Friday, December 21, 2012

ബാവൂട്ടിയുടെ നാമത്തില്‍ (Bavootyude namathil Review)


അനിയാ......

ദൈവമേ നിങ്ങളോ? അണ്ണന്‍ പതിവ് പോലെ മുങ്ങി മടി പിടിച്ചു ഇരിക്കയാണ് എന്നാണ് ഞാന്‍ കരുതിയത്‌ . ഇതെങ്ങനെ .....?

അനിയാ ..ചില്ലറ പരീക്ഷ തിരക്കുകളില്‍ ആയിരുന്നു സംഗതി തീര്‍ന്നില്ല. പക്ഷെ മലയാള സിനിമയുടെ നിര്‍ണായകമായ സിനിമകള്‍ ഇറങ്ങുമ്പോള്‍ എന്നെ പോലെയുള്ള ഒരു സഹൃദയനു വെറുതെ ഇരിക്കാന്‍ പറ്റുമോടെ ?

എവിടുന്നു ? അതിനു അണ്ണന്‍ ആള് സഹൃദയന്‍ ആണെന്ന് ആര് പറഞ്ഞു

അത് പണ്ട് ഏതോ സിനിമയില്‍ സലിം  കുമാര്‍ പറഞ്ഞത് പോലെ മറ്റാരും പറയാത്തത് കൊണ്ട് ഞാന്‍ പറയുന്നു പോരെ ?

മതിയേ . അതിരിക്കട്ടെ ഇപ്പോള്‍  ഏതു  സിനിമയുടെ വിശേഷം പറയാനാ വന്നത് ? ഇവിടുത്തെ മുന്‍ നിര മാധ്യമങ്ങളുടെ പ്രതികരണം ഞാന്‍ നോക്കാന്‍ പോകുവായിരുന്നു. എന്നിട്ട് വേണം എനിക്ക് ചിത്ര വിദ്വേഷത്തില്‍ വെച്ചലക്കാന്‍ ...

കളയെടെ ഈ തീവ്രം എന്ന് പറയുന്ന ചിത്രം വര്‍ധിച്ചു വരുന്ന സ്ത്രീപീഡനത്തിന് എതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥയാണ് എന്ന് എഴുതി പിടിപ്പിക്കുന്ന മുന്‍ നിര മാധ്യമങ്ങളുടെ കാലമല്ലേ ? (സംഗതി മനോരമ ഓണ്‍ലൈനില്‍ കണ്ടതാണ് എന്നാണ് ഓര്‍മ്മ .ശരിയാണെങ്കില്‍ മാത്തുക്കുട്ടിച്ചായന്‍റെ ആത്മാവു അവനോടു ക്ഷമിക്കട്ടെ !!).

ദേ .....കാടു കേറി അതിരിക്കട്ടെ  ഇപ്പോള്‍  വന്ന കാര്യം ? ഇതെവിടുന്നു വരുന്ന വഴി ...?

അനിയ മലയാള സിനിമയുടെ ഇനി അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ക്യപ്പിട്ടോള്‍ ഫിലിംസ് ഒരുക്കുന്ന മലയാള സിനിമയുടെ ആസ്ഥാന ബുദ്ധിജീവി ശ്രീ രഞ്ജിത് നിര്‍മിച്ചു കഥയും എഴുതി നമ്മെ അഥവാ മലയാള സിനിമയെ നന്നാക്കാനായി എടുത്ത ചിത്രം ബാവുട്ടിയുടെ നാമത്തില്‍ എന്ന ചലച്ചിത്രം കണ്ടു ബോധിച്ചു വരുന്ന വഴിയാണ് അടിയന്‍ . ജി എസ് വിജയന്‍ സംവിധാനം ചെയുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ സുപ്പര്‍ താരം, ഹിറ്റുകളുടെ സുല്‍ത്താന്‍
 മമ്മൂട്ടി, കാവ്യാമാധവന്‍ , ശങ്കര്‍ രാമകൃഷ്ണന്‍ , കനിഹ, റീമ കല്ലിങ്ങല്‍ , വിനീത് , ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.  

