ഡോ അവിടെ നിന്നേ ...
അനിയ എന്നെയാണോ ?
പിന്നെ അല്ലാതെ ...തനിക്കെന്ത ഇത്ര ജാഡ ? അല്ല തന് ആരുവാ ?
എന്താടെ ഒരു ജാതി ഇറ... ഇറ ..
ഇറവരെന്സ്.. ബഹുമാനക്കുറവു.. (ലേലം കണ്ടില്ല അല്ലിയോ?) തന്നെ ഒക്കെ ആശ്രയിക്കുന്നത് നിര്‍ത്തി .ഞാനേ ആ കാളകൂടം പത്രത്തില്‍ നിന്നും രാജി വെച്ചു.ഇനി ആ ചിത്രവിദ്വേഷം എന്ന കോളം എഴുതാന്‍ വേറെ ആളെ നോക്കാന്‍ പറഞ്ഞു.അല്ല പിന്നെ.അല്ലെങ്കിലും എന്നെ പോലെയുള്ള ഒരു ബുദ്ധി ജീവിക്ക് പറ്റിയ പണിയല്ല ഇതൊന്നും.
പിന്നെ നീ എന്തോ ചെയ്യാന്‍ പോകുന്നു ?
നിങ്ങളോട് ആയതു കൊണ്ട് പറയാം,ഞാന്‍ ഒരു പടം സംവിധാനം ചെയ്യാന്‍ പോകുന്നു . എന്റെ മേഖല അതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു മനസ്സിലായോ തനിക്കു?
ആന്നോ? ശരി അപ്പോള്‍ കാര്യങ്ങള്‍ ഒക്കെ എങ്ങനെയാ ?
സംവിധാനം,നിര്‍മാണം,കഥ,തിരകഥ സംഭാഷണം എല്ലാം ഞാന്‍ തന്നെ.സൂപ്പര്‍ താരങ്ങള്‍ ആകെ ഗതികേടില്‍ ആയതു കൊണ്ട് ഏതെങ്കിലും ഒരു അപ്പുപ്പന്റെ ഡേറ്റ് കിട്ടാന്‍ വലിയ പാട് ഉണ്ടാകില്ല എന്ന ലഭിച്ച വിവരം .ഇയാള്‍ വേണേല്‍ വന്നു കണ്ടു ഒരു അഭിപ്രായം ഇയാളുടെ ബ്ലോഗോ അങ്ങനെ ഏതാണ്ട് ഉണ്ടല്ലോ അവിടെ ഇട്ടോ. എന്താ ?
ശരി അതൊക്കെ പടം കഴിഞ്ഞല്ലേ.ആലോചിക്കാം.അതിരിക്കട്ടെ കഥയൊക്കെ ശരിയായോ ?
ഞാന്‍ ആളു ബുദ്ധിജീവി ആയതു കൊണ്ട് ഇപ്പോള്‍ ഇറങ്ങി കാശു വരുന്ന മണ്ടന്മാര്ക്കു വേണ്ടിയുള്ള മള്‍ടി താര/തറ ചിത്രങ്ങള്‍ ചെയ്യാന്‍ പാടാണ് .(വെയിറ്റ് പോകുന്ന ഒരു പരിപാടിക്കും എന്നെ കിട്ടില്ല ). ഒരു ആധുനിക സിനിമ അതാണ് എന്റെ ലക്ഷ്യം.അതായിത് കുറെ ആള്ക്കാര്, ഇവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല.അവസാനം വരെ ഇവര്‍ തമ്മിലൊന്നും ഒരു ബന്ധവും കാണില്ല.പരസ്പരം അറിയുന്നു പോലും ഇല്ല .അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് (ഇതിലെ ഒരു പ്രധാന കഥാപാത്രവും പരസ്പരം കാണുന്നില്ല.കണ്ടാല്‍ തന്നെ തിരിച്ചറിയുന്നില്ല ).പറ്റിയാല്‍ ഇതു ഒരു മത്സരമാക്കും.ഈ രഹസ്യം കണ്ടു പിടിച്ചു ജയിക്കുന്ന പ്രേക്ഷകന് ഓരോ ചെവി തോണ്ടി സമ്മാനം.അണ്ണാ മാര്‍ക്കെറ്റ് ചെയ്യാന്‍ അറിയണം ഇക്കാലത്ത്.അണ്ണന് നോക്കിക്കോണം ഈ പടം ഇറങ്ങുന്നതോടെ മലയാളത്തിന്റെ ആസ്ഥാന ബുദ്ധിജീവി താടി ഉണ്ടല്ലോ.അങ്ങേരു പിച്ച എടുത്തു പോകും . അല്ല പിന്നെ !!
