Friday, May 6, 2011

മാണിക്യക്കല്ല്- Maanikkya Kallu

ഹലോ ഒന്ന് നിന്നേ ...

അനിയാ നീയോ ? എന്താടെ ?

അണ്ണാ, നിങ്ങള്‍ സിനിമ കാണല്‍ നിര്‍ത്തിയെന്നോ. വേതാള കഥ പോലെയുള്ള എന്തോ സീരിയല്‍ എടുക്കുവാന്നെന്നോ മറ്റോ കേട്ടല്ലോ ശരിയാണോ ?

ഒന്ന് പോടെ .സത്യം പറഞ്ഞാല്‍ മലയാള സിനിമ കാണുന്നത് വന്നു വന്നു ശകലം റിസ്ക്‌ ഉള്ള ഏര്‍പ്പടായിട്ടുന്ടെങ്കിലും, വിടുന്നില്ല . ഇന്നലെ പോയി മാണിക്യക്കല്ല് എന്ന പടം കണ്ടു .

ആ പടം ഇറങ്ങിയോ ? ഇറങ്ങുന്ന വാര്‍ത്ത‍ ഒന്നും കണ്ടില്ലല്ലോ .

ഞാനും രാവിലെ പത്രം കണ്ടപ്പോള അല്ലേ അറിഞ്ഞേ.തിരകഥ സംവിധാനം എം മോഹനന്‍.കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം അദേഹം സ്വന്തമായി കഥ തിരകഥ സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രമാണ് ഇതു .പ്രിഥ്വിരാജ്, സംവൃത സുനില്‍ ,നെടുമുടി വേണു ,ജഗതി , സലിം കുമാര്‍, ജഗദീഷ്, അനില്‍ മുരളി തുടങ്ങിയവര്‍ ഒക്കെയാണ് ഈ ചിത്രത്തിലെ താരങ്ങള്‍ , ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍ , രമേശ്‌ കാവില്‍ , സംഗീത സംവിധാനം എം ജയചന്ദ്രന്‍ .

അണ്ണാ. ഈ സ്ഥിതി വിവര കണക്കുകള്‍ കേള്‍ക്കാനല്ല ഞാന്‍ എങ്ങോട്ട് വന്നത്.പടം എങ്ങനെ ? അത് പറ .

പറയാമല്ലോ.ഈ ചിത്രം പറയന്ന കഥ, നശിച്ചു കൊണ്ടിരിക്കുന്ന, സ്ഥിരമായി നൂറു ശതമാനം പരാജയം ഏറ്റു വാങ്ങുന്ന , വണ്ണാന്‍മല എന്ന കുഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളും അവിടേക്ക് അധ്യാപകനായി വരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകനെയും പറ്റിയുള്ളതാണ്.കുത്തഴിഞ്ഞു കിടക്കുന്ന ആ സര്‍ക്കാര്‍ വിദ്യാലയം വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ എങ്ങനെ നന്നക്കിയെടുക്കുന്നു എന്നതാണ് ഈ ചിത്രം രണ്ടര മണികൂര്‍ കൊണ്ട് പറയുന്നത്. ക്ലാസ്സെടുക്കുക എന്നതൊഴിച്ച് വേറെ ഒത്തിരി തൊഴില്‍ അഥവാ സൈഡ് ബിസ്നെസ്സ്കളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍.പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത വിദ്യാര്‍ഥികള്‍ . അങ്ങനെയുള്ള ഒരു ലോകത്തേക്കാണ്‌ വിനയചന്ദ്രന്‍ എത്തുന്നത്‌ .ഈ ചിത്രത്തിന്റെ കഥയുടെ വിശദാംശങ്ങള്‍ പലയിടത്തും വിവരിക്കപ്പെട്ടത് കൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല

ഈ ചിത്രം വേറെ ആരു കണ്ടില്ല എങ്കിലും ശ്രീ സത്യന്‍ അന്തിക്കാട്‌ കണ്ടിരുന്നുവെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട് . അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എന്താണ് സമീപകാലത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഒരു പക്ഷെ ഈ കൊച്ചു ചിത്രം അദേഹത്തെ സഹായിച്ചേക്കാം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പഴയ സത്യന്‍ അന്തിക്കാട്‌ ചിത്രം കണ്ടിറങ്ങുന്ന സുഖത്തില്‍ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയും എന്നാണ് എന്‍റെ അഭിപ്രായം .ക്യാമറ അതി മനോഹരം , നല്ല പാട്ടുകള്‍ (നായകനും നായികയും നൃത്തം ചെയുന്ന ഗാനത്തിന്റെ കുളമാക്കിയ ചിത്രീകരണം ഞാന്‍ അങ്ങ് ക്ഷമിച്ചു !!!!) പിന്നെ ......

ഒന്ന് നിന്നേ....... ഒരു നിമിഷം ഈ ചിത്രം ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രവുമായി ഭയങ്കര സാമ്യം ഉള്ളത് കൊണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണല്ലോ വലിയ അണ്ണന്‍മാര്‍ ഒക്കെ പറയുന്നേ . അതിനേ പറ്റി.....

അനിയാ നീ സംഭവം ബുദ്ധി ജീവി തന്നെ സമ്മതിച്ചു . ഗാന്ധി നഗര്‍ സെക്കന്റ്‌ സ്രീറ്റ് എന്ന പടത്തിന്റെ ടെമ്പ്ലേറ്റ്ല്‍ ( തൊഴില്‍രഹിതന്‍ ഒരു കള്ളത്തരം കാണിച്ചു ഒരു പുതിയ സ്ഥലത്ത് ജോലിക്കായി എത്തുകയും പതുക്കെ പതുക്കെ അവിടുത്തെ പ്രശ്നങ്ങളില്‍ പങ്കാളി ആകുകയും ചെയുന്ന സംഭവം) എടുത്ത ഒരു ചിത്രമാണ് ഈ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ആ ചിത്രവും , അതിലെ സാള്‍ട്ട് മംഗോ ട്രീ തമാശയും ഒക്കെ അക്കാലത്തു നമ്മെ രസിപ്പിച്ചു എന്നതും സത്യമാണ് . എന്നാല്‍ ഈ ചിത്രം തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയത്തെയാണ് അവതരിപ്പിക്കുനത് അല്ലെങ്കില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്ന് വെച്ചാല്‍ ......

