Saturday, January 8, 2011

ട്രാഫിക്‌ (Traffic )

അണ്ണാ ഒന്ന് നിന്നേ.. എങ്ങോട്ടാ ഈ വെച്ചടിച്ചു?

എടെ നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇത്തരം ലോക്കല്‍ സംബോധനകള്‍ ഉപയോഗിക്കരുത് എന്ന് . യുണിവേഴ്സല്‍ ബ്ലോഗര്‍ എന്ന് വിളിക്കുനതാണ് എനിക്കും എന്‍റെ ആരാധകര്‍ക്കും ഇഷ്ടം.

അതിരിക്കട്ടെ മലയാള സിനിമ 2010 ഇട്ടതിനു ശേഷം നിങ്ങളെ പുറത്തു കാണാന്‍ ഇല്ലായിരുന്നല്ലോ ? ഫാന്‍സ്‌ പെരുമാറിയോ?

അനിയാ ചില്ലറ അധ്വാനം ആയിരുന്നോ ഡിസംബര്‍ മാസം ഏതാണ്ട് രണ്ടു ആഴ്ച നാട്ടില്‍ ഇല്ലായിരുന്നിട്ടു പോലും പത്തു പടമല്ലിയോ കണ്ടു തുലച്ചത്.പോരാത്തതിനു മലയാള സിനിമ 2010 ഉം. തികഞ്ഞില്ലേ ?പിന്നെ ആ പോസ്റ്റില്‍ വന്ന ഒരു കമന്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു. (എനിക്ക് അങ്ങനെ എഴുതാന്‍ തോന്നിയില്ലല്ലോ എന്നാ അസൂയ ആവാം ).പ്രാഞ്ചി,ഷികാര്‍ എന്നീ കീറ കൊണകങ്ങള്‍ മാത്രം ധരിച്ചു നഗ്നത മറക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആണ് 2010 ഇന്റെ ബാക്കി പത്രം എന്ന കമന്റ്‌.പിന്നെ ബാക്കി ആര്‍ക്കും തുണിയില്ല ഉണ്ടെങ്കിലും ഉടുക്കാന്‍ സമ്മതിക്കില്ല ഉടുത്താലും അംഗീകരിക്കില്ല എന്ന ആക്രോശങ്ങളും.ശരിക്കും പറഞ്ഞാല്‍ ഇത്രയെ ഉള്ളു മലയാള സിനിമ 2010.അതിരിക്കട്ടെ നീ എങ്ങോട്ടാ ഈ തിരക്ക് പിടിച്ചു ?

പിന്നെ ഞാന്‍ നിങ്ങളെ പോലെയാണോ ? തിരക്കിലാ. പ്രാഞ്ചി ആണോ ഷികാര്‍ ആണോ ഈ വര്‍ഷത്തെ ഏറ്റവും ജന പ്രീതി ആര്‍ജിച്ച ചിത്രം എന്ന് പോള്‍ നടത്തി തീരുമാനിചിട്ടെ എനിക്ക് വിശ്രമം ഉള്ളു . അല്ല പിന്നെ .

അനിയാ ഈ പോള്‍ എന്നൊക്കെ പറയുമ്പോള്‍ ഇതിലൊക്കെ കുത്തുന്നത് കൂടുതലും ഇന്ത്യക്ക് പുറത്തുള്ള മലയാളികളല്ലേ . ഈ ചിത്രങ്ങള്‍ കണ്ടിട്ട് പോലും ഇല്ലാത്ത അല്ലെങ്കില്‍ ഏതെങ്കിലും ചിലത് മാത്രം കാണുന്ന ഇവര്‍ക്കൊക്കെ ഏങ്ങനെ ആണെടെ ഒരു അഭിപ്രായം എങ്കിലും പറയാന്‍ പറ്റുന്നത് ? പിന്നെ ബൂ ലോകത്ത് ഏതു സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ആണ് കൂടുതല്‍ എന്നറിയാനല്ലേ ഇതു ഉപകരിക്കൂ ?

ഏങ്ങനെ ഒന്നും ചോദിക്കല്ലേ അണ്ണാ ജീവിച്ചു പൊക്കോട്ടെ.അത് കള.2010 കഴിഞ്ഞില്ലേ പുതിയ വര്‍ഷം പടം ഒന്നും കണ്ടില്ലേ ?

ഇന്നലെ ഒരെണ്ണം കണ്ടെടെ . രാജേഷ്‌ പിള്ള സംവിധാനം ചെയ്ത ട്രാഫിക്‌ .

രാജേഷ്‌ പിള്ള ആരെടെ ഇതു? പുതുമുഖം ആണോ ?

എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ ഇതു ശ്രീ രാജേഷിന്‍റെ രണ്ടാമത്തെ ചിത്രം ആണ് . ആദ്യ ചിത്രം കുഞ്ചാക്കോ ബോബന്‍ , ഭാവന എന്നിവര്‍ അഭിനയിച്ച ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം ആണ് . (ഓര്‍മയില്‍ നിന്നു പറയുന്നതാണ് തെറ്റാണെങ്കില്‍ ക്ഷമിക്കണം )

അമ്മേ........ ആദ്യ ചിത്രം ഒരു ഭയങ്കര സംഭവം ആയിരുന്നു എന്നാണ് ഓര്‍മ .പിന്നെ എന്ത് ധൈര്യത്തിലാ ഇതിനു കേറിയത്‌ ? പിന്നെ പടം എങ്ങനെ ഉണ്ട് ? മറ്റു കാര്യങ്ങള്‍ ഒന്ന് പറഞ്ഞെ ?

കഥ തിരകഥ ബോബി സഞ്ജയ് എന്നിവരാണ്‌ . ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട് .പിന്നെ പടം ... ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഉഗ്രന്‍ .വളരെ നന്നായിട്ടുണ്ട്. Passenjer എന്ന ചിത്രത്തിന്റെ ശ്രേണിയില്‍ പെടുത്താവുന്ന,എന്നാല്‍ അതിനെകാലും നന്നായ ഒരു ചിത്രം ആണ് ഇതു എന്ന് എനിക്ക് തോന്നിയത് . 2011 ലെ ആദ്യ ചിത്രം മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍ക്കുന്ന ഒന്നാണ് എന്നതില്‍ സന്തോഷം ഉണ്ട്. അനിയാ ആ ബ്ലെസി എന്ന പ്രതിഭയെ ഈ പടം ഒന്ന് കാണിക്കണം (കോക്ക്ടൈല്‍ എന്ന പടം ഈച്ച കോപ്പി ആണ് എന്നുള്ളത് കൊണ്ട് അത് പറയുന്നില്ല ). ഭ്രമരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ റോഡ്‌ മൂവി എന്ന് അദേഹം എവിടെയോ പറഞ്ഞിരുന്നു .കുറഞ്ഞ പക്ഷം റോഡ്‌ മൂവി എന്നത് നിന്ന് കൊണ്ടു ,ലുങ്കി മടക്കി കുത്തി മൂത്രമൊഴിക്കുന്ന ലാലിന്റെ അടുത്ത് വന്നിരുന്നു മുകളിലേക്ക് നോക്കി പറയുന്ന പ്രശംസ വചനങ്ങള്‍ അല്ല എന്നെകിലും അദേഹത്തിന് മനസിലാകുമല്ലോ .

