Wednesday, February 5, 2014

സലാല മൊബൈൽസ് (ചൈനീസ്‌ മൊബൈല്‍നേക്കാള്‍ കഷ്ട്ടം !!!) വിജയങ്ങൾ , എന്നും വിജയങ്ങൾ  മാത്രം കൊയ്ത്തു കൂട്ടിയ മലയാളത്തിന്‍റെ കൂൾ സ്റ്റാർ ..ഇതാ   വന്നെത്തി കഴിഞ്ഞു

അനിയാ  നിന്നേ , ഇതെന്ന്  തുടങ്ങി  ഈ പുതിയ പണി ?

നിങ്ങൾ ഇതു ഏതു ലോകത്ത് ജീവിക്കുവാ ? ഈ പണി ഒക്കെ പണ്ടേ ഉണ്ട് . പണ്ട് ഇതു റോഡിലൂടെ കാളവണ്ടി  മുതൽ കാർ വരെയുള്ള വാഹനങ്ങളിൽ  വിളിച്ചു കൊണ്ട് പോകും . ഇന്ന്  ഇത് വാർത്ത‍ പോലെ പത്രത്തിൽ കൊടുക്കും . തീരെ മണ്ടന്മാർ എന്ന് സ്വയം തോന്നാതിരിക്കാൻ നമ്മൾ അതിനെ  പെയിഡ്  ന്യൂസ്‌  എന്ന് സ്വകാര്യമായി  വിളിക്കും അത്രേയുള്ളൂ

അത് ശരി നീ ആരെ പറ്റിയാ ഇങ്ങനെ അലക്കുന്നേ നമ്മുടെ രജനീകാന്ത്  മലയാളത്തിൽ എങ്ങാനും ....

പാവം ആ മനുഷ്യന്  എഴുനേറ്റു നിന്ന് തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ആരോഗ്യം കൊടുക്കണേ എന്നാണ്  അവരുടെ പ്രാർത്ഥന  ...അപ്പഴാ  മലയാളം ...അണ്ണാ  ഇതു നമ്മുടെ ന്യൂ  ജനറേഷൻ  താര  കുമാരൻ  ദുൽക്കർ സൽമാൻ ... പിന്നെ  മലയാളത്തിന്റെ മരുമകൾ  (  സ്ഥാനം നമ്മൾ ഉടനെ കൊടുക്കും ....) നസ്രിയ നസീം  ഇവര്‍ ഒന്നിക്കുന്ന  പുതിയ ചിത്രം സലാല മൊബൈൽസ്  ഇതാ  ഒരു തരംഗമായി കേരളം ഒട്ടാകെ ആഞ്ഞടിക്കുന്നു .

ആകെ കണ്‍ഫ്യുഷൻ  അടിക്കുന്നല്ലോ ? ഈ വിജയ ചിത്രങ്ങൾ മാത്രം നല്കിയ എന്ന് പറഞ്ഞത് ...... തീവ്രം , നീല ആകാശം , പട്ടം പോലെ  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച  അതെ ദുൽക്കർ സൽമാനെ പറ്റി  തന്നല്ലോ അല്ലേ ?