അനിയാ ,ദാഹജലം കുപ്പിയില്‍ ആക്കി വില്‍ക്കുന്ന നമ്മുടെ കാലത്ത് പതുക്കെ അപ്രത്യക്ഷം ആകുന്ന പൊതു പൈപ്പുകള്‍ പോലെ, സ്വകാര്യ സ്ക്കൂളുകളുടെ ഇരമ്പി കയറ്റത്തില്‍ കുട്ടികളെ കിട്ടാതെ പതിയെ പതിയെ അടച്ചു പൂട്ടപ്പെടുന്ന സര്‍ക്കാര്‍ സ്കൂളുകള്‍, അവയെ കുറിച്ച് എപ്പോളെങ്കിലും നമ്മള്‍ ഓര്‍ത്തിട്ടുണ്ടോ ? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ വാനോളം പുകഴ്ത്തുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളും കൊച്ചു മക്കളും പഠിക്കുന്നത് ഇതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ . തങ്ങളുടെ രണ്ടു മക്കളെയും സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരായ എന്‍റെ മാതാപിതാക്കള്‍ പോലും ഇന്നു എന്‍റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിനു എതിരാണ്.ഒന്നാം ക്ലാസ്സില്‍, നഗരത്തില്‍ ഒരു ഇടത്തരം സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന എന്‍റെ കുട്ടിക്ക് ഞാന്‍ കൊടുക്കുന്ന ഫീസ്‌ വര്‍ഷം ഏതാണ്ട് ഇരുപതിനായിരം രൂപ വരും . ഈ ഫീസ്‌ എന്നിക്ക് കൊടുക്കാന്‍ കഴിയുന്നത്‌ അമേരിക്ക ഇന്ത്യയിലേക്ക്‌ സോഫ്റ്റ്‌വെയര്‍ കൂലിപ്പണി തരുന്നത് കൊണ്ടാണ്.നാളെ അത് ഇല്ലാതായാലോ? സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിലും ഭേദം വല്ല തൊഴിലും പഠിക്കാന്‍ വിടുന്നതാണ് എന്നാണ് പൊതുവേയുള്ള ധാരണ .ചുരുക്കത്തില്‍ വെള്ളം വാങ്ങാന്‍ കാശില്ലാതെ ആകുന്ന കാലത്ത് (പണ്ടേ ഇല്ലാത്തവന്‍ പോയി ചാകട്ടെ നാശം !!) പൊതു പൈപ്പുകള്‍ ഇല്ലെങ്കില്‍ വെള്ളം കുടി മുട്ടും എന്ന് ചുരുക്കം .മാനസിക സമ്മര്‍ദം കൂടുന്നത് കൊണ്ടോ ഉച്ച കഞ്ഞിക്കു പിക്കിള്‍സ് ഇല്ലാത്തത് കൊണ്ടോ അല്ല സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് .മറിച്ചു ഇന്നത്തെ സമൂഹത്തില്‍ ജീവിച്ചു പോകാനുള്ള സംഗതി (അതാണല്ലോ ഇപ്പോളത്തെ ഒരു വാക്ക് ) ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കിട്ടും എന്ന് ആളുകള്‍ക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്

അതൊക്കെ ശരി . എന്നാലും ഒരാള്‍ വന്നിട്ട് ഒറ്റയ്ക്ക് ഈ പൊളിഞ്ഞ സ്കൂള്‍ നന്നാകുക എന്നൊക്കെ പറഞ്ഞാല്‍ ......

അനിയാ , ഞാന്‍ പഠിച്ച SMV HS എന്ന സര്‍ക്കാര്‍ സ്കൂളില്‍ , ഹെഡ് മാസ്റ്റര്‍ടെ മുറിയില്‍ ഒരു പൂര്‍ണകായ ചിത്രം വെച്ചിട്ടുണ്ട് എണ്‍പതുകളില്‍ ആ സ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ വേലായുധന്‍ തമ്പി എന്ന അധ്യാപകന്‍റെ ആണ് ആ ചിത്രം . വളരെ മോശം ആയിരുന്ന (സാമൂഹ്യ വിരുദ്ധരെ വാര്‍ത്തെടുക്കുന്ന സ്കൂള്‍ എന്ന് പോലും അറിയപ്പെട്ടിരുന്ന) പ്രസ്തുത സ്കൂള്‍ വര്‍ഷത്തില്‍ എണ്പതു- തൊണ്ണൂറു ശതമാനം എങ്കിലും വിജയം നേടാന്‍ പ്രാപ്തം ആക്കിയ ഒരാള്‍ എന്ന നിലയില്‍ അദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നു. അപ്പോള്‍ ഇതൊക്കെ നടക്കും.നടത്തണം എന്ന് ഇച്ഛാശക്തിയുള്ള ഒറ്റ ഒരാള്‍ മതി എന്നാണ് എന്‍റെ അനുഭവം

അല്ല, എന്നാല്‍ ഈ സാറന്മാര്‍ക്ക്‌ ഒക്കെ സൈഡ് ബിസ്നെസ്സ് ഒക്കെ പണ്ടും കണ്ടതല്ലേ നമ്മള്‍ ?

