Tuesday, December 31, 2013

ദൃശ്യം (അവസാനം ....കുടുംബ ത്രില്ലറും കണ്ടു ...)

കിട്ടി കിട്ടി തിരിച്ചു കിട്ടി .......

എന്തുവാടെ ഇതു മുദ്രാവാക്യമോ ?

അല്ല അണ്ണാ ആനന്ദ പുളകിതനായ എന്നെ കണ്ടിട്ട് അണ്ണന് ഒന്നും തോന്നുന്നില്ലേ ? അണ്ണൻ ഇതെന്തോന്ന് ഉപരോധ സമരത്തിന്റെ പ്രതികരണം കണ്ട പാർട്ടി നേതാവിനെ പോലെ നില്ക്കുന്നെ ?

നീ കത്തിക്കേറാതെ കാര്യം പറയെടെ?

അറിഞ്ഞില്ലേ മലയാള സിനിമയ്ക്ക്  അഥവാ മലയാള സിനിമയുടെ പ്രേക്ഷകർക്ക്‌ അന്യമായി കൊണ്ടിരുന്ന ലാലേട്ടൻ ഇതാ ഒരു പച്ച മനുഷ്യനായി അഭിനയിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു ജിത്തു ജോസഫ്‌ ഒരുക്കിയ ദൃശ്യം എന്നാ ചിത്രത്തിലൂടെയാണ്  അസൂയാവഹമായ ഈ നേട്ടം അദ്ദേഹം കൈവരിച്ചത് . സന്തോഷിക്കാതെ പിന്നെ എന്ത് ചെയ്യും ? മലയാള സിനിമയുടെ സുകൃതം ... അത്ര തന്നെ

അനിയാ നീ പടം കണ്ടോ ?

എന്തിനു കാണണം ? ഈ പോസ്റ്റർ തന്നെ കണ്ടാൽ  പോരെ ? ലാലേട്ടൻ , ലുങ്കി , സൈക്കിൾ , നാട്ടിൻ പുറം , എക്സ്പയറി  ഡേറ്റ് കഴിയാറായ നായിക , കുട്ടികൾ  ഹോ  ഈ കുടുംബ ചിത്രം  കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്നാകും ഉറപ്പല്ലേ?പോരാത്തതിനു സംഗതി മലയാളി ഇതു വരെ കണ്ടിട്ടില്ലാത്ത കുടുംബ ത്രില്ലർ .ആന്റണി പേരുബാവൂരിന്റെ നിർമ്മാണ മികവും സുജിത് വാസുദേവന്റെ ക്യാമറയും അനിൽ ജോണ്‍സണ്‍ വിനു തോമസ്‌  ഒരുക്കുന്ന സംഗീതവും  പിന്നെ ജിത്തു ജോസഫ്‌ കഥയും സംവിധാനവും പിന്നെ താര നിര എന്ന് വെച്ചാൽ ലാലേട്ടൻ (പച്ച), മീന  , കലഭാവാൻ ഷാജോണ്‍ , സിദ്ദിഖ് , കുഞ്ചൻ, ആശ ശരത് ,ശ്രീകുമാർ , തുടങ്ങിയവർ .സകല ഓണ്‍ ലൈൻ സംഗതികളും മസ്റ്റ്‌ വാച്ച് സ്ഥാനമാണ് ഈ ചിത്രത്തിന്  നല്കിയിട്ടുള്ളത് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ . ഇനി അണ്ണന്റെ അഭിപ്രായം കൂടി ....

എന്നാൽ ഞാനൊന്നു പറഞ്ഞോട്ടെ ഈ ചിത്രം കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ . സത്യത്തിൽ പേടിച്ചു പേടിച്ചു ആണ് ഞാൻ ആ വഴിക്ക് പോയത് തന്നെ . മറ്റേ താരം പച്ച മനുഷ്യനായി അഭിനയിച്ച  ചിത്രം കണ്ടതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല എന്നത് ആദ്യത്തെ പ്രശ്നം  . ഈ താരം കുറെ കാലമായി ഇറക്കി വിടുന്ന പടപ്പുകൾ കണ്ട ക്ഷീണം മറുവശത്ത് , ഇദ്ദേഹത്തിന്റെ തന്നെ ബാലേട്ടൻ മുതൽ മാബഴക്കാലം വരെയുള്ള കുടുംബ പടപ്പുകൾ വേറൊരു വഴിക്ക്

എന്നിട്ട് .. മടിക്കാതെ പറയണം ഈ ബൂലോകം മൊത്തം യുണി വെഴ്സൽസ്റ്റാർന്റെ ചിത്രത്തെ യുണിവെഴ്സൽ ബ്ലോഗ്ഗർ ആയ അണ്ണൻ എങ്ങനെ വിലയിരുത്തും എന്നറിയാൻ കാത്തിരിക്കുന്നു

അടങ്ങനിയാ ആദ്യം ചിത്രത്തിന്റെ കഥയെ പറ്റി.ഒരു മലയോര ഗ്രാമത്തിൽ ഒരു സാധാരണക്കാരനായ ജോർജ് കുട്ടി ഭാര്യ റാണിയും (മീന)  രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം നാലാം ക്ലാസ്സ്‌ വരെ പഠിച്ച അനാഥനായ ഇയാൾ സ്വപ്രയത്നം കൊണ്ട് എന്ന് സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ഇന്നു.റാണി കേബിൾ വിഷൻ എന്ന ആ ഗ്രാമത്തിലെ കേബിൾ ടിവി ഇയാളുടെ ആണ് . ആ ഗ്രാമത്തിലെ പോലീസ് കോണ്‍ സ്റ്റ ബിളും അഴിമതിക്കാരനും ആയ സഹദേവനും (കലാഭവൻ ഷാജോണ്‍) ആയി  ഇയാൾ ഉടക്കിൽ ആണെന്നത് ഒഴിച്ചാൽ ഇയാൾ നാട്ടുകാരുടെ കണ്ണിലുണ്ണി  ആണ്  (അല്ലാതെ പിന്നെ !!) . പത്താം  ക്ലാസ്സ്‌ വരെ പഠിച്ച റാണി (മീന ) ആണ് ഇയാളുടെ ഭാര്യ .പ്ലസ്‌ ടു വിദ്യാർഥിനി അഞ്ജുവും (അൻസിബ) എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന  അനുവും (എസ്തേർ ) മക്കൾ . ശാന്തമായി ഒഴുകുന്ന ഇവരുടെ ജീവിതം മാറി മറിയുന്നത് ഒരു ക്യാമ്പിൽ വെച്ച് ഒളിച്ചു ചിത്രീകരിച്ച കുളി സീൻ ക്ലിപ്പ്മായി  ഐ ജി (ആശ ശരത് ) യുടെ മകൻ വരുണ്‍ (റോഷൻ) അഞ്ജുവിനെ ബ്ലാക്ക്‌ മെയിൽ ചെയ്തു വശംവദ ആക്കാൻ ശ്രമിക്കുന്നതോടെയാണ് .ജോർജ് കുട്ടി ഇല്ലാത്ത സമയത്ത്  (തികഞ്ഞ സിനിമ പ്രേമി ആയ ഇയാൾ രാത്രി ഇടക്കൊക്കെ പാതിരാ പടം കണ്ടു മൂഡ്‌ ആയാൽ മാത്രമേ രാത്രി വീട്ടില് വരാറുള്ളൂ !!!! അല്ലെങ്കിൽ ഓഫീസിൽ ഇരുന്നു സിനിമ കണ്ടു രസിക്കുമത്രെ !!) ഒരു രാത്രി, നേരത്തെ പറഞ്ഞതനുസരിച്ച്  വീട്ടില് എത്തുന്ന വരുണ്‍, അവസാന നിമിഷം മകളിൽ നിന്നും വിവരം അറിഞ്ഞു രംഗത്തെത്തുന്ന റാണിയുമായി വില പേശലിൽ ഏർപ്പെടുന്നു. അവസാനം മകൾ ഇല്ലങ്കിൽ അമ്മ മതി എന്ന നിലയിൽ നിൽക്കുമ്പോൾ  അഞ്ജു വരുണിന്റെ തലക്കടിക്കുന്നു .വരുണ്‍ തട്ടി പോകുന്നു.അപ്പോൾ തന്നെ റാണിയും അഞ്ജുവും ചേർന്ന് വരുണിന്റെ ശവം പറമ്പിൽ കുഴിച്ചിടുന്നു  .തന്റെ കുടുംബത്തെ ഈ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാനായി ജോർജ് കുട്ടി നടത്തുന്ന ശ്രമങ്ങളിൽ കൂടിയാണ് രണ്ടാം പകുതി ഒരു ത്രില്ലർ ആയി നീങ്ങുന്നത്‌ .

അല്ല അപ്പൊ പടം .....

അനിയാ ആദ്യമേ ഒന്ന് പറഞ്ഞു കൊള്ളട്ടെ . ഈ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും മികച്ചത്  ഈ ചിത്രമാണ്  ( മറ്റു സാധനങ്ങളെ പറ്റി ഒർമ്മിപ്പിക്കല്ലെ പ്ലീസ് !!!!) ഒരു പക്ഷെ ഈ വർഷത്തെ മികച്ച പത്തു ചിത്രങ്ങൾ എടുത്താൽ അതിന്റെ രണ്ടാം പകുതിയുടെ രണ്ടാം പകുതിയിൽ  ഈ ചിത്രവും ഉൾപ്പെട്ടേക്കാം.ഇത്തരം ഒരു തീം പ്ലാൻ ചെയ്യുമ്പോൾ അഥവാ എങ്ങനെ ഒരു പ്രേമയം അടിസ്ഥാനമാക്കി ചെയ്ത ചിത്രം കാണുമ്പോൾ ഓർമ്മ വരുന്നത്  രാം ഗോപാൽ വർമ്മ ക്യാമ്പിൽ നിന്ന് പുറത്തു വന്ന My  Wife 's Murder  എന്ന ചിത്രമാണ് .ഈ ചിത്രത്തിലും നായകന്റെ കൈയിൽ  നിന്നും അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകം (സാദാ സമയവും ശല്യപ്പെടുത്തുന്ന ഭാര്യയാണ് കൊല്ലപ്പെടുന്നത് എന്നു മാത്രം ) , അത് മറക്കാനുള്ള അയാളുടെ ശ്രമങ്ങൾ അതിൽ അയാള്ക്ക് പറ്റുന്ന പിഴവുകൾ , പയ്യെ പയ്യെ അയാളിലേക്ക് നടന്നെത്തുന്ന  പോലീസ്  ഈ ഒരു മോഡിൽ കഥ പോകുമ്പോൾ ആണ് ത്രില്ലർ എന്ന വിശേഷണത്തിന് കൂടുതൽ അർഹമാകുന്നതു അഥവാ കാണികളെ ത്രിൽ അടിപ്പിക്കുന്നത്  എന്നു ഞാൻ കരുതുന്നു


അല്ല അണ്ണാ എല്ലാ പടവും ഒരു പോലെ എടുക്കാൻ പറ്റുമോ ?

ഇല്ല അങ്ങനെ വേണം എന്നര് പറഞ്ഞു ? ഇവിടെ ഉദാഹരണമായി കൊല്ലപെട്ടത്‌ നൂറു തരികിടകൾ ഉള്ള പയ്യൻ (അങ്ങനെ ഉണ്ടെന്നു പറയുന്നില്ല എങ്കിലും  ഒരു കൊച്ചിന്റെ വീട്ടില് കയറിച്ചെന്നു അവൾ അല്ലെങ്കിൽ അവളുടെ അമ്മയായാലും മതി എന്നു കൂൾ ആയി പറയുന്നവാൻ ജീവിതത്തിൽ ആദ്യമായി  കുറ്റം ചെയുന്നവൻ ആകാൻ ഒരു വഴിയും ഇല്ല ) കൊല്ലപെട്ടാൽ അന്വേഷണം വഴി തിരിഞ്ഞു പോകാൻ ഒത്തിരി സാദ്ധ്യതകൾ ഉണ്ട് . എന്നാൽ ഇവിടെ അന്വേഷണം നൂല് പിടിച്ച പോലെ പോകുന്നത് ലാലേട്ടനും കുടുംബത്തിനും നേരെ . അതിനു ആകെ ഉള്ള കാരണം നായകനോട് വ്യക്തമായ വൈരാഗ്യം ഉള്ള സഹദേവൻ എന്ന പോലീസുകാരന്റെ ഒരു മഞ്ഞ കാറിൽ ഇയാൾ പോകുന്നത് കണ്ടു എന്ന മൊഴി (അതേ വഴിയിൽ ഒരാൾക്ക്‌ അതേ നിറത്തിൽ   ഉള്ള കാർ ഉണ്ട് എന്നും പറയുന്നുണ്ട് ). എങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ ഉള്ളപ്പോൾ സംശയിക്കുന്നവരിൽ ഒരാൾ എങ്കിലും ആക്കാതെ ഇയാൾ തന്നെ പ്രതി എന്ന ഒരു ലൈൻ ആ സിനിമയുടെ ത്രില്ലിംഗ്  ആക്കുന്നതിൽ പരാജയപ്പെടുന്നു . അല്ലെങ്കിൽ നായകന് പറ്റുന്ന ഏതെങ്കിലും ഒരു പിഴവിലൂടെ അന്വേഷണം അയാളിലേക്ക് തിരിയണം (നടന്ന പോലെ തന്നെ !!! സംഗതി നാലാം ക്ലാസ്സ്‌ ഉം ഗുസ്തിയും ആണേലും ബുദ്ധിയിൽ ലാലേട്ടനെ ആര്ക്കും തോല്പ്പിക്കാൻ പറ്റില്ല) .ജീവിതത്തിൽ ഒരിക്കൽ പോലും ഒരു നിയമവിരുദ്ധമായ കാര്യം ചെയ്യാത്ത ഒരാൾ (അങ്ങനെ പറയുന്നുണ്ട് നായകൻ) ഒരു കൊലപാതകം നടന്നു കഴിഞ്ഞു രംഗത്തെത്തി അത് മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ടാൽ ഇങ്ങേരു ഒരു ഭയങ്കര കുറ്റവാളി ആണെന്നേ ആരും പറയു .ഈ കേസിൽ സകല സാഹചര്യ തെളിവുകളും നായകന്  അനുകൂലമാണ്  നായകന് യാതൊരു ക്രിമിനൽ  പശ്ചാത്തലവും ഇല്ല . നായകനും സാക്ഷി സഹദേവനും  ആയി ശത്രുത ഉണ്ട് എന്നത്  ആ നാട്ടുകാർ മുഴുവൻ സമ്മതിക്കുന്നു . അങ്ങനെ ഉള്ളപ്പോൾ നായകന് നേരെ സംശയം തോന്നാൻ എന്തെങ്കിലും പ്രത്യേക കാര്യം ? അങ്ങനെ ഒന്നില്ല എന്നതാണ് സത്യം ( ഐ ജി ആശ ശരത് ഒരു മാതിരി സ്ക്രിപ്റ്റ് ആദ്യമേ വായിച്ച പോലെയാണു ഇയാൾ തന്നെയാണ് ആൾ എന്നു ഉറപ്പിച്ചു പറയുന്നത് ).തുടർച്ചയായി സിനിമ കണ്ടാൽ ഒരു വിധം ഭംഗിയായി എന്ത് കുറ്റ കൃത്യവും ചെയ്യാം എന്നാണ് ഈ ചിത്രം പറയുന്നത് . ഐ ജി  ഒക്കെ  സീരിയസ്  ആയി പറയുന്ന ചില കാര്യങ്ങൾ ഒക്കെ കേട്ടാൽ ഏതു പോലീസുകാരും ചിരിച്ചു പോകും


അല്ല അങ്ങനെ നോക്കിയാൽ ....

ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു പറയുകയല്ല എന്നതല്ല ഉദ്ദേശം . മറിച്ചു ആദ്യ ചിത്രം മുതൽ കണ്ടു വരുന്ന ഇത്തരം ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു എങ്കിൽ  (മൈ ബോസ്സ് ഒഴികെ ) പ്രസ്തുത ചിത്രങ്ങൾ എങ്ങനെ കൂടുതൽ മിഴിവുള്ളത് ആയേനെ എന്നു ചിന്തിച്ചു പോകുന്നു എന്നു മാത്രം . ഈ ചിത്രത്തിലെ പ്രശ്നം (ഒരു പക്ഷെ എന്റെ ശ്രദ്ധ കുറവാകാം) ആയി എനിക്ക് തോന്നിയത് , ഉദാഹരണമായി എന്നെ കാണാതാകുന്നു ഞാൻ ഈ വർഷം 31 നു രാത്രി നിങ്ങളുടെ വീട് ഉള്ള ടൌണിൽ നിന്നാണ് അവസാനം ഫോണ്‍ ചെയ്തത് . നിങ്ങളെ എന്തെങ്കിലും കാരണം കൊണ്ട് പോലീസ് സംശയിക്കുന്നു . നിങ്ങൾ പറയുന്നു ഒന്നാം തീയതി നിങ്ങൾ ധ്യാനം കൂടാൻ പോയി എന്നു .അതിനുള്ള തെളിവുകളും നിങ്ങളുടെ കൈയിൽ ഉണ്ട് . എനിക്ക് മനസിലാകാത്തത്  അത് സത്യം ആണെങ്കിൽ ഞാൻ  എങ്ങനെ സംശയത്തിന്റെ പരിധിയിൽ നിന്നും ഒഴിവാകും എന്നതാണ് .എന്നെ കാണാതായത്  തലേ ദിവസം രാത്രി മുതൽ  അല്ലേ? ഇവിടെ മൊത്തം രണ്ടാം പകുതി മുന്നോട്ടു പോകുന്നത്  ഇയാൾ പിറ്റേന്ന്  ധ്യാനത്തിനു  പോയോ ഇല്ലയോ എന്നതിനെ ചുറ്റി പറ്റിയാണ് .

അല്ല മറ്റു ഘടകങ്ങൾ ....

അനിയാ ഒരു ത്രില്ലർ ചിത്രത്തിന്റെ (ത്രില്ലർ എന്നു പേരിട്ടു ഇറക്കുന്ന കൊപ്രയങ്ങളെ അല്ല ഉദ്ദേശിച്ചേ ) പ്രധാന ഘടകം അതിന്റെ തിരകഥ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .തിരകധയുടെ പ്രശ്നങ്ങളെ പറ്റിയാണ്  മുകളിൽ പറഞ്ഞത് . ലാലേട്ടനെ മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ഒരു മനുഷ്യനായി  (മുഴുവൻ സമയ കർഷകൻ അല്ലെങ്കിൽ കൂടി കഴിയുന്നതും ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ആളാണെന്ന്  സൂചനകൾ ഉണ്ട് )  അവതരിപ്പിക്കുമ്പോൾ മേക്ക്  അപ്പിൽ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നു പലപ്പോഴും തോന്നാറുണ്ട് . ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല .(ജീവിതത്തിൽ എപ്പോളെങ്കിലും വെയിൽ കൊണ്ടിട്ടുണ്ട് എന്നു ആലുവ പോലെ വെളുത്തു തുടുത്തിരിക്കുന്ന ഇരിക്കുന്ന നായികാ നായകന്മാരെ കണ്ടാൽ പറയില്ല എന്നതാണ് സത്യം .ഷാമ്പൂ ചെയ്ത മുടിയും ത്രെഡ് ചെയ്ത പുരികവുമായി മീന ശരിക്കും ഒരു രാജാക്കാട്ടു പത്താം ക്ലാസ്സ്‌കാരിയായി (ഫെയിൽ)   ജീവിക്കുന്നു.) .ആശ ശരത്തിന്റെ ഐ ജി യുടെ പാത്ര സൃഷ്ട്ടി  കുറച്ചു കൂടി ഭേദം ആയിരുന്നെങ്കിൽ അത് ചിത്രത്തിന്റെ നിലവാരത്തെ കുറെയധികം പോസിറ്റിവ്  ആയി ബാധിച്ചേനെ (കാണുന്നവന് തോന്നുന്ന ചോദ്യങ്ങൾ ഭർത്താവു സിദ്ദിഖ് നെ കൊണ്ട് ചോദിപ്പിച്ചു അതിനു മുട്ടപോക്ക് ഉത്തരങ്ങളും വാങ്ങി വയ്ക്കുന്നുണ്ട് സംവിധായകൻ).ഈ പടത്തിൽ കലക്കാനായി നിർത്തിയിരിക്കുന്നത്‌ ഒരു അര വില്ലൻ വേഷത്തിൽ  കലാഭവൻ ഷാജോണിനെ ആണ്.ബാക്കി ആർക്കും അങ്ങനെ  കാര്യമായി ഒന്നും ചെയ്യാനില്ല


അപ്പോൾ ചുരുക്കത്തിൽ

അനിയാ 2010 ൽ ശിക്കാർ , 2011 ൽ പ്രണയം , 2012 ൽ റണ്‍ ബേബി റണ്‍ , എന്നത് പോലെ ലാൽ ആരാധകർക്ക്  പറഞ്ഞു മുഖം രക്ഷിക്കാൻ ഉള്ള ഈ വർഷത്തെ ചിത്രം .മുകളിൽ പറഞ്ഞ ചിത്രങ്ങൾ എപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല ഈ ചിത്രത്തിനും മറ്റൊരു അവസ്ഥ ആകാൻ വഴി ഇല്ല .