കഥ ?? ഈ ചിത്രത്തിലൂടെ പണത്തിനു പിറകെ പായാതെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ ശ്രദ്ധിക്കണം എന്ന സന്ദേശമാണ് ശ്രീ രഞ്ജിത് അഞാനികളായ നമുക്ക് തരുന്നത് എന്ന് എവിടെയോ വായിച്ചു .ഉള്ളത് തന്നേ . ഇതിനും ഒരു ടാക്സ് ഫ്രീ ഒപ്പിക്കാന്‍ പറ്റുമോ അണ്ണാ?    

എനിക്ക് തോന്നിയിട്ടുള്ളത്  ഒരു രഞ്ജിത് ചിത്രം ഇറങ്ങി കഴിഞ്ഞാകണം അദേഹം ഉള്‍പ്പെടുന്ന  മലയാളത്തിലെ സകലമാന ബുദ്ധി ജീവികളും കൂടി ഇതിലെ സന്ദേശം എന്താണ് എന്ന് തീരുമാനിക്കുന്നത്‌ എന്നാണ് . ഈ ചിത്രത്തിലെ കഥ ഇതാണ് . (ഇനി കഥയാണ് . ഈ അനുഭവം നേരിട്ട് അനുഭവിക്കണം എന്നുള്ളവര്‍ ദയവായി വായിക്കരുത് .മര്യാദക്ക് പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വെക്കുന്നതാണ് !!!). കഥ നടക്കുന്നത് മലപ്പുറത്താണ് . (ഇതു പറഞ്ഞത് നടന്‍ മമ്മൂട്ടി കാണിക്കുന്ന ലോക്കല്‍ ലിംഗ്വിസ്ടിക്കള്‍ ഡയലെക്ട്ട (അദേഹവും മറ്റേ  സുപ്പര്‍ ലാലും അല്ലാതെ  ഇതാര് കാണിച്ചാലും എഴുതാന്‍ എളുപ്പമാണ്. മിമിക്രി) ഏതാണ് എന്ന് മനസിലാക്കാനാണ് ).പിന്നെ നിയമപ്രകാരം ഉള്ള ഒരു മുന്നറിയിപ്പ് കൂടി ഇതൊരു ബുദ്ധിജീവി ചിത്രം ആയതിനാല്‍ അദ്ദേഹം പതിവായി അവതരിപ്പിച്ചു പോരുന്ന ദേഹം കുലുക്കിയുള്ള കലാരൂപം ഇതില്‍ ഉണ്ടായിരിക്കുന്നതല്ല !!!   മലപ്പുറത്ത്‌ അനാഥനായി ജനിച്ചു യത്തീം ഖാനയില്‍ വളര്‍ന്നു ഇപ്പോള്‍ സമ്പന്നനായ സേതു (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്ന ബിസ്നസ്സ്കാരന്‍റെ ഡ്രൈവര്‍ ആണ് ബാവൂട്ടി.ബാല്യം മുതല്‍ കൂടെയുള്ള സുഹൃത്താണ്‌ അലവി (ഹരി ശ്രീ അശോകന്‍) .ബാവൂട്ടി വെറും ഒരു ഡ്രൈവര്‍ മാത്രമല്ല (ആണെങ്കില്‍ പിന്നെ രഞ്ജിത് എവിടെ ???) സേതുവിന്‍റെ കുടുംബത്തിലെ ഒരംഗത്തേ പോലെ ആണ് അദേഹം . സേതുവിന്‍റെ ഭാര്യ വനജ (കാവ്യാ മാധവന്‍ ) നീലേശ്വരം ഭാഗത്തുള്ള ഒരു പാര്‍ട്ടി കുടുംബത്തിലെ അംഗമാണ് . ആ വീട്ടില്‍ വേലക്കാരിയായി മറിയംബി (കനിഹ) . സേതുവിന്‍റെ കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ വരുന്ന നൂര്‍ജഹാന്‍  (റീമ കല്ലിങ്കല്‍  ) . നമ്മുടെ നായകനായ ബാവൂട്ടിയുടെ പ്രധാന ഹോബി ഹോം സിനിമകളില്‍ അഭിനയിക്കുക എന്നതാണ് .( പൊതുവെ രഞ്ജിത്തിന്‍റെ  പ്രധാന കഥാപാത്രങ്ങള്‍  അങ്ങനെയാണ് അവര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഒന്നും കാണില്ല .ഉദാഹരണം റോക്ക് ആന്‍ഡ്‌ റോള്‍  എന്നാ ചിത്രത്തിലെ നായികയുടെ ഒരു ഡയലോഗ് ഓര്‍ക്കുക "ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച കുട്ടിയാണ് ഞാന്‍ എനിക്ക് പണ്ട് മുതലേ വലിയ ആഗ്രഹങ്ങള്‍  ഒന്നും ഉണ്ടായിരുന്നില്ല . പിന്നെ ആകെ ഉള്ള ഒരു ആഗ്രഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പിന്നണി ഗായിക ആകണം എന്നത് മാത്രമാണ് "), ബാവൂട്ടി വന്നത് മുതലാണ് സേതുവിന് ഉയര്‍ച്ച തുടങ്ങിയത് (ആറാം തമ്പുരാനില്‍  ജഗന്നാഥനെ കിട്ടിയത് മുതലാണല്ലോ സായി കുമാര്‍ രക്ഷപ്പെടുന്നത് !!!). ആദ്യ പകുതിയില്‍  ഇപ്പോളത്തെ സ്ഥിരം പതിവ് പോലെ പ്രത്യേകിച്ചു  ഒന്നും  സംഭവിക്കുന്നില്ല ബാവൂട്ടിയുടെ ഹോം സിനിമയും നൂര്‍ജഹാനോടുള്ള വണ്ണ്‍  വേ   പ്രേമവും (ഇവിടെ  ഇടയ്ക്കിടെ അദേഹം പ്രേമഭാവം  അവതരിപ്പിക്കുന്നുണ്ട് .