Sunday, December 23, 2012

കര്‍മ്മയോദ്ധ Karmayodha malayalam Movie Reviewഒരു മേജറും ലെഫ് കേണലും ഒന്നിച്ചാല്‍ എന്ത് സംഭവിക്കും?


ഇത്ര ബൌധിക മുഖവുര ഒന്നും വേണ്ട മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കര്‍മ്മയോദ്ധ കണ്ടു എന്നങ്ങു പറഞ്ഞാല്‍ പോരേ ?

എന്നാല്‍ സംഗതി മാറ്റി പിടിക്കാം യുണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകനും നേര്‍ക്ക്‌ നേരെ എന്നാക്കിയാലോ ?

ചുമ്മാ കളിക്കാതെ കാര്യം പറയാമോ .മലയാളം തന്നെ കഷട്ടപ്പെട്ടു എഴുതുന്ന നിങ്ങള്‍ യുണിവേര്സല്‍ ബ്ലോഗ്ഗര്‍ . ഇതെല്ലാം കൊഞ്ചം ഓവറാ തെരിയിലെയാ?

മലയാളമൊഴികെ വിരലില്‍ എണ്ണാവുന്ന അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച, പേരിനൊരു വിജയം പോലും സ്വന്തം നിലയ്ക്ക് അവിടൊന്നും ഇല്ലാത്ത ഒരു നടനെ യുണിവേര്സല്‍ സ്റ്റാര്‍ എന്ന് യാതൊരു നാണവും ഇല്ലാതെ നാട് മുഴുവന്‍ പോസ്റ്റര്‍ അടിക്കുന്നതിലും ഭേദമല്ലേ ഇതു ? പ്രേക്ഷകന്‍ ദി ബെസ്റ്റ് ബ്ലോഗ്ഗര്‍ എന്നൊരു പരിപാടി ഉടന്‍ ജയ് വേതാളം ചാനലില്‍ ആരംഭിക്കും എന്ന വാര്‍ത്ത‍ പറഞ്ഞയിരുന്നോ നിന്നോട് ?

മതി മതി വിഷയത്തിലേക്ക് വരാം

വന്നല്ലോ. നിരന്തരമായി പട്ടാള ചിത്രങ്ങള്‍ എടുത്തു കാണിച്ചു  നമുക്കൊക്കെ ഒരു വിധം രാജ്യസ്നേഹം ആയി എന്ന് തോന്നിയതിനാല്‍ ആകണം ശ്രീ മേജര്‍ ഇപ്രാവശ്യം പട്ടാളം ഇല്ലാത്ത (അല്ലാത്ത ) ഒരു പ്രമേയം ആണ് നമുക്കായി ഒരുക്കിയിരിക്കുന്നത് . രാജ്യ സ്നേഹം ആവശ്യത്തിനു ആയ സ്ഥിതിക്ക് ഇനി അല്‍പ്പം സാമൂഹ്യ ബോധം ആണ് നമുക്കാവശ്യം എന്ന് തോന്നിയതിനാല്‍ ആകണം ഇങ്ങനെ ഒരു പ്രമേയം നമുക്ക് നല്‍കാനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വേണം കരുതാന്‍ .ഈ ചിത്രത്തിന്‍റെ കഥ സംവിധാനം എന്നിവ പതിവ് പോലെ അദേഹം തന്നെയാണ് .സംഗീതം എം ജി ശ്രീകുമാര്‍ , റെഡ് റോസ് മുവീസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് മോഹന്‍ലാല്‍ , ആശ ശരത് , സായി കുമാര്‍,മുരളി ശര്‍മ്മ, ഐശ്വര്യ ദേവന്‍,സോന തുടങ്ങിയവരാണ്.

പ്ലീസ് കാര്യത്തിലേക്ക് വരാമോ


നീ കയറു പൊട്ടിക്കല്ലേ . പെണ്‍ വാണിഭ സംഘം / മാഫിയ ബലമായി കടത്തികൊണ്ടു പോകുന്ന പെണ്‍കുട്ടിയെ, പോലീസ് ഉദ്യോഗസ്ഥനായ അവളുടെ അച്ഛന്‍ പിന്തുടര്‍ന്ന് രക്ഷപ്പെടുത്തുന്നതാണ് ഒറ്റ വാചകത്തില്‍ ഈ സിനിമയുടെ കഥ . പിന്നെ ദോഷം പറയരുതല്ലോ inspired from true incidents & movies എന്ന് തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട് . ഈ ബുദ്ധി തോന്നാത്തത്‌ കാരണം ആ അമല്‍ നീരദൊക്കെ കേട്ട തെറിക്കു വല്ല കണക്കും ഉണ്ടോ?

