Saturday, July 16, 2011

ചാപ്പാ കുരിശ് (Chappa Kurishu )

പുതുമ പുതുമ ......

എന്താടാ റാംജിറാവ് ലെ പാട്ടൊക്കെ പാടി പോകുന്നത് .

നിങ്ങളെ കാണാന്‍ തന്നെ ഇറങ്ങിയതാ അണ്ണാ . ഫിലിംസ്റ്റാര്‍നെ കുറിച്ച് പറഞ്ഞല്ലോ.പുതിയ സിനിമയുടെയും പുതുമയുടെയും കടുത്ത ആരാധകനായ നിങ്ങള്‍ ചാപ്പാ കുരിശു എന്നാ നവയുഗ സിനിമ കണ്ടില്ലേ.കാളകൂടം , ചിത്ര വിദ്വേഷം,മലയാള സിനിമയുടെ ബൂലോക നിരുപണ പ്രപഞ്ചം ഇവയെല്ലാം യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാനായി കാത്തിരിക്കുന്നു . അതിരിക്കട്ടെ അണ്ണാ എന്തുവാ ഈ ചാപ്പാ കുരിശു?ആ പേരില്‍ തന്നെ ഇല്ലെ ഒരു പുതുമ ?

അനിയാ ചാപ്പാ എന്താണ് എന്ന് എനിക്ക് വലിയ പിടിയില്ല നീയടക്കം ബൂലോകത്തുള്ള ഉള്ള കുറേ കുരിശുകളെ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് പഴയ കാലത്തേ ഒരു പീഡന (ഉപദ്രവിക്കുക എന്ന അര്‍ഥത്തില്‍ കാണുക. അടുത്തിടയായി ഈ വാക്കിന്റെ അര്‍ഥത്തില്‍ സമൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്)ഉപകരണം എന്ന അറിവ് കൂടാതെയുള്ള പരിചയം .ഹെഡ് ഓര്‍ ടെയില്‍ എന്നതിന് പകരം മധ്യ കേരളത്തില്‍ എവിടെയോ ഉപയോഗിക്കുന്ന വാക്കാണ്‌ പോലും ഇതു .(മര്യാദക്ക് ഹെഡ് ഓര്‍ ടെയില്‍ എന്ന് പേരിട്ടിരുന്നെങ്കില്‍ എത്ര ലളിതവും അര്‍ദ്ധവത്തും ആയേനെ എന്ന് ആരോര്‍ക്കാന്‍ ?)

അണ്ണാ, തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . നിങ്ങളുടെ ഈ നേരെ വാ നേരെ പോ എന്ന രീതി ഇക്കാലത്ത് പറ്റിയതല്ല.ഒരു നിരൂപകന് അംഗീകാരം വേണമെങ്കില്‍ ഒരു ബൌധിക ലൈന്‍ ആണ് നല്ലത് .അണ്ണന് അങ്ങനെ ഒന്ന് നോക്കികൂടെ ? എനിക്കും ഒരു ഉപകാരം ആയേനെ

