Sunday, May 22, 2011

ജനപ്രിയന്‍ (Janapriyan )

നിങ്ങള്ക്ക് നാണം ഉണ്ടോ ഹേ?

നീ എന്താടെ ഒരുമാതിരി സുപ്പര്‍ ആരാധകരെ പോലെ സംസാരിക്കുന്നെ ?

അല്ലാതെ പിന്നെ എങ്ങനെ പറയണം മലയാളത്തിനു അഭിമാനമായി സലിം കുമാറിന് ദേശീയ പുരസ്‌കാരം കിട്ടി.നിങ്ങള്‍ ഈ ബൂലോകത്ത് എന്തൊക്കെയോ പടച്ചു വിടുന്നുണ്ടല്ലോ . ഈ വന്‍ സംഭവത്തെ പറ്റി നാലു വരി എഴുതി ഇട്ടാല്‍ എന്താ ?

അനിയാ സമാധാനപ്പെട് ആദ്യമായി ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം ഇവിടെ ഇറങ്ങിയിട്ടില്ല .കാണാത്ത ഒരു ചിത്രത്തിന് അവാര്‍ഡ്‌ കിട്ടി എന്ന് കരുതി വെറുതെ അഭിമാനിക്കാന്‍ എന്നിക്കിപ്പം സൌകര്യമില്ല തീര്‍ന്നില്ലേ.പിന്നെ സലിം കുമാര്‍ അഭിനയിച്ചതില്‍ നന്നായി എനിക്ക് തോന്നിയത് അച്ഛനുറങ്ങാത്ത വീടും, ഗ്രാമഫോണും ആണ് .അതില്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശ്രീ ഭരത് സലിം കുമാര്‍ ഈ അവാര്‍ഡ്‌ അര്‍ഹിച്ചിരുന്നു എന്നാണ് എന്നിക്ക് തോന്നിയിട്ടുള്ളത്

ശരി പുതിയ പടങ്ങളെ കുറിച്ച് ഒരു വാക്ക് ......

അനിയാ ഇന്നലെ തന്നെ പോയി കാണണം എന്ന് ഉണ്ടായിരുന്നു . എവിടെ നടക്കാന്‍? പിന്നെ ഇന്നു പോയി ജനപ്രിയന്‍ എന്ന ചിത്രം കണ്ടു .

ആണോ ശരി അതാ ജയസൂര്യയും ഭാമയും ഒക്കെ അഭിനയിക്കുന്ന പടമല്ലേ? കൂറ എന്ന് പറയാതെ തന്നെ അറിയാമല്ലോ . സംവിധായകന്‍ ആരാ?
പുതുമുഖ സംവിധായകന്‍ ബോബന്‍ സാമുവല്‍ അന്ന് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കഥ തിരകഥ കൃഷ്ണ പൂജപ്പര .

ഹോ കേട്ടിട്ട് തന്നെ തല പെരുക്കുന്നു . ഏതൊക്കെ എങ്ങനെ കാണുന്നു ? ശരി കഥ എങ്ങനെ ?

