Wednesday, December 5, 2012

പോപ്പിന്‍സ്‌ (Poppins :Movie Review )

അനിയാ നീ ഈ  സിനിമാ രംഗത്തെ വലിയ സംഭവമല്ലേ ? രണ്ടു പേരുടെ ഫോണ്‍ നമ്പര്‍ നീ വിചാരിച്ചാല്‍ കിട്ടുമോ ?

അല്ല അതിപ്പോള്‍      .......ആരുടെ നമ്പര്‍ ആണ്  വേണ്ടത് ?

നമ്മുടെ സംവിധായകരായ സത്യന്‍ അന്തികാടിന്‍റെയും  പിന്നെ നമ്മുടെ സംവിധായകന്‍ രഞ്ജിത്തിന്‍റെയും . എന്താ നടക്കുമോ ?

ദാ ......നിങ്ങള്‍ വീണ്ടും തുടങ്ങി .....അല്ലെങ്കിലേ നിങ്ങള്‍ക്ക് രഞ്ജിത്തിനോട് എന്തോ കലിപ്പ് ഉണ്ടെന്നാ  ജന സംസാരം . പിന്നെയും എന്തിനാ അങ്ങേരെ തെറി പറയുന്നേ ?

അനിയാ അടങ്ങേടെ ഇതു തെറി പറയാനല്ല .നേരത്തെ പറഞ്ഞ രണ്ടു പേരെയും ഒരു സിനിമ കാണാന്‍ വരുന്നോ എന്ന് ചോദിക്കാനാ?

ഏതു  സിനിമയാ ?

നമ്മുടെ വി കെ പ്രകാശ്‌ സംവിധാനം ചെയ്ത പുതിയ ചിത്രം പോപ്പിന്‍സ്‌ .

ഓഹോ........ ന്യൂ ജനറേഷന്‍  പടം ? എങ്ങനെയുണ്ട് ? ഫഹദ് ഫാസില്‍, നിക്കര്‍ , അവിഹിതം, അനൂപ്‌ മേനോന്‍, ബ്ലൂ ടൂത്ത് , ലാപ്‌ ടോപ്പ് , കോഫി മഗ്  ബോള്‍ഡ് ആയി അശ്ലീലം പറയുന്ന  ന്യൂ  ജനറേഷന്‍  സ്ത്രീകള്‍  ഇതെല്ലാം കൃത്യമായി ഇല്ലേ ?അതോ ഇതു ഒരു ദിവസം പല കഥകള്‍ എന്ന ലൈനോ ?  ഇതൊക്കെ  കാണിച്ചു ഇതു പോലെ പടമെടുക്കെടാ എന്ന് പറയാനല്ലേ ഇവരെ വിളിക്കുന്നത്‌ .അവര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളത് പോലെ പടമെടുത്തോട്ടെ ഇയാള്‍ക്ക് അതിനെന്താ ? ചുമ്മാതാണോ ആള്‍ക്കാര്‍ ഓരോന്ന് പറയുന്നേ ?

അനിയ വീണ്ടും അടങ്ങേടെ.നീ ഇപ്പോള്‍  പറഞ്ഞ ഒരു സംഗതിയും ഈ ചിത്രത്തില്‍ ഇല്ല . പിന്നെ മേല്‍പ്പറഞ്ഞ രണ്ടു പേരെ ഇതൊന്നു കാണിക്കണം എന്നാ ആഗ്രഹം ഉള്ളത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് .വ്യത്യസ്തമായ കുറെ കഥകള്‍  ഒരു സിനിമയായി ഒരുക്കുന്ന രീതി ആദ്യം അവതരിപ്പിച്ചത് കേരള കഫെയില്‍    ആയിരുന്നു .(സംഗതി ഞാന്‍ കാണുന്നത് 20-20 ഒരു ബൌധിക ഫോര്‍മാറ്റില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ആയിരുന്നു എന്നാണ് .ശ്രീ മോഹന്‍ലാല്‍  അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആ സാധ്യത തീര്‍ന്നു ). സത്യന്‍ അന്തിക്കാട്‌ ആകട്ടെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ വൈവാഹിക ജീവിതത്തില്‍  പാലിക്കേണ്ട  കാര്യങ്ങളെ കുറിച്ച് രണ്ടര മണിക്കൂര്‍ ലാലിനെ കൊണ്ട് ഗിരി പ്രഭാഷണം നടത്തിച്ച  ആളും (എപ്പോള്‍ ആയിരുന്നേല്‍  ആ പടത്തിനു  ഒരു ടാക്സ്  ഫ്രീ കൂടെ ഒപ്പിക്കാമായിരുന്നു .ആ .. പോയ ബുദ്ധി ...ആന പിടിച്ചാല്‍  ....). ഇവരെ രണ്ടു പേരെയും ഈ പരിപാടികള്‍ എങ്ങനെ വൃത്തിയായി ചെയ്യാം എന്ന് കാണിച്ചു കൊടുക്കാം എന്ന് കരുതിയാ  വിളിക്കാം എന്ന് കരുതിയേ  .