അപ്പോള്‍ സംഭവം എന്തുവാ ? കുടുംബ ചിത്രം , ത്രില്ലര്‍ , റോഡ്‌ മൂവി , സാമൂഹ്യ ചിത്രം, കലാമൂല്യ ചിത്രം .. ഏതായിട്ടു വരും

നല്ല സിനിമ എന്നൊരു വിഭാഗം എപ്പോള്‍ മലയാള സിനിമയില്‍ നിലവില്‍ ഉണ്ടോ എന്നറിയില്ല . ഉണ്ടെങ്കില്‍ ഇതിനെ ആ വിഭാഗത്തില്‍ പെടുത്താം

കഥയെ പറ്റി അധികം വിസ്തരിച്ചു കാണുമ്പോളുള്ള രസം കളയുന്നില്ല . നേരത്തെ പറഞ്ഞ പോലെ ശ്രീനിവാസന്‍ , വിനീത് ശ്രീനിവാസന്‍,ആസിഫലി ,കുഞ്ചാക്കോ ബോബന്‍,അനൂപ്‌ മേനോന്‍ , കൃഷ്ണ , സായി കുമാര്‍,റഹ്മാന്‍,കാതല്‍ സന്ധ്യ, റോമ,രമ്യ നബീശന്‍,ലെന തുടങ്ങി ഒരു വലിയ നിര അഭിനേതാക്കള്‍ ഈ ചിത്രത്തില്‍ ഉണ്ട്.ഏറ്റവും ആദ്യമായി പറഞ്ഞോട്ടെ അനാവശ്യമായി ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ ഇല്ല.(ചിത്രത്തിന്റെ പരസ്യത്തില്‍ സുരാജും സലിം കുമാറും ഇല്ലാത്ത മലയാള ചിത്രം എന്ന് കൂടി കൊടുക്കാമായിരുന്നു എന്ന് ഒരു സുഹൃത്ത്‌ !!).കൈകൂലി വാങ്ങിയതിനു സസ്പെന്‍ഷന്‍ ലഭിക്കുകയും ഒരുവില്‍ പാര്‍ട്ടി ക്കാരുടെ കാല് പിടിച്ചു തിരികെ ജോലിയില്‍ സെപ്റ്റംബര്‍ പതിനാറിന് കേറാന്‍ പോകുന്ന സുദേവന്‍ എന്ന ട്രാഫിക്‌ കോണ്‍സ്റ്റബിള്‍ (ശ്രീനിവാസന്‍).ഡോക്ടര്‍ടെ (സായി കുമാര്‍) മകനും നല്ലൊരു പത്ര പ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിക്കുന്ന, ഇന്ത്യ വിഷന്‍ ചാനലില്‍ ജോലി കിട്ടി,സെപ്റ്റംബര്‍ പതിനാറിന് ഉള്ള തന്‍റെ ആദ്യ പരിപാടിക്കായി തയാറെടുക്കുന്ന റെയ്‌ഹാൻ (വിനീത് ശ്രീനിവാസന്‍ ).ഉറ്റ സുഹൃത്ത്‌ (ആസിഫലി).തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു സെപ്റ്റംബര്‍ പതിനാറിന് മടങ്ങുന്ന സൂപ്പര്‍ താരം സിദ്ധാര്‍ത് ശങ്കറും (റെഹ്മാന്‍) ഭാര്യയും (ലെന) മകളും.വിവാഹ വാര്‍ഷികമായ സെപ്റ്റംബര്‍ പതിനാറിന് ഭാര്യക്ക്‌ (രമ്യ നബീശന്‍) സര്‍ പ്രൈസ് ഗിഫ്റ്റ് ആയി പുതിയ കാര്‍ വാങ്ങി സുഹൃത്തും ഒത്തു പോകുന്ന ഹൃദ്രോഗ വിദഗ്ധന്‍ ഡോ ഏബിള്‍ (കുഞ്ചാക്കോ).വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നുന്‍ വരുന്നവരും പരസ്പരം അറിയാത്തവരുമായ ഇവരെയൊക്കെ അധികം വലിച്ചു നീട്ടാതെ അവതരിപ്പിച്ച ശേഷം സെപ്റ്റംബര്‍ പതിനാറിന് ഒന്‍പതു മണിക്ക് ഒരു ട്രാഫിക്‌ സിഗ്നലിനു മുന്നില്‍ പച്ച കാത്തു കിടക്കുന്ന ഇവരുടെ ഒക്കെ ജീവിതത്തില്‍, ഇവരോട് ഒന്നുമായി ഒന്നും ബന്ധം ഇല്ലാത്ത ഒരു സംഭവത്തോടെ ,അടുത്ത ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ വരുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിലെ കഥ.ഇത്രയും പറഞ്ഞാല്‍ പോരെടെ ? ബാക്കി വേണേല്‍ പോയി കണ്ടോ ..

കൊള്ളാമല്ലോ .. സംഗതി

ഇവരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥന്‍ ആയി അനൂപ്‌ മേനോന്‍ , റെയ്‌ഹാൻ പ്രേമിക്കുന്ന പെണ്‍കുട്ടി അതിഥി (കാതല്‍ സന്ധ്യ), പിന്നെ എനിക്ക് പേരറിയാത്ത കുറച്ചു അഭിനേതാക്കളും.മലയാള സിനിമയിലെ കാരണവര്‍ (മധുവിനെ കാളും സീനിയര്‍ അദേഹം ആണെന്നാണ് ഓര്‍മ ) ശ്രീ ജോസ് പ്രകാശ്‌ ഒരു അതിഥി താരമായി (ഡോക്ടര്‍) വരുന്നുണ്ട് . പ്രായത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും രണ്ടു രംഗത്തില്‍ വരുന്ന അദേഹം പോലും കാണികളുടെ മനസില്‍ ഉണ്ടാകും എന്ന് പറയുമ്പോള്‍ ഈ ചിത്രത്തിലെ പ്രവര്‍ത്തകര്‍ (മുന്നിലും പിന്നിലും ഉള്ളവര്‍)എത്ര നന്നായി ഈ ചിത്രം ഒരുക്കിയിരിക്കുന്നു എന്ന് മനസിലാക്കവുന്നത്തെ ഉള്ളു.

അപ്പോള്‍ ഒരു കുറ്റവും പറയാന്‍ ഇല്ല എന്നാണോ ?

അനിയാ, മലയാളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ചിത്രം എടുക്കുന്ന സംവിധയകന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഏകദേശ ബോധ്യം ഉള്ളത് കൊണ്ടു ഒരു ശരാശരി പടത്തെ പറ്റി പോലും നല്ലത് പറയാന്‍ ആണ് ശ്രമിക്കാറുള്ളത് .അങ്ങനെ നോക്കിയാല്‍ ഈ ചിത്രത്തെ കുറിച്ച് ഒന്നും കുറ്റമായി പറയാന്‍ ഉണ്ടാവില്ല.കേരളത്തില്‍ സോണിയ ഗാന്ധിയെ പോലെയുള്ള ഔദ്യോദിക സ്ഥാനങ്ങള്‍ ഇല്ലാത്ത ഒരു പാര്‍ട്ടി നേതാവ് വന്നാല്‍ പോലും അനുസരണയോടെ വഴിയരികില്‍ മണികൂര്‍കളോളം വഴി അരികില്‍ കുത്തിപ്പിടിച്ചു നില്‍ക്കുന്നവരല്ലേ മലയാളികള്‍ എന്ന ചോദ്യം പോലും ഈ ചിത്രം കാണുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകില്ല (പടം കാണാത്തവര്‍ക്ക് ഈ വരി മനസിലാകില്ല കഷമിക്കു).അത് സംവിധായകന്റെയും തിരകഥ കൃത്ത് കളുടെയും മിടുക്ക്.ശ്രീനിവാസന് പകരം ലാല്‍ (താടി) ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഒരല്‍പം കൂടി നന്നായേനെ എന്നൊരു തോന്നല്‍ ഉണ്ട് (പുറത്തു പറഞ്ഞാല്‍ എന്നെ ഉടന്‍ താടി ലാല്‍ ആരാധകന്‍ ആയി പ്രഖ്യാപിക്കുമോ എന്ന പേടി വേറെ!! ). പാട്ടുകള്‍ (?) സത്യത്തില്‍ എനിക്ക് ഓര്‍മയില്ല അത്രക്ക് സിനിമയില്‍ മുഴുകി കണ്ടത് കൊണ്ടോ ചിത്രവുമായി ചേര്‍ന്ന് പോകുന്നത് കൊണ്ടോ ആകാം.

