Saturday, January 29, 2011

അര്‍ജുനന്‍ സാക്ഷി (Arjunan Sakshi )

ഡേ... അനിയാ

ഓ എത്തിയോ നിങ്ങളെ പ്രതീക്ഷിച്ചിരിക്കയയിരുന്നു. ഇന്നലെ അര്‍ജുനന്‍ സാക്ഷിക്കു തള്ളി കേറുന്നത് കണ്ടല്ലോ . അതിന്‍റെ വിശേഷങ്ങള്‍ പറയാന്‍ അല്ലെ ഇപ്പോള്‍ വന്നത് ?

അതെടെ.പിന്നെ അല്ലാതെ . കഴിഞ്ഞ ഒരാഴ്ചയായി ഈ ബൂലോകത്ത് എന്തായിരുന്നു ബഹളം . അര്‍ജുനന്‍ സാക്ഷി ട്രെയിലര്‍ ഇറങ്ങി,സെന്‍സറിംഗ് കഴിഞ്ഞു,മുന്‍ കാഴ്ച , പിന്‍ കാഴ്ച എന്തൊരു പൂരം.

ശരി അതൊക്കെ ഇരിക്കട്ടെ .അണ്ണന്‍ കാര്യം പറ. പടം കണ്ടിട്ട് ........

2009 ല്‍ വ്യത്യസ്തമായ passenger എന്ന തന്‍റെ ആദ്യ ചിത്രമെടുത്ത ശ്രീ രഞ്ജിത്ത് ശങ്കര്‍ രണ്ടു കൊല്ലത്തിനു ശേഷം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അര്‍ജുനന്‍ സാക്ഷി. സുന്ദര്‍രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ അജയനന്‍ വിന്‍സെന്റ് കൈകാര്യം ചെയുമ്പോള്‍. അഭിനയിക്കുന്നവര്‍ പ്രിത്വിരാജ്,ആന്‍ അഗസ്ട്യന്‍, ജഗതി,സുരേഷ് കൃഷ്ണ, ബിജു മേനോന്‍, നെടുമുടി,സുരാജ്,സലിം കുമാര്‍,മുകേഷ്,വിജീഷ് തുടങ്ങിയവരാണ് .

പൊന്നു അണ്ണാ ഏതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ് . പടം .. അതെങ്ങനെ അത് പറ .

ശരി ഇന്നാ പിടിച്ചോ.തെളിവില്ല എന്ന് പറഞ്ഞു സകല അന്വേഷണ ഏജന്‍സികളും തള്ളി കളഞ്ഞു ഏതാണ്ട് വിസ്മൃതിയില്‍ ആണ്ടു തുടങ്ങിയ ഒരു കൊലപാതക കേസ് . എറണാകുളം കളക്ടര്‍ ഫിറോസ്‌ മൂപ്പന്‍ വധകേസ്.ഒരു ദിവസം മാതൃഭൂമിയിലെ പത്ര പ്രവര്‍ത്തക അഞ്ജലി മേനോന് (ആന്‍ അഗസ്ട്യന്‍) അര്‍ജുനന്‍ എന്ന ഒരു അജ്ഞാതന്റെ കത്ത് കിട്ടുന്നു.ഫിറോസ്‌ മൂപ്പന്‍ കൊലപാതകത്തിന്റെ ദൃക്സാക്ഷി ആണ് താനെന്നും . എന്നാല്‍ ഈ രാജ്യത്തിലെ അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയില്‍ ഉള്ള വിശ്വസകുറവു കൊണ്ടും ജീവഭയം കൊണ്ടും പുറത്തു വരാന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് കത്തിന്റെ ഉള്ളടക്കം.അഞ്ജലിയും പത്രവും ഈ കത്ത് പ്രസിദ്ധീകരിക്കുന്നതോടെ മറന്നു കിടന്ന കേസ് വീണ്ടും ജീവന്‍ വയ്ക്കുന്നു. മാധ്യമങ്ങളും പോലീസും ആരാണീ അര്‍ജുനന്‍ എന്ന് അന്വേഷിച്ചു അഞ്ജലിയുടെ പുറകെ കൂടുന്നു.ഒപ്പം ആ കൊലപാതകത്തിന് പിന്നില്‍ ഉള്ളവരും. എല്ലാവര്‍ക്കും അറിയേണ്ടത് അര്‍ജുനന്‍ ആരാണ് എന്നത് മാത്രം.