ഒരു സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചു അവസരം തേടി അഥവാ നിര്‍മാതാവിനെ തേടി നടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വൈശാഖന്‍ (മനോജ്‌ കെ ജയന്‍) നിന്നാണ് കഥ തുടങ്ങുന്നത്.ജോലിയില്‍ സ്ഥിരം ഉഴപ്പനായ ഇയാളെ കൊണ്ട് നാട്ടുകാരും മേലുദ്യോഗസ്ഥരും ഒക്കെ പൊറുതി മുട്ടി ഇരിക്കുന്നു.കഥ പറയുന്ന രീതി കാരണമോ അതോ തിരകഥ കൊള്ളില്ലത്തത് കാരണമോ ആര്‍ക്കും ഇയാള്‍ പറയുന്ന കഥ ഇഷ്ട്ടപ്പെടുന്നില്ല.ഒടുവില്‍ മേലുദ്യോഗസ്ഥന്‍ (ലാലു അലക്സ്‌) ഇയാളെ നിര്‍ബന്ധിച്ചു കുറെ കാലത്തേക്ക് അവധി എടുപ്പിക്കുന്നു.ആ ഒഴിവില്‍ വരുന്ന, നാട്ടിന്‍പുറത്ത് നിന്നും വരുന്ന താല്‍ക്കാലിക ജോലിക്കാരന്‍ ആണ് പ്രിയദര്‍ശന്‍ (ജയസൂര്യ).ചുറുചുറുക്കുള്ളവനും എന്തും ആത്മാര്‍ഥമായി ചെയ്യുന്ന ഇയാള്‍ നാട്ടില്‍ പല ജോലികളും ചെയ്തു ജീവിച്ചിരുന്ന ഒരാളാണ് (ഒരു തൂവല്‍കൊട്ടാരം ജയറാം ലൈന്‍ ).പക്ഷെ ചെയ്യുന്ന ജോലികളില്‍ ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും ഒക്കെ ഉണ്ടെന്നല്ലാതെ എല്ലാ ജോലികളിലും മിടുക്കന്‍ ആണ് എന്ന് ഒരിടത്തും പറയുന്നില്ല .മാത്രമല്ല അങ്ങനെയല്ല ഇതു ചെയേണ്ടത് ഇങ്ങനെയാണ് എന്ന് പറഞ്ഞു മറ്റവനെ അമ്പരപ്പിക്കുന്ന ആ ഇടപാടും ഈ ചിത്രത്തില്‍ ഇല്ല(നന്ദി കൃഷ്ണേട്ടാ നന്ദി).ഓഫീസില്‍ എല്ലാവര്‍ക്കും പെട്ടന്ന് ഇയാളെ ഇഷ്ടമാകുന്നു വാ തോരാതെ സംസാരിക്കുകയും എല്ലാം നീട്ടി(വിസ്തരിച്ചു) പറയുകയും ചെയുന്ന ഇയാള്‍ താമസ സ്ഥലത്തിന് തൊട്ടടുത്ത വീടിലെ വേലക്കാരി എന്ന് ധരിക്കുന്ന പെണ്‍കുട്ടിയുമായി (ഭാമ) പ്രണയത്തിലാകുന്നു.ഇതിനിടെ നിര്‍മാതാവിനെ തേടി മടുത്ത വൈശാഖന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തുന്നു.ജോലി നില നിര്‍ത്താനായി വൈശാഖന് ഒരു നിര്‍മാതാവിനെ കണ്ടു പിടിക്കുന്ന ജോലി പ്രിയന്‍ ഏറ്റെടുക്കുന്നു . അതിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

അപ്പോള്‍ ധൈര്യമായി പന്ന പടം എന്ന് പറയാമല്ലോ അല്ലെ?

അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ.ഈ ചിത്രം കാണുമ്പോളാണ് ഈ സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമക്ക് എങ്ങനെ ഒരു ബാധ്യത ആയി മാറുന്നു എന്ന് മനസിലാകുന്നത്, ശ്രീ ഭരത് മമ്മൂട്ടി അവതരിപ്പിച്ച ലൌഡ് സ്പീക്കര്‍ എന്നൊരു സിനിമ ഓര്‍ക്കുന്നുണ്ടോ (എവിടെ?) അദേഹം ആ വര്‍ഷം തകര്‍ത്തു പൊളിച്ചു എന്നൊക്കെ അങ്ങേരുടെ ആരാധകരും ഈ ബൂലോകത്തിലെ വലിയ അണ്ണന്മാരും ഒക്കെ പാടി നടന്ന ഒരു സിനിമ ആയിരുന്നു പ്രസ്തുത സംഭവം,സ്പ്രിംഗ് തലമുടി,ട്രാന്‍സിസ്റ്റര്‍ റേഡിയോ,സുരാജ്, ഉച്ചത്തിലുള്ള (അരോചകമായ) സംഭാഷണം,മൈക്ക് എന്നൊരു സ്ഥാനപ്പേര് എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കപെട്ട, നഗരത്തില്‍ വരുന്ന നാട്ടിന്‍പുറത്തുകാരനായ ശുദ്ധന്‍ പിലിപ്പോസ്നോട് വളരെ സാമ്യം ഉള്ളതാണ് ഈ ചിത്രത്തിലെ പ്രിയദര്‍ശന്‍.എന്നാല്‍ മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ,രൂപത്തിലോ വേഷവിധാനത്തിലോ ഒരു മാറ്റവും വരുത്താതെ പ്രിയദര്‍ശനെ അനായാസം അവതരിപ്പിച്ചു എന്ന കാര്യത്തില്‍ ജയസൂര്യക്ക് അഭിമാനിക്കാവുന്നതാണ്.മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ നന്നാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉള്ളതും അതിനു വേണ്ടി നന്നായി ശ്രമിക്കുകയും ചെയ്യുന്ന ഒരു നടനാണ് ജയ സൂര്യ എന്ന് പല്ലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ് .(അറബിക്കഥ ,ഹാപ്പി ഹസ്ബന്‍സ് ,ഇവര്‍ വിവാഹിതര്‍ ആയാല്‍,കോക്ക് ടെയില്‍,ജനപ്രിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഈ നടന്‍ അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കണ്ടിട്ടും അങ്ങനെ തോന്നാത്തവര്‍ ക്ഷമിക്കുക). സംവിധായകന്റെയും തിരകഥകൃതിന്റെയും വിജയമായി എന്നിക്ക് കാണാന്‍ കഴിയുന്നത്‌ വലിയ പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കഥ വൃത്തിയായി രണ്ടു മണികൂര്‍ കൊണ്ട് പറഞ്ഞു തീര്‍ത്തു എന്നിടത്താണ് അതും കണ്ടിരിക്കുന്നവര്‍ക്ക് ഒട്ടും ബോര്‍ അടിപ്പിക്കാതെ.മാത്രമല്ല ഓവര്‍ ആക്കി ബോര്‍ ആക്കി എന്ന് നമുക്ക് ഒരു കഥാപാത്രത്തെ പറ്റി പോലും പറയാന്‍ കഴിയില്ല എന്നതും എന്നിക്ക് തോന്നിയ ഒരു കാര്യമാണ്.സലിം കുമാറും ജഗതിയും ഒക്കെ ഉണ്ടായിട്ടു പോലും അവരെ അമിതമായി സംവിധായകനോ തിരകഥക്രിത്തോ ആശ്രയിക്കുന്നില്ല എന്നതും ശ്രദ്ധേയം.(സുരാജിന്‍റെ തോളില്‍ ചാരി അയാളെ നശിപ്പിക്കുന്ന സംവിധാന പ്രതിഭകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ).മീര ജാസ്മിന്‍റെ (സത്യമായും അവരെ എനിക്ക് പേടിയാണ് ) വികലാനുകരണം എന്ന് പല സിനിമകളിലും എനിക്ക് തോന്നിയിട്ടുള്ള ഭാമ ഈ ചിത്രത്തില്‍ നന്നായിട്ടുണ്ട് .ജയസൂര്യ - ഭാമ ഒരു നല്ല ജോടിയായി ഉയര്‍ന്നു വരാവുന്നതാണ്. ഇവര്‍ തമ്മില്‍ ഒരു നല്ല കെമിസ്ട്രി ഉള്ളത് പോലെ ഒരു തോന്നല്‍ .കോമഡി ചെയ്തു കൊല്ലുന്ന ഭീമന്‍ രഘുവിനെ പോലും ഈ ചിത്രത്തില്‍ സഹിക്കാവുന്നത്തെ ഉള്ളു .

അപ്പോള്‍ ബുദ്ധി വീട്ടില്‍ വെച്ച് അവധിക്കാലം ആഘോഷിക്കാന്‍ ഒരു ഹോളിഡേ മൂഡില്‍ കാണാന്‍ പറ്റിയ ചിത്രം അന്ന് ഇതു എന്നാണോ പറയുന്നേ ?

അനിയാ, ഈ ബുദ്ധി എന്നത് കൊണ്ട് നടക്കാന്‍ ഇത്ര ബുദ്ധിമുട്ടുള്ള ഒരു സാധനം ആണെന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല .പിന്നെ എന്‍റെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവരെ (വീട്ടില്‍ വെച്ചതായാലും , ജന്മനാ ഇല്ലാതായാലും) മണ്ടന്മാര്‍ എന്നാണ് വിളിക്കുന്നത്‌ . അത് കൊണ്ട് പറഞ്ഞോട്ടെ .ഇതു മണ്ടന്മാര്‍ക്കുള്ള സിനിമ അല്ല.

