Saturday, October 27, 2012

ചക്രവ്യുഹ് (Chakravyooh : Review)

അണ്ണാ നിങ്ങള്‍ ഹിന്ദി സിനിമ ഒക്കെ കാണുമോ ?


കാണുമല്ലോ എന്താ ?


അല്ല എന്തരോ വ്യുഹം എന്നൊരു പടം വന്നു പോലും.കറിയാച്ചനു സംഗതി ഇപ്പം തന്നെ കളകൂടത്തില്‍  വേണം . എനിക്കാണേല്‍ ഹിന്ദി അറിയത്തുമില്ല . ഒന്ന് .....


പിന്നെ ... ഭാഷ അറിയുന്നതൊക്കെ നീ വെച്ച് കലക്കുന്നുണ്ടല്ലോ ചക്രവ്യുഹ് എന്ന    ഈ സിനിമയെ പറ്റി പറഞ്ഞാല്‍ പ്രകാശ് ജഹ എന്ന സംവിധായകനെ എനിക്കിഷ്ട്ടമാണ് . ഗംഗാജല്‍ എന്ന അജയ്ദേവ  ഗണ്ണ്‍ ചിത്രം മുതലാണ് ഈ സംവിധായകനെ  ഞാന്‍  ശ്രദ്ധിച്ചു  തുടങ്ങുന്നത് .   പിന്നീടു  വന്ന  ആരക്ഷണ്ണ്‍ ,  രാജ് നീതി  എന്നെ  ചിത്രങ്ങളെല്ലാം  എനിക്ക്  ഈ  സംവിധായകനോടുള്ള  ഇഷ്ട്ടം  വര്‍ദ്ധിപ്പിച്ചത്തെ ഉള്ളു . ഈ  സംവിധായകന്‍റെ  ചിത്രങ്ങളില്‍  വേദനിപ്പിക്കുന്ന  സത്യങ്ങള്‍  ഉണ്ടെന്ന  തോന്നല്‍  ആകാം (മലയാളത്തില്‍ കഴിഞ്ഞ ഒരു പത്തു വര്ഷം നോക്കിയാല്‍ ഒരു പക്ഷെ ഒരു അച്ഛന്‍ ഉറങ്ങാത്ത വീട് കാണും പറയാന്‍ !!)   ഇതിനു   കാരണം  .അല്ലെങ്കില്‍ സമകാലീന വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ മിടുക്കാകാം. പ്രേക്ഷകരോട് സംവേദിക്കുന്ന സിനിമകള്‍ ആകാം. അതും അല്ലെങ്കില്‍ പച്ച മനുഷ്യരുടെ കഥ പറയുന്നതാകാം. അതിനു മുന്‍പ് എനിക്ക് ഇഷ്ടമായിരുന്ന ജെ പി ദത്തയുടെ ചിത്രങ്ങള്‍ പഴയ നിലവാരം പുലര്‍താത്തതും ഞാന്‍ പ്രകാശ്‌ ജ്ച്ചായുടെ ചിത്രങ്ങളിലേക്ക് തിരിയാന്‍ കാരണമായി.  

അല്ല ഇപ്പോള്‍ പറഞ്ഞ ഈ ദത്തയെ അല്ലേ  നമ്മുടെ   രഞ്ജിത് ഹിന്ദിയിലെ മേജര്‍ രവി എന്ന് വിളിച്ചതു .

വിവരക്കെടിനും വേണ്ടേ ഒരതിര്?  നീ ക്ഷമി

പതിവ് പോലെ കാടു കേറുന്നതിനു മുന്‍പ് തിരിച്ചു വരാം.ഈ    ചിത്രത്തില്‍ അഭിനയിക്കുന്നത് അഭയ് ഡിയോള്‍, അര്‍ജുന്‍ രാംപാല്‍ ,ഇഷാ ഗുപ്ത, കബീര്‍ ബേദി , മനോജ്‌ വാജ്പേയി, ഓം പുരി,അഞ്ജലി പാട്ടില്‍  തുടങ്ങിയവരാണ് സംവിധാനം പ്രകാശ് ജ്ച്ചാ , തിരകഥ അഞ്ജും രാജ്ബാലിയും സംവിധായകനും ചേര്‍ന്ന് നിര്‍വഹിക്കുന്നു.ഇറോസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് .

ശരി അപ്പോള്‍ കഥയോ?

കഥയിലേക്ക്‌ കടക്കുന്നതിനു മുന്‍പ് ഒരല്‍പം ഫ്ലാഷ് ബാക്ക് . പഴയ കാല സംവിധായകരില്‍ എനികേറ്റവും ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളായ ഋഷികേശ് മുഖര്‍ജി . അദേഹം എടുത്ത കലക്കന്‍ ചിത്രങ്ങളില്‍ ഒന്നായ നമക്ക് ഹറാം. സുപ്പര്‍ താരങ്ങള്‍ രാജേഷ്‌ ഖന്നയും അമിതാബ് ബച്ചനും മത്സരിച്ചു അഭിനയിച്ച ചിത്രം . കൂടുതല്‍ നല്ല കഥാപാത്രം രാജേഷ്‌ ഖന്നയുടെ ആയിരുന്നു എങ്കിലും ഒരൊറ്റ രംഗത്തെ പ്രകടനത്തില്‍ രംഗം കൈയടക്കിയ അമിതാബ് .നല്ല ഗാനങ്ങള്‍ , സംഭാഷണം , അഭിനയം, പുതുമയുള്ള കഥ അങ്ങനെ പലതും ആ ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു. പിന്നിട് ഇതേ കഥ വള്ളി പുള്ളി വിടാതെ ഹരിഹരന്‍ അങ്കുരം എന്ന പേരില്‍ നസീറിനെയും സുകുമാരനേയും വെച്ച് ചെയ്തിട്ടുണ്ട്   .വര്‍ഷങ്ങള്‍ക്കു ശേഷം അദ്വൈതം എന്ന ചിത്രത്തില്‍ ശ്രീ പ്രിയദര്‍ശനും മോഹന്‍ലാല്‍ - ജയറാം ത്രെഡില്‍ കൂടി പറയാന്‍ ശ്രമിച്ചതും ഇതേ കഥ തന്നെ.  


അണ്ണന്‍ പൊതു വിജ്ഞാനം പ്രദര്‍ശിപ്പിക്കുവാണോ? ഇതൊക്കെ പറയാന്‍ ഇപ്പോള്‍ ....


