Sunday, October 21, 2012

അയാളും ഞാനും തമ്മില്‍ (Ayalum njanum thammil : Review )

ലോ.... ലയാളും ഞാനും തമ്മില്‍


മനസിലായില്ല

അല്ല അണ്ണാ അങ്ങനെ ഏതാണ്ട് പടം ഇറങ്ങിയില്ലേ?   മഹാപാപി.... ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന പടത്തെ പറ്റിയാണോ ഈ പറയുന്നേ?

ഓ അത് തന്നെ

ശ്രീ പ്രേം പ്രകാശ്‌ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബോബി സഞ്ജയ്‌ കഥ തിരകഥ അഭിനേതാക്കള്‍ പ്രതാപ്‌ പോത്തന്‍ , പ്രിത്വിരാജ് , നരേന്‍ , സംവൃത സുനില്‍ , രമ്യ നമ്പീശന്‍ , റീമ കല്ലിങ്ങല്‍, സുകുമാരി , അനില്‍ മുരളി അങ്ങനെ പോകുന്നു .സംഗീതം ഔസേപ്പച്ചന്‍

കഥ ..?

ഈ ചിത്രം പറയുന്നത് രവി തരകന്‍ (പ്രിത്വിരാജ്) എന്ന യുവ ഡോക്റ്ററും സാമുവല്‍ എന്ന സീനിയര്‍ ഡോക്റ്ററും ആയുള്ള ബന്ധത്തിന്റെ കഥയാണ്.ഒപ്പം ആ ബന്ധത്തിന്‍റെ കയറ്റ ഇറക്കങ്ങളില്‍ കൂടി തികച്ചും  കെയര്‍ ഫ്രീ ആയി ജീവിച്ചിരുന്ന രവി തരകനില്‍ കാലക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും.ഏറ്റവും ചുരുക്കത്തില്‍  പറഞ്ഞാല്‍ ഇതാണ് ഈ ചിത്രത്തിന്‍റെ കഥ.

 ഇത്രയെ ഉള്ളോ ?

അനിയാ ആദ്യമായി ഇതൊരു സാരോപദേശ കഥയല്ല. നമ്മുടെ ലാലേട്ടനും രഞ്ജി
ത്തും  ചെയ്തത് പോലെ സമൂഹത്തെ മൊത്തത്തില്‍ ഉപദേശിച്ചു ഒരു വഴിക്കകാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചു എന്ന് തോന്നുന്നില്ല .മറിച്ചു രവി തരകന്‍ എന്ന മനുഷ്യന്‍ കേന്ദ്ര ബിന്ദു ആയ കഥയിലൂടെ ജീവിതം അയാളുടെ സീനീയര്‍ ആയ സാമുവെല്‍ ഉള്‍പ്പെടുന്ന ചുറ്റുപാടുകള്‍ അയാളെ പഠിപ്പിക്കുന്നതും അതൊക്കെ അയാളില്‍ ക്രമേണെ വരുത്തുന്ന മാറ്റങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . മെഡിക്കല്‍ കോളേജില്‍ ഉഴപ്പി നടന്നു കോപ്പിയടിയും, കൂടെ പഠിക്കുന്ന സൈനു (സംവൃത സുനില്‍) വുമായുള്ള പ്രണയവും സുഹൃത്തുക്കളായ വിവേകും (നരേന്‍), ബാബുജിയും ഒക്കെ  ആയി  അടിച്ചു  പൊളിച്ചു  നടന്ന  കോളേജ്  ജീവിതത്തിനു  ശേഷം  നിര്‍ബന്ധിത  ഗ്രാമീണ  സേവനത്തിനായി  മുന്നാറില്‍   എത്തുമ്പോള്‍  അവിടെ തന്‍റെ ജോലി ഒരു സേവനമായി കാണുന്ന ഡോക്ടര്‍ സമുവലിനെയാണ് (പ്രതാപ്‌ പോത്തന്‍ ) രവി തരകന്‍ കണ്ടു മുട്ടുന്നത് .


അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ ജനങളുടെ കഷ്ട്ടപ്പാട് കണ്ടു രവി ആകെ മാറി ഒരു നല്ല ഡോക്ടര്‍ ആയി മാറുന്നു ഇതല്ലേ സംഭവം?

