Tuesday, July 19, 2011

മനുഷ്യമൃഗം

ചാപ്പാ കുരിശു ..... ട്രാഫിക്‌ ....... ത്ഫൂ

ആരെയാ അണ്ണാ ഈ രാവിലെ ആട്ടുന്നത്‌?

വേറെ ആരെയാ? ന്യൂ ജെനറേഷന്‍ പടങ്ങള്‍,അവയിലെ പുതുമ അഥവാ പുതുമ കൊണ്ട് വരാനുള്ള ശ്രമം എന്നിവയൊക്കെ പറഞ്ഞു നടക്കുന്നവന്‍ ഉണ്ടല്ലോ ഇവനെയൊക്കെ ആട്ടാതെ ഇതു ചെയ്യും.പുതുമ പോലും പുതുമ....ഇവനൊക്കെ നാണമുണ്ടോ ? അല്ലെങ്കിലും ഈ നാട്ടില്‍ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ.

ആരാ അണ്ണാ ഈ മുറ്റത്തെ മുല്ല?

വേറെ ആരെടെ നമ്മുടെ സ്വന്തം അഡ്വ.ബാബുരാജ്‌ തന്നെ.അദേഹം നിര്‍മാണം,സംവിധാനം, കഥ,തിരകഥ,പ്രധാന വേഷം ഇവയെല്ലാം തികച്ചും അനായാസമായി ചെയ്ത മനുഷ്യമൃഗം (The other side of a man) എന്ന ചിത്രത്തെ പറ്റി എന്താടെ ആരും എഴുതാത്തത്?

അങ്ങനെ ഒരു പടത്തിന്‍റെ പോസ്റ്റര്‍ കണ്ടതായി ഓര്‍ക്കുന്നു.അതിറങ്ങി അല്ലെ . അത് പിന്നെ അണ്ണാ ഹാരി പോര്‍ട്ടര്‍,ഹൃതിക് റോഷന്ന്‍റെ പുതിയ പടം ഇതൊക്കെ കിടക്കുമ്പോള്‍ ഈ കുതറ മലയാള സിനിമ ഒക്കെ ആരു കാണും.അല്ലെങ്കില്‍ പിന്നെ വല്ല സൂപ്പര്‍ താരചിത്രവും ആകണം .

അപ്പോള്‍ നീ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച കൂതറ പടങ്ങള്‍ മാത്രമേ കാണു അല്ലെ?

കാണുക മാത്രമല്ല അത് ലോകോത്തരം ആണെന്ന് വാഴ്ത്തുക കൂടെ ചെയ്യണം അണ്ണാ. ഇപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ ഈ സൂപ്പര്‍ താരങ്ങളുടെ വീട്ടുകാര്‍ പോലും അടി തരും എന്നുള്ളത് കൊണ്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു ആസ്വദിക്കേണ്ട പടം എന്നാണ് പുതിയ ട്രെന്‍ഡ്.അതിരിക്കട്ടെ ഈ പടത്തെ പറ്റി പറഞ്ഞെ.പച്ചരി മേടിക്കാനുള്ള ഓരോ പാടേ.

അടിവാരം എന്ന മലയോര ഗ്രാമം.പ്രഭാതം പൊട്ടിവിരിയുമ്പോള്‍ ആ ഗ്രാമത്തെ നടുക്കിയ ഒരു വാര്‍ത്ത‍ കേട്ടാണ് ആ ഗ്രാമവാസികള്‍ ഉണരുന്നത് . ടിപ്പര്‍ ജോണി (ബാബുരാജ്) എന്ന ഡ്രൈവര്‍ തന്‍റെ ഭാര്യ ലിസ്സി (കിരണ്‍ ),മകള്‍,സഹോദരി സോഫി (പുതു മുഖം പേരറിയില്ല. നല്ല കൊച്ച്) (ഇതു ഇടയ്ക്ക് ജോണിയുടെ വകയിലുള്ള പെങ്ങളും ഇടയ്ക്ക് ഭാര്യയുടെ പെങ്ങള്‍ ആണെന്നും പറയുന്നുണ്ട്) എന്നിവരെ അതി ക്രൂരമായി കൊലപ്പെടുത്തി എന്ന വാര്‍ത്തയായിരുന്നു അത്. പോരാത്തതിനു തര്‍ക്ക വിഷയമായ സഹോദരിയേയും സ്വന്തം മകളെയും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു ജോണി ...