അപ്പോള്‍ കിടിലം പടം എന്നാണോ പറഞ്ഞു വരുന്നേ

അനിയാ ഇതില്‍ കുറവുകള്‍ ഇല്ലെന്നല്ല പ്രധാനമായും എനിക്ക് തോന്നിയത് മനോജ്‌ കെ ജയന്‍റെ കഥാപാത്രമാണ് . അതിനു കുറച്ചു കൂടി വ്യക്തത കൊടുത്തിരുന്നെങ്കില്‍ നന്നായേനെ .അതായിത് എന്ത് കൊണ്ട് ഇയാളുടെ തിരകഥ ആര്‍ക്കും ഇഷ്ട്ടപ്പെടുന്നില്ല. ട്രെന്‍റ് അനുസരിച്ച് എഴുതാന്‍ താല്പര്യമില്ലാത്ത സംവിധായകനും , ട്രെന്റിനും നല്ല സിനിമക്കും നടുവിലൂടെ ഒരു സിനിമയുടെ വഴി നിര്‍ദേശിക്കുന്ന പ്രിയനും എന്ന രീതി ഒരു പക്ഷെ കൂടുതല്‍ നല്ല ഒരു സമീപനം ആയേനെ . ആലോചിച്ചാല്‍, ഇന്നത്തെ മലയാള സിനിമയുടെ പോക്കിനെ പരിഹസിക്കാന്‍ കൂടി ആ ഭാഗത്തെ വ്യക്തത ഉപകരിച്ചേനെ.പ്രിയനേ ആദ്യം കാണിക്കുന്ന ഗാന രംഗം
എല്‍സമ്മ എന്ന ചിത്രത്തിലെ ആന്‍നെ ഓര്‍മിപ്പിക്കുന്നു.പാരലല്‍ കോളേജില്‍ ഒക്കെ പഠിപ്പിക്കുന്ന ഒരാള്‍ക്ക് നിര്‍മാതാവ് എന്താണ് എന്നറിയില്ല എന്നൊക്കെ പറയുന്നത് ഒരല്‍പം അതിശയീകരണം ആയിപ്പോയി.അതിനു പകരം വിതരണക്കാരനും നിര്‍മാതാവും ആയുള്ള വ്യത്യാസം എന്താണ് എന്നു അന്വേഷിക്കുന്നത് പോലെ വല്ലതും ഒക്കെ ആയിരുന്നേല്‍ കുറച്ചു കൂടി ഭേദം ആയേനെ.പിന്നെ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഈ കുറവുകള്‍ ഒക്കെ സഹിക്കവുന്നത്തെ ഉള്ളു എന്നതാണ് എന്‍റെ എളിയ അഭിപ്രായം.കുടുംസമേതം ആസ്വദിക്കാവുന്ന അശ്ലീല തമാശകള്‍ , സുരാജ് എന്നിവയൊക്കെ ആസ്വദിക്കുന്നവര്‍ ആ വഴിക്ക് പോകരുത്.ഒട്ടും ഇല്ല രണ്ടും .

അപ്പോള്‍ ചുരുക്കത്തില്‍ ....?

മലയാള സിനിമയുടെ സൂപ്പര്‍ താരപദവി യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രണ്ടു വൃദ്ധന്മാരില്‍ (അല്ലെങ്കില്‍ ഒന്നോ രണ്ടോ പേരില്‍ ) ഒതുക്കി നിര്‍ത്താതെ, ഓരോ ആഴ്ചയും ഒരു സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവുകയും അവസാനിക്കുകയും ചെയ്യുന്ന കാലത്തേ നല്ല സിനിമകള്‍ ഇനി മലയാളത്തില്‍ ഉണ്ടാകു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ വര്‍ഷത്തെ ഭേദപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് നിസംശയം പറയാം . ആദ്യ ചിത്രങ്ങളിലെ പാളിച്ചകളില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ടാല്‍ നമ്മുക്ക് ഒരു നല്ല സംവിധായകനെ കൂടി ലഭിച്ചേക്കും

11 comments:

  1. Saw the movie today.liked it.definitly better than seniors and chinatown.Thanks for the review

    ReplyDelete
  2. ഉച്ചത്തിലുള്ള (അരോചകമായ) സംഭാഷണം,മൈക്ക് എന്നൊരു സ്ഥാനപ്പേര്..... u also felt that.....me also.....

    dear that is the success of that character.....