അനിയ ശരിക്കും ഈ ചിത്രം നമ്മുടെ സംവിധായകര്‍ ഒരു പാഠപുസ്തകം ആക്കേണ്ടത് ആണ് . പ്രത്യേകിച്ചും മുകളില്‍ പറഞ്ഞ സംവിധായകര്‍ കൂടാതെ
 പഴയ സിനിമ പുനര്‍നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ .(സിംഹാസനം എടുത്ത ഷാജിക്കും, ജാക്കി എടുത്ത നീരദിനും, ഇനി രാജാവിന്‍റെ മകന്‍ ഉണ്ടാക്കുന്ന തമ്പിച്ചായനും ഒക്കെ ഇതു ബാധകമാണ്) മുകളില്‍ പറഞ്ഞ അതേ കഥ തികച്ചും സമകാലീന പ്രസക്തിയുള്ള ഒരു വിഷയവുമായി കൂട്ടി കെട്ടി വൃത്തിയായി പറയുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമാണോ ?


അല്ല...... എന്ന് വെച്ചാല്‍.... എന്താ കഥ ?

അനിയാ നന്ദിഗാട്ട് എന്ന ഗ്രാമം. അവിടം കാലങ്ങളായി മാവോ വാദികളുടെ നിയത്രണത്തില്‍ ആണ് .അവിടെ ഒരു വമ്പന്‍ വ്യവസായി (കബീര്‍ ബേദി)  ഒരു പ്രൊജക്റ്റ്‌ ആരംഭിക്കാന്‍ തുടങ്ങുന്നു . സ്ഥലം ഒഴിപ്പിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ഇവരുടെ പുറകില്‍ ഉണ്ട്.ഗ്രാമവാസികളില്‍ നിന്ന് ബലമായി ഭൂമി പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്ന  തീവ്രവാദി നേതാവ് രാജന്‍ (മനോജ്‌ ബാജ്പേയി) , തന്നെ പിടിക്കാന്‍ ശ്രമിക്കുന്ന പോലിസുക്കാരെ കൂട്ടകൊല നടത്തി
ഭീകര അന്തരീക്ഷം സൃഷ്ട്ടികുന്നതോടെ അവിടെ ചാര്‍ജ് ഏറ്റെടുക്കാന്‍ ഒരു
പോലീസ് ഉദ്യോഗസ്ഥനും തയ്യാര്‍ ആകുന്നില്ല.സാഹസികനായ ഓഫീസര്‍ ആതില്‍ ഖാന്‍ (അര്‍ജുന്‍ രാംപാല്‍ ) ആ ദൌത്യം ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന്റെ  ഭാര്യയും (ഇഷാ ഗുപ്ത)  പോലീസില്‍ ആണ്. ഇവരുടെ ഉറ്റ സുഹൃത്താണ്‌ കബീര്‍ (അഭയ് ഡിയോള്‍ )  ഇയാളും  പണ്ട് ഇവരോടൊപ്പം പോലീസ്  ട്രെയിനിങ്ങില്‍ പങ്കെടുത്തു എങ്കിലും ഇടയ്ക്ക്  വെച്ച് പുറത്താക്കാപ്പെടുകയായിരുന്നു . ഇവരുടെ രണ്ടു പേരുടെയും വിലക്ക് വക വെക്കാതെ ആണ്  ആതില്‍ പുതിയ ദൌത്യം ഏറ്റെടുക്കുന്നത് .നന്ദിഗാട്ടില്‍  എത്തുന്ന ആതില്‍ ചെറിയ വിജയങ്ങള്‍ കൈ വരിക്കുന്നു എങ്കിലും തീവ്രവാദികളെ കുരുക്കാനുള്ള ശ്രമം പരാജയപ്പെടുകയും പരുക്കേറ്റു ആശുപത്രിയില്‍ ആകുകയും ചെയ്യുന്നു.തികച്ചും impulsive ആയി പ്രവര്‍ത്തിക്കുന്ന കബീര്‍ സ്നേഹിതനെ സഹായിക്കാന്‍ തീരുമാനിക്കുന്നു . രണ്ടു പേരും ചേര്‍ന്ന് പ്ലാന്‍ ചെയുന്ന ഓപ്പറെഷന്‍ അനുസരിച്ച് കബീര്‍ വിപ്ലവകാരികളുടെ കൂട്ടത്തില്‍ തികച്ചും സ്വാഭാവികമായി  നുഴഞ്ഞു കയറുന്നു.കബീറില്‍ നിന്ന് ചോര്‍ത്തി കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നേറുന്ന ആതില്‍ തീവ്രവാദികള്‍ക്കെതിരെ വന്‍ വിജയങ്ങള്‍ കൈ വരിക്കുന്നു .ഒരു ഘട്ടത്തില്‍ രാജന്‍ പോലും ആതിലിന്‍റെ പിടിയില്‍ ആകുന്നു .പരിപൂര്‍ണ വിജയത്തിന്‍റെ തൊട്ടടുത്ത്‌ എത്തി നില്‍ക്കുന്ന വേളയില്‍ കബീറിന് മനം മാറ്റം ഉണ്ടാകുന്നു.സര്‍ക്കാരില്‍ നിന്നും ഒന്ന് കിട്ടാത്ത ഗ്രാമീണനില്‍ നിന്ന് അവന്റെ അവസാന ആശ്രയമായ അവന്റെ കൃഷി ഭൂമി കൂടി പിടിച്ചെടുത്തു കുത്തക മുതലാളിമാര്‍ക്ക് അടിയറ വയ്ക്കുന്നതിനെ എതിര്‍ക്കുന്നത് തെറ്റാണോ എന്ന് അയാള്‍ സ്വയം ചോദിക്കുന്നു .തുടര്‍ന്ന് ആതിലുമായുള്ള സൌഹൃതം അവസാനിപ്പിച്ച്‌ കബീര്‍ ശരിക്കും വിപ്ലവകാരിയായി  മാറുന്നു .സാഹസികമായി പ്രവര്‍ത്തിക്കുന്ന കബീര്‍ രാജന്‍റെ സ്ഥാനം സംഘടനയില്‍ ഏറ്റെടുക്കുന്നു . ഭൂമി ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന വ്യവസായ പ്രമുഖന്‍റെ  മകനെ തട്ടിയെടുത്തു വിലപേശി രാജനെ മോചിപ്പിക്കുന്നു .ഇതിനിടെ ആതില്‍ താനും കബീറും സുഹൃത്തുക്കള്‍ ആയിരുന്നു എന്നത് ഒരു പത്രം വഴി വെളിപ്പെടുത്തുന്നു .വിപ്ലവകാരികള്‍ കബീറിനെ ചോദ്യം ചെയ്യുമ്പോള്‍ ഇവരെ പിന്തുടര്‍ന്ന് പോലീസ് താവളം വളയുന്നു. അവസാന പോരാട്ടത്തില്‍ സഖാക്കളേ രക്ഷപ്പെടുത്തി കബീറും മറ്റൊരു  വിപ്ലവകാരിയായ ജുഹിയും (അഞ്ജലിപാട്ടീല്‍) വെടി കൊണ്ട് വീഴുന്നു. പോരാട്ടം  ഇനിയും  തുടരും  എന്ന സൂചന നല്‍കി ചിത്രം അവസാനിക്കുന്നു .