അതൊക്കെ ആര് നോക്കുന്നു അണ്ണാ . ഇതു നമ്മൾ മാധ്യമങ്ങള അങ്ങ്  തീരുമാനിക്കുന്നു ആരാധകർ  ഏറ്റു എടുക്കുന്നു .സിനിമ ഇറങ്ങുന്നതിനു മുൻപേ ലാഭം ആകുന്ന ഈ കാലത്ത് ആർക്ക്  വേണം പൊതു ജനം എന്ന കഴുതയെ? പിന്നെ ഒരു ചടങ്ങിന്‍റെ പേരില് ഇവനെ ഒക്കെ കാണിക്കുന്നു എന്ന് മാത്രം .അണ്ണൻ പത്രമൊന്നും വായിക്കത്തില്ലെ  ഒളിപ്പോരു , റെഡ്  വൈൻ തുടങ്ങിയ മഹത്തായ ചിത്രങ്ങളിൽ അഭിനയിച്ച ഫഹദ് ഫാസിലിന്റെ വര്‍ഷം ആയിരുന്നു 2013 എന്ന് ഒരു ഉളുപ്പും ഇല്ലാതെ എഴുതുന്ന മുൻ നിര പത്രങ്ങൾ ഈ നാട്ടിലെ കാണു (അത് വായിച്ചു കുളിര്  അണിയുന്നവരും). ഇനി ഈ ചിത്രം . സംഗതി എന്തായാലും തരംഗം ആയി കഴിഞ്ഞു .പിന്നെ ഈ ചിത്രത്തിൽ എന്താ ഒരു കുറവ്  നായകൻ  പോരെങ്കിൽ  കലക്കാൻ പതിവ് പോലെ വേറെ ആളെ നിർത്തിയിട്ടുണ്ട്  (നായകൻ മുഴുവൻ സമയ  കൂൾ ആയതു കൊണ്ട് വേണ്ട പോലെ കലങ്ങി മറിഞ്ഞില്ല  എങ്കിലോ ..?) സണ്ണി വെയിൻ  ശേ .. തെറ്റി  ജേക്കബ്‌  ഗ്രിഗറി  (പറഞ്ഞു വരുമ്പോൾ ഇവർ രണ്ടും ആണല്ലോ രണ്ടു ആസ്ഥാന കലക്കൽക്കാർ ).പിന്നെ  മലയാളത്തിലെ ഭാഗ്യ നായിക നസ്രിയ നസീം , ഇനി  സ്വല്പ്പം നൊസ്റ്റൽജിയ  വേണമെങ്കിൽ  ജോസ് , രവീന്ദ്രൻ  ഒരു ന്യൂ  ജനറേഷൻ  ഫീൽ കിട്ടാനായി  ഉമ്മച്ചി റോക്ക്സ്  ഗാനം ബൈ  ഗോപി സുന്ദർ . തമിഴ്  നടൻ  സന്താനം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം  സംവിധാനം  വർഷങ്ങളായി  നിരവധി  ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു തഴക്കവും പഴക്കവും വന്ന ശരത് എ ഹരിഹരൻ .ഈ മലയാളത്തിലെ മന്ദ ബുദ്ധി കാണികള്‍ക്ക് ഇനി എന്നാ വേണമെന്നാ?

ഒന്നും വേണ്ട അനിയാ. എത്ര ഭയങ്കരമായ ചിത്രം തുടങ്ങുന്നത് ശ്രീനിവാസന്‍റെ ഒരു വോയിസ്‌ഓവറില്‍ കൂടെയാണ്. അതിലൂടെ നമ്മളെ അഫ്സല്‍ എന്ന അലസനായ ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു (ജീവിത പാഠം തുടങ്ങാന്‍ പോകുന്നു എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം...) പകല്‍ ചുമ്മാ കിടന്നുറങ്ങും എന്നല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ലാത്ത ഈ യുവാവ്‌ ഒരു ദിവസം അമ്മാവന്‍ കുറെ കാശു ഓഫര്‍ ചെയുന്നതോടെ മൊബൈല്‍ കട തുടങ്ങാന്‍ തീരുമാനിക്കുന്നു പിന്നെ മടി എന്നൊന്ന് അദ്ദേഹം കേട്ടിട്ടുള്ള ഭാവം പോലുമില്ല. പറഞ്ഞ പോലെ സംഗതി പ്രണയകഥയാണല്ലോ. അതാ തട്ടമിട്ട നായിക എതിര്‍ വശത്തെ ബസ്‌ സ്റ്റോപ്പില്‍ എന്നും വന്നു ബസ്‌ കയറി കോളേജിലേക്ക് പോകുന്നു നായകന് പ്രേമം. പക്ഷെ പ്രേമം എന്ന് പറഞ്ഞു നായികയുടെ പുറകെ നടക്കാനൊന്നും ഇദ്ദേഹത്തെ കിട്ടില്ല. അദ്ദേഹം ചുമ്മാ എലി പുന്നെല്ലു കണ്ട മാതിരി നായികയെ       എങ്ങനെ നോക്കി വെള്ളമിറക്കി കൊണ്ടിരിക്കും . പശ്ചാത്തലത്തില്‍ നമ്മുടെ സംഗീത സംവിധായകന്‍ തലങ്ങും വിലങ്ങും അറബി വാക്കുകള്‍ വാരി എറിഞ്ഞു എന്തൊക്കെയോ ആക്രോശിക്കുന്നു.ഇതു എത്ര നേരം കാണിക്കും എന്നത് കൊണ്ടാകണം കഥയില്‍ ഇടി വെട്ടു പോലെ ഒരു ട്വിസ്റ്റ്‌. നായകന്‍ കടയിലേക്ക് സാധനം എടുക്കാനായി കോയമ്പത്തൂരില്‍ പോകുന്ന വഴിക്ക് പരിചയപ്പെടുന്ന അഴകര്‍സ്വാമി (സന്താനം) എന്ന തമിഴനാണ് ആ വഴിത്തിരിവ്. മഹാ ബുദ്ധിശാലി ആയ അദ്ദേഹം ഒരു മൊബൈല്‍ വൈറസ്‌ അഫ്സലിന് കൊടുക്കുന്നു .ഫോണ്‍ ടാപ്പ് ചെയ്യാനുള്ള ഈ വൈറസ്‌ എന്തോ അല്ഭുട യന്ത്രം പോലെയാണ് അവതരിപ്പിക്കുന്നത്‌. നായകന്‍ ഭക്തി പുരസരം സംഗതി ഏറ്റു വാങ്ങി നാട്ടിലെ സകല മൊബൈലിലും അത് സ്ഥാപിക്കുന്നു. എന്നിട്ട് രാത്രി വീട്ടില്‍ ഇരുന്നു നാട്ടുകാരുടെ സ്വകാര്യ സംഭാഷണം കേട്ട് രസിക്കുന്നു.