വാൽക്ഷണം : പടം കഴിഞ്ഞു ഇറങ്ങുമ്പോൾ എന്തോ ചിന്തിച്ചു ശ്രീനി അയ്യോ  എന്ന് വിളിച്ചു പോയി .കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി " ഈ ഒരു പടത്തിന്റെ പേരിൽ ഇനി അടുത്ത വർഷം മൊത്തം നമ്മൾ , മലയാളീ പ്രേക്ഷകർ, എന്തൊക്കെ സഹിക്കേണ്ടി വരും എന്നോർത്ത് വിളിച്ചി പോയതാ അണ്ണാ"

കുറിപ്പ്  :  മുൻപ് പറഞ്ഞ പോലെ കുറച്ചു വ്യക്തി പരമായ ചില അസൗകര്യങ്ങൾ കാരണമാണ് ഈ പോസ്റ്റ്‌ വൈകിയത് .ക്ഷമിക്കുമല്ലോ .

എല്ലാ വായനക്കാർക്കും സഹ ബ്ലോഗ്ഗർമാർക്കും എന്റെയും ബാല്കണി 40 യുടെ പേരിലും ഹർദമായ പുതുവത്സര ആശംസകൾ !!!

97 comments:

  1. A single time watchable flick that makes us cringed to the seats.
    But yes abv avrg

    ReplyDelete
  2. വല്യ ഉപകാരം ( റിവ്യു ഇത്രയും വൈകിപ്പിച്ചതിനു...)

    ReplyDelete
  3. anna namichu,.. thangal sharikkum oru onnonnara mahan thanne

    ReplyDelete
  4. ha ha ha ha ha.........................rajave thankalku ee cinemeyekkal mikachathayi thonniya ee varsham irangiya 10 padangal parayu...........

    thankale njan kuttam paryunnilla oru 5 6 varshngalkku munpu njanum ingane ayirinnu,,,enikku meeshamadhavanekkal ishtapettathu
    thandavam ayirinnu..............................andhmaya tharadhanakondu kuzhaloothu nadathunnathu thankalanu!!!!!!!!!!!!!!!!!!!

    ReplyDelete
  5. ha ha ha ha ha.........................ee ciniemayekkeal mikcha ee varsham irangiya 10 film parayu......

    ReplyDelete
    Replies
    1. ഈ വർഷം അല്ല ലോകാരംഭം മുതൽ ഇതു പോലൊരു പടം ഇറങ്ങിയിട്ടില്ല പോരേ? (പടത്തിന്റെ പുതിയ പോസ്റ്ററിൽ മലയാളത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് കൂൾ ആയി എഴുതി വെച്ചിട്ടുണ്ട് !!!)

      Delete
    2. alla mosham padam thanne rajave....thankal ee varsham irangiya mikacha 10 padangal parayu

      Delete
    3. ഈ പടം കണ്ടപ്പോൾ എനിക്ക് ആകെ ആശയ കുഴപ്പം ആയിരുന്നു . ഇനി എനിക്കെന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടായിരിക്കുമോ ഈ പടം ഒരു ഭയങ്കര സംഭവം ആയി തോന്നാത്തത് എന്ന് .സത്യത്തിൽ ജയറാമിനെ പോലുള്ള ഒരു നടനെ വെച്ച് എടുക്കേണ്ട ഒരു ചിത്രം ആണ് എന്നാണ് എനിക്ക് തോന്നിയത് . എങ്കിൽ ഒരു പക്ഷെ കൂടുതൽ നന്നായേനെ . My wifes murder കണ്ടിട്ടുണ്ട് . പറഞ്ഞ അഭിപ്രായത്തോട് യോജിക്കു



      ithu ezhuthiyathu ningal thanneyano????

      Delete
    4. മുകളിൽ എഴുതിയത് മാത്രമല്ല ഈ പോസ്റ്റിൽ വന്ന സകല കമന്റ്‌ ഉം (harivg എന്ന പേരില് വന്നതും ഉൾപ്പെടെ) എഴുതിയതും മറുപടി എഴുതിയതും ഞാൻ തന്നെയാണ് പോരേ?

      Delete
    5. താങ്കൾ പറഞ്ഞതിൽ എനിക്ക് തെറ്റായി തോന്നിയ കാര്യങ്ങൾ
      1..ഒന്ന് ഈ സിനിമ ഈ വർഷത്തെ മോഹൻ ലാലിന്റെ മികച്ച സിനിമയല്ല ,,ഓരു 5 വർഷത്തെ മികച്ച 5 സിനിമകളിൽ ഒന്ന് തന്നെയാണ് ....
      2.നായകന് നേരെ സംശയം തോനനുള്ള കാര്യങ്ങൾ വിശദമായി സിനിമയിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ട്
      3.സിനിമ കണ്ടത് കൊണ്ട് അങ്ങനെ ഒരു ബുദ്ധി ഉണ്ടാകില്ല എന്ന് പറയാൻ താങ്കൾക്ക് എന്തെങ്കിലും അത്ഭുത കഴിവുണ്ടോ? മാത്രമല്ല നമ്മുടെ നായകന് ഒരു പാട് ജീവിത അനുഭവങ്ങൾ ഉണ്ട് ( എഡിസണ്‍ എന്ന scientist school dropout ആണ്)
      4.താങ്കൾ കുത്തിയിരിന്നു കണ്ടു പിടിച്ചിരിക്കുന്ന ഈ reasons ഏതെങ്കിലും ഈ സിനിമയുടെ അസ്വാധന്ത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയെന്നു എനിക്ക് തോനുന്നില്ല ...തിയേറ്റർ response അത് സൂചിപ്പികുന്നു...ഇനി അത് മുഴുവൻ antony കാശ് കൊടുത്തു വിട്ട ആൾകാർ ആണോ എന്നറിയില്ല...
      5.കുറ്റം പറയാൻ ആയി സിനിമ കാണാൻ പോകുന്നതിനെക്കാൾ അത് enjoy ചെയ്യാൻ പോകുക എന്നൊരു ഉപദേശവും നല്കുന്നു

      overall ഇത് ഒരു നല്ല സിനിമ തന്നെയാണ് ....ജനങ്ങള് ഇത് ഇഷ്ടപെടുന്നു എന്ന് താങ്കള്ക്ക് മനസ്സിലായോ???
      ഒരു സിനിമയുടെ വിധി തീരുമാനിക്കുന്നത്‌ അതിന്റെ സ്ക്രിപ്റ്റും സംവിധായകനും ആണ്...ഒരു നടന്റെ പേരില് സിനിമ കാണുന്നതും അതിന്റെ പേരില് വിമര്ശിക്കപെടുന്നതും ഒഴിവാക്കണം എന്ന് തന്നെ ഞാൻ ആഗ്രഹിക്കുന്നു ,,,ഒരു പക്ഷെ ഞാൻ പണ്ട് അങ്ങനെ തന്നെ ആയിരിന്നു ..മോഹൻ ലാൽ സിനിമകൾ ഒഴിച്ച് ബാക്കിയെല്ലാസിനമാകൾക്കും കുറ്റം പറയാൻ വേണ്ടി മാത്രം തിയേറ്റർ പോയിരിന്ന ഒരു ഭൂതകാലം എനിക്കും ഉണ്ടായിരിന്നു...താങ്കൾ അതിൽ നിന്ന്ര ക്ഷപെടാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

      Delete
    6. 1).ഒന്ന് ഈ സിനിമ ഈ വർഷത്തെ മോഹൻ ലാലിന്റെ മികച്ച സിനിമയല്ല ,,ഓരു 5 വർഷത്തെ മികച്ച 5 സിനിമകളിൽ ഒന്ന് തന്നെയാണ് ....

      എനിക്ക് അതിനോട് യോജിപ്പില്ല റോമൻസ് , സെല്ലുലോയിഡ് , ഷട്ടർ,ആമേൻ , മുംബൈ പോലീസ്, ലെഫ്റ്റ് റൈറ്റ് എന്നിവ ഒക്കെ ഈ വർഷം മാത്രം ഇറങ്ങിയ സിനിമകൾ ആണേ അപ്പോഴാണ് അഞ്ചു വർഷം ....... ഓരോരുത്തരുടെ വീക്ഷണം അല്ലാതെ എന്ത് പറയാൻ

      2) .നായകന് നേരെ സംശയം തോനനുള്ള കാര്യങ്ങൾ വിശദമായി സിനിമയിൽ തന്നെ വിശദമായി പറഞ്ഞിട്ടുണ്ട്

      അവിടെ പറഞ്ഞ കാര്യങ്ങളിലെ ലോജിക് ഇല്ലായിമ്മ യെ പറ്റിയാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് .

      3) സിനിമ കണ്ടത് കൊണ്ട് അങ്ങനെ ഒരു ബുദ്ധി ഉണ്ടാകില്ല എന്ന് പറയാൻ താങ്കൾക്ക് എന്തെങ്കിലും അത്ഭുത കഴിവുണ്ടോ? മാത്രമല്ല നമ്മുടെ നായകന് ഒരു പാട് ജീവിത അനുഭവങ്ങൾ ഉണ്ട് ( എഡിസണ്‍ എന്ന scientist school dropout ആണ്)

      ഈ പറയുന്ന ഭയങ്കര ബുദ്ധി എന്താണ് ? ഒരു നാട്ടിൻ പുറത്തു (തിരക്കേറിയ നഗരം ആണെങ്കിൽ പോട്ടെ ) ഒരാൾ പോലും നായകനോട് അന്ന് അല്ലല്ലോ പിറ്റേ ദിവസം അല്ലെ നിങ്ങൾ പോയത് എന്ന് ചോദിക്കുന്നില്ല . പോട്ടെ ഒരു കുറ്റം ചെയുന്ന ആരും ചെയുന്ന ഒരു അലിബി കണ്ടെത്തൽ അത് മാത്രമല്ലേ ഈ നായകന കാണിക്കുന്ന ഭയങ്കര ബുദ്ധി ? പിന്നെ എന്ന് രാത്രി മുതൽ നിങ്ങളെ കാണാതാകുന്നു എങ്കിൽ നാളെ രാവിലെ മുതൽ ഞാൻ ധ്യാനം കൂടാൻ പോയി എന്നത് കൊണ്ട് ഞാൻ എങ്ങനെ സംശയത്തിൽ നിന്ന് ഒഴിവാകും ? പിന്നെ ജീവിത അനുഭവങ്ങൾ ഉണ്ടെന്നു എവിടെ ആണ് പറയുന്നത് ? (ലാലേട്ടൻ അല്ലെ ഉണ്ടാകാതെ എവിടെ പോകാൻ ?) എന്നാൽ ജീവിതത്തിൽ ഒരിക്കൽ പോലും നിയമ തെറ്റിച്ചു ഒന്നും ചെയ്തിട്ടില്ല എന്നു നായകന പറയുന്നുമുണ്ട്

      4) താങ്കൾ കുത്തിയിരിന്നു കണ്ടു പിടിച്ചിരിക്കുന്ന ഈ reasons ഏതെങ്കിലും ഈ സിനിമയുടെ അസ്വാധന്ത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയെന്നു എനിക്ക് തോനുന്നില്ല ...തിയേറ്റർ response അത് സൂചിപ്പികുന്നു...ഇനി അത് മുഴുവൻ antony കാശ് കൊടുത്തു വിട്ട ആൾകാർ ആണോ എന്നറിയില്ല..

      അയ്യോ അനിയ ഇതൊന്നും ഞാൻ നീണ്ട കാലമായി ഗവേഷണം നടത്തി കണ്ടു പിടിച്ച രഹസ്യങ്ങൾ ഒന്നുമല്ല . ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ മാത്രമാണ് . പിന്നെ ഈ ലോകത്തിനു മുഴുവൻ ഈ സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമേ അല്ല .മുൻപ് പറഞ്ഞ പോലെ അനിയന്റെ കാശു മുതലായി എങ്കിൽ വളരെ സന്തോഷം . പക്ഷെ അത് കൊണ്ട് മാത്രം എന്റെ കാശു മുതലായി എന്ന് ഞാൻ സങ്കല്പ്പിച്ചു കൊള്ളണം എന്ന് പറയുന്നത് കഷ്ട്ടം അല്ലേ?

      5) കുറ്റം പറയാൻ ആയി സിനിമ കാണാൻ പോകുന്നതിനെക്കാൾ അത് enjoy ചെയ്യാൻ പോകുക എന്നൊരു ഉപദേശവും നല്കുന്നു

      ഇതു തന്നെയാണ് നമ്മുടെ സുപ്പർ താരങ്ങളും പറയുന്നത് ... അവരൊക്കെ എന്ത് അമേധ്യം തന്നാലും അത് സദ്യയായി കണ്ടു ആസ്വദിച്ച് അവര്ക്ക് ജയ് വിളിയും നടത്തി പോകുകക . നിർഭാഗ്യവശാൽ എനിക്ക് അത് ബുദ്ധിമുട്ടാണ് . എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല . അവരോടു എനിക്ക് വിരോധവും ഇല്ലാ.

      6) ഇത് ഒരു നല്ല സിനിമ തന്നെയാണ് ....ജനങ്ങള് ഇത് ഇഷ്ടപെടുന്നു എന്ന് താങ്കള്ക്ക് മനസ്സിലായോ???

      ജനങ്ങൾ ഇഷ്ടപെടുന്നോ എന്നത് എനിക്ക് വിഷയമല്ല . എനിക്ക് അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങൾ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് . യോജിക്കേണ്ടാവർക്ക് യോജിക്കാം വിയോജിക്കെണ്ടാവർക്ക് അതും ആകാം

      മോഹൻ ലാൽ സിനിമകൾ ഒഴിച്ച് ബാക്കിയെല്ലാസിനമാകൾക്കും കുറ്റം പറയാൻ വേണ്ടി മാത്രം തിയേറ്റർ പോയിരിന്ന ഒരു ഭൂതകാലം എനിക്കും ഉണ്ടായിരിന്നു...താങ്കൾ അതിൽ നിന്ന്ര ക്ഷപെടാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

      എവിടെ ലാൽ എന്നൊരു വ്യക്തിയോട് എനിക്ക് യാതൊരു വിരോധവും ഇല്ലാ. മറിച്ചു എന്റെ കാശു കളയുന്ന ചിത്രങ്ങൾ അത് സൈലെൻസ് ആയാലും , ഗീതാഞ്ജലി ആയാലും സിംഹാസനം ആയാലും , ശ്രിംഗാര വേലൻ ആയാലും എനിക്ക് ഏതൊക്കെ തന്നെ പറയുന്ന ഉണ്ടാകു

      പിന്നെ ജനങ്ങൾ ഇഷ്ട്ടപ്പെടുന്നു അഥവാ ആദ്യ ദിനങ്ങളിൽ ജനത്തിരക്കുണ്ടാകുക എന്നതാണ് നല്ല സിനിമയുടെ മാനദണ്ഡം എങ്കിൽ മലയാള സിനിമയിൽ ഏറ്റവും കുറഞ്ഞത്‌ കഴിഞ്ഞ രണ്ടു വർഷമായി നല്ല ചിത്രങ്ങൾ മാത്രം നല്ക്കുന്ന ഒരൊറ്റ നടനെ ഉള്ളു എന്ന് ഞാൻ കരുതുന്നു ദിലീപ് ദിലീപ് ദിലീപ് !!!!! :)

      Delete
    7. റോമൻസ് മികച്ച സിനിമയാണ് എന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ട്....എന്താണ് അതിൽ ഇത്ര മികച്ചു നിൽകൂനതു എന്ന് പറഞ്ഞാൽ കൊള്ളാം ,,,ഷട്ടർ അമേൻ എന്നിവ മികച്ച സിനിമകൾ തന്നെയാണ് ...പക്ഷെ താങ്കൾ എന്തൊക്കെ പറഞ്ഞാലും പറഞ്ഞില്ലേലും ലോക്പൽ, ladies and gentleman എന്നിവയൊക്കെ ചവറ സിനിമകൾ തന്നെയാണ് ..ഒരു സൂപ്പർ താരം പറഞ്ഞാലും ആരും അതൊക്കെ നല്ല സിനിമകൾ എന്ന് അംഗികരികില്ല ..പിന്നെ നിങ്ങള്ക്ക് അങ്ങനെ എന്തേലും തോനിയോ അതോ ഏതേലും സൂപ്പർ താരം നിങ്ങളോട് അമേധ്യം തിന്നാൻ പറഞ്ഞോ????പിന്നെ അവരൊക്കെ സൂപ്പർ തരാം അയതിണ്ടേ പിന്നിൽ ഒരു effort ഇല്ലേ മാഷെ !!താങ്കൾ അവരെ ഇങ്ങനെ puchikunnathu കൊണ്ട് പ്രത്യേകിച്ചു ഒരു ഗുണവും ഇല്ല,,കാരണം അവർ ആരും കഥ എഴുതി സംവിധാനം ചെയ്യുമെങ്കിൽ പറഞ്ഞാൽ പോരെ
      ഈ സിനിമ വളരെ നല്ല സിനിമയായി എനിക്ക് തോന്നി താങ്കൾ പറയുന്നപോലെ അത് അത് നന്നായി...താങ്കൾ ഇതും മോശം ആയി പറയുന്ന കാര്യങ്ങൾ ഇപ്പോളും മോശം ആയി തോനുന്നില്ല...ശരിക്കും ത്രില്ലടിപ്പികുന്ന ഒരു സിനിമാതന്നെയാണ് ഇത്...മുംബൈ പോലീസ് എന്ന സിനിമയിൽ പറയുന്ന കാര്യങ്ങൾ താങ്കള്ക്ക് ലോജിക് പ്രോബ്ലം തോനുന്നില്ല ...
      ഈ സിനിമ കണ്ട സാമന്യം എല്ലാ പ്രേക്ഷകരും കയ്യടിക്കുന്നത് അത് നല്ലതയതുകൊണ്ട് തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു....
      ഒരു ചോദ്യം കൂടി താങ്കള്ക് ഇ സിനിമ കണ്ടു കാശ് മുതലായില്ലേ ?
      10 സിനിമകൾ ഞാൻ ചോദിച്ചു 5 എണ്ണം പറഞ്ഞു അതിൽ തന്നെ റോമൻസ് എന്ന സിനിമ വരെ കയറി വന്നു..അതിലും മോശം ആണോ ദ്രിശ്യം

      Delete
    8. പിന്നെ ജനങ്ങൾ ഇഷ്ട്ടപ്പെടുന്നു അഥവാ ആദ്യ ദിനങ്ങളിൽ ജനത്തിരക്കുണ്ടാകുക എന്നതാണ് നല്ല സിനിമയുടെ മാനദണ്ഡം എങ്കിൽ മലയാള സിനിമയിൽ ഏറ്റവും കുറഞ്ഞത്‌ കഴിഞ്ഞ രണ്ടു വർഷമായി നല്ല ചിത്രങ്ങൾ മാത്രം നല്ക്കുന്ന ഒരൊറ്റ നടനെ ഉള്ളു എന്ന് ഞാൻ കരുതുന്നു ദിലീപ് ദിലീപ് ദിലീപ് !!!!! :)
      orikkalum alla...mayamohini,sringaravelan enne randu thara padangal enthokkeyo gimmics katti jayichu..athinde peril kure cinimakalku intial kitti....sathyamanu,,,lal,mammotty cinimakalku ippol athra intial collection illa but drisyam ithra valiya vijayam(thankal angeekarikumo ennariyilla) athinde murakil oru mouth publicity undu

      Delete
    9. ദൃശ്യം എന്ന ചിത്രം എന്ത് ചെയുന്നു എന്ന് അവകാശ പ്പെടുന്നോ (അതയിത് കാണികളെ ബോർ അടിപ്പിക്കാതെ കഥ പറഞ്ഞു തീർക്കുന്ന പരിപാടി ) അത് വൃത്തിയായി ചെയ്ത ഈ വര്ഷത്തെ ചിത്രമാണ് റോമൻസ് . കഴിഞ്ഞ വർഷത്തെ ഓർഡിനറി ആണ് റോമൻസ് എന്ന് ഞാൻ കരുതുന്നു