അതല്ലേ ഞാന്‍ പറഞ്ഞതു . ഈ ചിത്രത്തില്‍ എല്ലാവരും തികച്ചും സ്വാഭാവികമായാണ് നില കൊള്ളുന്നത്‌ .രവി തരകന്‍ എന്ന മനുഷ്യന്‍ ഒരിക്കലും നായക ഗുണങ്ങള്‍   ഉള്ള ഒരു മനുഷ്യനല്ല കുറഞ്ഞ പക്ഷം സിനിമയുടെ അവസാനം വരെ എങ്കിലും അയാള്‍ തികച്ചും ഒരു സാധാരണ മനുഷ്യനാണ് . തന്‍റെ പ്രണയം തകര്‍ക്കുന്ന പുരുഷോത്തമാനോടുള്ള പെരുമാറ്റത്തിലും , സുഹൃത്തായ സുപ്രിയയുമായി പ്രണയത്തില്‍ അകാതിരിക്കുന്നതിലും ഒക്കെ അയാളില്‍ കാണുന്നത് ആ സാധാരണ മനുഷ്യനെയാണ്‌.
പിന്നെ തിരകഥ ഒരുക്കിയിരിക്കുന്ന രീതി , ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്ന രീതി ക്ലാസ്സ്‌ മേറ്റ്ല്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ നമുക്കൊരിക്കലും ആവര്‍ത്തന  വിരസത തോന്നിക്കില്ല. (
ഒരു രോഗി മരിച്ച കേസില്‍ എല്ലാരും തേടുന്ന ഡോ രവി  തരകനെ അന്വേഷിക്കുന്നതിനിടയിലാണ് ഫ്ലാഷ് ബാക്കിലൂടെ അയാളുടെ കഥ ഇതള്‍ വിരിയുന്നത് )പ്രണയം തകരുമ്പോളും, സമുവലുമായി അകലുബോളും അങ്ങനെ ആ ചിത്രത്തിലെ ഓരോ സംഭവത്തിലും തികച്ചും  സ്വാഭാവികമായി ആണ് ആ കഥാപാത്രം മാത്രമല്ല  മറ്റെല്ലാ കഥാപത്രങ്ങളും പെരുമാറുന്നത്.തീര്‍ച്ചയായും അത് തിരകഥ ക്രിത്തുക്കളുടെ വിജയമാണ്.നല്ല ഗാനങ്ങള്‍ നല്ല ചായാഗ്രഹണം എന്നിവയും എടുത്തു പറയേണ്ടതാണ്‌


എന്നാലും ആ ജവാന്‍ ഓഫ് വെള്ളിമാലയിലെ സാമൂഹ്യ പ്രസക്തി .. അത് ഈ ചിത്രത്തില്‍ കുറവല്ലേ ?

മന്ത്രി മണല്‍ മാഫിയ നടത്തി കാശുണ്ടാക്കുന്ന , എഞ്ചിനീയര്‍ ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത ടേപ്പ് കാണിക്കുമ്പോള്‍ രാജി വെച്ച് അറസ്റ്റ് വരിക്കുന്ന സാമൂഹ്യ പ്രസക്തി അല്ലെ ? അത് കുറവാ അനിയാ. നീ ക്ഷമി .

ശരി അതൊക്കെ ക്ഷമിക്കാം അഭിനയം അതാണല്ലോ സംഗതി . അവിടെ പ്രിത്വിരാജ് എന്തായാലും മോശമായി കാണും എനിക്ക് ഉറപ്പല്ലേ . സുപ്പെര്‍ താരങ്ങളുടെ മറ്റേ അനായാസമായ ശൈലി അത് കിട്ടാന്‍ എന്ത് ചെയ്യും ?


അനിയാ ഈ അഭിനയം അളക്കാനുള്ള ത്രാസ് ഒന്നും ഇതു വരെ കണ്ടു പിടിക്കാത്തത് കൊണ്ട് പറയട്ടെ . ഈ ചിത്രം പ്രിത്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ് . തന്‍റെ കരിയരിലെ മികച്ച ചിത്രങ്ങളുടെ  കൂട്ടത്തില്‍ ഒന്നായി ഇതിനെ ഈ നടന് നിസംശയം എണ്ണാവുന്നതാണ് .ഓരോ ജീവിതാനുഭവങ്ങളിലൂടെ മാറ്റം വരുന്ന രൂപത്തിലും ശരീരഭാഷയിലും ഉള്ള ചെറിയ കാര്യങ്ങള്‍ പോലും നന്നായി ഒരുക്കാന്‍ ആ നടനും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ശ്രദ്ധിച്ചു . വ്യകതിത്വം ഇല്ലാത്ത ഒരു കഥാപാത്രം പോലും എല്ലാ എന്നതാണ് എനിക്ക് തോന്നിയ മറ്റൊന്ന്


എന്നാലും പ്രണയത്തില്‍ പരാജയപ്പെടുന്ന നായകന്‍ നിസഹായനായി പെങ്കൊച്ചിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം ഒരിക്കലും ഒരു നായക കഥാപാത്രത്തിന് ചേര്‍ന്നതല്ല .

