Tuesday, December 25, 2012

ദബങ്ങ് 2 - Dabangg 2

അനിയാ , ചുമ്മാ സ്ക്രീനില്‍ ആളെക്കണ്ടാല്‍ പടം ഹിറ്റ് ...അങ്ങനെ തല വരയുള്ള രണ്ടു നടന്മാര്‍ ഇന്ത്യയില്‍ ഉണ്ട് . അവര്‍ ആരൊക്കെ  എന്ന് അറിയാമോടെ ?

മമ്മൂട്ടി , മോഹന്‍ലാല്‍

പോസ്റ്ററില്‍ തല കണ്ടാല്‍ ജനം പിന്തിരി ഞ്ഞ് ഓടുന്ന ആളുകളുടെ കാര്യമല്ല ചോദിച്ചത് 

ജനത്തിനെ ആര്‍ക്കു വേണം അണ്ണാ ? മന്ദബുദ്ധികള്‍. നുമ്മ  പടം ഇറക്കും , ഒരു ഇരുപതു ദിവസം തട്ടി മുട്ടി ഓടിക്കും . പിന്നെ ഹിറ്റ് ഹിറ്റ് എന്ന് രണ്ടു വിളി വിളിക്കും ലവന്മാര്‍ അത് എട്ടു വിളിക്കും . അങ്ങനെ ഉള്ളവന്മാരെ ആര് വില വെയ്ക്കുന്നു ?

അത് ന്യായം . എന്നാലും നീ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറ ?

ങാ പിടി കിട്ടി ഒന്ന് രജനികാന്ത് .

നിനക്ക് ഒരു ചായ . അടുത്തത്‌ കറക്റ്റ് ആയിട്ടു പറഞ്ഞാല്‍ കടിയും

വിജയ്‌ തന്നെ അണ്ണാ ?

വിജയ്‌ ക്രൌഡ് പുള്ളര്‍ ഒക്കെ തന്നെ പക്ഷെ ആ ലെവലില്‍ എത്തിയിട്ടില്ല .

പിന്നെ ആര് അണ്ണാ ?

സല്‍മാന്‍ ഖാന്‍ 

അണ്ണാ , നിങ്ങള്‍ വേറെ വല്ലതും ഉണ്ടെങ്കില്‍ പറ . എനിക്കീ മസിലും പെരുക്കി നടക്കുന്നവന്മാരെ കാണുന്നതെ കലിയാണ് .

തന്നെടാ , നാലു മണി പലഹാരമായിട്ട് വരെ ബീഫ് ഒലത്തിയതു  അടിച്ചു വയറും ചാടി കവിളും തൂങ്ങി നടക്കുന്ന നിന്നെ പോലെയുള്ള  മല്ലൂസ് ഇത് പറഞ്ഞില്ല എങ്കിലെ അത്ഭുതം ഉള്ളു .

നിങ്ങള് ഞാന്‍ വന്നു  തുടങ്ങിയ  പരിഹാസം  ആണല്ലോ .  കളിക്കാതെ ബി ഉണ്ണികൃഷ്ണന്‍ സാറിന്റെ പുതിയ പടം കണ്ടോ എന്ന് പറ ?

ഇല്ലടെ , മലയാളത്തിന്റെ സ്വന്തം സ്റ്റാന്‍സ്ലോവിസ്ക്കി സാറിന്‍റെ പടം ഇന്ന് കാണാന്‍ പോകുന്നതെ ഉള്ളു. ക്രൂശിത മരണം വരിച്ച കര്‍ത്താവ് ജനിച്ച അന്ന് തന്നെ ഞാന്‍ കുരിശില്‍ കയറുന്നതാണ് അതിന്റെ ഒരു ഇത്, ഏത് ?

അപ്പൊ ഇന്ന് പടം ഒന്നും ഇല്ലേ ?

നീ അടങ്ങു ചെല്ലാ .ഇടക്കാലത്ത് എന്നെ  ഇന്ന് വരെ നിന്നെ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ടോ ? തത്കാലം ഇന്ന് നീ ഒരു ഹിന്ദി പടം കൊണ്ട് കാളകൂടം ഓടിക്ക് .ഉണ്ണികൃഷ്ണന്‍ സാറിന്റെ മഹാത്മ്യം നാളെ പാടിത്തരാം .

