Friday, September 13, 2013

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് (മറ്റൊരു കോപ്രായം !!!)

അണ്ണാ ... പുതുമ .. പുതുമ ....എങ്ങോട്ട്   തിരിഞ്ഞാലും പുതുമ

കളയെടെ .. കേട്ട് കേട്ട്   മടുത്തു ... നീ എപ്പോൾ ആരുടെ പുതുമയെ പറ്റിയാ  പറയുന്നേ

അണ്ണൻ ചുമ്മാ പൊട്ടാൻ കളിക്കാതെ .. ലാലേട്ടന്  ലോകപാലം  വലിച്ചതിന്  പകരമായി  മറ്റേ സുപ്പർ  താരത്തിന്റെ ഏതോ ആരാധക തലൈവൻ നിർമ്മിച്ച്‌ പുതുമുഖം മാർത്താണ്ടൻ സംവിധാനം ചെയ്യുന്ന  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്  ഇറങ്ങിയില്ലേ. പ്രസ്തുത പടത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്  സ്ഥലം യുഗപ്രഭാവനായ  ശ്രീ ബെന്നി പി  നായരമ്പലമാണ് എന്ന് അറിയാമല്ലോ   വേഗം അതിന്റെ വിശേഷം പറഞ്ഞാൽ എനിക്ക് സ്ഥലം അഹങ്കാരി പട്ടം കഴിഞ്ഞ ദിവസം അസിഫലിയിൽ നിന്നും എറ്റു  വാങ്ങിയ  ശ്രീ നിവിൻ പോളിയെ അപലപിച്ചു കൊണ്ട് ഉള്ള സമ്മേളനത്തിൽ പ്രസംഗിക്കാൻ ഉള്ളതാ. തീരെ സമയമില്ല അണ്ണാ . സമയം വൈകിയാൽ വേറെ ആരെങ്കിലും അഹങ്കാരി പട്ടം ഏറ്റെടുത്താലോ ?

എന്നാലും ഇവന്റെ ഒക്കെ അഹങ്കാരമേ .വന്നു വന്നു ലാലേട്ടന്റെ ഒക്കെ ഫോണ്‍ എടുക്കാതിരിക്കുക എന്നൊക്കെ പറഞ്ഞാൽ .......

ക്രിമിനൽ കുറ്റം തന്നെ അനിയാ ...പാവം അവൻ പേടിച്ചിട്ടായിരിക്കും എടുക്കാത്തത്  . ഫഹദ് ഫാസിലിനെ കണ്ടില്ലേ ഒരു വിധം തട്ടി മുട്ടി പോയികൊണ്ടിരുന്നതാ ആ റെഡ് വൈൻ എന്ന ഒറ്റ പടത്തോടെ ജനത്തിന് ആ നടനെന്ന് കേട്ടാൽ പേടിയായി തുടങ്ങി . സത്യത്തിൽ ആ പടത്തിൽ ഉള്ളതിൽ ഭേദം അയാളായിരുന്നു എന്നതാണ് വാസ്തവം .പറഞ്ഞു വരുമ്പോൾ നന്നായാൽ ക്രെഡിറ്റ്‌ സുപ്പറിനു ( അപ്പൊ l ഇവനൊക്കെ അഭിനയിച്ചു എന്നൊക്കെ വല്ല പത്രവും ഒരു വരിയോ മറ്റോ പറഞ്ഞാലായി ) പൊട്ടിയാൽ പഴി മൊത്തത്തിൽ  ഇവർക്കൊക്കെ . വിവരമുള്ള ആരും ഫോണ്‍ എടുക്കില്ല അനിയാ .

എന്നാലും അഹങ്കാരം ....

വിട്  അനിയാ .. നമ്മൾ പറഞ്ഞു വന്നത് .. ഓ  ക്ലീറ്റസ് ..

ആ അതേ

നേരത്തെ പറഞ്ഞ മഹാന്മാർ കൂടാതെ  നടീ  നടന്മാരായി മമ്മൂട്ടി , ഹണി റോസ് / ധ്വനി , പി  ബാലചന്ദ്രൻ , സുരാജ് , സനം ഷെട്ടി  (അംബുലി  ഫെയിം ), വിജയരാഘവൻ , സിദ്ദിഖ് ,തെസ്നിഖാൻ , കൈലാഷ് ... ഇങ്ങനെ ഒരു വമ്പൻ  താര നിരയാണ് ഈ ചിത്രത്തിൽ അണി  നിരക്കുന്നത് .