പ്രേംനസീര്‍  അവാര്‍ഡ്‌ ഇദ്ദേഹത്തിനു തന്നെ കൊടുക്കണം !!! ദൈവം അവരോടു ക്ഷമിക്കട്ടെ ) ഒക്കെയായി അതങ്ങ് തീരും . രണ്ടാം പകുതിയിലാണ് കഥ തുടങ്ങുന്നത് . ഇങ്ങനെ
 ഒരു കുടുംബം സന്തോഷമായി ജീവിച്ചു പോയാല്‍  നായകന്‍ എന്ത് ചെയും (അതും രഞ്ജിത്തിന്‍റെ നായകന്‍ ?) അപ്പോള്‍ പ്രശനം വേണം. എന്ത് പ്രശ്നം ? ശരി വനജയുടെ പൂര്‍വ കാമുകന്‍  (വിനീത്) രംഗത്തെത്തുന്നു . പണ്ട്  ഇവര് ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുകയും പാര്‍ട്ടി ശത്രു കുടുംബത്തില്‍ പെട്ടയാള്‍  ആയതിനാല്‍ കല്യാണം  കഴിച്ച അപ്പോള്‍ തന്നെ വീട്ടുകാര്‍  എത്തി വനജയെ പിടിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു . ഈ ഭയങ്കര (നിഗൂഡ ) രഹസ്യം സേതുവിനോടു പറയും എന്ന് ഭീഷണിപ്പെടുത്തി സതീശന്‍ (വിനീത്) വനജയെ ബ്ലാക്ക്‌ മെയില്‍  ചെയ്യുന്നു .ബാവൂട്ടി  വിവരമറിഞ്ഞ്  സതീശന്‍റെ  കാല് പിടിക്കുന്നു അയാള്‍ ചോദിച്ച പത്തു ലക്ഷം രൂപ കൊടുക്കാം എന്ന് ഏല്‍ക്കുന്നു .അതിനായി സ്വന്തം സ്ഥലം വില്‍ക്കുന്നു.ഇതിനിടെ അലവിയും ഗുണ്ടകളും സതീശനെ തല്ലി  ചതക്കുന്നു (ബാവൂട്ടി അറിയാതെയാണ് കേട്ടോ ). അതോടെ  സതീശന്‍  സേതുവിന്‍റെ സാന്നിധ്യത്തില്‍ എല്ലാം വിളിച്ചുപറയുന്നു . സേതു  ഈ  ഞെട്ടിപ്പിക്കുന്ന രഹസ്യം കേട്ട് ഞെട്ടി തെറിക്കുന്നു . വീട്ടില്‍ വരാതെ ഹോട്ടലില്‍ റൂം എടുത്തു ചിന്തിക്കുന്നു .ബാവൂട്ടി  ഒടുവില്‍ ഇടപെട്ടു സേതുവിനെ കണ്ടു അയാളുടെ പല ചുറ്റിക്കളികളും തനിക്കറിയാം എന്നും താന്‍  ഡീസന്റ്റ്  ആയതു കൊണ്ട് മാത്രം അതേ പറ്റി ചോദിക്കുകയോ ആരോടും പറയുകയോ ചെയ്യാത്തതു  ആണെന്നും വെളിപ്പെടുത്തുന്നു . ഇതോടെ സേതു പഴയ ഇടപാടുകള്‍ (ചുറ്റിക്കളി ) എല്ലാം നിര്‍ത്തിയതായി  പ്രഖ്യാപിച്ചു, ഭാര്യക്ക്‌ മാപ്പ് കൊടുത്തു  ഭാര്യയും കുട്ടികളും  ഒത്തു ഉല്ലാസ  യാത്രക്ക് പോകുന്നു . ബാവൂട്ടി താന്‍ നല്ലവന്‍ ആണെന്ന് ഉറപ്പിക്കാന്‍ സതീശനെ കണ്ടു നേരത്തെ പറഞ്ഞ പത്തു ലക്ഷം രൂപ കൊടുത്തു എനിക്ക് ഈ ലോകത്തില്‍ സ്വന്തമായി ഒന്നും വേണ്ട (ആവശ്യത്തിനു കാശു ചാക്കില്‍ കൊണ്ട് തട്ടാന്‍  ഓരോ അഗസ്റ്റിനും സായി കുമാറും മാത്രം മതി ) എന്ന സ്ഥിരം രഞ്ജിത് ഡയഗോള്‍  അടിച്ചു നടന്നു നീങ്ങുമ്പോള്‍ പടം തീരുന്നു . ഇനി വേണമെങ്കില്‍ നിങ്ങള്ക്ക്  ഈ ചിത്രം തരുന്ന സന്ദേശത്തെ കുറിച്ച് ചിന്തിക്കാം (എനിക്ക് വേറെ പണിയുണ്ട് ).
ഇതില്‍ നിന്ന് എന്ത് മനസിലാക്കാം ?എന്ത് ? മമ്മൂട്ടി ഏതോ ലോക റെക്കോര്‍ഡ്‌ സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് എന്നാണോ ?