അപ്പോള്‍ പടം കൊള്ളാമോ . അല്ല കുടുംബമായി പോയി കാണാന്‍ .....

അനിയാ നീ ട്രിവാന്‍ഡ്രം ലോഡ്ജ് അല്ലെ പറയുന്നത്? ആ പടം കുട്ടികളും ഒത്തു കാണാന്‍ പാടാണ് എന്ന് ഞാന്‍ സമ്മതിക്കാം .മുതിര്‍ന്ന ആരുടെ കൂടെയും പോയി കാണാവുന്ന കാര്യമേ ഉള്ളു എന്നാണ് എന്‍റെ അഭിപ്രായം. ദിവസവും വീടുകാരുടെ മുന്നിലിരുന്നു പത്രം വായിക്കാമെങ്കില്‍ ഈ പടമൊക്കെ സുഖമായി കാണാം . അത് വിട് നീ എന്നെ കാട്ടിലോട്ടു  കേറ്റാതെ . ഈ ചിത്രം ... പരസ്യങ്ങളില്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്.ചിരിപ്പിക്കുകയും ഒപ്പം കുറച്ചു ചിന്തിപ്പിക്കുകയും ചെയ്യുന്ന  ഒരു ചിത്രം .

അഭിനേതാക്കള്‍ .....?

ശങ്കര്‍ രാമകൃഷ്ണന്‍, മൈഥിലി, ഇന്ദ്രജിത്ത് , പദ്മപ്രിയ, ജയസൂര്യ , മേഘ്നരാജ് , കുഞ്ചാക്കോ ബോബന്‍, നിത്യ മേനോന്‍, ആന്‍ അഗസ്റ്റിന്‍ , സിദ്ദിക്,തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.കുറെ കൊച്ചു കൊച്ചു കഥകള്‍, അവയൊക്കെ കൂടി ഹരി (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്നൊരു സംവിധായക മോഹിയായ മനുഷ്യന്‍റെ ആശയങ്ങളും സ്വപ്നങ്ങളും ചിന്തകളും ഒക്കെയായി കൂട്ടിക്കെട്ടി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സ്ത്രീ പുരുഷ ബന്ധങ്ങളിലെ വിവിധ ഘടകങ്ങള്‍ ഓരോ കഥയിലൂടെയും അവലോകനം ചെയ്യപ്പെടുകയാണ്. തും  സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്ക് എതിരെ ഒരു കാഹളം വിളി എന്ന പോലുള്ള ഒരു അവകാശവാദവും ഇല്ലാതെ .

  പക്ഷെ ആ ആന്‍ അഗസ്റ്റിന്‍ ,സിദ്ദിക് ഭാഗം എനിക്ക്  തീരെ ദഹിച്ചില്ല എന്തിനായിരുന്നു അത് ?

അനിയാ  ഇതാണ് മലയാള സിനിമ നിരൂപണ ലോകത്തെ പല തന്തക്കു പിറന്ന സ്വഭാവം .(അശ്ലീലം ക്ഷമിക്കുക ). നേരത്തെ പറഞ്ഞ കേരള കഫെയില്‍ ബ്രിഡ്ജ് വിട്ടാല്‍  പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ/കഥ ഏതായിരുന്നു ?