അല്ലെടെ സത്യത്തില്‍ ആ രംഗം ചെയ്യേണ്ടത് ഇങ്ങനെയാണ് നായകന്‍ കൂളായി ആ യാഥാസ്ഥിതിക മുസ്ലിം തറവാടിന്‍റെ പൂമുഖത്തേക്ക് കയറി ചെല്ലുന്നു . ചുറ്റും നോക്കുന്നു . എന്നിട്ട് പറയുന്നു .
"നിങ്ങള്ക്ക്  ഇവിടെ   എല്ലാമുണ്ട് പക്ഷെ സ്നേഹം മാത്രം ഇല്ല. എന്‍റെ വീട്ടില്‍ സ്നേഹം ടണ്‍ കണക്കിന് വെറുതെ കിടക്കുന്നു .നിങ്ങള്‍ കുട്ടിയെ എന്‍റെ കൂടെ വിട് ആ സ്നേഹം മുഴുവന്‍ ഞാന്‍ അവള്‍ക്കു തിന്നാന്‍ കൊടുക്കാം " ഈ ഡയലോഗ് കഴിയുന്നതും ഓ അങ്ങനെയയിരുന്നോ കാര്യങ്ങള്‍ എന്നാ ഭാവത്തില്‍ വീട്ടുകാര്‍ വഴിമാറി കൊടുക്കുന്നു .നായകന്‍ നായികയുമായി സ്ലോ മോഷനില്‍ പോകുന്നു . എങ്ങനെയുണ്ട് ഇതു പോരേടാ ? നീയടക്കം സകല നാറികളും തകര്‍പ്പന്‍ എന്നെഴുതി ഒലത്തിയ ഒരു സിനിമയിലെ രംഗമാണ് .അത് പോലെ മതിയോ ?

അപ്പോള്‍ ചുരുക്കത്തില്‍ ....

ഈ വര്‍ഷം ഇറങ്ങിയ താര ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് . ഇനി അങ്ങനെ അല്ല എങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന്. ആര്‍പ്പു വിളികളോ ആഘോഷങ്ങളോ  ഇല്ലാതെ സമാധാനമായി സ്വസ്ഥമായി കണ്ടു വരാവുന്ന ഒരു നല്ല ചിത്രം.ഈ ചിത്രം കാണുന്നു എങ്കില്‍ കഴിയുമെങ്കില്‍ ആദ്യം മുതലേ കാണണം . ആദ്യ രംഗങ്ങള്‍ മിസ്സ്‌ ചെയാതിരുന്നാല്‍ നന്ന്

24 comments:

  1. പൃഥ്വിരാജാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നല്ലാതെ അദ്ദേഹത്തേക്കുറിച്ച് ഒന്നും പറയാനില്ല. ഇതേ ലാൽ ജോസിന്റെ ക്ലാസ്‌മേറ്റ്‌സിൽ ഇതേ പൃഥ്വിരാജ് സിനിമയുടെ ഊർജ്ജസംഭരണികളിലൊന്നായി സ്‌ക്രീൻ നിറഞ്ഞുനിൽക്കുകയായിരുന്നു. അതേ ലാൽ ജോസിന്റെ മറ്റൊരു സിനിമയിൽ അതേ പൃഥ്വിരാജ് വീണ്ടും വരുമ്പോൾ ആ ഊർജ്ജപ്രസരം കാണാൻ കഴിയാത്തത് അദ്ദേഹത്തിന്റെ കുഴപ്പമാണോ കഥാപാത്രത്തിന്റെ കുഴപ്പമാണോ എന്നു ചോദിച്ചാൽ കുഴങ്ങിപ്പോകും; എന്തായാലും, സംഗതി കുഴപ്പമാണ്.
    (G.S Krishnamurthy)

    ReplyDelete
  2. അതെന്താ പ്രേക്ഷകാ, ഈ സിനിമയിലെ കല്ലുകടികള്‍ ഒന്നും എഴുതാതിരുന്നത്? ബോധപൂര്‍വ്വം ആയിരിക്കും, അല്ലേ? ട്രാഫിക്‌ ചെക്കിങ്ങില്‍ പെട്ട്, നാല് മണിക്കൂര്‍ ആകാശം നോക്കി ഇരുന്നിട്ട്, സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ട വേദനയില്‍ പാടി നടക്കുന്ന സീന്‍, വല്ല സൂപ്പര്‍ അമ്മാവന്മാരുടെ സിനിമയിലും ആയിരുന്നെങ്കില്‍, കൊന്നു കൊല വിളിക്കുമായിരുന്നല്ലോ !!!!!

    ReplyDelete
    Replies
    1. അനിയാ അതിപ്പോള്‍ ചത്ത്‌ പോയ പയ്യന്റെ ഹൃദയം ഒരു ഹെലി കോപ് ട്ടരിലോ മറ്റോ കൊണ്ട് പോയാല്‍ പോരെ എന്നൊരു ചോദ്യം ചോദിച്ചാല്‍ ട്രാഫിക്‌ എന്നാ സിനിമ ഇല്ല. പിന്നെ എനിക്ക് തോന്നിയത് വണ്ടി തടഞ്ഞത് എം ജി റോഡില്‍ ഒന്നുമല്ലലോ ഹൈ റേഞ്ച് പോലുള്ള ഒരു സ്ഥലത്തല്ലേ എന്നാണ് . അതോ കൊണ്ടാവാം എനിക്ക് അത്ര കാര്യമായി ഒന്നും തോന്നാത്തത് . പക്ഷെ അതിനു പകരം വഴി തെറ്റിച്ചു വിടുകയോ മറ്റോ ചെയ്തിരുന്നെകില്‍ കുറെ കൂടി നന്നായേനെ