അല്ല അണ്ണാ , ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതു തന്നെയല്ലേ Taken എന്ന ഇംഗ്ലീഷ് സിനിമയുടെയും കഥ ?

അതിനു Taken ഒരു സാരോപദേശ ചിത്രം അല്ലല്ലോ ? എവിടെ മുക്കിനു മുക്കിനു പറയുന്ന ഒരു ഡയഗോള്‍  എന്താണെന്നു വെച്ചാല്‍  അച്ഛനും അമ്മയും പണത്തിനു പിറകെ പായാതെ കുട്ടികളെ ശ്രദ്ധിക്കണം എന്നാണ് . ഈ സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു ഈ ഡയലോഗുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നതാണ് സത്യം . പ്രധാനമായും മൂന്ന് സെറ്റ് പെണ്കുട്ടികളെയാണ് സംഘം തട്ടുന്നത് ഒന്ന് നായകന്റെ മകള്‍  .ജോലിത്തിരക്ക് കാരണം ഒരല്‍പം വൈകുന്ന അമ്മയെ കാത്തു തിരക്കേറിയ  റോഡ്‌ സൈഡില്‍ നില്‍ക്കുന്ന കുട്ടിയെയാണ് തട്ടുന്നത്. ഇനി രണ്ടാമത്തെ കുട്ടി സ്ഥിരമായി മൊബൈലില്‍ വിളിച്ചു ഇഷ്ടമാണ് എന്ന് പറയുന്ന ആളോട് എനിക്കിതിലൊന്നും താല്പര്യം ഇല്ല ദയവായി ശല്യം ചെയ്യരുത്   എന്ന് ഒരു പൊതു സ്ഥലത്ത് വെച്ച് പറയാന്‍ പോക്കുന്ന കൊച്ചിനെയാണ് തട്ടി കൊണ്ട് പോകുന്നത് . മൂന്നാമത്തേത് ഗള്‍ഫിലേക്ക് പോകാന്‍  പോകുന്ന ഒരു 4-5 പേരുള്ള പെണ്‍കുട്ടികളുടെ സംഘം. ഇതില്‍  കഷ്ടിച്ച്  രണ്ടാമത്തെ  കുട്ടിയുടെ  കാര്യത്തിലാണ്  മേല്‍പ്പറഞ്ഞ  സംഭവം പ്രസക്തം ആകുന്നത്‌ എന്ന് പറയാം