ചോദിക്കാനുണ്ടോ നമ്മുടെ സുപ്പര്‍ താരം  അഭിനയിച്ച സാധനം (ഒടുക്കത്തെ വഴിയൊ യാത്രയുടെ അവസാനമോ ഏതാണ്ട് ) . തകര്‍പ്പന്‍ അല്ലായിരുന്നോ ? എന്താ ചോദിച്ചേ ?


അനിയാ അതും ഈ പറഞ്ഞ സാധനവും തമ്മില്‍ എന്താ വ്യത്യാസം? കഫെയില്‍ ലാല്‍ ജോസ് (ആണെന്നാണ് ഓര്‍മ്മ ) പറയുന്ന കഥ ഒരുമാതിരി എന്‍റെ പോസ്റ്റ്‌ മാതിരി കണ്ട കാട്ടിലൊക്കെ കേറിയിറങ്ങി ഒരു കഥ പറഞ്ഞു തീര്‍ക്കുമ്പോള്‍ .തികച്ചും ലളിതമായി അതെ സംഗതി ഈ കഥയില്‍ പറഞ്ഞിട്ടില്ലേ ?ഒന്ന് കൂടി .വ്യത്യസ്തമായ ഒരു നല്ല സിനിമ എടുക്കാനുള്ള ഒരു ആത്മാര്‍ത്ഥമായ ശ്രമം ഈ ചിത്രത്തിന് പിന്നില്‍ കാണാം. നന്ദിയുണ്ട് പ്രകാശേട്ടാ ഒരായിരം നന്ദി.ഒപ്പം തിരകഥ ഒരുക്കിയ ജയപ്രകാശിനും

അല്ല അപ്പോള്‍ കഥയെ പറ്റി  ഒന്നും പറഞ്ഞില്ലല്ലോ .

എന്ത് പറയാനാ അനിയാ എനിക്ക് ഒരുമാതിരി എല്ലാ കഥകളും ഇഷ്ട്ടപ്പെട്ടു . ഇങ്ങനത്തെ  സിനിമകളുടെ കഥ പറയുന്നതാണ് ശരിയല്ലാത്തത്  എന്നാണ് എന്‍റെ  എളിയ  അഭിപ്രായം

അപ്പോള്‍ ചുരുക്കത്തില്‍   .....

ലളിതം സുന്ദരം ....


33 comments:

 1. പോപ്പിന്‍സ് എന്ന് പേര് അര്‍ത്ഥവത്തായി(അങ്ങനല്ലേ) അല്ലേ...

  പലതരം നിറത്തിലുള്ള പോപ്പിന്‍സ് മിഠായി പോലെ പലതരം കഥകള്‍

  ReplyDelete
 2. :) nice .. ലളിതം സുന്ദരം ....

  Try to watch Oh my god - its a gud movie..

  ReplyDelete
 3. sometimes i would really laugh at some concepts among malayalis, and i belongs to them.The so called new wave or whatever ya call it, is a great word to listen.But comparing it with the french new wave or something is some sort of a blasphemous idea, as 22 fk becomes an irrelevent modification of i spit on your graves, that excellent novel of boris vian.i never gives a damn about these kinda movies, anyway, always narrow minded, glitzy,unknown celebs, trying to speak in english to appear more civilized infront of a disillusioned public..gosh..goddamn...
  thank ya for the review..but definitely i wont watch it

  ReplyDelete
  Replies
  1. "sometimes i would really laugh at some concepts among malayalis, and i belongs to them" I dont think so. I dont think u belong. But I do believe you belong to "narrow minded, glitzy,unknown celebs, trying to speak in english to appear more civilized" category. That reference to French Films and 'boris vian' was the hilite of it all!

   Delete
  2. gosh...that was nice bro..hiya...i think you've found me right?great...so let me go as narrow minded, civlized as i were before...anyway i dont wanna argue.. this is a common trait among malayalis and other sub cultures..u are led by your own convictions.. anyway i was just pointing at something in our tinseltown,just abt this cheap run for celebritydom, glitzy and ill developed cinema journalism..ok iam a democrat anyway..n i appreciate your criticism..
   arrivederci

   Delete
  3. Hehe..not at all bro..i’m here not for an argument..let me be myself, and value n respect the concept of democracy…I have told you my perceptions and you’ve taken it in ya own way…ok bud..no worries..but I will stand by what I believe and no more arguments n waste of time

   Delete
  4. What is wrong if 22FK becomes modification of the novel "whatever the fcuk"? It was an engaging movie talking about something that is very relevant to the time. Let people make whatever movie they want to make, why do u want to compartmentalize it?