ഇതാണോ അണ്ണാ ഈ പറഞ്ഞ വൻ താര  നിര ?

ചുമ്മാതിരി .. എപ്പോൾ വന്നു വന്നു നായിക മുതൽ ഒന്നിനെയും കിട്ടാതെ ഈ കാലഹരണപ്പെട്ട സുപ്പർ താര ചിത്രങ്ങൾ തീർക്കുന്ന പാട്  അവർക്കറിയാം . ഈ സാറ്റ്ലൈറ്റ് റൈറ്റ് തീരുന്ന ദിവസം ഇവരുടെ കച്ചവടവും തീരും എന്നതാണ് സത്യം

അല്ല അപ്പോൾ ഈ സിനിമ

മോശപ്പെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ ഒരു നല്ല കഥാപാത്രമായി ഒരു കലാരൂപത്തിൽ അഭിനയിക്കുന്നതും അഭിനയം പുരോഗമിക്കുന്നതോടെ അയാളിൽ വരുന്ന മാറ്റങ്ങളും എന്ന കൊള്ളാവുന്ന ഒരു ത്രെഡിൽ ആകണം ഈ സിനിമയുടെ ആലോചനയുടെ തുടക്കം .പറഞ്ഞു വന്നാൽ എങ്ങനത്തെ ഒരു സാധനം എങ്ങനെ എടുക്കണം എന്ന് രംഗ് ദേ ബസന്തി പോലുള്ള സിനിമകളിൽ കൂടി വിവരം ഉള്ളവര നമുക്ക് കാണിച്ചു തന്നിട്ടുണ്ട്


പിന്നങ്ങോട്ട്  സംഗതി പോകുന്ന വഴി ഇങ്ങനെ ആയിരിക്കാനാണ്‌ സാധ്യത .

ചോദ്യം എന്ത് കലാരൂപം ?
ഗ്രാമീണ പശ്ചാത്തലത്തിൽ ആകുമ്പോൾ നാടകമേ പറ്റു .
ശരി നാടകം എങ്കിൽ നാടകം .ഇപ്പോൾ ട്രെൻഡ് ഇടവക ,പള്ളി , അച്ചൻ , കപ്യാർ, പള്ളി കമ്മറ്റി   സെറ്റ് അപ്പിനായതിനാൽ ഒരു ഇടവകയിൽ പള്ളി വകയായി നടത്തുന്ന നാടകം .
അപ്പോൾ പിന്നെ വിപ്ലവം ഒന്നും പറ്റില്ല .
സാരമില്ല നമുക്ക് മിശിഹാ ചരിത്രം പിടിക്കാം പോരെ .
അപ്പോൾ നായകൻ കർത്താവായി  അഭിയിക്കട്ടെ അല്ലേ
പിന്നല്ലാതെ . പക്ഷെ നായകൻ ആദ്യമേ നല്ലവൻ ആകാൻ പാടില്ല  എങ്കിലല്ലേ കഥാപാത്രമായി അഭിനയിച്ചു നന്നാകാൻ പറ്റു
അതിനെന്താ നായകനെ ഒരു ഗുണ്ട ആക്കാം
അപ്പോൾ ഒരു പ്രശ്നം ഈ ഗുണ്ടയെ എന്തിനാ യേശു ക്രിസ്തു ആക്കാൻ വിളിക്കുന്നേ
അതിനു മാത്രം വേറെ ഒരു വഴിയും ഇല്ല . മമ്മുട്ടിയെ താടിയും വെച്ച്  നീണ്ട മുടിയുള്ള ഒരു വിഗ്ഗും വെച്ച്  ഇറക്കി ബാക്കി ഉള്ളവരെ കൊണ്ട് ഹോ  എന്തൊരു തേജസ്സ് , ശരിക്കും കർത്താവു തന്നെ എന്ന് പറയിക്കാൻ മാത്രമേ പറ്റു
അപ്പോൾ ഈ മമ്മൂട്ടി ഒരു ദ്രോണ ഗെറ്റ് അപ്പിൽ വന്നാൽ  യേശു ക്രിസ്തുവിനെ പോലിരിക്കും എന്നാണോ പറയുന്നേ
സത്യസന്ധമായി പറഞ്ഞാൽ പടങ്ങളിൽ നമ്മൾ കണ്ടു പരിചയിച്ച ലുക്ക്‌ വെച്ച് ക്രിസ്തുവായി അഭിനയിക്കാൻ പറ്റുന്ന നടൻ എന്ന് പറഞ്ഞാൽ  ബാബു ആന്റണിയെ പോലുള്ള ഒരാൾ ആകണം ശ്രീ മമ്മൂട്ടി ദ്രോണയിൽ അഭിനയിച്ച കോലം  കണ്ടാൽ ചില്ലറ മനോരോഗം  ഉള്ള  കുറെ നാളായി കുളിക്കാത്ത ഒരാൾ എന്നാണ് എനിക്ക് തോന്നിയത് . പക്ഷെ നമ്മടെ പ്രശ്നം സാറ്റ്ലൈറ്റ് റൈറ്റ് അല്ലെ ? അപ്പോൾ ഇതൊക്കെ വേണം