ഓ.... ഇതാണോ വലിയ സംഭവം? ഇതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു ? 


അനിയാ ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അടിസ്ഥാനപരമായി ഈ ചിത്രത്തിന്‍റെ കഥ പലതവണ പറഞ്ഞു കഴിഞ്ഞതാണ് . പക്ഷെ തികച്ചും സമകാലീനമായ സംഭവങ്ങളും കാലഘട്ടവും ഉള്‍പ്പെടുന്ന ഒരു പാശ്ചാത്തലതിലേക്ക് പറിച്ചു നടുമ്പോള്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വല്ലാത്തൊരു മിഴിവും വ്യക്തിത്വവും ഉണ്ടാകുന്നു ഒപ്പം രണ്ടര മണികൂര്‍ നേരത്തെ നല്ലൊരു സിനിമ അനുഭവവും.കൂടെ ചിത്രത്തിന്‍റെ ഇതി വൃത്തതോട് ചേര്‍ന്ന് പോകുന്ന സംഗീതവും

അതിരിക്കട്ടെ അഭിനയമോ ?

ആതില്‍ ഖാനെ അവതരിപ്പിച്ച അര്‍ജുന്‍ റാം പാലാണോ കബീറിനെ അവതരിപ്പിച്ച അഭയ് ഡിയോള്‍ ആണോ അതോ രാജന്‍ എന്നാ വിപ്ലവ നേതാവിനെ അവതരിപ്പിച്ച മനോജ്‌ ബാജ് പേയി ആണോ കൂടുതല്‍ നന്നായത് എന്ന് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല . മരിച്ചു ഇതില്‍ എല്ലാത്തിലും ഉപരി മികച്ച ഒരു സംവിധായകന്‍റെ കയോപ്പുള്ള ചിത്രം അതാണ് ചക്രവ്യൂഹ് .

ചുരുക്കത്തില്‍ .....

സ്വന്തം ആയിട്ടു ആലോചിക്കാന്‍ കഴിവില്ലെങ്കില്‍ അതുള്ളവന്‍ ചെയ്യുന്നത് കണ്ടു എങ്കിലും പഠിക്കാന്‍ നോക്ക് പ്ലീസ്......... 

15 comments:

 1. I dont agree, IV Sasi had made far far better films than this mediocre one. What do you mean by signature film of Praksha Jha, he is not offering any solutions, he is not touching any delicate subject, he just run away from main points.

  Adimakal Udamakal slighed based on Govind Nihalani's Akrosh (Gopi as union leader), Ea Nadu, Ahimsa etc were far far better than this Chakravyuh, it described the problems it offered solutions. But there were no takers.

  IV Sasi is the only person to manage such big starcast films, this Chakravyuhs comes nowhere near his old films with limited start cast and limited resources.

  ReplyDelete
  Replies
  1. സുശീലാ ഞാന്‍ ഇവിടെ പറയാന്‍ ശ്രമിച്ചത് , പഴയ ഒരു കഥ വീണ്ടും പറയുമ്പോള്‍ വള്ളി പുള്ളി വിടാതെ സീന്‍ ബൈ സീന്‍ എടുത്തിട്ട് ലാന്‍ഡ്‌ ഫോണിനു പകരം മൊബൈല്‍ ഫോണും ബൈക്കിനു പകരം കാറും കാണിച്ചിട്ട് കാലാനുസൃതമായ മാറ്റം വരുത്തി എന്ന് വീമ്പിളക്കുന്ന നമ്മുടെ സംവിധായകര്‍ ഇതു കണ്ടു പഠിക്കണം എന്നാണ് . ഐ വി ശശി എന്ന സംവിധായകന് അര്‍ഹിക്കുന്ന സ്ഥാനം മലയാള സിനിമ കൊടുത്തിട്ടില്ല എന്ന് പറഞ്ഞ ഏക ബ്ലോഗ്ഗര്‍ ഞാന്‍ ആണെന്നു എന്‍റെ വിശ്വാസം . അന്നും സുശീലന്‍ എന്നോട് വിയോജിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ.പ്രശ്നങ്ങളുടെ ഉത്തരവും കണ്ടു പിടിക്കാനുള്ള ജോലിയും നമ്മള്‍ എന്തിനു സംവിധായകനെ ഏല്‍പ്പിക്കുന്നു ? ഒരു നിമിഷം നമ്മെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ പോലും അത് സംവിധായകന്റെ വിജയമല്ലേ ?

   Delete
 2. ജെ പി ദത്ത നല്ല സംവിധായകന്‍ ആണെന്നാണോ സൂചന? ഏത് പടം?

  ReplyDelete
  Replies
  1. ഗുലാമി എന്ന തന്‍റെ ആദ്യ ചിത്രത്തോടെ തന്നെ ഹിന്ദി സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച സംവിധായകനാണ് ജെ പി ദത്ത എന്ന് ഞാന്‍ കരുതുന്നു . തികഞ്ഞ വാണിജ്യ നടന്മാരായ ധര്‍മ്മേദ്രയേയും മിഥുന്‍ ചക്രവര്‍ത്തിയേയും നായകരാക്കി എടുത്ത ആ ചിത്രം അന്ന് തികച്ചും വ്യത്യസ്തം എന്ന് തന്നെ പറയാവുന്നത് ആയിരുന്നു.പിന്നീടു വന്ന യത്തീം,ഹത്യാര്‍,ബട്വാര മുതല്‍ ബോര്‍ഡാര്‍ വരെയുള്ള ചിത്രങ്ങള്‍ ഈ സംവിധായകന്‍റെ നിലവാരം വ്യക്തമാക്കുന്നു.എന്നാല്‍ അഭിഷേക് ബച്ചന്‍ അരങ്ങേറ്റം നടത്തിയ രേഫ്യുജി മുതല്‍ ഈ സംവിധായകന്‍റെ ചുവടു പിഴയ്ക്കുന്നതയാണ് കണ്ടത്.