ട്വിസ്റ്റ്‌കളും മറ്റും നന്നായി ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍.വേഗത കുറയുന്നു എന്നോ സംഗതി എവിടെ എത്തി നില്‍ക്കുമെന്നോ ഉള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ ഒക്കെ ഒരു അപ്രതീക്ഷിതമായ വഴിത്തിരിവ് കൊണ്ടുവന്നു പ്രേക്ഷകരെ ആകാംഷ ഭരിതര്‍ ആക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.ഇടവേള കൊണ്ടു നിര്‍ത്തുന്ന പോയിന്റ്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം

പ്രേക്ഷകരുടെ പ്രതികരണമോ ?(നമുക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വിഷയം അല്ലാലോ . )

ചിത്രം കഴിഞ്ഞു കാണികള്‍ ഒന്നടങ്കം (സ്ത്രീകള്‍ പോലും)കൈയടിക്കുന്നത് കണ്ടു സത്യത്തില്‍ കണ്ണ് നിറഞ്ഞു പോയി അനിയാ. എത്ര നാളായി ഇങ്ങനെ ഒരു പ്രതികരണവും ചിത്രം കഴിഞ്ഞു സന്തോഷത്തോടെ പോകുന്ന പ്രേക്ഷകരെയും കണ്ടിട്ട് എന്നറിയാമോ?

അപ്പോള്‍ ചുരുക്കത്തില്‍ ...

മലയാള സിനിമകളിലെ നായകന്റെ മടക്കി കുത്തിയ മുണ്ട് /ലുങ്കി എന്നിവയുടെ ഇടയില്‍ നിന്നും തല നീട്ടുന്ന,വെള്ളയില്‍ കറുത്ത വരയുള്ള നിക്കറും,പല നിറങ്ങളില്‍ ഉള്ള കൂളിംഗ് ഗ്ലാസ്സുകളും കണ്ടു മടുത്തവര്‍ക്ക് , ഒരു നല്ല ചിത്രം കാണണം എന്ന് ആഗ്രഹം ഉള്ളവര്‍ക്ക്,ആസ്വദിച്ച് കാണാവുന്ന ഒരു നല്ല ചിത്രം . ഈ ചിത്രവുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ച എല്ലാര്‍ക്കും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു നല്ല ചിത്രം തന്നതിന് മലയാള സിനിമയുടെ പേരിലും യുണിവേഴ്സല്‍ ബ്ലോഗര്‍ പ്രേക്ഷകന്റെ പേരിലും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊള്ളട്ടെ

42 comments:

  1. ശ്രീനി ഈ സിനിമയ്ക്കു യോജിക്കില്ല , കാരണം ശ്രീനി ഒരു പാട് ചിത്രങ്ങള്‍ മോഹന്‍ലാലിന്‍റെ കൂടെ അഭിനയിച്ചു പോയില്ലേ . അതായിരിക്കും താങ്കള്‍ കണ്ട അയോഗ്യതാ അല്ലെ പ്രേക്ഷക ? എനിക്ക് ഈ ചിത്രം വല്യ സംഭവം ആയി ഒന്നും തോന്നിയില്ല . പിന്നെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നൊന്നും പറഞ്ഞു കളയല്ലേ ,അത് കേട്ടാല്‍ പിന്നെ തന്‍ ഒന്നും എഴുതിയിട്ട് കാര്യം ഇല്ല , ഇത് വായിക്കുന്ന ആരും ആ ചിത്രം കാണാന്‍ പോകില്ല

    ReplyDelete
  2. സംഗതി കേട്ടിട്ട് കുഴപമില്ല എന്ന് തോനുന്നല്ലോ....
    അപ്പോള്‍ ധൈര്യമായിട്ട് കണ്ടു നോക്കാം അല്ലെ.....

    ReplyDelete
  3. സിനിമകളിലെ നായകന്റെ മടക്കി കുത്തിയ മുണ്ട് /ലുങ്കി എന്നിവയുടെ ഇടയില്‍ നിന്നും തല നീട്ടുന്ന,വെള്ളയില്‍ കറുത്ത വരയുള്ള നിക്കറും,പല നിറങ്ങളില്‍ ഉള്ള കൂളിംഗ് ഗ്ലാസ്സുകളും കണ്ടു മടുത്തവര്‍ക്ക്.....I like it...very good...
    ha ha ha ha

    ReplyDelete
  4. Eppozho kanda oru Mexican cinemayude kadha pole (sorry peru orkkunnilla, sharikkum onnalla onnil kooduthal undu, athil 'Ameros Perros' Mani ratnam Yuva aakkii, ....). Endaayaalum kuzhappamilla, Malayalam parayunna characters, 2 or 2 1/2 manikkoor bohr adikkaathe kandirikkaan enkilum pattanam, enna vishwaasathil naale thanne kaananam.

    ReplyDelete
  5. Endaayaalum preshaka, thaangal kaanikaulde kaiyyadi kandu kannu niranja kaaryam paranjathu kondu parayuvaa -- jnan cinema kaanunnathu kochiyil aanu. Ivide ee adutha kaalathu (after Paleri Manikyam & Passenger) cinemakku sesham kaiyyadi nediya kurachu cinemakal undaayirunnu - 'Praanchiyettan', 'Best Actor' pinne de ippol 'Mynaa'. Dileepinte Kunjaadinum kurachu per kaiyyadichaayirunnu. Mynayude interval stopinu polum kaiyyadi kittiyirunnu.

    ReplyDelete
  6. പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു. തികച്ചും സമ്പൂര്‍ണമായ ഒരു ചിത്രം. വളരെ നല്ല തിരകധയും പശ്ചാത്തല സംഗീതവും. എലാ കഥാപാത്രങ്ങളും ഭംഗിയായി അവരുടെ ഭാഗങ്ങള്‍ ചെയ്തിടുണ്ട്. തീര്‍ച്ചയായും ലാല്‍ കഥാപാത്രത്തിന് കൂടുതല്‍ യോജിക്കും. തുടക്കം മുതല്‍ നല്ല രീതിയില്‍ കൈയടി ഉണ്ടായിരുന്നു. ഇത് കുറെ നാളത്തെ മലയാള സിനിമ ചരിത്രത്തില്‍ ഒരു വേറിട്ട സംഭവം തന്നെ. 2011 ലെ ഒരു നല്ല തുടക്കം. ഇത്രയും നല്ല ചിത്രം ഒരുക്കിയ അണിയറ പ്രവര്‍ത്തകര്‍ക് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  7. കൂട്ടത്തില്‍ ഒന്ന് രണ്ടു ചെറിയ പിശകുകള്‍ ചൂണ്ടിക്കാണിക്കട്ടെ . വിനീത് ശ്രീനിവസന്റെയ് കഥാപാത്രതിന്റെയ് പേര് രേയ്ഹന്‍ എന്നാണു . അത് പോലെ സംഭവ ദിവസം Sept 16 ആണ് 5 അല്ലാ

    ReplyDelete
  8. കര്‍ത്താവേ സ്തോത്രം...നല്ല ഒരു പടത്തേല്‍ തന്നെ തൊടങ്ങിയല്ലോ 2011

    മാര്‍ക്കറ്റിങ്ങിന്റെ കുറവ് വേണ്ടുവോളം ഉണ്ട്. ഇന്നലെയാ ഇങ്ങനെ ഒരു പടം ഇറങ്ങുന്നത് അറിഞ്ഞത് തന്നെ.
    പോസ്റ്ററിന്റെ കാര്യം കൂടെ പറയണം. കുറെ കാലം കൂടി ഒരു വ്യത്യാസം കണ്ടു.

    ഭ്രമരത്തിനെ പുള്ളി റോഡ്‌ മുവി എന്നോ റിവന്ജ് മുവി എന്നോ ഒക്കെ പലതും വിളിച്ച് കേട്ടു.
    ഹഹ..പുള്ളി നല്ല റോഡ്‌ മുവി ഒന്നും കണ്ടിട്ടില്ലാത്തതിന്റെ കുറവാ.

    ReplyDelete
  9. നല്ല റിവ്യൂ. ഈ പടം ഞാനും കണ്ടു. ഇഷ്ടപ്പെട്ടു.

    റിവ്യൂവിൽ റെയ്‌ഹാൻ, സെപ്റ്റംബർ പതിനാറ് എന്നീ തിരുത്തലുകൾ കൂടി നടത്താമോ സഹോദരാ! (ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും എന്ന മട്ടിൽ!)