ശരി നീ കഥ പറയെടെ.
ഒരു മലയോര കുടിയേറ്റ ഗ്രാമം അവിടെ നിന്നാണ് കഥ തുടങ്ങുന്നത്.കുറെ ആളുകള്‍ എന്ന് പറഞ്ഞല്ലോ അവര്‍ക്കെല്ലാം അവരുടെതായ പ്രശ്നങ്ങള്‍ ഉണ്ട് .(അത് പിന്നെ ആര്‍ക്കാ ഇല്ലാത്തെ എന്ന് ചോദിക്കരുത്). ഒരു ദിവസം രാവിലെ ഓരോരുത്തരും ഓരോ കാര്യങ്ങളുമായി പുറത്തിറങ്ങുന്നു.ഒരാള്‍ തലേന്ന് കിട്ടിയ കാശുമായി കുപ്പി വാങ്ങാനായി ബിവറേജസ് ലേക്ക് പോകാന്‍ ഇറങ്ങുന്നു വയസായ ഒരു അമ്മുമ്മ പെരുമല പള്ളിയില്‍ പോകാനായി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇറങ്ങുന്നു.റേഷന്‍ വാങ്ങുവാനായി കുട്ടികളെ ഉറക്കി കിടത്തിയിട്ട് ഇറങ്ങുന്ന ഒരു വീട്ടമ്മ.(കുട്ടികള്‍ കുറച്ചു കഴിയുമ്പോള്‍ ഉണര്‍ന്നു അമ്മയെ ഫോണില്‍ വിളിച്ചു "അമ്മെ വേഗം വരണേ അമ്മ കൂടി പോയാല്‍ ഞങ്ങള്‍ക്ക് പിന്നെ ആരുണ്ട്" തുടങ്ങിയ കരള്‍ അലിയിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ടിരിക്കും).ഗ്യാസ് കുറ്റി വാങ്ങാന്‍ പോകുന്ന ഒരു ഗ്രഹനാഥന് (ഇയാളെ ഭാര്യ ഇടയ്ക്കിടെ വിളിച്ചു "അച്ചായാ ദോശ മാവു പുളിച്ചു തുടങ്ങി എപ്പോളാ കുറ്റി കൊണ്ട് വരുന്നേ.കുട്ടികള്‍ വിശന്നു കരയുന്നു" എന്ന് ചോദിക്കും). ഇതിനിടെ കുപ്പി വാങ്ങാന്‍ ഇറങ്ങിയവന് കൂട്ടുകാരനെ ഫോണില്‍ വിളിച്ചു കുപ്പിയുമായി എത്തുമ്പോള്‍ അച്ചാറും മറ്റു ടച്ചിംഗ്സും എടുത്തു വെക്കാന്‍ പറയുന്നു.ആ കാള്‍ തെറ്റി ഇപ്പോ ആത്മഹത്യ ചെയ്തു ചെയ്തില്ല എന്ന മട്ടില്‍ നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വരുന്നു.ഈ വിവരം അറിയുന്ന പെണ്‍കുട്ടി ആത്മഹത്യാ വേണ്ടെന്നു വെക്കുകയും ഒരു അര മണികൂറിനകം കുപ്പി വാങ്ങാന്‍ പോയവനെ പ്രേമിക്കുകയും ചെയുന്നു (ഇനി യുവ തലമുറക്ക് പ്രേമം കണ്ടില്ല എന്ന് വേണ്ട ).അങ്ങനെ ആണ് പടം പോകുന്നത് .പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ എന്റെ ഭാര്യയുടെ ചേച്ചി അന്ന ചേടത്തിക്ക് ഒരു റോള്‍ വേണമെന്നു ഇപ്പോളെ ബുക്ക് ചെയ്തിട്ടുണ്ട് . പാവം... കൊച്ചിലെ മുതലുള്ള ആഗ്രഹമാ സിനിമയില്‍ അഭിനയിക്കണം എന്ന്.ഒരു റോള്‍ കൊടുത്തേക്കാം
എന്തുവാടെ ഇതു? ആദിയും അന്തവും ഒന്നും ഇല്ലാലോ?