അതല്ലെടാ കൊള്ളില്ല അല്ലെങ്കില്‍ തന്‍റെ ബുദ്ധിജീവി പരിവേഷത്തിന് ഗുണം ചെയ്യില്ല എന്ന് തോന്നിക്കുന്ന സാധനങ്ങള്‍ ശ്രീ രഞ്ജിത് പതുക്കെ മറ്റുള്ളവരുടെ തലയില്‍ വയ്ക്കുന്ന ഒരു ശീലം ഉണ്ടെന്നു ശ്രീനി പടം കഴിഞ്ഞിറങ്ങുമ്പോള്‍ ആരോപിച്ചു .രാജമാണിക്യം എന്ന ചിത്രം അന്‍വര്‍ റഷീദ്ന്‍റെ തലയില്‍ വന്നത് അങ്ങനെയാണ് (അത് കൊണ്ട് അദേഹത്തിന് ഒരു ജീവിതം ഉണ്ടായി എന്ന കഥ വേറെ) എന്നാണ് ശ്രീനി അവകാശപ്പെട്ടത്.അത് പോലെയാണ് ഈ ചിത്രത്തിന്‍റെ   അവസ്ഥയും  എന്നാണ് ശ്രീനിയുടെ പക്ഷം  .ഇതിന്‍റെ സത്യസ്ഥിതി സത്യമായും എനിക്കറിയില്ല .

ശരി നമുക്ക് പരദൂഷണം വിടാം അഭിനയം ...