      Delete
  3. താങ്കള്‍ക്ക് ഈ പടം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.എനിക്ക് ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല നന്നായി ബോര്‍ അടിക്കുകയും ചെയ്തു.ഇതില്‍ എനികിഷ്ടപെട്ട കാര്യങ്ങള്‍ 1 പ്രതാപ്‌ പോത്തന്റെ ഡോക്‌ടർ സാമുവൽ 2 ദൃശ്യങ്ങള്‍
    ഇഷ്ടപെടാത്ത കാര്യങ്ങള്‍ 1 ഇതിലെ തമാശകള്‍ except സലിംകുമാറിന്റെ
    പിന്നെ രവി തരകന്റെ വേദനകള്‍ viewers ലേക്ക് എത്തിക്കാന്‍ പ്രിതിവിരാജിനു കഴിഞ്ഞു എന്ന് എനിക്ക് തോന്നിയില്ല ...prthiviyude കയില്‍ ഒതുങ്ങാത്തത് പോലെ തോന്നി.

    ReplyDelete
    Replies
    1. പിന്നെ രവി തരകന്റെ വേദനകള്‍ viewers ലേക്ക് എത്തിക്കാന്‍ പ്രിതിവിരാജിനു കഴിഞ്ഞു എന്ന് എനിക്ക് തോന്നിയില്ല ...prthiviyude കയില്‍ ഒതുങ്ങാത്തത് പോലെ തോന്നി....

      എനിക്കും ഇത് തന്നെയാണ് തോന്നിയത്...ആ കഥാപാത്രത്തിന്റെ Emotions വേണ്ടരീതിയില്‍ ഫലിപ്പിക്കാന്‍, പ്രിഥ്വിക്കു കഴിഞ്ഞില്ല...

      Delete
    2. താങ്കളുടെ അഭിപ്രായത്തില്‍ ഇതിലും മികച്ച ഒരു താര ചിത്രം ഈ വര്ഷം ഇറങ്ങിയത്‌ ഒന്ന് പറഞ്ഞേ ? (താരങ്ങള്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് മമ്മൂട്ടി , മോഹന്‍ലാല്‍ , ജയറാം , സുരേഷ്ഗോപി , പ്രിത്വിരാജ് എന്നിവര്‍ ആന്നേ !!)

      Delete
  4. ഹ ഹ ഹ വിഷമം മനസിലായി . എന്റെ അഭിപ്രായം മനുഷ്യനെ കൊല്ലാത്ത സകുടുംബം കാണാവുന്ന ഒരു ക്ലീന്‍ ചിത്രം . ഇതു പോര എന്നുള്ളവര്‍ക്ക് അഭിനയത്തിന്റെ തികവോടെ ജവാനും ബേബിയും അവിടൊക്കെ കാണുമല്ലോ ?

    ReplyDelete
  5. real good one and worth watching.We all liked it.Thanks for the reviw

    ReplyDelete
  6. thankalude reviews vayichu..njanum cinema kandu,,eniku valare ishtapedukayum cheythu....oru nalla feel good movie..but thankal nishithamayai vimarshichu thakarthu tharippanam akkiya usthad hotel(100 dayil kooduthal odi) ithum thammil karyamaya anathram onnum illa ennorthal nallathu,,back ground hotelil ninnum hospital akkiyenne ullu.pinne oru karyavum koodi paranjotte thankal kandirikkam ennu paranja thejabhai deepu karunakarante randamathe padamalle ennu orthu thankal kshmochirikunnathu kandu,,,vineeth sreenivasanodum a dayavu kattan abhyarthana......

    ReplyDelete
    Replies
    1. ക്ഷമിക്കണം ഞാന്‍ വിയോജിക്കുന്നു .ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നായകന്‍ എന്തിനാണ് ഈ കോപ്രായം എല്ലാം കാണിച്ചത്‌ എന്ന് ഇന്നും എനിക്ക് മനസിലായില്ല. വാപ്പയെ അനുസരിക്കാതെ വീട് വിട്ടു പോയ ലവന്‍ എന്താ അവസാനം പഠിച്ചത് എന്ന് മനസിലായി എങ്കില്‍ എനിക്കും കൂടി പറഞ്ഞു തരു. എന്നാല്‍ ഈ ചിത്രത്തില്‍ രവി തരകന് സംഭവിക്കുന്ന മാറ്റങ്ങള്‍ , ജീവിത വീക്ഷണത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ എന്നിവ മുകളില്‍ പറഞ്ഞ ഹോട്ടലിലെ കഥ പോലെ ആണ് എന്ന് തോന്നുന്നു എങ്കില്‍ എനിക്കൊന്നും പറയാനില്ല .(ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഇന്നലെ ആ പോസ്റ്റില്‍ വന്ന ഒരു കമന്റിനു മറുപടിയായി എത്താതെ ഉള്ളു .പറ്റിയാല്‍ വായിക്കുമല്ലോ )