കുട്ടികള്‍ ഇല്ലാത്ത , അധ്യയനം ഒരു വഴിപാട്‌ പോലെ നടക്കുന്ന ഒരു സ്കൂളില്‍ അധ്യാപകര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളില്‍ വന്നു ആകാശം നോക്കിയിരിക്കുന്നു എന്ന് വ്യത്യസ്തതക്ക് വേണ്ടി കാണിച്ചാല്‍, ഇവനൊക്കെ വേറെ ഒരു ജോലിയും ഇല്ലെ ? എന്ന് കണ്ടിരിക്കുന്ന നമ്മള്‍ തന്നെ ചോദിക്കില്ലേ.

അപ്പോള്‍ അഭിനയം ....?

എല്ലാവരും നന്നായിട്ടുണ്ട് . സലിം കുമാര്‍ പോലും തന്‍റെ റോള്‍ ( സ്കൂളിലെ പ്യൂണ്‍) നന്നായി ചെയ്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ .പ്രിഥ്വിരാജ് തന്‍റെ റോള്‍ തികഞ്ഞ പക്വതയോടെ, ഒരു സാധാരണ മനുഷ്യനെ പോലെ, ചെയ്തു എന്നാണ് എന്നിക്ക് തോന്നിയത് . അഭിനയത്തില്‍ സംവൃതാ സുനിലിന്‍റെ പരിമിതികള്‍ ഈ ചിത്രത്തില്‍ വെളിവാകുന്നു എങ്കിലും ഒരു വിധം ഒപ്പിച്ചിടുണ്ട്.ജഗദീഷിനെ സഹിക്കാന്‍ പാടായി വരുന്നു

ഇനി ഈ ചിത്രത്തിന്റെ കുറവുകളെ പറ്റി.

ഒരു സംവിധായകന്‍ എന്ന നിലയില്‍ മോഹനന്‍ നിലവാരം പുലര്‍ത്തുന്നു എങ്കിലും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദേഹം ഇനിയും മുന്നോട്ടു വരേണ്ടതുണ്ട് . നല്ല രീതിയില്‍ ഒരുക്കിയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ മോഹന്‍ കാണിച്ച കൈയടക്കം നഷ്ടം ആകുന്ന പോലെയുണ്ട്. പല കഥാപാത്രങ്ങളുടെയും മാറ്റം വലിയ പ്രകോപനം ഇല്ലാതെയാണ് എന്നത് ഒരു ഉദാഹരണം . വിനയ ചന്ദ്രനും ചാന്ദ്നിയും തമ്മിലുള്ള ബന്ധ - പ്രണയത്തിനു അധികം സമയം കളയാതെ. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വരുന്ന മാറ്റത്തിനു (കുറച്ചു പേര്‍ക്കെങ്കിലും ) കുറച്ചു കാരണങ്ങള്‍ കണ്ടെത്തിയിരുന്നു എങ്കില്‍ നന്നായേനെ .ഇന്നത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ എന്ത് കൊണ്ട് വിജനം ആയിത്തീരുന്നു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കുറച്ചു കൂടി വ്യക്തത ഉള്ളത് ആക്കാമായിരുന്നു .ക്ലൈമാക്സ്‌ രംഗങ്ങളില്‍ ആദ്യമായി തിരകഥ എഴുതുന്ന ഒരാളിന്റെ കുറവുകള്‍ തികച്ചും പ്രകടമാണ്

പിന്നെ ചിത്രം തുടങ്ങുമ്പോള്‍ തന്നെ അവസാനം എങ്ങനെ ആകും എന്ന് ഊഹിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയും എങ്കില്‍ പോലും ഒടുവില്‍ അത് സംഭവിക്കുമ്പോള്‍ നമ്മുടെ (കുറഞ്ഞ പക്ഷം എന്‍റെ) മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു ചെറു കണികയെങ്കിലും വിരിയുന്നു എങ്കില്‍ അത് ഈ സിനിമയുടെ വിജയമാണ്

അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

ഇപ്പോളത്തെ മലയാള സിനിമ നിലവാരം ഒക്കെ നോക്കിയാല്‍ വളരെ നല്ല സിനിമ എന്ന് പറയാവുന്ന , ഒരു നല്ല തിരക്കഥാകൃത്തിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ മികച്ച ഒരു ചിത്രമായി മറുമായിരുന്ന ഒരു പാവം ചിത്രം. ഈ ചിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉത്ക്കൊണ്ടാല്‍ ശ്രീ മോഹനനില്‍ നിന്നും നല്ലൊരു സംവിധായകനെ മലയാളത്തിനു ലഭിച്ചേക്കും

24 comments:

 1. ഇതേ ചിത്രം സൂപ്പര്‍ സ്റാര്‍ ചെയ്‌താല്‍ പറയും ഒരുതരം സെല്‍ഫ്‌ ബൂസ്റിംഗ് ആണ് നടത്തുന്നത് എന്ന് ..പ്രിത്വിരാജ്‌ ആയാല്‍ കുഴപ്പം ഇല്ലല്ലോ അയാള്‍ക്ക് എന്തും ആകാമല്ലോ .