ഇതെന്തോന്ന് അണ്ണാ,മനോരമ വാരികയിലെ തുടരനോ?മര്യാദക്ക് പറഞ്ഞെ ..

എടേ എങ്ങനെ പറഞ്ഞാലും ഇതു തന്നെയാണ് സംഗതി.പോലീസിനു സ്വയം കീഴടങ്ങുന്ന ജോണിയെ പോലീസുകാരും മറ്റു തടവുകാരും സ്ഥലത്തെ പൌരപ്രമണിമാരും എന്ന് വേണ്ട ആ സിനിമയില്‍ അഭിനയിക്കുന്ന ഏതാണ്ട് എല്ലാരും തല്ലി ഒരു വഴിക്ക് ആക്കുന്നു.അങ്ങനെ നാട്ടുകാര്‍ തല്ലു കൊടുത്തും ജോണി അത് സസന്തോഷം സ്വീകരിച്ചും കഴിയുന്ന അവസരത്തില്‍ ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു കൈ മാറുന്നതും ഡേവിഡ് (പ്രിഥ്വിരാജ് ) എന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതും (കൊലപാതകം നടന്നു,പ്രതി കുറ്റം സമ്മതിച്ചു, നാട്ടിലും പോലീസിലും ആര്‍ക്കും ഇതില്‍ പരാതിയും ഇല്ല. എന്നാലും ഒന്ന് കൂടി അന്വേഷിക്കണ്ടേ . ഇല്ലെങ്കില്‍ പിന്നെ എന്തിന്ന പ്രിത്വിരാജ് ???).ഡേവിഡ്നു ആദ്യമേ സംഗതി ശരിയല്ല എന്ന് മനസിലാകുന്നു . ( അല്ല പിന്നെ ) അന്വേഷണം തുടങ്ങുന്നു.നാട്ടില്‍ പോയി അന്വേഷിക്കുമ്പോള്‍ (വേഷം മാറി പോയി എന്ന് വായിക്കണം .കാരണം ഗ്രാമത്തില്‍ വെച്ച് കാണിക്കുമ്പോള്‍ പ്രിത്വിക്കു മീശയില്ല.ഓഫീസില്‍ വെച്ച് കാണിക്കുമ്പോള്‍ നല്ല കട്ട മീശയും!!).അന്വേഷിച്ചു വരുമ്പോള്‍ ചുരുലഴിയുന്ന കഥ ഇപ്രകാരമാണ്.ജോണി ഒരു ദിവസം ഭാര്യയും,മകളും,ഈ അനിയത്തിയും ആയി ഈ ഗ്രാമത്തില്‍ താമസിക്കാന്‍ വന്നതാണ്‌.അവിടത്തെ ഗുണ്ട പാറ വാസുനെ അടിച്ചു തോല്‍പ്പിച്ചു അവിടെ ജീവിക്കുന്ന ഇയാള്‍ക്ക് സ്ത്രീകള്‍ ഒരു ദൌര്‍ബല്യമാണ്.(ദൌബല്യം എന്ന് പറഞ്ഞാല്‍ ചില്ലറ ഒന്നുമല്ല.