ഈ ബഹളത്തിനു ഇടയിലേക്കാണ്‌ ഇന്നത്തെ യുവ തലമുറയുടെ പ്രതിനിധിയായ റോയ് മാത്യു (പ്രിത്വിരാജ് ) ആ നഗരത്തിലേക്ക് കടന്നു വരുന്നത് . സിവില്‍ എഞ്ചിനീയര്‍ അയ അയാള്‍ നഗരത്തിലെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയില്‍ ജോലി കിട്ടി (ജോലി മാറി) വന്നതാണ്‌.തികച്ചും യദ്രിച്ചികമായി അര്‍ജുനന്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു റോയ് മാത്യൂസ്‌.അതോടെ മാധ്യമങ്ങളും,പോലീസും , കൊലപാതകത്തിന് ഉത്തരവാദികള്‍ ആയവരും റോയിയെ വേട്ടയാടുന്നു.താന്‍ അര്‍ജുനന്‍ അല്ല എന്ന് പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആരു വിശ്വസിക്കുന്നില്ല.ഒടുവില്‍ പതുക്കെ പതുക്കെ അര്‍ജുനന്റെ മാനസികാവസ്ഥയില്‍ എത്തുന്ന റോയ്, ഫിറോസ്‌ മൂപ്പന്‍ കൊല്ലപ്പെടുന്നതിനു പിന്നിലുള്ള ലക്ഷ്യവും അതിനു ഉത്തരവാദികള്‍ അയവരെയും കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു .

ഓഹോ കേട്ടിട്ട് സംഗതി കൊള്ളാമല്ലോ ...

അനിയാ ആദ്യമായി ഒന്ന് പറഞ്ഞോട്ടെ ഈ തീയറ്ററില്‍ ഒക്കെ ടിക്കറ്റ്‌ എടുക്കാന്‍ നില്‍ക്കുമ്പോള്‍ വരി തെറ്റിക്കാതിരിക്കാന്‍ പോലീസ്കാരെ നിര്‍ത്താരുണ്ടല്ലോ. മലയാള സിനിമക്ക് ഇങ്ങനെ പോയാല്‍ സിനിമശാലയ്ക്ക് അകത്തും കുറച്ചു പോലീസുകാരെ നിര്‍ത്തേണ്ട സമയം കഴിഞ്ഞു.(ഇരുട്ടു കാണുമ്പോള്‍ പ്രതികരണശേഷി വര്‍ധിക്കുന്ന മലയാളിപുലികള്‍ ക്ഷമി.സര്‍ട്ടിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ കൂവുന്നവരെ കൂവല്‍ തൊഴിലാളികള്‍ എന്നല്ലാതെ എന്താ വിളികേണ്ടത്?).അത്രക്ക് ശല്യമാ ഈ തെണ്ടികളെ കൊണ്ട് !!!

അല്ല അതിപ്പോള്‍ സ്ഥിരം പരിപാടി അല്ലെ? എന്താ പുതുമ ?

ഇതാടാ ഈ മലയാളികളുടെ ഒരു കുഴപ്പം.ഇതു തന്ത ഇല്ലാത്തരത്തോടും എളുപ്പം അഡ്ജസ്റ്റ് ചെയ്യും.വേറെ ആരെങ്കിലും ഇതൊക്കെ നേരെ ആക്കി കൊടുത്താല്‍ സന്തോഷം.അല്ലെങ്കില്‍ ഈ പോക്രിത്തരതിനെതിരെ ഒരുത്തനും ഒരക്ഷരം മിണ്ടുന്നത് കണ്ടിട്ടില്ലല്ലോ .

അണ്ണാ അത് നൂറു ശതമാനം ശരി പക്ഷെ കാടു കേറല്ലേ.... പ്ലീസ്... ഈ പടത്തെ പറ്റി.....

ശരി , ഒരൊറ്റ കാര്യം കൂടി. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ അന്‍വര്‍ എന്ന ചിത്രം വമ്പിച്ച ഇനിഷ്യല്‍ നേടുകയും പിന്നീടു അതു നില നിര്‍ത്താന്‍ കഴിയാതെ പോകുകയും ചെയ്തതിനു എന്താ കാരണം?പറഞ്ഞെ ?

അത് പിന്നെ ... പ്രിത്വിരാജ്,അമല്‍ നീരദ്,സ്ലോമോഷന്‍,സന്ദേശം,മതവിഭാഗം , .... അങ്ങനെ ഒത്തിരി ഘടകങ്ങള്‍ ഉണ്ടല്ലോ ?

