്ക തിരിച്ചു വന്നു, പക്ഷെ പുതു മുഖ സംവിധായകരെ പരീക്ഷിച്ചതാണു കുഴപ്പം ആയത്‌ സാരമില്ല ട്രെയിനും ഇതും ഏകദേശം ഒരേ കഥ പോസ്റ്റര്‍ കണ്ടാല്‍ ദ്രോണ ആണോ എന്നു തോന്നും മമ്മുക്ക ഇംഗ്ളണ്ടില്‍ പോയി ഒന്നു ഫ്രഷ്‌ ആയി ആറുമാസം ഗ്യാപിട്ട്‌ പടം ഇറക്കിയാല്‍ മതി, ഒരേ താടി, കാവി വേഷം ഒക്കെ ആള്‍ക്കാര്‍ മടുത്തു ഇനി ഒരു രാജമാണിക്യം വന്നേ പറ്റു കുഴിയില്‍ നിന്നും കയറാന്‍ പേടിക്കണ്ട കാര്യം ഒന്നുമില്ല അമിതാബ്‌ ബച്ചന്‍ എഴുപതാം വയസ്സില്‍ ഒറ്റക്ക്‌ ദേ ബുധ ഹോഗാ തേരാ ബാപ്‌ എന്നു പറയുന്ന പോലെ (പടം വമ്പന്‍ ഹിറ്റാണു വടക്കേ ഇന്ത്യയില്‍ ഡെല്ലി ബെല്ലിയെ വെല്ലു വിളിക്കുന്നു) മമ്മുക്ക ജോഷിയേ വല്ലതും തിരികെ വിളിച്ചു നല്ല ഒരു സ്ക്രിപ്റ്റ്‌ എഴുതാവുന്നവനെ കണ്ടുപിടിച്ച്‌ ഒരു വരവു കൂടി വരേണ്ടി വരും

    ReplyDelete
  5. ഷക്കീലയെ പടി കടത്തിയതിണ്റ്റെ ഫലം മമ്മൂക്കയും മോഹന്‍ ലാലും അനുഭവിക്കാന്‍ പോകുകയാണു ഇനി ദേ എല്ലാം പഴയ സെമി കമ്പി പടങ്ങള്‍ തറ കമ്പികള്‍ ആക്കി വരാന്‍ പോകുകയാണു രതി നിറ്‍വേദം തകര അവളുടെ രാവുകള്‍ തമ്പുരാട്ടി (അതിമ്മിണി പിടിക്കും പ്റമീളയുടെ അധോ രോമം പോലും വരുമോ പുതിയ തലമുറയിലെ പ്റിയാ മണിയോ ശ്വേത മേനോനോ ഷക്കീല ചേച്ചി തിരികെ വന്നേ പറ്റു)
    Time has come for AT Joy to beat all those people

    ReplyDelete
  6. "എന്നാല്‍ പടം തീര്‍ന്ന നിമിഷം ഹിന്ദു - മുസ്ലിം - ക്രിസ്ത്യന്‍ ഭേദമില്ലാതെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൂവിയപ്പോള്‍ എന്തോ.... മനസിന്നു വല്ലാത്തൊരു സന്തോഷം തോന്നി."

    Good one.

    ReplyDelete
  7. കുടുംബസമേതം വന്ന് കുടുംബത്തെ നാണംകെടുത്തി എന്ന് പറഞ്ഞത് ഇഷ്ടായി

    ReplyDelete
  8. Good One !! A Complete Review !! :)