സുപ്പര്‍ താരം എന്ത് കാണിച്ചാലും സംഗതി മഹത്തായ അഭിനയം ആണല്ലോ. ശങ്കര്‍ രാമകൃഷ്ണന്‍ ഒരല്‍പം വിധേയത്വം കൂടുതല്‍ കാണിക്കുന്ന അനൂപ്‌ മേനോന്‍ ആണെന്നാണ് എന്‍റെ അഭിപ്രായം. അനൂപ്‌ മേനോന് എത്രയായാലും ആ താഴ്മ (പ്രതേകിച്ചു നായകന് മുന്നില്‍ ) വരില്ല . അതേ സംഗതി എത്ര മനോഹരമായാണ് ശകര്‍ രാമകൃഷ്ണന്‍ സ്പിരിറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കു  .വേണമെങ്കില്‍ നായകന് മുന്‍ ഭാര്യയോടൊപ്പം നാലു ദിവസം താമസിച്ചിട്ട് പോയാല്‍ പോലും വിരോധം ഇല്ല എന്ന ഭാവമല്ലേ ആ മുഖത്ത്? (സ്പിരിറ്റില്‍) .മമ്മുട്ടിയുടെ മിമിക്രി കൊണ്ട് തൃപ്തി ആകാത്തവര്‍ക്കായി കാവ്യയുടെ നീലേശ്വരം ഭാഷ ഒരു പ്രത്യേക പാക്കേജ് ആയി അവതരിപ്പിച്ചിട്ടുണ്ട് .കനിഹയും, റീമ കല്ലിഗലും , മമ്മുട്ടി അഭിനയിപ്പിക്കുന്ന ഹോം സിനിമ പോലെ തന്നെ എന്തിനാണ് എന്ന് ആര്‍ക്കും അറിയില്ല (കുറെ സമയം കളയാന്‍  എന്നാണ് എനിക്ക് തോന്നിയത് ).പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഒരു ന്യൂ ജനറേഷന്‍ ഫീല്‍ കിട്ടാന്‍ വേണ്ടി ആകണം അയല്‍ക്കാരിയും, ഭര്‍ത്താവു ഗള്‍ഫിലുള്ള ,മക്കളെ ഒക്കെ കെട്ടിച്ചു വിട്ട ,മധ്യ വയസ്കയായ റംലത്തയുടെ (നടിയുടെ പേരറിയില്ല തെസ്നിഖാന്‍ ആയിരുന്നു ആ റോളിനു പറ്റിയത് അപ്പോളെ ഒരു ന്യൂ ജനറേഷന്‍ ഫീല്‍ പൂര്‍ണ്ണം ആകു ) അവിഹിത ബന്ധം അവരും വനജയും ചര്‍ച്ച ചെയ്യുന്നുണ്ട്.കുട്ടികള്‍ ഗര്‍ഭനിരോധന ഉറ ബലൂണ്‍ ആണെന്ന് കരുതി എടുത്തു കൊണ്ട് ഓടുന്നതും .വേലക്കാരി ഇതൊക്കെ  നിന്‍റെ അച്ഛനും അമ്മയും വേണ്ട സമയത്ത് ഉപയോഗിച്ചിരുന്നു എങ്കില്‍ എനിക്കീ പാട് വരില്ലായിരുന്നു എന്നൊക്കെ  പറയുന്ന ഭാഗങ്ങള്‍ നമുക്ക് ന്യൂ ജനറേഷന്‍ പറ്റില്‍ എഴുതാം (ഇതെങ്ങാനും ആ വി കെ പ്രകാശ്‌ ചിത്രത്തില്‍ ആയിരിക്കണം ആയിരുന്നു !!!!)  ഗാനങ്ങള്‍, അവതരണ ഗാനം നന്നായി ബാക്കി ഒന്നും ഓര്‍മയില്‍ പോലും നില്‍ക്കുന്നില്ല


അപ്പോള്‍ ചുരുക്കത്തില്‍ ...


ഉള്ളിത്തൊലി പോലുള്ള ഒരു തിരകഥയില്‍ കുറെ കഥാപാത്രങ്ങള്‍ വന്നു എഴുതി വെച്ചിരിക്കുന്ന സംഭാഷണം പറഞ്ഞിട്ട് പോകുന്ന ഒരു മഹത്തായ സോദേശ കുടുംബ ചിത്രം .. നടന്‍ മമ്മുട്ടിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി .(ഈ കണക്കിനാ ണെങ്കില്‍ അദ്ദേഹം ഒരു രണ്ടു മൂന്ന് കിരീടം കൂടി വാങ്ങി വെക്കുന്നത് നന്നായിരിക്കും .തൂവല് എത്രയെന്നു വെച്ചാ ഒരു കിരീടത്തില്‍ വെക്കുന്നേ ?)

നാളെ പറ്റിയാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു തടിയനെ പിടിക്കണം അതെന്തു പരുവമാണോ എന്തോ ? ഈശ്വരോ രക്ഷതു !!!!

