Sunday, September 1, 2013

കുഞ്ഞനന്തന്റെ കട (ബോറൻ കട )

മലയാളത്തിന്റെ മഹാ നടൻ ശ്രീ മമ്മൂട്ടി ......

എല്ലാം മനസ്സിലായി അണ്ണാ ആമുഖം ഒന്നും വേണ്ട . അണ്ണൻ ആദമിന്റെ മകൻ അബു സംവിധാനം ചെയ്ത സലിം അഹമ്മദിന്റെ  രണ്ടാമത്തെ ചിത്രം കുഞ്ഞനന്തന്റെ കട കണ്ടു ഇഷ്ടപ്പെട്ടു . എത്രയും തന്നല്ലോ  സംഗതി ?

അനിയാ  ക്ഷമി. കണ്ടു  എന്നത് സത്യം . പക്ഷെ അഭിപ്രായം പറയാൻ  ഒന്ന് വിടെടെ

ശരി വിട്ടിരിക്കുന്നു  ദയവായി പറഞ്ഞാലും അടിയൻ  കേട്ട് മനസിലാക്കി സാഹിത്യം പടച്ചു പച്ചരി വാങ്ങിക്കോട്ടെ

ശരി ആയിക്കോ  ഈ ചിത്രത്തിൽ സുപ്പർ താരം  മമ്മൂട്ടിയെ കൂടാതെ നായിക നൈല ഉഷ , ബാലചന്ദ്ര മേനോൻ , സിദ്ദിഖ് , സലിം കുമാർ തുടങ്ങിയവര അഭിനയിക്കുന്നു . കഥ തിരക്കഥ സംഭാഷണം എന്നിവ  സലിം അഹമ്മദ് നേരിട്ട് നിർവഹിക്കുമ്പോൾ  സംഗീതം ജയചന്ദ്രനും , ക്യാമറ മധു അമ്പാട്ട്  എന്നിവരാണ്‌  ശബ്സ ലേഖനം റസൂൽ പൂകുട്ടി . ഏതൊക്കെ നിനക്കറിയാം എന്നാണ് എന്റെ വിശ്വാസം

പിന്നെ അറിയാതെ അണ്ണൻ സിനിമയെ പറ്റി  പറഞ്ഞേ.റമദാൻ പെരുനാൾ ആഘോഷമാക്കാൻ മാത്തുക്കുട്ടിയുമായി എത്തിയ ശ്രീ മമ്മൂട്ടി  ഇതാ വീണ്ടും ഓണപ്പൂവിളികളുമായി കുഞ്ഞനന്തന്റെ കടയുമായി എത്തുന്നു എന്നൊരു തുടക്കം ഇട്ടാലോ അണ്ണാ

