അണ്ണാ ഒടുവില്‍ ഞാന്‍ അതങ്ങു ചെയ്തു ..
എന്താടെ?
നിങ്ങളുടെ കാല് പിടിക്കാതെ ജീവിക്കാന്‍ പറ്റുമോ എന്ന് ഒന്ന് നോക്കട്ടെ . ഇന്നാ പിടിച്ചോ സത്യസന്ധമായ ജീവിത ഗന്ധിയായ ഒരു നിരൂപണം .
ഇതു പടത്തിന്റെ ആണ് അനിയാ സംഗതി ?
ദാ കേട്ടോ ഒന്ന് വായിച്ചേക്കാം....
ഗദാമ എന്ന നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ശേഷം വീണ്ടും അത്തരത്തിലുള്ള ഒരു ചലചിത്രമാണ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക് . കാവ്യാ മാധവന് വീണ്ടും നമ്മുടെ ഒക്കെ മനസ്സില്‍ വിങ്ങല്‍ ഉളവാക്കുന്ന ഒരു കഥാപാത്രമായി എത്തുന്നു.ഇന്നത്തെ സമൂഹത്തിലെ പ്രധാന വിപത്തുക്കളായ മദ്യത്തിനും,ഭക്തിക്കും എതിരെ സാമുഹ്യ വിമര്‍ശനത്തിന്റെ പടവാളായി അഞ്ഞടിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകന് പ്രിയനന്ദനന് ആണ് മലയാള സിനിമക്ക് എന്നും മാറ്റത്തിന്റെ അമരക്കാരനായി നിന്നിട്ടുള്ള യുഗപ്രഭാവനായ ശ്രീ രഞ്ജിത് ആണ് ഈ ചിത്രത്തിന്റെ കഥ.ആള് ദൈവങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ ഇവരുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ ചിത്രം മനുഷ്യ മനസാക്ഷിക്ക് ഒരു ചൂണ്ടു പലകയാണ്.
ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന, രണ്ടു കുട്ടികള്‍ ഉള്ള, പ്രേമിച്ചു വിവാഹിതര്‍ ആയ വിശ്വനാഥന് - സുമംഗല (ഇര്‍ഷാദ് ,കാവ്യ) ദാമ്പതിമാരിലൂടെയാണ് കഥ ഇതള്‍ വിരിയുന്നത് . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശ്വനാഥന് നല്ലവനും ഭക്തനും ഒക്കെ ആണെങ്കിലും മദ്യത്തിനു അടിമയാണ് . വൈകുന്നേരം വൈകിട്ടെന്താ പരിപാടി കഴിഞ്ഞു എത്തുന്ന വിശ്വന്റെ ശമ്പളം ആ വഴിക്ക് തീരുകയാണ് പതിവ് . ചായക്കട നടത്തുന്ന സുമംഗലയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.ഭര്‍ത്താവിന്റെ മദ്യാസക്തി സഹിക്കുന്നതിനും അപ്പുറം എത്തിയപ്പോള്‍ സുമംഗല, ഭഗവതി തന്നില്‍ ആവേശിച്ചു എന്ന് അഭിനയിക്കുന്നു.താല്കാലികമായി സംഗതി വിജയിക്കുന്നു എങ്കിലും ആ കുടുംബത്തില്‍ എത്തിച്ചേരുന്ന വിശ്വന്റെ അമ്മാവന് കുമാരന് നായര്‍ (കലാഭവന്‍ മണി ) സംഗതികള്‍ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ പതുക്കെ കൈ വിട്ടു തുടങ്ങുന്നു.സുമംഗലയെ ഒരു ആള് ദൈവമാക്കി അവതരിപ്പിച്ചു തുടങ്ങുന്നത് നല്ലൊരു വരുമാനം ആകും എന്ന് മനസിലാകുന്ന കുമാരന് നായര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു . ചില യാദൃശ്ചിക സംഭവങ്ങള്‍ സുമംഗലയുടെ ദിവ്യശക്തിയെ പറ്റിയുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു .കൂടുതല്‍ കച്ചവടക്കണ്ണുള്ള ശിവരാമ പണിക്കരും (ശ്രീരാമന്) സംഘവും വന്നു ചേരുന്നതോടെ പൂര്‍ണമായും ഒരു ദൈവമായി സുമംഗല ഉയര്‍ത്തപ്പെടുകയും രക്ഷപെടാന്‍ ആകാത്ത വിധം ആശ്രമത്തില്‍ ദൈവമായി തടവില്‍ അക്കപ്പെടുകയും ചെയ്യുന്നു.