അതല്ലേ പറഞ്ഞു വരുന്നത്.കേശവന് നമ്പൂതിരി ,ലൂക്കോസ്,ഷാജഹാന് എന്നിവരുടെ നേത്രുത്വത്തിലുള്ള ഒരു വിശാല തീവ്രവാദ മുന്നണി (ഏതെങ്കിലും ഒരുത്തന് മതിയായിരുന്നു .അപ്പോള്‍ എന്താ മറ്റേ ജാതിക്കാരനെ പറയാത്തത് എന്ന ചോദ്യം വരില്ലേ ?) ഇതേ ദിവസം വൈകുന്നേരം വരുന്ന തൊടുപുഴ - മൂലമറ്റം ഫാസ്റ്റില്‍ ബോംബ് വെച്ചു നാടിനെ നടുക്കാന്‍ പ്ലാന്‍ ചെയുന്നു .എന്നാല്‍ അവിടെയാണ് നമ്മുടെ നായകന് ഇടിവെട്ടു (ഇതാണ് പേര് ) രംഗത്ത് വരുന്നത്. ഇയാള്‍ക്കും ഉണ്ട് തികച്ചും വേദന നിറഞ്ഞ ഒരു കഥ .കുടുംബം ഏതാണ്ട് മുഴുവന്‍ തീവ്രവാദികള്‍ ബോംബ് വെച്ചു കൊന്നതാണ്.അതിനു ശേഷം ആരെ കണ്ടാലും തീവ്രവാദി ആണോ എന്ന് സംശയം . തീവ്രവാദി സംഘത്തില്‍ ഒരുത്തനെ കണ്ടു പതിവ് പോലെ സംശയം തോന്നി ഓടിക്കുന്നു.ആ പകല്‍ ഏതാണ്ട് മുഴുവന്‍ തന്നെ ഇടിവെട്ടു ആ തീവ്രവാദിയുടെ പുറകെ ഓടുകയാണ്.ഇടയ്ക്കിടെ മേലുദ്യോഗസ്ഥന് വിളിച്ചു വഴക്ക് പറയുന്നു ഇടിവെട്ടു തിരിച്ചു ചീത്ത വിളിക്കുന്നു .(നായകന് വട്ടന്‍ മാത്രമല്ല ധീരനും കൂടിയാണെന്ന് അറിയിക്കണ്ടേ).മുകളില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ എല്ലാം അവര്‍ ഇറങ്ങിയ കാര്യങ്ങള്‍ നടന്നും നടക്കാതെയും നമ്മുടെ തൊടുപുഴ മൂലമറ്റം ഫാസ്റ്റില്‍ കേറി വീട് പിടിക്കാന്‍ പ്ലാന്‍ ചെയുന്നു .ഒടുവില്‍ ആ ബോംബു ബസില്‍ പൊട്ടുന്നു.ഇടിവെട്ടും പരിസരത്ത് ഹാജര്‍ ആണ് .ആരൊക്കെ ചത്തു ആരൊക്കെ രക്ഷപ്പെട്ടു ഇതാണ് കഥയുടെ ക്ലൈമാക്സ് . അത് നമ്മള് കാണികളുടെ ഭാവനക്ക് വിട്ടു കൊടുക്കും എപ്പിടി ?
അനിയാ, ഒന്നും തോന്നരുത് . ഈ പടത്തിനു വേണ്ടി നീ ബുദ്ധി മുട്ടണം എന്നില്ല . മലയാള സിനിമയിലെ റിട്ടയേര്‍ഡ് ബുദ്ധിജീവി എന്ന് ഞാന്‍ കരുതുന്ന ശ്രീ ജയരാജ് തന്റെ ഏറ്റവും പുതിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലൂടെ ഈ കൃത്യം നിര്‍വഹിച്ചു കഴിഞ്ഞു .നീ പറഞ്ഞതില്‍ നിന്നും ഉള്ള പ്രധാന വ്യത്യാസം സ്ഥാലം മുംബൈയും സംഗതി ട്രെയിനും ആണെന്നാണ്
അയ്യോ അന്നോ ?