ഇങ്ങേരുടെ പരാക്രമം കണ്ടാല്‍ ഇയാള് പ്രാതലിനും , അത്താഴത്തിനും,ചായക്കും എല്ലാം കൊട്ടക്കണക്കിന് വയാഗ്ര ആണോ കഴിക്കുന്നത് എന്ന് തോന്നിപ്പോകും). സോഫിയെ നോട്ടമുള്ള ഇയാള്‍ കൊച്ച് വളഞ്ഞു വരുന്നത് വരെയുള്ള സമയം വെറുതെ കളയാതെ അവിടുത്തെ പ്രമുഖ സ്ത്രീ രത്നങ്ങളായ ഷാപ്പ്‌ മേരി (ഐശ്വര്യ)തുടങ്ങിയവരുടെ അടുത്ത് പറ്റുപടി തുടങ്ങുന്നു(പിന്നെയും ബോറടിക്കുമ്പോള്‍ സ്ത്രീകള്‍ കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കുക . രാത്രിയില്‍ വല്ലവരുടെയും കിടപ്പറയില്‍ ഒളിഞ്ഞു നോക്കുക ഇങ്ങനത്തെ ഗ്യാപ് ഫില്ലെര്‍സ് വേറെയും).പിന്നെ ജോണിയെ വലിയ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് എന്‍റെ അഭിപ്രായം.സോഫിയുടെ കാര്യം തന്നെ നോക്കിയാല്‍,ജോണി സമീപിക്കുന്ന ഒരു രംഗത്തിലും ആ കൊച്ചിന് വലിയ എതിര്‍പ്പ് ഒന്നും ഉള്ളതായി തോന്നില്ല.(അത് പോലെ മൊത്തത്തില്‍ ആ നാട്ടിലെ സ്ത്രീകള്‍ക്ക് അയാളോട് ഒരു അനുകൂല മനോഭാവമാനുള്ളത്).
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ലിസ്സി ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ട ജോണി ഓടി വീട്ടില്‍ എത്തി സോഫിയെ പീഡിപ്പിച്ചു കൊല്ലുന്നു, തടസ്സം പിടിക്കാന്‍ വന്ന കൊച്ച് കുട്ടിയായ മകളെയും പീഡിപ്പിച്ചു കൊല്ലുന്നു .ലിസി തിരിച്ചു വരുമ്പോള്‍ മരിച്ചു കിടക്കുന്ന സോഫിയെയും മോളെയും കണ്ടിട്ട് ജോണിയുമായി വഴക്കുണ്ടാക്കുകയും ഒടുവില്‍ ലിസ്സിയെയും കുത്തി കൊല്ലുന്നു (ഭാര്യ ആയതു കൊണ്ടാവും പീഡിപ്പിക്കുന്നില്ല .ഭാഗ്യം !!)
ഇത്രയുമാണ് ആദ്യ റൌണ്ട് അന്വേഷണത്തില്‍ പറയപ്പെടുന്ന കഥ. അതില്‍ തൃപ്തനാകാതെ ഡേവിഡ്‌ നടത്തുന്ന തുടര്‍ അന്വേഷണത്തില്‍ പ്രേക്ഷകര്‍ ഞെട്ടിക്കുന്ന പല സത്യങ്ങളും അറിയുന്നു .