  ഈ നായകന്‍ പതിവിലും ബുദ്ദിമാനും മാന്യനും , സാമൂഹ്യ പരിഷ്കര്‍ത്താവും ആവുക എന്ന മുടന്തന്‍ ന്യായം ഈ നൂറ്റാണ്ടിലും ചെലവാക്കാന്‍ നോക്കരുത്

  ReplyDelete
 2. എങ്കിലും ഈ സിനിമയ്ക്ക് ഒരു സന്ദേശമുണ്ട്. നല്ല സിനിമയ്ക്കായുള്ള ഒരു ശ്രമമുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചുസിനിമ. അതിനെ അംഗീകരിക്കുകയാണ് പ്രേക്ഷകരെന്ന നിലയിലുള്ള ധര്‍മം. എങ്കിലേ നല്ല സിനിമയുടെ പച്ചത്തുരുത്തുകള്‍ ഇടയ്ക്കിടെയെങ്കിലും കണ്ടുമുട്ടാന്‍ കഴിയൂ....പക്ഷെ Theatril തീരെ ആളനക്കമില്ല

  ReplyDelete
 3. എങ്കിലും ഈ സിനിമയ്ക്ക് ഒരു സന്ദേശമുണ്ട്. നല്ല സിനിമയ്ക്കായുള്ള ഒരു ശ്രമമുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചുസിനിമ. അതിനെ അംഗീകരിക്കുകയാണ് പ്രേക്ഷകരെന്ന നിലയിലുള്ള ധര്‍മം. എങ്കിലേ നല്ല സിനിമയുടെ പച്ചത്തുരുത്തുകള്‍ ഇടയ്ക്കിടെയെങ്കിലും കണ്ടുമുട്ടാന്‍ കഴിയൂ....പക്ഷെ Theatril തീരെ ആളനക്കമില്ല

  ReplyDelete
 4. നമ്മുടെ പ്രേക്ഷകന്‍ തന്നെ പണ്ട് ലൈഫ്‌ ഈസ്‌ ബ്യുടിഫുള്‍ എന്ന സിനിമയെയും ത്രീ ഇടിയട്സ് എന്ന സിനിമയെയും താരതമ്യം ചെയ്തു പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞിട്ടുണ്ട് ഒരു കാര്യം ..മലയാള സിനിമയില്‍ നായകന് ഒരു സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കവല പ്രസംഗം നടത്തേണ്ട ആവശ്യത്തെ പറ്റി . ഈ പടത്തിലെ പ്രസംഗ രംഗങ്ങള്‍ തീര്‍ത്തും ബോര്‍ ആണ് . യുവ നടന്റെ സിനിമയില്‍ കവല പ്രസംഗവും സാമൂഹിക പരിഷ്കരണവും , നായകന്‍ പതിവിലും ബുദ്ദിമാനും ഒക്കെ ആവാം ..

  ReplyDelete
 5. ഒരു കാര്യം പറയാന്‍ മറന്നു, ഇതില്‍ സുരാജ് ഇല്ല, അതുകൊണ്ട് തന്നെ സിനിമ കാണാന്‍ ബോറടിയില്ല....ജഗതീഷ്‌ ഓവറാണ്

  ReplyDelete
 6. "..പ്രിഥ്വിരാജ് തന്‍റെ റോള്‍ തികഞ്ഞ പക്വതയോടെ, ഒരു സാധാരണ മനുഷ്യനെ പോലെ, ചെയ്തു എന്നാണ് എന്നിക്ക് തോന്നിയത്..."

  അതുപിന്നെ അങ്ങനെയല്ലേ വരൂ? കാക്കയ്ക്കും തന്‍ കുഞ്ഞ്...

  ReplyDelete
 7. ക്രിസ്റ്റിMay 8, 2011 at 4:39 AM

  കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് ...ആ ന്യായത്തില്‍ ചിന്തിച്ചാല്‍ ക്രിസ്ത്യന്‍ ബ്രദര്‍സ് , ചൈനാ ടൌണ്‍ എന്നീ സിനിമകളില്‍ ഒക്കെ മോഹന്‍ലാല്‍ കലക്കി എന്ന് പറയുന്നവര്‍ മോഹന്‍ലാലിന്റെ മാതാ പിതാക്കളാണോ ? ആണെങ്കില്‍ ഈ ബ്ലോഗുകളില്‍ ആ പടങ്ങളൊക്കെ തകര്‍പ്പന്‍ എന്ന് സ്ഥാപിക്കാന്‍ പാട് പെടുന്ന കമന്റുകള്‍ എണ്ണി ലാലേട്ടന്‍ പാട് പെടുമല്ലോ

  ReplyDelete
 8. ക്രിസ്റ്റിMay 8, 2011 at 4:43 AM

  അഭ്യന്തര മന്ത്രിയുടെ വീട്ടില്‍ കയറി വെടി പൊട്ടിച്ചു നടത്തുന്ന കവല പ്രസംഗം മോഡല്‍ സംഭാഷണങ്ങള്‍ മാണിക്ക്യക്കല്ലില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് .പിന്നെ ലൈഫ് ഇസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച , എല്ലാം അറിയുന്ന ദൈവതുല്യനായ വിനയചന്ദ്രന്‍ അല്ല മാണിക്ക്യക്കല്ലിലെ പാവം വിനയചന്ദ്രന്‍ മാഷ്‌ .

  ReplyDelete
 9. ഹാ.... എന്താ സ്നേഹം പാവം ചാക്കോച്ചനോട്. ട്രാഫിക്‌, എല്‍സമ്മ എന്നീ ചിത്രങ്ങള്‍ ഇറങ്ങിയപ്പോള്‍ ഈ സ്നേഹം ഒക്കെ എവിടെ ആയിരുന്നു ?
  മലയാള സിനിമയില്‍ ഒരു കാലത്ത് ഇന്നത്തെ സൂപ്പര്‍ താര വയോധികരെകാളും നിരവധി ഹിറ്റുകള്‍ കൊടുത്ത ശങ്കര്‍ ആ കാലത്ത് എന്താ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപെടാതെ? ശങ്കറിന് അഭിനയിക്കാന്‍ അറിയില്ലായിരുന്നു എന്ന് മാത്രം പറയല്ലേ . ആ ക്കാലത്ത് ഇവന്മാരും ഒട്ടും മോശം ആയിരുന്നില്ല .
  ഇനി ആ കാലത്ത് സൂപ്പര്‍ താരം എന്ന സംഗതി ഇല്ലായിരുന്നു എങ്കില്‍ മേലെ പറമ്പില്‍,ഇരട്ട കുട്ടികളുടെ,ദില്ലിവാല,തൂവല്‍ കൊട്ടാരം .. കഥ നായകന്‍ വരെ ഉള്ള തുടര്‍ച്ച ആയുള്ള ഹിറ്റുകളുടെ നീണ്ട നിരയുള്ള ജയറാമിനെ ആ കാലത്ത് പോലും ആരും സൂപ്പര്‍ താരം എന്ന് പറഞ്ഞില്ലല്ലോ.