എടാ ഉരുളരുത്.എനിക്ക് തോന്നുന്നത് പറയട്ടെ.ആ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് അതിന്റെ പിന്നണിക്കാര്‍ പ്രത്യേകിച്ചു സംവിധായകന്‍ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. "നമ്മുടെ ഇടയിലെ ഒരു സാധാരണ ചെറുപ്പക്കാരന്‍ ആയിരുന്നു അന്‍വര്‍. ഒരു ദിവസം നമ്മള്‍ അറിയുന്നു അന്‍വര്‍ ഒരു തീവ്രവാദി ആണെന്ന് .അയാള്‍ എങ്ങനെ തീവ്രവാദി ആയി? ആരാണ് അയാളെ തീവ്രവാദി ആക്കിയത് ? നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ എങ്ങനെ തീവ്രവാദ ത്തിലേക്ക് തിരിയുന്നു? ഇതിനെ കുറിച്ചുള്ള ഒരു അന്വേഷണം ആണ് അന്‍വര്‍". ഇനി ട്രെയിലെര്‍ ആണെങ്കിലോ മേശക്കു അഭിമുഖം ആയി ഇരിക്കുന്ന ലാലിനോട് നിങ്ങളെ എന്തിനു അറസ്റ്റ് ചെയ്തു എന്നറിയാമോ എന്ന് ചോദിക്കുന്ന പ്രകാശ്‌രാജ്. ഉറച്ച സ്വരത്തില്‍ ലാലിന്‍റെ മറുപടി ഞാനൊരു മുസല്‍മാന്‍ ആയതു കൊണ്ട് എന്ന്. പൊട്ടിച്ചിരിക്കുന്ന പ്രകാശ്‌ രാജ് . ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ പുതുമ ഉള്ളതും തികച്ചും ബോള്‍ഡ് ആയതും ആയ ഒരു പടം കാണാന്‍ പോകുമ്പോള്‍ കാണുന്നത് ഒരു സാധാരണ ചിത്രം .(തീവ്രവാദത്തിനു പകരം അധോലോകം ആയിരുന്നെങ്കില്‍ ആ കഥയ്ക്ക് എന്ത് വ്യത്യാസം വരാനാണ്? പണി കിട്ടിയതോ പോട്ടെ ആ ചിത്രത്തിന്റെ സന്ദേശം അന്വേഷിച്ചു സമയം പാഴാക്കുന്ന വേറെ ഒരു പണിയും ഇല്ലാത്ത ബുജികള്‍ വേറെ !!!).

അല്ല ഇങ്ങേരു ആ പടത്തിന്റെ അഭിപ്രായം എഴുതിയപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ .മാത്രമല്ല ഇതൊക്കെ എപ്പോള്‍ പറയാന്‍ കാരണം?

പടം ഇറങ്ങിയ അന്ന് എഴുതിയത് കൊണ്ടും ആകണം അന്ന് അത് തോന്നിയില്ല . ഇപ്പോള്‍ പറയാന്‍ കാരണം ഈ ചിത്രത്തെ കുറിച്ച് ശ്രീ രഞ്ജിത്ത് ശങ്കര്‍ റീലീസ്നു മുന്‍പ് പറഞ്ഞ കുറെ കാര്യങ്ങള്‍ ആണ്.എനിക്ക് തോന്നിയത് passenger കാണാന്‍ പോയതുപോലെ ഒരു സിനിമ കാണാന്‍ പോയാലൊരു നല്ല ചിത്രം കണ്ടു തിരിച്ചു വരാം. അല്ല മനസാക്ഷിയെ തൊട്ടു ഉണര്‍ത്താന്‍ ആണ് നിങ്ങള്‍ ഈ സിനിമക്ക് പോകുന്നതെങ്കില്‍ നിരാശപ്പെടേണ്ടി വന്നേക്കാം.

രഞ്ജിത്ത് ശങ്കര്‍ അവിടെ നില്‍ക്കട്ടെ. അഭിനേതാക്കള്‍ എങ്ങനെയുണ്ട്? (പ്രിത്വി രാജിന്‍റെ കാര്യം പറ.അവനെ അല്ലെ ഞങ്ങള്‍ക്ക് വേണ്ടത്!!!) .

അനിയാ ഒന്നും തോന്നരുത്.ഈ ചിത്രത്തില്‍ ഒരൊറ്റ കഥാപാത്രം പോലും മോശമായിട്ടില്ല.അനാവശ്യമായി ഒരൊറ്റ കഥാപാത്രം പോലും എല്ലാ എന്നത് വേറൊരു കാര്യം.പിന്നെ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ്, സലിം കുമാര്‍ എന്നിവര്‍ പോലും അവരുടെ കഥാപാത്രങ്ങളെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട് !!!!ഈ ചിത്രത്തിലെ ഒരു അഭിനേതാവിനെയും അവരായല്ല മറിച്ചു ഈ ചിത്രത്തിലെ കഥാപാത്രങ്ങളായി മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.അതിന്റെ മുഴുവന്‍ ക്രെഡിറ്റും രഞ്ജിത് ശങ്കറിന് കൊടുക്കാവുന്നതാണ്.വേറൊരു മേഖലയില്‍ നിന്നും വന്ന രണ്ടാമത്തെ ചിത്രം ഒരുക്കുന്ന ഈ സംവിധാകയനെ പല സംവിധാന പ്രതിഭകളും മാതൃക ആക്കേണ്ടത് ആണ്.പ്രിത്വി രാജ് ഈ ചിത്രത്തില്‍ ഒരിടത്തും താരബോധം (താരം ആണെന്ന ബോധം) ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്. ആന്‍ അഗസ്ട്യന്‍ തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്നായി (ഇനിയും കൂടിയാല്‍ കൈവിട്ടു പോകും !!) .ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഒരു നടിയോ നടനോ പോലും മോശം ആയതായി എനിക്ക് തോന്നിയില്ല .