ശരി അതെന്തോ ആകട്ടെ . ഈ ഗുണ്ട എന്തിനു നാടകം കളിയ്ക്കാൻ സമ്മതിക്കണം ? ഗുണ്ടാ  പണി അല്ലെങ്കിലേ നല്ല വരുമാനമുള്ള പണി . സുപ്പർ താരം ആണെകിൽ പിന്നെ പറയുകയും വേണ്ട . അപ്പോൾ ......

ഹോ അതും പ്രശ്നം ...ശരി നായകന്റെ ദുർ നടത്തം കണ്ടു സഹിക്കാതെ അയാളെ ഉപേക്ഷിച്ച ഭാര്യയെയും കുട്ടിയേയും തേടുന്നതിന്റെ ഭാഗമായാണ് ഇയാൾ ഇവിടെ വരുന്നത് എന്നായാലോ ?

കൊള്ളാം  പക്ഷെ സുപ്പർ താരത്തെ ഭാര്യക്ക്‌ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ .കേരളം നിന്ന് കത്തില്ലേ ?

അത് ശരിയാ അപ്പോൾ ഇയാൾ പണ്ട് ബലാൽസംഗം ചെയ്ത സ്ത്രീയും അതിലുണ്ടായ കുട്ടിയും . അതെങ്ങനെ ?

കുഴപ്പമില്ല പക്ഷെ സുപ്പർ താരം  കേറി ബലാൽസംഗം എന്നൊക്കെ പറഞ്ഞാൽ ......കേരളം കത്തിയാലോ ?

അത് പിന്നെ ആ പെണ്ണ് പണ്ടേ ഇയാൾക്ക് എതിരെ പോലീസിൽ  പരാതി കൊടുത്ത വ്യക്തി ആണ് .പോരാത്തതിനു  ഇവളെ കല്യാണം കഴിക്കാൻ ഇരുന്ന ആള്  ആരെയെങ്കിലും പീഡനം നടത്തട്ടെ . അപ്പോൾ പകരത്തിനു പകരമായി  ഇയാൾക്ക് അവളെ ബാലസംഗം ചെയ്യാമല്ലോ .

എന്നാലും ....

ഒരു എന്നാലുമില്ല . പോരെങ്കിൽ പിറ്റേ ദിവസം തന്നെ ഇയാൾ പശ്ചാത്താപ വിവശനായി അവളെ കല്യാണം കഴിക്കാം എന്ന മെഗാ ഓഫർ വയ്ക്കുകയും ചെയും ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ?. പക്ഷെ അന്ന് അവൾ അയാളെ ആട്ടിയിറക്കും എന്നാലും പിന്നെ ജീവിതത്തിൽ മറ്റൊരു കല്യാണം കഴിക്കാൻ പറ്റില്ല  (കേരളം പിന്നെയും കത്തും ) എന്നതിനാൽ കൊച്ചിനെയും വളർത്തി  ഇയാളുടെ വരവും കത്ത് ഇരിക്കുകയാണ് അവൾ .പിന്നെ സംഗതി ബാലൽസംഗമല്ലേ ആദ്യം കുറച്ചു മുഖം വെട്ടിക്കലും  ദുഖവും ഒക്കെ ഇരിക്കട്ടെ
'.......................................................................................................................
........................................................................................................................
........................................................................................................................