    ReplyDelete
  3. @shiru
    അത് കലക്കി !

    ReplyDelete
  4. ജയസൂര്യക്ക് എന്നും അഭിമാനിക്കാവുന്ന ഒരു വേഷം ഒപ്പം ഭേദപ്പെട്ട ഒരു സിനിമ കാണാനുള്ള അവസരവും ഒറ്റ വാചകത്തില്‍ അതാണ് ജനപ്രിയന്‍.felt irritated while seeing mamooty getting involved in all unecessary things in his apartment complex in lud speaker. while this one been taken in a more sensible manner.

    ReplyDelete
  5. Cocktail എന്ന ചിത്രത്തിലൂടെ ഭ്രമരം എന്ന കോപ്രായം എങ്ങനെ എടുക്കാമായിരുന്നു എന്ന് കാണിച്ചു കൊടുത്ത ശേഷം എപ്പോള്‍ ജനപ്രിയനിലൂടെ ലൌഡ് സ്പീക്കര്‍ എങ്ങനെ എടുക്കാമായിരുന്നു എന്ന് കാണിച്ചു കൊടുത്തിരിക്കുന്നു. രണ്ടിലും നായകന്‍ ജയസൂര്യ ആയതു യാദ്രിചികം മാത്രം ആണോ ?
    മലയാള സിനിമയുടെ അണ്ടര്‍ ഡോഗ് എന്ന് പറയാവുന്ന നിലയിലേക്ക് ജയസൂര്യ വളരുകയാണല്ലോ.പാവം സൂപ്പര്‍ താരങ്ങളും രാജു മോനും

    ReplyDelete
  6. നര്മത്തിലെ ആ നന്മ പഴയ സത്യന്‍ അന്തിക്കാട് കഥാപാത്രങ്ങള്‍ പോലെ എനിക്ക് അനുഭവപ്പെട്ടു . ഗാന ചിത്രീകരണം ഒക്കെ ആ കാലത്തിലേക്ക് മടക്കി കൊണ്ട് പോയി. റൊമാന്‍സ് ആയാലും വേറെ എന്തായാലും നായകനും നായികയും അപ്പുറത്ത് പോയി തുള്ളുന്നു സമ്പ്രദായം ( മനിക്ക്യകല്ല് ഏറ്റവും അടുത്ത ഉദാഹരണം ) കുഴപ്പമില്ലാത്ത സിനെമകളില്‍ പോലും കല്ല്‌കടി ആവുമ്പോള്‍ ഈ സിനിമ ആശ്വാസം നല്‍കുന്നു. ഗാനചിത്രീകരണം എന്നില്‍ ഉണര്‍ത്തിയ കൌതുകം തന്നെ ആണ് തിയേറ്ററില്‍ എത്തിച്ചത് . അത് ഒരിക്കലും തെറ്റിയില്ല . നൂറു ശതമാനം സംതൃപ്തന്‍ ആണ് ഞാന്‍ .

    എന്ന്
    ഒരു സൂപ്പര്‍താര ആരാധകന്‍

    ReplyDelete
  7. Cocktail -Bharamaram, Janapriyan - Cocktail .....Nalla upama...kalakkan comment..aarede ee anony comedian?

    ReplyDelete
  8. Aa alavalaathy paattukalum, chila comedy scenesum maatti niruthiyaal, Loud Speaker nalla oru padamaayirunnu. Mammoottiyum, Sasikumaarum nannayi cheythittumundu.

    Janapriyan kuzhappamilla. kandirikkaam, Preshakan parayunnathu pole. Pakshe athu parayunnathinu pakaram loud speaker characterum aayi compare cheyyanaayirunnu. randum valare vathyastham thanneyaanu.

    Mammoottikkum, Meera jasminittum evide kottaamo, avide kottanam alle Preshaka? Meera Jasmine pediyaanu, Urvashiye alla??

    ReplyDelete
  9. അച്ഛനുറങ്ങാത്ത വീടിനു സലിം കുമാര്‍ അര്‍ഹിചിരുന്നെന്കില്‍ ഫൈനല്‍ റൌണ്ടില്‍ എത്തിയ ദിലീപ്‌, അവാര്‍ഡ്‌ കിട്ടിയ മോഹന്‍ലാല്‍ ഇവര്‍ ഒക്കെ ആരായി ?

    ReplyDelete