ഇനി സംവിധായകന്‍ രഞ്ജിത് ശങ്കറിനോട് ചിലത്. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാവേണ്ട പിരിമുറുക്കം പലയിടത്തും വേണ്ട രീതിയില്‍ ഉണ്ടാകുന്നുണ്ടോ (പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍) എന്ന് ചിന്തിക്കാവുന്നതാണ് . ഉദാഹരണമായി റോയി കൊലപതകികളിലേക്ക് ആദ്യമായി എത്തുന്ന രംഗം . അത് തികച്ചും ലോജിക്കല്‍ ആയി ആണെങ്കിലും ആദ്യ തവണ തന്നെ വിജയിക്കുന്നതിന് പകരം അടുത്ത ഏതെങ്കിലും ഒരു ശ്രമത്തില്‍ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവില്ലേ? അത് പോലെ വ്യവസ്ഥിതിക്കെതിരെ പൊരുതാനുള്ള ഒറ്റയാള്‍ ശ്രമം വിജയിക്കുന്നതിന് ഉള്ള സാധ്യതയെകാള്‍ പരാജയപ്പെടാനുള്ള സാധ്യത ആണ് കൂടുതല്‍ എന്നിരിക്കെ എപ്പോളും ശുഭമായ ഒരന്ത്യം വിശ്വാസ്യത കുറയ്കില്ലേ എന്ന സംശയം വേറെ. ലോജിക്കല്‍ ആയ ചില്ലറ പ്രശ്നങ്ങള്‍ വേറെയുള്ളത് (ഉദാഹരണമായി നിങ്ങളാണ് ഈ കൊലപാതകം ചെയ്ത നഗരത്തിലെ പ്രമുഖന്‍ എന്നിരിക്കട്ടെ . ഇങ്ങനെ ഒരു വാര്‍ത്ത‍ വന്നാല്‍ നിങ്ങള്‍ ആദ്യം ഈ വാര്‍ത്തയെ കുറിച്ച് ആ പത്രത്തിനകത്തു തന്നെയുള്ള ഏതെങ്കിലും വിശ്വസ്തനെ കൊണ്ട് അന്വേഷിപ്പികുമോ. (പിന്നെ പോരെങ്കില്‍ ആ പത്രലേഖകയെ ഒന്ന് നിരീക്ഷണത്തില്‍ വയ്ക്കുകയോ) ചെയുമോ? അതോ ഉടനെ അര്‍ജുനനെ നിങ്ങള്‍ പറയുന്നിടത്ത് എത്തിച്ചില്ലെങ്കില്‍ തട്ടികളയും എന്ന് ഭീഷണിപ്പെടുത്തുമോ?).ഇതു പോലെ ഒരു തിരകഥാ കൃത്ത് എന്ന നിലയില്‍ താങ്കള്‍ മുന്നോട്ടു വരേണ്ട ഇടങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും . അടുത്ത ശ്രമങ്ങളില്‍ താങ്കള്‍ ബോബി സഞ്ജയ്‌ പോലെയുള്ള തിരകഥകൃത്ത് കളോ അതുപോലെയുള്ള മറ്റാരുടെയെങ്കിലുമോ സഹായം തേടുന്നത് നന്നായിരിക്കും . ചുരുങ്ങിയ പക്ഷം തിരകഥ എന്ന ഭാഗത്ത്‌ കുറച്ചു കൂടി ശ്രദ്ധിചാല്‍ കുറച്ചു നല്ല ചിത്രങ്ങള്‍ നമുക്ക് ലഭിച്ചേക്കും.തനിക്കു വേണ്ടത് എന്താണെന്നു കൃത്യമായി അറിയുന്ന ഒരു സംവിധയകന്‍ ആണ് താങ്കള്‍ എന്നതാണ് താങ്കളുടെ ഏറ്റവും വലിയ ശക്തി. ഒരു സൂപ്പര്‍ താരം എന്ന് പറയപ്പെടുന്ന ഒരു നടനെ നായകന്‍ ആക്കി പടം എടുക്കുമ്പോള്‍ പോലും താങ്കള്‍ വിട്ടു വീഴ്ചകള്‍ ചെയ്ന്നില്ല എന്നതും നല്ലൊരു വശമായി കാണാം. ഇതൊന്നും നഷ്ടപ്പെടാതെ ഇരിക്കട്ടെ വരും കാലത്ത്.ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ ഈ ചിത്രത്തില്‍ താങ്കള്‍ ചെയ്യാത്തത്,കഴിഞ്ഞ ചിത്രത്തിലെ പളിച്ചകളില്‍ നിന്നും സ്വയം തിരുത്തലുകള്‍ വരുത്തുന്ന പക്ഷം , താങ്കളെ ഒരു നല്ല സംവിധായകനായി മലയാള സിനിമ ഓര്‍ക്കും.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