  ഇന്നലെ ചിത്രം കണ്ടു.കുടുംബസമേതം പോയി കാണാവുന്ന ഒരു നല്ല ചിത്രം അത്രെ പറയാനുള്ളൂ.കൂടുതല്‍ നന്നാക്കാമായിരുന്നു.എങ്കില്‍ പോലും പടം കാണാന്‍ പോകുന്നവര്‍ക്ക് പഴയ മലയാള സിനിമയിലെ ബലാല്‍സംഗം ചെയ്യപ്പെട്ട നായികയെ പോലെ ഇറങ്ങി പോകേണ്ടി വരില്ല . അത്രയും ഉറപ്പു .

  ReplyDelete
 10. പാടങ്ങൾക്ക് പച്ചപ്പ് കൂട്ടാനായി ഫ്രേമിൽ പച്ച വാരി തേച്ചപ്പൊ എല്ലാർടെ മുഖത്തും പച്ചച്ച.
  ഒരു നല്ല ഓർമ്മപ്പെടുത്തൽ. തിരക്കഥയും എഡിറ്റിങ്ങും സംവിധാനവും ക്യാമറയുമെല്ലാം പിന്നിൽ തന്നെ. അനാവശ്യ പാട്ടുകളും സീനുകളും. എന്തൊക്കെയായാലും അഭിനന്ദനാർഹമാണ് ഈ പരിശ്രമം.

  ReplyDelete
 11. രാഹുല്‍May 8, 2011 at 9:44 AM

  സിനിമ ഇന്നലെ കണ്ടു. കൊള്ളാം. പക്ഷെ ഇതിന്റെ സാമൂഹിക പ്രസക്തി പ്രേക്ഷകന്‍ പറയുന്നത് പോലെയുണ്ടോ ? എന്റെ നാട്ടിലെ സര്‍ക്കാര്‍ സ്കൂള്‍ ഒരു കാലത്ത് ഇപ്പറയുന്നത്‌ പോലെയായിരുന്നു. പക്ഷെ ഇന്ന് വളരെ മാറ്റം വന്നു, ധാരാളം കുട്ടികള്‍ പഠിക്കുന്ന ഒരു മികവുറ്റ സരസ്വതി ക്ഷേത്രമായി അത് മാറിക്കഴിഞ്ഞു. ഇത് മനസ്സില്ലുള്ള എനിക്ക് പടം കണ്ടപ്പോള്‍ പഴയ സബ്ജെക്റ്റ് ആയി തോന്നിപ്പോയി (-:

  പിന്നെ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയുമായുള്ള സാദൃശൄ൦ നന്നായി തോന്നി. ആ സിനിമയെ ഇതില്‍ നിന്നും വ്യത്യസ്തമാക്കുന്നത് മേനക അഭിനയിച്ച സ്ത്രീ കഥാപാത്രത്തിന്റെ മേന്മയാണ്. സംവൃതയുടെ "ചാന്ദ്നി" വെറുതെ ഒരു നായിക എന്ന ലൈന്‍ ആണ്.

  ക്രിസ്ടിയും, ചൈനയും അരങ്ങു തകര്‍ക്കുമ്പോള്‍ (ഇപ്പോഴും നന്നായി ഓടുന്നു എന്ന് കേട്ടു. ഖേദമുണ്ട്), ഇത്തരത്തില്‍ ആത്മാര്‍ഥതയുള്ള സിനിമകള്‍ അഭിനന്ദനാര്‍ഹം തന്നെ.

  ReplyDelete
 12. രാജുമോനെ,

  അമ്മച്ചിയുടെ ബ്ലോഗില്‍ കമന്റാന്‍ എന്തിനാ ക്രിസ്റ്റി എന്നൊരു കള്ളപ്പേര്? ആ പേരൊക്കെ വേറെ ആണുങ്ങള്‍ അനശ്വരമാക്കിക്കഴിഞ്ഞു..

  ReplyDelete
 13. ക്രിസ്റ്റിMay 8, 2011 at 2:36 PM

  അമ്മച്ചിയുടെതാണോ , അപ്പച്ചന്റെതാണോ ബ്ലോഗ്‌ എന്ന് പ്രേക്ഷകന്‍ പറയട്ടെ . ഒരു സംശയം , ഇനി അമ്മച്ചിയുടെ ബ്ലോഗ്‌ ആണെന്ന് തന്നെ ഇരിക്കട്ടെ. ഞാന്‍ പ്രിഥ്വിരാജ് ക്രിസ്റ്റി എന്നാ കള്ളപ്പേരില്‍ എഴുതുന്നത്‌ തന്നെ എന്നും? കമന്റ് മോഡറേഷന്‍ ഉള്ള ഈ ബ്ലോഗില്‍ മുകളിലെ അനോണിയുടെ കമന്റ് വെളിച്ചം കാണുമോ? ഇത്തരത്തില്‍ മോഴയെ കൊമ്പന്‍ എന്ന് തെറ്റിദ്ധരിക്കുന്ന പോഴന്മാര്‍ ഉള്ളത് കൊണ്ട് മാത്രമാണ് ,കൊള്ളാവുന്ന പേരുകള്‍ മൊത്തത്തില്‍ നാരീ ഭാവമുള്ള ആണുങ്ങള്‍ പൊന്നാക്കി , അനശ്വരമാക്കി എന്നൊക്കെ തോന്നുന്നത് . ആ തോന്നല്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും. മലയാള സിനിമയുടെ കഷ്ടകാലം . സാരമില്ല , ഏതെങ്കിലും കാലത്ത് ഇവര്‍ക്കൊക്കെ വകതിരുവ് ,സാമാന്യ ബുദ്ധി എന്നിവയൊക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