    ReplyDelete
  10. പോന്നു സഹോദരാ, ആദ്യം കമന്റ്‌ ഇട്ട അന്നോണി, ആളെ വിട് .ഒന്നുകില്‍ പടം കണ്ടിട്ട് അഭിപ്രായം പറ . അല്ലെങ്കില്‍ കുറഞ്ഞ പക്ഷം എഴുതിയത് വായിച്ചു നോക്കിയിട്ട് പറ . തടി ലാല്‍ പിന്നെ മോഹന്‍ലാലിനൊപ്പം അഭിനയിചിട്ടെ ഇല്ലല്ലോ.അല്ലെ.കഴിഞ്ഞ വര്‍ഷം തര്‍ക്കവിഷയമായ ശിക്കാര്‍ എന്നാ മഹാസംഭവത്തെ മാറ്റി നിര്‍ത്തിയാല്‍ മോഹല്‍ലാലിന്‍റെ സകല പടങ്ങളും കൂത്തറയും എട്ടു നിലയില്‍ പൊട്ടിയതും ആയിരുന്നു എന്നതിന് ഞാന്‍ എന്ത് വേണം ? (അല്ലെന്നു ലാല്‍ പോലും പറയില്ല )

    ReplyDelete
  11. ട്രാഫിക് കണ്ടു- റിയലി ത്രില്ലിങ്ങ് എന്റര്‍ടെയ്നര്‍
    2011 ലെ ആദ്യ സിനിമ നല്ലൊരു അനുഭവമായതില്‍ സന്തോഷം. കാണ്ഡഹാറുമുതല്‍ മേരിയുടേ കുഞ്ഞാട് വരെ കണ്ട് പണ്ടാറമടങ്ങിയിരിക്കുമ്പോഴാണ് ട്രാഫിക്കിനെക്കുറിച്ച് കമന്റ്സ് കേട്ടത്.
    ചിത്രം ഒട്ടൂം നിരാശപ്പെടുത്തിയില്ല. ആദ്യാവസാനം വരെ ത്രില്ലിങ്ങ്. മലയാള കൊമേഴ്സ്യല്‍ സിനിമയില്‍ പുതിയ വിഷയവും ആഖ്യാനവുമൊന്നുമില്ലെന്ന പ്രേക്ഷകന്റെ സങ്കടക്കടലിലാണ് “ട്രാഫിക്” എന്ന ഫന്റാസ്റ്റിക്ക് മൂവിയുമായി രാജേഷ് പിള്ള എന്ന യുവസംവിധായകന്‍ വരുന്നത്. ചവച്ചുതുപ്പിയ ഫോര്‍മുലകളോ ക്ലീഷേ രംഗങ്ങളോ ഇല്ലാതെ സൂപ്പര്‍ സ്റ്റാര്‍സും സൂപ്പറാവാന്‍ നടക്കുന്ന സ്റ്റാര്‍സുമില്ലാതെ പുതിയ ആഖ്യാനശൈലിയുമായി ഒരു ക്ലീന്‍ എന്റര്‍ടെയ്നര്‍.
    സജ്ഞയ് - ബോബി ടീമിന്റെ സ്ക്രിപ്റ്റ്, നവാഗതനായ ഷൈജു ഖാലിദിന്റെ ക്യാമറ, മഹേഷ് നാരായണന്റെ എഡിറ്റിങ്ങ്, സാബുറാമിന്റെ ആര്‍ട്ട് ഡയറക്ഷന്‍ എന്നിവ കുറച്ചൊന്നുമല്ല ട്രാഫികിനെ ഗംഭീരമാകുന്നതില്‍ സഹായിച്ചത്.
    വെല്‍ഡന്‍ രാജേഷ് പിള്ള! സിനിമയുടെ അവസാനം താങ്കള്‍ക്ക് തീര്‍ച്ചയായും എഴുതിക്കാണിക്കാം “ഇതൊരു രാജേഷ് പിള്ള ചിത്രം” എന്ന്. തിയ്യറ്ററിലെ പ്രേക്ഷകന്റെ നിറഞ്ഞ പുഞ്ചിരിയും കയ്യടിയും തീര്‍ച്ചയായും അത് നിങ്ങള്‍ക്കുള്ളതാണ്.

    ReplyDelete
  12. Traffic നല്ല ചിത്രമെന്ന് കേട്ടതില് സന്തോഷം.

    പിന്നെ പ്രേക്ഷകാ നിങ്ങളുടെ തറവാട് കുളം തോണ്ടിയത് മമ്മൂട്ടിയും, മോഹന്ലാലുമാണോ? നിങ്ങളുടെ ഓരോ നിരൂപണങ്ങളിലും അവരെ തെറിവിളിക്കാന് മറക്കാറില്ല. അവരോടുള്ള അടക്കാനാവാത്ത പക നിങ്ങളുടെ ഓരോ വാക്കിലും അടങ്ങിയിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ.

    ഇനി അവരങ്ങിനെ ചിയ്തിട്ടുണ്ടെങ്ങില് വെറുതെ വിടരുത്. "പ്രാന്ജിയെട്ടനും, ശിക്കാരും" പൊളിഞ്ഞു എന്ന് വീണ്ടും വീണ്ടും പറഞ്ഞു സമാധനിക്കാതെ ഇനിവരുന്ന മമ്മുട്ടി, ലാല് ചിത്രങ്ങള് പരാജയപെടുത്താനുള്ള പദ്ധതികള് ആസൂത്രണം ചെയ്യുക. ഒരു ചാവേര് ആവാനും മടി കാണിക്കരുത്.

    ReplyDelete
  13. അനുജാ,ഞാന്‍ താങ്കള്‍ കരുതുന്നത് പോലെ ഒരു തറവാടി അല്ല . ആയതിനാല്‍ തറവാട് കുളം തോണ്ടുന്ന പ്രശ്നം ഉദിക്കുന്നില്ല . പിന്നെ മുപ്പതും നാല്‍പ്പതും ഒക്കെ വര്‍ഷം പ്രവര്‍ത്തന പരിചയം ഉള്ള ഇവര്‍ കാണിക്കുന്ന കോപ്രായങ്ങളും അതിനു കുഴല്‍ വിളിക്കാന്‍ കാണിക്കുന്ന വ്യഗ്രതയും കാണുബോള്‍ ചിലത് പറയുന്നു എന്ന് മാത്രം . പിന്നെ ബൂലോകത്ത് സ്ഥിരം പറയുന്ന ന്യായവും "എന്റെ ബ്ലോഗ്‌,എന്റെ വീക്ഷണം,എന്റെ അഭിപ്രായം .പോടാ പോ ". പിന്നെ തങ്ങളുടെ സന്തോഷത്തിനു വേണ്ടി ശിക്കാര്‍ പ്രാഞ്ചി എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് നഗ്നത മറയ്ക്കാന്‍ ഈ വര്‍ഷം ആകെയുള്ള കൌപീനങ്ങള്‍ക്ക് ഒരു ദ്വാരം പോലും ഇല്ലെന്നു സമ്മതിച്ചു തന്നേക്കാം.പോരെ ?

    ReplyDelete
  14. “പിന്നെ മുപ്പതും നാല്പ്പതും ഒക്കെ വര്ഷം പ്രവര്ത്തന പരിചയം ഉള്ള ഇവര് കാണിക്കുന്ന കോപ്രായങ്ങളും അതിനു കുഴല് വിളിക്കാന് കാണിക്കുന്ന വ്യഗ്രതയും കാണുബോള് ചിലത് പറയുന്നു എന്ന് മാത്രം .” -പറഞ്ഞോളൂ... പക്ഷെ നാഴികക്ക് നാല്പതുവട്ടം എതു സിനിമയെ പറ്റി പറഞ്ഞാലും രണ്ടു തെറി അവരെയും കൂടി പറയണോ? അതിപ്പോ ഇന്ദ്രന്സിനെ കുറിച്ച് ആണെങ്ങില് പോലും ഒരു അരോചകത്വം തോന്നും, അതാ പറഞ്ഞത്.