തന്‍റെ ആദ്യ ചിത്രത്തില്‍ നിന്നും ഒട്ടും തന്നെ മുന്നോട്ടു പോകാത്ത ഒരു സംവിധായകന്‍റെ ചിത്രം. അദേഹം ഒരടി പോലും പിന്നോട്ടും പോയിട്ടില്ല എന്നതാണ് ഏക ആശ്വാസം

14 comments:

  1. തിരക്കഥയില്‍ കുറെ കൂടി ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നുന്നു . ക്ലൈമാക്സ്‌ അത്ര വിശ്വസനീയമായി തോന്നിയില്ല . എന്നാലും ഒരു മോശം ചിത്രം ആയില്ല എന്നതില്‍ സന്തോഷം

    ReplyDelete
  2. രണ്ടായിരത്തി പതിനൊന്നില്‍ എന്തായാലും മലയാളം സിനിമാ കാഴ്ചകള്‍ ഇതുവരെ മോശമായില്ല എന്ന് തന്നെ പറയാം . ട്രാഫിക്, അര്‍ജുനന്‍ സാക്ഷി രണ്ടും കണ്ടു, ഇഷ്ടപ്പെട്ടു .
    പ്രേക്ഷകന്റെ റിവ്യൂ വായിച്ചു .പറഞ്ഞ കാര്യങ്ങളില്‍ ഒന്നിനോട് മാത്രം വിയോജിക്കുന്നു .അര്‍ജ്ജുനന്‍ സാക്ഷിയില്‍ മനസ്സിനെ തൊടുന്ന സന്ദേശങ്ങള്‍ ഒന്നുമില്ല എന്ന് . സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ തോന്നുന്നിയ ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാം .കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ അപകടത്തില്‍പ്പെടുന്ന തമിഴ് പയ്യനെ റോയ് മാത്യു ആശുപത്രിയില്‍ കൊണ്ട് പോകുന്ന സീന്‍ . ആശുപത്രിയില്‍ ആ പയ്യനെ എത്തിച്ച ശേഷം ട്രാഫിക്ക് കുരുക്കിനെ കുറിച്ചുള്ള ആ രണ്ട് വരി കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് തിരുവനന്തപുരത്തും , എറണാകുളത്തും സയറിന്‍ മുഴക്കി വരുന്ന ആമ്പുലന്‍സിനു വഴിമാറാന്‍ മടിച്ച്, തൊട്ടടുത്തുള്ളവന്‍ മാറട്ടെ എന്ന ഭാവത്തില്‍ നില്‍ക്കുന്ന ആളുകളെ കണ്ടിട്ടുണ്ട് (തിരുവനന്തപുരത്ത് വഴുതക്കാട് കോട്ടന്‍ ഹില്‍ റോഡ്‌ സര്‍ക്കിളില്‍ അങ്ങനെ നിന്ന ഒരു മൂപ്പിന്നിനെ തൂകി മാറ്റിയിട്ടും ഉണ്ട് :) ). പച്ച തെളിയുമ്പോള്‍ മുന്നോട്ടു പോകാനുള്ള ഒരു നിമിഷത്തെ താമസം പ്രശ്നമല്ല എന്ന് നമ്മള്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒരു ജീവന്‍ രക്ഷപ്പെടാവുന്ന സന്ദര്‍ഭങ്ങള്‍ ആവാം ഇതൊക്കെ . സിനിമയില്‍ സംവിധായകന്‍ ഈ സന്ദേശം ഉദ്ദേശിച്ചോ എന്ന് അറിയില്ല ,പക്ഷേ കാണി എന്ന നിലയില്‍ എനിക്ക് തോന്നി .
    രണ്ടാമത് ഡോ മൂപ്പന്‍ ആശുപത്രിയില്‍ വെച്ച് റോയ് മാത്യുവിനോട് പറയുന്ന വാചകങ്ങള്‍ ( 'ഒരാള്‍ക്കും ചെറിയൊരു സഹായം പോലും ചെയരുത് ...അപ്പോഴേ നിങ്ങള്‍ സക്സസ്ഫുള്‍ ആകും. പക്ഷെ നാളെ ഒരു കാലത്ത് നിങ്ങളുടെ കുടുമ്പത്തില്‍ ആര്‍ക്കെങ്കിലും ഈ അവസ്ഥ വരുമ്പോള്‍ മാത്രമേ ഈ വേദന നിങ്ങള്‍ അറിയൂ') . വഴിയരികില്‍ വണ്ടിയിടിച്ചു കിടക്കുന്ന പ്രാണനുകള്‍ വഴികാഴ്ച പോലും അല്ല എന്ന മട്ടില്‍ മുന്നോട്ടു പോകുന്ന ആളുകള്‍ നൂറില്‍ തൊന്നൂറ്റിയൊന്‍പത് ആകുന്ന ഈ കാലത്ത് ഒരാളെയെങ്കിലും ഒരു നിമിഷത്തേക്ക് മറിച്ചു ചിന്തിക്കാന്‍ (പ്രവര്‍ത്തി വരുമോ എന്നത് കണ്ടറിയണം ) ഈ വാചകങ്ങള്‍ പ്രേരിപ്പിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് . വണ്ടി ഇടിച്ചു കിടക്കുന്ന ജീവനുകളെ രക്ഷിക്കുന്നതില്‍ മാത്രമല്ല ,കണ്‍ മുനില്‍ കാണുന്ന ,നമ്മളെ ബാധിക്കാത്ത കാര്യങ്ങള്‍ എന്ന മട്ടില്‍ നമ്മള്‍ അവഗണിച്ചു കടന്നു പോകുന്ന എല്ലാ അനീതികള്‍ക്കും (അധിക ചാര്‍ജ് ഈടാക്കുന്ന ഓട്ടോക്കാരന്‍ മുതല്‍ മന്ത്രിമാരുടെ പേറിന് വേണ്ടി ഒരു നഗരമോ സംസ്ഥാനമോ തന്നെ സ്തംഭിപ്പിക്കാന്‍ മടിയില്ലാത്ത പോലീസുകാര്‍ വരെ ) നേരെയുള്ള പ്രതികരണങ്ങളുടെ കാര്യത്തിലും ഈ ചിന്ത പ്രസക്തം എന്ന് തോന്നുന്നു.