ഏതു ഹിന്ദി പടം അണ്ണാ ?

ദബങ്ങ് 2

ദബങ്ങ് ...ഓ  നമ്മുടെ മുന്നി പാട്ടുള്ള സിനിമ

ഹിന്ദീടെ   തറ, പറ  അറിഞ്ഞൂടെങ്കിലും അതൊക്കെ മനസിലാക്കി വെച്ചിട്ടുണ്ട് കള്ളന്‍ . നീ പറഞ്ഞ പാട്ടുള്ള പടത്തിന്റെ രണ്ടാം ഭാഗം ആണ് ദബങ്ങ് 2

സല്‍മാന്‍ ഖാന്‍ അല്ലെ നായകന്‍ ?

എന്തടെ പിടിച്ചില്ലേ?

വേസ്റ്റ്

കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി (അതിനും മേലെയായി എന്ന് തന്നെ പറയാം ) ഇറക്കുന്ന പടം ഒക്കെ ഒന്നിനൊന്നു റെക്കോര്‍ഡ് ഇടുന്ന സല്‍മാന്‍ വേസ്റ്റ് . പതിനൊന്നും പന്ത്രണ്ടും പടങ്ങള്‍ നിരപ്പില്‍ പൊട്ടി നില്‍ക്കുന്ന സാറന്മാര്‍ നാടിന് മസ്റ്റ് .കൊള്ളാമെടാ .

നിങ്ങള്‍ കാട് കയറും മുന്നേ കണ്ട പടത്തിനെ കുറിച്ച് പറ .

ഡാ , സത്യമായിട്ടും ഈ പടത്തില്‍ സല്‍മാന്‍ ഖാന്‍ എന്ന നടനല്ലാതെ വേറെ ആരെക്കുറിച്ചും ഒന്നും പറയാനില്ല . തുടക്കം മുതല്‍ അവസാനം വരെ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ചുല്‍ബുല്‍ അഥവാ റോബിന്‍ഹുഡ് പാണ്ഡേ എന്ന പോലീസുകാരന്റെ ഷോ .അതാണ്‌ പടം 


ഓ ഷോ പടം ...അത് ബോര്‍ ആയിരിക്കുമല്ലോ , അല്ലെ ?

അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ നടന്റെ കരിസ്മ . ഹിന്ദി സിനിമ ഉണ്ടാകുന്നതിനു മുന്നേ ഉണ്ടായ ഫോര്‍മുലയിലുള്ള കഥ .മുന്നോട്ടു മിനിമം നാല് സീനുകള്‍ വരെ മുന്നോട്ട് പ്രവചിക്കാന്‍ പറ്റുന്ന രീതിയിലുള്ള സിനിമയുടെ പോക്ക് . ഇതൊക്കെയാണെങ്കിലും കാശ് മുടക്കി ടിക്കറ്റ് എടുത്തു പടം കാണാന്‍ കയറുന്നവനെ സിനിമ തുടങ്ങി തീരും വരെ എന്റര്‍ടെയിന്‍ ചെയ്യാനുള്ള കഴിവ് അതും ലോകം വാഴ്ത്തിയ അഭിനയ പാടവം ഒന്നും ഇല്ലാത്ത സ്ഥിരം മാനറിസങ്ങള്‍ ഉള്ള ഒരു നടന്‍. അത് എന്തായാലും സല്‍മാന്‍ കുഞ്ഞിനു ഉണ്ട്

നമ്മുടെ ദുല്‍ക്കാര്‍ സല്‍മാനെ പോലെ അല്ലെ അണ്ണാ ?

അത്  ചാലൂട്ടി  സലിം ഖാന് ജനിച്ചാല്‍ പോലും നടക്കും എന്ന് എനിക്ക് വിശ്വാസം ഇല്ല .