   Delete
 3. റിഷികേശ് മുക്കര്‍ജിയുടെ കാര്യത്തില്‍ ഒരു സംശയവുമില്ല ഒരു ഒന്നൊന്നര സംവിധായകന്‍ തന്നെ. പക്ഷേ ആകെപ്പാടെ ഈ ദത്ത എടുത്തു ഫലിപ്പിച്ച പടങ്ങള്‍ എന്ന് പറയാന്‍ ഗുലാമിയും, ബോര്‍ടറും മാത്രമേയുള്ളൂ. ബാക്കിയൊക്കെ ആവറേജു പടങ്ങള്‍. യോദ്ധയും, യത്തീമും ഒക്കെ വെറും തറ ഹിന്ദി മസാല. ഇപ്പൊ ഫീല്‍ഡില്‍ നിന്ന് തന്നെ ഔട്ട്‌. പ്രേക്ഷകന്‍ പുള്ളിയെ പൊക്കാന്‍ കാരണം രണ്ജിത്തി നോടുള്ള ഒരു കലിപ്പ് മാത്രം. എന്തിന്റെ പേരിലായാലും താങ്കള്‍ കൂട്ട് പിടിക്കുന്ന കക്ഷികള്‍ കൊള്ളാം. ലാലിനോടും, മമ്മൂട്ടിയോടും കലിപ്പ് തീര്‍ക്കാന്‍ പ്രിത്വിരാജ്, രണ് ജിത്തിനോട് കലിപ്പ് തീര്‍ക്കാന്‍ ദത്ത.

  സുഹൃത്തേ അറബിയും ഒട്ടകവും കൊള്ളാമെന്നു പറയുന്നവനെ പോലെ തന്നെ പൊട്ടനാണ്‌ തെജാഭായി കൊള്ളാമെന്നു പറയുന്നവനും. അത് മനസിലാക്കൂ.

  ReplyDelete
  Replies
  1. യോദ്ധ ജെ പി ദത്ത സംവിധാനം ചെയ്ത ചിത്രം അല്ല എന്നാണ് എന്‍റെ അറിവ്.പിന്നെ ഹത്യാര്‍, ബട്ട്വാര, യത്തീം ഇവയൊക്കെ വാണിജ്യ സിനിമകള്‍ ആണെങ്കില്‍ പോലും തറ ഹിന്ദി മസാല എന്ന വിശേഷണം ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല .രഞ്ജിത് നോട് എനിക്ക് എന്തോ വിരോധം ഉണ്ട് എന്നത് തെറ്റാണു .ആ സംവിധായകന് അനര്‍ഹമായ പ്രാധാന്യം കൊടുക്കുകയും അദേഹം വിളിച്ചു പറയുന്ന മണ്ടത്തരങ്ങളെ മഹത്വ വല്ക്കരിക്കുകയും ചെയ്യുന്ന ബൂലോക -മാധ്യമ ലോകത്തോടാണ് എനിക്ക് എതിര്‍പ്പ് . മറിച്ചു ജെ പി ദത്ത ഹിന്ദിയിലെ വെറും മേജര്‍ രവി ആണ് എന്ന് പരസ്യ പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ പത്തിലൊന്ന് വ്യത്യസ്തത (താങ്കള്‍ പറഞ്ഞ ഗുലാമിയും ബോര്‍ഡര്‍ എന്നീ ചിത്രങ്ങള്‍ ആ കാലഘട്ടത്തില്‍ ഉണ്ടാക്കിയ വ്യത്യസ്തത എന്താണെന്നു അപ്പോള്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ മതി ) കൊണ്ടുവരാന്‍ ഒരു സംവിധയകന്‍ എന്ന നിലയ്ക്ക് കഴിഞ്ഞിട്ട് ഈ ഗീര്‍വാണം വിട്ടിരുന്നെകില്‍ നന്നായേനെ എന്ന പറഞ്ഞത്. തേജാ ഭായി ഒരു മഹത്തായ ചിത്രം ആണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല

   പഴയ ഒരു പ്രതികരണം ആവര്‍ത്തിക്കുന്നു
   തേജാഭായി എന്നാ ചിത്രത്തെ കുറിച്ച് ഞാന്‍ പറഞ്ഞത്.എന്ത് കൊണ്ട് ഹാസ്യ രംഗത്തെ രാജാക്കന്മാരായ സംവിധായകരും , തിരകഥ ക്രിത്തുക്കളും (റാഫി മെക്കാര്‍ട്ടിന്‍),മഹാ നടന്മാരും (ഹാസ്യം കണ്ടു പിടിച്ചത് തന്നെ ലാലും,ജയറാമും,ദിലീപും ആണെന്ന് ആണല്ലോ വെപ്പ് !!) അഭിനയിച്ച തെജാഭായി എന്ന ചിത്രത്തിന്‍റെ കൂടെ തന്നെ ഇറങ്ങിയ ചൈന ടൌണ്‍ എന്നാ ചിത്രം ബുദ്ധി വീട്ടില്‍ വെച്ച് വന്നു കാണേണ്ട അവധിക്കാല ആഘോഷ ചിത്രവും ആദ്യത്തെ കൂറ പടത്തിനു (ക്രേസി ഗോപാലന്‍ ) ശേഷം ദീപു കരുണാകരന്‍ ഒരുക്കുന്ന,പരുക്കന്‍ ഭാവങ്ങളും,ആക്ഷന്‍ ചിത്രങ്ങളില്‍ അന്നോളം അഭിനയിച്ചിട്ടുള്ള ആളുമായ നടന്‍ പ്രിത്വിരാജ് ആദ്യമായി കോമഡി ചെയുന്നതുമായ തേജാഭായി എങ്ങനെ മനം മുട്ടുന്ന പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന എന്നാല്‍ കണ്ടാല്‍ അറപ്പുളവാക്കുന്ന ചിത്രവുമായി മാറുന്നു എന്ന് മനസിലാകുന്നില്ല എന്നാണ്.തന്‍റെ മുന്‍ ചിത്രത്തില്‍ നിന്ന് ദീപു കരുണാകരന്‍ ഭേദപ്പെട്ടു എന്നും എനിക്ക് അഭിപ്രായം ഉണ്ട്.ഒരു മധുര കിനാവിന്‍ എന്ന ഗാനം പ്രിത്വിരാജ് നന്നാക്കിയിരുന്നു എന്നും ഓര്‍ക്കുമല്ലോ