    ReplyDelete
  9. പ്രിയപ്പെട്ട പ്രേക്ഷകാ, റിവ്യു വായിച്ചു, ഇന്നാണ് വായിച്ചതു. പൊതുവേ ഈ ചിത്രത്തെ കുറിച്ച് ആരും നല്ലതൊന്നും പറഞ്ഞു കേട്ടില്ല. ചിത്രം കാണാത്തത് കൊണ്ട് അതിന്റെ ഗുണ ദോഷങ്ങളെ പറ്റി പറയാനും കഴിയില്ല. ചിത്രത്തിന്റെ ഹൈല്യ്ട്സ് എന്ന് പറഞ്ഞു താങ്കള്‍ അക്കമിട്ടു നിരത്തിയിരിക്കുന്ന കാര്യങ്ങളില്‍ ഒന്നമാത്തത് അത്ര അവിശ്വസനീയമാണോ? ഞാന്‍ ഒരു മുസ്ലിം ആണ്. എന്റെ വാപ്പയുടെ വാപ്പ മരണം വരെ പള്ളിയില്‍ ബാങ്ക് വിളിച്ചിരുന്ന ആളാണ്‌, (ജോലി ആയിട്ടല്ല, അദ്ദേഹം ഒരനുഷ്ട്ടാനം പോലെ ചെയ്ത കാര്യം) കൂടാതെ മഹല്ല് കമ്മിടിയില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്നു. എന്റെ വാപ്പയും അമ്മാവനും എല്ലാം പള്ളിയിലെ ഖതിബ് ആയിട്ടുള്ള ആളുകളാണ്. അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയും ശക്തമായ മത പാരമ്പര്യമുള്ള വീട്ടിലെ ഇളമുറക്കാരായ ഞാന്‍ എന്റെ നാട്ടിലെ അമ്പലത്തില്‍ പെയിന്റ് അടിച്ചിട്ടുണ്ട്, (എന്റെ ജോലി പെയിന്റിംഗ് അല്ല) അത് പോലെ അമ്പലത്തിലെ കാണിക്ക വഞ്ചി തുറക്കുമ്പോള്‍ എണ്ണി തിട്ടപ്പെടുത്താന്‍ ഇരുന്നിട്ടുണ്ട്. അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ സ്റ്റേജ് കെട്ടുക, പരിസരം വൃത്തിയാക്കുക എന്നാ ജോലികള്‍ ചെയ്തിട്ടുണ്ട്. അത് പോലെ ഉത്സവത്തിന്റെ സമാപന ദിവസം നടത്തുന്ന സദ്യക്ക് ,( ആ സദ്യക്കൊരു പ്രത്യേകതയുണ്ട്, സദ്യക്ക് വേണ്ട സാധനങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നു) സാധനങ്ങള്‍ നല്‍കുകയും സദ്യ ഒരുക്കാന്‍ കൂടുകയും ചെയ്തിട്ടുണ്ട്. ഓണക്കാലം വരുമ്പോള്‍ ഞങ്ങളുടെ വീട്ടിലും അടുത്തുള്ള സുഹൃത്തുക്കളുടെ വീട്ടിലും പൂക്കളം ഒരുക്കിയിട്ടുണ്ട്. തിരുവോണ ദിവസം മാവേലി മന്നന്റെ മണ്‍ രൂപം ഉണ്ടാക്കിയിട്ടുണ്ട്, തുമ്പ ചെടി ശേഖരിച്ചു പടിവാതില്‍ മുതല്‍ വീട് വരെ ഇട്ടിട്ടുണ്ട്. അത് പോലെ ഓണഖോഷ പരിപാടികളുടെ ഭാഗമായ കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഒന്നും ഒരാക്ഷേപവും ഉടയിട്ടില്ല. ഇത് ഞാന്‍ മാത്രമല്ല, എന്റെ സുഹൃത്തുക്കളും ഇതൊക്കെ ചെയ്യുന്നവരാണ്. അത് പോലെ സ്കൂള്‍ കാലഘട്ടത്തില്‍ സഹപാഠികളായ ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും ഞങ്ങള്‍ക്കൊപ്പം നോമ്പെടുക്കരുണ്ടായിരുന്നു. ഞങ്ങള്‍ വ്രതമെടുത്ത് ഭക്ഷണം ഉപേക്ഷിചിരിക്കുംപോള്‍ അവരും ഞങ്ങളുടെ കൂടെ കൂടുമായിരുന്നു. അവരുടെ മാതാ പിതാക്കന്മാരും മത വിശ്വാസികള്‍ ആയിരുന്നു, അവരെ ആരെയും അവരുടെ രക്ഷിതാക്കള്‍ ശിക്ഷിച്ചിട്ടില്ല. പക്ഷെ പ്രേക്ഷകന് അത്തരം ഒരു കാര്യം നടക്കുന്നത് പോലും ആലോചിക്കാന്‍ വയ്യ. മത സൌഹാര്‍ദം എന്നത് ഒരിക്കലും സംഭവിക്കാത്ത എന്തോ പോലെയാണ് പ്രേക്ഷകന് തോന്നുന്നത്. സിനിമയില്‍ പോലും ഇത്തരം ഒരു രംഗം അംഗീകരിക്കാം പറ്റാത്ത പ്രേക്ഷക സമൂഹം ആയി മാറി കഴിഞ്ഞു നമ്മള്‍ എന്നത് എന്നെ ദുഖിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു.
    ദൈവം എല്ലാവര്ക്കും നല്ലത് വരുത്തട്ടെ.
    സിദ്ദിക്.

    ReplyDelete
  10. സിദ്ദിക് , ഇങ്ങനെ ഒക്കെ ഉള്ളൊരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു.നഗരത്തില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ഇത്രക്ക് ഉണ്ടായിരുന്നില്ല എന്ന് മാത്രം .ഓണത്തിന് സദ്യ ഉണ്ണാന്‍,നോമ്പ് തുറക്കല്‍ എങ്ങനെയുള്ള കാര്യങ്ങള്‍ക്കു മറ്റു മതത്തിലുള്ള സുഹൃത്തുക്കളെ വിളിക്കുകയും ക്രിസ്തുമസിനു കേക്ക് കൊടുതയിക്കുകയും ചെയ്തിരുന്ന ആ കാലം ഇന്നു എന്നിക്ക് ചുറ്റും ഞാന്‍ കാണുന്നില്ല. ഇല്ലാത്തതില്‍ എന്നിക്ക് വിഷമവും ഉണ്ട് .ഇതൊന്നും ഇപ്പോള്‍ ഞാന്‍ ഒരിടത്തും കാണാത്തത് കൊണ്ടാകാം എനിക്ക് ആ രംഗങ്ങളില്‍ (പ്രത്യേകിച്ചും റോമ ഒക്കെ അമ്പല പരിപാടിയില്‍ നൃത്തം വെക്കുന്നതൊക്കെ) കിതൃമത്വം തോന്നിയത് . എല്ലാ മതസ്ഥരും സന്തോഷത്തോടെ സഹകരിച്ചു ജീവിച്ചിരുന്ന ആ പഴയ കാലം എവിടെയെങ്കിലും ഒക്കെ നടക്കുന്നു എന്നറിഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന ഒരാള്‍ ഞാന്‍ ആയിരിക്കും .മുന്‍പ് പലയിടത്തും പറഞ്ഞിട്ടുള്ളത് പോലെ എല്ലാ വിശ്വാസങ്ങളും മനുഷ്യരെ നല്ല വഴിക്ക് ജീവിക്കാന്‍ സഹായിക്കുന്ന വഴികള്‍ മാത്രമാണ് എന്നാണ് എന്‍റെ വിശ്വാസം.
    ദൈവം എല്ലാവര്ക്കും നല്ലത് വരുത്തട്ടെ

    ReplyDelete