   Delete
  5. Oh what do ya mean by this so called relevance? Damn man..this new wave doesn’t suit to us..it means mallus became a race that impassionately lives, roams, fornicates and if that is the case I pity them. Most of the movies portray some man in knickers, supposedly living a high fi lfe, quoting vulgarities which would soon be taken as the general norm among the public, living in a city , with dudes n baby slnags…hehe..all this happened in the west a long time ago…and we are not living in an india where love and betrayal is only a cause of concern..what about the farmers suicides? Illiteracy and looming outcrys of unemployment and disillusionment..and somebody makes a film,and tells that its an epitome of what the society should be and the ignominable mass accepts..i pity you…it shouldn’t be the cause..cinema is not a childs play anyway..its not for idiots…
   Be yourselves that I meant..dont be imitations
   I accept ur anger..you are true to what you are

   Delete
  6. Forget it brother. I dont consider movie as a serious stuff. I just want to be moved(not always entertained) by the experience!!

   Delete
 4. havooo nalladu parayunnadu kettalloo ... sandoshamaayi gopiyettaa

  ReplyDelete
 5. ഞാന്‍ ഒരു സാധാരണ മലയാളി ആണ് . വലിയ ബുദ്ധിജീവി ഒന്നും അല്ലതതുകൊണ്ടാകും, ഒരു നല്ല വൈകുന്നേരം കളഞ്ഞ വളിച്ച പരിപാടി എന്നാണ് എനിക്ക് ഈ സാധനം കണ്ടപ്പോള്‍ തോന്നിയത്

  ReplyDelete
 6. അതി നാടകീയത ആണ് ഇ സിനിമയുടെ സ്വഭാവം ,,,,സിനിമയും നാടകവും തമ്മില്‍ എന്തോ ഒരു വ്യത്യാസം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ ,ഇ സിനിമയലെ പല നാടകങ്ങളും ഞാന്‍ കണ്ടിടുണ്ട് also i like it too .പക്ഷെ ഇ സിനിമയില്‍ കണ്ടപ്പോള്‍ അത് ഒകെ എന്നെ വെറുപ്പിച്ചു.അച്ഛന്‍ മകളോട് പറഞ്ഞു കൊടുക്കുന്ന കഥകളും...ഭാര്യ മരിച്ചു കിടക്കുമ്പോള്‍ അതി നാടകീയമായി സംസാരിക്കുന്ന ഒരു ഭര്‍ത്താവിനേ യും പത്രകരിയേം കേരള കഫെയോട് ഉപമിച്ചത് നന്നായിടുണ്ട് ...പാലടയും മത്തിക്കറിയും പോലെ ,,,,,കഥകള്‍ ഒട്ടും ലളിതം അല്ല ചിലതൊക്കെ സുന്ദരം..പ്രിയനന്ദന്‍ സഹിക്കാന്‍ ബുദ്ധിമുട്ടാണ് മാഷെ

  ReplyDelete
  Replies
  1. നാടകത്തിന്‍റെ സ്വഭാവം ഈ സിനിമക്ക് ഉണ്ട് എന്ന് സമ്മതിക്കാവുന്നതാണ് പക്ഷെ കൊണ്ട് മാത്രം സിനിമ മോശം ആകുമോ ? കേരളാ കഫെ എന്ന സിനിമയിലും പല കഥകളിലും ഈ സ്വഭാവം കാണാനില്ലേ? അത് പോട്ടെ നാടകം സിനിമ ആക്കുന്ന ഏതൊരു സംരംഭത്തിലും ഇതു സ്വാഭാവികമല്ലേ (മലയാളത്തില്‍ മേല്‍വിലാസം , ഹിന്ദിയില്‍ ബച്ചന്‍ അഭിനയിച്ച ആംഖേം എന്നിവ ഉദാഹരണമല്ലേ .( എനിക്ക് സിനിമകള്‍ ആണെന്നത് വേറെ ) .ഓരോരുത്തരുടെ തല്പര്യതിലുള്ള വ്യത്യാസം . ഏതായാലും കാശു പോയതില്‍ ദുഖമുണ്ട് . എനിക്ക് പോയില്ല .
   പ്രിയനന്ദനെ പോലുള്ള കഥാപാത്രം ഒരു നാലഞ്ച് കൊല്ലം കൂടി കാണും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് അത് കഴിഞ്ഞാല്‍ ആ വംശം കുറ്റി അറ്റ് പൊയ്ക്കോളും