      Delete
    2. താങ്കള്‍ അപരാധം എന്ന് വിളിച്ച ഉസ്താദ് ഹോട്ടല്‍ ഈ അടുത്ത് DVD കണ്ടു..നായകന്‍ എന്താ ഉദ്ദേശിച്ചത് എന്ന് അത് കണ്ട ഏതു പൊട്ടനും മനസ്സിലാകും ..(നല്ലതിനെ അന്ഗീഗരിക്കാന്‍ ശീലിക്കുക..അതിനി അഭിനയിച്ചത് ഏതു കൂതറ ആയാലും....)

      Delete
    3. സത്യമായും എനിക്ക് മനസിലായില്ല പൊട്ടന്‍ അല്ലാത്ത അനിയന്‍ ഒന്ന് പറഞ്ഞു തരു പ്ലീസ്

      Delete
    4. .... theerchayayum usthad hotel, diamond necklace ,ayalum njanum thammil ivayokke parayunnathu ore ashayangal thanneyanu,,,,lakshyangal illathe adichu polichu nadakunna youvangal avarude jeevithathil sambhavikunna karyangal konduundakunna mattam>>>>>>
      usthad hotelil siddique ayale oru five star hotel muthalaliyakkan anu udheshikunnathu.....nammude raviz hotel muthalali ravi pillai pole...pakshe nayakan agrahikunnathu vidheshathulla thamasam,aviduthe sukha soukaryangal....ayalude cookingiludeyulla thalparyam thikichum joliparamaya thalparyam mathram anu...salaryum kudi thalparyam undu....five star hotelilekkal athmarthatha sadha usthad hotelil undennum,,,bhakshnam ennathu mansarinju vechu kodukkanda mahatharamaya karyam anennum,,,and thante uppuppa cheyyunna mahathaya karyathinu njanum oru bhagadheyam akanam ennum theerumanikunna mattam,,,,enikku e 3 cinemaklum nannayi ishtmayi kurachu kooduthal usthad hotelum.....

      Delete
    5. അനിയാ ഒക്കെ സമ്മതിച്ചു.ഒടുവില്‍ നായകന്‍ തൊട്ടടുത്ത ഫൈവ് സ്റ്റാര്‍ ഹോട്ട ലി ലെ അതെ വിലൈക്കാണ് ബിരിയാണി വില്‍ക്കുന്നത് എന്ന് ഓര്‍ക്കുക .ഉസ്താദ് ഹോട്ടല്‍ നഷ്ടത്തില്‍ ആയതു ബിരിയാണി വില കുറച്ചു വിറ്റിട്ടല്ല മറിച്ചു കൈയും കണക്കും ഇല്ലാതെ എല്ലാരേയും സഹായിച്ചിട്ടാണ് എന്നതും പറയുന്നുണ്ട് .ആത്മാര്‍ത്ഥതയോടെ കൊല്ലുന്നതും ജോലിയുടെ ഭാഗമായി കൊല്ലുന്നതും എനിക്ക് ഒരുപോലെയാണ്.അത് രണ്ടും രണ്ടാണ് എന്നാണോ ഈ ചിത്രം പറയുന്നത് ? അങ്ങനെയാണെങ്കില്‍ ലോകത്ത് കൊട്ടേഷന്‍ തൊഴിലാളികള്‍ക്ക് തീവ്രവാദികളെകാല്‍ ശിക്ഷ ലഭികണ്ടേ അനിയാ ? മേല്‍പ്പറഞ്ഞ രണ്ടു ചിത്രങ്ങളിലും ഉള്ള വ്യക്തത ഉസ്ടടിനു ഇല്ലാഞ്ഞിട്ടും ഈ സിനിമ ജനം സ്വീകരിക്കുന്നു എങ്കില്‍ അത് പരസ്യത്തിന്റെ ശക്തിയും മലയാളിയുടെ ചിന്താ ശേഷിയുടെ കുറവും വിളിച്ചറിയിക്കുന്നു എന്ന് ഞാന്‍ കരുതുന്നു .