  ReplyDelete
 14. നാരി ഭാവം ഉള്ള അനുങ്ങലോ ? അതാരാ വ്യക്തം ആക്കാമോ ? പിന്നെ അനശ്വരം ആക്കുക എന്ന് പറഞ്ഞാല്‍ എന്താണ് മോനെ ?

  നമ്മള്‍ ഇന്നും നാടോടിക്കാറ്റ്, ഗാന്ദിനഗര്‍, രാജാവിന്റെ മകന്‍, അമരം എന്നീ ചിത്രങ്ങളെ ഇരുപതും ഇരുപത്തി അഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുന്നു . കിരീടത്തിലെ സേതുമാധവന്‍ ഒക്കെ ഇന്നും നിറഞ്ഞു നില്‍ക്കുന്നു .


  ഒന്ന് ചോദിക്കട്ടെ സുഹൃത്തേ ഇന്ന് പ്രിത്വിരാജ്‌ അവതരിപ്പിക്കുന്ന ഏതെന്കിലും കഥാപാത്രം ഒരു ഇരുപത്തിഅഞ്ചു വര്ഷം കഴിഞ്ഞാല്‍ ഇങ്ങിനെ അനശ്വരം ആയി നിക്കുമോ ? അവയുടെ പേര് പോലും ജനങ്ങള്‍ ഓര്‍ക്കുമോ ? പോട്ടെ അവന്റെ ബ്രഹ്മാണ്ട ഹിറ്റ്‌ എന്ന് അവന്‍ തന്നെ പറയുന്ന ഉറുമി ഒരു പത്തു വര്‍ഷത്തിനപ്പുറം ഉള്ള പിള്ളേര്‍ ഓര്‍ക്കുമോ ? പുല്ലു വില കൊടുക്കുമോ ?

  ഇപ്പൊ എന്താണ് അനശ്വരം എന്ന വാക്കിന്റെ അര്‍ഥം എന്ന് ക്രിസ്റ്റി മോന് മനസ്സിലായി കാണും എന്ന് കരുതുന്നു . ഇപ്പൊ നീ ക്രിസ്റ്റി എന്ന പേര് സ്വീകരിച്ചത് എന്ന് മുതലാണ്‌ ? അത് ആരുടെ സ്വാധീനം ആണ് ? ഓര്‍ത്തു നോക്കുക സ്വബോധം ഉണ്ടെങ്കില്‍ . പറഞ്ഞു കൊട് മല്ലിക ചേച്ചി ....ഹ ഹ ഹ

  ReplyDelete
 15. ക്രിസ്റ്റിയും ആയുള്ള അടി നടന്നോട്ടെ . ഒരു ചോദ്യം
  നമ്മള്‍ ഇന്നും നാടോടിക്കാറ്റ്, ഗാന്ദിനഗര്‍, രാജാവിന്റെ മകന്‍, അമരം എന്നീ ചിത്രങ്ങളെ ഇരുപതും ഇരുപത്തി അഞ്ചും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍ക്കുന്നു . കിരീടത്തിലെ സേതുമാധവന്‍ ഒക്കെ ഇന്നും നിറഞ്ഞു നില്‍ക്കുന്നു .

  ഇതൊക്കെ അഭിനയിച്ചതിന്റെ പേരില്‍ ഈ മഹാനെ ഏതാണ്ട് പത്തു കൊല്ലത്തില്‍ കൂടുതല്‍ മലയാളി സഹിച്ചില്ലേ.ഇനിയും സഹിക്കാനാണ് ഇഷ്ടം എങ്കില്‍ സഹിച്ചു കൊള്ളൂ സന്തോഷം . എല്ലാരും അങ്ങനെ ചെയ്തോണം എന്ന് വാശി പിടിക്കുനത് എന്തിനു ? ഉദാഹരണമായി എന്നിക് കഴിഞ്ഞ പത്തു വര്‍ഷമായി അദേഹം അഭിനയിക്കുന്ന ചിത്രങ്ങള്‍ പരമ ബോര്‍ യാണ് തോന്നുന്നത് .ലോകത്തിനു മോഴുവാന്‍ അങ്ങനെ തോന്നികോണം എന്ന് പറഞ്ഞാല്‍ അത് മോശമല്ലേ
  ശാന്തകുമാരി അമ്മേ?