അവിടന്ന് രക്ഷപ്പെടാനും തന്റെ ദൈവീക പരിവേഷം ഉപേക്ഷിച്ചു ഒരു സാധാരണ സ്ത്രീയായി ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം ജീവിക്കാനുമുള്ള സുമംഗലയുടെ ശരമാങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു . ...... എങ്ങനെയുണ്ട് അണ്ണാ എന്റെ ലൈന്‍ രക്ഷപ്പെടുമോ ?
അനിയാ ഞാനും കണ്ടതാ ഈ ചിത്രം . എനിക്ക് തോന്നിയത് ഇന്നത്തെ കാലഘട്ടത്തില്‍ ഡിമാണ്ട് ഉള്ള ഏതു സാധനത്തിനും സമൂഹത്തില്‍ സപ്ലൈ ഉണ്ടാകും എന്നതാണ് . സ്വര്‍ണം മുതല്‍ മദ്യവും ശരീരവും വരെ ഇതിനു അപവാദമല്ല .അത് പോലൊരു ഘടകം മാത്രമാണ് നമ്മുടെ കാലത്ത് ഭക്തി . ഇനി മനുഷ്യ ദൈവങ്ങളുടെ കാര്യം നോക്കാം . എന്റെ അറിവില്‍പ്പെട്ടിടത്തോളം ഇവിടത്തെ വ്യവസ്ഥാപിത മതങ്ങള്‍ പരസ്പരം പരത്തുന്ന അവിശ്വാസം,ദൂഷണം,പരസ്പര വിദ്വേഷം എന്നിവയുടെ പത്തിലൊന്ന് ഒരു മനുഷ്യദൈവവും പറയുന്നില്ല.പിന്നെ മുതലെടുക്കല്‍, അനുയായികളെ ചൂഷണം ചെയ്യല്‍ എന്നിവ ,അത് വ്യവസ്ഥാപിത മതങ്ങളും മനുഷ്യ ദൈവങ്ങളും ഒരു പോലെ വെച്ച് നടത്തുന്നുണ്ട് . അപ്പോള്‍ പിന്നെ ആരെയാണ് കുറ്റം പറയേണ്ടത്.ആത്യന്തികമായി ഇവരൊക്കെ പറയുന്ന കാര്യങ്ങളില്‍ ഉള്ള നല്ലത് മാത്രം എടുക്കാനും ബാക്കിയുള്ളത് തള്ളികളയാനും കഴിയാതെ,സ്വന്തം തല എന്ന സാധനത്തെ ഒരു നിമിഷം പോലും ഉപയോഗിക്കാതെ ഇവരുടെ ഒക്കെ കാല് ചുവട്ടില്‍ (രണ്ടു കൂട്ടരുടെയും)പോയി നായ്ക്കളെ പോലെ അനുസരണയോടെ ചുരുണ്ട് കിടക്കുന്ന പൊതു ജനം എന്ന കഴുതകള്‍ അല്ലെ ഉത്തരവാദികള്‍? ആ ഒരു വീക്ഷണത്തില്‍ ഈ ചിത്രം പോയിരുന്നെകില്‍ ഒരു പക്ഷെ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് ശേഷം വന്ന ഏറ്റവും മികച്ച സറ്റെയര്‍ ആയേനെ ഈ ചിത്രം.