16 comments:

 1. This is ridiculous. Telling the story within 24 hours of release. This is as criminal as piracy.
  When there are multiple releases, for FDFS we used to select the one which we are confident about. There are many flops from mamooty in near past and the author was also very critical about it. It is really suspicious why the author selected this movie and published its story.

  ReplyDelete
  Replies
  1. (ഇനി കഥയാണ് . ഈ അനുഭവം നേരിട്ട് അനുഭവിക്കണം എന്നുള്ളവര്‍ ദയവായി വായിക്കരുത് .മര്യാദക്ക് പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വെക്കുന്നതാണ് !!!).

   മലയാളം വായിക്കാനും അറിയില്ലേ അനിയാ ?

   ഈ സിനിമയില്‍ ഏറ്റവും മോശം ഇതിന്റെ തിരകഥ ആണ്. അതിനെ പറ്റി പറയാതെ അതിനെ വിമര്‍ശിക്കാന്‍ എനിക്കറിയില്ല ക്ഷമി

   It is really suspicious why the author selected this movie and published its story.

   സംശയിക്കനെന്താ എനിക്ക് ഭീകരമായ ഒരു അജണ്ടയുണ്ട് പോരെ ? പോയത് എന്‍റെ കാശ് എന്‍റെ സമയം എന്നിട്ട് അതിനെ പുകഴുതുകയും കൂടി വേണം എന്ന് പറഞ്ഞാല്‍ പാടാണ് അനിയാ വീണ്ടു ക്ഷമി

   Delete
  2. There is something called public nuisance. Internet is a public place and there are laws protecting against these kind of propaganda.
   Your body, your camera, your money -- will you put a poster with your nude picture in MG road? You will be in jail.
   Dear uncle, I can only sympathise with you on that idiotic statement, because it is your stupidity and being stupid is not a crime.
   Your money , your time doesn’t mean that you can put anything in a public place.
   Only one request to the readers -- please read review of “Pranjiyeettan and the saint “ in this site and compare it with your experience in watching that movie before deciding on the merit of this movie.

   Delete
  3. Good review, I expected the same about this film....another thara padam by mammootty...lol :-).....Karmayodha, ha ha ha .....no more words to say......i did'nt watched the film....but i heard that it's an adithara padam......happy X'mas to Kilavanmaar, ellam poty paalisakatte :-)....nalla chithrangal ennum prekshakarude manassil idam pidickum....allathe kilavanmaaru enthu kaanichaalum ellarum ettu pidicholum ennorkkaruthu....ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടപ്പോളേ എനിക്കു ഓര്‍മ വന്നത് രാപകല്‍, വേഷം,loudspeaker എന്നീ ചിത്രങ്ങളാണ്.....ഒന്നും എക്കുന്നില്ല എന്ന് വന്നപ്പോള്‍ ഒരു ആവശ്യവുമില്ലാതെ എണ്പതുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ വെനിസിലെ വ്യാപാരി കണ്ടപ്പോള്‍ മുതല്‍ മമ്മൂട്ടി പടം കാഴ്ച ഞാന്‍ നിര്‍ത്തി .മോഹന്‍ലാലും കണക്കു തന്നെ, Grandmaster നു ശേഷം മോഹന്‍ലാലിന്‍റെ അഭിനയസാധ്യതയ്യെ ഉപയോഗിച്ച ഒരു നല്ല ചിത്രം ഉണ്ടെന്നു തോന്നുന്നില്ല. സാമൂഹ്യ പ്രതിബദ്ധത ഉള്ള ചിത്രമാനെനു പറഞ്ഞിരക്കിയ Spirit എന്ന ചിത്രം വളരെ ബോര്‍ ആണ് MR. Renjith.എന്ത് മാങ്ങതോലിയാണ്‌ അതില്‍ എന്ന് എനിക്കു മനസ്സിലാകുന്നെ ഇല്ല.Renjith ബുദ്ധിജീവി കളിച്ചു കളിച്ചു അടൂര്‍ ഗോപാലകൃഷ്ണന്‍ ആവാനുള്ള ശ്രമമാണെന്ന് തോന്നുന്നു.എന്ത് നടക്കാന്‍, ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം.കണ്ട കൂതറ പടമൊക്കെ ചെയ്ത പുള്ളി രണ്ടെണ്ണം വിജയിച്ചപ്പോള്‍ ലൈന്‍ ഒക്കെ മാറ്റി ഒരു ബുജി ലൈന്‍ ഇലേക്ക് മറിഞ്ഞു.....രണ്ടു ബുജി പടോം കൂടി പൊട്ടിയാല്‍ വീണ്ടും പഴേ level ലെക്ക് പോരും.കൂട്ടുകാരന്റെ (ഷാജി കൈലാസ് ) ഗതി ഇങ്ങേര്‍ക്കും താമസിയാതെ വന്നോളും :-)