  ReplyDelete
 16. ക്രിസ്റ്റിMay 8, 2011 at 6:21 PM

  പ്രിഥ്വിരാജ് അഭിനയം തുടങ്ങിയിട്ട് പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ അല്ലെ ആയുള്ളൂ അനോണി .അതിനിടക്ക് സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞ്, സ്റ്റോപ്പ്‌ വയലന്‍സ്സിലെ സാത്താന്‍ അങ്ങനെ കുറച്ചു കഥാപാത്രങ്ങള്‍ ഉണ്ടല്ലോ? ഉറുമിയുടെ കാര്യം ഇരുപത് വര്‍ഷം കഴിഞ്ഞിട്ടല്ലേ ? അതപ്പോ .അനശ്വരമാക്കാന്‍ ടൈം കിടക്കുകയല്ലേ ഇങ്ങനെ . പിന്നെ നാരി ഭാവം എന്ന് ഉദ്ദേശിച്ചത് ശ്രീ മോഹന്‍ലാലിനെയാണ് . പ്രത്യേകിച്ച് ഇപ്പോഴത്തെ രൂപം കണ്ടാല്‍ ഷക്കീല മീശ വെച്ചത് പോലെയാണ് അപ്പിയറന്‍സ് .ഇനി ക്രിസ്റ്റി എന്ന പേര് ഏതെങ്കിലും വിവരം കെട്ടവന്‍ തെരുവിലെ ചാവാലി പട്ടിക്കിട്ടു എന്ന് കരുതി എനിക്കത് മാറ്റാന്‍ സാധിക്കുമോ ? എന്റെ വിധി . ഷക്കീല അഭിനയം തുടങ്ങിയ ശേഷം ഷക്കീല എന്ന സ്വന്തം പേര് പുറത്ത് പറയാന്‍ ചിലര്‍ മടി കാണിച്ചിരുന്നു എന്നറിയാം . ഈ ക്രിസ്റ്റി എന്ന പേര് അനോണി പറഞ്ഞത് പോലെ ഏതെങ്കിലും മി.ഷക്കീല അനശ്വരമാക്കിയെങ്കില്‍ എന്റെ വിധി. ആറടി പൊക്കവും,എയിറ്റ് പാക്കും , നല്ല സൗന്ദര്യവും ഉള്ള എന്റെ പേര് എടുത്തിടാന്‍ കണ്ട മൊതലുകളെ!!!

  ReplyDelete
 17. ഈ ബഹുമാനം ആരാധന എന്നൊക്കെ പറയുന്നത് ..പുല ബന്ധം പോലും ഇല്ലാത്ത ഒരു മേഖലയില്‍ കേറി വന്നു ഒന്ന് എന്ന് മുതല്‍ തുടങ്ങി പടവുകള്‍ ചവിട്ടി കയറി .അതിനെ കീഴ്പ്പെടുത്തി ഒന്നാം നിരയില്‍ എത്തുന്നവരോട് തോന്നുന്ന ഒന്നാണ് ....അല്ലാതെ കുല മഹിമയും അഹങ്കാരവും അതിന്റെ പേരില്‍ കിട്ടിയ പബ്ലിസിടിയും ഗ്ലാമര്‍ ഇമാജും കോപ്പും കൊണ്ട് പെരുപ്പിച്ചു കെട്ടിയ കോളേജ് കുമാരിമാരെ മാത്രം ആകര്‍ഷിക്കാന്‍ പര്യാപ്തം ആയ ഇമേജ് ഉള്ളവരെ ബഹുമാനിക്കണം എന്നൊക്കെ പറഞ്ഞാല്‍ ..നടന്നത് തന്നെ ..

  ReplyDelete
 18. പ്രത്യേക അറിയിപ്പ് :
  അന്നോണി ആയി എവിടെ കമന്റ്‌ ചെയ്യുന്ന ശ്രീമതി ശാന്ത കുമാരി അമ്മയുടെ കമന്റ്‌ ഇനി മുതല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതല്ല .പുത്രന്റെ മള്‍ടി ചിത്ര വീരഗാഥ എടുക്കുന്നത് നിര്‍ത്തി .സമയം പാഴാക്കാന്‍ വേറെ വഴി ആലോചിക്കാവുന്നതാണ്

  ReplyDelete
 19. അപ്പൊ ലതാണ് പ്രശ്നം .ഇപ്പൊ ചെക്കന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് കോളേജ് കുമാരിമാരുടെ ഇടയില്‍ മാര്‍ക്കെറ്റ് സ്വല്പം ഡൌണ്‍ ആണ് . ഇനി ആ ബഹുമാനത്തിന്റെ കാര്യം ഒന്ന് പരിഗണിക്കരുതോ ? പ്ലീസ് ഒന്ന് ബഹുമാനിക്കു എന്ന് ...

  ReplyDelete
 20. എന്ടെ കമന്റ് എടുക്കുന്നത് നിര്‍ത്തിയാല്‍ ക്രിസ്ടിയുടെ കമന്റും എടുക്കുന്നത് നിര്‍ത്തണം .

  ReplyDelete
 21. Ha ha athu kalakki. Utharam muttumbol vere entha cheyka? Konjanam kuthuka thanne. Kashtam!

  ReplyDelete
 22. വ്യക്തി പരമായ അവഹേളനം വരുമ്പോള്‍ ക്രിസ്ടി യെയും നിരോധിക്കും .പോരെ ?

  പല വട്ടം പറഞ്ഞതാണ്‌ ഇവിടെ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ ഉണ്ടാകാം.അയഞ്ഞു തൂങ്ങിയ ശരീരം ഉള്ള പ്രായമുള്ള നായകന്മാരെ ഇഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ മാത്രമല്ല.വിജയകാന്ത് ആരാധകര്‍ ഉദാഹരണം.ചെറുപ്പത്തിന്റെ ചടുലത ഇഷ്ടപ്പെടുന്നവര്‍ അത് കാണട്ടെ.എന്തിനു നമ്മള്‍ ഒക്കെ പരസ്പരം അസ്വസ്ഥത കാണിക്കുന്നു.