ഇങ്ങനെ നിരവധി ഉടായിപ്പ് ഒട്ടിച്ചു ചേർക്കലുകൾ കഴിയുമ്പോൾ നമുക്ക് മുൻപിൽ ഉണ്ടാകുന്ന മനോഹരമായ വിഭവമാണ്‌  ഈ ചിത്രം . മതി വരുവോളം കഴിച്ചു വയറിളക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ  . സ്ത്രീകളുടെ ചന്തിക്കു ഒരു അടി വെച്ച് കൊടുത്താൽ അവർ ഉടനെ തന്നെ പ്രണയലോലുപർ ആയികൊള്ളും എന്നൊരു പാഠം  കൂടി ഈ ചിത്രം തരുന്നു .വികാരഭരിതമായ രംഗങ്ങൾ പൊട്ടിച്ചിരിപ്പിക്കുകയും ഹാസ്യ രംഗങ്ങൾ കണ്ണ് നനയിക്കുകയും ചെയുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാം

നമ്മുടെ ലാലേട്ടന്റെ പടമില്ലാത്തതിന്റെ  കുറവ് മറ്റേ താരം കഴിഞ്ഞ മൂന്ന് ചിത്രങ്ങളിൽ കൂടെ തീർത്തു . അതിൽ തന്നെ ഏറ്റവും തല്ലിപൊളി ചിത്രം എന്ന ബഹുമതിയും  ഒരു പക്ഷെ ഈ ചിത്രത്തിന് അർഹതപ്പെട്ടതാവാം .

അല്ല അഭിനയം ....

അതിനെ പറ്റി എന്ത് പറയാനാ .. മമ്മൂട്ടി ക്ലീറ്റസ് ആയി അഭിനയിക്കുക അല്ല ജീവിക്കുകയാണ്  കൈയിലുള്ള ആ രണ്ടു ഭാവങ്ങളും പിന്നെ ആ ദ്രോണ വേഷവും   ഹോ .. തർക്കുകയല്ലെ  അദ്ദേഹം . ഹണി  റോസ്  തികച്ചും നിർവികാരം  സനം ഷെട്ടിയെ ഒക്കെ എന്തിന്നാണ് കൊണ്ട് വന്നത് എന്ന് ദൈവത്തിനു മാത്രമറിയാം .തമ്മിൽ ഭേദം സുരാജ് ആണെന്ന് പറയുമ്പോൾ ഊഹിക്കമല്ലൊ അല്ലേ


അപ്പോൾ സംവിധാനം തിരക്കഥ ....ഇവയോക്കെയോ

അവയെക്കുറിച്ച് ഒക്കെ ഓർക്കുമ്പോൾ എന്താന്നെന്നു അറിയില്ല പഴയൊരു സിനിമയിൽ നടൻ ഇന്നസെന്റ്‌  പറഞ്ഞ ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ  വരുന്നത് . " അവന്റെ അമ്മേടെ .. ....വീട്ടിനടുത്താണ്  എന്റെ വീട്  എന്നിട്ടും അവൻ എന്നോട് ഇതു ചെയ്തല്ലോ  "  എന്ന് . കാരണം വ്യക്തമാകുന്നില്ല.അന്തവും  കുന്തവും ഇല്ലാത്ത കഥയെയും തിരക്കഥയെയും  പിന്നെ വേറെ എന്ത് പറയാൻ ?

അപ്പോൾ ചുരുക്കത്തിൽ .....

പഴയ പുണ്യ പുരാണ ചിത്രങ്ങളിൽ സ്ഥിരമായി പറയാറുള്ള ഒരു ഡയലോഗ്  കൂടി പറഞ്ഞു അങ്ങ് അവസാനിപ്പിക്കട്ടെ  "ഇനിയും ഞങ്ങളെ പരീക്ഷിച്ചത് മതിയായില്ലേ പ്രഭു ?????????"