അല്ല ഇന്നത്തെ കാലത്ത് പ്രേമിക്കുന്ന പെണ്ണിന്‍റെ മനസറിയാന്‍ ഏറ്റവും നല്ല വഴി അവളുടെ മൊബൈല്‍ ചോര്‍ത്തുക എന്നതല്ലേ.... അപ്പൊ അതിനായിട്ട്‌.....

അനിയാ.. നീ ഈ പറഞ്ഞത് ചെയ്തു എന്ന ആരോപണത്തിന്‍റെ പേരില്‍ ഭാരതത്തിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വരെ പാട് പെട്ട് കൊണ്ടിരിക്കുകയാണ് എന്നറിയാമോ? അമേരിക്കയില്‍ പണ്ടൊരു പ്രസിഡണ്ട്‌ ഇത്തരം ഒരു ആരോപണത്തിന്‍റെ പേരില്‍ രാജി വെച്ചിട്ട് പോലും ഉണ്ട്. ഇനി ഈ പറഞ്ഞത് വാദത്തിനു വേണ്ടി മുഖ വിലയ്ക്ക് എടുക്കുകയാണെങ്കില്‍ തന്നെ നാട്ടുകാരുടെ മുഴുവന്‍ മൊബൈലില്‍ അത് സ്ഥാപിച്ചു അവരുടെ സംഭാഷണം കേട്ടു രസിക്കുന്നത് സത്യത്തില്‍ ഒരു തരം മാനസിക രോഗമാണ് എന്നതാണ് എനിക്ക് തോന്നുന്നത്. പിന്നെ അയല്‍ക്കാരന്‍റെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു അവിടുത്തെ സ്ത്രീകളുടെ കുളിസീന്‍ പിടിക്കുന്ന മനോരോഗിയും ഫോണ്‍ ചോര്‍ത്തി അത് കേട്ട് രസിക്കുന്ന ആളും ചെയുന്നത് ഒന്ന് തന്നെയാണ്. പക്ഷെ സിനിമയില്‍ ആകുമ്പോള്‍ നായകന്‍റെ അമ്മ ഗദ്ഗദത്തോടെ പറയും മോനെ നീ അയല്‍പക്കത്തെ ട്രീസയുടെ/കല്യാണിയുടെ/ നബീസയുടെ കുളിസീന്‍ റെക്കോര്‍ഡ്‌ ചെയ്തു കാണാറുണ്ട് എന്ന് എനിക്കറിയാം. പക്ഷെ നീ കര്‍ത്താവിനു/ദൈവത്തിനു/പടച്ചോന് നിരക്കാത്തത് ഒന്നും ചെയില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .(ഇവിടെ മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് നിരക്കാത്തത് എന്ന് വിവക്ഷിക്കുന്നത് അവരെ അത് ഉപയോഗിച്ച് ബ്ലാക്ക്‌ മെയില്‍ ചെയുന്നില്ല, അവരോടു സംഗതി നെറ്റില്‍ ഇടതിരിക്കാന്‍ കാശു ചോദിക്കുന്നില്ല തുടങ്ങിയ സല്‍കര്‍മ്മങ്ങളാണ്‌!!പോലീസും സമാനമായ ഒരു നിലപാടു ആണ് ചിത്രത്തില്‍.) ആരോ അവരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന് സംശയം തോന്നുന്ന പൊതു ജനം പോലീസില്‍ പരാതിപ്പെടുന്നു (അതെങ്ങനെ എന്ന് മാത്രം മനസിലായില്ല. നമ്മുടെ നാട് പോലെ കുത്തഴിഞ്ഞ രാജ്യത്ത് ക്രോസ്connection എന്ന പ്രതിഭാസം അനുഭാവിച്ചിട്ടില്ലാത്തവര്‍ വിരളം ആയിരിക്കും. ഇവരെല്ലാം തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞു പരാതിപ്പെട്ടു തുടങ്ങിയാല്‍.......