 നിങ്ങള്‍ പടത്തിന്‍റെ  കഥ പറ , കഥ പറ

ചുല്‍ബുല്‍ പാണ്ഡേ പുതിയ ഒരു പോലീസ് സ്റ്റേഷന്‍ന്‍റെ ചാര്‍ജ് ഏറ്റെടുത്തു പുതിയ ഒരു പട്ടണത്തില്‍ എത്തുന്നു. അവിടുത്തെ ഗുണ്ടാ കം രാഷ്ട്രീയ നേതാവയാ പ്രകാശ് രാജുമായി മുട്ടുന്നു വില്ലന്റെ അനിയന്‍ കൊല്ലപ്പെടുന്നു. വില്ലന്‍ നായകനോട്  പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നു . നായകന്‍ വില്ലനെ ഓടിച്ചിട്ട്‌ തള്ളി കൊള്ളുന്നു (ഫേക്ക് എന്‍കൌണ്‍ണ്ടര്‍) . ഇത് തന്നെ കഥ  

അയ്യേ

അതാണ്‌ . ഈ പറഞ്ഞു തേഞ്ഞ് നാശമായ കഥ, രണ്ടു മണിക്കൂറിന്  മേലെ സമയം എടുത്തു , ബോര്‍ അടിക്കാതെ ഇരുന്നു  കാണാന്‍ നമ്മളെ സഹായിക്കുന്ന ഒരേ ഒരു ഫാക്റ്റര്‍ ആണ് സല്‍മാന്‍ ഖാന്‍

ഓ നിങ്ങളുടെ സല്‍മാന്‍ വലിയ പുള്ളി തന്നെ. അയാള്‍ ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ പടത്തില്‍ അഭിനയിക്കുന്നത്. പ്രകാശ് രാജ് ഒക്കെ ഇല്ലേ ? പുള്ളി എങ്ങനെയുണ്ട് ?

ഗില്ലി മുതല്‍ സിങ്കം (തമിഴ്/ഹിന്ദി ) വരെയുള്ള സിനിമകളില്‍ ചെയ്ത  വേഷങ്ങളുടെ ഒരു പകര്‍പ്പ്. അതാണ്‌ പ്രകാശ് രാജിന്റെ വില്ലന്‍. അങ്ങേര്‍ അത് കഴിവിനനുസരിച്ച് ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ കണ്ടിരിക്കുമ്പോള്‍ സ്ക്രീനില്‍  രഘുവരന്‍ എന്ന നടനെ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്തു. ഒരേ തരത്തിലുള്ള വേഷങ്ങള്‍ ഓരോ സിനിമയിലുംആ മനുഷ്യന്‍ ചെയ്തപ്പോള്‍ ഒക്കെ ഓരോന്നും  വ്യത്യസ്തമായി തോന്നിയിരുന്നു . ആ ഒരു ഫീല്‍ തരാന്‍ പ്രകാശ് രാജിന് പറ്റുന്നില്ല . എന്ന് വെച്ചു ആ  റോള്‍ പ്രകാശ് രാജ് മോശമൊന്നും  ആക്കിയിട്ടില്ല കേട്ടോ 

പടത്തില്‍ നായിക ആര് അണ്ണാ?

സൊണാക്ഷി സിന്‍ഹ . കാര്യമായ റോള്‍ ഒന്നുമില്ല . എങ്കിലും കിട്ടിയ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. പിന്നെ ഭീകര ഗ്ലാമര്‍ ഒന്നും കാണിക്കാതെ തന്നെ നല്ല ഒരു അപ്പീല്‍ ഉള്ള നായികയാണ് കുട്ടി.

ബാക്കി നടന്മാര്‍, നടിമാര്‍?

വിനോദ് ഖന്ന , അര്‍ബാസ് ഖാന്‍, മാഹി ഗില്‍ അങ്ങനെ കുറെ പേരുണ്ട് .
എല്ലാവരും സപ്പോര്‍ട്ടിംഗ് കാസ്റ്റ് എന്ന രണ്ടു വാക്കുകളോട് നീതി പുലര്‍ത്തി വന്നു പോകുന്നു. സല്‍മാന്‍ ഷോ  തുടരുന്നു , തീര്‍ക്കുന്നു .

സംവിധാനം...