എന്തോന്ന് സത്യം ?

ടിപ്പര്‍ ജോണി സത്യത്തില്‍ ആള് വെറും പാവമാണ് എന്നും (ദൌര്‍ബല്യം സ്റ്റില്‍ ദേര്‍ ), നടന്നത് മൂന്ന് കൊലപാതകങ്ങള്‍ അല്ല നാലാണ് എന്നും ,കമാല്‍ പാഷ എന്നാ ബംഗ്ലൂരുകാരന്‍ (അനില്‍ ആദിത്യന്‍ ) ഈ സംഭവങ്ങളില്‍ ഒരു പ്രധാന കഥാപാത്രമാണ് എന്നുമൊക്കെ .ഒടുക്കം ടിപ്പര്‍ ജോണിയുടെ പ്രത്യേക അപേക്ഷ പ്രകാരം (ട്വിസ്റ്റ് , ട്വിസ്റ്റ് ഡേവിഡ് ജോണിക്ക് തൂക്കുകയര്‍ ഉറപ്പാക്കാനുള്ള ഒരു എസ് കത്തിക്കഥ കീഴുദ്യോഗസ്ഥന്‍ ജോര്‍ജിനെക്കൊണ്ട് എഴുതിച്ച് സ്ഥലം വിടുന്നു.തിയറ്ററില്‍ നിന്നും നമ്മളും. കമാല്‍ പാഷ ആരായിരുന്നു ? എങ്ങനെ അയാള്‍ കൊല്ലപ്പെട്ടു ? തനിക്കറിയാവുന്ന വിവരങ്ങള്‍ എന്തിനു ജോണി മറച്ചു വെച്ചു?ജോണിക്ക് സ്ത്രീകളോടുള്ള ആക്രാന്തം ഇത്ര മാരകം ആകാനുള്ള കാരണം എന്ത് ? (ഇതൊന്നും എന്നോട് ചോദിക്കല്ലേ .ചിരിച്ചു ചിരിച്ചു ഞാന്‍ ചാകും !!!) എന്നീ ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഈ സംഭവം എന്ന് തന്നെ നേരില്‍ കാണുക

അണ്ണാ ....അപ്പൊ പടം ?

ഇത്രയും പറഞ്ഞിട്ടും നിനക്ക് കാര്യങ്ങള്‍ മനസിലായില്ലേ ? വെറും കൂറ എന്ന് പറഞ്ഞാല്‍ പോരാ. ഡേ ,കോടീശ്വരനായ അച്ഛന്റെ മകള്‍,ഒരു അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ ഒരു ലോറിക്കാരനെ കല്യാണം കഴിച്ച് ഒരു ഓണം കേറാ മൂലയില്‍ വന്ന് മണല്‍ വാരല്‍ തൊഴിലാളിയായി ജീവിക്കുക.അത്തരം ഒരു കഥാപാത്രം സാമ്പിളായി എടുക്കാവുന്ന സിനിമയെ വിശേഷിപ്പിക്കാന്‍ വേറെ പദങ്ങള്‍ കണ്ടുപിടിക്കണം .ലിസ്സി എന്ന ഈ കഥാപാത്രം കൂടാതെ ജോണി വരുന്നതോടെ ഗുണ്ട സ്ഥാനം നഷ്ടപ്പെട്ട,നാട്ടില്‍ പോയി കുട്ടിയെ കളിപ്പിച്ചു ബാക്കി കാലം ജീവിക്കുന്ന പാററ വാസു,സല്‍ഗുണ സമ്പന്നനായ ജോണി ഉള്ള വീട്ടില്‍, അയാളുടെ മുന്നില്‍ നിന്ന് തികച്ചും നിഷ്കളങ്കമായി കുനിഞ്ഞു മുറ്റം അടിക്കുന്ന സോഫി ഇവരൊക്കെ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും

അണ്ണാ,ഒരു കാര്യം പറഞ്ഞാല്‍ തെറി വിളിക്കരുത്.

നീ പറ ചെല്ലാ.

അണ്ണാ ,ഈ ബാബുരാജ് ആള് മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നല്ല പിടിപാടുള്ള ആളാണ്‌ എന്ന് തോന്നുന്നു .

അതുറപ്പല്ലേ ? അല്ലെങ്കില്‍ നാട്ടുകാര്‍ എങ്ങനെ എടുത്തുടുക്കണം എന്ന് അലോചിച്ചു നടക്കുന്ന സമയത്ത് പ്രിഥ്വിരാജ് ഒക്കെ ഇത്തരം ഒരു സിനിമക്ക് ഡേറ്റ് കൊടുക്കുമോ ?