   Delete
 7. itra mahatharamaaya ee padathinte avastha theateril poyi onnu koodi nokkarutho? aashaane ithinokke padamennu parayaamo? enikkariyilla. compare cheyyunnathu kerala cafeyumaayi. nalla thamaasha

  ReplyDelete
  Replies
  1. അപ്പോള്‍ പറഞ്ഞു വരുന്നത് കേരള കഫെ എന്നാ ചിത്രം ഭയങ്കര ഹിറ്റ്‌ ആയിരുന്നു എന്നാണോ? (അതല്ലേ തമാശ !!!). പിന്നെ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്ന പടങ്ങള്‍ നിങ്ങള്ക്ക് ഇഷ്ടപെട്ടില്ല എങ്കില്‍ ഞാന്‍ നല്ലത് എന്ന് പറയുന്ന പടങ്ങള്‍ കാണാതിരിക്കയും മറിച്ചു പറയുന്ന ചിത്രങ്ങള്‍ കാണുകയും അല്ലേ വേണ്ടത്.മൈ ബോസ്സ് ജനങ്ങളെ ആകര്‍ഷിച്ചു കൊണ്ട് മുന്നേറുകയും പോപ്പിന്‍സ്‌ പോലുള്ള ചിത്രങ്ങള്‍ കാണികളെ ബോര്‍ അടിപ്പിക്കുകയും ചെയുന്ന ചെയ്യുന്ന അവസ്ഥയില്‍ വൈശാഖ് പോലുള്ള സംവിധായകരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും ?

   Delete
  2. ആശാനെ, ഇതിലെ ആദ്യത്തെ ഇന്ദ്രജിത്തിന്റെ കഥ കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ഒന്ന് പറഞ്ഞു തരാമോ? അവസാനത്തെ കഥയില്‍ ട്രാജെടിയും കൊമെടിയും തിരിച്ചു കാണിച്ചത് ഒന്ന് വിശദീകരിക്കാമോ? ഇതിലെ കഥകള്‍ എവിടെയാണ് പരസ്പരം കണക്ട് ചെയ്യുന്നത്? അതോ സിനിമക്ക് അതൊന്നും ആവശ്യമില്ല, സ്കീനുകളുടെ ഒരു സങ്കലനം മാത്രം നടന്നാല്‍ മതി എന്നുണ്ടോ? ആ കുട്ടികളുടെ കഥ കൊണ്ട് എന്താനുദേശിച്ചത്? ബുദ്ധി കുറവായത് കൊണ്ടാവും, എനിക്ക് വളരെ കുറച്ചേ മനസ്സിലായുള്ളൂ. ഭാഗ്യത്തിന്, എന്റെ കൂടെ പടം കണ്ടവര്‍ക്കും അത്ര തന്നയെ മനസ്സിലായുള്ളൂ. സാധാരണക്കാര്‍ക്ക് ദാഹിക്കാത്തതാണ് നല്ല സിനിമയെങ്കില്‍ ഇത് സൂപ്പര്‍ സൂപ്പര്‍ സിനിമയാണ്.