സമാന്തര സിനിമയുടെ വക്താവായി അറിയപ്പെടുന്ന പ്രിയനന്ദനന് എന്ന സംവിധായകന് തന്റെ സ്ഥിരം ടെമ്പ്ലേറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കുറച്ചൊന്നും അല്ല ഈ ചിത്രത്തില്‍ കാണാനുള്ളത് . ഇങ്ങനത്തെ ചിത്രത്തില്‍ നേരെ കഥ പറയുന്ന ഒരു രീതിയെകാള് വേറിട്ടൊരു സമീപനം ആയിരുന്നു നല്ലത് എന്ന് തോന്നുന്നു . പിന്നെ കാവ്യാ മാധവന് പകരം രേവതിയെ പോലെയുള്ള ഒരു നടിയായിരുന്നു സുമംഗല ആയിരുന്നത് എങ്കില്‍ കുറച്ചു കൂടെ നന്നായേനെ എന്ന് തോന്നി (രണ്ടു മക്കളുടെ അമ്മായി രേവതിയെ പോലെ ഒരു നടി ഇപ്പോളും നന്നാകും എന്നാണ് എന്റെ വിശ്വാസം).കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് പറയപ്പെടുന്ന നായിക ഉടുക്കുന്ന സാരിയില്‍ പോലും ഒരു ബുദ്ധിമുട്ടും കാണാനില്ല എന്നത് സംവിധായകന്റെ മികവിന് ഉദാഹരണം ആണ്.മനോജ് എഴുതിയ തിരകഥ ഈ പ്രമേയം അര്‍ഹിക്കുന്ന സര്‍കാസം ഒരിടത്തും പകര്‍ന്നു നല്കാന് സഹായിക്കുന്നില്ല.നടെഷ് ശങ്കര്‍ ഒരുക്കുന്ന പാട്ടുകള്‍ ഒരെണ്ണം കുറച്ചു നന്നായി എന്നാ തോന്നിയേ.മലയാള സിനിമയില്‍ ചോദ്യം ചോദിക്കുന്നത് കുറ്റകരം ആയതു കൊണ്ട് ശിവരാമ പണിക്കര്‍ ഒക്കെ എവിടുന്നു വന്നു എന്ന് ചോദിക്കുന്നില്ല
അഭിനയം ?
സംവിധായകനും ഒരു പരിധി വരെ തിരകഥാകൃത്തും ഒഴികെ ബാക്കി എല്ലാരും തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . പിന്നെ ജഗദീഷ് അവതരിപ്പിക്കുനത് പോലുള്ള പോലെയുള്ള വാലും തലയും ഇല്ലാത്ത കഥാപാത്രങ്ങളെ കൊടുത്താല്‍ എന്ത് ചെയ്യാന്‍ പറ്റും ? പിന്നെ ഇര്‍ഷാദ് അവതരിപ്പിച്ച വിശ്വനാഥന് ആ കഥാപാത്രം മലയാളിയുടെ ഒരു പരിചേദം ആയി ആണ് എനിക്ക് തോന്നിയത് .എല്ലാം ഉണ്ട് അയാളില്‍ . മദ്യപാന ശീലം , വ്യവസ്ഥിതിയോടുള്ള പ്രതിഷേദം, അതിനെതിരെ വാചകത്തില്‍ മാത്രമുള്ള പ്രതികരണം,സാഹിത്യം,പുച്ഛം ,വല്യവന് ആകേണ്ടത് ആയിരുന്നു കഷ്ടകാലം കൊണ്ട് ആയില്ല എന്ന ഭാവം അങ്ങനെ മലയാളീ പേറ്റന്റ് എടുത്ത കുറെ അധികം ഭാവങ്ങള്‍ ആ കഥാപാത്രത്തിന് കൊടുത്തിട്ടുണ്ട് . പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചു വണ്ടി ഓടിച്ചതിന് പിടിച്ചു കൊണ്ട് വരുന്ന വിശ്വനുമായി ഇന്‍സ്പെക്ടര്‍ സലിം കുമാര്‍ നടത്തുന്ന സംഭാഷണം എന്നിക് ശരിക്കും ബോധിച്ചു (സീരിയസ് ആയി പറഞ്ഞതാ )
അപ്പോള്‍ ചുരുക്കത്തില്‍ ....