      പൊന്നനിയാ താങ്കള്ക്ക് ഈ ചിത്രം കണ്ടു ത്രിൽ അടിച്ചു എങ്കിൽ എനിക്കൊരു വിഷമവും ഇല്ല . എനിക്ക് അടിക്കാത്ത ത്രിൽ അടിച്ചതായി സങ്കല്പ്പിചോണം എന്ന് പറയുന്നതിലെ യുക്തിരാഹിത്യമാണ് മനസിലാകാത്തത്

      താങ്കൾ എപ്പോളും മറ്റു സിനിമകൾ, ഇതിലെ പ്രധാന നടൻ ഇവയിലൊക്കെ ചുറ്റി പറ്റി നില്ക്കുകയാണ് ഞാൻ പറയുന്നത് ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് അവതരണം എന്നിവയിൽ വന്ന പാളിച്ചകളെ പറ്റിയാണ്

      ഇനി ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം . പ്രാഞ്ചി യേട്ടൻ എന്ന ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നില്ല എന്ന് നിരവധി പേരുമായി തർക്കിച്ച കമന്റ്‌ കൾ താങ്കള്ക്ക് പുറകോട്ടു പോയാൽ കാണാൻ കഴിയും . ഒടുവിൽ കുറെ കാലത്തിനു ശേഷം രഞ്ജിത് തന്നെ പ്രസ്തുത സംഭവം പരസ്യമായി സമതിച്ചല്ലോ . ഇതും അത് പോലെ ഒക്കെയേ ഉള്ളു

      സുപ്പർ താരം (അത് ആരായാലും ) പടം ഇറക്കിയിട്ട്‌ ഇതു കൊള്ളില്ല എന്ന് പറയുമ്പോൾ തന്നെ ഇതു കാണാൻ വിളിച്ചോ എന്ന് ചോദിക്കുന്നത് ഞങ്ങളുടെ നാട്ടിൽ മുട്ടാപോക്ക് എന്നാണ് പറയുക

      Delete
    10. pattumenkil presidheekarikku
      payyan vanna divasam 2 nd
      kollapedunnathu 2nd night
      dhyanam 3 rd t
      avar dhyanathinu poyathu 4 am theeyathi
      varuthi theerthathu 3 am theeyathi ennanu
      .....
      ini ayale e casil prethiyakunnathu randu karyangal kondanu
      onnu car eduthathu lal anennulla karyam(3 rd 9 manikku)+makal campinu pankeduthathu....
      campinu pankeduthu ennullathinekkal important ayi police karku theliyikendathu ayal anu car eduthathu ennanu okay man...kuttam parayanayi kuttam parayaruthu
      cinima kandu ayalku bidhiyundakilla ennu paryunnathokke verum balishamanu
      school dropout aya ramanujan enn ale patti kettitundundo?
      4 classil schoolil ninnu purathaya edison anu bulb kandupidichathu....chodikku prekshaka engane engane,,,

      Delete
    11. പയ്യന് വന്നതും പോയതും ഒക്കെ അവിടെ നില്ക്കട്ടെ . എന്നായിരുന്നു യഥാര്ഥ ധ്യാനം (തീയതി ?) എന്നാണ് നായകനും കുടുംബവും ധ്യാന സ്ഥലത്ത് ശരിക്കും പോയത് ഇതു രണ്ടിനും മാത്രം ഉത്തരം പറയാമോ സഹോദരാ ?

      ഇയാളെ കേസിൽ പെടുത്താനുള്ള കാരണം മനസ്സിലായി . പക്ഷെ ഈ പറഞ്ഞ കാരണം കൊണ്ട് മാത്രം ഇയാളെ ഒരു prime suspect ആക്കുന്നത് സിനിമയുടെ വിശ്വസനീയതയെ ബാധിച്ചു എന്നാണ് എന്റെ അഭിപ്രായം . ഇയാളുടെ മകളും ആ പയ്യനും ആയി ഒരു പ്രശ്നവും ആ ക്യാമ്പിൽ വെച്ച് ഉണ്ടായിരുന്നില്ല . (മുൻപ് പറഞ്ഞത്‌ പോലെ ഫോട്ടോ എടുക്കുന്നത് പ്രശ്നം ആക്കുന്നത് ഈ കുട്ടി ആയിരുന്നു എങ്കിൽ പിന്നെയും ഭേദം ആയേനെ എന്ന് തോന്നുന്നു ) . പിന്നെ കാർ , ആ വഴിയിൽ അതേ കളർ കാർ ഉണ്ട് എന്ന് പറയുന്നുണ്ട് . കൂടെ നിന്ന ആർക്കും നായകനെ ആണോ കണ്ടത് എന്ന് ഉറപ്പില്ല . സഹദേവനും ആയി ഇയാൾക്ക് ഉള്ള ശത്രുത ആ നാട്ടിലെ എല്ലാവരും പറയുന്നുണ്ട് . ഏതൊക്കെ ആയിട്ടും ആശ ശരത് നായകന തന്നെ ആണ് കുറ്റവാളി എന്നതിൽ ഉറച്ചു നില്ക്കുന്നു ( ആ ട്രെയിനിംഗ് ഒരു സംഭവം തന്നെ !!!!!)

      Delete
    12. "lal,mammotty cinimakalku ippol athra intial collection illa"

      കുറ്റം നമ്മുടെ തന്നെ സംശയമില്ല

      "mayamohini,sringaravelan enne randu thara padangal enthokkeyo gimmics katti jayichu..athinde peril kure cinimakalku intial kitti"

      പറഞ്ഞു വരുമ്പോൾ അത് തന്നെ ആണല്ലോ ഈ ചിത്രത്തിനും കുറഞ്ഞത്‌ ഇതു വരെ എങ്കിലും സംഭവിചു കൊണ്ടിരിക്കുന്നത്

      Delete
    13. ...cinima onnukudi kandu.....karanam thankalude samshayangal enikkum doubt undakki...thanks 4 that,,,,,ഞാൻ വിചാരിച്ചു വെച്ചതും തെറ്റാണു....താങ്കൾ അങ്ങനെ പറഞ്ഞപ്പോൾ ആലോചിച്ചതാണ്,,,അപ്പോൾ തെറ്റി പോയി....വീണ്ടും ഒന്നുകൂടി കണ്ടു
      ധ്യാനം 2 അം തീയതി തന്നെ ആയിരിന്നു......
      പയ്യന് വരുന്നതും കൊല്ലപെടുന്നതും രണ്ടാം തീയതി
      ലാൽ കാറെടുത്ത് പോകുന്നത് 3 അം തീയതി,,,തെളിവുകള ഉണ്ടാകുന്നു അന്ന് തന്നെ
      ആ തെളിവുകൾ യാത്രയുടെ രണ്ടാമത്തെ ദിവസത്തെ തെളിവുകൾ ആണ്
      thats മീൻസ്‌ അവർ വരുത്തി തീർകുന്നതു അവർ രണ്ടാം തീയതിയും 3 അം തീയതിയും അവിടെ ഇല്ല എന്ന് തന്നെയാണ്..യാത്ര പോകുന്നത് 4 ഉം 5 ഉം തീയതികൾ ..അതിൽ 5 അം തീയതയിലെ ബില്ലുകൾ 3 ആം തീയതിയുമായി രേപ്ലസ് ചെയ്യുന്നു...apppol 2 അം തീയതിയും 3 ആം തീയതിയും ഇല്ല അപ്പോൾ ഒട്ടും പ്രോബ്ലം ഇല്ലല്ലോ????
      പിന്നെ പോലിസ്കർ ഇൻസ്പെക്ടർ സഹിതം അവരുടെ മൊഴികൾ കേട്ട് അവരെ സംശയിക്കുന്നുണ്ട് ...അവരെ ഇപ്പോളും സംശയിക്കുന്നു...അവരെ സംശയത്തിൽ നിന്ന് ഇതുവരെ ഒഴിവാക്കപ്പെട്ടിട്ടില്ല തെളിയിക്കാൻ പറ്റിയിട്ടില്ല....പിന്നെ മറ്റൊരു ശത്രുവിനെ പറ്റിയോ അങ്ങനെ ഒരു അനേഷണം നട്ത്തിയിട്ടില്ലന്നോ ഒന്നും പറയാൻ ഞാൻ ആളല്ല,,ദിവ്യ ദൃഷ്ടി ഇല്ല...ഇത് ലാൽ family സിനിമയാണ്..പോലിസ്കാരുടെ അന്വേഷണ സിനിമ യല്ല....അല്ലേല അയാൾ ആദ്യമായി ചെയ്യുന്ന ഒരു തെറ്റാണു എന്ന് വിശ്വസിച്ചുടെ ഇത്രയൊക്കെ ആലോചിച്ചു പ്രോബ്ലം കണ്ടുപിടിച്ചു എന്തിനാ മാഷെ വെറുതെ.....ഇത് നല്ലൊരു സിനിമ തന്നെയാണ് എനിക്ക് കാശ് രണ്ടു pravisyavum ശരിക്കും മുതലായി...താങ്കള്ക്ക് മുതലയില്ല ഒകായ്‌....പക്ഷെ ഇത് മോശം സിനിമയാണ് എന്ന് angikarikkan ബുദ്ധി മുട്ടുണ്ട്....അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്..ലോക്പലിനെ കുറിച്ചോ?ഗീതന്ജലിയെ കുറിച്ചോ വീണ്ടും എഴുതികകൊളു പക്ഷെ വല്ലപ്പോഴും വരുന്ന നല്ല സിനിമകളെ ഇങ്ങനെ കൊല്ലരതു

      Delete
    14. hari.v.g...pinne e mobailil video undanki blackmail cheyuunnathu okke cheyyunnathu akila loka kuttavalikalonnumalla...athinu orupad example nammude samoohathil thanneyundu,,,,

      Delete
    15. hari.v,g----is drisyam a successful film?????am waiting for your replay!!!
      ippol enkilum thankalku manasilayille thankalude problems...urangi film kandathu thankal anu... ഒരു നാട്ടിൻ പുറത്തു (തിരക്കേറിയ നഗരം ആണെങ്കിൽ പോട്ടെ ) ഒരാൾ പോലും നായകനോട് അന്ന് അല്ലല്ലോ പിറ്റേ ദിവസം അല്ലെ നിങ്ങൾ പോയത് എന്ന് ചോദിക്കുന്നില്ല ...oru karyam njan chodikkatte thankalodu njan kazhinja masam 10 theeyathi evedeyanu ennu chodichal paryan pattumo????ennodu chodichal ottayadikku parayan pattilla,,,kure alochikkanam....chilappol parayan pattiyekkum,,anganeyullavar vere oral evedeyo poya date orthirikunnathu engane...aniyan cinima poyi onnude kanu..tvm anu veedu enkil adutha thursady vareyulla sreekumar balcony ticket reserved anu!!!!!!!!!!!

      Delete
    16. അപ്പോൾ അനിയനു അറിയേണ്ടത് ഈ ചിത്രം വിജയമാണോ എന്നാണോ ? (അതാണല്ലോ ഓരോ ലാൽ ആരാധകരുടെയും ആധിയും )

      ഒന്ന് പറഞ്ഞോട്ടെ ഈ ചിത്രം ഇനി കിലുക്കം പോലെ ഒരു ഭയങ്കര വിജയം ആയാലും ലോക്പാൽ പോലെ പൊട്ടിയാലും എനിക്കൊന്നുമില്ല
      മുൻപ് പറഞ്ഞ പോലെ റന്ൻ ബേബി റന്ൻ എന്ന ഊതി പെരുപ്പിച്ച വിജയത്തിന്റെ പേരിൽ നമ്മൾ മലയാളികള് എന്തൊക്കെ സഹിച്ചു (ഇതു പോലെ അതും ഒരു ശരാശരി പടം മാത്രം ആയിരുന്നു ) ഇനി എന്തൊക്കെ കാണണം ആവോ ?

      oru karyam njan chodikkatte thankalodu njan kazhinja masam 10 theeyathi evedeyanu ennu chodichal paryan pattumo?

      ഒരു നാട്ടിൻ പുറത്തു (തിരക്കേറിയ നഗരം ആണെങ്കിൽ പോട്ടെ )....ഇതിൽ അതിനുള്ള ഉത്തരം ഉണ്ടെന്നു ഞാൻ കരുതുന്നു . നമ്മളൊക്കെ നഗരത്തിൽ ജീവിക്കുന്നത് കൊണ്ടാണ് അതിനു കഴിയാത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു .

      ഇയാളെ സംശയിച്ചു തുടങ്ങിയാൽ അര മണിക്കൂറിനകം തെളിയുന്ന കേസ് ആണ് എങ്ങനെ വലിച്ചു നീട്ടി ത്രിൽ അടിപ്പിച്ചു കൊല്ലുന്നത്

      Delete
  6. thankalude adress parayumo?????????

    ReplyDelete
    Replies
    1. അയ്യേ അയ്യേ ... മോശം മോശം !!!!

      Delete
    2. 3. "ഈ ആലുവ പോലിരിക്കുന്ന ലാലേട്ടനെ കണ്ടാൽ ഉറപ്പല്ലേ അധ്വാനിയായ ഒരു മനുഷ്യൻ എന്ന് ആരും പറയും". ഇത് പ്രേക്ഷകന്റെ ഉത്തരവായി കണ്ട് കൃഷി ചെയ്യുന്നവർ എല്ലാം വെയിലത്ത് നിന്ന് കരിവാളിക്കണം എന്നും മെലിഞ്ഞിരിക്കണം എന്നും അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് 6 ഏക്കർ കൃഷി ഒറ്റയ്ക്ക് ചെയ്യുന്ന കൂടുതൽ സമയവും കേബിൾ ടി വി ഓഫീസിൽ ഇരിക്കുന്ന കർഷകർ. എനിക്കിത്രയൊക്കെ പറ്റൂ പ്രേക്ഷകാ... എന്റെ നാട്ടിൽ ഏകദേശം ഇതുപോലെ ഉള്ള ഒരു കൃഷിക്കാരൻ ചേട്ടൻ ഉണ്ട്. പുള്ളിയോടു ഞാൻ പ്രത്യകം പറഞ്ഞേക്കാം കേട്ടോ...
      4. "ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാത്ത ആൾ എങ്ങനെ ഒക്കെ ചെയും. പക്ഷെ ഒരു പിഴവും വരാതെ എല്ലാം ചെയുന്നതിൽ ആണ് ആ സിനിമയുടെ വിശ്വാസ്യത നഷ്ട്ടപ്പെടുന്നത് ". അത് പോയിന്റ്. ആ കാര്യത്തിൽ ഒരു ചെറിയ വിശ്വാസക്കുറവ് തോന്നും. പടത്തിന്റെ അവസാനം "ദൈവവും നമ്മുടെ കൂടെ ഉണ്ടായിരുന്നു" എന്ന് ഒരു വരി കൂടി ജൊർജൂട്ടി റാണി യോട് പറഞ്ഞിരുന്നെങ്കിൽ ഈ സംശയവും തോന്നില്ലായിരുന്നു. എങ്കിൽ പോലും അവസാനം വരെ തന്റെ പ്ലാൻ പോലെ നടക്കുമോ എന്ന് പൂർണമായും വിശ്വാസം ഇല്ലാതെ ഇരിക്കുന്ന അയാളുടെ സംസാരവും ഒരിക്കലും ഭാര്യയെയും മക്കളെയും ജയിലിൽ കയറ്റില്ല എന്ന് അയാള് പറയുന്നതും ഈ സാഹചര്യം സാധൂകരിക്കുന്നുണ്ട്. പിന്നെ അതും പോരെങ്കിൽ ജിത്തുവിനെ ഇനി കാണുമ്പോൾ മുഖത്തു നോക്കി ഒന്ന് കൊഞ്ഞനം കുത്തിയേക്ക് പ്രേക്ഷകാ... അയാളെ അങ്ങനെ വിട്ടാ പറ്റില്ലല്ലോ... ക്ഷീരാമുല്ലൊരകിടിൻ ചുവട്ടിലും ചോര തന്നെ പ്രേക്ഷകന് കൌതുകം. അല്ലെ?

      Delete
    3. 5. "ഷാജോണ്നു തന്നെ ഒരു മഞ്ഞ കാറിൽ കയറി പോയി എന്നല്ലാതെ നമ്പർ ഒക്കെ അത് തന്നെ അന്നോ എന്ന് ഉറപ്പില്ല .ഏതൊക്കെ ആയിട്ടും ഐ ജി ലാലേട്ടനെ തന്നെ സംശയിക്കണം എങ്കിൽ അതിനു നല്ലൊരു കാരണം വേണം അത് ഇല്ലാതാകുന്നതാണ് ഇവിടുത്തെ പ്രശ്നം എന്നാണ് പറയാൻ ശ്രമിച്ചത് ". പ്രിയ പ്രേക്ഷക രാജാവേ... ആ പയ്യൻ ആ നാട്ടിൽ മിസ്സിംഗ് ആയ ദിവസം ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവ് ഉണ്ട്. പിന്നെ ആകെ IG ക്ക് വിശ്വസിക്കവുന്നത് ഷാജോണ് പറയുന്നത് മാത്രം ആണ്. കാരണം അവരുടെ പക്കൽ വേറെ തളിവില്ല. ഷാജോണ് വളരെ ശക്തമായി ആയി അത് ഉന്നയിക്കുന്നു. അത് മുഖവിലയ്ക്ക് എടുത്ത് IG ജോര്ജൂട്ടിയേം കുടുംബത്തെയും ചോദ്യം ചെയ്യുന്നു. ആ ചോദ്യം ചെയ്യലിൽ തന്നെ പോലീസിന് അവരെ സംശയം തോന്നുന്നു. പിന്നെ അങ്ങോട്ട് ഷാജോണിന്റെ വാക് മാത്രമല്ല trained ആയ ഒരു പോലീസ് ഉധ്യോഗസ്ഥയുടെ വിവരം കൂടി ഉണ്ട്. ബാകി പ്രേക്ഷകൻ ഒരു 5 പ്രാവശ്യം കൂടി പടം കാണുമ്പോൾ മനസിലാകും. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ, കുറ്റം മാത്രം പറയാൻ ഇരിക്കുന്ന പ്രേക്ഷകൻ ഒരു പ്രാവശ്യം കുറ്റപ്പെടുത്താൻ പറയും ജോര്ജൂട്ടി എങ്ങനെ കൃത്യമായി പ്ലാൻ നടപ്പിലാക്കി എന്ന്. പിന്നെ ചോദിക്കും ജോര്ജൂട്ടി നടപ്പിലാക്കുന്ന പ്ളാനിൽ IG ക്ക് എങ്ങനെ സംശയം തോന്നും എന്ന്. അല്ല പ്രേക്ഷകാ, അറിയതോണ്ട് ചോദിക്കുവാ കുറച്ച് ബുദ്ധിപരമായി എന്തെങ്കിലും ഒക്കെ താങ്കൾ അല്ലാതെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ പ്രത്യക തരം കടി വല്ലതും ഉണ്ട്ടകുന്നുണ്ടോ? പ്രത്യേകിച്ച് ഈ പിന്നാമ്പുറത്തോ മറ്റോ? അല്ല ഒരുവിധം ലൂപ് ഹോള്സ് അടച്ച് വൃത്തിയുള്ള ഒരു പടം കണ്ടാലും എന്തോ ഒരു ചൊറിച്ചില് പോലേ ?

      പിന്നെ പ്രിയ പ്രേക്ഷകാ... താങ്കൾക്ക് പടം ഇഷ്ടപ്പെട്ടു കാണില്ല... അതിൽ സങ്കടം ഉണ്ടാകും. ഇനി ഈ സങ്കടം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ ഒരു സൂത്രം പറയാം, പടം കാണാൻ പോകുന്നതിനു മുൻപ് കണ്ടവരോട് ചോദിക്കണം തലച്ചോറ് ഉപയോഗിക്കേണ്ടി വരുമോ അനിയാ... എന്നാ എനിക്ക് പറ്റില്ല... എനിക്ക് ചൊറിയാൻ പറ്റുന്ന വല്ല പടവും വേണം. അല്ലെങ്കിൽ റൊമാൻസ് പോലുള്ള ലോക ക്ലാസിക് ആയിരിക്കണം.

      പിന്നെ ഈ പടം ശരിക്ക് മനസിലാകണം എങ്കിൽ ഒരു 8 പ്രാവശ്യം കൂടി ആ പടം ഒന്ന് കണ്ടേക്കു. എന്നിട്ടും മനസിലാകുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ടോളൂ... ചൊറിച്ചിലിനുള്ള വല്ല മരുന്നും വാങ്ങാൻ.