    "എന്റെ ബ്ലോഗ്,എന്റെ വീക്ഷണം,എന്റെ അഭിപ്രായം .പോടാ പോ " - എങ്കില് പിന്നെ അതിന്റെ താഴെ “Post a Comment” എന്നും പറഞ്ഞു ഒരു കളം വരച്ചു വച്ചിരിക്കുനത് എന്തിനാണാവോ?

    പിന്നെ തങ്ങളുടെ സന്തോഷത്തിനു വേണ്ടി ശിക്കാര് പ്രാഞ്ചി എന്നീ സൂപ്പര് താരങ്ങള്ക്ക് നഗ്നത മറയ്ക്കാന് ഈ വര്ഷം ആകെയുള്ള കൌപീനങ്ങള്ക്ക് ഒരു ദ്വാരം പോലും ഇല്ലെന്നു സമ്മതിച്ചു തന്നേക്കാം.പോരെ ? - എനിക്കത് കൊണ്ട് എന്തെങ്ങിലും സന്തോഷം ലഭിക്കുമെന്ന് തോന്നുന്നില്ല.

    വ്യത്യസ്തമായി നിരൂപണം ചെയ്യുന്ന താങ്കളുടെ രീതി അഭിനന്ദനീയം തന്നെ. നല്ല ശ്രമം. പക്ഷെ എല്ലാ നിരൂപനങ്ങളിലും സൂപ്പര് സ്റ്റാര് കളുടെ അപചയത്തില് നിങ്ങള്ക്കുള്ള അമര്ഷം രേഖ പെടുതണമോ? അത് അവരുടെ ചിത്രങ്ങള് നിരൂപണം ചെയ്യുമ്പോള് മാത്രം പോരെ?

    അനുജാ…… എന്നൊക്കെ പ്രായം അറിഞ്ഞിട്ടു വിളിച്ചാല് പോരെ?

    ReplyDelete
  15. അതിപ്പോ ഇന്ദ്രന്സിനെ കുറിച്ച് ആണെങ്ങില് പോലും ഒരു അരോചകത്വം തോന്നും, അതാ പറഞ്ഞത്.

    ഇതേ അരോചകത്വം എനിക്ക് ഈ കുഴല്‍ വിളി കേള്‍ക്കുമ്പോള്‍ തോന്നുന്നു .പിന്നെ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും സത്യം അല്ലാതെ ഉണ്ടോ ? പ്രത്യേകിച്ചു ഈ പോസ്റ്റില്‍ ?

    "എന്റെ ബ്ലോഗ്,എന്റെ വീക്ഷണം,എന്റെ അഭിപ്രായം .പോടാ പോ " - എങ്കില് പിന്നെ അതിന്റെ താഴെ “Post a Comment” എന്നും പറഞ്ഞു ഒരു കളം വരച്ചു വച്ചിരിക്കുനത് എന്തിനാണാവോ?

    അതും എന്റെ ഇഷ്ടം ..:)

    അനുജാ…… എന്നൊക്കെ പ്രായം അറിഞ്ഞിട്ടു വിളിച്ചാല് പോരെ?

    കമന്റ്‌ ചെയുന്ന രീതിയില്‍ പ്രായം കാണാം . അത് കൊണ്ട് വിളിച്ചതാണ് . ഇഷ്ടപെട്ടില്ലെങ്കില്‍ ഇതു മാത്രം ക്ഷമിക്കുക

    ReplyDelete
  16. ഗുരുവായൂർ ജയശ്രീ തീയ്യറ്ററിൽ ഫസ്റ്റിനു കയറി. ബാൽക്കണിയിൽ 20 - താഴെ 15 .
    പടം കുഴപ്പമില്ല. എന്നാലും വലിയ ഓട്ടം ഓടുമെന്ന് ഒരു പ്രതീക്ഷയുമില്ല.

    ReplyDelete
  17. Dear Preshaka, Traffic kandu. Nannaayittundu. But..
    Aa Colony scenes - athu vareyulla padathinte qualitikkoppam nilkkaan pattunnavayalla - Felt sorry that the script and director could have done much better there
    Evide endu prashnam undengillum avideyokke Minortiy communitiye konde sthaapikkukaa enna after 9/11 thought, athum vendaayirunnu. Thrilling climaxinu vendeettu vere endengilum oru situation aalochikkunnathaayirunnu nallathu ennu thonni.

    pinne kurachu kallukadigal avideyum ivideyum okke undu, including the colony, pakshe cinema alle, ithoru fanatasy world aanu, let it be.
    Nalla thudakkam thanne - for 2011

    ReplyDelete
  18. നല്ല പടം ആണ്.
    ഇന്റര്‍വെല്‍ ആയപ്പോള്‍ ഒരുത്തന്‍ പറയാ അയ്യോ ഇന്റര്‍വെല്‍ വേണ്ടാന്നു.. :)
    അത്രക്കും ആകാംക്ഷ നിലനിര്‍ത്താന്‍ തിരകഥക്ക് കഴിഞ്ഞിരിക്കുന്നു.
    ഇനി ഇപ്പൊ കുറ്റം കണ്ടു പിടിക്കാന്‍ തോന്നുവെങ്കില്‍, അതിനുള്ള സമയം അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും കിട്ടില്ല. :)

    ReplyDelete
  19. ബു ഹ ഹാ ഹാ ....സിജീഷ് , അത് ഞാന്‍ ആയിരുന്നു , ഇന്റെര്‍വല്‍ വേണ്ട എന്ന് പറഞ്ഞത് എന്താണെന്നു വച്ചാല്‍ , നേരെ ക്ലൈമാക്സ്‌ കാണിച്ചു എങ്ങനെയെങ്കിലും തീര്‍ത്തു ഈ നരകത്തില്‍ നിന്ന് കര കയറാന്‍ മോഹിച്ചു പറഞ്ഞതാണ്‌ . ഇത്രയും കത്തി പടം ഞാന്‍ എന്റെ ആയുസില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് alaxander ദി ഗ്രേറ്റ്‌ ആണ് !
    പിന്നെ പ്രേക്ഷകോ ,ഒരു mexican ചിത്രവും ആയി ഇതിനുള്ള സാമ്യം എന്താ താങ്കള്‍ കാണാത്തത് . അതോ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചലെ താങ്കള്‍ ഏതു പദത്തില്‍ നിന്ന് കോപി അടിച്ചു എന്നാ റിസര്‍ച്ച് നടത്തുകയുള്ളൂ . ബ്രമരം കോപി അടിച്ചതാണ് എന്ന് പറഞ്ഞ താങ്കള്‍ , കാര്യസ്ഥന്‍ ഏതൊക്കെ പദങ്ങളില്‍ നിന്ന് അടിച്ചു മാറ്റി എന്ന് നിരതിയെങ്കില്‍ രണ്ടു ഫുള്‍ പേജ് വേണ്ടി വരുമായിരുന്നു .

    ReplyDelete
  20. പ്രേക്ഷകനോട് ചില സംഗതികളില്‍ വിയോജിപ്പുണ്ടായിരുന്നു. "ബെസ്റ്റ് ആക്ടര്‍" എന്ന സിനിമ കണ്ട ശേഷം അതിനു മാറ്റം ഉണ്ടായില്ല.

    പക്ഷെ പിന്നെയാണ് ഞാന്‍ ഓര്‍ത്തത്‌.

    മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമയും കണ്ടു തലനാരിഴ കീറി നിരൂപണം എഴുതാന്‍ നമ്മള്‍ ആരും ശമ്പളം കൊടുത്തു നിര്തിയതല്ല ഈ മനുഷ്യനെ.

    പിന്നെ എന്തിനു ബ്ലോഗിന്റെ പല്ലെണ്ണണം?

    പക്ഷേ ഈ ബ്ലോഗില്‍ നല്ലത് എന്ന് പറയുന്ന സിനിമ എന്തായാലും മോശം ആവില്ല എന്ന ഒരു വിശ്വാസം ഉണ്ട്. അത് കൊണ്ട് ഇപ്പോഴും ഇവിടെ വരുന്നു.

    @Rajesh എഴുതിയത് വായിച്ചപ്പോഴാണ് ഞാന്‍ മറ്റൊരു നഗ്നസത്യം ഓര്‍മ്മിച്ചത്...