    പോട്ടെ, വേറിട്ടൊരു വായന എന്ന ബൌധിക വ്യായാമത്തിന് മുതിര്‍ന്നാല്‍ കാട് കേറും (പക്ഷേ ബ്ലോഗിലെ ബുദ്ധിയില്ലാത്ത ജീവികളെക്കാള്‍ വൃത്തിയായി അത് ചെയ്യാന്‍ പറ്റും :)
    ഈ സിനിമയെ കുറിച്ച് പെട്ടെന്ന് പറഞ്ഞാല്‍ 'രണ്ട് മണികൂര്‍ പോകുന്നത് അറിയാതെ കണ്ടിരിക്കാവുന്ന ഒന്ന്'
    ക്ലൈമാക്സ് അല്‍പ്പം കൂടി നന്നാക്കാമായിരുന്നു എന്ന് എനിക്കും അഭിപ്രായമുണ്ട് ( സിമ്പിള്‍ മലയാളി ബുദ്ധിയില്‍ റോയ് മാത്യുവിന്റെ കൂട്ടുകാരന്റെ ജിമ്മില്‍ വരുന്ന നാലഞ്ച് സിക്സ് പാക്കുകളെ റെഡിയാക്കി നിറുത്തിയാല്‍ മതിയായിരുന്നു ). പക്ഷെ എന്ന് വെച്ച് ക്ലൈമാക്സ് തീരെ ബോറായും എനിക്ക് തോന്നിയില്ല കേട്ടോ
    ദൈവം സാക്ഷി !
    അര്‍ജ്ജുനന്‍ സാക്ഷി !!
    :) :)

    ReplyDelete
  3. Good Review....Thakarthu appol 2011 malayala cinemak nalla year aanu ennu thonunnu

    ReplyDelete
  4. അണ്ണാ അണ്ണന്റെയും കൈ വിറച്ചുവോ
    എന്ന് സംശയം ഇതിനെ ഇങ്ങനെ ലൈറ്റ്
    ആയി ട്രീറ്റ്‌ ചെയ്താല്‍ മതിയായിരുന്നുവോ ?
    സത്യത്തില്‍ ഒരു സെന്സുമില്ലാത്ത ഒരു സംവിധായകന്റെ
    ബോറന്‍ തിരക്കഥയില്‍ ഉണ്ടായ മോശം ചിത്രം
    എന്നുതന്നെ പറയേണ്ടിയിരുന്നില്ലേ?
    ചിന്തിക്കുന്നവര്‍ക്കുവേണ്ടിയും രസിക്കുന്നവര്‍ക്ക് വേണ്ടിയും
    ഒന്നും കരുതി വെക്കാന്‍ കഴിയാതെ പോയ;
    സിസ്റ്റം, പോരായ്മ, നന്മ, കാരുണ്യം, സ്നേഹം, എന്നിങ്ങനെയുള്ള
    വാക്കുകള്‍ വെറുതെ ഉപദേശ രൂപേണ വാരിക്കോരി നല്‍കുന്ന
    ബ്ലന്ടെര്‍ എന്ന് തന്നെ ഞാന്‍ പറയുന്നു.