      ഞാൻ ഈ പറഞ്ഞതൊക്കെ "പ്രേക്ഷകന്January 2, 2014 at 7:58 AM" ന് ഉള്ള മറുപടിയാണ്. പ്രേക്ഷകന്റെ റിവ്യൂ വിനെ പറ്റി എഴുതണം എന്ന് ഉണ്ട്. പക്ഷെ സമയം ഇല്ല അനിയാ. അതുകൊണ്ടാ..

      പിന്നെ ഒരു കാര്യം കൂടി പറഞ്ഞ് നിർത്തട്ട. ഈ പടത്തിൽ താങ്കൾ പറഞ്ഞതൊന്നും അല്ലാത്ത ഒന്ന് രണ്ടു പ്രശ്നങ്ങൾ ഉണ്ടു് . പടത്തെ സത്യസന്ധമായും ചൊറിച്ചിൽ ഇല്ലാതെയുംഒരു 3 പ്രാവശ്യം എങ്കിലും കണ്ടാൽ അത് എന്താണെന്ന് ചിലപ്പോൾ മനസിലാകും. വേണമെങ്കിൽ ശ്രമിക്കാം. അല്ലെങ്കിൽ ഇതുപോലെ പൊട്ടൻ വെടി കണ്ടതുപോലെ പടവും കണ്ട് റിവ്യൂ വും എഴുതി നടക്കാം.

      Happy NewYear

      Delete
    4. 3) മുൻപ് പറഞ്ഞതാണ്‌ ആവർത്തനം കഷമിക്കുക കുട്ടപ്പൻ എന്നോ പാപ്പച്ചൻ എന്ന് പേരുള്ള ഒരാൾക്ക് ഭാരതീയ സേനയിൽ ചേരാനോ ഒരു കമാൻഡോ ആകണോ ഒരു നിയമ തടസവും ഇല്ല എന്നിരിക്കെ . ഒരു സിനിമയിൽ ഒരു നിർണായക സമയത്ത് ഇനി ഇവിടെ എന്തെങ്കിലും ചെയ്യാൻ കമാൻഡോ പാപ്പച്ചൻ \ കുട്ടപ്പൻ നു മാത്രമേ കഴിയു എന്ന് പട്ടാള മേധാവി പറയുന്ന രംഗം ഒന്ന് ആലോചിച്ചു നോക്കു . അത് പോലെയാണ് ഇവിടെ താങ്കൾ പറഞ്ഞ കാര്യം എന്ന് എനിക്ക് തോന്നുന്നു

      4)ഇനി ദൈവത്തെ കൂടി വലിച്ചിടാത്ത കുഴപ്പം മാത്രമേ ആ ചിത്രത്തിന് ഉള്ളു എന്ന് വിശ്വസിക്കുന്നില്ല കഷമിക്കുക

      Delete
  7. ഈ പടം കണ്ടപ്പോൾ എനിക്ക് ആകെ ആശയ കുഴപ്പം ആയിരുന്നു . ഇനി എനിക്കെന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ടായിരിക്കുമോ ഈ പടം ഒരു ഭയങ്കര സംഭവം ആയി തോന്നാത്തത് എന്ന് .സത്യത്തിൽ ജയറാമിനെ പോലുള്ള ഒരു നടനെ വെച്ച് എടുക്കേണ്ട ഒരു ചിത്രം ആണ് എന്നാണ് എനിക്ക് തോന്നിയത് . എങ്കിൽ ഒരു പക്ഷെ കൂടുതൽ നന്നായേനെ . My wifes murder കണ്ടിട്ടുണ്ട് . പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു

    ReplyDelete
  8. Nadukakdalil chennalum NAAYA nakiiye kudikku..athu pole ee review ezthiyavanum...kuttamparayaan matre ariyu

    ReplyDelete
  9. ഓണ്‍ലൈനില്‍ വന്ന ഒരു വിധം നിരൂപണങ്ങളെല്ലാം വായിച്ചു താങ്കളുടെതിനായി കാത്തിരിക്കുകയായിരുന്നു, എനിക്കുറപ്പുണ്ടായിരുന്നു താങ്കളുടെ വിലയിരുത്തല്‍ ഇങ്ങനെ തന്നെ ആയിരിക്കുമെന്ന്...

    ReplyDelete
    Replies
    1. ഈ ചിത്രം താങ്കൾ കണ്ടു എങ്കിൽ ദയവായി ഞാൻ പറഞ്ഞതിൽ ശരി അല്ലാത്തത് എന്തെങ്കിലും ഉണ്ടോ (അതയിത് ഞാൻ പെരുപ്പിച്ചു പറയുന്നത് ) എന്ന് പറയുക

      Delete
  10. നിങ്ങളാണ് നമ്മ പറഞ്ഞ നടൻ ഇനി താങ്കൾ ഈ പണിക്കു വരരുത് അപേക്ഷ ആണ്‍

    ReplyDelete
  11. ഇങ്ങനെ കാടടച്ചു തല്ലിയിട്ടു എന്താ കാര്യം അനിയാ ? എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ അത് എവിടെ ആണ് എന്ന് പറയുന്നതല്ലേ നല്ലത് ?

    ReplyDelete
  12. ഒരു ചെറിയ ഗ്രാമർ ചൂണ്ടിക്കാട്ടുന്നു; ബ്ലോഗ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടുതൽ നന്നാവാനായിട്ടാണ്. ഹാർദവമായ ആശംസകളല്ല, ഹാർദമായ ആശംസകൾ. ഹാർദം ആണ് ശരി. Thanks.

    ReplyDelete
  13. Jayaram aayirunnu hero enkil ee vaiki vanna review vayikkan polum aale kittillayirunnu.. :-P
    Make-up prasnangal enikkum thoniyirunnu.. but didn't mind..
    Karanam 50 padamedutha anthikkad vare ore achil varthedutha padangal padachu vidumbol verum 4 padathinte experiencil itrayenkilum oppichallo..
    Pinne lalettante karyathilum far more than expected..

    ReplyDelete
  14. 1.രണ്ടാം തിയതി ആണ് ആ ചെക്കന്‍ വന്നത്. അന്ന് രാത്രി കൊന്നു. മൂണിന് കുഴിച്ചിട്ടു. നാലിനും അഞ്ചിനും പോയി "ദൃശ്യം" ഉണ്ടാക്കി. അത് കൊണ്ട് തന്നെ രണ്ടിനും മൂനിനും അവടെ ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അവര്ക് അതില്‍ പങ്കില്ല എന്ന് തന്നെ സമര്തിക്കം എന്നാണ് എന്റെ വിശ്വാസം.

    2. പിന്നെ, അവരെ സംശയം തോന്നാന്‍ കാരണം കാറില്‍ കണ്ടു എന്ന് മാത്രമല്ല. അത് ഒരു നല്ല കാരണം മാത്രം. മറ്റു കാരണങ്ങള്‍, രാജകാട് എന്നാ സ്ഥലം ഇല ആണ് ആ ചെക്കന്റെ അവസാനത്തെ കാള്‍, റേഞ്ച് ഒക്കെ വന്നത്. അവടെ അവനു വേറെ ആരെയും പരിചയം ഉള്ളതായും കാണുനില്ല. ലാലേട്ടന്റെ മകളുടെ കൂടെ ക്യാമ്പ്‌ നു പോയടയും തെളിവ് ലഭിച്ചു. പിന്നെ ആശ ശരത് പറയുന്നപോലെ പോലീസെ നു ചിലപ്പോ തോന്നുമായിരിക്കും, പടിപ്പിച്ചു പരയിപികുന്നതാണോ അല്ലയോ എന്ന്.

    3. പിന്നെ മലയോര കര്‍ഷകന്‍ എന്ന് പറഞ്ഞാല്‍ ഒത്തിരി കറത്ത് കരിവളികതോന്നും ഇല്ല. വെല്ലോ റബ്ബര്‍ വെട്ടാന്‍ ഒക്കെ അല്ലെ. പിന്നെ ഇപ്പൊ കൂടുതലും അങ്ങേരു ഓഫീസി ഇല തന്നെ ഇരിക്കുവല്ലേ. അഞ്ചു അഞ്ചര എകര്‍ സ്ഥലവും ഉണ്ട്. അതൊക്കെ പണിയാന്‍ വേറെ പനികാരന്‍ ഉണ്ടാക്കും. പിന്നെ, ഇടക് തൊടുപുഴ ഒക്കെ പോകുന്നടല്ലേ, മീന ത്രെഡ് ചെയ്തും കാണും.

    4. നിയമവിരുതമായി ഒന്നും ചെയ്യാത്ത ആളുകള്‍ ഒത്തിരിപേര് ഉണ്ട്. സാധാരനകര്‍ ഒക്കെ അങ്ങനെ തന്നെ ആണ്. പിന്നെ അതി ബുതിപരമായി എന്തേലും ചെയ്തോ? ഒരു സടരനകാരന് ചെയ്യാന്‍ സാധികുന്നത്തെ ചെയ്തോല്ല് എന്നാണ് എന്റെ വിശ്വാസം (എന്നെ രക്ഷികട്ടെ). അവനെ കൊന്നത് രണ്ടാം തിയതി ആയതു കൊണ്ട് രണ്ടിനും മൂനിനും അവടെ ഇല്ല എന്ന് വരുത്തി തീര്‍ത്തു. ശവം മാറ്റി കുഴിച്ചിട്ടു. ഏഷ്യാനെറ്റ്‌ നോട് വരന്‍ പറഞ്ഞു, എല്ലാരോടും രണ്ടാം തിയതിയും മൂനാം തിയതിയും ആണ് എന്ന് പറഞ്ഞു, മൂനാം തിയതി എല്ലാടത്തും പോയി ബില്‍ എടുത്തു, മാറ്റി മാറ്റി ചോദിക്കും എന്ന് പിള്ളേരോട് പറഞ്ഞു. സാദാരണ ഒരു മലയാള സിനിമയില്‍ കുറ്റം കണ്ടു പിടിക്കുന്ന വഴികള്‍ ആണ് ഇതൊക്കെ. പിന്നെ അതില്‍ പറയുന്നതുപോലെ തന്നെ നുണ പരിശോദന ഒന്നും പറ്റില്ല. കാര്‍ കൊണ്ടോയി ഇടുന്നതും പല സിനിമകളില്‍ കാണുന്നപോലെ തന്നെ.

    5. പിന്നെ ഐ ജി കു ഷാജോണ്‍ പറയുന്നാട് കുറച്ചു കൂടി വിശ്വാസം ഉണ്ടാകും. അന്നേ ദിവസം തന്നെ ആണ് കണ്ടത് എന്നും പറഞ്ഞുവല്ലോ. കാര്‍ ഉം കിട്ടി അടുത്ത് തന്നെ.

    പിന്നെ, താങ്കളുടെ മനശാസത്രം കീറി മുറിക്കാന്‍ ഒന്നും വരുനില്ല. മോഹന്‍ലാല്‍ ന്റെ തന്നെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്ന് പറയാവുന്ന ഒരു ചിത്രം തന്നെ ആണ് ഇത് (അങ്ങേര്‍ക് അത്രക് അഭിനയിക്കാന്‍ ഇല്ലങ്കില്‍ കൂടിയും. മണിചിത്രതാഴില്‍ ഉം അത്രക്ക് ഒന്നും ഇല്ലാലോ അങ്ങേര്‍ക്കു ചെയ്യാന്‍). പിന്നെ താങ്കള്‍ക്ക് റോമന്‍സ് ഒക്കെ ആയിരിക്കാം ഇഷ്ടപെട്ടത്. അതില്‍ കുറ്റം ഒന്നും പരയുനില്ല. പക്ഷെ മേമറീസ് ഇഷ്ടപെട്ടിടു ഇത് അത്രക് അങ്ങ് ഇഷ്ടപെടാത്തത് നിരാശപെടുത്തുന്നു. (അതില്‍ എത്ര കുറ്റങ്ങള്‍ കണ്ടുപിടികണം!!). നമ്മള്‍ കുറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ വേണ്ടി മാത്രം ഒരു സിനിമ കണ്ടാല്‍ അത് അത്രക്ക് ഇഷ്ടപെടില്ല. (മേമ്മോരീസ് കണ്ടപ്പോള്‍ എനിക്ക് സംഭവിച്ചതും അത് തന്നെ.) പ്രിത്വിരാജ് നെ പോക്കുന്നത് കുറക്കുകയും മമ്മു-ലാല്‍ നെ "അനവിശമായി കുറ്റം പറയുന്നതും കുരചിരുനെങ്കില്‍ നന്നായിരുന്നു. താങ്കളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ഒരു "പ്രേക്ഷകന്റെ" രോദനം ആണ്(ഞാന്‍ വായികണം എന്ന് അങ്ങയിക്ക് ഇല്ല എന്ന് എനിക്കറിയാം. പക്ഷെ നിങ്ങളുടെ ഈ രണ്ടു category ഒഴിച്ച് ബാകി എല്ലാം വളരെ നല്ലതാണു. സൈലെന്‍സ്, ഗീതാഞ്ജലി മുതലായ റിവ്യൂ ഒക്കെ ഇഷ്ടപെട്ടതാണ് എന്ന് പറഞ്ഞുകൊള്ളട്ടെ)

    Paadupetta malayalathil type cheyyunathu. spelling correct cheythu kshama nashichu. sadaram kshamikuka

    ReplyDelete
    Replies
    1. 1) ഷിജു ദൃശ്യം ഉണ്ടാക്കാനാണോ ശ്രമിക്കുന്നേ? ഒന്നാം തിയതി രാത്രി ( വാദത്തിനു വേണ്ടി ഒന്നാം തിയതി രാത്രി 12 കഴിഞ്ഞാൽ 2 ആയി എന്ന് സമ്മതിക്കാം ) പയ്യൻ ലാലേട്ടന്റെ മോളെ പീഡിപ്പിക്കാൻ വരുന്നു . രണ്ടാം തീയതി രാവിലെ ലാലേട്ടൻ കാർ കൊണ്ട് കളയുന്നു . പിന്നെ ബിൽ , ടിക്കറ്റ്‌ മുതലായവ ശേഖരിക്കുന്നു .രാത്രി തിരിച്ചെത്തുന്നു . പിറ്റേന്ന് (3 rd നു ) രാവിലെ കുടുംബ സമേതം രണ്ടാം തീയതി ഉണ്ടായിരുന്ന ധ്യാനം കൂടലിന് എന്ന് പറഞ്ഞു പോകുന്നു . എന്റെ ചോദ്യം ഈ പയ്യന്റെ അവസാന കാൾ ഒന്നാം തീയതി രാത്രി ആണെന്നിരിക്കെ രണ്ടാം തീയതി രാവിലെ സ്ഥലം വിട്ടു എന്ന് പറയുന്ന ലാലേട്ടൻ എങ്ങനെ നിരപരാധി ആകും ?

      2) ലാലേട്ടനെ സംശയിക്കരുത്‌ എന്നല്ല പറഞ്ഞത് . ഒന്നാമത് ലാലേട്ടന്റെ മകളും പയ്യനും തമ്മിൽ ഒരു ക്യാമ്പിൽ പങ്കെടുത്തു എന്നതല്ലാതെ പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ല . ഫോട്ടോ എടുക്കുന്നത് എതിര്ക്കുന്നത് പോലും മറ്റൊരു കുട്ടിയാണ് . ഇനി ഇവിടെ വന്നു എങ്കിൽ തന്നെ അവിടെ വെച്ച് ഇത്രയും തരികിട ഉള്ള ഒരു പയ്യന് വേറെ ശത്രുക്കൾ ഉണ്ടാകാനും അവരെ സംശയിക്കാനും ഉള്ള ഒരു സാധ്യതയും ഇല്ല എന്നാണോ ? വളരെ നല്ലത് !!!

      3) അയ്യോ ലാലേട്ടനെയും മീനയും കറുത്ത് കരുവാളിപ്പിച്ചു ഇറക്കണം എന്നല്ല പറഞ്ഞത് ഈ ചിത്രത്തിലും മാടമ്പി എന്ന ചിത്രത്തിലും ലാലേട്ടന്റെ രൂപത്തില എന്താണ് വ്യത്യാസം ? ( ഒന്ന് പണം പലിശക്ക് കൊടുത്തു ജീവിക്കുന്ന ഒരാളും മറ്റേതു സ്വന്തം അധ്വാനം കൊണ്ട് ( മണ്ണിനോട് മല്ലടിച്ച് ... എന്ന് പറയുന്ന കേരള കോണ്‍ഗ്രസ്‌ ലൈൻ !!!) ദപ്പെട്ട നിലയിൽ എത്തിയ ഒരാളും ആണെന്ന് ഓർക്കണേ ). ഈ ആലുവ പോലിരിക്കുന്ന ലാലേട്ടനെ കണ്ടാൽ ഉറപ്പല്ലേ അധ്വാനിയായ ഒരു മനുഷ്യൻ എന്ന് ആരും പറയും

      4)ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാത്ത ആൾ എങ്ങനെ ഒക്കെ ചെയും പക്ഷെ ഒരു പിഴവും വരാതെ എല്ലാം ചെയുന്നതിൽ ആണ് ആ സിനിമയുടെ വിശ്വാസ്യത നഷ്ട്ടപ്പെടുന്നത്

      5)ഷാജോണ്‍ എന്നയാളിന് നായകനോടുള്ള വിദ്വേഷം ആ നാട്ടുകാര മുഴുവൻ സാക്ഷ്യപ്പെടുത്തുന്നു . അയാളുടെ കൂടെ അവിടെ ഉണ്ടായിരുന്നവർക്ക് ഈ കാര്യത്തിൽ ഉറപ്പില്ല . ഷാജോണ്‍നു തന്നെ ഒരു മഞ്ഞ കാറിൽ കയറി പോയി എന്നല്ലാതെ നമ്പർ ഒക്കെ അത് തന്നെ അന്നോ എന്ന് ഉറപ്പില്ല .ഏതൊക്കെ ആയിട്ടും ഐ ജി ലാലേട്ടനെ തന്നെ സംശയിക്കണം എങ്കിൽ അതിനു നല്ലൊരു കാരണം വേണം അത് ഇല്ലാതാകുന്നതാണ് ഇവിടുത്തെ പ്രശ്നം എന്നാണ് പറയാൻ ശ്രമിച്ചത്‌ .

      അങ്ങേർക്കു വലുതായി അഭിനയിക്കാൻ ഇല്ലാത്ത ചിത്രം എങ്ങനെ അങ്ങേരുടെ മികച്ച ചിത്രങ്ങളിൽ ഒന്നാകും എന്ന് മനസിലായില്ല

      മെമ്മറീസ് വരെയുള്ള ജിത്തുവിന്റെ എല്ലാ ചിത്രങ്ങളിലും (മൈ ബോസ്സ് ഒഴികെ ) എങ്ങനെയുള്ള പിഴവുകൾ ഒഴിവാക്കി എങ്കിൽ അവയെല്ലാം കൂടുതൽ നന്നായേനെ എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത് .വ്യക്തമായില്ല എങ്കിൽ സംഗതി എന്റെ പിഴവാണ് ക്ഷമിക്കുക

      വായിക്കുന്നതിനു നന്ദി ,തുടർന്നും വായിക്കുക

      Delete
    2. 1) enikkum adyam tonniya samshayam tanne aanu ithu. pakshe cinema baaky kandappol kurachoodi sradhichirunenkil tankalkum utharam kittiyene ennanu ente vishwasam. aa payyan vannathu randam thiyathy ratry aanu. moonam thiyathi georgekutty kondoyi telivu nashipikkal nadathunnu. annu tanne cinema ticket, hotel bill okke shekarikunu. tamasichathu 2 n 3 nu aanu ennu varuthunnu. pakshe sherikum poyathu 4 - 5 thiyathikalil aanu. 2nu dhyanathinum 3nu cinema mutalaya kalaparupadikalkum poyi. appol aa payyan vanna 2am thiyathi ratry (1 am thiyathi 12 mani kazhinjulla ratry alla ketto). 3 nu aanu angeru ticket edutatenkil 2am thiyathi aakanamallo aa chekkan vannathu. ippol manasilayikaanum ennu pradeekshikunnu. 2am thiyathi bus ticket um eduthilla. athu kondu athu ok. 2am thiyathi full dhyanatil muzhuky. avaduthe kadhayum parayunnu.

      2) aa payyanu aa naatil vere aarumayum entelum prashnam undayi ennu avarkku kandupidikkan pattunilla. koodathe aa chekkante suhruthum sammathichu oli camara il video eduthu ennu. appol aanu avar urapikkunathu. athu vare samshayam matrame ullu. anuveshanam pala vazhiku nadakunundakum. ithu matrame cinemayil kanichollu ennum aayikoode. ella police station lotum photo poyankilum entelum lead ivadunnu matrame kitiyollu.