അതാണ്‌. അപ്പോള്‍ അങ്ങേരുടെ നിര്‍മ്മാണ സംവിധാനത്തില്‍ പുറത്ത് വന്ന ഒരു സിനിമ കൂതറയാണ് എന്ന് ഞാന്‍ ചിത്രവിദ്വേഷത്തില്‍ പറഞ്ഞാല്‍...സംഗതി ഒരു സൈക്കോ ത്രില്ലെര്‍ ആണെന്ന് അടിച്ചാലോ ?

നിന്റെ വിഷമം എനിക്ക് മനസിലാകും അനിയാ ...ശരി നമുക്ക് ലൈന്‍ ഒന്ന് മാറ്റി പിടിക്കാം .

എങ്ങനെ ?

മനുഷ്യമൃഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ടിപ്പര്‍ ജോണി ,സമീപകാലത്ത് മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രത്യേകതകള്‍ ഉള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് .പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്റ് എന്ന ലോകോത്തര ക്ലാസ്സിക്കില്‍ ശ്രീ മമ്മൂട്ടി തൃശൂര്‍ ഭാഷ പറയുന്ന തിരുമണ്ടനായ അതെ സമയം സ്വന്തം ബുദ്ധി ഉപയോഗിച്ച് കോടികള്‍ ഉണ്ടാക്കിയ വ്യാപാരിയെ അവതരിപ്പിച്ച അതേ തന്മയത്ത്വത്തോടെയാണ് അഡ്വ: ബാബുരാജ് മനുഷ്യമൃഗത്തില്‍ ടിപ്പര്‍ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രാഞ്ചിയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത തൃശൂര്‍ ഭാഷ ആയിരുന്നെങ്കില്‍ , ജോണിയുടെ പ്രത്യേകത സ്ത്രീകളോടുള്ള അമിതാഭിനിവേശമാണ്.മണ്ടനായിട്ടും കോടികള്‍ ഉണ്ടാക്കുന്ന നിഷ്കളങ്കനായ ബുദ്ധിമാനായിരുന്നു പ്രാഞ്ചി എങ്കില്‍ ,മുപ്പതു മുപ്പത്തിയഞ്ച് വര്‍ഷം വളര്‍ത്തിയ മനുഷ്യന്റെ കോടിക്കണക്കിന് വരുന്ന സ്വത്ത് പുല്ലു പോലെ വേണ്ട എന്ന് വെച്ച് ടിപ്പര്‍ ഓടിച്ച്,കണ്ടവന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയും കുളിസീന്‍ കണ്ടും സന്തോഷത്തോടെ ജീവിക്കുന്ന നിഷ്കളങ്കനാണ് ജോണി.മലയാളിയുടെ വെള്ളമടി,ഒളിഞ്ഞു നോട്ടം,ചെറ്റപൊക്കല്‍ തുടങ്ങിയ വൃത്തികേടുകള്‍ക്ക് നേരെ ഒരു പരിഹാസ ചിരിയാണ് ഈ ചിത്രം .കടന്ന് പോയാല്‍ ചിലപ്പോള്‍ പഞ്ചവടിപാലം ഒന്നും ഒരു സറ്റയര്‍ എന്ന നിലയില്‍ മനുഷ്യമൃഗത്തിന്റെ വെട്ടത്ത് വരില്ല എന്ന് പറയാനും ഞാന്‍ മടിക്കില്ല .പ്രാഞ്ചിയേട്ടന്‍ കഷ്ടിച്ച് കട്ടക്ക് കൂടെ നില്‍ക്കും . മതിയാ ,അനിയാ ....

മതി അണ്ണാ ,മതി . ഇനി അഭിനേതാക്കള്‍ ,സംവിധാനം ഇതൊക്കെ ഒരു പൊടിക്ക് ഒന്ന് പറഞ്ഞാല്‍ ഞാന്‍ സംഗതി വെടിപ്പാക്കും.