   Delete
  2. ക്ഷമിക്കണം ഞാന്‍ ഉദ്ദേശിച്ചത് ക്ഷത്രിയ ആണ്. ഒരു പക്കാ മസാല പടം. ചക്ര്യവ്യുഹയുടെ ഈ റിവ്യൂ വില്‍ ദത്തയെ പറ്റി താങ്കള്‍ പരാമര്‍ശിച്ചത് തന്നെ രഞ്ജിത്തിനെ തെറി പറയാനാണ്. അല്ലാതെ j.p ദത്തയും, പ്രകാശ്‌ ജ്ഹായും തമ്മില്‍ എന്താണ് ബന്ധം. രഞ്ജിത് പറഞ്ഞത് വിവരക്കേട് തന്നെ സമ്മതിച്ചു. എന്നുവച്ച് സൂപ്പര്‍ സ്റ്റാര്കളെയും, രണ്ജിതിനെയും മുട്ടിനു മുട്ടിനു തെറിവിളിക്കാന്‍ ഓരോ സാഹചര്യം മനപൂര്‍വം ഉണ്ടാക്കി തെറിവിളിക്കുന്നത് ഒരു ബോറായി തോന്നിയത് കൊണ്ട് പറഞ്ഞതാ.

   ആരെങ്കിലും കൂറ പടങ്ങളായ ചൈന ടൌണി നെയും മറ്റുമൊക്കെ പോക്കിയെന്നും വച്ച് ഏതാണ്ട് അതേ standard തന്നെ യുള്ള തെജഭായി പോലുള്ള കൂറകളെ താങ്കളും പൊക്കണോ. റാഫി-മെക്കാര്‍ട്ടി നും ഒക്കെ നല്ല ടൈം പാസ് പടങ്ങള്‍ ഇറക്കി കഴിവ് തെളിയിച്ചവരാണ്. ഇപ്പൊ അവരുടെ കഷ്ടകാലത്തിനു സ്റ്റോക്ക്‌ തീര്‍ന്നു ഈ പരുവത്തിലായി. ഈ ദീപുവോക്കെ ഗുരുവായ പ്രിയദര്‍ശനെ അതുപോലെ അനുകരിച്ചു കോമാളിയാവാതെ ആദ്യംസ്വന്തം നിലയില്‍ ഒരു നല്ല പടമെടുത്തു കാണിക്കട്ടെ. എന്നിട്ട് പറയാം പുരോഗമിച്ചോ ഇല്ലയോ എന്ന്.

   //ഒരു മധുര കിനാവിന്‍ എന്ന ഗാനം പ്രിത്വിരാജ് നന്നാക്കിയിരുന്നു എന്നും ഓര്‍ക്കുമല്ലോ//

   ഫുള്‍ടൈം കോമഡി എന്നും പറഞ്ഞു പടമെടുത്തിട്ട് ഗാനം നന്നാക്കി എന്ന് പറഞ്ഞിട്ടെന്തു കാര്യം. ഇത്ര പാടു പെടണോ പ്രിത്വിരാജിനെ യൊക്കെ പൊക്കി കാട്ടാന്‍. സൂപ്പര്‍ M - സിനെ പോലെയല്ലെങ്കിലും കാലം കുറേയായില്ലേ ടിയാനും ഫീല്‍ഡില്‍ വന്നിട്ട്. എന്റെ അഭിപ്രായത്തില്‍ ചേട്ടന്‍ ഇന്ദ്രജിത്തിന്റെ പോലും ഏഴയലത്ത് വരില്ല പുള്ളീടെ അഭിനയം. ഇതൊക്കെ തന്നെയാണ് പുള്ളീടെ മാക്സിമം എന്നാ എനിക്ക് തോന്നുന്നത്. ആ നോക്കാം.....

   Delete
  3. രഞ്ജിത് എന്ന സംവിധായകന്‍ പറഞ്ഞത് വിവരക്കേടാണ് എന്നു പറഞ്ഞ ഒരു ബ്ലോഗോ പ്രസിദ്ധീകരണമോ ഒന്ന് കാണിച്ചു തരാമോ? നാളിതുവരെ അത് വിവരക്കേടാണ് എന്ന് വിളിച്ചു പറയാനുള്ള നട്ടെല്ല് ഇവിടെ ഒരുത്തനും കണ്ടിട്ടില്ല. മേല്പ്പറഞ്ഞതും പഴശി രാജ ബെന്‍ ഹര്‍ ആണെന്ന് എം ടി വിളമ്പിയ ആന വിവരക്കേടും തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഒരാള്‍ക്കും ഉളുപ്പില്ല .പക്ഷെ അത് ഒരിക്കല്‍ കൂടി പറഞ്ഞാല്‍ അസഹനീയത !!! .

   പ്രകാശ് ച്ചാ എന്നാ സംവിധായകന് മുന്‍പ് എനിക്ക് അത് പോലെ ഇഷ്ട്ടം ഉള്ള ഒരാള്‍ ആയിരുന്നു ജെ പി ദത്ത എന്നതാണ് ആ പേര് എവിടെ പരാമര്‍ശിക്കാന്‍ കാരണം .

   ഇനി ഞാന്‍ അങ്ങോട്ട്‌ ചോദിക്കട്ടെ ചക്രവ്യുഹ് എന്നാ ചിത്രവും തേജ ഭായി യുമായുള്ള ബന്ധം ഒന്ന് പറയാമോ ? :)

   Delete
 4. താങ്കളുടെ രോഷം ഒക്കെ മനസിലാക്കുന്നു. സലിം കുമാര്‍ ഒക്കെ നല്ല ചുട്ട മറുപടി രണ്ജിതിനു കൊടുത്തതായാണ് ഓര്‍മ്മ. എന്നാലും എല്ലാ റിവ്യൂ കളിലും പുട്ടിനു പീര പോലെ ഇടയ്ക്കിടെ താങ്കളുടെ സൂപ്പര്‍ M -സ്, രഞ്ജിത്ത് വിരോധം ഇങ്ങനെ കയറ്റുന്നത് ഒരു ബോറന്‍ ഏര്‍പ്പാടാണെന്ന് പറഞ്ഞേയുള്ളൂ. അതിനു താങ്കള്‍ കൂട്ടുപിടിക്കുന്നതോ അതിനേക്കാള്‍ കൂറ പാര്‍ട്ടീസിനെ. പെട്ടന്ന് ഓര്‍മ്മവന്നത് തേജഭായി-അറബീം ഒട്ടകം ആണ് അത് കൊണ്ടാ അത് പറഞ്ഞത്.