പിന്നെ അല്ലാതെ ? നിനക്ക് പ്രായോഗിക ജ്ഞാനം കുറവായത് കൊണ്ട് ജയരാജ് ചിന്തിച്ച പോലെയുള്ള ലോജിക് കൊണ്ട് വന്നിട്ടില്ല,പ്രത്യേകിച്ചു ക്ലൈമാക്സ്നോടടുത്ത് നായകന് കേദാര്‍ (മമ്മൂടി) ഒരു തീവ്രവാദി മരിക്കുന്നതിനു മുന്‍പ് രക്തം കൊണ്ട് കാര്‍ ജന്നലില്‍ എഴുതിയ ഒരു കോഡ് വായിച്ചു മനസിലാക്കുന്നുണ്ട്. പ്രിയദര്ശന് സാറിന്റെ ആദ്യ കാല പരമ കൂറ പടങ്ങളില്‍ പോലും ഇത്തരം കോമഡി രംഗം കാണാന്‍ കിട്ടില്ല (തീയറ്ററില്‍ കൂട്ട ചിരി ആയിരുന്നു ).സുഹാന എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് സബിത ജയരാജ് ആണോ എന്നറിയില്ല.കണ്ടിട്ട് അത് പോലെ തോന്നുന്നു . ആന്നെങ്കില് മഹാ കഷ്ട്ടം.ആയമ്മ മുംബയില്‍ ഏതോ സ്കൂളില്‍ പോയി അഭിനയം പഠിച്ചു വന്നതാണ് എന്ന് വായിച്ചു എന്നാ ഓര്‍മ്മ.ശാസ്ത്രീയമായ അഭിനയം ആയതു കൊണ്ടാകും എന്നിക്ക് വല്ലാതെ ബോര് അടിച്ചു.(ഇനി ഇവര്‍ ജയറാമിന്റെ നായികയായി അഭിനയിക്കുന്നു എന്നൊരു ഭീഷണിയും കണ്ടിരുന്നു.ജയറാമിന് അത്രയും കിട്ടിയാല്‍ പോര !!).ഇനി ഇതു സബിത ജയരാജ് അല്ലെങ്കില്‍ ബോര് അടിച്ചു എന്നതൊഴിച്ച് എല്ലാം പിന്‍വലിച്ചു മാപ്പും ചോദിച്ചു.
ഈ ചിത്രത്തിലെ ഏറ്റവും വലിയ പുതുമ ഫോണ്‍ ഉപയോഗിക്കാത്ത (അഥവാ ഫോണില്‍ സംസാരിക്കാത്ത)ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ ഇല്ല.(നാനോ വാങ്ങാന്‍ എവിടെ വരണം ?).അതിനു വേണ്ടി മാത്രം ആവണം ഒരു വേലക്കാരിയും അവരുടെ പുറകെ നടക്കുന്ന ഒരു ടാക്സി ഡ്രൈവറുടെയും സംഭാഷണം കൂടി കാണിക്കുന്നുണ്ട് .
എടെ നീ എങ്ങോട്ടാ ?
അണ്ണാ, ദൈവമേ.അറിവില്ലാതെ പറഞ്ഞതൊക്കെ ക്ഷമിക്കണം. കാളകൂടം മുതലാളി വരുന്നതിനു മുന്‍പ് രാജി കത്ത് എടുത്തു കീറി കളയണം.പിന്നെ പോയിരുന്നു ചിത്രവിദ്വേഷം എഴുതട്ടെ.പച്ചരി വാങ്ങണ്ടേ അണ്ണാ? ഇവന്മാര് ഒക്കെ ഇങ്ങനെ തുടങ്ങിയാല്‍ ബാക്കിയുള്ളവന് എങ്ങനെ പിഴച്ചു പോകും? ശരി ബാക്കി ഒക്കെ ഗാനങ്ങള്‍ ....
അനിയാ പാട്ടല്ല അത് കൊണ്ട് തള്ളുന്ന സ്ഥലമാണ് ഉഗ്രന്‍.ഇവിടെ സംഭവങ്ങള്‍ ചൂട് പിടിച്ചു ഇരിക്കുമ്പോളാണ് നായകന്റെ ഫ്ലാഷ് ബാക്ക്. പോരാത്തതിനു ഒരു പാട്ടും!!!.(ഭഗവന്‍ എന്നാ ചിത്രത്തില്‍ സമാനസാഹചര്യങ്ങളില്‍ ലക്ഷ്മി ഗോപാല സ്വാമി ഒരു ഗാനം ആലപിക്കുന്നുണ്ട് ).ഇടവേള കൊണ്ട് നിര്‍ത്തുന്ന സ്ഥലമാണ് ചിരി ഉണര്‍ത്തുന്ന വേറൊരു സ്ഥലം .(ശിക്കാരി ശംഭു പുലിയുടെ മേല്‍ ചാടി വീഴുന്ന പോലുള്ള രംഗം).നീല ഷര്‍ട്ട് ധരിച്ചവന്റെ (പ്രഥമ ദ്രിഷ്ട്യ സംശയം തോന്നിക്കുന്ന തീവ്രവാദി)കൈയില്‍ ഐ ഡി ഇല്ല എന്ന് പറഞ്ഞു അവനെ ഇടിക്കുന്ന ഇടി!! പാവം തോന്നും .ശരിക്കും മമ്മുട്ടി ശിക്കാരി ശംഭു ആയി ജീവിക്കുകയാണ് ഈ ചിത്രത്തില്‍ തീയട്ടെരില്‍ വലിയ ജനം ഒന്നും ഇല്ലായിരുന്നു എങ്കിലും രണ്ടു മൂന്ന് ജീന്‍സ് ധാരിണികള്‍ ഉണ്ടായിരുന്നു. ഇവളുമാര്‍ക്ക് ഒക്കെ ഇങ്ങനെ തന്നെ വേണം !!!!