    ഒരു നല്ല മലയാളം/ഹിന്ദി സിനിമ, "ഇത് ഏതു വിദേശ ചിത്രത്തിന്റെ കോപ്പി ആയിരിക്കും" എന്ന് ചിന്തിച്ചു കൊണ്ടല്ലാതെ കണ്ടിരിക്കാന്‍ പറ്റുകയെ ഇല്ല എന്ന സത്യം.

    എന്തൊരു കഷ്ടമാണ്, അല്ലെ?

    ReplyDelete
  21. കഴുത എന്തോ സാധനം കരഞ്ഞു തീര്‍കുന്നത് പോലെ കിളവന്മാരില്ലാതെ ഒരു നല്ല ചിത്രം ഉണ്ടായിപോയതിന്റെ വിഷമം കരഞ്ഞു തീര്‍ക്കട്ടെ ഫാന്‍സ്‌.നാളെ പടം കാണാന്‍ പോകും.കണ്ടിട്ട് ബാക്കി.ഇതിനെ പറ്റി കണ്ട എല്ലാരും നല്ല അഭിപ്രായം ആണ് പറഞ്ഞു കേള്‍ക്കുന്നത്
    ഒരു സംശയം. ഒരു സംഭവം,അതിന്റെ എഫ്ഫക്റ്റ്‌ അതുമായി നേരിട്ട് ബന്ധമില്ലാത്ത വേറെ ഒരു സ്ഥലങ്ങളില്‍/ജീവിതങ്ങളില്‍ ഉണ്ടാകുന്നു എന്നാണോ പറഞ്ഞത് ? അങ്ങനെ എങ്കില്‍ അതല്ലേ ഈ ബട്ടര്‍ ഫ്ലൈ എഫ്ഫക്റ്റ്‌? (നമ്മുടെ ഉലക നായകന്‍ ഒരു നൂറു കോടി പൊടിച്ചു ഉണ്ടാക്കിയ ദശാവതാരം പറയാന്‍ ശ്രമിക്കുന്ന സംഗതി ) ഒരു സംശയം ചോദിച്ചതാണേ.അല്ലെങ്കില്‍ വിട്ടേരെ

    ReplyDelete
  22. ഹോ , ഭയങ്കര സംഭവം തന്നെ ! പിന്നെ , ഈ പടം അല്ലെ മലയാളം കണ്ട ഏറ്റവും മികച്ച സിനിമ ? ഒന്ന് പോടെ ? ഇനി മലയാള സിനിമ നില നിന്നോലനം എന്ന് ആര്‍ക്കും വലിയ നിര്‍ബന്ധം ഒന്നും ഇല്ല . ഇവിടെ ഉള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മലയാളം പടം കാണല്‍ അങ്ങ് നിര്‍ത്തും. തമിഴിലും പടങ്ങള്‍ ഉണ്ടല്ലോ . പിന്നെ ഈ സമപ്രായക്കാര്‍ ഒക്കെ ഷൈന്‍ ചെയ്യുന്നത് എങ്ങിനെ സഹിക്കും ? സ്വന്തം പ്രായക്കാര്‍ നായികയെ പ്രണയിക്കുക , വില്ലനെ അടിച്ചു വീഴ്ത്തുക ഒക്കെ ചെയ്താല്‍ അത് കൈ അടിച്ചു അംഗീകരിക്കാം ഞങ്ങളെ കിട്ടില്ല ! വേണമെങ്കില്‍ അതൊക്കെ ഞങ്ങളെ വിളിച്ചു ചെയ്യിചൂടെ ! അപ്പോള്‍ ഞങ്ങള്‍ അനഗീകരിചോളം

    ReplyDelete
  23. കഴുത എന്തോ സാധനം കരഞ്ഞു തീര്‍കുന്നത് പോലെ കിളവന്മാരില്ലാതെ ഒരു നല്ല ചിത്രം ഉണ്ടായിപോയതിന്റെ വിഷമം കരഞ്ഞു തീര്‍ക്കട്ടെ ഫാന്‍സ്‌

    ശ്രീനിവാസന്‍ പിന്നെ കിളവന്‍ അല്ലെ ? അല്ല പതിനഞ്ചു വര്ഷം മുന്‍പ് യുവാവ്‌ ആയിരുന്ന ചകൊച്ചനും , 25 വര്ഷം മുന്‍പ് യുവാവ്‌ ആയിരുന്ന റഹ്മാനും ഇപ്പോളും കിളവന്‍ മാര്‍ അല്ല എന്നാണോ താങ്കള്‍ കരുതുന്നത് ?

    എന്തായാലും ചിത്രം നല്ലതാണു . എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
  24. ഇതാണ് മലയാളം കണ്ട ഏറ്റവും മികച്ച ചിത്രം . ചെമ്മീന്‍, മുറപ്പെണ്ണ്‍, കൊടിയേറ്റം, യവനിക, അമരം, കിരീടം, ഭാരതം, ദശരതം, കാഴ്ച, തന്മാത്ര തുടങ്ങിയ പടങ്ങള്‍ ഒക്കെ ഇനി ട്രാഫിക്ക് എന്നാ ചിത്രത്തിന്റെ പിന്നില്‍ ആയിരിക്കും സ്ഥാനം .
    മേല്‍ പറഞ്ഞ ചിത്രങ്ങള്‍ നല്ല ചിത്രങ്ങള്‍ ആണ് എന്ന് കരുതിയതില്‍ തന്നെ ഞാന്‍ ലജ്ജിക്കുന്നു. ഭരതന്‍ പത്മരാജന്‍ ഒന്നും അല്ല ബോബി-സഞ്ജയ്‌ ആണ് മലയാളം കണ്ട മികച്ച ചലച്ചിത്രകാരന്‍ മാര്‍ . ഹോ ഈ പടം സംവിധാനം ചെയ്തത് ദൈവം നേരിട്ട് വന്നിട്ടാണോ എന്ന് വരെ ഞാന്‍ സംശയിക്കുന്നു. ഈ പദത്തില്‍ അഭിനയിച്ചതിനു ശ്രീനിവാസന് ഒരു ട്രാഫിക്ക് പോലീസെ പദവി കൊടുക്കണം എന്ന് ഞാന്‍ അബ്യര്തിക്കുന്നു. റഹ്മാന്‍ എണ്‍പതുകളില്‍ കൊഴിഞ്ഞു പോയ സ്വപ്നം (സൂപ്പര്‍ തരാം ആകുക എന്നത് ) സിനിമയില്‍ സാക്ഷാത്കരിച്ചിരിക്കുന്നു. പിന്നെ മെഗാ തരാം എന്നാ പദവി അസിഫ് അലിക്കും, ഉനിവേര്സല്‍ സ്റ്റാര്‍ എന്നാ പദവി വിനീത് ശ്രീനിവാസനും, stylemannan എന്നാ പദവി കുഞ്ചാക്കോ ബോബനും (എന്നാ hairstyle ...ഹട്സ് ഓഫ്‌ ) നല്‍കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു .

    ReplyDelete
  25. ഈ കമന്റുകള്‍ മോടെരറെ ചെയ്യാത്തത് നന്നായി. ബ്ലോഗിനെയ്കാല്‍ തമാശയുണ്ട് ഇത് വായിക്കാന്‍. കുറഞ്ഞ പക്ഷം സ്വന്തം പേരില്‍ എങ്കിലും പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള ധൈര്യം കാണിക്കു അന്നോനീസ്

    ReplyDelete
  26. Classic Movie. It should be nominated to Oscar!!!!!! Vineeth Shreenivasan must win Oscar award for best actor!

    ReplyDelete
  27. ഫാന്‍സ്‌ മരപ്പട്ടികളുടെ സര്‍വ്വ നിയന്ത്രണവും വിട്ടുതുടങ്ങിയിരിക്കുന്നു! എന്തായാലും പ്രേക്ഷകന്റെ പുതിയ പോസ്റ്റ്‌ ഇവന്മാര്‍ വായിച്ചാല്‍ കൊള്ളാം!