  ദത്തയെക്കാളും, ജ്ഹായുമായി ഉപമിക്കാന്‍ പറ്റിയത് അര്‍ദ്ധ സത്യയും, ദ്രോഹ് കാലും, തമസും, ദേവും ഒക്കെ പോലെയുള്ള രാഷ്ട്രീയമായി പ്രസക്തിയുള്ള കിടിലന്‍ സൃഷ്ടികള്‍ തന്ന ഗോവിന്ദ് നിഹലാനിയാണ്.

  ReplyDelete
  Replies
  1. താങ്കളുടെ ഓര്‍മ്മ തെറ്റാണോ എന്നു സംശയിക്കുന്നു.മുല്ലപെരിയാര്‍ വിഷയത്തില്‍ ആയിരുന്നു ശ്രീ സലിം കുമാര്‍ പ്രതികരിച്ചത് എന്നാണ് ഓര്‍മ്മ. ഇവിടുത്തെ ഒരു മുഖ്യ ധാരാ മാധ്യമങ്ങളും ഈ വിഷയത്തെ കമാ എന്നൊരക്ഷരം മിണ്ടി കണ്ടില്ല . ഇതിനു മുന്‍പ് രഞ്ജിത്നെ പറ്റി വിമര്‍ശനമാത്മകമായി എഴുതിയത് അദേഹത്തെ ക്കാള്‍ ഒത്തിരി മികച്ച സംവിധായകന്‍ എന്ന് ഞാന്‍ കരുതുന്ന ഐ വി ശശി എന്ന സംവിധായകനെ തിരകഥ എന്ന ബൌധിക മിമിക്ക്സ് പരേഡ് ലൂടെ അധിഷേപിക്കാന്‍ ശ്രമിച്ചു എന്ന് തോന്നിയപ്പോള്‍ ആണ് (പ്രിത്വിരാജ് പ്രസ്തുത ചിത്രത്തിലും അഭിനയിച്ചു എന്ന് ഓര്‍ക്കുമല്ലോ !!!)

   ജെ പി ദത്ത എന്ന സംവിധായകനെ കുറിച്ച് എനിക്കിഷ്ട്ടം ആയിരുന്നു എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ ? താങ്കള്‍ക്ക് നിഹലാനിയെ ആണ് ഇഷ്ട്ടം എങ്കില്‍ എനിക്ക് സന്തോഷമേ ഉള്ളു .

   ഇനി ആവര്‍ത്തനം .രണ്ടു വര്‍ഷത്തോളം ആയ തേജാ ഭായ് എന്ന ചിത്രത്തെ കുറിച്ച് ഇപ്പോളും ആവര്‍ത്തിച്ചു പറയുന്നത് എന്തിനു എന്ന് ഞാന്‍ ചോദിക്കുന്നില്ലല്ലോ? മേല്‍പ്പറഞ്ഞ മഹാന്മ്മാരായ ആള്‍ക്കാര്‍ ഓരോന്ന് കാലാ കാലത്ത് ചെയ്യുന്നത് ഒരു പ്രശ്നവുമില്ല .അമേധ്യം നിരത്തുന്നതും പോര,അത് കഴിച്ചിട്ട് അതിനു സദ്യയുടെ രുചി ഉണ്ടെന്നു പറയുകയും വേണം എന്നതാണല്ലോ ആവശ്യം ?

   Delete
  2. ''ദേശീയ ജൂറി അധ്യക്ഷനായിരുന്ന ജെപി ദത്ത ബോളിവുഡിലെ മേജര്‍ രവിയാണെന്നാണു രഞ്ജിത് പറയുന്നത്. എന്തിനാണു മേജര്‍ രവിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്. ബോര്‍ഡര്‍ പോലുള്ള ദേശസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങള്‍ എടുത്തിട്ടുള്ള സംവിധായകനാണു ജെ.പി. ദത്ത. അദ്ദേഹം എടുക്കുന്നതുപോലുള്ള ഒരു ഷോട്ടെങ്കിലും എടുക്കാന്‍ രഞ്ജിത്തിനു കഴിയുമോയെന്നും സലിം ചോദിച്ചു. സ്വന്തം ചിത്രങ്ങള്‍ക്കെല്ലാം അവാര്‍ഡ് കിട്ടണമെന്നു വാശി പിടിക്കാന്‍ കഴിയുമോ? വീട്ടില്‍ ഭിക്ഷ ചോദിച്ചു വരുന്നയാള്‍ അതു കിട്ടാതെ വരുമ്പോള്‍ വീട്ടുകാരെ ചീത്ത വിളിക്കുന്നതിനു തുല്യമാണിതെന്നും സലിം പറഞ്ഞു'' - ഇത് വണ്‍ ഇന്ത്യ ഡോട്ട് കോമില്‍ വന്ന വാര്‍ത്തയാണ്.പെട്ടന്ന് അതെ കണ്ടുള്ളൂ. ഇത് സലും കുമാര്‍ പറയുന്നത് എല്ലാ ചാനലുകളും പത്രങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തതാണ്. താങ്കളെ ഏറ്റവും ചൊടിപ്പിച്ച ഒരു സംഭവത്തിനെക്കുറിച്ച് താങ്കള്‍ ഇത്രയോക്കയെ മനസിലാക്കിയിട്ടുള്ളൂ എന്നതതല്ലേ ഈ കാണിക്കുന്നത്. സലിം കുമാര്‍ പോലും സംഭവം വിട്ടു. പക്ഷെ ഇപ്പോഴും മുട്ടിനു മുട്ടിനു താങ്കള്‍ എല്ലാ റിവ്യൂ കളിലും കാരണങ്ങള്‍ ഉണ്ടാക്കി തെറിവിളി തുടരുന്നു. ഇതിനു മുന്‍പുള്ള താങ്കളുടെ ഒരു അഞ്ചു പോസ്റ്റുകള്‍ പരിശോധിച്ചാല്‍ നാലിലും ഈ പ്രതിഭാസം കാണാം. രോഷമൊക്കെ വേണം സുഹൃത്തേ എനിക്കും ഇതൊക്കെ കേട്ടപ്പോള്‍ തോന്നി പക്ഷെ ആ രോഷ പ്രകടനം അസഹ്യമാകാമോ? ഒരു വായനക്കാരന്‍ എന്ന നിലയില്‍ അത്രയേ പറഞ്ഞുള്ളൂ.