മേല്‍പ്പറഞ്ഞ ലൈന്‍ ഇങ്ങനെ അണോടെ?ഒന്ന് കേട്ട് നോക്ക് .നമ്മുടെ സമൂഹത്തില്‍ പല നിലകള്‍ അഥവാ ഗ്രേഡുകള്‍ ഉണ്ടല്ലോ . അവയൊക്കെ എന്നും പല രൂപത്തില്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം.താഴത്തെ നിലയില്‍ ഉള്ള ഒരുത്തന് എന്ന് മുകളിലത്തെ നിലയില്‍ ഉള്ളവനോടുള്ള അസൂയ അഥവാ അമര്‍ഷം ഏതൊക്കെ പണ്ടേ ഉള്ളതാണ്. ഇതിനൊക്കെ മേലെ അവനെ ഭരിക്കുന്നത്‌ താന്‍ മോശക്കാരനാണ് എന്ന അപകര്‍ഷത ബോധം ആണ്.നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു തെരഞ്ഞെടുപ്പു പോലും നേരിട്ടിട്ടു ഇല്ല എന്ന് പറയുമ്പോള്‍ അദേഹം നേടിയ ഡിഗ്രികളുടെ കണക്കു പറയുന്നത് ഈ മനോഭാവം ആണെന്ന് ആണ് പലപ്പോഴും തോന്നിയിട്ടുള്ളത്.താഴെക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ സാഹചര്യവശാല്‍ ഉയര്‍ന്ന നിലയില്‍ ഒള്ള ഒരാളെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുകയും അതിലൂടെ തന്നിലെ അധമബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ തന്തു. ഇതു പറഞ്ഞിരിക്കുന്നത് രണ്ടു കഥാ പത്രങ്ങളെ ഉപയോഗിച്ചാണ്‌. അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) . പാവപ്പെട്ടവന്‍ . ഒരു നവയുഗ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയുന്നു.ബസില്‍ പോയി വരുന്നു.കൂടെ ജോലി ചെയുന്ന നഫീസയുമായി (നിവേദിത) അടുപ്പം (അവരുടെ കാഴ്ചപ്പാടില്‍ അത് പ്രേമമാകാം). അടുത്തത് അര്‍ജുന്‍,ഉന്നത വര്‍ഗം.അര്‍ജുനന് അന്‍സാരിക്ക് ഉള്ളതെല്ലാം ഉണ്ട് പക്ഷെ വളരെ കൂടുതല്‍ ആണെന്ന് മാത്രം. ഡ്രൈവര്‍ ഓടിക്കുന്ന കാറില്‍ ഓഫീസില്‍ പോകുന്ന,സമ്പന്നയായ പ്രതിശ്രുത വധു ആന്‍ (റോമ)യും ഓഫീസിലെ സ്റ്റാഫും കാമുകിയുമായ സോണിയ (രമ്യ നമ്പീശന്‍ ),ലക്ഷങ്ങളുടെയും കോടികളുടെയും constraction ബിസിനസ്‌ എന്നിവയെല്ലാം തന്നെ ഇവരുടെ ഫോണുകള്‍ പോലെ രണ്ടു ക്ലാസ്സില്‍ പെട്ടത് ആണ്.(അര്‍ജുന്‍ വിലപിടിച്ച ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അന്‍സാരി റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് കൂട്ടി കെട്ടിയ,പലപ്പോഴും അപ്രതീക്ഷിതമായി ബാലെന്‍സ് തീരുന്ന സാധാരണ ഫോണ്‍ ആണ് ഉപയോഗിക്കുന്നത് ).

അപ്പോള്‍ കിടിലന്‍ പടം എന്നു ധൈര്യമായി പറഞ്ഞോട്ടെ .

എടേ നീ ഈ തോക്കില്‍ കേറി വെടി വെക്കല്ലേ. പശ്ചാത്തലം ഒക്കെ തകര്‍ത്തു . പിന്നെ കഥ പോകുന്നത് ഇപ്രകാരം. ആനുമായുള്ള കല്യാണം നിശ്ചയിച്ചത് അറിയുന്ന സോണിയ തനി ഭാരതീയ വനിതയായി പൊട്ടിത്തെറിക്കുന്നു.അവളെ സമാധാനിപ്പിക്കാനായി അര്‍ജുന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഒരല്‍പം ഭീഷണിയുടെ സ്വരത്തില്‍ തങ്ങളുടെ ശാരീരിക ബന്ധം പകര്‍ത്തിയ ഒരു ക്ലിപ്പ് തന്‍റെ മൊബൈലില്‍ ഉള്ളത് കാണിക്കുന്നു.തുടന്നു തികച്ചും യാദ്രിസ്ചികമായി ആ മൊബൈല്‍,വേറൊരു ആവശ്യത്തിനു അവിടെ എത്തുന്ന,അന്‍സാരിക്ക് കിട്ടുകയും ചെയുന്നു.

ഇതു വരേക്കും സംഗതികള്‍ ഒരു വിധം ഓ കെ ആണ്‌. പിന്നെ അങ്ങോട്ട്‌ നമ്മള്‍ കാണുന്നത് തിരകഥ ക്രിത്തുക്കളായ സമീര്‍ താഹിറും ഉണ്ണിയും പിന്നെ ഫോണ്‍ കിട്ടിയ അന്‍സാരിയും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ്. പ്രധാനപെട്ട സംഗതികള്‍ (നേരത്തെ പറഞ്ഞ സംഗതികള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട് ) ഉള്ള ഫോണ്‍ നഷ്ട്ടപ്പെടുന്ന,അത് തിരിച്ചു കിട്ടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ പിന്നീടു അങ്ങോട്ട്‌ ഒരു തികഞ്ഞ മന്ദ ബുദ്ധിയെ പോലെയാണ് പെരുമാറുന്നത് . അന്‍സാരി തുടക്കം മുതല്‍ അവസാനം വരെ നല്ലവന്‍ ആയിരിക്കണം എന്ന സംവിധായക - തിരകഥ ക്രിത്തുകളുടെ വാശി സംഗതികള്‍ ഒരു വഴിക്കും പോകില്ല എന്ന അവസ്ഥയില്‍ എത്തിക്കുന്നു .സിനിമ കാണാന്‍ പോകുന്ന പ്രേക്ഷ കരുടെ പ്രതീക്ഷ മറ്റൊരു ട്രാഫിക്‌ കൂടെ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു .

അതെന്തിന്നാ അണ്ണാ ഈ പ്രേക്ഷകര്‍ മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിക്കുന്നെ? അവര്‍ക്ക് ഇതു വേറൊരു സിനിമയായി കണ്ടു കൂടെ ?

ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു, ആ സിനിമയിലുള്ള കുറെയധികം താരങ്ങളെ വെച്ച് പടം ഇറക്കുമ്പോള്‍ പിന്നെ ഇത്തിക്കര പക്കി എന്ന നസീര്‍ ചിത്രം പോലൊന്ന് പ്രതീക്ഷിച്ചു വേണോ ജനം പോകാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ...

അനിയാ,ഈ ചിത്രത്തില്‍ അന്‍സാരിയുടെ റോള്‍ ചെയ്യേണ്ടത് വിനായകനെ പോലെയുള്ള ഒരു നടന്‍ ആണ്‌ എന്നാണ് എനിക്ക് തോന്നിയത് (ബിഗ്‌ ബി,ജാക്കി മുതലായ അമല്‍ നീരദ് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആളാണ് കക്ഷി.പേരിത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം) വിനീത് ശ്രീനിവാസന്‍ന്റെ കുറ്റി താടിയും എണ്ണ മിഴുക്കുള്ള മുഖവും കാണിച്ചാല്‍ സാധാരണക്കാരന്‍ ആയി എന്ന ധാരണ തിരുത്തപ്പെടേണ്ട ഒന്നായാണ് എന്നിക്ക് തോന്നുന്നേ.ഇടവേള ആകുന്ന സമയത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത് (അതു വരെ സോണിയ തികഞ്ഞ ഒരു മെട്രോ വനിതയെ പോലെയാണ് പെരുമാറുന്നത്) തികച്ചും സിനിമാറ്റിക് ആയി തോന്നി.അത് പോലെ തന്നെ ക്ലിപ്പ് റെക്കോര്‍ഡ്‌ ചെയ്തു കഴിഞ്ഞു ഡിലീറ്റ് ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുന്ന അര്‍ജുന്‍. എന്ന് വെച്ചാല്‍ അയാള്‍ക്ക് സോണിയയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഒരു ഉദ്ദേശവും ഇല്ല എന്നും വെറും രസത്തിനാണ് ഷൂട്ട്‌ ചെയ്തത് എന്നും നമ്മളെ ബോധിപ്പിക്കുക എന്നതാവും ഉദേശം.

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ്‌ രസമായി തോന്നി . "നല്ല നാലു തല്ലു കിട്ടിയാല്‍ തീരുന്ന പ്രശനമേ ഇവന് ഉള്ളായിരുന്നു എങ്കില്‍ അത് ആദ്യമേ കൊടുത്തിട്ട് നമ്മളെ വിട്ടു കൂടായിരുന്നോ " .

അപ്പോള്‍ അഭിനയം ...?

അനിയാ വിനീത് ശ്രീനിവാസന്‍ പിച്ചക്കാരന്‍ ആയി അഭിനയിച്ചാലും അംബാനിയുടെ മകന്‍ ആയി അഭിനയിച്ചാലും ഒരു പോലെ ഇരിക്കും എന്നാണ് ഞാന്‍ ഇതു വരെ കണ്ട ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കിയത്‌ .ഫഹദ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു (കഥാപാത്രം ഇങ്ങനെയായത് അങ്ങേരുടെ കുറ്റം അല്ലല്ലോ ).ഭാവിയിലെ നവയുഗ സിനിമകളില്‍ ഉപയോഗിക്കാവുന്ന ഒരാള്‍ ആണെന്ന് തോന്നുന്നു ഫഹദ് എന്ന നടന്‍ . റോമയ്ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല (ഫോണ്‍ വിളിച്ചു പരിഭവം പറയുന്നത് ഒഴിച്ചാല്‍ ) രമ്യ നമ്പീശന്‍ , നിവേദിത എന്നിവര്‍ അവരുടെ റോള്‍ നന്നാക്കി .