അനിയാ, വേറെയാര്‍ക്കും അഭിനയിക്കാന്‍ ഒരവസരവും കിട്ടാത്ത രീതിയില്‍ ചിത്രത്തില്‍ ഉടനീളം മരിച്ചു അഭിനയിക്കുകയാണ് ശ്രീ ബാബുരാജ്‌ .കലാഭവന്‍ മണി അവതരിപ്പിച്ച പോലീസ് വേഷം ആ വാണി ചേച്ചിക്ക് കൊടുത്താല്‍ പോരായിരുന്നോ എന്നൊരു സംശയം. ബാക്കി ഉള്ള കിരണ്‍,പാറ,ജഗതി,ഇന്ദ്രന്‍സ്,അനില്‍ ആദിത്യന്‍,ഐശ്വര്യ,ദേവന്‍,സീമ എങ്ങനെ കുറെ പേര്‍ വന്നു എഴുതി വെച്ച ഡയലോഗ് ബാബുരാജിന്റെ തീവ്രമായ ഭവാഭിനയത്തിനു ഇടയിലൂടെ പറഞ്ഞിട്ട് പോകുന്നുണ്ട് .

അപ്പോള്‍ ചുരുക്കത്തില്‍ .....

ഇപ്പോളത്തെ ഒരു ട്രെന്റ് വെച്ച് ഈ വര്‍ഷം മനുഷ്യ മൃഗത്തിന് ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്നറിയുമ്പോള്‍ നാം മലയാളികള്‍ ഈ ചിത്രത്തിന്റെ അണിയറക്കാരുടെ നേത്രുത്വത്തില്‍ ജൂറിയെ വിളിക്കാന്‍ പോകുന്ന തെറി ... ഹോ ഓര്‍ത്തിട്ടു തന്നെ രോമാഞ്ചം.

10 comments:

 1. വാണി വിശ്വനാഥ്‌ രണ്ടാം കെട്ടുകാരനായ ബാബുരാജിനെ വരിച്ചു രണ്ട്‌ പ്റസവവും കഴിഞ്ഞു അപ്പോള്‍ ബാബുരാജിനു നല്ല പിക്കപ്‌ കാണണമല്ലോ, സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറില്‍ നല്ല ഒരു കഥപാത്റത്തെ അവതരിപ്പിച്ചു ഷൈന്‍ ചെയ്ത്‌ നില്‍ക്കുകയുമാണു ബാബുരാജ്‌ എനിക്കു തോന്നുന്നത്‌ വാണി തെലുങ്കില്‍ ഒക്കെ പോയി ഉണ്ടാക്കിയ പണം ഇയാള്‍ ഇങ്ങിനെ സ്വന്തം പടം ഒക്കെ എടുത്ത്‌ നായകന്‍ കളിച്ചു നശിപ്പിക്കും വാണി കത്തിനിന്നപ്പോള്‍ ആണു അവളെ കല്യാണം കഴിച്ചത്‌ ഇനി വാണി അഭിനയിക്കണം എന്നൊക്കെ പറഞ്ഞാല്‍ ബാബുരാജ്‌ വിട്ടാലല്ലേ പറ്റു രാജപ്പണ്റ്റെ അഭിനയത്തെ പറ്റി ഒന്നും പറഞ്ഞില്ല അത്റ ഭീകരം ആണോ പ്റേക്ഷകന്‍ ബിഗ്‌ എമിണ്റ്റെ എതിരാളി ആണല്ലോ അപ്പോള്‍ രാജപ്പനെ പറ്റി മിണ്ടിയില്ലെങ്കില്‍ അതിനറ്‍ഥം അഭിനയം കൂതറ ആണെന്നു നമ്മള്‍ കരുതാമല്ലോ അല്ലേ

  ReplyDelete
 2. ബാബു രാജ് ഒഴികെ വേറെ ആരെ പറ്റിയും ഈ ചിത്രത്തില്‍ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പ്രിത്വി മുതല്‍ ഇന്ദ്രന്‍സ് വരെ ഉള്ള സകലരും അവര്‍ക്കുള്ള ഇത്തിപ്പോരം വാചകങ്ങള്‍ വെടിപ്പിനു പറഞ്ഞിട്ട് പോയിട്ടുണ്ട് ..ബിഗ്‌ M എന്നത് തടിയാണോ ഉദേശിച്ചേ ? അതോ പ്രായമോ ? അതോ രണ്ടുമാണോ :) ?