   Delete
  3. എനിക്ക് മനസിലായ കാര്യങ്ങള്‍ ഇവയാണ്

   ഇന്ദ്രജിത്തിന്‍റെ കഥ : കാന്തന്‍ എന്ന ഭര്‍ത്താവിനോടുള്ള രണ്ടു കാന്തമാരുടെയും ഉള്ള പെരുമാറ്റം നോക്കുക.ആ പെരുമാറ്റം അയാളില്‍ ഉളവാക്കുന്ന പ്രതികരണം.ഈ സിനിമ നമ്മോടു പറയുന്നത് നമ്മുടെ കാലഘട്ടത്തില്‍ തികച്ചും പ്രസക്തമായ ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു .(സ്വന്തം ഭാര്യയോട്‌ തോന്നുന്നതിനേക്കാള്‍ ഒരു പ്രത്യേകമായ് ഒരു ഫിസിക്കല്‍ ആകര്‍ഷണവും ഇവിടെ ഇല്ല . ഒരു മറുക് ഒഴിച്ചാല്‍ എല്ലാം അത് പോലെ തന്നെ). ഇതു ഒരു പുരുഷ പക്ഷ വീക്ഷണമാണ്

   ഇനി സ്ത്രീകളുടെ ആംഗിളില്‍ നിന്ന് നോക്കിയാല്‍ ,സ്വന്തം ഭാര്യക്ക്‌ വേണ്ടി ചെയ്യാന്‍ മടിക്കുന്നത് അന്യന്‍റെ ഭാര്യക്ക്‌ വേണ്ടി സസന്തോഷം ചെയ്യുന്നതായി കാണാം .

   ഒരു കൂട്ടം ചെറിയ കഥകള്‍ പറയുന്ന ഒരു സിനിമ എടുത്താല്‍ അതിലെ കഥാപാത്രങ്ങളെ എല്ലാം ഒരു സ്ഥലത്ത് കൊണ്ട് വന്നു നിര്‍ത്തിയാല്‍ ഇവയെല്ലാം കണക്റ്റഡഡ് ആകുമോ ? (കേരള കഫെ). പിന്നെ ഈ ചിത്രത്തില്‍ പൊതുവായി പറയുന്നത് എന്ന് ഞാന്‍ മനസിലാക്കിയത് സ്ത്രീ പുരുഷ ബന്ധത്തില്‍ (കുറച്ചു കൂടി യാഥാസ്ഥികമായി ചിന്തിച്ചാല്‍ ഭാര്യ ഭര്‍തൃ ബന്ധത്തില്‍) ശ്രധികേണ്ട കാര്യങ്ങള്‍ മൈതാന പ്രസംഗം നടത്താതെ ലളിതമായ കഥകളിലൂടെ പറഞ്ഞു പോയിരിക്കുന്നു എന്നാണ് .

   അനിയന്‍ വിവാഹിതന്‍ അല്ലാത്തത് കൊണ്ടാകണം അവസാന കഥയിലെ തമാശ ആസ്വദിക്കാന്‍ കഴിയാത്തത് . ആ കഥ മനസ്സില്‍ ഇരുന്നോട്ടെ . കാലമാകുമ്പോള്‍ ആലോചിച്ചു ചിരിക്കാം .ഇതിനര്‍ഥം അനിയന്‍ ഒരു താടകയെ കല്യാണം കഴിക്കും എന്നല്ല .ലോകത്തെ ഏറ്റവും നല്ല സ്ത്രീയെ കല്യാണം കഴിച്ചാല്‍ പോലും അനിയന് ഈ തമാശ ആസ്വദിക്കാന്‍ പറ്റും എന്നാണ് എന്‍റെ വിശ്വാസം

   Delete
 8. ഇതില്‍ എവിടെ കഥ..
  മധുരവുമില്ല മുട്ടായിയും ഇല്ലാത്ത കഥ, ദേ പോയി ദാ വന്നു.

  ReplyDelete
 9. സൂര്യന്‍December 9, 2012 at 9:30 AM

  നിങ്ങള്ക്ക് ഏതു തരത്തിലുള്ള കഥയാണ് പഥ്യം...സാധാരണക്കാരായ ആളുകള്‍ക്ക് തീരെ രുചിക്കാത്ത ഇത്തരം പടങ്ങളെ നിങ്ങള്‍ ലളിതം സുന്ദരം എന്നൊക്കെ പറഞ്ഞു വിലയിരത്തുന്നു, ബഹുഭൂരിപക്ഷം ആളുകള്‍ക്ക് ഇഷ്ടപെടുന്ന പദങ്ങളെ താങ്കള്‍ നിഷ്ട്ടൂരം പുച്ചിച്ചു തള്ളുന്നു, നിങ്ങളെ അത്രയൊന്നും ചിന്തിക്കാന്‍ കഴിവില്ലാത്ത എന്നെപോലെയുള്ള ആളുകള്‍ക്ക് ഇത് തീരെ ദഹിക്കാത്ത പടമാണ്..ജങ്ങള്‍ക്ക് മനസിലാവാത്ത ഇത്തരം പടങ്ങളെ നല്ലതാണെന്ന് പറഞ്ഞു ഇങ്ങള്‍ ബുദ്ധി ജീവി ചമയുകയാണോ...