സാമൂഹ്യ പ്രസക്തി ഉള്ള ഒരു പ്രമേയം , തികച്ചും നിരുത്തരവാദ പരമായി പൈങ്കിളി രീതിയില്‍ എടുത്തു നശിപ്പിച്ച ഒരു ചിത്രം. ഒത്തിരി സാദ്ധ്യതകള്‍ ഉള്ള ഈ ചിത്രത്തിന്റെ പ്രമേയം ഈ കുറവുകള്‍ ഒക്കെ ഉണ്ടെങ്കിലും ഇന്നത്തെ മലയാള സിനിമയുടെ ഒരു അവസ്ഥ വെച്ച്,ഗതികെട്ട പ്രേക്ഷകര്‍ ഏറ്റെടുത്താലും എനിക്ക് അദ്ഭുതം ഇല്ല
സുഹ്രത്തെ, തങ്ങളുടെ എല്ലാ പോസ്റ്റും വിടാതെ വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ചോദിക്കട്ടെ, തങ്ങള്‍ക്കു രഞ്ജിത്ത്നോട് വല്ല മുന്‍ വ്യിരഗ്യവും ഉണ്ടോ ? രഞ്ജിത്ത് എന്ന പേര് കണ്ടാല്‍ ഒരു നല്ല പോസ്റ്റ് പ്രതിക്ഷിക്കണ്ട അല്ലെ?
ReplyDeleteരഞ്ജിത് ഈ ചിത്രത്തില്‍ എന്ത് ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത് ? മനസിലായില്ല
ReplyDeleteരഞ്ജിത്തിന്റെ കാര്യം എനിക്കും മനസ്സിലായില്ല?
ReplyDelete@lynd george ഇവിടെ വന്നു ആരും പ്രേക്ഷകനെ ചോദ്യം ചെയ്യാന്‍ വളര്‍ന്നിട്ടില്ല ..പ്രേക്ഷകന്റെ പണ്ടത്തെ പോസ്റ്റുകള്‍ ഒക്കെ വളരെ മനോഹരം ആയിരുന്നു . അത് കൊണ്ട് പ്രേക്ഷകനു എല്ലാ കാലത്തും എന്തും എഴുതാന്‍ ഉള്ള ലൈസെന്‍സ് ഞങ്ങള്‍ കൊടുത്ത് കഴിഞ്ഞു.
ReplyDeleteപ്രേക്ഷകന് താങ്കളുടെ എഴുത്ത് അതി മനോഹരം ആയി . അതില്‍ വന്ന അക്ഷര പിശകുകള്‍ താങ്കള്‍ ഞങ്ങളെ പരീക്ഷിക്കാന്‍ മനപൂര്‍വം കൊടുത്തതാന് എന്ന് എന്ന് കരുതി സന്തോഷിക്കുന്നു. ഞങ്ങള്‍ക്ക് വേറെ ഒന്നും വേണ്ട ഇരുപത്തി നാല് മണിക്കൂറും താങ്കളുടെ ബ്ലോഗ്ഗ് ഇങ്ങനെ വായിച്ചു കൊണ്ടേ ഇരിക്കണം . എന്തെഴുതുന്നു എന്നതില്‍ അല്ല കാര്യം. ആര് എഴുതുന്നു എന്നതില്‍ ആണ് .
ബൈ
യുനിവേര്സല് ബ്ലോഗ്ഗര്‍ പ്രേക്ഷകന് ഫാന്‍
(നോട്ട്: അടുത്ത പോസ്റ്റിനു മുന്‍പ് പാലഭിശേകം നടത്താന്‍ ഉളളവര്‍, ഞങ്ങളുടെ യുണിടുമായി ബന്ടപ്പെട്ടു പാല് വാങ്ങാന്‍ ഉള്ള പണം കൈപ്പറ്റെദ്നതാകുന്നു )
ഞാന്‍ എന്റെ മുകളില്‍ കൊടുത്തകമന്റില് അക്ഷരപിശക് വരുത്തിയതില്‍ അഭിമാനിക്കുന്നു . പ്രേക്ഷകന് ഇല്ലാത്ത അക്ഷര ശുദ്ടി നമുക്കെന്തിന് ?
ReplyDeleteഅക്ഷര പിശകിനെ പറ്റി പലരും നേരിട്ട് തന്നെ ചീത്ത പറഞ്ഞു കഴിഞ്ഞു. സംഗതി വരവ് വയ്ക്കുകയും മേലില്‍ സൂക്ഷിച്ചു കൊള്ളാം എന്ന് സത്യവാങമൂലം കൊടുക്കുകയും ചെയ്തു .ക്ഷമി അനിയന്മാരെ .
ReplyDelete