      3) pani edutillel paalu pole irikkanda aalu ippo aluva pole aayi ennu vicharikkam. :) pinne, pani edukkunna othiri malayora karshakarum undu ketto nalla aluva pole irikkunavar. pinne, ippo angeru cable tv um kandu, chayakadayilum irikunnadalle kaanichitullu. kore undakkiyappo ippo pani edukkal okke kuranju kaanum. (look madambiyum ividam swargamanu okke ithupole okke tanne,, athu alla enu parayunilla.. kurachoodi nannakamayirunu ennu yojikunu.. pakshe velya kuzhapamila)

      4) pizhavu nayakanu allankil koodi nayikakku sambavikunnundu. chodikate 2am thiyathi n moonam thiyathi aanu poyathu ennu paranju. aarum kanathe car kondupokandathu kandathum oru pizhavu tanne alle. aa pizhavu alle angeril kondu ethichathu. pinne, car kondoyi aa stalathu kalanjathum nayakanu pattiya pizhavu tanne aanu. kurachum koodi nalla vazhikal aalochikendiyirunnu. pinne, nayakan education illelum buthiman tanne. 4th pass aayathanu, thottu nirthiyadallalo :)

      5) number orthu vechu mattoru college kumaran kaanichal ariyathe njanum koovi pokum. ithu IG parayunnapole "njangalkku ithinoke ulla training kittiyatha. nammal kore kandittum ullatha.. ithu padipichu parayunnathano allayo ennu kettal njangalkku manasilakum. pakshe ayalkku ethire thelivu illa ennu ullu".. pinne IG ku ellam manasilkunnathu prekshakare engane aanu athu motham cheythathu ennu kaanikkan ulla oru way ayi matrame kaanunullu. nayakan heroism kaati parayunnathilum betham aanu athu ennu vishwasikknu.


      mohanlal nte mikacha chitram aayathu mohanlal thakarthu abhinayichathu kondu alla. aa cinema, direction, script okke mikachu ninnathu kondu aanu. aa padam kazhinjappo ulla feel also valare nallathayiruun. manichitratazhu aanu mohanlal nte eetavum mikacha chitram ennu njan vicharikkunathu. athilum mohanlal nu cheyyan karyamayi onnum illa. athu shobhana, fazil, madhu muttam ennivarude cinema aanu ennu parayan aanu njan kooduthal agrahikunnathu. Mohanlal ullathu kondu matram athu oru mikacha mohanlal cinema aayi.

      Delete
    3. പയ്യൻ എവിടാണെന്ന് പോലീസിന് അറിയത്തില്ല. കിട്ടിയ ഒരേ ഒരു തെളിവ് കാർ ആണ്. ഓടിച്ചു പോവുന്ന ജോർജ് കുട്ടിയും. അപോ പിന്നെ കാർ ഓടിക്കുന്നത് കണ്ട തീയതി സ്ഥലത്തില്ലായിരുന്നു എന്ന് തെളിയിക്കേണ്ട ബാധ്യത മാത്രമല്ലേ ഉള്ളു. പിന്നെ സംഭവം നടന്നത് 2നും 3നും ആണെന്നാണ് ഓര്മ. പിന്നെ എല്ലാം ചെയ്തു കൂട്ടുമ്പോഴും പിടിക്കപ്പെടും എന്ന ഭയം ഉണ്ടായിരുന്നു. അത് കൊണ്ടാണല്ലോ എല്ലാം ചെയ്തു പറയേണ്ട കാര്യങ്ങളും പഠിപ്പിച്ചു വച്ച് തയ്യാറായി ഇരുന്നത്. എന്നിട്ടും ചിലതൊക്കെ പാളുകയും ചെയ്തു. ഒരു സാധാരണക്കാരനിൽ നിന്നും പ്രതീക്ഷിക്കാവുന്ന ബുദ്ധിയെ ജോർജ് കുട്ടി കാണിക്കുന്നുള്ളൂ. താങ്കളും ഒരു സാധാരനകരനല്ലേ? എന്നിട്ടും ഭയങ്കര ബുദ്ധി ആണല്ലോ?
      പിന്നെ വേറെ ശത്രുക്കൾ.. ഒരു പതിനാറുകാരൻ തരികിടക്ക് കൊല്ലാൻ തക്ക ശത്രുതയുള്ള ശത്രു ഉണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ അത് പോലീസിന് അരിയത്തുമില്ല. കിട്ടിയ ഒരേ ഒരു തെളിവും ലിങ്കും വച്ച് അന്വേഷിക്കുന്നു. ചോദ്യം ചെയ്തപ്പോ സംശയം കൂടി. തെളിയിക്കാൻ ഒട്ടു പറ്റിയതുമില്ല. (സമ്മതിച്ചില്ല!!).
      ഒരു brilliant script ആണെന്നൊന്നും പറയുന്നില്ല. പക്ഷെ താങ്കൾ പറഞ്ഞ അത്ര കുഴപ്പങ്ങലൊന്നുമില്ല. ഒരു must watch തന്നെയാണ് ദൃശ്യം.

      Delete
    4. ഒരു പെങ്കൊച്ചിനെ കുളി സീൻ ഷൂട്ട്‌ ചെയ്തു ബ്ലാക്ക്‌ മെയിൽ ചെയ്യുന്നത് ഇന്നത്തെ കാലത്ത് തരികിട എന്ന് പറയാം പക്ഷെ ആ കുട്ടിയുടെ മാതാ പിതാക്കളോട് കൂൾ ആയി ആവശ്യം പറയുകയും അല്ലെങ്കിൽ തല്ക്കാലം അമ്മ വഴങ്ങിതന്നാൽ മതി എന്നും നിസ്സംങ്കൊചം പറയുന്നവൻ വെറും തരികിട ആണോ അതോ യഥാർഥ ക്രിമിനലോ ? അവനു ഒരു ശത്രു പോലും ഇല്ല എന്നൊക്കെ പറയുന്നതും പോലീസു കാർക്ക് അതിൽ ഒരെണ്ണം പോലും കണ്ടെത്താൻ കഴിയുന്നില്ല എന്ന് പറയുന്നതും അതിനെയൊക്കെ ന്യായീകരിക്കുന്നതും കുറച്ചു കഷ്ട്ടം ആണെന്ന് എനിക്ക് തോന്നുന്നു.

      നായകൻ ചെയ്തതിൽ എന്താണ് പാളിയത് എന്ന് മനസിലായില്ല

      തീർച്ചയായും ഒരു must watch തന്നെയാണ് ഈ ചിത്രം അത് പക്ഷെ മോഹൻ ലാലിന്റെ കഷ്ട്ടിച്ചു സഹിക്കാവുന്ന ഒരു പടമെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുന്ന ആരാധകര്ക്ക് ആണെന്ന് മാത്രം

      Delete
    5. ഷിജു ജോസഫ്‌ ,

      1) എവിടെ ഒന്നുകിൽ നിങ്ങൾ ശ്രദ്ധയോടെ ചിത്രം കണ്ടില്ല അല്ലെങ്കിൽ ബോധ പൂർവ്വം കള്ളം പറയുന്നു .രണ്ടായാലും നമ്മൾ ഇതിനെ പറ്റി സംസാരിച്ചിട്ടു കാര്യമില്ല . 4, 5 തീയതികളെ പറ്റി ഒരിടത്തും ചിത്രത്തിൽ പരാമർശം ഇല്ല

      2) ആ നാട്ടിൽ ഉള്ളവരുംമായി മാത്രമേ പ്രശ്നം ഉണ്ടാകാൻ പാടുള്ളോ ? പിന്നെ ആ പയ്യന്റെ ശരീരം കിട്ടുന്നില്ല . കാർ അവിടുന്നല്ല കിട്ടിയത് . ആകെ കൂടി ഉള്ള പോയിന്റ്‌ അവസാനം അവന്റെ ഫോണിൽ നിന്ന് കാൾ പോയത് അവിടെ നിന്നാണ് എന്നതാണ് . പോലീസ് കാരെ ആരേലും പരിചയം ഉണ്ടെങ്കിൽ ചോദിച്ചു നോക്കു ഒരു കൊല നടന്നാൽ ആദ്യം നോക്കുന്ന ഒരു സാധ്യത മുൻ വൈരാഗ്യം എന്നതല്ലേ എന്ന് . ഇവിടെ സ്ഥലം ഒരു നാട്ടിൻ പുറം കൂടി ആയ സ്ഥിതിക്ക് ലാലേട്ടന്റെ മകളുമായി ഈ പയ്യന് സംസാരിക്കുന്നതു ആരെങ്കിലും കണ്ടു എന്ന രീതിക്ക് കൂടുതൽ വിശ്വാസ്യത വന്നേനെ

      3) വലിയ കുഴപ്പം ഇല്ല എന്ന് തോന്നുന്നത് ഒരു നല്ല ആരാധകന്റെ ലക്ഷണമായി എനിക്ക്ക് തോന്നുന്നു . ഞാൻ അത് അല്ലാത്തത് കൊണ്ടാകണം മേക്ക് അപ്പ് കുറച്ചു കൂടി കഥയുംമായി യോജിക്കുന്ന രീതിയിൽ ആകാമായിരുന്നു എന്ന് തോന്നുന്നു (പ്രണയ ത്തിലോക്കെ എന്ത് ജാതി ഫാൻസി ഡ്രസ്സ്‌ ആണ് ആ ബ്ലെസി കാണിക്കുന്നത് )

      4) ഈ സിനിമയിൽ നായകന് പറ്റി എന്ന് പറയുന്ന പിഴവ് ആ കാർ എടുക്കുമ്പോൾ സഹാടെവാൻ കാണുന്നത് മാത്രമാണ് . എന്നാൽ സഹ ദേവ ൻ ആ കാറിന്റെ കളർ മാത്രമാണ് കാണുന്നത് നമ്പർ ഒന്നും കാണുന്നില്ല .അവര് തമ്മിൽ വൈരാഗ്യവും ഉണ്ട് .പിന്നെ ആശ ശരത് സ്ക്രിപ്റ്റ് ആദ്യമേ വായിച്ചതു കൊണ്ട് മാത്രം സംഗതി ഇതു വരെ ഒക്കെ എത്തി

      മണി ചിത്രത്താഴു എന്ന ചിത്രത്തിന്റെ വിജയത്തിൽ മോഹൻ ലാലിനും ഒരു വലിയ പങ്കു ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞ്ഞാൻ .വെറുതെ വന്നു ഇപ്പോഴത്തെ സിനിമയിൽ ലാൽ കാണിക്കുന്നത് പോലെ ഡയലോഗ് പറഞ്ഞു പോയെങ്കിൽ ആ ചിത്രം വിജയിക്കുമാ യിരുന്നോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കു

      Delete
    6. . 4, 5 തീയതികളെ പറ്റി ഒരിടത്തും ചിത്രത്തിൽ പരാമർശം ഇല്ല

      3rd night vanna aalu next day pokunu enu parnjal athu 4th aanu...

      2. ithil aadyam aa girlnte aduth anweshikumbolum kolapathakam nadanu enalla parayanath, ee kutty missing aanennanu parayanath,
      >sahadevante vaaku SI thallikalayave (other polismen explanatioin, georguty gud char nd sahadevan and georguty not in gud terms) aanu other constable a campinte student details konduvaranath
      >ipolanu avaru laline doubtng...
      apolum sahadevane pooornamay avaru viswasichilla...


      how story devlp to georguty

      >georguty hav only jeep, "
      >sahadevan, georgutye yelo caril kanunu,
      >thalenu varuninte mobil aa bhagathu ninu comunictaion cut aay

      car ilatha georguty, oru caril kayarunu athil theft alarm adikunu, same clr carinte owner varunine aa bhagathu parichayamulath mate girl nu aanu, aa girlnte dad aanu lal, ekadhesham same date muthal varun MISSING AANU, ee MISSINGIL ivarkenthenkilum arivundo enathanu baki anweshikunath...

      >even in the climax u can c dat by sidik's dylog that they expectng a cal from varun...

      Delete
    7. ee storyil oru leadum illatha avsthayilanu makane nashtamaya ammaku oru pidivalli aay mohanlalne kitanath, aa line-il aanu IG ithu developcheyanath..

      Delete
    8. അതെന്താ ഒരു തുമ്പും ഇല്ലാത്തത് ? അത്രക്ക് സൽ ഗുണ സമ്പന്നൻ ആയിരുന്നല്ലോ ചത്ത്‌ പോയ പയ്യന് അല്ലേ?

      Delete
    9. പ്രേക്ഷകനോട് ഒരു തിരുത്ത് - നാലും അഞ്ചും തീയതികളെ പറ്റി സിനിമയില്‍ പരാമര്‍ശം ഉണ്ട് കേട്ടോ. (നാലും അഞ്ചും എന്ന് എടുത്തു പറയുന്നുണ്ടോ എന്നോര്‍മ്മയില്ല. പക്ഷേ, രണ്ടാം തീയതി ധ്യാനത്തിനു പോയി, മൂന്നാം തീയതി രാത്രി തിരിച്ചെത്തി - അന്ന് മഴ നനഞ്ഞാണ് വന്നത്, അതു കൊണ്ട് അടുത്ത രണ്ടു ദിവസം ഭാര്യയും മക്കളും പനി പിടിച്ച് വീട്ടില്‍ തന്നെ കിടപ്പായിരുന്നു എന്ന് പറയുന്നുണ്ട്)

      Delete
  15. പോന്നു പ്രേക്ഷക താങ്കള്‍ ഇത് തന്നെ അല്ലെ റണ്‍ ബേബി റണ്‍ ഇറങ്ങിയപ്പോളും പറഞ്ഞത്‌ ...ഇത മലയാളത്തിലെ ഏറ്റവും മികച്ച സിനിമ ഒന്നും അല്ല...മലയാള സിനിമയെ ഉദ്ധരിക്കാന്‍ വേണ്ടി എടുത്തതും ആവില്ല....പിന്നെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പറയുന്നത് പോലെ ഉണ്ട് ഇതില്‍..മലയാളത്തില്‍ എന്ത് ചെയ്താലും മോശം ബാക്കി ഉള്ളതെല്ലാം നല്ലത് എന്നാ രീതിയില്‍ ആണ് താങ്കള്‍ എപ്പോളും പറയുന്നത് അത കൊണ്ട് പറഞ്ഞതാണ്‌ ...വേലായുധം ,ഏഴാം അറിവ്‌ ,ഏക്‌ധാ ടൈഗര്‍ ,നന്പന്‍,മുറന്‍ ,ഇതൊക്കെ ആണല്ലോ താങ്കളുടെ അഭിപ്രായത്തില്‍ മികച്ച സിനിമകള്‍ ,വളരെ മനോഹരം എന്ന് പറഞ്ഞ മുരന്‍ കണ്ടിരുന്നു...തമിള്‍ സിനിമയില്‍ കോപ്പി അടിക്കാമല്ലോ അല്ലെ??
    ഞാന്‍ താങ്കള്‍ക്ക് ഒരു സിനിമ നിര്‍ദേശിക്കാം “മൌന ഗുരു എന്ന ഒരു സിനിമ ഉണ്ട കരുണാനിധി എഴുതിയതാണ് ആരുള്‍ നിധി മാരന്‍ ആണ് ഹീറോ കണ്ടു നോക്കൂ...എന്നിട്ട് മുറന്‍ ഒക്കെ മഹത്തരം എന്ന് പറയൂ...
    പിന്നെ ഈ സിനിമയില്‍ തങ്ങള്‍ കുറ്റം പറഞ്ഞ ചില കാര്യംകളെ കുറിച്ച്...മേക്‌അപ്പ്‌ ആണ് ഒരു കാര്യം തങ്ങള്‍ നല്ലതാന്നു പറഞ്ഞ മേമ്മോരീസില്‍ ഉള്ള പ്രശ്നങ്ങള്‍ മാത്രം അല്ലെ ഇതിലും ഉള്ളു...ജീവിതത്തില്‍ ഒന്നിനോടും താല്പര്യമില്ലാത്ത ഫുള്‍ ടൈം മദ്യപാനം മാത്രം ഉള്ള ഒരാള്‍ എന്നും കറക്റ്റ് ആയി തന്റെ തടിയും മീശയും ട്രിം ചെയ്ത് നടക്കുമോ....ഒരു മാസത്തെ വ്യത്യാസതിലും മീശയും തടിയും ഒരു പോലെ ഇരിക്കുമോ....പിന്നെ നായകന്‍ ചുമന്നു തുടുത്ത് ഇരിക്കുന്നു എന്നാണ് തങ്ങള്‍ പറയുന്നത് ....നായകന്‍ ഒരു കടയിലല്ലേ അടിക സമയവും..കുഞ്ഞനതന്റെ കടയുടെ റിവ്യൂ വായിച്ചപ്പോളും ഇങ്ങനെ കണ്ടിരുന്നു..
    ഗ്ലാമര്‍ ഉള്ളവര്‍ പലചരക്ക്‌ കട നടത്തരുത് എന്നാ പോലെ ആര്ന്നു അതില്‍ ...ഗ്ലാമോര്‍ ഉള്ളവര്‍ വല്ല ഐസ് ക്രീം പാര്‍ലര്‍ ഒക്കെ ആയി ജീവിച്ചു കൊള്ളണം ...അല്ല പിന്നെ...പിന്നെ മഹത്തരം എന്ന് പറഞ്ഞ മെമ്മറീസ് ഒരു മാതിരി angels and demons പിന്നെ കുറെ സ്ഥിരം ക്ലീഷേ ഷേര്‍ലക്ക്‌ ഹോംസ് തിയറികളും അല്ലാര്‍ന്നോ ...സ്ഥിരം ബൂട്ട് പാടും അതില്‍ ഒരു കാല്‍ കൂടുതല്‍ പതിഞ്ഞതും ...ഒരു കൊലപാത സ്ഥലത്ത് നിന്ന് കുറെ ലെറ്റേര്‍സ് കിട്ടിയാല്‍ അതു പോലും നാട്ടിലെ ലോക്കല്‍ പള്ളീലച്ചന്‍ പറഞ്ഞാലേ മനസ്സിലാവു എന്നാ രീതിയില്‍ ഉള്ള പോലെ അന്വേഷണവും..വെറുതെ കുറെ ഫോട്ടോസ് എടുത്ത് ഗൂഗിള്‍ ചെയ്താ ഏതാ ഭാഷ എന്ന് എങ്കിലും കിട്ടില്ലേ...അത്ര എളുപ്പം കിട്ടില്ലാരിക്കും പക്ഷെ അരാമിയ ആണെന്ന് അച്ചന്‍ പറയേണ്ടി ഒന്നും വരില്ല.....പിന്നെ തങ്ങള്‍ക പുച്ഛം ഉള്ള മലയാളത്തില്‍ തന്നെആണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും നല്ല കുറ്റാന്വേഷണ സിനിമകള്‍ വരുന്നത്...പിന്നെ ഇതില്‍ അന്വേഷണം ഒരാളെ മാത്രം കേന്ദ്രീകരിച്ചാണ് എന്നൊന്നും പറയുന്നില്ല..പിന്നെ ശരിയായ ദിശയില്‍ തന്നെ ആണ് താനും...പിന്നെ ഒരു പോലീസ്കാരന്‍ പറഞ്ഞോണ്ട് മാത്രം എന്നൊന്നും പറയാന്‍ പറ്റില്ല...ഈ സിനിമ വിമര്‍ശനത്തിന് അതീതം ഒന്നും അല്ല പക്ഷെ കുറച്ച കൂടെ നിലവാരത്തില്‍ വേണം...

    ReplyDelete
    Replies
    1. ഒരു സിനിമയും മഹത്തരം എന്ന് ഞാൻ പറഞ്ഞിട്ടില്ല . എനികിഷ്ട്ടപ്പെട്ടോ ഇല്ലയോ എന്ത് കൊണ്ട് എത്രയും കാര്യങ്ങൾ ലളിതമായ ഭാഷയില പറയാനാണ് ഞ്ഞാൻ ഏതൊരു പോസ്റ്റിലും ചെയ്യാറുള്ളത് . ഞാൻ നല്ലത് അഥവാ ഇഷ്ടപ്പെട്ടു എന്ന് പറയാത്ത ചിത്രങ്ങൾ അങ്ങനെ പറഞ്ഞതായി അടി ചെല്പ്പിക്കരുത് എന്നപേക്ഷ (നൻപൻ എന്ന ചിത്രത്തെ കുറിച്ച് ഞാൻ അഭിപ്രായം തന്നെ എഴുതിയിട്ടില്ല എന്നാണ് ഓർമ്മ !!!)