ബോംബയില്‍  നിന്ന് പെണ്‍കുട്ടികളെ തട്ടിയെടുത്തു കണ്‍റ്റയ്നറുകളില്‍  അതീവ രഹസ്യമായി കേരളത്തിലേക്ക് കടത്തുന്ന ഒരു സംഘത്തെ  അന്വേഷിച്ചാണ് നമ്മുടെ നായകന്‍ മാഡ്   മാഡി അഥവാ മാധവ മേനോന്‍ കേരളത്തില്‍  എത്തുന്നത്‌  (ഒരു  മാതിരി  അമേരിക്ക  സോമാലിയയിലേക്ക്  കയറ്റുമതി ചെയുന്നു എന്ന് പറയുന്ന പോലെ ) ഏറ്റവും കഷ്ട്ടം ഒരു നല്ല ഇന്‍വെസ്റ്റിഗേഷന്‍  സ്റ്റോറി പോലും ആക്കാന്‍ ഉള്ള ശ്രമം , ഒരു എസ്  എന്‍ സ്വാമി വേണ്ട രെന്‍ജി  പണിക്കര്‍ -സുരേഷ് ഗോപി നിലവാരത്തിലുള്ള കുറ്റാന്വേഷണം പോലും നടക്കുന്നില്ല ഈ ചിത്രത്തില്‍ .നായകന് ആവശ്യം ഉള്ളപ്പോള്‍ എല്ലാം ഓരോരുത്തര്‍ വിളിച്ചു വേണ്ട വിവരം പറഞ്ഞു കൊടുത്തോളും.പിന്നെ നായകന്‍ , അദ്ദേഹം ഒരു സംഭവമാണ് (ആയിരിക്കണമല്ലോ ) ഇയാളെ മാഡ് എന്ന് ആള്‍ക്കാര്‍ വിളിക്കുന്നത്‌ മേജര്‍ രവി പറഞ്ഞത് കൊണ്ട്‌   ആവാനേ  വഴിയുള്ളൂ. എനിക്ക് ഇയാളില്‍ കണ്ട പ്രത്യേകതകള്‍ ഇവയാണ് . ഒന്ന് ഒരു encounter  specialist ആയ assistant കമ്മിഷണര്‍  ആയ ഇദ്ദേഹം  കുറ്റവാളികളെ ഓടിചിട്ടല്ല encounter നടത്തുന്നത് .മറിച്ചു  ഉയരമുള്ള കെട്ടിടങ്ങളുടെ  മുകളില്‍ കേറി സ്നൈപ്പര്‍  മോഡലില്‍   ആണ് പരിപാടി. (പാവം പ്രായവും തടിയും ഒക്കെ കാരണം ഓടാനുള്ള ബുദ്ധി മുട്ട് കാരണംആണെന്ന് കരുതി  ഞാന്‍ അങ്ങ്  ക്ഷമിച്ചു ).പിന്നെ ആരെ കണ്ടാലും (ചോദ്യം ചെയ്യേണ്ടാവരെ ) ഇദ്ദേഹം തോക്ക് ചൂണ്ടി ഒറ്റ പറച്ചിലാണ്‌ ഐ ആം മാഡി .ഞാന്‍ കൊല്ലും എന്ന്. ഈ ഒരൊറ്റ ഡയലോഗില്‍\ ഒരുമാതിരി പെട്ടവനോക്കെ സത്യം പറഞ്ഞു പോകും.സത്യസന്ധമായി പറഞ്ഞാല്‍ വൈരം ജനകന്‍ എന്നീ ചിത്രങ്ങളുടെ അത്ര പോലും നിലവാരമോ സത്യസന്ധതയോ ഇല്ലാത്ത, എന്നാല്‍ സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രമാണ് ഇതു എന്ന് പറയാം എന്ന് തോന്നുന്നു

അതല്ല അണ്ണാ ഈ ഡല്‍ഹി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എങ്ങനെ ഒരു സിനിമയുടെ പ്രസക്തി........ ?

ഒന്ന് പോടെ.നിന്‍റെ ഒരു പ്രസക്തി ....... ആ  സംഭവം നമ്മുടെ കേരളത്തില്‍ എങ്ങാനും ആണ് നടന്നത് എങ്കില്‍ പ്രതികളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി നൂറു നാറികള്‍ ചോദ്യങ്ങളുമായി ഇറങ്ങിയെനെ. ആ കുട്ടി എന്തിനു സിനിമക്ക് പോയി ? അത് സെക്കന്റ്‌ ഷോ കാണാന്‍ ? അത് ഒരു പുരുഷ സുഹൃത്തും ഒത്തു ? ആ കുട്ടിയുടെ വേഷം എന്തായിരുന്നു? ശരീരം മുഴുവന്‍ മറയുന്നത് ആയിരുന്നോ ? ആ കുട്ടിക്ക് ഒന്നാം ക്ലാസ്സ്‌ മുതല്‍ ഇന്നു വരെ എപ്പോളെങ്കിലും ലൈന്‍ ഉണ്ടായിരുന്നോ? കുട്ടി കേറിയ ബസ്‌ കൃത്യമായും അതിന്‍റെ താമസ സ്ഥലത്തിന് മുന്നില്‍  തന്നെ  നിര്‍ത്തുന്നത്  ആയിരുന്നോ  അല്ലെങ്കില്‍ എന്ത് കൊണ്ട് അങ്ങനത്തെ ബസ്സില്‍  കേറിയില്ല  ? ബസില്‍ സദാചാര വിരുദ്ധമായി പെരുമാറിയതിനെ ബസ്‌ ജീവനക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ബസിനു പുറത്തു തെറിച്ചു വീണു ഉണ്ടായതാണ് കുട്ടിയുടെ പരിക്കുകള്‍ എന്ന് വരെ ഇവിടുത്തെ നാറികള്‍ പറഞ്ഞു കളയും. അത് വായിച്ചു ബാക്കി നാറികള്‍  രണ്ടു പക്ഷത്തു നിന്നും വാദ പ്രതിവാദം നടത്തും ഇത്ര തന്നല്ലോ നമ്മുടെ സാമൂഹ്യ ബോധം ... #$$$%%^^^&&^