    അമച്ച്വേര്‍ എന്ന് മുന്‍ സിനിമയിലെ ഗ്രാഫിക്സ്
    ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്ന,
    കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ കൂടി ആയ സംവിധായകന്റെ,
    നന്മയിലധിഷ്ടിദ്ധമായ സോദേശ ചിത്രങ്ങള്‍ ഒരുക്കുന്നവന്‍
    എന്ന ബ്രാന്‍ഡില്‍
    സ്വയം ഭ്രമിച്ച,
    സത്യന്‍ അന്തിക്കാട് (കുടുംബ ബ്രാന്‍ഡ്‌), കമല്‍ (കോളേജ് ബ്രാന്‍ഡ്‌) ഗണതില്ലേക്ക്
    മത്സരിക്കുന്ന രഞ്ജിത്ത് ശങ്കറിന് അഭിവാദ്യങ്ങള്‍

    ReplyDelete
  5. അണ്ണാ സ്ഥിരമായി നെറ്റ് നോക്കാന്‍ സാധ്യതയുള്ള
    സംവിധായകനായത് കൊണ്ടാണോ എല്ലാ ബ്ലോഗ്‌ പുലികളും
    അര്‍ജുനന്‍ വില്ലാളി വീരന്റെ അളിയനെങ്കിലും ആണെന്ന് വാദിക്കുന്നത്?

    ReplyDelete
  6. ചിതല്‍ , ഈ ചിത്രത്തില്‍ ഇഷ്ടപ്പെടതും ഇഷ്ടപ്പെടാത്തതും അയ കാര്യങ്ങള്‍ (എനിക്ക് ) ആണ് എഴുതിയത് . താങ്കളും എനികിഷ്ടപ്പെട്ടിലങ്കില്‍ ലോകത്താരും ഇഷ്ടപ്പെടരുത് എന്നാ ആസ്വാദന ഫാസിസത്തിന്റെ ഭാഗമാണോ ? എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളാണ്‌ ഇഷ്ടപ്പെടത്തവയെ കാലും ഈ ചിത്രത്തില്‍ കൂടുതല്‍ .തങ്ങള്‍ക്കു അങ്ങനെ തന്നെ ആണെങ്കിലും അല്ലെങ്കിലും സന്തോഷം

    ദൈവം സാക്ഷി
    പ്രേക്ഷകന്‍ സാക്ഷി !!
    :)

    ReplyDelete
  7. ഉരുളക്ക് ഉപ്പേരി, ഇങ്ങനെ തന്നെ മറുപടി കൊടുക്കണ , അല്ലാതെ പിന്ന....

    ReplyDelete
  8. @prekshakan u r the most aswadana fascist i have seen.u become violent when somebody praises the movie which you have thrashed left,right and centre.the comment u gave for chethal is the only thing i also wanted to tell u.

    ReplyDelete
  9. Sunday kaanaanaayi randu options undaayirunnu - Aadukalam or Arjunanan Saakshi. Thaangalude review vaayichathode Arjunan Saakshi pinnathekkaakki. Athu nannaayi. Mynaa irangi, 2 maasathinullil Tamizhil ninnum adutha gambheera cinema. Priyapetta Preshaka, thaangalkku tamil cinemakkethire endengilum bias undo ennariyilla. Manmadhan ambu review kandu, pakshe Mynaa kandilla. Ippol daande Aadukalam. Manmadhan ambinu ee randu cinemayudeyum ezhayalathu varilla. Nandalaala - yum gambheeram aanennu parayunnu, kochiyil ithu vare vannilla.