   Delete
  4. there are laws protecting against these kind of propaganda

   അനിയനോട് എനിക്കൊന്നേ പറയാനുള്ളൂ അങ്ങനെ വല്ല പരാതിയും ഉണ്ടെങ്കില്‍ അനിയന്‍ പോയി നിയമ സഹായം തേടു .തീര്‍ന്നല്ലോ . ഇവിടെ ഞാന്‍ കാണുന്ന സിനിമകള്‍ , അവ എനിക്ക് ഇഷ്ടമായോ ഇല്ലയോ.യെങ്കിലും ഇല്ലെങ്കിലും അതിനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ് പറയുന്നത് .അനിയനു ഇത്തരം സിനിമയാണ് ഇഷ്ട്ടം എങ്കില്‍ പോയി കാണണം . എനികിഷ്ട്ടം ഇല്ലാത്ത സിനിമ വേറെ ആര്‍ക്കും ഇഷ്ടപ്പെടരുത് എന്ന വാശിയൊന്നും എനിക്കില്ല . ആകെ പറയാനുള്ളത് അനിയനു ഈ ചിത്രം കണ്ടു കാശ് മുതലായി എന്ന ഒറ്റകാരണം കൊണ്ട് ഞാനും മുതലായതായി കരുതിക്കോണം എന്ന് മാത്രം പറയരുതേ പ്ലീസ് .

   ഈ ചിത്രം അനിയന്‍ കണ്ടോ ? കണ്ടെങ്കില്‍ അനിയനു ഇഷ്ടപെട്ടോ ? ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള ഏതു കാര്യത്തോടാണ് യോജിപ്പില്ലാത്തത് ഏതൊക്കെ പറഞ്ഞാല്‍ നല്ലൊരു ചര്‍ച്ച ആയേനെ എന്നൊരു അഭിപ്രായം ഉണ്ട്

   Delete
 2. I respect the freedom of opinion. But whatever being said in this review liked this movies. Also it has a good collection and this is not going to be a flop.
  Unfortunately Mamooty lost a chance to break laleetan’s record of continuous flops. Now the only hope is in Prithviraj. I am sure he will break Mohanlal’s record of continuous flops.

  ReplyDelete
  Replies
  1. ഈ പറഞ്ഞതൊക്കെ അനിയന്‍റെയും മമ്മൂട്ടി യുടേയും കാര്യം .പടം നന്നായാല്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ കൊള്ളാം അത്ര തന്നെ

   Delete
 3. Review ishattamayillenkilum aa style ishttapettu :)

  ReplyDelete
 4. http://en.wikipedia.org/wiki/Rajamanikyam

  ഇത് ടി എ ഷാഹിദ് എഴുതിയത് ആണെന്നാണ്‌ വിക്കി പറയുന്നത്. രഞ്ജിത്തിന്റെ പങ്കു ഇതില്‍ എന്താണ്...

  ReplyDelete
  Replies
  1. ഈ ചിത്രം സംവിധാനം ചെയ്യാന്‍ ശ്രീ മമ്മൂട്ടി രഞ്ജിത് നോട് ആവശ്യപെട്ടു എന്നും രഞ്ജിത് എന്തോ തട്ട് മുട്ട് ന്യായം പറഞ്ഞു ഒഴിയുകയും തന്‍റെ അസിസ്റ്റന്റ്‌ ആയ അന്‍വര്‍ റഷീദിനെ പണി ഏല്‍പ്പിച്ചു എന്നാണ് ശ്രീനി പറഞ്ഞത്. ഉള്ളതാണോ എന്തോ ? . (ഇവന്‍ എന്‍റെ മാനം കളയും !!)