അടിച്ചതിന്റെ വാള്  വെച്ചു  തീരും  മുൻപ് അടുത്ത ഫുൾ എത്തി എന്നത് പോലെ അല്ലേ  അനിയാ ?.ഈ  സംഭവം ഇങ്ങനെയാണ് .കണ്ണൂർ ഭാഗത്തുള്ള ഒരു കുഗ്രാമം അവിടുത്തെ അങ്ങാടിയിൽ ഒരു കട നടത്തുന്ന ആളാണ്  കുഞ്ഞനന്തൻ  ആ കട എന്ന് പറഞ്ഞാൽ അയാളുടെ അച്ഛൻ നടത്തി കൊണ്ടിരുന്നതാണ് പിന്നീടു ഇയാൾ അത് ഏറ്റെടുത്തു . ഇന്ന് ആ നാട്ടിൻ പുറത്തെ ഒരു ലാൻഡ്‌ മാർക്ക്‌ ആണ് ആ കട  ആ കടക്കാരൻ ആണെങ്കിൽ സുന്ദരനാണ് , നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്  ഇതു പ്രശ്നത്തിലും ധീരമായി ഇടപെടുന്നവനാണ്  (കടപ്പാട് ചിറകൊടിഞ്ഞ കിനാക്കൾ  ബൈ അംബുജാക്ഷൻ @ അഴകിയ രാവണൻ ). കട നടത്തുന്ന കുഞ്ഞനന്തൻ ഒഴികെ എല്ലാം അവിടുത്തെ പഴയതാണ് . പ്രേമിച്ചു കല്യാണം  കഴിച്ചതാതാണെങ്കിലും രണ്ടു കുട്ടികളുടെ അച്ഛനമ്മമാരായ കുഞ്ഞനന്തന്റെയും ഭാര്യ ചിത്തിരയുടെയും  (നൈല ഉഷ) ദാമ്പത്യ  ജീവിതം അത്ര സുഖമുള്ളതല്ല .ഭർത്താവു ഈ പഴയ കടയും കെട്ടിപ്പിടിച്ചു ഇരിക്കുന്നതിൽ ഭാര്യക്ക്‌  വലിയ താല്പര്യം ഇല്ല എന്നതാണ്  നമുക്ക് കഷ്ട്ടി മനസിലാകുന്ന കാര്യം .ഇത്രയും കഴിയുമ്പോൾ ഇടവേള . അവിടുന്നു ആണ്  ശരിക്ക് കഥ തുടങ്ങുന്നത്  , റോഡ്‌ വികസനത്തിന്റെ ഭാഗമായി ഇയാളുടെ കട ഇരിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കുന്നു .കടയെ ജീവനേക്കാൾ ഏറെ  സ്നേഹിക്കുന്ന കുഞ്ഞനന്തൻ  സർക്കാർ ഓഫീസിൽ  കേറി ഇറങ്ങുന്നു . മെച്ചപ്പെട്ട മറ്റൊരു പ്ലാൻ വരച്ചു സമർപ്പിക്കുന്നു  ഒടുവിൽ  കടയ്ക്കെതിരെ  ഉള്ള ഒരു തറ ആരാധനലയമാക്കി വികസിപ്പിക്കാൻ ശ്രമിക്കുന്നു . ഇതിനിടെ ഇയാളുടെ മകൻ മാവിൽ നിന്ന് വീണു തല പൊട്ടുന്നു കാറ്‌ പിടിച്ചു ആശുപത്രിയിലേക്ക്  പോകുന്നതിനിടയിൽ വഴിയിൽ ഗതാഗത കുരുക്ക് , രാഷ്ട്രീയ പാർട്ടിയുടെ യോഗം  എങ്ങനെ പല വിധ തടസ്സങ്ങൾ നേരിടുബോളാണ് . റോഡ്‌ വികസനം നടന്നിരുന്നു എങ്കിൽ ഇതൊന്നും പ്രശ്നം ആകുമായിരുന്നില്ല  എന്ന്  അയാൾക്ക് മനസ്സിലാകുന്നത്‌ . അന്ന് രാത്രി തന്നെ ഒറ്റയ്ക്ക്  ഒരു പാര  കൊണ്ട് ആ കട  സ്വയം  ഇടിച്ചു മാറ്റി  റോഡു വികസനത്തിന്റെ ഭാഗമാകുന്നു  കുഞ്ഞനന്തൻ . പിന്നീടു രണ്ടോ മൂന്നോ  വർഷങ്ങൾക്കു  ശേഷം തിരക്കേറിയ ഒരു ഹൈവേ (പഴയ അങ്ങാടി ) അവിടെ മറ്റൊരു സ്ഥലത്ത് ഒരു കലക്കാൻ ഡിപ്പാർട്ട്മെന്റ്  ഷോപ്പ്  ഇട്ടു  ഹാപ്പി ആയി കുടുംബവുമോത്തു ജീവിക്കുന്ന കുഞ്ഞനന്തനെ കാണിച്ചു സിനിമ അവസാനിക്കുന്നു .

അല്ല ഇതു .....

അനിയാ ആദമിന്റെ  മകൻ എന്നാ സിനിമ പോലെ സാവധാനം മുന്നോട്ടു പോകുന്ന ഒരു ആഖ്യാന രീതിയാണ് ഈ ചിത്രത്തിലും സംവിധായകൻ അവലംബിച്ചിരിക്കുന്നത് . എന്നാൽ അബുവിലുള്ള ഒരൊറ്റ സംഗതിയേ  ഈ ചിത്രത്തിൽ ഇല്ലാതെ ഉള്ളു . അത്  ആദ്യ ചിത്രത്തിൽ നിറഞ്ഞു നിന്ന സത്യസന്ധത ആണ് . ആദ്യ സിനിമയുടെ ഭാരം  പേറുന്ന ഒരു സംവിധായകനെ ഈ ചിത്രത്തിൽ ഉടനീളം കാണാം . വിവരമുള്ള സംവിധായകർ ഈ പ്രശ്നത്തെ അതിജീവിക്കാൻ പലപ്പോഴും വ്യത്യസ്തമായ ഒരു വിഷയമാകും രണ്ടാമത്തെ ചിത്രത്തിനായി  തിരഞ്ഞെടുക്കുക .