13 comments:

 1. ഹഹഹ
  അപാരധൈര്യം തന്നെ അണ്ണാ.

  ReplyDelete
 2. Wow.well said prekshakan buddy.I was a mammooty fan but now the two megastars are just irritating.
  They are so frivolous.

  Ennale kandu.##$$ padam
  Suraj as said by u was the only relief

  Time to sit at home mr mammootty and mr mohanlal

  Dont kill us

  ReplyDelete
 3. ഞാൻ ചിത്രം കണ്ടില്ല. എന്നാലും ഈ റിവ്യൂ വായിച്ചപ്പോൾ ചിത്രം കാണാൻ തോന്നുന്നു. നന്ദി. :)

  ReplyDelete

 4. നന്ദിയുണ്ട് പ്രേക്ഷകാ
  രണ്ടനാസിനും നാല്പതു രൂപയും ലാഭിച്ചതിനു

  ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം...

  ReplyDelete
 5. thankalku kadhayum kadhapathravum onnum problem allallo...randu manikkur boradikkathe theateril irinnal pore,,,athinokkeyulla vaha ithilundu,,,,,cinema valare mosham!!!!!!

  ReplyDelete
  Replies
  1. "സിനിമ വളരെ മോശം . രണ്ടര മണികൂർ ബോറടിക്കാതെ ഇരിക്കാം ..."
   (തീർച്ചയായും ഇരിക്കാം .അത് താങ്കളുടെ സഹന ശക്തി പോലിരിക്കും . എനിക്കതില്ല .ക്ഷമിക്കുക )

   Delete
 6. Mammootty Enna actore kurichy thankalaude opinion?

  ReplyDelete
  Replies
  1. പരിമിതമായ അഭിനയശേഷിയുള്ള എന്നാൽ കഴിഞ്ഞ തലമുറയിലെ വ്യക്തമായ കരിയർ പ്ലാൻ ഉള്ള / ഉണ്ടായിരുന്ന , ഇന്നു ഇമേജിന്റെ തടവറയിൽ കഴിയുന്ന കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വൃദ്ധനായക നടൻ

   Delete
 7. Thankalil ninnum oru nalla niroopanam vayikkan london bridge veran kathirikkunnu.

  thankal mukalil niroopicha (niroopanam thanneyano ith) E Cinema njan kandittilla kanan interestum illa.

  ReplyDelete
  Replies
  1. കാണുകയോ കാണാതിരിക്കുകയോ ഒകെ താങ്കളുടെ ഇഷ്ട്ടം . ഈ പറഞ്ഞതാണ്‌ സംഗതി . അത് എനിക്ക് ഇഷ്ടപെട്ടില്ല . മറ്റാരെങ്കിലും ഇഷ്ടപ്പെടുന്നതിൽ വിരോധവും ഇല്ല . അതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യം

   Delete
 8. നിരൂപണം എഴുതാനായിട്ടാണെങ്കിലും ഈ പടത്തിനൊക്കെ കാശുകൊടുത്ത് തലവെയ്ക്കുന്ന താങ്കളെ ഞാന്‍ ബഹുമാനിക്കുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ വെച്ച് എത്ര മണിക്കൂര്‍ താങ്കള്‍ വെറുതെയിരിക്കുന്നു..(സഹിക്കുന്നു)...
  താങ്കളൊരു സര്‍ക്കാരുദ്യോഗസ്ഥനോ, മാധ്യമപ്രവര്‍ത്തകനോ ആകാനാണിട...

  ReplyDelete
 9. അണ്ണാ ഒരേ ഫോര്‍മാറ്റില്‍ എല്ലാ നിരൂപണവും കണ്ടാല്‍ മടുക്കില്ലേ?
  ഇല്ലടെ ബെസ്ടല്ലിയോ. പുള്ള കളൊക്കെ വായിക്കട്ടെടെ

  ReplyDelete
 10. Anyway i am appreciating you.. at-least for the sake of criticizing you are watching these movies..and spending your valuable time.. but thanks that you are saving our valuable time...

  ReplyDelete