പിന്നെ സംഗതി അഫ്സല്‍ നായകന്‍ ആയതു കൊണ്ട് ഈ ഫോണ്‍ ചോര്‍ത്തലിനു ഇടയില്‍ കിട്ടുന്ന ഹവാല പണം അവരുടെ കോഡ് പറഞ്ഞു അടിച്ചു മാറ്റി നിര്‍ധനയായ പെണ്‍കുട്ടിയുടെ ചികിത്സക്ക് കൊടുക്കുക, മന്ത്രി സഭയെ മറിച്ചിടാനുള്ള പരിപാടി മുഖ്യ മന്ത്രിയെ അറിയിക്കുക തുടങ്ങിയ പൊതു ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ( നിങ്ങളും ഏതൊക്കെ ചെയ്യാമെങ്കില്‍ ഫോണ്‍ ചോര്‍ത്താം !!!) പിന്നെ കോഡ് പറഞ്ഞു അടിച്ചു മാറ്റി കൊടുക്കുന്നത് ഹവാല പണത്തിനു പകരം കള്ള നോട്ട് ആയിന്നെങ്കിലോ? (കഥ കുറച്ചു കൂടി ജെനുവിന്‍ ആയേനെ എന്ന് മാത്രം) മുഖ്യമന്ത്രി ഒരു മഹ കള്ളന്‍ ആയിരുന്നു എങ്കിലോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ മന്ദ ബുദ്ധി മലയാളികള്‍ എവിടെ ചോദിയ്ക്കാന്‍?


ഏതായാലും പോലീസ് അന്വേഷിച്ചു അവസാനം തികച്ചും ബുദ്ധിപരമായി നായകനെ അറ്റസ്റ്റ് ചെയ്യുന്നു. പക്ഷെ അതിനു തൊട്ടു മുന്‍പ് അവസാനമായി നായികയുടെ ഫോണ്‍ ചോര്‍ത്തുന്ന നായകന്‍ നായിക പ്രത്യേകിച്ചു ഒരു പ്രകോപനവും കൂടാതെ തന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കുന്നു.നായകന്‍ ഹാപ്പി ആയി, തന്‍റെ പതിവ് ഭാവത്തിനു ഒരു മാറ്റവും വരുത്താതെ ജയിലേക്ക്


എന്നിട്ട്.....

എന്നിട്ട് എന്താ നമ്മുടെ ടി പി വധ കേസിലെ പോലെ വാദികള്‍ (സാക്ഷികളല്ല) മൊത്തമായി കൂറ് മാറുന്നു. പിന്നെ ചുമ്മാ ഒരു മൂന്ന് മാസത്തെ തടവ്‌ ശിക്ഷ കഴിഞ്ഞു നായകന്‍ പുല്ലു പോലെ പുറത്തിറങ്ങി  നായികയെ നിഖാഹ് കഴിച്ചു പിന്നെയും സംഗീത സംവിധായകനെ എന്തൊക്കെയോ അലറി വിളിക്കാന്‍ വിടുന്നു ശുഭം


അല്ല അപ്പൊ....