ഏറ്റവും കുറഞ്ഞ പക്ഷം സലിം കുമാറിനെ കുഞ്ഞനന്തനാക്കി  ഈ ചിത്രം എടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി സംവിധയകന് സ്വാതന്ത്ര്യം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നുന്നു . ആദ്യ പകുതിയിൽ ശരിക്കും നായകനും നായികക്കും തലയ്ക്കു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് സംശയം തോന്നിയാൽ ഞാൻ തെറ്റു പറയില്ല .ഇപ്പോ ഉദാഹരണമായി  കേരളത്തിലെ നാട്ടിൻപുറത്തെ (കുഗ്രാമം ) അവിടത്തെ  ഒരു പലചരക്കു കടക്കാരന്റെ ഭാര്യ , ഭർത്താവുമായി ചില്ലറ പ്രശ്നങ്ങൾ . എന്ത് ചെയ്യും ?

അവര് അവരുടെ അല്ലെങ്കിൽ ഭർത്താവിന്റെ  അടുത്ത ബന്ധുക്കളോടോ മറ്റോ കാര്യം പറയും  .....

എന്നാൽ ഇവിടെ സംവിധയകൻ പറയുന്നത് കണ്ണൂർ ഭാഗത്തെ കുഗ്രമാങ്ങളിൽ ഇങ്ങനത്തെ പ്രശ്നങ്ങൾ \ ദുഃഖങ്ങൾ  അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള  ഭാര്യമാർ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു മൊബൈൽ ഫോണിലൂടെ ചാറ്റ് റൂമുകളിൽ പോയി പറയും ദുഃഖങ്ങൾ എന്നാണ് . അതും ഭർത്താവു  കണ്ണും മിഴിച്ചു അപ്പുറത്ത് കിടക്കുമ്പോൾ .... പോരാത്തതിനു "നിങ്ങൾ എന്റെ ദുഃഖങ്ങൾ കേൾക്കാൻ ഇരുന്നു തന്നിരുന്നു എങ്കിൽ എനിക്ക് ചാറ്റ് റൂം കളിലെ ഫെയിക് ഐ ഡി  കളോട്  അത് പറഞ്ഞു സമാധാനിക്കേണ്ടി വരില്ലായിരുന്നു " എന്ന സെന്റി ഡയലോഗ് വേറെയും സഹിക്കണം .മൊത്തത്തിൽ  ഒരു ന്യൂ ജനറേഷൻ  മണം .സുപ്പർ താരത്തെ കണ്ടതിന്റെ മുട്ട് ഇടി ആണോ കഥ പറയുന്ന പാശ്ചാത്തലത്തോടുള്ള പരിചയക്കുറവ് ആണോ കാരണം എന്നറിയില്ല എനിക്കീ  സിനിമ സാമാന്യം തെറ്റില്ലാതെ ബോറടിച്ചു . ഇടവേള വരെ അന്തവും കുന്തവും ഇല്ലാത്ത കുറെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തീർക്കാൻ സമയം  ചെലവാക്കുന്ന സംവിധയകൻ ചില്ലറ ദ്രോഹം ഒന്നുമല്ല ചെയ്യുന്നേ


അപ്പോൾ അവാർഡ്‌ പടമ അല്ലേ ? അതിരിക്കട്ടെ  അഭിനയം എങ്ങനെ നമ്മുടെ മമ്മൂട്ടിക്ക് മറ്റൊരു ദേശീയ അവാർഡ്‌ .........

ജീൻസും കൂളിംഗ്‌ ഗ്ലാസും ഇല്ലെന്നെ ഉള്ളു ,(അതും കൂടി ആകാമായിരുന്നു ) ബാക്കിയുള്ള  കടയുടമകൾ  വയസായി ക്ഷീണിച്ചു കാണപ്പെടുമ്പോൾ പ്രാരാബ്ദം പോരാത്തതിനു കുടുംബ ജീവിതം പോലും നേരെ നടക്കാക്കാത്ത മമ്മുട്ടി  സുമുഖനായി പ്രത്യക്ഷപ്പെടുന്നു . രാപ്പകൽ പോലുള്ള സിനിമകളിൽ അഭിനയിച്ച അതെ മേക്ക് അപ്പ് , അതേ  ഭാവം .ഉറ്റ സുഹൃത്തുക്കളായി  ഒരു മുസ്ലിം ഒരു ക്രിസ്ത്യാനി കട ഉടമകൾ (ഒരു മാതിരി ജോണ്‍ ജാഫർ  ജനാർദ്ദനൻ ലൈൻ . പറഞ്ഞു വരുമ്പോൾ ഇതാണല്ലോ എക്കാലത്തു മത സൗഹർദത്തിന്റെ മാനദണ്ഡം !!!).പിന്നെ ബുദ്ധി ജീവികള്ക്കു കടിച്ചു വലിക്കാനായി ഒത്തിരി എല്ലിൻ കഷ്ണങ്ങൾ വിതറിയിട്ടുണ്ട് . ഏതോ ഒരു ഓട്ട്സിന്റെ പരസ്യവും ഇതിനൊക്കെ  പുറമേ സഹിക്കണം .