      ഇവിടെ താങ്കളുടെ അഭിപ്രായങ്ങളിൽ ഒരു താര ആരാധകനെ തെളിഞ്ഞു കാണാം . എന്തിനു മറ്റു ചിത്രങ്ങൾ , അതിലെ നായകന്മാർ ഇവയൊക്കെ ഇങ്ങോട്ട് കൊണ്ട് വരുന്നു . ഇവിടെ മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ പറ്റിയല്ല മറിച്ചു കഴിഞ്ഞ ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രത്തിലും തിരക്കഥയിൽ സംവിധായകൻ വരുത്തുന്ന പാളിച്ചകളെ പറ്റിയാണ്

      റണ്‍ ബേബി റണ്‍ ഇറങ്ങി യപ്പോലും ആരാധകർ പുരപ്പുറത്തു നിന്ന് കൂവിയതും ഇതു തന്നെ അല്ലായിരുന്നോ എന്ന് ഓർത്തു പോകുന്നു !!!!

      Delete
    2. ഞാന്‍ താര ആരാധകന്‍ ആണെന്നുല്ലതല്ലല്ലോ മെമ്മറീസ് എന്ന ചിത്രത്തിനും താങ്കള്‍ മേലെ പറഞ്ഞ കുറ്റം ഒക്കെ പറയാന്‍ പറ്റും എന്ന് താങ്കള്‍ സമ്മതിക്കുമോ ..???

      Delete
  16. You are just criticizing for the sake of doing it, in this review. Need to add to that you're reviews are cool when comes to reality. (excluding the grudge towards the supers)

    ReplyDelete
  17. അണ്ണാ നിങ്ങളുടൈ എല്ലാ പോസ്റ്റും വായിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എൻറെ ഓരേ ഒരു സംശയം ഒന്ന് മാറ്റി തരണം .... ഏത് മമൂട്ടി / മോഹൻലാൽ ചിത്രം ഇറങ്ങിയാലും തങ്ങൾ പോയി കാന്നുനതെന്ടിനു ??? കണ്ടിട്ട് കാശ് പോയേ എന്ന് കരയാനോ ... അത് മോശമല്ലേ അണ്ണാ ... തങ്ങൾ താനെ പറഞ്ഞത് പോലെ ... കാണാനോ കാന്നതിരികനൊ തങ്ങൾക് അവകാശം ഉണ്ടു . It is your choice. അപ്പോൾ പിന്നൈ എന്തിന് ഈ സാഹസം ??

    ReplyDelete
    Replies
    1. കണ്ടിട്ട് കാശു പോയി എന്നതാണ് എന്റെ അഭിപ്രായം എങ്കിൽ അത് പറയുക തന്നെ ചെയ്യും . ആ കാശു അനിയൻ എനിക്ക് തിരിച്ചു തരണം എന്ന് ഞാൻ പറയാത്തിടത്തോളം അനിയൻ അതിൽ വിഷമിക്കേണ്ട കാര്യം ഉണ്ടോ ?

      Delete
    2. അണ്ണൻ ആ പറഞ്ഞത് ന്യായം. ഞാൻ വിഷമികേണ്ട കാര്യം ഇല്ല പക്ഷെ ...... ഞാൻ പറഞ്ഞത് തങ്ങൾക് മനസിലയില്ലയെന്നു തോന്നുന്നു. വിശദമാകാം, ഉദാഹരനതിന്നു ഒരു വീടിന്റെ ഗേറ്റിൽ "പട്ടിയുണ്ട് സുക്ഷിക്കുക " എന്ന ബോർഡ്‌ കണ്ടിട്ടും മുനനുവാദം കൂടാതെ അകതുകയറിയിട്ടു ആ പട്ടി എന്റെ വീണ്ടാതയിടത് കടിച്ചുയെന്നു മൊങ്ങുന്നതിൽ എന്ത് യുക്തി ..... അതാണ് എന്റെ ചോദ്യം ??

      Delete
    3. അപ്പോൾ പട്ടിയുണ്ട് അത് കടിക്കും അല്ലേ ? അത്രയെ ഞാനും പറഞ്ഞുള്ളൂ . ഒടുവിൽ നമ്മൾ അഭിപ്രായ ഐക്യത്തിൽ എത്തിയതിൽ സന്തോഷം !!!

      Delete
  18. ഇത് വായിച്ചപ്പാണ് ഒരു സമാധാനം വന്നെ.. കാണുന്നവരെല്ലാം അത്യുഗ്രൻ എന്നെ പറയാനുള്ളൂ....പ്രേക്ഷകൻ മേലെ പറഞ്ഞത് പോലെയെ എനിക്കും പടം കഴിഞ്ഞപ്പോ തൊനിയുള്ളൂ..മീനയെ ലാലെട്ടൻ ഇടയ്ക്കിടെ വർണിച് പ്രേക്ഷകരെ ഇക്കിളി കൂട്ടുന്ന പരിപാടി വല്ലാണ്ട് ഓവർ ആണ് . ഐ ജി യുടെ മകൻ മരിച്ചിട്ട് ഒരു പോലീസ് നായ പോലും മോഹന്ലാലിന്റെ വീട്ടിൽ വരാതത് മോശം ആയിപ്പോയി.

    ഗുണപാഠം - എത്ര വല്ല്യ vip യെ അടിച്ചു കൊന്നു ചാകിൽ കെട്ടി കുഴിചിട്ടാലും ഫുൾ ടൈം TV നോക്കിയിര്ക്കുന്ന അമ്മാവന്മാര്കും ആന്റിമാർകും കേസ് കൂളായി ഒതുക്കാം...

    ReplyDelete
    Replies
    1. ആ ഗുണ പാഠം എനിക്കങ്ങു ബോധിച്ചു !!!!! (കളിയാക്കിയതല്ല സത്യം !)

      Delete
  19. പ്രേക്ഷകന്‍ എന്ന വ്യക്തിയുടെ ഈ ബ്ലോഗ്‌ ഞാന്‍ താല്പര്യത്തോടെ വായിക്കാറുണ്ട് ഇയാളുടെ നിരീക്ഷണ പാടവം പ്രശംസനീയം തന്നെയാണ് .പക്ഷെ എനിക്ക് പൊതുവായി തോന്നിയ കാര്യം ഇയാള്‍ ഏതു പടവും കാണാന്‍ പോകുന്നത് മുന്‍ വിധിയോടെയാണ് എന്നാണു .നമ്മുടെ സമൂഹത്തില്‍ ചിലരുണ്ട് 100 പേര്‍ ഒരു കാര്യത്തോട് യോജുക്കുന്നുണ്ടെങ്കില്‍ ആ കാരണം കൊണ്ട് മാത്രം എതിര്‍ത്തു ന്യായീകരണങ്ങള്‍ കണ്ടെത്തുന്നവര്‍.ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു അയാള്‍ടെ ഭാര്യ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും എന്തെങ്കിലും കുറ്റം കണ്ടെത്തും ഒരിക്കല്‍ അയാള്‍ ഭാര്യയോടു ഒരു ഓം ലൈറ്റും ബുള്‍സൈ യും ഉണ്ടാക്കാന്‍ പറഞ്ഞു ഭാര്യാ പറഞ്ഞ പോലെ ഉണ്ടാകി കൊടുത്തു അയാള്‍ അതു കഴിച്ചു സത്യം പറയാലോ കുറ്റം പറയാനൊന്നുമില്ല എരിവോ ഉപ്പോ എല്ലാം പാകത്തിന് പക്ഷെ കുറ്റം പറഞ്ഞല്ലേ പറ്റു..അയാള്‍ അവസാനം കണ്ടെത്തിയ പോരായ്മ എന്താണെന്നോ .ഓം ലൈറ്റ് ഉണ്ടാകേണ്ട കോഴിമുട്ട കൊണ്ട് ബുള്‍സൈ യും ബുള്‍സൈ ഉണ്ടാക്കേണ്ട മുട്ട കൊണ്ട് ഓം ലൈറ്റും ഉണ്ടാക്കി എന്ന് പറഞ്ഞു പാവം ഭാര്യയെ കുറ്റം പറഞ്ഞു തല്‍ക്കാലം സമാധാനിച്ചു .

    ReplyDelete
    Replies
    1. ഇതു നിങ്ങള്ക്ക് പറയാൻ അവസരം ഉണ്ടായതു എന്റെ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ ചിത്രം കാണാൻ അല്പ്പം വൈകി എന്നത് കൊണ്ട് മാത്രമാണ് . ഈ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള മിക്ക ചിത്രങ്ങളും ഏറ്റവും ആദ്യം കണ്ടു അഭിപ്രായം പറഞ്ഞിട്ടുള്ളവ ആണെന്ന് ഓർക്കുമല്ലോ. (അതായിത് എല്ലാരും എന്ത് പറയുന്നു എന്ന് നോക്കാതെ )

      Delete
  20. nallathu naayakku pidikkilla.... pinne reality base il nokkiyaal pinne enthonnu thriller..kolapaathakam nadakkunnu..adutha divasam thanne naayakane arrest cheyyunnu..pakkaa reality aayirikkum..chettan thanne angane oru padam edukku..!!

    ReplyDelete
  21. ഹ ഹ ഹാ...
    പ്രിയ പ്രേക്ഷകാ,

    ആദ്യമായി

    "മെമ്മറീസ് വരെയുള്ള ജിത്തുവിന്റെ എല്ലാ ചിത്രങ്ങളിലും (മൈ ബോസ്സ് ഒഴികെ ) ഇങ്ങനെയുള്ള പിഴവുകൾ ഒഴിവാക്കി എങ്കിൽ അവയെല്ലാം കൂടുതൽ നന്നായേനെ.."

    ഇത് കണ്ടാൽ 'മൈ ബോസ്' ഇപ്പോളേ നല്ല ചിത്രമാണെന്നും വായിച്ചെടുക്കാം...
    ;-) അത് പോട്ടെ... ചുമ്മാ പറഞ്ഞതാ...

    പിന്നെ, ഇതെല്ലാം ഒരോരുത്തരുടെയും ഇഷ്ടവും, ഇഷ്ടക്കേടുകളും ആണല്ലോ...
    അല്ലാതെ ഇന്ന ചേരുവ ഉണ്ടെങ്കിൽ നല്ലത്, ഇത് ചീത്ത എന്ന് ഒരു കലാ-സാഹിത്യ രൂപത്തെയും പറ്റി ആരും എവിടെയും എഴുതി വെച്ചിട്ടില്ലല്ലോ!

    സിദ്ദിഖ്-നെ കൊണ്ട് മണ്ടൻ ചോദ്യങ്ങൾ ചോദിപ്പിക്കുന്നതിലെ വൈരുധ്യം എനിക്കും വായിച്ചപ്പോൾ ശരിയാണെന്നു തോന്നി..
    :)

    പക്ഷേ, മുകളിൽ അക്കമിട്ടു നിരത്തിയതിൽ എനിക്ക് സംശയം തോന്നിയ ഒന്ന് രണ്ട് കാര്യങ്ങൾ സൂചിപ്പിക്കട്ടെ...
    (മോഹന്ലാലിന്റെ വക്താവാകാൻ വയ്യ, തമ്മിൽ ഭേദം തിരക്കഥയുടെ വക്താവാകാം..)

    1)
    ഷിജോ പറഞ്ഞപോലെ രണ്ടാം തീയതി രാത്രി തന്നെയാണ് പയ്യനെ കൊല്ലുന്നത്...(its u, who mistook the scenes prekshakan...)
    മൂന്നാം തീയതിയാണ് മോഹൻലാലിനെ നാട്ടിൽ car -ഉം ആയി കാണുന്നത്.
    രണ്ടിന് ധ്യാനത്തിന് കൂടി മൂന്നിന്റെ ടിക്കറ്റ്‌ അല്ലെ കാണിക്കുന്നത്..?
    മൂന്നിന് ലാൽ ഒറ്റക്ക് പോയി ticket,bill etc എടുക്കുന്നുണ്ടല്ലോ..
    4,5 തീയതിയുടെ കാര്യം പറയുന്നതെവിടെയാണെന്നു വെച്ചാൽ, ലാൽ കാർ കളഞ്ഞ് 3rd nyt വന്നു പറയുന്നില്ലേ,
    "നാളെ ഒരു യാത്ര പോകാൻ തയ്യാർ ആയിക്കോളൂ..." എന്ന്..?
    (മൊഴിയിൽ school: students-sick leave)

    2) and 5)
    പയ്യന്റെ സ്വഭാവ ദൂഷ്യത്തിന്റെ seriousness ആശക്കും സിദ്ദിഖ്-നും മനസ്സിലാകുന്നത് അവസാനം പയ്യന്റെ friend-നെ ചോദ്യം ചെയ്യുമ്പോൾ ആണല്ലോ...
    ഷാജോണ്‍ മാത്തുക്കുട്ടിയെ കണ്ടെന്നു പറഞ്ഞതിനു ശേഷമാണ് മാത്തുക്കുട്ടിയുടെ മകൾ പയ്യന്റെ കൂടെ പഠിക്കുന്നതാണെന്ന് മനസ്സിലാകുന്നത്. അപ്പോൾ എരിതീയിൽ എണ്ണയായില്ലേ?
    അങ്ങനെ അവരെ ചോദ്യം ചെയ്യാൻ വിളിക്കുന്നു അപ്പോൾ 'അതി'ബുദ്ധിമതിയായ ആശക്ക്‌ അവരുടെ കള്ളമൊഴി മനസ്സിലാകുന്നു...
    :p
    ചെറിയ കാര്യങ്ങൾക്ക് ഒരു family മൊത്തമായി കള്ളം പറയില്ല എന്നിരിക്കെ, 'our son is in trouble' (dead ) എന്ന് അവർ തിരിച്ചറിയുന്നു... ചുരുക്കത്തിൽ പ്രതികൾ ഇവർ തന്നെ എന്ന് ആദ്യമേ തന്നെ ആശയ്ക്ക് മനസിലായിട്ടുണ്ട് (എന്നാണ് എനിക്ക് മനസിലായത്)

    3)
    ഇതിനെ പറ്റി ഞാൻ ഒന്നും പറയുന്നില്ല, ഇത് തിരക്കഥ അല്ലല്ലോ, casting problem അല്ലേ..?
    ;-) :D
    എന്നാലും തൊടുപുഴ ഭാഗത്തെ പഠിപ്പ് കുറഞ്ഞ അച്ചായത്തിമാർ (ഇപോഴത്തെ house wife) ഇങ്ങനെയാണ് പൊതുവെ..
    വെളുത്ത് തുടുത്തിരിക്കുന്ന മന്ദബുദ്ധികൾ...
    ദിവസവും കുറച്ച് ദൂരം സൈക്കിൾ ചവിട്ടുന്ന അച്ചായന്മാർ ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. :p
    (CONTINUED....)

    ReplyDelete
    Replies
    1. "ഇത് കണ്ടാൽ 'മൈ ബോസ്' ഇപ്പോളേ നല്ല ചിത്രമാണെന്നും വായിച്ചെടുക്കാം"

      മൈ ബോസ്സ് എന്ന ചിത്രത്തെ കുറിച്ച് ഉള്ള അഭിപ്രായവും ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് അത് വായിച്ചു കാണുമല്ലോ അല്ലേ???

      "പയ്യന്റെ സ്വഭാവ ദൂഷ്യത്തിന്റെ seriousness ആശക്കും സിദ്ദിഖ്-നും മനസ്സിലാകുന്നത്...."

      ഇവിടെ മകന്റെ സ്വഭാവത്തെ പറ്റി അച്ഛനും അമ്മയ്ക്കും മനസിലാകുന്നതിനെ പറ്റി അല്ല പറഞ്ഞത്‌ മറിച്ചു ഒരു മാൻ മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്ന പോലീസുകാർ ആദ്യം തിരക്കുന്നത് പയ്യൻ ആളെങ്ങനെ എന്നതാണ് എന്ന് വിശ്വസിക്കുന്നു .

      ഒരിക്കൽ കൂടി പറഞ്ഞോട്ടെ സംശയിക്കുന്നതിൽ ഒരാൾ ( അതും സാധ്യത കുറഞ്ഞ ഒരാൾ എന്ന നിലയിൽ തുടങ്ങി) അയാളുടെ പിഴവുകളിൽ നിന്നും പതുക്കെ പതുക്കെ വല മുറുകി ഒടുവിൽ കുറ്റവാളി യിലേക്ക് എതുന്നതയിരുന്നു കൂടുതൽ ത്രില്ലിംഗ് എന്ന് ഞാൻ വിശ്വസിക്കുന്നു

      Delete
  22. This comment has been removed by a blog administrator.

    ReplyDelete
  23. 3. "ഈ ആലുവ പോലിരിക്കുന്ന ലാലേട്ടനെ കണ്ടാൽ ഉറപ്പല്ലേ അധ്വാനിയായ ഒരു മനുഷ്യൻ എന്ന് ആരും പറയും". ഇത് പ്രേക്ഷകന്റെ ഉത്തരവായി കണ്ട് കൃഷി ചെയ്യുന്നവർ എല്ലാം വെയിലത്ത് നിന്ന് കരിവാളിക്കണം എന്നും മെലിഞ്ഞിരിക്കണം എന്നും അഭ്യർത്ഥിക്കുന്നു. പ്രത്യേകിച്ച് 6 ഏക്കർ കൃഷി ഒറ്റയ്ക്ക് ചെയ്യുന്ന കൂടുതൽ സമയവും കേബിൾ ടി വി ഓഫീസിൽ ഇരിക്കുന്ന കർഷകർ. എനിക്കിത്രയൊക്കെ പറ്റൂ പ്രേക്ഷകാ... എന്റെ നാട്ടിൽ ഏകദേശം ഇതുപോലെ ഉള്ള ഒരു കൃഷിക്കാരൻ ചേട്ടൻ ഉണ്ട്. പുള്ളിയോടു ഞാൻ പ്രത്യകം പറഞ്ഞേക്കാം കേട്ടോ...
    4. "ജീവിതത്തിൽ ഒരു കുറ്റവും ചെയ്യാത്ത ആൾ എങ്ങനെ ഒക്കെ ചെയും. പക്ഷെ ഒരു പിഴവും വരാതെ എല്ലാം ചെയുന്നതിൽ ആണ് ആ സിനിമയുടെ വിശ്വാസ്യത നഷ്ട്ടപ്പെടുന്നത് ". അത് പോയിന്റ്. ആ കാര്യത്തിൽ ഒരു ചെറിയ വിശ്വാസക്കുറവ് തോന്നും. പടത്തിന്റെ അവസാനം "ദൈവവും നമ്മുടെ കൂടെ ഉണ്ടായിരുന്നു" എന്ന് ഒരു വരി കൂടി ജൊർജൂട്ടി റാണി യോട് പറഞ്ഞിരുന്നെങ്കിൽ ഈ സംശയവും തോന്നില്ലായിരുന്നു. എങ്കിൽ പോലും അവസാനം വരെ തന്റെ പ്ലാൻ പോലെ നടക്കുമോ എന്ന് പൂർണമായും വിശ്വാസം ഇല്ലാതെ ഇരിക്കുന്ന അയാളുടെ സംസാരവും ഒരിക്കലും ഭാര്യയെയും മക്കളെയും ജയിലിൽ കയറ്റില്ല എന്ന് അയാള് പറയുന്നതും ഈ സാഹചര്യം സാധൂകരിക്കുന്നുണ്ട്. പിന്നെ അതും പോരെങ്കിൽ ജിത്തുവിനെ ഇനി കാണുമ്പോൾ മുഖത്തു നോക്കി ഒന്ന് കൊഞ്ഞനം കുത്തിയേക്ക് പ്രേക്ഷകാ... അയാളെ അങ്ങനെ വിട്ടാ പറ്റില്ലല്ലോ... ക്ഷീരാമുല്ലൊരകിടിൻ ചുവട്ടിലും ചോര തന്നെ പ്രേക്ഷകന് കൌതുകം. അല്ലെ?