      പിന്നെ ഈ ചിത്രത്തില്‍ നായകന് ലക്‌ഷ്യം ഇല്ല എന്നാണോ പറയുന്നേ? അനിയന്‍ ശരിക്കും സിനിമ കണ്ടതാണോ? പ്രായപൂര്‍ത്തിയായ വിദേശത്ത് വളര്‍ന്ന ഒരുത്തന്‍റെ പാസ്പോര്‍ട്ട്‌ വാപ്പ പിടിച്ചു വയ്ക്കുക , അവന്‍ കരഞ്ഞു കൊണ്ട് അപ്പുപ്പന്‍റെ അടുത്ത് പോയിരിക്കുക , പാചകത്തില്‍ താല്‍പര്യവും ഉന്നതമായ യോഗ്യതയും ഉള്ള ഒരുത്തന് കേരളത്തില്‍ ആകെ ഉസ്താദ്‌ ഹോട്ടലിലെ മുഷിഞ്ഞ അടുക്കള മാത്രമേ അഭയമായി ഉള്ളു എന്നാ അവസ്ഥ .(നായികയുടെ പരാക്രമങ്ങള്‍ മുന്‍പ് പറഞ്ഞതാണ്‌) . നായകന്‍ മധുരയില്‍ പോയി എന്ത് മനസിലാക്കി എന്നത് ഇപ്പോളും എനിക്ക് മനസിലായില്ല (ആത്മാര്‍ഥമായി ബിരിയാണി ഉണ്ടാക്കി ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വിലയ്ക്ക് വില്‍ക്കണം എന്നാണോ ?). നായികാ നായകനെ പ്രേമിക്കുന്നത് , സിദിക് അവസാനം നിറ കണ്ണുമായി വന്നു പാസ്പോര്‍ട്ട്‌ മടക്കി കൊടുക്കന്നത്‌ എന്തിനു ഇവയ്ക്കൊന്നും ഒരു ഉത്തരവും ഞാന്‍ കാണുന്നില്ല .കഷ്ട്ടം തന്നെ അനിയാ നമ്മുട ഒക്കെ കാര്യം

      Delete
    6. ayalude appuppande aduthekkanu pokunnathu,,,he is his relative aniya,don't forgot that.ayal ithuvare achante paisa kondanu jeevichathu..keralathil vere arem parichayavumilla,,pinne ayal engottu pokum...njan anu a avasthyil enkilum athe select cheyyu,,pinne five star hotel vilakkanu biriyani vilkunnathu ennu onnum arum paranjittilla..ayal pattini kidakkunna orupade alakare sahayikunnundu ..e hotelinde oru labha vihitham ayal athinanu upayogikunnathu,,,oru pakshe vidheshathu joli cheythu swntham santhoshathinu vendi(with her girl friend) jeevikkathe mattullavare vishappu mattunnathu anu yadhartha santhosham enna oru thiricharivanu e chithrasm panku vekkunnathu...ashayaparamayi ayalum njanum pankuvekkunnathu ithu thanneyanu..

      Delete
    7. thankalude usthad hotelndeyum..thejabhayiudeyum reviews valare moshamanennanu(biased) eniku thoniyathu,ithu ende mathram abhiprayam anu(chinthasheshi valare kuranja ende)

      Delete
    8. തേജാ ഭായി എന്നാ ചിത്രത്തെ കുറിച്ച് ഞാന്‍ പറഞ്ഞത് . എന്ത് കൊണ്ട് ഹാസ്യ രംഗത്തെ രാജാക്കന്മാരായ സംവിധായകരും , തിരകഥ ക്രിത്തുക്കളും (റാഫി മെക്കാര്‍ട്ടിന്‍ ) , മഹാ നടന്മാരും (ഹാസ്യം കണ്ടു പിടിച്ചത് തന്നെ ലാലും , ജയറാമും , ദിലീപും ആണെന്ന് ആണല്ലോ വെപ്പ് !!) അഭിനയിച്ച തെജാഭായി എന്ന ചിത്രത്തിന്‍റെ കൂടെ തന്നെ ഇറങ്ങിയ ചൈന ടൌണ്‍ എന്നാ ചിത്രം ബുദ്ധി വീട്ടില്‍ വെച്ച് വന്നു കാണേണ്ട അവധിക്കാല ആഘോഷ ചിത്രവും ആദ്യത്തെ കൂറ പടത്തിനു (ക്രേ സി ഗോപാലന്‍ ) ശേഷം ദീപു കരുണാകരന്‍ ഒരുക്കുന്ന, പരുക്കന്‍ ഭാവങ്ങളും,ആക്ഷന്‍ ചിത്രങ്ങളില്‍ അന്നോളം അഭിനയിച്ചിട്ടുള്ള ആളുമായ നടന്‍ പ്രിത്വിരാജ് ആദ്യമായി കോമഡി ചെയുന്നതുമായ തേജാഭായി എങ്ങനെ മനം മുട്ടുന്ന പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന എന്നാല്‍ കണ്ടാല്‍ അറപ്പുളവാക്കുന്ന ചിത്രവുമായി മാറുന്നു എന്ന് മനസിലാകുന്നില്ല എന്നാണ്.തന്‍റെ മുന്‍ ചിത്രത്തില്‍ നിന്ന് ദീപു കരുണാകരന്‍ ഭേദപ്പെട്ടു എന്നും എനിക്ക് അഭിപ്രായം ഉണ്ട്.ഒരു മധുര കിനാവിന്‍ എന്ന ഗാനം പ്രിത്വിരാജ് നന്നാക്കിയിരുന്നു എന്നും ഓര്‍ക്കുമല്ലോ