   ദത്തയോടുള്ള ഇഷ്ടം ജ്ഹാ യോടായി എന്നൊക്കെ കേട്ടപ്പോള്‍ ഒരു ചേര്‍ച്ച കുറവ് തോന്നി.

   അമേധ്യം കഴിച്ചാല്‍ അതങ്ങനെ തന്നെ പറയണം. എല്ലാര്‍ക്കും മനസിലായി അത് അമേധ്യമാണെന്ന്. പക്ഷെ അതിങ്ങനെ കാലാ കാലം പ്രാകിക്കൊണ്ട്‌ നടക്കണോ. അതുപോലെ മറ്റു അമേധ്യങ്ങളും സദ്യയാണെന്ന് പറയാതെ ശ്രദ്ധിക്കണം. ആരുടേതായാലും അമേധ്യം അമേധ്യം തന്നെയല്ലേ?

   Delete
  3. അനിയന്‍ പറഞ്ഞത് മനസിലായി .സംഗതി തികച്ചും ന്യായവും ആണ് . ഇനി ഒന്ന് ചോദിക്കട്ടെ.കഴിഞ്ഞ പത്തു കൊല്ലമായി ഒരു നല്ല ചിത്രം നമുക്ക് തരാനോ,തരാന്‍ ശ്രമിക്കുക പോലുമോ ചെയ്യാത്ത സുപ്പര്‍ താരങ്ങളെ സാദാ വാരി കോരി പുകഴ്ത്തി ഇവിടത്തെ മാധ്യമങ്ങളും (പോട്ടെ അവരൊക്കെ കൂലി എഴുത്തുകാര്‍ ആണെന്ന് വെക്കാം. സര്‍വ സ്വതന്ത്രരായ ഇവിടുത്തെ ബൂലോകം നോക്കിയാലോ ?) മറ്റും വിളബുന്ന സാഹിത്യം വായിക്കുമ്പോള്‍ നമുക്ക് ഇതേ അസഹ്യത / മടുപ്പ് /ബോറടി /അവര്‍തന വിരസത ഇവയൊക്കെ തോന്നേണ്ടത് അല്ലേ ? സമാനമല്ലേ രഞ്ജിത് എന്ന സംവിധായക ന്‍റെ യും അവസ്ഥ .കഷ്ടിച്ച് ശരാശരി എന്ന് പറയാവുന്ന (മലയാളത്തില്‍ ഉള്ളതില്‍ ഭേദം എന്ന് മാത്രം പറയല്ലേ ) ഈ സംവിധായകന് കിട്ടുന്ന അനര്‍ഹമായ പ്രശംസയും,മണ്ടത്തരങ്ങള്‍ മൂടി വയ്ക്കാന്‍ കാണിക്കുന്ന വ്യഗ്രതയും കാണുമ്പോള്‍ പലതും പറഞ്ഞു പോകുന്നു.ദുല്‍ക്കര്‍ സല്‍മാന്‍,പ്രണവ് മോഹന്‍ ലാല്‍ എന്നിവര്‍ ഒഴികെ വേറെ ഏത് നടന്‍ മലയാളത്തില്‍ ഉയര്‍ന്നു വരുന്ന ലക്ഷണങ്ങള്‍ കാണിച്ചാലും അവര്‍ക്കൊക്കെ എതിരെ ഇന്നു പ്രിഥ്വി രാജിനോട് ഉള്ള പോലെ ഉള്ള എതിര്‍പ്പ് ഉണ്ടാക്കപ്പെടും എന്നതിന് ഒരു സംശയവും ഇല്ല (കുറഞ്ഞ പക്ഷം എനിക്ക് )

   സുപ്പര്‍ താരങ്ങളെ ബിഗ് എം സ് എന്ന് പ്രിത്വി രാജ് രാജപ്പന്‍ ആകുന്നതും ഇതിന്റെ ഭാഗമാണ്

   Delete
 5. ഒരു സ്റ്റാര്‍ വാറിനു വേണ്ടി അല്ല.. ഞാന്‍ പറഞ്ഞോട്ടെ ... താങ്കള്‍ പറയുന്ന കാര്യങ്ങളോടും വിയോജിപ്പും , യോജിപ്പും ഉണ്ടാവാറുണ്ട് .. പറയാനുള്ളത് താങ്കളുടെ സ്വതന്ത്രം ആണ് ...

  മുകളിലത്തെ കുറിപ്പിന്റെ വിയോജിപ്പ്‌ ::: ഫഹദ് ഫാസില്‍ .. ചെക്കന്റെ കഴിവ് കൊണ്ട് ഉയര്‍ന്നു വന്നതല്ലേ , അവനെ ആള്‍ക്കാര്‍ അന്ഗീകരിക്കുന്നില്ലേ ? ഇനി അവന്‍ ഫാസിലിന്റെ മകന്‍ ആയതു കൊണ്ടാണെന്ന് ആണെങ്കില്‍ , കൊല്ലെങ്ങള്‍ക്ക് മുന്പ് അവന്‍ വന്നപ്പോള്‍ അവനെ ആരേലും തിരിഞ്ഞു നോക്കിയോ ?

  മംമൂടിയോ മോഹന്‍ലാലോ കാരണമാണ് ഞാന്‍ വളര്‍ന്നു വരാത്തത് എന്ന് ആര് പറഞ്ഞാലും അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ല.... അവരുടെ മക്കളുടെ കാര്യവും അത്രയേ ഉള്ളൂ .. നല്ല പടം ആണേല്‍ ഓടും അല്ലേല്‍ പൊട്ടും അത്ര തന്നെ ...

  പിന്നെ മീഡിയ = അവര്‍ ആരെ വേണേലും പൊക്കി അടിക്കും അതൊക്കെ മംമൂടിയുടെയോ , മോഹന്‍ലാലിന്റെയോ , പ്രിത്വിരജിന്റെയോ കുഴപ്പമല്ല.. അവര്‍ക്ക് ഇപ്പോഴും സൂപ്പര്‍സ്ടാരും , യ്നഗ് സ്ടാരും , ന്യൂ generationum ഒക്കെ വേണം ... അവര്‍ക്കും എന്തേലുമൊക്കെ പണി വേണ്ടേ...