    ReplyDelete
  24. 5. "ഷാജോണ്നു തന്നെ ഒരു മഞ്ഞ കാറിൽ കയറി പോയി എന്നല്ലാതെ നമ്പർ ഒക്കെ അത് തന്നെ അന്നോ എന്ന് ഉറപ്പില്ല .ഏതൊക്കെ ആയിട്ടും ഐ ജി ലാലേട്ടനെ തന്നെ സംശയിക്കണം എങ്കിൽ അതിനു നല്ലൊരു കാരണം വേണം അത് ഇല്ലാതാകുന്നതാണ് ഇവിടുത്തെ പ്രശ്നം എന്നാണ് പറയാൻ ശ്രമിച്ചത് ". പ്രിയ പ്രേക്ഷക രാജാവേ... ആ പയ്യൻ ആ നാട്ടിൽ മിസ്സിംഗ് ആയ ദിവസം ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവ് ഉണ്ട്. പിന്നെ ആകെ IG ക്ക് വിശ്വസിക്കവുന്നത് ഷാജോണ് പറയുന്നത് മാത്രം ആണ്. കാരണം അവരുടെ പക്കൽ വേറെ തളിവില്ല. ഷാജോണ് വളരെ ശക്തമായി ആയി അത് ഉന്നയിക്കുന്നു. അത് മുഖവിലയ്ക്ക് എടുത്ത് IG ജോര്ജൂട്ടിയേം കുടുംബത്തെയും ചോദ്യം ചെയ്യുന്നു. ആ ചോദ്യം ചെയ്യലിൽ തന്നെ പോലീസിന് അവരെ സംശയം തോന്നുന്നു. പിന്നെ അങ്ങോട്ട് ഷാജോണിന്റെ വാക് മാത്രമല്ല trained ആയ ഒരു പോലീസ് ഉധ്യോഗസ്ഥയുടെ വിവരം കൂടി ഉണ്ട്. ബാകി പ്രേക്ഷകൻ ഒരു 5 പ്രാവശ്യം കൂടി പടം കാണുമ്പോൾ മനസിലാകും. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് പോലെ, കുറ്റം മാത്രം പറയാൻ ഇരിക്കുന്ന പ്രേക്ഷകൻ ഒരു പ്രാവശ്യം കുറ്റപ്പെടുത്താൻ പറയും ജോര്ജൂട്ടി എങ്ങനെ കൃത്യമായി പ്ലാൻ നടപ്പിലാക്കി എന്ന്. പിന്നെ ചോദിക്കും ജോര്ജൂട്ടി നടപ്പിലാക്കുന്ന പ്ളാനിൽ IG ക്ക് എങ്ങനെ സംശയം തോന്നും എന്ന്. അല്ല പ്രേക്ഷകാ, അറിയതോണ്ട് ചോദിക്കുവാ കുറച്ച് ബുദ്ധിപരമായി എന്തെങ്കിലും ഒക്കെ താങ്കൾ അല്ലാതെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ പ്രത്യക തരം കടി വല്ലതും ഉണ്ട്ടകുന്നുണ്ടോ? പ്രത്യേകിച്ച് ഈ പിന്നാമ്പുറത്തോ മറ്റോ? അല്ല ഒരുവിധം ലൂപ് ഹോള്സ് അടച്ച് വൃത്തിയുള്ള ഒരു പടം കണ്ടാലും എന്തോ ഒരു ചൊറിച്ചില് പോലേ ?

    പിന്നെ പ്രിയ പ്രേക്ഷകാ... താങ്കൾക്ക് പടം ഇഷ്ടപ്പെട്ടു കാണില്ല... അതിൽ സങ്കടം ഉണ്ടാകും. ഇനി ഈ സങ്കടം ഉണ്ടാകാതെ ഇരിക്കാൻ ഞാൻ ഒരു സൂത്രം പറയാം, പടം കാണാൻ പോകുന്നതിനു മുൻപ് കണ്ടവരോട് ചോദിക്കണം തലച്ചോറ് ഉപയോഗിക്കേണ്ടി വരുമോ അനിയാ... എന്നാ എനിക്ക് പറ്റില്ല... എനിക്ക് ചൊറിയാൻ പറ്റുന്ന വല്ല പടവും വേണം. അല്ലെങ്കിൽ റൊമാൻസ് പോലുള്ള ലോക ക്ലാസിക് ആയിരിക്കണം.

    പിന്നെ ഈ പടം ശരിക്ക് മനസിലാകണം എങ്കിൽ ഒരു 8 പ്രാവശ്യം കൂടി ആ പടം ഒന്ന് കണ്ടേക്കു. എന്നിട്ടും മനസിലാകുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു ഡോക്ടറെ കണ്ടോളൂ... ചൊറിച്ചിലിനുള്ള വല്ല മരുന്നും വാങ്ങാൻ.

    ഞാൻ ഈ പറഞ്ഞതൊക്കെ "പ്രേക്ഷകന്January 2, 2014 at 7:58 AM" ന് ഉള്ള മറുപടിയാണ്. പ്രേക്ഷകന്റെ റിവ്യൂ വിനെ പറ്റി എഴുതണം എന്ന് ഉണ്ട്. പക്ഷെ സമയം ഇല്ല അനിയാ. അതുകൊണ്ടാ..

    പിന്നെ ഒരു കാര്യം കൂടി പറഞ്ഞ് നിർത്തട്ട. ഈ പടത്തിൽ താങ്കൾ പറഞ്ഞതൊന്നും അല്ലാത്ത ഒന്ന് രണ്ടു പ്രശ്നങ്ങൾ ഉണ്ടു് . പടത്തെ സത്യസന്ധമായും ചൊറിച്ചിൽ ഇല്ലാതെയുംഒരു 3 പ്രാവശ്യം എങ്കിലും കണ്ടാൽ അത് എന്താണെന്ന് ചിലപ്പോൾ മനസിലാകും. വേണമെങ്കിൽ ശ്രമിക്കാം. അല്ലെങ്കിൽ ഇതുപോലെ പൊട്ടൻ വെടി കണ്ടതുപോലെ പടവും കണ്ട് റിവ്യൂ വും എഴുതി നടക്കാം.

    Happy NewYear

    ReplyDelete
    Replies
    1. അനിയാ ഇതു സിനിമയെ കുറിച്ചുള്ള ഒരു ചർച്ച ആക്കാതെ വ്യക്തി പരമമായി കാണുന്നത് കൊണ്ടുള്ള പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നു . അവനവന്റെ അഭിപ്രായം പറയുന്നതിനോടൊപ്പം മറിച്ചുള്ള അഭിപ്രായങ്ങളെ ബഹുമാനിക്കാൻ നമുക്ക് അറിയില്ല എന്നതാണ് ഈ നാട്ടിൽ പകുതി മുക്കാൽ പ്രശ്നങ്ങളുടെയും കാതൽ എന്ന് ഞാൻ വിശ്വസിക്കുന്നു .

      ഈ ലോകത്ത് സിനിമയും രാഷ്ട്രീയവും കായികവും എല്ലാം നമുക്ക് വേണ്ടി ഉള്ളതാണ് . അല്ലാതെ നമ്മൾ ഇവയ്ക്കു വേണ്ടിയല്ല എന്ന് മനസിലാകുന്ന കാലം എന്നെങ്കിലും വരുമായിരിക്കും

      ഇതിൽ സിനിമയെ പറ്റി പറഞ്ഞ കാര്യങ്ങൾക്കു മാത്രം മറുപടി തരാം (വ്യക്തിപരമായ അധിഷേപങ്ങൾ വിടുന്നു )

      ഈ ചിത്രത്തിൽ ആശ ശരത്തിന് മാത്രം കിട്ടുന്ന ആ സ്പെഷ്യൽ ട്രെയിനിംഗ് എന്താണെന്നു മനസിലാകുന്നില്ല ....

      "...കാരണം അവരുടെ പക്കൽ വേറെ തളിവില്ല....."

      അതാണ് ഞാനും പറഞ്ഞത് .. എങ്ങനത്തെ സ്വഭാവമുള്ള ഒരു പയ്യനെ ഈ ലോകത്ത് കൊല്ലാൻ (അപകടപ്പെടുത്താൻ ) സാധ്യതയുള്ള ഒരാൾ പോലുമില്ല എന്ന് പറയുന്നത് കഷ്ടം ആണ് എന്നാണ് എനിക്ക് തോന്നിയത് .

      "ആ ചോദ്യം ചെയ്യലിൽ തന്നെ പോലീസിന് അവരെ സംശയം തോന്നുന്നു....."

      എങ്ങനെ സംശയം തോന്നുന്നു . അതിനും വ്യക്തമായ കാരണം എല്ലാ . എല്ലാം ആശ ശരത്തിന്റെ ട്രെയിനിംഗ് .........!!!!

      "ഈ പടത്തിൽ താങ്കൾ പറഞ്ഞതൊന്നും അല്ലാത്ത ഒന്ന് രണ്ടു പ്രശ്നങ്ങൾ ഉണ്ടു്......"

      മിടുക്കൻ .. അത് രഹസ്യമാകി വെച്ച് കൊള്ളൂ പുറത്തു വിടല്ലേ പ്ലീസ്.........

      Delete
  25. ഇവിടെ തീയതിയെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ഒന്ന് രണ്ടു കംമെന്റ്കൾ കണ്ടു

    1) ദൃശ്യം എന്ന ചിത്രത്തിന്റെ തിരക്കഥ പ്രകാരം യഥാർത്ഥത്തിൽ ധ്യാനം നടന്ന തീയതി

    എന്റെ ഉത്തരം : 2 nd

    2) ജോർജ് കുട്ടിയും കുടുംബവും ധ്യാനത്തിന് എന്ന് പറഞ്ഞു പോയത് എന്ന്

    എന്റെ ഉത്തരം : യഥാർത്ഥത്തിൽ ധ്യാനം നടന്നതിന്റെ പിറ്റേ ദിവസം (അതായിത് 3rd )

    ഇതു രണ്ടും ശരി ആണെങ്കിൽ ഇതിനു മുൻപ് (അവർ പോകുന്നതിനു മുൻപ് ) ഒരു പകലും അതിനു മുൻപ് ഒരു രാത്രിയും ഈ ചിത്രത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടു വേണം . അത് ന്യായമായും 2 ന്ദ്‌ പകലും അതിനു മുന്പത്തെ 1 st രാത്രിയും അല്ലെ ആകു ?

    സംശയം ഉണ്ടെങ്കിൽ ഈ സിനിമ ഒന്ന് കൂടി കണ്ടു നോക്കു (അതിനുള്ള ത്രാണി ഉണ്ടെങ്കിൽ !!)

    ReplyDelete
    Replies
    1. തീയതികളുടെ കാര്യത്തിൽ പാവം പ്രേക്ഷകന് പിഴവ് പറ്റിയെന്നു തോന്നുന്നു..
      2ആം തീയതി രാത്രി ആണ് പയ്യന് വന്നത്.. കൊല്ലപ്പെട്ടു.. പിറ്റേന്ന് രാവിലെ മോഹൻ ലാൽ സംഭവമറിയുന്നു..
      കാർ മാറ്റിയിടാൻ പോവുന്ന വഴിയിൽ 2ആം തീയതി നടന്ന ധ്യാനത്തിന്റെ നോട്ടീസ് കാണുന്നു.
      restaurentilum theatrilum പോയി ടിക്കറ്റ്‌ എടുക്കുന്നു. അങ്ങനെ പയ്യന് വന്ന 2ആം തീയതിയും പിറ്റേന്നും സ്ഥലത്തുണ്ടായിരുന്നില്ല എന്നും വരുത്തി തീര്കുന്നു..
      പിന്നെ കുറച്ചൊക്കെ പ്രതിപക്ഷ ബഹുമാനം ഉള്ളത് നല്ലതാണു..

      Delete
    2. ധ്യാനതിനു പൊയത്‌ 4ത്‌ ആനു.. 3 അം തീയതി മൊഹൻലൽ ഒട്ടക്കാനു തൊടുപുഴയിൽ പൊകുനത്‌, കാർ ഒഴിവാകിയതിനു സെഷം.. 4ത്‌ ആൻഡ്‌ 5ത്‌ ആനു കുട്ടികൽ സ്കൂളിൽ ലീവ്‌ എദുക്കുനത്‌

      Delete
    3. അപ്പോൾ രണ്ടാം തീയതി നടന്ന ധ്യാനത്തിന് പിറ്റേ ദിവസം അല്ല അതിനടുത്ത ദിവസം നാലാം തീയതി ആണ് പോയത് എന്നാണോ പറയുന്നത് ?

      നല്ല രസികൻ സിനിമ കാഴ്ച !!!. ഉറങ്ങി ഇരുന്നു സിനിമ കാണുന്ന ഇവരോടൊക്കെ ആണല്ലോ ദൈവമേ ഞാൻ തർക്കിക്കുന്നത്‌

      പ്രതിപക്ഷ ബഹുമാനം , പ്രത്യേകിച്ച് അനോണികളുടെ അറിയാൻ ഇവിടെ പ്രസിദ്ധീകരിക്കാത്ത കമന്റ്‌ കൾ അയച്ചു തരാം ഇമെയിൽ ഐ ഡി തന്നാൽ മതി

      Delete
    4. yes, they traveled on 4th and spent whole day at church praying, then stayed back there and coming back on 5th. Few days later Mohanlal, going back to Thodupuzha and going all these places and just telling everyone they actually came there on 2nd and 3rd. Most of them believe that they travelled on those days, because he keeps repeating the days. I believe you misunderstood the days.
      I agree with most of your other comments, and believe that this is an average movie.

      Delete
    5. Suhruthe thettu....
      Geroge kuttyum kudumbavum yathra nadathiyath 4num 5num aanu...
      Chekan vannath 2nd nu ratri...
      3rd nu George kutty car olipichu,sim maati,hotelil ninum theatreil ninum,busil ninum ticket sangadipich ratri veetil ethi..
      Athayth 3rd nu ratri.Apo Meena yod Geroge kutty naale dyaanatinu ponam ennu parayumbol Meena parayunund "DYAANAM INNALE KAYINJILE EENU"
      Ipo clear aayo????
      #MANGLISHIL AAYATH KONDU ITH PUBLISH CHEYATHE IRIKARUTHU

      Delete
    6. 2 നു ആണ് ചെകൻ വീട്ടിൽ വന്നത് .......
      3 നു ജോർജ് കുട്ടി കാര് ഒളിപികുകയും ഹോട്ടലിൽ നിനും ബസിൽ നിനും THEATRE നിനും ബില്ല ശേഖരിക്കുന്നു
      3 നു രാത്രി വീട്ടിൽ എതിയ ജോർജ് കുട്ടി ഭാര്യ യോട് നാളെ ധ്യാന പോണം എന്ന് പറയുന്നു .അപ്പോൾ മീന പറയുന്നു സംഭാഷണം ഒന്ന് ശ്രദിച്ച മതി "ധ്യാനം ഇന്നലെ കയിഞ്ഞിലെ എന്ന് പറയുനുണ്ട് ...
      ജോർജ് കുട്ടി യും ,കുടുംബവും യാത്ര യാത്ര നടത്തിയത് 4 നും 5 നും ആണ് ....
      സിനിമ കാണുമ്പോൾ ഉറങ്ങിപോയത് താങ്ങൾ ആണ്

      Delete
  26. റോമന്‍സ് നല്ല പടമാണെന്നോ? അസഹ്യമായ കൂറപ്പടം എന്നേ പറയാനുള്ളു...

    ReplyDelete
  27. ഒരു സിനിമയുടെ ഉദ്ദേശം പ്രേക്ഷകരെ entertain ചെയ്യുക എന്നതാണ്..ആ രീതിയില്‍...ദൃശ്യം സിനിമ 100% വിജയിച്ചിട്ടുണ്ട്....പിന്നെ ബ്ലോഗില്‍ 5 മിനിറ്റില്‍ കുത്തി കുറിക്കുന്നത് പോലെയല്ല തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു സിനിമയുടെ നിര്‍മിതിയെക്കുറിച്ച്, അതിന്റെ രൂപപ്പെടലിനേയും അതിനു പുറകിലെ യത്‌നങ്ങളേയും സ്വപ്‌നങ്ങളേയും ആദ്യം അംഗീകരിക്കാന്‍ പഠിക്കൂ !..
    വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ, ഉദ്യോഗജനകമായ ക്ലൈമാക്സിലൂടെ, കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെ, മികവുറ്റ അഭിനയത്തിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടരും ചേര്‍ന്ന് മലയാളികള്‍ക്ക് സമ്മാനിച്ച ക്രിസ്തുമസ് സമ്മാനമാണ് ദൃശ്യം. അഭിനന്ദനങ്ങള്‍!!!

    ReplyDelete
    Replies
    1. അതിപ്പോൾ സുഹൃത്തേ ഇതൊരു സിനിമയുടെ പിന്നിലും ഇങ്ങനെ കുറെ യത്‌നങ്ങളേയും സ്വപ്‌നങ്ങളേയും ഒക്കെ കാണും (വെറുതെ ഇരുന്നാൽ ഗീതാഞ്ജലി ഉണ്ടാകുമോ ?) അതിനെ ഒക്കെ അംഗീകരിച്ചു കൊള്ളണം എന്ന് പറയുന്നത് കഷ്ടമല്ലേ .

      കടുത്ത മോഹൻലാൽ ആരാധകർ പോലും ഉന്നയിക്കാത്ത ആരോപണമാണ് സുഹൃത്ത്‌ ഉന്നയിച്ചിരിക്കുന്നത് എന്ന് കൂടി പറഞ്ഞോട്ടെ (മികവുറ്റ അഭിനയം ) പാവം ആ മനുഷ്യൻ ഇനി എന്തൊക്കെ അപവാദങ്ങൾ സഹിക്കണം ? (മനസാ വാചാ അറിഞ്ഞ കാര്യം ആണെങ്കിൽ പോട്ടെ )

      പിന്നെ സുഹൃത്തിനു കാശ് മുതലായി എന്നറിഞ്ഞതിൽ സന്തോഷം . അസൂയ അല്ലാതെ മറ്റൊരു വികാരവും തോന്നുന്നില്ല

      Delete
  28. 1 .പയ്യന്‍ ഫോട്ടോ കാണിച്ചു രാത്രി പിന്നാമ്പുറം വരാന്‍ പറയുന്നു[വരാന്‍ പറയുന്നത് എന്തിനാനെന്ന്നു മനസ്സിലാകേണ്ട ബുദ്ദി ലാലേട്ടന്റെ മകള്‍ക്ക് ഉണ്ട് കാരണം അച്ഛന്‍ നല്ല മൂഡ്‌ ആയി രാത്രി വന്നത് എന്തിനാണെന്ന് അവള്‍ക്കു മനസ്സിലായി എന്ന് നമുക്ക് മനസ്സിലാകി തരുന്നുണ്ട് ]എന്തായാലും അമ്മയും മക്കളും നല്ല ജോളിയായി കഴിയുന്ന ഗൌരവത്തിന്റെ ലാഞ്ചന പോലുംമില്ലാത്ത ഒരിക്കല്‍ പോലും മക്കളോട് ദേഷ്യപ്പെടാത ജോര്‍ജുകുട്ടിയെ പോലുള്ള അച്ഛനോട് തന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല എന്ന് ഉറപ്പുണ്ടായിടും എന്തെ രാത്രി വരാന്‍ പറഞ്ഞപ്പോള്‍ അച്ഛനോട് പറഞ്ഞില്ല അമ്മയും പറഞ്ഞില്ല ഭര്‍ത്താവിനെ അത്യാവശ്യം തന്റെ വരുതിക്ക് നിര്‍ത്താന്‍ കെല്‍പ്പുള്ള ഭാര്യയാണ് താനും പിന്നെയെന്തേ അമ്മയും മകളും കൂടി പയ്യനെ നേരിടാന്‍ നിന്നു....... 2.ഒരു പത്രം പോലും വായിക്കാത്ത ജോര്‍ജു കുട്ടിക്ക് മലയാളം തമിള്‍ ഹിന്ദി തുടങ്ങിയ ഭാഷ് കൈകാര്യം ചെയ്യാന്‍ അറിയാം .പത്രം വായിക്കില്ല എന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട് താനും .ഓഡി വണ്ടിയറിയില്ല ഒരു സാധാരണ മൊബൈല്‍ സൈലന്റ് മോഡില്‍ ഇടാന്‍ അറിയില്ല എന്നാലോ ഇംഗ്ലീഷ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ ത്രില്ലര്‍ ഉണ്ടാക്കുകയും ചെയ്യും പിന്നെ ആശ ശരത്തിന്റെ കാര്യം സ്ക്രിപ്റ്റ് കാണാതെ പഠിച്ച പോലെ തന്നെ പ്രേക്ഷകന്‍ പറഞ്ഞ കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു .എന്തായാലും കൊള്ളാം.........................................?