      Delete
    9. ദയവായി ഗൂഗിള്‍ trasilattor ഉപയോഗിക്കാമോ ?
      http://www.google.com/transliterate/indic/MALAYALAM

      Delete
    10. ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു.പത്തു ഇരുപത്തി രണ്ടു വയസുള്ള ഒരാള്‍ക്ക്,വിദ്യാഭ്യാസവും,ക്വാളിഫിക്കേ ഷ നും ഉള്ള ആള്‍ക്ക് വേറൊരു നാട്ടില്‍ വെച്ച് പാസ്പോര്‍ട്ട്‌ നഷ്ടപെട്ടാല്‍ വല്ല ബന്ധുവിന്റെ പൊളിഞ്ഞ ചായക്കടയില്‍ പൊറോട്ട അടിക്കല്‍ മാത്രമേ രക്ഷയുള്ളൂ എന്നല്ലേ പറഞ്ഞത് ?പിന്നെ ബിരിയാണിയുടെ വില . പുതിയ ഉസ്താദ്‌ ഹോട്ടലില്‍ ബിരിയാണിയുടെ വില ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഉള്ള അതെ വിലയാണെന്ന് കാണിക്കുന്നുണ്ട് .പിന്നെ ജീവ കാരുണ്യം അത് ചാലു മോന്‍ നായകന്‍ ആയതു കൊണ്ട് ചെയ്തോളും എന്ന് സമാധാനിക്കാം എന്നല്ലാതെ ഒരിടത്തും കാണിക്കുന്നില്ല .പിന്നെ വിദേശത്ത് പോയി ജോലി ചെയ്താലും നായകന് പാചക ജോലി ചെയ്യാനാണ് താല്പര്യം എന്നതിനാല്‍ പിന്നെ എവിടെ പോയാലും അയാള്‍ ചെയുന്നത് വിശപ്പ്‌ മാറ്റുക തന്നെ അല്ലെ ? നല്ല കിടിലന്‍ സന്ദേശം !!!1
      പിന്നെ ഉറങ്ങുന്നവരെയേ ഉണര്‍ത്താന്‍ പട്ടു ഉറക്കം നടിക്കുന്നവരെ ഒരിക്കലും പറ്റില്ല

      Delete
    11. ഹി ഈസ്‌ നോട ഹിസ്‌ വെറും relative .അത് അയാളുടെ അപ്പുപ്പന്‍ ആണ് എന്ന് താങ്കള്‍ മനസിലാകുക്ക ...പറഞ്ഞിട്ട് കാര്യമില്ല...ഇത്രെയം പടങ്ങളില്‍ അഭിനയിച്ച പ്രിത്വിരാജ് ആദ്യമായി കോമഡി ചെയ്യുകയാണ് എന്ന് പറഞ്ഞു തേജ ഭായി എന്നാ അസ്സല് ബോര് സംഭവത്തെ മോശമല്ല എന്നാ അഭിപ്രായം പറഞ്ഞ ആളാണ് താങ്കള്‍. എനിക്കുറപ്പാണ് പ്രിതിവിരാജ് ഉസ്താദ്‌ ഹോട്ടലില്‍ അഭിനയിച്ചതെങ്കില്‍ അതിനെ താങ്കള്‍ പൊക്കി പറഞ്ഞേനെ ...മാത്രമല്ല വിനീത് ശ്രീനിവാസന്‍ അധ്യമായി ചെയ്ത മലര്‍വാടി യും പിന്നെ തട്ടത്തിന്‍ മരയതും താങ്കള്ക് വെറും മോശമായി തോനിയത് എന്തുകൊണ്ട്(തെജഭായികു കൊടുത്ത relaxation കൊടുക്കാമായിരുന്നില്ലേ)..ഉറക്കം നദികതിരിക്ക് എന്ന് മാത്രമേ ഞാന്‍ പരയിന്നുള്ള് .

      Delete
    12. സുഹൃത്തേ നിങ്ങള്‍ ചെയ്യുന്നത് എന്നെ ഒരു പ്രിത്വിരാജ് ഫാന്‍ ആയി ബ്രാന്‍ഡ്‌ ചെയ്യാന്‍ ശ്രമിക്കുക മാത്രമാണ് .പ്രിത്വിരാജ് ഈ വര്ഷം ചെയ്ത ഏക നല്ലചിത്രം അയാളും ഞാനും തമ്മില്‍ ആണ് എന്നാണ് എന്‍റെ അഭിപ്രായം .(പ്രമുഖ നിരൂപകര്‍ ആഘോഷിച്ച മോളി aunty യെ പറ്റി പോലും എനിക്ക് വലിയ അഭിപ്രായമില്ല). ഈ അഭിപ്രായങ്ങള്‍ ചിത്രങ്ങള്‍ ഇറങ്ങി ആദ്യ ദിവസങ്ങളില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ് എന്നും ഓര്‍ക്കുമല്ലോ . കഴിഞ്ഞ വര്‍ഷങ്ങളില്‍ ആ നടന്‍ അഭിനയിച്ച താന്തോന്നി , ത്രില്ലെര്‍ പോലുള്ള പടങ്ങള്‍ മോശമാണ് എന്ന് ആദ്യം എഴുതിയത് ഈ ബ്ലോഗില്‍ ആണ് എന്നാണ് ഓര്‍മ്മ .