    ReplyDelete
  28. ഫാന്‍സ്‌ മരപ്പട്ടികള്‍ക്ക് നിയന്ത്രണം വിട്ടു എന്ന് തോന്നുന്നു!

    ReplyDelete
  29. Classic Movie. It should be nominated to Oscar!!!!!! Vineeth Shreenivasan must win Oscar award for best actor!

    സൂപ്പര്‍താരങ്ങള്‍ അറുകൂതറ പടങ്ങളില്‍ അതിലും അറുകൂതറ അഭിനയം നടത്തിയപ്പോള്‍ എരപ്പാളി ഫാന്‍സ്‌ അതിനും അവാര്‍ഡ് കിട്ടിയില്ല എന്നും പറഞ്ഞു ബഹളം വച്ചിട്ടുണ്ട്..അതുകൊണ്ട് കൂതറ ഫാന്‍സിന്റെ ഊളതമാശ കയ്യില്‍ വച്ചാല്‍ മതി!

    ReplyDelete
  30. Classic Movie. It should be nominated to Oscar!!!!!! Vineeth Shreenivasan must win Oscar award for best actor!

    സൂപ്പര്‍താരങ്ങള്‍ അറുകൂതറ പടങ്ങളില്‍ അതിലും അറുകൂതറ അഭിനയം നടത്തിയപ്പോള്‍ എരപ്പാളി ഫാന്‍സ്‌ അതിനും അവാര്‍ഡ് കിട്ടിയില്ല എന്നും പറഞ്ഞു ബഹളം വച്ചിട്ടുണ്ട്..അതുകൊണ്ട് കൂതറ ഫാന്‍സിന്റെ ഊളതമാശ കയ്യില്‍ വച്ചാല്‍ മതി!

    ReplyDelete
  31. TO SMASH

    എടൊ ഞങ്ങള്‍ ഇത്രയും ചെറുപ്പക്കാര്‍ പച്ചജീവനോടെ ഇവിടെ ഇരിക്കുമ്പോള്‍ തന്ത നടനാണ് , തള്ള നടിയാണ് , അമ്മാവന്‍ വില്ലനാണ് , അപ്പൂപ്പന്‍ പഴയ legend ആണ്, കൊച്ചച്ചന്‍ സംവിധായകന്‍ ആണ് എന്നൊക്കെ പറഞ്ഞു ഏതെങ്കിലും അവന്മാരെ വച്ച് പടം പിടിക്കും. എന്നിട്ട് ഈ ഞങ്ങള്‍ തന്നെ അവന്മാരെ വായും മൂടി അന്ഗീകരിച്ചും കൊടുത്തേക്കണം . അത് തത്കാലം ഇവിടെ നടപ്പില്ല. ഞങ്ങള്‍ ശക്തമായ ഒരു പ്രതിരോധം തന്നെ സൃഷ്ടിക്കും . institutilum , നാടക കളരിയിലും പയറ്റി തെളിഞ്ഞ കഴിവുള്ളവര്‍ തെക്കുവടക്ക് നടക്കുമ്പോള്‍ കുല മഹിമയും പറഞ്ഞു ഇവന്മാര്‍ക്ക് കിട്ടുന്ന 'സൌഭാഗ്യം ' നശിപ്പിക്കുന്നത് കഴിവുള്ളവരുടെ അവസരം ആണ്. ഗോദയില്‍ ഇറങ്ങിയ നിമിഷം മുതല്‍ അങ്കം വെട്ടാന്‍ കെല്‍പ്പുള്ളവര്‍ പുറത്തു നില്‍ക്കുമ്പോള്‍ , ഈ കൊച്ചന്മാര്‍ വളര്‍ന്നു വലുതായി അഭിനയം ഒരു പത്തു വര്‍ഷത്തിനുള്ളില്‍ പഠിച്ചോളും അത് വരെ അവരുടെ കുലമഹിമ ഒരുത് ക്ഷമിക്കുക എന്ന് പറയുന്ന നിനക്കൊക്കെ ആണ് നാണം ഇല്ലാത്തതു .

    ReplyDelete
  32. @ അനോണി,
    നീ എന്ത് ഉണ്ട കണ്ടിട്ടാണ് ഇവിടെ കിടന്നു അലറുന്നത്?
    ട്രാഫിക്ക് എന്ന ചിത്രം നല്ലതാണെന്ന് പറഞ്ഞതിനെ നിന്റെ ഊള തമാശ ഇറക്കി ഇടിച്ചു താഴ്ത്തുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞതിനോ!

    ReplyDelete
  33. I really feel pity abt these fans. മലയാളത്തില്‍ നല്ലൊരു സിനിമ ഇറങ്ങുമ്പോള്‍ അതിന്റെ ഈ രീതിയില്‍ തളര്‍ത്താന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്ന ഇവരാണ് മലയാള സിനിമയുടെ ശാപം. നല്ല കഥകള്‍ വരാത്തതാണ് മലയാള സിനിമയുടെ പ്രതിസന്ധി എന്ന സിനിമാക്കാരുടെ വാദം തെറ്റാണെന്നുള്ളതിന്, 8 മാസത്തിനിടയില്‍ ഇതാ രണ്ടാമത്തെ ഉദാഹരണം. ഇത്തരം പ്രേക്ഷകരാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി.

    അനോണിമസ് ആയി വന്ന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാം എന്നു വിചാരിക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക, അതൊരു കഴിവല്ലാ..കഴിവില്ലായ്മയാണ്, സോമേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജനുസിന്റെ കൊണം...

    ReplyDelete
  34. @പ്രേക്ഷകാ...

    യുദ്ധം തുടരുമ്പോള്‍, ആയുധമെടുക്കാതെ താങ്കള്‍ വിജയശ്രീലാളിതനായി നില്‍ക്കുന്നു ആശംസകള്‍. മലയാള സിനിമയുടെ പ്രതിസന്ധിക്ക് ഇതിലും വലിയ ഉദാഹരണം കാണിച്ചു തരുവാന്‍ കഴിയില്ല.
    BTB, അനോണിമസ് ഓപ്ഷന്‍ എടുത്തു കളയണം എന്നാണ് എന്റെ അഭിപ്രായം. നട്ടെല്ലുള്ള, *** പിറന്നവര്‍ നേരെ വരട്ടേ...!!!

    ReplyDelete
  35. Traffic is a good movie even though there are some minor mistakes. I feel the vehicle selection for this road movie is very bad. The cast of sreenivasan also not an apt one. I think lal or biju menon might be the better choices. Sreenivasan's driving does not look good for the situations.

    ReplyDelete
  36. ഈ വേഷം ശ്രീനിവാസന് പറ്റുകേല പോലും ......ഹോ പിന്നെ ആരാണാവോ ചെയ്യേണ്ടത് ? ..... ഈ കഥാപാത്രത്തിന് എന്ത് രൂപം വേണം ഭാവം വേണം എന്നൊക്കെ അത് എഴുതുന്നവര്‍ അങ്ങ് തീരുമാനിച്ചോളും ...ഇയാള്‍ അങ്ങ് കേളതണ്ട കേട്ടോ . ഇതാണ് മലയാളികളുടെ പ്രശ്നം ഒരു കഥാപാത്രത്തിന് എന്ത് രൂപം വേണം എന്നൊക്കെ അങ്ങ് മുന്‍ വിധി കല്‍പ്പിക്കും .
    ഇത് ലാല്‍ ചെയ്താല്‍ ഇവനൊക്കെ പറയും , ലാല്‍ പോര ഈ വേഷം സിദ്ദിക് ചെയ്താല്‍ നന്നായിരിക്കും എന്ന്. സിദ്ദിക് ചെയ്താല്‍ പറയും ബിജുമേനോന്‍ ആയിരുന്നേല്‍ കലക്കുംയിരുന്നു എന്ന് .

    ഈ പടം മികച്ച സിനിമയാണ് ശ്രീനിവാസന്‍ കലക്കി ...
    മമ്മൂട്ടി സങ്കല്പം ആണ് എങ്കില്‍, മോഹന്‍ലാല്‍ കാല്‍പ്പനികത ആണ് എങ്കില്‍ ശ്രീനി ആണ് യാഥാര്‍ത്ഥ്യം ..! അതെ യാഥാര്‍ത്ഥ്യത്തിന്റെ മുഖത്തിന്‌ തിളക്കം കാണില്ല , പക്ഷെ അതാണ് ശരി .