  ReplyDelete
  Replies
  1. ട്രെന്‍റ് നോക്കി അഭിപ്രായം പറയുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല . എനിക്കിഷ്ടപ്പേട്ടോ ? എങ്കില്‍ എന്താണ് അതിന്‍റെ കാരണങ്ങള്‍ എന്നിവ പറയാനാണ് പ്രധാനമായും ശ്രമിച്ചിട്ടുള്ളത് .അത് പോലെ ഇഷ്ടപെട്ടില്ല എങ്കില്‍ അതിന്‍റെ കാരണങ്ങളും.അതിനോട് പൊതു ജനം യോജിക്കണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല.ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളോട് ഇതിനോടാണ് യോജിക്കാത്തത് എന്നു വായനക്കാര്‍ പറഞ്ഞിരുന്നു എങ്കില്‍ നല്ലൊരു ചര്‍ച്ച നടന്നേനെ എന്ന് പലപ്പോഴും തോന്നാറുണ്ട് എന്ന് മാത്രം. പലപ്പോഴും അതിനു പകരം ലേഖകനെ ബ്രാന്‍ഡ്‌ ചെയ്യാനും അയാളുടെ മനശാസ്ത്രം അപഗ്രധിക്കാനും ഉള്ള ശ്രമങ്ങളാണ് കണ്ടു വരുന്നത് . ഓരോരുത്തരുടെ താല്പര്യം അല്ലാതെന്താ ???

   Delete
 10. എന്ത് പറഞ്ഞാലും ഒരു കാര്യം സത്യമാണ്..പ്രേക്ഷകന്റെ ഈ ബ്ലോഗിനെക്കാള്‍ നല്ലതാണു ഈ സിനിമ .കൂതറ പേരും കുക്കൂതര പോസ്റ്റും തറ പ്രേക്ഷകനും ...അയ്യേ..ശ്ശെ ..

  ReplyDelete
 11. നിലവാരം ഉള്ള വായനക്കാര്‍ മാത്രം ആണ് അനിയാ ഒരേ ഒരു ആശ്വാസം :)

  ReplyDelete
 12. അല്ല പോപ്പിന്സിനു ശേഷം മലയാളത്തില്‍ വേറെ സിനിമ ഒന്നും ഇറങ്ങിയില്ലേ..??

  ReplyDelete
 13. പോപ്പിന്സിനു ശേഷം മലയാളത്തില്‍ Hit List, Madirasi, Chapters, Matinee എന്നീ സിനിമകളൊക്കെ ഇറങ്ങി...അതിനെ കുറിച്ചൊന്നും ഇവിടെ ഒന്നും കണ്ടില്ല...എന്ത് പറ്റി? പണി നിറുത്തിയോ

  ReplyDelete
 14. ഇല്ലന്നേ .പരീക്ഷ തിരക്കുകാരണം മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ കാണാന്‍ കഴിയാത്തതാണ് .വീട്ടു തടങ്കലില്‍ ആണ് എന്ന് ചുരുക്കം ഈ ആഴ്ചയോടെ ജയില്‍ ചാടുന്നതാണ് ജഗൃതൈ !!!!

  ReplyDelete
  Replies
  1. ഓഹു..അങ്ങിനെയാണോ..എങ്കില്‍ ആദ്യം പരീക്ഷകയ്യട്ടെ...എല്ലാവിതആശംസകളും നേരുന്നു

   Delete
 15. ബാല്കണിക്കു എപ്പോഴും അവിടെ നാല്‍പതു രൂപ മാത്രമേ ഉള്ളു?

  ReplyDelete
 16. ബാല്കണിക്കു എപ്പോഴും അവിടെ നാല്പതു രൂപ മാത്രമാണോ?

  ReplyDelete