  ReplyDelete
 3. ബിഗ്‌ എം എല്ലാം ചേറ്‍ന്നത്‌ അഭിനയം പ്റായം പക്വത
  ഭാരവും പ്റായം കൂടുമ്പോള്‍ കൂടുമല്ലോ

  രാജപ്പന്‍ ഈ പടത്തില്‍ അഭിനയിച്ചല്ലോ എന്ന ഒരു ഫാനിണ്റ്റെ വ്യസനം വരികള്‍ക്കിടയില്‍ തോന്നി ഇതുപോലെയാണു ചില തറ പടങ്ങളില്‍ അവരും അഭിനയിക്കേണ്ടിവരുന്നത്‌

  അവരെ കടിച്ചു കീറുകയും രാജ്പ്പനെ തോളില്‍ തട്ടി നന്നാക്കണം കേട്ടോ എന്ന രീതിലും പറയുന്ന നിരൂപണം ബയസ്ഡ്‌ ആണു അത്റയേ ഉള്ളു.

  ReplyDelete
 4. ഇങ്ങനെ എഴുതി തള്ളാതെ പ്രേക്ഷകാ..ബാബുരാജും നമ്മുടെ മലയാള സിനിമയിലേക്ക് കയറി വരട്ടെ, മുമ്പത്തെ ക്രോസ് ബെല്റ്റ് മണിയുടെ നിലവാരത്തിലേക്ക് ആരെങ്കിലുമൊക്കെ വേണ്ടേ...മലയാള സിനിമാ ക്ലാസ്സിക്കുകളിലേക്ക് ഈ സിനിമയും ഒരു മുതല്‍ കൂട്ട് ആവട്ടെ...മുമ്പ് വാണി വിശ്വനാദിനെ 'നായകനാകി' ഒരു മലയാള സിനിമ ചെയ്തിരുന്നു അതിന്റെ സ്ഥിതിയും ഇങ്ങനെ ആയിരുന്നു

  ReplyDelete
 5. അനിയാ സുശിലാ ,താന്തോന്നി,ത്രില്ലെര്‍ തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് എഴുതിയ പോസ്റ്റുകളില്‍ എന്‍റെ കണ്ണ്നീര്‍ തളം കെട്ടി കിടക്കുന്നത് കാരണം വായിക്കാന്‍ വയ്യ എന്നൊരു പരാതി ഇന്നലെ കിട്ടിയിരുന്നു.

  രാജപ്പനും,ലാലപ്പനും ഒക്കെ തകര്‍ക്കട്ടെ.നല്ല സിനിമ ഉണ്ടായാല്‍ നമുക്ക് കൊള്ളാം.

  അനിയന്‍ വിഷമിക്കണ്ട. തേജാഭായ് ഉടനെ ഉണ്ടല്ലോ.ദീപു കരുണാകരന്‍ അല്ലെ.അനിയന് ഒട്ടും വിഷമിക്കേണ്ടി വരില്ല പോരെ

  ReplyDelete
 6. 'തേജാഭായ്' പ്രിത്വിരാജ് adyamayi ചെയ്യുന്ന കോമഡി സിനിമയല്ലേ, നമുക്ക് കാണാം മസ്സില്‍ പിടിച്ചു കോമഡി ചെയ്താല്‍ എങ്ങിനെ ഉണ്ടാകുമെന്ന്. നവരസങ്ങളില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു രസമാണ് കോമഡി ഒരാളെ ചിരിപ്പിക്കാന്‍ കഴിയുക എന്ന് പറയുന്നത് ഒരു ചെറിയാ കാര്യമല്ല.... Wait & C