അനിയാ പണ്ട് ഷോലെ എന്ന പടം സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടു പ്രസ്തുത ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ മാറ്റി ചിത്രീകരികേണ്ടി വന്നു എന്നൊരു കഥ ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്.ഇതിനെ മറി കടക്കാന്‍ ആകണം പലപ്പോഴും നായകന്‍ പോലീസില്‍ ഏല്‍പ്പിക്കുന്ന വില്ലന്‍ അവസാന നിമിഷം ഒരു കത്തിയോ തോക്കോ എടുത്തു നടന്നകലുന്ന നായകന്‍റെ നേരെ പഞ്ഞടുക്കുമ്പോള്‍ നായകന്‍ തിരിഞ്ഞു നിന്ന് കൂള്‍ ആയി വില്ലനെ തട്ടുന്നത് പോലുള്ള ക്ലൈമാക്സ്‌ ഉണ്ടാകുന്നതു എന്ന് കരുതുന്നു. നമ്മുടെ ഇപ്പോളത്തെ ദ്രിശ്യ വിസ്മയവും, ഈ ചിത്രവുമൊക്കെ കാണുന്ന സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശാലു മേനോനെ പോലുള്ളവര്‍ ആയതു കൊണ്ടാകണം തൊക്കെ ഒരു പോറല്‍ പോലും ഇല്ലാതെ പ്രദര്‍ശനത്തിനു എത്തുന്നത്‌

അല്ല അഭിനയം

എലി പുന്നെല്ലു കണ്ട മുഖഭാവവുമായി സിനിമയില്‍ ഉടനീളം തന്‍റെ കൂള്‍ ഇമേജില്‍ നിന്ന് കിടു കിടെ മാറാതെ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ചു തകര്‍ക്കുന്നു. നല്ല ഭംഗിയുള്ള കുറെ ചുരിദാറുകള്‍ അണിയുന്നു എന്നതല്ലാതെ നായിക നസ്രിയക്ക്‌ വലിയ പണിയൊന്നുമില്ല. പ്രത്യേകിച്ചു അങ്ങനെ ഒരു കഥ ഇല്ലാത്തത് കൊണ്ട് പിന്നണിക്കാരും ഹാപ്പി. ആകെയുള്ള ഉപദ്രവം ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകനാണ്. സമാധാനമായി ഒന്ന് മയങ്ങാന്‍ പോലും സമ്മതിക്കില്ലന്നേ

അതിരിക്കട്ടെ നിങ്ങള്‍ ഇനി കുറച്ചു കാലത്തേക്ക് പരിപാടി നിര്‍ത്തുക ആണെന്ന് പറഞ്ഞു പൂട്ടും താക്കോലും ഒക്കെ വാങ്ങി പോയതാണല്ലോ എപ്പോ എന്നാ പറ്റി?

എന്ത് പറ്റാന്‍ അനിയാ ഈ ജാതി കലാസ്രിഷ്ട്ടി കണ്ടാല്‍ പിന്നെ എന്ത് പറയാനാ നമ്മള്‍ മലയാളി പ്രേക്ഷകരുടെ ഗതികേട്. വേറെ എന്തോന്ന്? നമ്മുടെ കാലത്തെ യാന്ത്രിക ജീവിതത്തില്‍ പ്രണയം പോലുള്ള സംഗതികള്‍ക്ക് പ്രസക്തി തീരെ കുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, (ആകെ പാടെ ഉള്ളത് ഇന്‍സ്റ്റന്റ് നൂഡില്‍സ് പോലുള്ള ഉണ്ടാക്കപ്പെടുന്ന പ്രണയങ്ങളും പിന്നെ ആക്രാന്തം മൂത്ത് ഉള്ള എടുത്തു ചാട്ടങ്ങളും ആണെന്ന് ആണ് ഞാന്‍ കരുതുന്നത്)  പ്രണയം മാത്രം പറഞ്ഞു രണ്ടു രണ്ടര മണികൂര്‍ തള്ളി നീക്കാന്‍ ഒരല്‍പം കഴിവ് വേണം അല്ലെങ്കില്‍ മാര്‍ക്കെറ്റിംഗ് മികവു ( ലൈക്‌ തട്ടത്തിന്‍ മറയത്തു) .നിര്‍ഭാഗ്യവശാല്‍  ഈ ചിത്രത്തില്‍ ഏവ രണ്ടും ല്ലാ എന്നതാണ് കഷ്ട്ടം.