ചുരുക്കത്തില്‍ ...?
മമ്മുട്ടിയുടെ ഈ വര്‍ഷത്തെ ഹാട്രിക്ക് കൂറ ചിത്രം . ഈ മൂന്ന് ചിത്രങ്ങളില്‍ ഏതാണ് ഏറ്റവും കൂറ എന്ന് ചിത്രവിദ്വേഷത്തില്‍ നിനക്ക് ഒരു പോള്‍ നടത്താവുന്നതാണ്
ഈ പരാജയങ്ങളില്‍ നിന്നും ഒരു കാര്യം മനസിലാക്കാം. കൂളിംഗ് ഗ്ലാസ്സ്, ബൈക്ക്, തോക്ക് ഇവയുമായാണ് മമ്മൂട്ടി നായകനെ അവതരിപ്പിക്കുന്നതെങ്കില്‍ പരാജയം ഉറപ്പാണ്. ആഗസ്റ്റ് 15, ഡബിള്‍സ്, ഇപ്പോള്‍ ദ് ട്രയിന്‍. നോക്കൂ ഈ മൂന്ന് സിനിമകളിലും മേല്പ്പറഞ്ഞവയുണ്ട്.
ReplyDeleteഞങ്ങളെപ്പോലെയുള്ള കാമുകന്മാര്ക്ക് ഇത്തരം ചിത്രങ്ങള്‍ ഒരു സുവര്‍ണ്ണാവസരമാണ്. ഗേള്ഫ്രണ്ട്നെയും കൊണ്ട് പടത്തിനു വന്നാല്‍ സ്വസ്ഥമായി ഇരുന്നു സൊള്ളാല്ലോ? തിയേറ്ററില്‍ വേറെ ആരും ഉണ്ടാവില്ലല്ലോ? യേത്?
ReplyDeleteഈ വയസ്സന്മാരുടെ ഒരു കാര്യം... നിര്‍ത്തി വീട്ടില്‍ ഇരുന്നൂടെ? അല്ലെങ്കില്‍ കാവ്യചെചിയുടെ അച്ഛനായി അഭിനയിചൂടെ?
ReplyDeleteഎന്ത്പറ്റി Comments കുറവാണല്ലോ, അമ്മാവന്മാരുടെ Fans association ആളുകള്‍ എല്ലാം ഉറങ്ങിപോയോ
ReplyDeleteമിനിമം കാവ്യചേച്ചിയുടെ മകന് ആയി അഭിനൈയിചിട്ടെ ഈ സൂപ്പര്‍ അപ്പൂപ്പന്മാര് പോവു എന്ന കാര്യത്തില്‍ പ്രേക്ഷകന് എന്തെങ്കിലും സംശയം ഉണ്ടോ ? പോട്ടെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ ? അതിനു മുന്‍പ് പടം പൊളിഞ്ഞു ഇവര്‍ ഔട്ട് ആയി പോവും എന്നാണ് മറുപടി എങ്കില്‍ നടക്കില്ല മക്കളെ ...സ്വന്തമായി പടം പിടിച്ചു സ്വന്തം തിയേറ്ററില്‍ അങ്ങ് ഓടിച്ചു കലയും കാണാന്‍ ആള് ഇല്ലെങ്കിലും . പിന്നെ എങ്ങിനെ ഔട്ട് ആവാന്‍ ആണ് ? ഹാ ഹാ ഹാ ഹ നമ്മലോടാണോ കളി ?
ReplyDeleteതകര്‍പ്പന്‍ എഴുത്ത്
ReplyDelete(എന്നു പതിവു പോലെ പറയുന്നു) ;) :)
ജീന്‍സ് ധാരിണികള്‍ക്ക് മാത്രമല്ല നിങ്ങള്‍ക്കും ഇത് തന്നെ വേണം
ReplyDelete