      മലര്‍വാടി , തട്ടതിന്‍ മറയത്തു, ഉസ്താദ് ഹോട്ടല്‍ മുതലായ ചിത്രങ്ങള്‍ക്ക് ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കിയ ഗംഭീര പബ്ലിസിറ്റി ഒക്കെ വെച്ച് കുറച്ചു പ്രതീക്ഷയോടെ ആണ് ഞാന്‍ ആ ചിത്രങ്ങള്‍ കാണാന്‍ പോയത് .അത് കൊണ്ട് തന്നെ എനിക്കെ അവ അസഹീയം ആയിരുന്നു .ചിത്രത്തിലുള്ള പാളിച്ചകള്‍ ഞാന്‍ അതാത് പോസ്റ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് .അതില്‍ പറഞ്ഞിട്ടുള്ള ഏത് പോയിന്റ്‌ നോടാണ് യോജിപ്പില്ലാത്തത് എന്നതിന് വ്യക്തമായ ഒരുത്തരം ഇതുവരെ എനിക്ക് കിട്ടിയില്ല .പകരം വിശദീകരിക്കാനാവാത്ത എന്തരോ അനുഭൂതി ആണ് ഈ ചിത്രങ്ങള്‍ തരുന്നത് അത് അറിയണമെങ്കില്‍ പ്രേമിക്കണം നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു കുറഞ്ഞത്‌ രണ്ടു പ്രാവശ്യം എങ്കിലും വയര്‍ ഇളകണം ഇങ്ങനെയുള്ള മറുപടികളാണ് കിട്ടുന്നത് .(ബാക്കി മനശാസ്ത്ര വിശകലനവും ബ്രണ്ടിങ്ങും ).

      തേജാ ഭായി ബോര്‍ ആണെന്ന് പറയുന്ന അതേ ആര്‍ജവത്തോടെ ക്രിസ്ത്യന്‍ സഹോദരങ്ങളും ചൈന ടൌണ്‍ ഉം സ്പിരിറ്റും ബോര്‍ ആണെന്ന് പറയു (ആ പടം ഇറങ്ങുമ്പോള്‍).അത്രയെ ഞാന്‍ പറഞ്ഞുള്ളൂ

      Delete
  7. വെറുതെ പറയല്ലേ .കോബ്ര,കാസനോവ,സ്പിരിറ്റ്‌,ജവാന്‍ ,ഗ്രാന്‍ഡ്‌ മാസ്റ്റര്‍,തപ്പാന റണ്‍ ബേബി എന്നീ ചിത്രങ്ങള്‍ തരുന്ന ആ ഒരു ഇതു ഈ ചിത്രത്തില്‍ ഉണ്ടോ ? എവിടുന്നു ? കല്യാണം കഴിച്ചതോടെ അവനെ അങ്ങ് വിട്ടേക്കാം എന്ന് കരുതിയതാ അപ്പോളാണ് അവന്റെ ഒരു ഹിന്ദി സിനിമയും സിക്സ് പാക്കും.ലാലേട്ടനും മമ്മുക്കയും ഒക്കെ പല ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്,അവര്‍ക്കൊന്നും കിട്ടാത്ത ഒരു പുല്ലും ഇവന് വേണ്ട .അല്ലെങ്കിലും ഈ ഹിന്ദിക്കാര്‍ക്കൊക്കെ കുട വണ്ടിയും കുലുക്കി, കിളവന്മാര്‍ കൊച്ചു മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളുടെ പുറകെ ഓടുന്നത് കണ്ടിരിക്കുന്ന സുഖം അറിയാമോ? ഫൂള്‍സ്

    ഈ പടം മോശമാണെന്ന് പറയാന്‍ കാണുക പോലും വേണ്ടല്ലോ ? പോസ്റ്ററിലെ അവന്‍റെ ഇരുപ്പു കണ്ടില്ലേ അഹങ്കാരി !!!!! അത് കണ്ടാല്‍ തന്നെ അറിയാം മോശം പടം ആണെന്ന്

    ReplyDelete
  8. Not even a single person who watched this movie , who is a true lover of malayalam movies, i repeat, lover of movies not stars will not say that this movie is bad. I loved it and planning to watch it with my family once again.Great work Lal Jose and Prithviraj.

    ReplyDelete
  9. veendum kanannulla paangonnum idil illaa.
    kollam a realistic movie..
    pakshe kurachu koode nannakkamayirunnu ..
    may be i was having high expectations from prithvi ...

    ReplyDelete