   Delete
 5. നാളെ പറ്റിയാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു തടിയനെ പിടിക്കണം .ഈ തടിയന്‍ പ്രയോഗം കൊള്ളാം

  ReplyDelete
 6. ividathe blogging il entha pblm?? ivide ithu vaayich vaachakamadikunna MAAMAN maarude sradhaykku,, superstars nte mahaanmaarum,viveka saalikalumaaya fans kazhinja 48 hours aayitt facebookil parasparam veettukaare vilichu kalikunnathu kaanunnillee??athonnum valya prasnam alla alle?? ee oru blog mathre pblm aayittu ullo?? kashtam :@

  ReplyDelete
 7. ഞാന്‍ കണ്ടില്ല, കാണാനുള്ള ധൈര്യം വന്നില്ല...

  ReplyDelete
 8. A wonderful review, I do agree with this review. It is high time to retire the so called superstars from the cine industry. Mammootty and Mohan Lal , please do selective movies which are apt to your age and body language.

  Let the youngesters come up with new acting skills, please do not bliock their ways. Otherwise, viewers can not forgive you people forbiding a good movie to them.

  Vinu
  Dubai

  ReplyDelete
 9. //സതീശന്‍ സേതുവിന്‍റെ സാന്നിധ്യത്തില്‍ എല്ലാം വിളിച്ചുപറയുന്നു . സേതു ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം കേട്ട് ഞെട്ടി തെറിക്കുന്നു . വീട്ടില്‍ വരാതെ ഹോട്ടലില്‍ റൂം എടുത്തു ചിന്തിക്കുന്നു .ബാവൂട്ടി ഒടുവില്‍ ഇടപെട്ടു സേതുവിനെ കണ്ടു അയാളുടെ പല ചുറ്റിക്കളികളും തനിക്കറിയാം എന്നും താന്‍ ഡീസന്റ്റ് ആയതു കൊണ്ട് മാത്രം അതേ പറ്റി ചോദിക്കുകയോ ആരോടും പറയുകയോ ചെയ്യാത്തതു ആണെന്നും വെളിപ്പെടുത്തുന്നു . ഇതോടെ സേതു പഴയ ഇടപാടുകള്‍ (ചുറ്റിക്കളി ) എല്ലാം നിര്‍ത്തിയതായി പ്രഖ്യാപിച്ചു,//
  വായിച്ചു ചിരിച്ചു പോയി.രഞ്ജിത്ത് ചെയ്യുന്നതെല്ലാം ഉദാത്തമായ കലാസ്രിഷ്ടി ആണെന് വിചാരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്.ഒരു നിലവാരമിലാത്ത സിനിമ..നല്ല റിവ്യൂ ആണ് കേട്ടോ..

  ReplyDelete
 10. //സതീശന്‍ സേതുവിന്‍റെ സാന്നിധ്യത്തില്‍ എല്ലാം വിളിച്ചുപറയുന്നു . സേതു ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം കേട്ട് ഞെട്ടി തെറിക്കുന്നു . വീട്ടില്‍ വരാതെ ഹോട്ടലില്‍ റൂം എടുത്തു ചിന്തിക്കുന്നു .ബാവൂട്ടി ഒടുവില്‍ ഇടപെട്ടു സേതുവിനെ കണ്ടു അയാളുടെ പല ചുറ്റിക്കളികളും തനിക്കറിയാം എന്നും താന്‍ ഡീസന്റ്റ് ആയതു കൊണ്ട് മാത്രം അതേ പറ്റി ചോദിക്കുകയോ ആരോടും പറയുകയോ ചെയ്യാത്തതു ആണെന്നും വെളിപ്പെടുത്തുന്നു . ഇതോടെ സേതു പഴയ ഇടപാടുകള്‍ (ചുറ്റിക്കളി ) എല്ലാം നിര്‍ത്തിയതായി പ്രഖ്യാപിച്ചു//
  വായിച്ചു ചിരിച്ചു പോയി.രഞ്ജിത്ത് ചെയ്യുന്നതെല്ലാം ഉദാത്തമായ കലാസ്രിഷ്ടി ആണെന് വിചാരിക്കുന്ന ഒരു പാട് ആളുകള്‍ ഉണ്ട്.ഒരു നിലവാരമിലാത്ത സിനിമ..നല്ല റിവ്യൂ ആണ് കേട്ടോ..

  ReplyDelete