    ReplyDelete
  10. പൊന്നു രാജേഷേ മൈന കാണാന്‍ പറ്റിയില്ല , ആടുകലം ഇവിടെ ഇറങ്ങിയും ഇല്ല. സംഗതി നല്ല പടമാണെന്ന് തോന്നിയിരുന്നു പോസ്റ്റര്‍ കണ്ടപ്പോള്‍ . ഇങ്ങനെ ഉള്ള updates എനിക്കും ഉപകാരമാണ് .നന്ദി .
    പിന്നെ കിഷോര്‍ പേടിച്ചു വിറച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ താങ്കളുടെ കമന്റ്‌ മോടെരറെ ചെയ്യുന്നു.പിന്നെ ഇതൊരു മഹാ സംഭവം ആണെന്ന് എവിടെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത് ? ഈ ചിത്രത്തില്‍ എന്നിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെകാളും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ആണ് കൂടുതല്‍ എന്ന് മാത്രം. ഇതല്ല ഏതു പടവും വിജയിച്ചാലും പൊട്ടിയാലും എനിക്കൊന്നും ഇല്ല. സ്വര്‍ധത ആകാം പക്ഷെ എന്‍റെ കാശു പോയോ ഇല്ലയോ എന്നത് മാത്രമാണ് എന്‍റെ പ്രശ്നം

    ReplyDelete
  11. nandalala, a must see movie.. touching . brilliant direction by Myshkin and bgscore by ilayaraja

    ReplyDelete
  12. ഈ പടം വളരെ നല്ല ചിത്രം ആണ് .........അആഹ ഹ ഹ ...എന്തൊരു മനോഹരമായ ചിത്രം.........ജനപ്രലയം അല്ലെ തീറെരുകളില്‍ ......................ഇത് ഒരു ദൃശ്യാനുഭവം തന്നെ ...........പ്രിത്വിയുടെയും ആനിന്റെയും മുഖത്ത് തത്തിക്കളിക്കുന്ന നവരസങ്ങള്‍ എന്നെ സ്ഥബ്ദനക്കി പോയി

    ReplyDelete
  13. ഇതാണ് മലയാളി .....മലയാള പടം എന്ന് പറഞ്ഞാല്‍ ദ്രിശ്യാനുഭവം ആയിരിക്കണം (മസ്റ്റ്‌) . നവ രസങ്ങള്‍ ഒന്നെങ്ങാനും കുറഞ്ഞാല്‍ സഹിക്കില്ല ഞങ്ങള്‍ .
    സുഹൃത്തേ, ഇന്നലെ ഈ ചിത്രം കണ്ടു, നല്ല പടം, കുറവുകള്‍ ഇല്ല എന്നല്ല ഇപ്പോളത്തെ മുഖ്യ ധാര പടങ്ങള്‍ വെച്ച് നോക്കിയാല്‍ വളരെ ഭേദം. പ്രവര്‍ത്തി ദിവസം ആയിട്ടും നല്ല ആളുണ്ടായിരുന്നു. നല്ല പടങ്ങള്‍ വിജയിക്കട്ടെ
    രണ്ടാമത്തെ പടമെടുക്കുന്ന ഒരു സംവിധായകന്റെ പടത്തിന്റെ കുറവ് അന്വേഷിച്ചു നടക്കുന്ന ഇവനൊന്നും നാണമില്ലേ? വര്‍ഷങ്ങളായി പടമെടുത്തു തള്ളുന്നവനോക്കെ എന്ത് അമേധ്യം കുഴച്ചു കൊടുത്താലും ആര്‍ത്തിയോടെ തിന്നോളും ഈ സിംഹങ്ങള്‍ .

    ReplyDelete
  14. മുകളില്‍ പറഞ്ഞ അനോണിയോട്‌ എല്ലാ കാര്യത്തിലും യോജിക്കാം , പക്ഷെ ഒരു കാര്യത്തില്‍ വിയോജിക്കുന്നു ...പ്രവര്‍ത്തി ദിവസവും തിരക്കുണ്ട്‌ എന്ന കാര്യത്തില്‍...സുഹൃത്തേ ആടുകളം എന്ന ചിത്രത്തിന് കേരളത്തില്‍ ഉള്ളതിന്റെ പകുതി പോലും മലയാളത്തിലെ അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന് തിരക്കില്ല എന്നാണ് എന്റെ അറിവ് ....താങ്കള്‍ മേല്പറഞ്ഞ ഗുണങ്ങള്‍ ഒക്കെ ഉള്ള മലയാളികളുടെ മറ്റൊരു മുഖം കൂടി ആണ് അത് ....ഒന്നിനെയും പെട്ടന്ന് കേറി അങ്ങീകരിക്കില്ല....
    NB : ഇവന്മാര്‍ ഇന്ന് മേനി പറഞ്ഞു നടക്കുന്ന ഒരു ഉനിവേര്സല്‍ സ്റ്റാര്‍ ഒന്ന് നായകനാകാന്‍ എടുത്തത്‌ 5 വര്ഷം ആണ് ....അതാണ് മലയാളി ..വെറുതെ ഒന്നിനെയും അങ്ങ് അങ്ങീകരിക്കില്ല....ഒരിക്കല്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ വെറുതെ ആയാലും കുഴപ്പം ഇല്ല

    ReplyDelete