സല്‍മാന്റെ അനിയന്‍ അര്‍ബാസ് ഖാന്‍ . സ്റ്റാന്‍സ്ലോവിസ്ക്കി നിലവാരം ഒന്നുമില്ല. പക്ഷെ സ്ഥിരം മസാല ഫോര്‍മുല ബോറടിപ്പിക്കാതെ, സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സ്സ് പരമാവധി ഉപയോഗിച്ച് പടം എടുത്തു വെച്ചതിന് അര്‍ബാസിനു ചായ  മേടിച്ചു കൊടുക്കണം . പിന്നെ സല്‍മാന്‍ സൊണാക്ഷി  റൊമാന്‍സ് ഹിന്ദി സിനിമയിലെ സ്ഥിരം ഭാര്യാ ഭര്‍ത്താക്കന്മാരുടെ തിങ്കളാഴ്ച വൃത്തം ലൈന്‍ ക്ലീഷേ ആക്കാതെ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചതിനും .\

ഐറ്റം ഡാന്‍സ് ഒന്നുമില്ലേ അണ്ണാ ?

പിന്നെ !!! അതില്ലാതെ എന്ത് ദബങ്ങ്? ഇത് ദബങ്ങ് 2 ആയതു കൊണ്ട് രണ്ടു ഐറ്റം ഡാന്‍സ് ഉണ്ട്. കരീനാ കപ്പൂര്‍ , മലായിക്ക അറോറ എന്നിവര്‍ ഓരോന്നിലും .പോരെ ?

മതി ...ഇനി നിങ്ങള്‍  ഒരു ചുരുക്കം കൂടി ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോയി സംഗതി കചിയിട്ടു യു ട്യൂബില്‍ കരീനയുടെയും മലായിക്കയുടെയും പാട്ടുക്കള്‍ തപ്പാമായിരുന്നു .

ചുരുക്കം രണ്ടു വാക്കുകള്‍ സല്‍മാന്‍ ഖാന്‍. അധ്യാവസാനം അങ്ങേര തന്നെ പടത്തില്‍ . വേറെ ഒന്നുമില്ല. ദബങ്ങ് ഇഷ്ടപ്പെട്ട ഒരാളാണ് ഈ  പടം കാണുന്നത് എങ്കില്‍ അയാള്‍ക്ക്‌ ഇത്  ഇഷ്ടപ്പെടും

3 comments:

  1. ദബങ്ങ് 1 എനിക്ക് ഇഷ്ട്ടപെട്ട സിനിമയായിരുന്നു...പക്ഷെ ദബങ്ങ് 2 അത്രപോര ശരിക്കും ബോറടിയായിരുന്നു പശയും സമയവും പോയി എന്നതെല്ലാതെ വേറെ ഒന്നുമില്ല.......

    ReplyDelete
  2. അണ്ണാ .... ഇതു എന്ത് ന്യായം അണ്ണാ ...... ഏതോ ഒരു സിനിമയില്‍ (പേര് ഞാന്‍ ഓര്‍കുന്നില്ല) ജേഗതി പറഞ്ഞത് പോലെ. സല്‍മാന്‍ ഖാന്‍ ചെയിതപ്പോള്‍ ആഹ... നമ്മുടൈ പിള്ളേര്‍ ചെയുമ്പോള്‍ ഓഹോ .....

    ReplyDelete
  3. അണ്ണന്‍ മമ്മൂട്ടിയും മോഹന്‍ലാലിനെയും ഒക്കെ സ്വന്തം ജീവനെ പോലെ സ്നേഹിക്കുന്നു എന്നാണു എനിക്ക് അണ്ണന്‍റെ റിവ്യുകള് വായിച്ചിട്ട് തോന്നുന്നത് ..ഏതു പടത്തിനെ കുറിച്ച് എഴുതിയാലും ഓട്ടോപിടിച്ചുചെന്ന് മമ്മൂട്ടിക്കിട്ടും ലാലിനിട്ടും ഓരോ കൊട്ട് കൊടുക്കും ..അണ്ണന്‍റെ ബ്ലോഗില്‍ ആണവകരാറിനെ കുറിച്ച് എഴുതിയാലും മിനിമം ഒരു വാചകം എങ്കിലും മംമൂട്ടിക്കോ മോഹന്‍ലാലിനോ വേണ്ടി നീക്കി വെച്ചിരിക്കും ..അതുറപ്പാ ..:)

    ReplyDelete