ചുരുക്കത്തില്‍ ...

സംവിധായകനും തിരകഥകൃത്തും ഒഴികെ മിക്കവരും നന്നായ പടം .

7 comments:

 1. ചില ചില്ലറ ദൌര്ബല്യങ്ങളൊഴിച്ചാല് നല്ലൊരു സിനിമയായി ചാപ്പാ കുരിശ് വകതിരിവുള്ള പ്രേക്ഷകര്ക്ക് തോന്നിയേക്കും. ആധുനിക സൈബര്, മൊബൈല് ലോകത്തിന്റെ പ്രതിസന്ധികളെ സാമാന്യം രസകരമായി അടയാളപ്പെടുത്താനാണ് സമീര് താഹിര് ശ്രമിക്കുന്നത്. അതിലദ്ദേഹം പൂര്ണ്ണമായി വിജയിച്ചെന്നൊന്നും പറയവതല്ല. എന്നാല്, ഒട്ടും സൂക്ഷ്മതയും ശ്രദ്ധയും കാണിക്കാത്ത പരസ്യചിത്രങ്ങള് പോലും വിശ്വോത്തരങ്ങളായി ദേശീയജൂറിമാരാലും പ്രേക്ഷകരാലും വാഴ്ത്തപ്പെടുന്ന മലയാള് സിനിമാക്കാലത്ത് ഇതിലുണ്ടായിട്ടുള്ള ചില്ലറ വീഴ്ചകള് അവഗണനീയമാകുന്നു.
  സാധാരണ ഇന്ത്യൻ ‘new age’ സിനിമയിലെ കഥാപാത്രങ്ങൾ, സായിപ്പിനെ അനുകരിച്ച് ഇംഗ്ലീഷ് പറയുന്ന, sexually free ആയ (അല്ലെങ്കിൽ അങ്ങിനെ നമ്മെ തോന്നിപ്പിക്കാൻ പാട് പെടുന്ന), ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന, മന്ദബുദ്ധികളെ ഓർമ്മിപ്പിക്കുന്ന, പരിഹാസ്യരാണ്. ചാപ്പാക്കുരിശിലെ ആളുകൾ ഇംഗ്ലീഷ് പറയുമ്പോൾ നമ്മുടെ തൊലി ഉരിയില്ല. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ, ആദ്യം പതറുന്നുവെങ്കിലും പ്രശംസയർഹിക്കും വിധം തന്റെ ഭാഗം ഭംഗിയാക്കിയിട്ടുമുണ്ട്.

  ReplyDelete
 2. കൊറിയന്‍ പടം ഹാന്റ്ഫോണിന്റെ തനി പകര്‍പ്പാണ് പോലും ഈ കുരിശു... സമീര്‍ താഹിര്‍ അമല്‍നീരദിന്റെ ശിഷ്യന്‍ തന്നെ എന്ന് തെളിയിച്ചു!!

  ReplyDelete
 3. ഫഹദ് ആദ്യ ചിത്രത്തില്‍ നിന്ന് വളരെ മെച്ചപ്പെട്ടു എന്ന് തോന്നുന്നു അല്ലേ

  ReplyDelete
 4. >>അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട്<< ഇത് തെറ്റല്ലേ ... ക്ലിപ്പിനെ കുറിച്ച് പറയാന്‍ പറ്റാത്തത് കൊണ്ടാണ് പ്രോജക്റ്റ്‌ വിവരങ്ങള്‍ മൊബൈലില്‍ ഉണ്ടെന്നു പറയുന്നത് . പ്രോജക്റ്റിനു ക്ഷീണം വരുന്നത് മൊബൈല്‍ കളഞ്ഞു പോയപ്പോള്‍ അതില്‍ സൂക്ഷിച്ച ഡാറ്റ കളഞ്ഞു പോയതുകൊണ്ടല്ല മറിച്ച് ആ പ്രോജക്ട്ടുമായി ബന്ധപ്പെട്ട പല വിവരങ്ങളും സോണിയയുടെ പക്കല്‍ ആണ് എന്നത് കൊണ്ടാണ് !!! പ്രോജക്റ്റ്‌ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കുക തുടങ്ങിയ മണ്ടന്‍ കാര്യങ്ങള്‍ ഒന്നും കഥയില്‍ എഴുതിയിട്ടില്ല . ഒറിജിനല്‍ സിനിമയിലും ഇല്ലെന്നു അറിവ് ....സിനിമ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു . സിനിമയെ താല്‍പ്പര്യപൂര്‍വം വീക്ഷിക്കുന്നവര്‍ക്ക്‌ ഇഷ്ട്ടപ്പെട്ടെക്കും ...മറ്റൊരു ട്രാഫിക്‌ (ത്രില്ലര്‍ എന്ന് വായിക്കാം) പ്രതീക്ഷിച്ചു പോവരുത് ....