  ReplyDelete
 7. കാമ ഭ്രാന്ത്‌ പിടിച്ചു അതു വെളിയില്‍ വിടാന്‍ ഒരു മാര്‍ഗ്ഗം ഇല്ലാതെ ഞെരി പിരിക്കൊള്ളുന്ന കേരളീയ സമൂഹത്തില്‍ ഇനി ബാബു രാജിനും മേനകയുടെ ഭര്‍ത്താവ്‌ സുരേഷ്‌ കുമാറിനും ഒക്കെ മനസ്സിലായ പോലെ കമ്പി സിനിമകള്‍ക്കു ഒരു ഡീസണ്റ്റ്‌ ലേബല്‍ ഒട്ടിച്ച്‌ ഇറക്കല്‍ മാത്രമേ വഴിയുള്ളു

  മമ്മൂട്ടിയും മോഹന്‍ ലാലും രാജപ്പനും ദിലീപും ഒക്കെ ഈ മല വെള്ള പ്പാച്ചിലില്‍ അപ്ര്‍സക്തം ആകാന്‍ പോകുകയാണു

  ഇണയെ തേടി അവളുടെ രാവുകള്‍ തകര ഇവയൊക്കെ ഇനിയും ബോക്സ്‌ ഓഫീസില്‍ കോളിളക്കം സ്ര്‍ഷ്ടിക്കും

  ഈയിടെയാണു രതി നിര്‍വേദം പുതിയത്‌ കണ്ടത്‌ അവസാനം രതി ചേച്ചി ആ പയ്യണ്റ്റെ പുറത്തു കേറുന്നതൊക്കെ കണ്ട്‌ ടീ കേ രാജീവ്‌ കുമാറിണ്റ്റെ വളര്‍ച്ചയില്‍ പരിതാപം തോന്നി

  പണി അറിയത്തില്ലെങ്കില്‍ അതു എ റ്റി ജോയിക്ക്‌ ഔട്ട്‌ സോര്‍സ്‌ ചെയ്യണമായിരുന്നു ഒരു മുതുക്കന്‍ ചെറുക്കനും എണ്ണമെങ്കില്‍ എണ്ണിക്കോ എന്ന മട്ടില്‍ നില്‍ക്കുന്ന രതി ചേച്ചിയും എല്ലാം കൂടി നല്ല ഒരു പടം കുളമാക്കി എന്നാല്‍ പിന്നെ ശരിക്കു കാണിക്കു അതും ഇല്ല

  ത്റ്‍ഷ്ണ റീമേക്കില്‍ രാജപ്പന്‍ എന്ത്‌ ചെയ്യും എന്നു കാണാന്‍ കാത്തിരിക്കുകയാണു ഞാന്‍

  ReplyDelete
 8. Mukalilathe Commentinu oru muttan Like, sorry, +1..

  ReplyDelete
 9. അഭിനേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ..അഭിനയം ഒരു ചാണകകുഴിയാണ് ...സംവിധായകന്‍ തിരക്കഥ എന്ന വടി ഉപയോഗിച്ച് അതില്‍ കുത്തി ഇളക്കുമ്പോള്‍ മാത്രമേ ..നവരസങ്ങള്‍ ആകുന്ന പുഴുക്കള്‍ പുറത്തു വരൂ .

  kk, an old reader of prekshakan

  ReplyDelete
 10. അല്ലാ hrithik roshan -ന്റെ പുതിയ പടം കാണുന്നില്ലേ? നല്ലതാണെന്നു കേള്‍ക്കുന്നു. trivandrum വരെ വന്നു അത് കാണേണ്ട ആവശ്യം ഉണ്ടോ എന്നറിയാനാ

  ReplyDelete