    ReplyDelete
  29. കുറെ കമന്റ്‌ കൾ ഇവിടെ പ്രസിദ്ധീകരിക്കാൻ കഴിയാതെ പോയിട്ടുണ്ട് കാരണങ്ങൾ

    1) ചോദിക്കുന്ന ചോദ്യങ്ങള്ക്ക് ഉത്തരം തരാതെ വീണ്ടും പറഞ്ഞത് തന്നെ ആവർത്തിക്കുക എന്ന കലാ പരിപാടി

    2) വ്യക്തിപരമായ അവഹേളനം , അശ്ലീലം

    3) മംഗ്ലീഷിൽ എഴുതിയ കമന്റ്സ് വായിച്ചു ഉത്തരം എഴുതാനുള്ള താമസം

    ഇതിനിടയിൽ ഏതെങ്കിലും നല്ല കമന്റ്‌ പെട്ട് പോയെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു

    ReplyDelete
  30. എല്ലാ പോലീസുകാരുടെയും ബുദ്ധി ഒരേ പോലെ അല്ലല്ലോ? താങ്കള് അല്ലല്ലോ ആ സിനിമയിലെ ഐജി. ആ സിനിമയിലെ ഐ.ജി ക്ക് ജോര്ജുകുട്ടി യാണു കുറ്റക്കാരൻ എന്ന് തോന്നി.. അത്രെ ഉള്ളൂ...

    ReplyDelete
  31. പ്രേക്ഷകാ....പടം കണ്ടു....വല്യ അഭിപ്രായമില്ല....കണ്ടിരിക്കാം...പക്ഷേ പ്രേക്ഷകന് ഒരു പിഴവു പറ്റി എന്നു തന്നെ കരുതുന്നു....രണ്ടാം തീയതിയിലെ ധ്യാനത്തിനു അവര്‍ പോയില്ല....ഭാര്യ അങ്ങനെ ഒരു suggestion വെച്ചെങ്കിലും....അന്ന് രാത്രി ആണ് സംഭവം നടക്കുന്നത്‌....മൂന്നാം തീയതി രാവിലെ ജോര്‍ജ്കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ അറിയുകയും കാര്‍ കളയാന്‍ കൊണ്ട്‌ പോകുകയും ചെയ്യുന്ന സമയത്ത്‌ ധ്യാനത്തിന്റെ poster കാണുകയും രക്ഷപെടാന്‍ ഒരു അവസരം ആയി കണ്ടു തലേന്ന് ധ്യാനം കൂടിയതായും ഒരു ദിവസം തങ്ങി മൂന്നാം തീയതി ആണ് തിരികെ എത്തിയത്‌ എന്നും പ്രൂഫ് ഉണ്ടാക്കാന്‍ വേണ്ടി മൂന്നാം തീയതി ഒറ്റക്ക് ഒളിച്ച് theatre, hotel മുതലായ സ്ഥലങ്ങളിലെ ബില്ല് ഒപ്പിച്ചു പിറ്റേന്നു നാലാം തീയതി കുടുംബ സമേതം പ്രസ്തുത സ്ഥലങ്ങളിലെ എല്ലാവരെയും നേരില്‍ കണ്ടു presence അറിയിച്ചു എല്ലാവരും കൂടി ധ്യാനത്തിനു വന്നതാണു എന്നു പറഞ്ഞു പോരുകയും ചെയ്യുന്നു....ഈ പറയുന്ന ആള്‍കാര്‍ ആരും തന്നെ ധ്യാനം രണ്ടാം തീയതി ആയിരുന്നു ഇന്നു നാലാം തീയതി അല്ലേ ഇന്നലെ നിങ്ങള്‍ എവിടെ ആയിരുന്നു എന്നു ചോദിക്കില്ളല്ലോ....അതുപോലെ പോലീസ് ചോദ്യം ചെയ്യുമ്പോ ആ കുടുംബം നേരത്തെ നല്‍കിയ മൊഴി ഇവരോടൊക്കെ verify ചെയ്യുകയാണ്....അല്ലാതെ ഇവര്‍ വന്നത്‌ മൂന്നാം തീയതി ആണോ നാലാം തീയതി ആണോ എന്നല്ല ചോദിക്കുന്നത്‌....വലിയ പോരായ്മാ എന്താണെന്ന് വെച്ചാല്‍ IG ക്ക്‌ ഇയാള്‍ ഫേക് ആയിട്ടാണ് ഇതൊക്കെ ഉണ്ടാക്കിയാതെന്ന് മനസ്സിലായിട്ടും (ഹഹഹ) നേരത്തെ പറഞ്ഞവരോടൊന്നും അയാള്‍ മൂന്നാം തീയതി ആണോ നാലാം തീയതി ആണോ ശരിക്കും കടയില്‍ വന്നതെന്ന് അന്വേഷിക്കാന്‍ മെനക്കേടുന്നില്ല....കൂടാതെ വേറെയും ഒരുപാട് logical errors ഉണ്ട്‌....പക്ഷേ ജോര്‍ജ്കുട്ടി ഈ ചെയ്തതൊന്നും വല്യ ബുദ്ധി ആയല്ല...He gave a try as a last resort and it worked എന്ന നിലയില്‍ ആയിരുന്നു ഈ സിനിമ എടുത്തതെങ്കില്‍ കുറേക്കൂടി നന്നാവുമായിരുന്നു....ഈ പറഞ്ഞതാണ് എന്റെ കാഴ്ചയില്‍ എനിക്ക്‌ തോന്നുന്നത്‌...ഉറങ്ങി ആണ് സിനിമ കണ്ടതെന്നും ബോധപൂര്‍വം കള്ളം പറയുന്നു എന്നും പറയരുത്‌....അങ്ങനെ പറയുന്നതും " അവനവന്റെ അഭിപ്രായം പറയുന്നതിനോടൊപ്പം മറിച്ചുള്ള അഭിപ്രായങ്ങളെ ബഹുമാനിക്കാൻ നമുക്ക് അറിയില്ല എന്നതാണ് ഈ നാട്ടിൽ പകുതി മുക്കാൽ പ്രശ്നങ്ങളുടെയും കാതൽ എന്ന് ഞാൻ വിശ്വസിക്കുന്നു" ഇതില്‍ പെടും....

    ReplyDelete
  32. സുഹൃത്തേ .... കൊലപാതകം നടക്കുന്നത് August 2 രാത്രിയാണ്‌ . ജോർജ് ധ്യാനത്തിനു പോകുന്നതു തെളിവുകൾ create ചെയതതിന് ശേഷവും കാർ discard ചെയതതിന് ശേഷവും ആണ് . That means August 4 ...You (പ്രേക്ഷകൻ ) did not contemplate it properly ...കുറച്ചു അവിശ്വസനീയം ആണെങ്കിലും ഇതൊരു well made screen play ആണു in my opinion .. My wife's murder ഒരു ordinary movie അല്ലെ .. Thrilling element ഒട്ടും ഇല്ലാത്ത ഒരു movie ...ദൃശ്യം വേറൊരു ചിന്തയാണ് ഒരു കാഴ്ചപാട് ആണ് ...പിന്നെ super star ചിത്രങ്ങളുടെ autopsyയുടെ magnitude പ്രിത്വി ചിത്രങ്ങളിൽ താങ്കൾ ചെയ്യാറില്ല ...There are many logical problems in Mumbai Police and Memories too ....Neither this movie is devoid of that too. I respect your freedom of opinion. Even though you are expressing your opinion please make sure that it’s devoid of prejudice and open favoritism.

    ReplyDelete
  33. agree with rest of the points but u r wrong about the dates.......ini cinema tvyil varumbol kaanoo, clear aavum....keep posting ..

    ReplyDelete
    Replies
    1. how can you agree with rest of points.?( date is a perfect blunder hapend to our dear blogger)

      Delete
  34. മികച്ച നിരൂപണം, പക്ഷേ തിയ്യതികളുടെ കാര്യത്തിൽ താങ്കൾക്കാണ് തെറ്റിയത്....സിനിമ ടിവിയിൽ വരുമ്പോൾ ഒന്നുകൂടി കാണൂ....അതു വരെ തർക്കിച്ചിട്ട് കാര്യമില്ലല്ലോ.....തുടർന്നും എഴുതുക സുഹൃത്തേ...

    ReplyDelete
  35. പയ്യൻ കൊല്ലപ്പെടുന്നത് രണ്ടാം തിയതി രാത്രിയാണ്. മൂന്നാം തിയതി ജോർജ് കുട്ടി ഒറ്റക്കു പോയി കാറും സിം കാര്ഡും കളഞ്ഞു മറ്റു തെളിവുകൾ ശേഖരിച്ചു വരുന്നു. പിന്നീട് നാലാം തിയതി കുടുംബം മുഴുവൻ ട്രിപ്പ്‌ പോയി താൻ നേരത്തെ വാങ്ങിയ തെളിവുകൾക്ക് ആസ്പദമായ കാര്യങ്ങൾ നടത്തി അഞ്ചാം തിയതി തിരിച്ചു വരുന്നു.

    ചോദ്യം ചെയ്യുന്ന സമയത്ത് രണ്ടാം തിയതി ധ്യാനത്തിന് പോയി മൂന്നാം തിയതി തിരിച്ചു വന്നതായി പറയുകയും ആ ദിവസങ്ങളിലെക്കായി ശേഖരിച്ച തെളിവുകൾ കാണിക്കുകയും ചെയ്യുന്നു. നാലും അഞ്ചും ദിവസങ്ങളിൽ കുഞ്ഞുങ്ങൾക്ക്‌ സുഖമില്ലാതെ സ്കൂളിൽ പോയില്ലെന്നും കള്ളം പറയുന്നു.മാത്രമല്ല താൻ സന്ദര്ശിച്ച ഇടങ്ങളിൽ പിന്നീടൊരിക്കൽ കൂടി പോയി രണ്ടാം തിയതിയിലെയും മൂന്നാം തിയതിലെയും തന്റെ സാന്നിധ്യം സാക്ഷികളോട് പറഞ്ഞു വിശ്വസിപ്പിക്കുന്നു.

    ഇതെല്ലം ഐ ജി നിഗമനം നടത്തുന്ന സീനിൽ വിവരിക്കുന്നുണ്ടല്ലോ

    ReplyDelete
  36. കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം എന്നൊരു ചൊല്ലുണ്ട്.. അതുമാത്രം പോര, കൂടെയുള്ളവരെയും പഠിപ്പിക്കണം (നിൽക്കാൻ) എന്നാണ് ഈ സിനിമ കണ്ടപ്പോൾ തോന്നിയത്..

    ReplyDelete
  37. 2 നു ആണ് ചെകൻ വീട്ടിൽ വന്നത് .......
    3 നു ജോർജ് കുട്ടി കാര് ഒളിപികുകയും ഹോട്ടലിൽ നിനും ബസിൽ നിനും THEATRE നിനും ബില്ല ശേഖരിക്കുന്നു
    3 നു രാത്രി വീട്ടിൽ എതിയ ജോർജ് കുട്ടി ഭാര്യ യോട് നാളെ ധ്യാന പോണം എന്ന് പറയുന്നു .അപ്പോൾ മീന പറയുന്നു സംഭാഷണം ഒന്ന് ശ്രദിച്ച മതി "ധ്യാനം ഇന്നലെ കയിഞ്ഞിലെ എന്ന് പറയുനുണ്ട് ...
    ജോർജ് കുട്ടി യും ,കുടുംബവും യാത്ര യാത്ര നടത്തിയത് 4 നും 5 നും ആണ് ....
    സിനിമ കാണുമ്പോൾ ഉറങ്ങിപോയത് താങ്ങൾ ആണ്

    ReplyDelete
  38. ഇയാള്ക്കന്നു രാത്രി ചത്ത പശുവിനെ കൃത്യമായി എവിടുന്നു കിട്ടിയാവോ ? അതിനെയെങ്ങനെ ഒറ്റയ്ക്ക് കൈകാര്യം നടത്തി? പുറമേ നീന്നുല്ല പണിക്കര് മിക്കവാറും പണി നടക്കുന്ന പരിസരത്ത് തന്നെയായിരിക്കാം താമസം. ഇവരരിയാതെ രാത്രി വണ്ടി ഓടിച്ചു അവിടെയെതിയതിലോക്കെ ഒരു അവിശ്വസനീയത. ഡീറ്റൈൽ ആക്കി കാണിക്കണമായിരുന്നു. എന്തായാലും ലാലെട്ടാൻ രക്ഷപ്പെട്ടല്ലോ, ഭാഗ്യം!!!!!

    ReplyDelete
  39. Romance poleyulla film ee varshathe best malayalam film aanenu thankal paranjapol thanne , thankalude kalabodham sherikum manasilyai.
    Malayalathile megastarsine thankalk athra ishtam alla enne njangalkariyam , enu vechu avarude mikacha filmsinu polum bad reviews post cheyunnath sheriyalla ennanu ente abhiprayam..

    ReplyDelete
  40. കമ്പ്യൂട്ടർ പണി മുടക്കിയതിനാലും മറ്റു ചില വ്യക്തിപരമായ അസൌകര്യങ്ങളും മൂലമാണ് ഈ ബ്ലോഗിലെ അപ്ഡേഷൻസ് മുടങ്ങുന്നത് .മാന്യ വായനക്കാർ ക്ഷമിക്കുമല്ലോ .

    ഇവിടെ നമ്മൾ തീയതികളെക്കുറിച്ചു സംസാരിച്ചു . ഇനി അത് വേരി ഫൈ ചെയ്യാൻ ഒരിക്കൽ കൂടി അത് കാണാൻ ഉള്ള ശക്തി എനിക്കില്ല . എവിട എപറഞ്ഞ അഭിപ്രായങ്ങള ശരി ആണെങ്കിൽ രണ്ടാം തീയതി നടന്ന ധ്യാനത്തിന് നാലാം തീയതി പോയിട്ട് എല്ലാവരെയും രണ്ടാം തീയതി പോയി എന്നാണ് വിശ്വസിപ്പിച്ചത്‌ എങ്കിൽ അത് ഒരു നാട്ടിൻ പുറത്തു നടക്കുന്ന കഥ എന്ന നിലയിൽ നോക്കിയാൽ തിരക്കഥയെ കൂടുതൽ ദുര്ബലം ആക്കുന്നു എന്ന് ഞാൻ കരുതുന്നു. .

    ഇവിടെ പലരുടെയും പ്രതികരണങ്ങൾ ഞാൻ മോഹൻലാലിനെ ആക്രമിക്കുന്നു എന്ന മട്ടിലാണ്‌ (പത്തോ നൂറോ പേര് വായിക്കുന്ന ഈ ബ്ലോഗിൽ എഴുതുന്ന ഞാൻ അങ്ങനെ വിചാരിചാൽ അത് പല്ലി ഉത്തരം തങ്ങുന്നു എന്ന് കരുതുന്ന പോലെ ആണെന്നാണ് എൻറെ വിശ്വാസം ) എന്നാൽ ഈ ചിത്രത്തിൽ താരതമ്യേനെ ലാൽ നിരപരാധി ആണെന്നാണ് എൻറെ എളിയ അഭിപ്രായം . എന്നാൽ പടി പുകഴ്ത്തുന്ന ജിത്തു ജോസെഫിന്റെ സ്ക്രിപ്റ്റിൽ ഒത്തിരി പാളിച്ചകൾ എനിക്ക് കാണാൻ കഴിയുന്നു . അവയൊക്കെ തന്നെ (മിക്കതും) ആ സ്ക്രിപ്റ്റിൽ ഉള്ള സംഗതികൾ വെച്ച് തന്നെ പരിഹരിക്കാവുന്നതെ ഉള്ളു എന്നതാണ് കഷ്ട്ടം. അദ്ദേഹത്തിന്റെ മൈ ബോസ്സ് ഒഴികെയുള്ള മറ്റു എല്ലാ സ്സിപ്ട്ടിലും ഉള്ള ഇത്തരം പാളിച്ചകൾ ഇനിയും ഒഴിവാക്കിയില്ല എങ്കിൽ അത് തികച്ചും കഷ്ട്ടമാണ്

    ദൃശ്യം എന്ന ഈ ചിത്രം പോസ്റ്റെരിൽ പറയുന്ന പോലെ മലയാളത്തിലെ ഏറ്റവു മികച്ച ചിത്രം ആണെന്ന് തീരെ അഭിപ്രായമില്ല . മോഹൻലാൽ ആരാധധകർക്ക് മുഖം രക്ഷിക്കാൻ ഈ വര്ഷം കിട്ടിയ ഒരു ശരാശരി ചിത്രമാണ് ഇതു എന്ന് ഞാൻ കരുതുന്നു .
    റോമൻസ് എന്ന ചിത്രത്തെ കുറിച്ചുള്ള പരാമർശം പലരും ഏറ്റു പിടിച്ചിട്ടുണ്ട് . ദൃശ്യം എന്ത് ചെയുന്നു എന്ന് അവകാശപ്പെടുന്നോ (പ്രേക്ഷകരെ ബോർ അടിപ്പിക്കാതെ രസിപ്പിക്കുന്നു ) അത് വൃത്തിയായി ചെയ്ത ഈ വര്ഷത്തെ ചിത്രങ്ങളിൽ ഒന്നാണ് അത് എന്നത് കൊണ്ടാണ് ആ പരാമർശം ഉണ്ടായതു എന്ന് കൂടി പറഞ്ഞോട്ടെ .

    ഏറ്റവും ചിരിപ്പിച്ച കമന്റ്‌ ഈ മൊബൈലിൽ റെക്കോർഡ്‌ ചെയ്തു ബ്ലാക്ക് മെയിൽ ചെയ്യുന്നത് ഒരു അനോണിയുടെ അഭിപ്രായ പ്രകാരം അദ്ദേഹത്തിന്റെ നാട്ടിലെ എൽ കെ ജി പിള്ളേർ പോലും ചെയുന്നത് ആണത്രെ . (മൊബൈലിൽ പിടിക്കുന്നത്‌ ശരി പക്ഷെ അത് പറഞ്ഞു ബ്ലാക്ക്‌ മെയിൽ ചെയ്യുക , മകള്ക്ക് പറ്റില്ല എങ്കിൽ അമ്മ മതി എന്ന് പറയുക ഇതൊക്കെ ആ നാട്ടിൽ സാധാരണക്കാർ ചെയുന്നത് ആണെങ്കിൽ എനിക്കൊന്നും പറയാനില്ല )

    ReplyDelete
  41. Hey friends, My on line editor is not working as expected .Can you please suggest me a different one please

    ReplyDelete
  42. Try Varamozhi. . Its not an on line editor.

    ReplyDelete
  43. anyway this year Mohanlal is lucky to have two hits DRushyam and Jilla , Jilla he acted as a supporting actor to Vijay, never a moment he got an opportunity to score over Vijay who is a mediocre actor. I didnt see Drushyam, because I dont like the promotion scenes of Meena, Lal etc, If trailer itself is unbearable what will be the acting. Mohanlal has lost his natural acting and flexibility. Earlier he was becoming a character now he is just acting, after Brhamachari its very unbearable to see any of him films.

    The best film in 2013 is Shutter, then Left Right Left, Nadan , Amen I didnt like due to its theri dialogues.

    Waiting for Prekshakan's take on Jilla.
    yahoo transliterate is now better, best is varamozhi editor off line , export to unicode after a paragraph and keep as a file , more than one paragraph can cause export option hanging system.

    ReplyDelete
  44. ഞാനിതു അനോണി ആയി ഇട്ടതാണ് ഒരിക്കൽ. പ്രൊഫൈൽ ഉണ്ടാക്കിയപ്പോ ഒന്ന് ഇട്ടു നോക്കിയതാ.
    ഇയാള്ക്കന്നു രാത്രി ചത്ത പശുവിനെ കൃത്യമായി എവിടുന്നു കിട്ടിയാവോ ? അതിനെയെങ്ങനെ ഒറ്റയ്ക്ക് കൈകാര്യം നടത്തി? പുറമേ നീന്നുല്ല പണിക്കര് മിക്കവാറും പണി നടക്കുന്ന പരിസരത്ത് തന്നെയായിരിക്കാം താമസം. ഇവരരിയാതെ രാത്രി വണ്ടി ഓടിച്ചു അവിടെയെതിയതിലോക്കെ ഒരു അവിശ്വസനീയത. ഡീറ്റൈൽ ആക്കി കാണിക്കണമായിരുന്നു. എന്തായാലും ലാലെട്ടാൻ രക്ഷപ്പെട്ടല്ലോ, ഭാഗ്യം!!!!!

    ReplyDelete
  45. ധനേഷ് കാട്ടൂപ്പാടത്ത്January 19, 2014 at 4:03 PM

    വിരസമായ ആദ്യ പകുതിയും,ശരാശരിക്ക് മേലെ നില്‍ക്കുന്ന രണ്ടാം പകുതിയും.ആളുകള്‍ പറയുന്ന പോലെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായോ,അതി ഗംഭീര ചിത്രമായോ ഒന്നും എനിക്ക് അനുഭവപ്പെട്ടില്ല. ഒരു നല്ല ചിത്രം എന്ന് പറയുന്നതില്‍ തെറ്റില്ല.

    ReplyDelete
  46. I think it is better than Mumbai Police

    ReplyDelete