ഈ സിനിമയുടെ അവസാനമാണ് നമ്മള്‍ മനസിലാക്കുന്നത്‌ ഇതെല്ലാം പണ്ട് നായകന്‍ 22 female കോട്ടയം മോഡല്‍ കട്ടിംഗ് നടത്തി വിട്ട വില്ലന്‍ നടത്തിയ പ്രതികാരം ആയിരുന്നു എന്നത് (വില്ലനെ ആദ്യം കാണിക്കുന്നത് അയാള്‍ സോനാ എന്ന നടിയുടെ മുകളില്‍ കിടന്നു എന്തോ കാണിക്കുന്നതാണ് . അതെന്തായിരുന്നു എന്ന് അവസാനം വരെ എനിക്ക് മനസിലായില്ല (ഇനി മുറിച്ചു കളഞ്ഞ വല്ലതും കിളിച്ചു വരുമോ എന്ന് നോക്കാനാണോ ആവോ ??)). ഉള്ളത് പറയണമല്ലോ ഉള്ളതില്‍ ഭേദം മുരളി ശര്‍മ്മ അവതരിപ്പിക്കുന്ന ഈ വില്ലന്‍ തന്നെയാണ് . സുധീര്‍ കരമനയെ പോലുള്ള നടന്‍മാര്‍ ഈ ചിത്രത്തില്‍ നമ്മെ ചിരിപ്പിച്ചു കൊല്ലും !!! നടന്‍ ബിനീഷ് കോടിയേരിയും ഈ ചിത്രത്തില്‍ ഉണ്ട് . (ആ കുരുക്ഷേത്ര എന്ന ചിത്രത്തില്‍ വഴിയില്‍ മുറിഞ്ഞു കിടക്കുന്ന കൈയിലെ വാച്ചു കണ്ടു കൈ സ്വന്തം ആണെന്ന് മനസിലാക്കുന്ന പട്ടാളക്കാരന്‍ !!!) ഈ പറഞ്ഞത് പോലുള്ള അതിക്രമങ്ങള്‍ ഒന്നും ഇപ്രാവശ്യം അദ്ദേഹത്തെ കൊണ്ട് കാണിപ്പിക്കുന്നില്ല .ഈ നായകനെ പതിവ് പോലെ പുകഴ്ത്തനായി രാജേഷ്‌ പിള്ള മുതല്‍ സായി കുമാര്‍ വരെയുള്ളവരുടെ ഒരു പട തന്നെയുണ്ട്‌ .മനസ്സിലാകാത്ത മറ്റൊന്ന് നായകന്‍ ബിനീഷും സുഹൃത്തുക്കളും   ആയി ആദ്യം കാണുന്ന രംഗമാണ് .സത്യമായും നായകന്‍ എങ്ങനെ അവിടെ എത്തി എന്നത് എനിക്ക് മനസിലായില്ല .ഇടയ്ക്ക് ഉറങ്ങി പോയോ ?

അല്ല ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ സകുടുംബം കാണേണ്ടവ ആണെന്ന് ഒരഭിപ്രായം ഉണ്ടല്ലോ. ശരിയാണോ?

അനിയ അതിലും ഭേദം വല്ല വനിതയിലോ ഗ്രഹലക്ഷ്മിയിലോ വരുന്ന കൌമാരം വീഴുന്ന ചതിക്കുഴികള്‍ പോലുള്ള ലേഖനങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നതാണ് എന്നാണ് എന്‍റെ അഭിപ്രായം.