    ReplyDelete
  37. ശ്രീനി പടത്തിനു ചേരില്ല........ബ്രമരം നല്ല ചിത്രം അല്ല . സമ്മതിച്ചു , പക്ഷെ ഇതൊക്കെ പറയുന്നത് ആരാ , പ്രേക്ഷകന്‍ തന്നെ അല്ലെ.

    ആരാണ് ഈ പ്രേക്ഷകന്‍ ? ബോഡി ഗാര്‍ഡ്, പപ്പി അപ്പച്ചാ, കാര്യസ്ഥന്‍ എന്നീ ചിത്രങ്ങള്‍ നല്ല ചിട്ര്രങ്ങള്‍ ആണ് എന്ന് പറഞ്ഞ ആള്‍ തന്നെ അല്ലെ ? ഹ ഹ .
    സമ്മതിച്ചു സുഹൃത്തേ , കാര്യസ്ഥന്‍ തന്നെ ബ്രമാരതിനെക്കാള്‍ മെച്ചം . കാരണം ബ്രമരം ഒരു പദത്തില്‍ നിന്ന് കോപി അടിച്ചു , എന്നാല്‍ കാര്യസ്ഥന്‍ തോന്നുരുകളില്‍ ഇറങ്ങിയ ഒരു വിധം എല്ലാ ചിത്രങ്ങളും കോപി അടിച്ചു ഉണ്ടാക്കിയതാണ് . അത് വലിയ ഒരു കാര്യം അല്ലെ ?

    മേല്‍ പറഞ്ഞ ചിത്രങ്ങള്‍ നല്ലതാണെന്ന് പറഞ്ഞ താങ്കള്‍ , ഈ പടത്തിനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ഈ നല്ല ചിത്രത്തെയും നമ്മള്‍ തെറ്റിദ്ധരിച്ചു പോകില്ലേ പ്രേക്ഷക .

    ReplyDelete
  38. മുകളില്‍ പറഞ്ഞ അനോണിയോട്‌ , എന്തിനു നടന്മാര്‍ക്ക് വേണ്ടി കടി പിടി കൂടുന്നു . നമ്മള്‍ അവര്‍ക്ക് വേണ്ടി അല്ല , അവര്‍ നമുക്ക് വേണ്ടി ആണ് . അവരുടെ പരാജയം നമ്മുടെതും, അവരുടെ വിജയം നമ്മുടെതും ആണോ ? അവര്‍ പണത്തിനു വേണ്ടിയോ മാനസിക സംതൃപ്തിക്ക് വേണ്ടിയോ, പ്രശസ്തിക്കു വേണ്ടിയോ, സുഖത്തിനു വേണ്ടിയോ എന്തിനു വേണ്ടിയോ അഭിനയിക്കുന്നു. പക്ഷെ പ്രേക്ഷകന്‍ എന്ന നമുക്ക് വേണ്ടത് നല്ല ചിത്രങ്ങള്‍ മാത്രം ആണ് .

    ഈ പറഞ്ഞ സൂപ്പര്‍ താരങ്ങള്‍ അത് തന്നാലും , ഏതു പുതുമുഖം അത് തന്നാലും നമ്മള്‍ ഒരേ ദൃഷ്ടികൊണ്ട് കാണണം . അല്ലാതെ സൂപ്പര്‍ താരങ്ങള്‍ എന്ത് ചെയ്താലും ന്യായീകരിക്കുകയോ (ഞാന്‍ മുന്‍പ് ചെയ്തിരുന്നത് ), ചില താരങ്ങള്‍ നിലവരമില്ലാത്തത് കാട്ടിയാലും ക്ഷമിചെക്കുക (പ്രേക്ഷകന്‍ മുന്‍പ് ച്യ്തത് -കാര്യസ്ഥന്‍, പോക്കിരിരാജ, Pappi Appacha-കാരണം നിലവാരത്തിന്റെ മാനദണ്ടം മോഹന്‍ലാലിനു മാത്രം അല്ലല്ലോ ) രണ്ടും ശരി അല്ല്ല എന്നാണ് എന്റെ അഭിപ്രായം .

    എന്ന്
    സ്വന്തം
    കിഷോര്‍

    ReplyDelete
  39. ഈ കഴിഞ്ഞ ഞായറാഴ്ച, ഞാന്‍ ഇടപ്പള്ളിയില്‍ നിന്നും ഒരു ബസ്സില്‍ കയറി. ബസ്സിന്റെ ബാക്ക് സീറ്റില്‍ 3 പയ്യന്മാര്‍ ഇരുന്ന് മലയാള സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
    ഒരുത്തന്‍ - എടാ കുഞ്ഞാട് കലക്കന്‍ പടമാണെന്നു പറയുന്നതു കേട്ടു. ശരിയാണോ?
    രണ്ടാമന്‍ - ഞാനും കേട്ടു, ഷാഫീടെ പടമല്ലേ, കണ്ടാലോ?
    മൂന്നാമന്‍ - ഓ, ആ ദിലീപിന്റെ പടമല്ലേ, ചക്കരമുത്തു പോലെയാന്നാ കേട്ടേ.
    രണ്ടാമന്‍ - നീ പടം കണ്ടോ?
    മൂന്നാമന്‍ - ഞാന്‍ കണ്ടില്ല, ലാലേട്ടന്റെ പടമില്ലാത്ത കാരണം ഞാന്‍ പടം കാണാന്‍ പോകാറേ ഇല്ല. കണ്ടവരു പറഞ്ഞതാ.
    ഒന്നാമന്‍ - ട്രാഫിക്ക് കിടിലം പടമാണെന്നാണല്ലോ കേള്‍ക്കുന്നത്. അതിനു പോയാലോ?
    മൂന്നാമാന്‍ - നിനക്കു വേറെ പണിയില്ലേ..? ഞാന്‍ അതു കഴിഞ്ഞ ആഴ്ച കണ്ടു. ശ്രീനിവാസന്റേയും കുഞ്ചാക്കോ ബോബന്റേയും വളിച്ച മോന്ത കാണാനാണെങ്കില്‍ പൊക്കോ?
    രണ്ടാമന്‍ - അത്ര കത്തിയാ?
    മൂന്നാമന്‍ - എടാ, എന്നാ *** പടമാ. പടം തീര്‍ന്നപ്പോഴേക്കും ഞാന്‍ കൂവിപ്പോയി. ആ ആസിഫ് അലി ഒക്കെ ഉണ്ട്. ഒരുമാതിരി കൂതറ പടം.
    രണ്ടാമന്‍ - ഓ അപ്പോള്‍ ഇനി കാണാന്‍ പടമൊന്നും ഇല്ല.
    ഒന്നാമന്‍ - എന്റെ ഫ്രണ്ട്സ് കണ്ടിട്ട് ട്രാഫിക്ക് നല്ല ത്രില്ലിങ് പടമാന്നാ പറഞ്ഞേ. അവന്മാര്‍ക്കെല്ലാം ഇഷ്ടപ്പെട്ടു.
    മൂന്നാമന്‍ - ആ ശ്രീനിവാസനെ മാറ്റി ലാലേട്ടനായിരുന്നു ആ റോളിലെങ്കില്‍ സിനിമ അടിപൊളി ആയേനേ. ഇത് ഏതോ വിവരമില്ലാത്ത ഒരു പുതിയ ഡയറക്ടര്‍. പുള്ളിക്ക് സംവിധാനം പോലും അറിയില്ലാ. നീ അതിനൊന്നും പോയി കാശു കളയല്ലേ.

    ഈ സംഭാഷണം കേട്ട്, ആ ________ മോനെ, കാലേ വരി എടുത്ത് നിലത്തടിക്കാനാ തോന്നിയേ.. ഇവനൊക്കെയാണ് മലയാള സിനിമയുടെ ശാപം... !!!!

    ReplyDelete
  40. Traffic a fantastic movie.

    Full time suspense thriller with good background music , direction and Excellent Team Work.

    ReplyDelete