8 comments:

 1. 'പട്ടം പോലെ' കണ്ടതിന്റെ ക്ഷീണം മാറി വരുന്നേയുള്ളൂ...

  ReplyDelete
 2. ഈ പെയ്ഡ് റിവ്യൂവിനു ഇട്ടു ഒരു തട്ടു കൊടുക്കാമായിരുന്നു... ടൈംസ്‌ന്റെ കൂടെ കൂടിയേ പിന്നെ മാതൃഭൂമി മഞ്ഞൻ ആകുന്നോ...

  http://www.mathrubhumi.com/movies/review/425676/

  ReplyDelete
 3. LONDON BRIDGE? Prthwi padam review also expected

  ReplyDelete
 4. "എലി പുന്നെല്ലു കണ്ട മുഖഭാവവുമായി സിനിമയില്‍ ഉടനീളം തന്‍റെ കൂള്‍ ഇമേജില്‍ നിന്ന് കിടു കിടെ മാറാതെ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ചു തകര്‍ക്കുന്നു."

  ഈ താര പുത്രന്റെ പടങ്ങൾ എല്ലാം ചളു ആണ് ..
  വെറുതെ ആരൊക്കെയോ കാശു മുടക്കി പ്രോമോട്ട് ചെയ്യുന്ന കുറെ പടങ്ങൾ...

  ആരെങ്കിലും ഇവന് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം.

  അല്ലെങ്കിൽ നല്ല ഒരു കഥാപാത്രം കിട്ടി അഭിനയിച്ചു കാണിക്കണം.


  അപ്പൻ ആന പുറത്തു കയറിയതിന്റെ തഴമ്പു .....

  ReplyDelete
 5. Thaangal chila nadanmaarude padathinu maatram ezhuthunna thonnunnu.for e.g you didnt write the review of punyaalan agarbathis . But didnt miss a single movie of superstars, dulquer prithviraj. Please avoid to write the full story.

  ReplyDelete
  Replies
  1. ആരോപണം ഒരു പരിധി വരെ ശരിയാണ്. എഴുതണം എന്ന് കരുതുന്ന പല ചിത്രങ്ങളെ പറ്റിയും എഴുതാന്‍ കഴിയാതെ പോകാറുണ്ട്. പിന്നെ സുപ്പര്‍ താരങ്ങളുടെ ആനയും അമ്പാരിയും കൊട്ടും കുഴലും ആയി വരുന്ന ചിത്രങ്ങളുടെ അവസ്ഥ കാണുമ്പോള്‍, അവയെ കുറിച്ച് ഒരാളും ഒന്നും മിണ്ടാതപ്പോള്‍, ചില തോന്നലുകള്‍ പങ്കു വൈക്കന്‍ പ്രേരണയാകുന്നു എന്ന് മാത്രം..

   Delete
 6. You are absolutely right Prekshakan. This so called son of Mammootty does not know how to act. He does not have any right to kill the poor spectators with his extremely poor performance. He must understand himself he is not meant for acting. He must do some other business than this.

  Your reviews are best ones. Please keep on writing.

  Vinu

  ReplyDelete
 7. ഈ പടം ഞാൻ കണ്ടിട്ടില്ല, എങ്കിലും ആ Mathrubhumi review വായിച്ചിട്ട് ഒരു spelling mistake തോന്നുന്നു. ഇത്ര പുകഴ്ത്തി, visibly fake and totally fraud local dialect വരുത്തി market ചെയ്യുന്നുണ്ടെങ്കിൽ എത്ര "un-സഹിക്കബൾ " ആയിരിക്കും ?!!

  Prekshakan was right about ustad hotel. Everyone praised it and I was totally disappointed when I saw it. Can't believe it even got a National Award for best regional movie in Malayalam.

  എന്നാലും വിനു, " 'so called son' of Mammootty" എന്ന് പറഞ്ഞത് ഇത്തിരി കടന്ന കയ്യായി പോയി ! :) ;)

  ReplyDelete