  ReplyDelete
 5. >>അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത്<<
  സാധാരണ ഭാരത സ്ത്രീ ആത്മഹത്യക്ക്‌ ശ്രമിക്കാറല്ലേ പതിവ്‌ ???

  >>ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു<<

  ആഹാ എന്തൊരു ഉപമ :)

  >>തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?<<

  അങ്ങിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള കെല്‍പ്പ് അന്‍സാരി എന്ന കഥാപാത്രത്തിന് ഉണ്ട് എന്ന് ചിന്തിച്ച പ്രേക്ഷന് കാണാന്‍ പറ്റിയ സിനിമ അല്ല ഇത് :)
  ഫോണ്‍ തിരികെ നല്കുന്നതിനയിട്ട് എന്തോ ചെയ്യണം എന്ന് പറയുമ്പോള്‍ തന്നെ അതിശയമാണ് തോന്നിയത്‌

  ReplyDelete
 6. പാക്കരാ , ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ തികച്ചും പ്രൊഫഷണല്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു ബന്ധം (നാളെ കുറെ പണി ഉള്ളതല്ലേ എന്ന് പറയുന്ന അര്‍ജുനോട് വേഗം സ്ഥലം കാലിയക്കാനല്ലേ ഉദേശിച്ചത്‌ എന്ന് പറയുന്ന സോണിയ പോലുള്ള രംഗങ്ങള്‍ പറയുന്നത് ) പെട്ടന്ന് കല്യാണ വാര്‍ത്ത‍ അറിയുമ്പോള്‍ ഒരു കാമുകീ ഭാവത്തിലേക്കു മാറുന്നതാണ് .

  ട്രാഫിക്‌ലുള്ള കുറെ താരങ്ങളെയും ഉള്‍പ്പെടുത്തി,അതേ സ്റ്റൈല്‍ലില്‍ പോസ്റ്റും അടിച്ചു അതില്‍ ഫ്രം ദി producer ഓഫ് ട്രാഫിക്‌ എന്നും വെച്ചാല്‍ കുറഞ്ഞ പക്ഷം ഞാനെങ്കിലും മറ്റൊരു ട്രാഫിക് (അല്ലെങ്കില്‍ അതിലും മെച്ചപ്പെട്ട ഒന്ന്) പ്രതീക്ഷിച്ചാണ് കയറിയത്.ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന പഴയ ചിത്രവുമായി തന്‍റെ പുതിയ ഡോണ്‍ താരതമ്യപ്പെടുതരുത് എന്ന് പറഞ്ഞതാണ്‌ .

  ഇട വേളക്ക് എന്തോ കണ്ടെത്തിയ ഭാവത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ പോകുന്ന അന്‍സാരിയെ കണ്ടപ്പോള്‍ എന്നിക്ക് അങ്ങനെയാണ് തോന്നിയത്.

  പിന്നെ ഈ ചിത്രം ഇങ്ങനെ പാളം തെറ്റി പോയതില്‍ വിഷമമുണ്ട് . എല്ലാ പരീക്ഷണങ്ങളും വിജയിക്കണം എന്നില്ലല്ലോ .
  ഇതിലെ പാളിച്ചകള്‍ മനസിലാക്കി മറ്റൊരു നല്ല ചിത്രവുമായി (അല്ലെങ്കില്‍ ഒത്തിരി നല്ല ചിത്രങ്ങളുമായി) ഇവരും അത് പോലെയുള്ള ഒരു കൂട്ടം പുതിയ സംവിധായകര്‍ വരട്ടെ എന്നാഗ്രഹിച്ചു പോകുന്നു .എത്ര കാലമെന്ന് വെച്ചാ ഈ തമിഴനെ ഒക്കെ നോക്കി അസൂയപ്പെടുന്നെ !!

  ReplyDelete