  താങ്കള്‍ പറഞ്ഞത് പോലെ ആരെയും അടച്ചാക്ഷേപിക്കുന്ന രീതിയോടും എനിക്ക് താല്പര്യമില്ല (mammooti ആയാലും (സത്യാരാജ്), Renjith ആയാലും(Dutta), Prekshakan ആയാലും (Renjith) )  രണ്ജിതിനു മീഡിയ ബൂസ്റ്റ്‌ കിട്ടുന്നുണ്ട് എന്ന് പറഞ്ഞതിനോട് 100 % യോജിക്കുന്നു .. മുല്ലപെരിയാര്‍ ഇഷ്യൂ തന്നെ നോക്കൊയാല്‍ മതി .. ആഘോഷരാവിന്‍റെ ഭാഗമാവാന്‍ കഴിയില്ലെന്ന് പറഞ്ഞു സ്റ്റേറ്റ് അവാര്‍ഡില്‍ നിന്ന് മാറി നിന്ന് newsil നിറഞ്ഞ അയാള്‍ തന്നെ ഏഷ്യാനെടിലെയും , സുര്യയിലെയും ബാക്കി എല്ലാ അവാര്ട്സിലും നിറഞ്ഞു നിന്നിരുന്നു ... ഒരാള്‍ പോലും അതിനെ ചോദ്യം ചെയ്യാന്‍ ധര്യപെടുന്നില്ല...  :) I like your way of writing .. keep writing ..  NB : മലയാളം എഴുതിയതില്‍ കുറെ അക്ഷരതെറ്റുകള്‍ ഉണ്ട്.. മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു...

  ReplyDelete
  Replies
  1. സുഹൃത്തേ, ചക്രവ്യൂഹ് എന്ന സിനിമയില്‍ നിന്നും നമ്മള്‍ എവിടെ എത്തി എന്ന് നോക്കു (തമാശ തന്നെ ) . ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ സുപ്പര്‍ താരങ്ങള്‍ രഞ്ജിത് എന്നാ സംവിധായകന്‍ എന്നിവരോട് എനിക്കൊരു ദേഷ്യവുമില്ല .മറ്റാര്‍ക്കും ഉള്ളത് പോലെ നല്ലൊരു സ്ഥാനത്ത് എത്തണം എന്നും അത് നില നിര്‍ത്തണം എന്നുമുള്ള ആഗ്രഹം മാത്രമേ അവര്‍ക്കും ഉള്ളു എന്ന് ഞാന്‍ കരുതുന്നു . അതൊരിക്കലും ഒരു കുറ്റമല്ല . എനിക്ക് എതിര്‍പ്പ് അന്ധമായി ഇവര്‍ക്കൊക്കെ വേണ്ടി വീട് പണി ചെയ്യുന്ന ഇവിടുത്തെ ബൂലോക - ദൃശ്യ - പത്ര /മാസിക മാധ്യമങ്ങലോടാണ് . ആ എതിര്‍പ്പിനെ പ്രതിരോധിക്കുന്നത് ഞാന്‍ മറ്റാരുടെയോ ആളാണ് എന്ന് സ്ഥാപിക്കുന്നതും/അഥവാ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഇതിന്റെ ഭാഗമാണ് എന്ന് ഞാന്‍ കരുതുന്നു. പ്രിത്വിരാജ് എന്ന നടനെ ഈ ചര്‍ച്ചയിലേക്ക് കൊണ്ട് വരുന്നത് തന്നെ അതിന്റെ ഭാഗമല്ലേ? (മനപൂര്‍വം ആണെന്ന് ഞാന്‍ പറയുന്നില്ല അല്ലായിരിക്കാം പക്ഷെ നമ്മുടെ പ്രേരണ എപ്പോളും അതാണ് ) .

   പിന്നെ ഈ എഴുതുന്ന കാര്യങ്ങള്‍ എല്ലാം എന്‍റെ ചിന്തകള്‍ മാത്രമാണ് . ഇതിനോട് വായനക്കാര്‍ യോജിചോനം എന്ന് ഒരിക്കലും എനിക്ക് നിര്‍ബന്ധം ഇല്ല.പക്ഷെ മറ്റൊരാള്‍ വിയോജിക്കുന്നു എന്ന കാരണം കൊണ്ട് ഞാനും അങ്ങനെ വിശ്വസിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയാണോ ?

   അക്ഷരത്തെറ്റ് സത്യമാണ് .കുറ്റം സമ്മതിക്കുന്നു (നിരുപാധികം !!) പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം .നന്ദി

   Delete

 6. സോറി .. നിങ്ങള്‍ തെറ്റി ധരിച്ചു ... ഞാന്‍ ആരുടേയും പക്ഷം പിടിക്കാന്‍ വേണ്ടി വന്നതല്ല.. പ്രിത്വിരജിനെ എന്റെ കമന്റില്‍ കൊണ്ട് വന്നത് യാധൃസ്ചികം മാത്രം ആണ് ..

  ഞാന്‍ കുറെ കാലമായി ഇയാളുടെ ഫോള്ളോവെര്‍ ആണ് രഞ്ജിത്തിനെ താങ്കള്‍ വിമര്‍ശിക്കുന്നത് (അടച്ചാക്ഷേപിക്കുന്ന രീതിയില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്) പല പ്രാവശ്യം കണ്ടത് കൊണ്ട് മാത്രം ആണ് ഞാന്‍ അവിടെ കമന്റ്‌ ഇട്ടത് ...

  പിന്നെ ചക്രവ്യുഹ് ഞാന്‍ റിലീസിന് മുന്‍പേ കാണണം എന്ന് വിചാരിച്ചു അതിന്റെ പുറകെ നടന്നതര്‍ന്നു പക്ഷെ ഇതു വരെ കാണാന്‍ പറ്റിയില്ല.. DVD രേലീസേ ചെയ്താല്‍ തീര്‍ച്ചയായും കാണും .. ഗംഗജല്‍ കണ്ടത് (TV യിലൂടെ ) മുതല്‍ തന്നെ ആണ് ഞാനും പ്രകാശ്‌ ജ്ഹായെ ഇഷ്ടപെട്ടത് ... അത് മാത്രമല്ല ഐ ലൈക്‌ അഭയ്ഡിയോള്‍..

  അപ്പോള്‍ നന്ദി :) Keep writing :)

  ReplyDelete