  തങ്ങളെ പോലെയാണ് എല്ലാവരും എന്ന് വിശ്വസിക്കുന്നിടതാണ് പ്രശ്നം . ഒരു പ്രിത്വിരാജ് ആരാധകനായി എന്നെ മുദ്ര കുത്താന്‍ വെമ്പുന്നവര്‍ ത്രില്ലെര്‍,താന്തോന്നി മുതലായ ചിത്രങ്ങളുടെ ആദ്യ ദിവസം തന്നെ ഇട്ട അഭിപ്രായങ്ങള്‍ വായിക്കുന്നത് നന്നായിരിക്കും.(കഴിഞ്ഞ വര്ഷം ശ്രീ മോഹന്‍ ലാല്‍,മമൂടി എന്നിവര്‍ അഭിനയിച്ച സഹിക്കാന്‍ വയ്യ എന്ന് നിങ്ങള്‍ കരുതന്ന രണ്ടു ചിത്രങ്ങളുടെ പേര് പറഞ്ഞേ കേള്‍ക്കട്ടെ ).കാലാ കാലത്ത് ദിലീപ് ഫാന്‍ , കുഞ്ചാക്കോ ബോബന്‍ ഫാന്‍ ,സുരേഷ് ഗോപി ഫാന്‍ ഇവയൊക്കെ ആയി മുദ്രകുത്തപ്പെട്ടവനാണ് ഞാന്‍.

  പടം ഹിറ്റ്‌ ആയാല്‍ താരങ്ങള്‍ക്ക് കൊള്ളാം പടം നന്നായാല്‍ കാണികള്‍ക്ക് കൊള്ളാം

  ReplyDelete
 23. ക്രിസ്റ്റിMay 9, 2011 at 4:30 PM

  കഴിഞ്ഞ കൊല്ലം മോഹന്‍ലാലിന്റെതായി പുറത്ത് വന്ന ക്ലാസ്സിക്കുകള്‍ : അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ ,ഒരു നാള്‍ വരും , ഖാണ്ടാഹാര്‍ . ശിക്കാര്‍ എന്ന കൂതറപ്പടം ഹിറ്റായിരുന്നു , ഭയങ്കര സിനിമയായിരുന്നു എന്നൊക്കെ ആശ്വാസത്തിന് വേണ്ടി പറഞ്ഞു നടക്കുന്ന ആളുകള്‍ ഉള്ളത് കൊണ്ട് ആ പേര് ഞാന്‍ ഒഴിവാക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ഒറ്റയ്ക്ക് നിന്നാല്‍ പണി എട്ടിന്റെ കിട്ടും എന്ന്‍ തിരിച്ചറിഞ്ഞ മോഹന്‍ലാല്‍ ജയറാം (മേക്കപ്പ്മാന്‍ സിംഗിള്‍ ഹിറ്റ്‌ ), ദിലീപ് (പപ്പി അപ്പച്ചാ , കാര്യസ്ഥന്‍ ,മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവ സിംഗിള്‍ ഹിറ്റ്‌ ) എന്നിവരെ കൂട്ട് പിടിച്ച് തിയറ്ററില്‍ ആളെ കയറ്റിയിട്ട് എന്നോടും മൂര്‍ഖന്‍ ചേട്ടനോടും(ഇവിടെ അനിയന്മാര്‍ ) കളിക്കാന്‍ ആരുണ്ടെടാ എന്ന് നീര്‍ക്കോലി (നല്ല തടിയുള്ള നീര്‍ക്കോലി ) ചോദിക്കുമ്പോലെ നെഞ്ചും വിരിച്ചു നില്‍ക്കുന്നു .അയാളെ മഹാ നടന്‍ എന്ന് വിശേഷിപ്പിച്ച് നൂറിനു മേല്‍ കിലോ ഭാരം തോളില്‍ ചുമക്കാന്‍ കുറെ സ്വന്തം തലച്ചോര്‍ മണപ്പുറം ഗോള്‍ഡ്‌ കമ്പനിയുടെ ചവറ്റുകൊട്ടയില്‍ ഇട്ടവന്മാരും . മറ്റാരുടെയെങ്കിലും കൊള്ളാവുന്ന പടങ്ങള്‍ പുറത്തിറങ്ങിയാല്‍ അപ്പൊ തുടങ്ങും ഇവന്മാര്‍ക്ക് പ്രശ്നം .ട്രാഫിക് ഇറങ്ങിയപ്പോള്‍ തലകുത്തി നിന്ന് ശ്രമിച്ചു നോക്കി അതിനെ ഒന്ന് പൊളിക്കാന്‍ (ട്രാഫിക്കിന്റെ നിരൂപണങ്ങള്‍ നെറ്റില്‍ വന്നവയില്‍ ഇവന്മാര്‍ എഴുതിയ അഭിപ്രായങ്ങള്‍ നോക്കിയാല്‍ മതി ). ഉറുമി വന്നപ്പോള്‍ ആഞ്ഞ ശ്രമങ്ങള്‍ വീണ്ടും തുടങ്ങി.മേജര്‍ സെന്ററുകളില്‍ അമ്പതു കഴിഞ്ഞിട്ടും പടത്തിന് ഇപ്പോഴും നല്ല ജനത്തിരക്ക് .മാനിക്ക്യക്കല്ലിന്റെ കാര്യത്തിലും അങ്ങനെ തന്നെ ഇവന്മാരുടെ പ്രതികരണം (ഈ പടത്തിന്റെ ഫലം അറിയാറായിട്ടില്ല ) കാര്യങ്ങള്‍ കൈ വിട്ടു പോയ ലക്ഷണമാണല്ലോ ? ഇനി ലാലേട്ടന്‍ മണിക്കുട്ടന്‍, വിനു മോഹന്‍ തുടങ്ങിയവരെ വെച്ചും മാറ്റി സ്റാര്‍ എടുത്തു ജീവിക്കേണ്ട ഗതികേടാണ് എന്ന് തോന്നുന്നു.

  ReplyDelete
 24. Dear Prekshakan,
  i can not agree with you in this review.
  First half is good. But in the second half, its "un-sahikkable". There is no story in second half. As you said, even there is an expected climax also we can suffer if he told the story properly.

  ReplyDelete