അതിരിക്കട്ടെ അവസാനം എങ്ങനെ ഇയാൾ വലിയ കട ഉടമ ആയി ?

അത് സംവിധയകൻ പറയുന്നത് റോഡ്‌ വികസനം വരുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചു നില്ക്കാതെ എന്തിനു  പൊളിക്കാൻ വരുന്നത് പോലും കാത്ത് നില്ക്കാതെ സ്വയം അങ്ങ് പൊളിച്ചു കൊടുക്കുക .നിങ്ങൾ പിന്നെ ഒന്നുമറിയണ്ട  തന്നെ രക്ഷപെട്ടോളും .


ചുരുക്കത്തിൽ ........

ഈയിടെ ആയി പഴശി രാജ എന്ന ചിത്രത്തിലെ പോലെ  "എന്റെ പടയോട്ടങ്ങൾ നീയൊക്കെ കാണാൻ ഇരിക്കുന്നത്തേ  ഉള്ളു " എന്ന ഡയലോഗ്  കഴിഞ്ഞ പല ചിത്രങ്ങളിലെ വേഷത്തിൽ വന്നു ശ്രീ മമ്മൂട്ടി എന്നോട് പറയുന്നതായി ഞ്ഞാൻ സ്വപ്നം കാണുന്നു . ഇത്തരം പേടി സ്വപ്നം സ്ഥിരമായി കാണുന്നത് ഒരു രോഗമാണോ ഡോക്ടർ ????

7 comments:

 1. ഹഹഹ
  പടം കണ്ടതുപോലെയായി!

  ReplyDelete
 2. Mammott enna Actore kurichu thankalude opinion enthnau? onnariyan vedi chothichatha.

  ReplyDelete
 3. ജീൻസും കൂളിംഗ്‌ ഗ്ലാസും ഇല്ലെന്നെ ഉള്ളു ,(അതും കൂടി ആകാമായിരുന്നു ) ബാക്കിയുള്ള കടയുടമകൾ വയസായി ക്ഷീണിച്ചു കാണപ്പെടുമ്പോൾ പ്രാരാബ്ദം പോരാത്തതിനു കുടുംബ ജീവിതം പോലും നേരെ നടക്കാക്കാത്ത മമ്മുട്ടി സുമുഖനായി പ്രത്യക്ഷപ്പെടുന്നു . രാപ്പകൽ പോലുള്ള സിനിമകളിൽ അഭിനയിച്ച അതെ മേക്ക് അപ്പ് , അതേ ഭാവം .ഉറ്റ സുഹൃത്തുക്കളായി ഒരു മുസ്ലിം ഒരു ക്രിസ്ത്യാനി കട ഉടമകൾ (ഒരു മാതിരി ജോണ്‍ ജാഫർ ജനാർദ്ദനൻ ലൈൻ . പറഞ്ഞു വരുമ്പോൾ ഇതാണല്ലോ എക്കാലത്തു മത സൗഹർദത്തിന്റെ മാനദണ്ഡം !!!).പിന്നെ ബുദ്ധി ജീവികള്ക്കു കടിച്ചു വലിക്കാനായി ഒത്തിരി എല്ലിൻ കഷ്ണങ്ങൾ വിതറിയിട്ടുണ്ട് . ഏതോ ഒരു ഓട്ട്സിന്റെ പരസ്യവും ഇതിനൊക്കെ പുറമേ സഹിക്കണം
  aCTING mOSHAMANENKIL aTHU PARANJAL PORE. eNTHINA ITHU

  ReplyDelete
 4. "അവസാനം എങ്ങനെ ഇയാൾ വലിയ കട ഉടമ ആയി"
  ഞാൻ ചോദിക്കാൻ പോവായിരുന്നു...

  ReplyDelete
 5. പ്രേക്ഷകാ മദ്രാസ്‌ കഫെ റിവ്യു ചെയ്യാമോ?

  ReplyDelete
 6. മമ്മൂട്ടിയോ മോഹൻലാലോ അഭിനയിച്ച ചിത്രമാണെങ്കിൽ കഥമുഴുവൻ ഇവിടെ കാണും. തിയേറ്ററിൽ പോയി കാണേണ്ടി വരില്ല, അറിയാം.

  ReplyDelete
 7. Review കലക്കി. നര്‍മ്മോക്തിയിലൂടെയായതുകൊണ്ട് മുഅഴുവനുമങ്ങു പറയാനും കഴിഞ്ഞു ,എനിക്കിഷ്ടപ്പെട്ടു. ബഹുത് .. ബഹുത്..

  ReplyDelete