അപ്പോള്‍ ചുരുക്കത്തില്‍

നിങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ ശ്രീ മോഹന്‍ലാലിനെ കണ്ടു കൊണ്ടിരിക്കുന്നത് ഇഷ്ടമാണെങ്കില്‍ (മാത്രം ) ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം  

6 comments:

 1. ഇതിന്റെ സംവിധായകന്‍ മേജര്‍ രവി ആയതുകൊണ്ട് ആദ്യമേ അറിയാമായിരുന്നു പടം വലിയ നിലാവരമൊന്നും ഉണ്ടാകൂല എന്ന്, കീര്‍ത്തിചക്ക്ര അല്ലാതെ വേറെ ഏതു പടമാണ് നന്നായതു..ആ അസമയത്ത് അദ്ദേഹത്തിനു നല്ലൊരു അസിസ്റ്റെന്റ് ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു...

  ReplyDelete
 2. ന്ന് പോടെ.നിന്‍റെ ഒരു പ്രസക്തി ....... ആ സംഭവം നമ്മുടെ കേരളത്തില്‍ എങ്ങാനും ആണ് നടന്നത് എങ്കില്‍ പ്രതികളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി നൂറു നാറികള്‍ ചോദ്യങ്ങളുമായി ഇറങ്ങിയെനെ. ആ കുട്ടി എന്തിനു സിനിമക്ക് പോയി ? അത് സെക്കന്റ്‌ ഷോ കാണാന്‍ ? അത് ഒരു പുരുഷ സുഹൃത്തും ഒത്തു ? ആ കുട്ടിയുടെ വേഷം എന്തായിരുന്നു? ശരീരം മുഴുവന്‍ മറയുന്നത് ആയിരുന്നോ ? ആ കുട്ടിക്ക് ഒന്നാം ക്ലാസ്സ്‌ മുതല്‍ ഇന്നു വരെ എപ്പോളെങ്കിലും ലൈന്‍ ഉണ്ടായിരുന്നോ? കുട്ടി കേറിയ ബസ്‌ കൃത്യമായും അതിന്‍റെ താമസ സ്ഥലത്തിന് മുന്നില്‍ തന്നെ നിര്‍ത്തുന്നത് ആയിരുന്നോ അല്ലെങ്കില്‍ എന്ത് കൊണ്ട് അങ്ങനത്തെ ബസ്സില്‍ കേറിയില്ല ? ബസില്‍ സദാചാര വിരുദ്ധമായി പെരുമാറിയതിനെ ബസ്‌ ജീവനക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ബസിനു പുറത്തു തെറിച്ചു വീണു ഉണ്ടായതാണ് കുട്ടിയുടെ പരിക്കുകള്‍ എന്ന് വരെ ഇവിടുത്തെ നാറികള്‍ പറഞ്ഞു കളയും. അത് വായിച്ചു ബാക്കി നാറികള്‍ രണ്ടു പക്ഷത്തു നിന്നും വാദ പ്രതിവാദം നടത്തും ഇത്ര തന്നല്ലോ നമ്മുടെ സാമൂഹ്യ ബോധം ... #$$$%%^^^&&^
  This one is entirely true.....Thanks for the open remark.

  ReplyDelete
  Replies
  1. യൂണിവേര്‍സല്‍ അനോണിDecember 24, 2012 at 9:56 PM

   വളരെ ശരി !!

   Delete
 3. entho oru padam..thats alll...veruthe kandu kond irikkaam..prathyekich kaaryam onnumilla..

  pinne rajesh pilla ennu all rajeev pillai ennanu aa actor nte name :)

  ReplyDelete
 4. "(പാവം പ്രായവും തടിയും ഒക്കെ കാരണം ഓടാനുള്ള ബുദ്ധി മുട്ട് കാരണംആണെന്ന് കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചു)"

  ക്ഷമിക്കാന്‍ നിങ്ങളാര് ??

  ReplyDelete
  Replies
  1. അയ്യോ .. അടിയന്‍ ഒരു പാവം മലയാള സിനിമ പ്രേക്ഷകന്‍ ആന്നേ . ഈ മഹാ അപരാധം ഇപ്രാവശ്യതെക്ക് മാപ്പക്കാന്‍ ദയവുണ്ടാകണം

   Delete