Sunday, July 21, 2013

ഡി ഡേ (D - Day )

അണ്ണാ ഇനി വലിയ മലയാള പടം ഒന്നും ഇല്ലാലോ എന്താ പരിപാടി ? ഇങ്ങനെ ഇരുന്നാൽ മതിയോ .

ഒടുക്കത്തെ മഴയല്ലേ അനിയാ ആകെ മടി. പുറത്തിറങ്ങിയാലോ അന്യ ഭാഷ ചിത്രങ്ങളുടെ എട്ടു കളി .മരിയാൻ , തീ കുളിക്കും പച്ചമരം , ഡി ഡേ അങ്ങനെ പല ഐറ്റം നിരന്നു കിടക്കുന്നു . അതിനിടയിൽ എവിടെയോ ഒരു പാവം കുന്താപുര കിടക്കുന്നു മഴയും നനഞു അങ്ങോട്ട്‌ ചെന്നാൽ ഷോ ഇല്ല എന്ന് പറയുമോ എന്ന് പേടിച്ചു ആ വഴി പിടിച്ചില്ല (സമാനമായ ഒരു അനുഭവം പൈസ പൈസ എന്ന ചിത്രം കാണാൻ പോയപ്പോൾ ഉണ്ടായി എന്നത് ഇവിടെ പ്രസ്താവ്യ അർഹമാകുന്നു ).പിന്നെ പട്ടിയുടെ വാലു എത്ര കാലം കുഴലിൽ ഇട്ടാലും വളഞ്ഞേ കിടക്കു എന്നതിനാൽ ഞാൻ പൊയി ഡി - ഡേ കണ്ടു .

അയ്യേ , അതല്ലേ നമ്മുടെ ശ്രുതി ഹാസ്സന്റെ  തുണ്ട് പടം .കുട്ടി എത്രയും ഗ്ലാമർ ആയി ഇതു വരെ അഭിനയിച്ചിട്ടില്ല എന്നോ മറ്റോ അല്ലെ പരസ്യ വാചകം ? ഇതൊക്കെ ആണോ കാണാൻ പോകുന്നേ ?

അനിയാ  കഷ്ട്ടമാണ്  ഈ ചിത്രത്തെ കുറിച്ച് ഇങ്ങനെ പരസ്യം ചെയ്യുന്നത്.അതിലും നല്ലൊരു വിശേഷണം ഈ ചിത്രം അർഹിക്കുന്നു  എന്ന്    ഞാൻ വിശ്വസിക്കുന്നു.നിഖിൽ  അദ്വാനി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഋഷി കപൂർ , അർജുൻ റാം പാൽ , ഇർഫാൻ ഖാൻ, ശ്രുതി ഹാസ്സൻ ,ഹുമാ ഖുറൈഷി , സന്ദീപ്‌ കുൽക്കർണി, നാസ്സർ   തുടങ്ങിയവർ  അഭിനയിക്കുന്നു.അമേരിക്കക്ക്  പാകിസ്ഥാനിൽ  കടന്നു ബിൻ ലാദനെ വധിക്കാം എങ്കിൽ എന്ത് കൊണ്ട് നമുക്കും അത് പോലെ അവിടെ അഭയം തേടിയിരിക്കുന്ന അധോലോക നായകൻ ദാവൂദിനെ നാട്ടിൽ എത്തിച്ചു കൂടാ എന്നാ ചിന്തയാണ് ഈ ചിത്രത്തിന്റെ പ്രമേയം .റോ യുടെ ചീഫ് അശ്വിനി കുമാർ (നാസ്സർ) വളരെ കാലമായി പ്ലാൻ ചെയുന്ന ഒരു ഓപ്പറേഷൻ ആണിത് . അതിനായി വാലി ഖാൻ എന്ന എജന്റ്  (ഇർഫാൻ ഖാൻ ) ഒപത് വർഷമായി  പാകിസ്ഥാനിലാണ് . അവിടെ ഒരു ബാർബർ ഷോപ്പ് നടത്തുന്ന ഇയാൾ അവിടെനിന്നു വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ പിതാവുമാണ് . കുടുംബത്തെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്ന ഇയാളുടെ കുടുംബത്തിനു ഇയാളെ പറ്റിയുള്ള യാഥാർഥ്യം  അറിയില്ല . ക്യാപ്റ്റൻ രുദ്ര പ്രതാപ്‌ സിംഗ്  (അർജുൻ റാം പാൽ ) , സോയ റഹിമാൻ (ഹുമാ ഖുറൈഷി) എന്നീ  എജെന്റുകൾക്ക് പുറമേ നാട്ടിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിമിനൽ അസ്ലം എന്നയാളും ഈ മിഷനിൽ പങ്കാളികളാണ് .തികച്ചും  നോണ്‍  ലീനിയർ രീതിയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത് .

എന്ന് വെച്ചാൽ ...

ചിത്രം തുടങ്ങുന്നത്  പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന , ഇന്ത്യയുടെ മോസ്റ്റ് വാണ്‍ഡഡ്  ആയ ഗോൾഡ്‌ മാൻ എന്ന് വിളിക്കപ്പെടുന്ന അധോലോക രാജാവിന്റെ (ഋഷി കപൂർ) മകന്റെ നിഖാഹ്  ദിവസത്തിലാണ് .ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലിൽ എത്തുന്ന ഇന്ത്യൻ ഏജന്റുമാർ പ്രവർത്തനം ആരംഭിക്കുന്നു .ഒടുവിൽ ഇരയെ തോക്കിൻ മുനയിൽ ആക്കുന്ന നിമിഷത്തിൽ ഉടലെടുക്കുന്ന ആശയകുഴപ്പത്തിനിടയിൽ ആരുടേത് എന്നറിയാതെ മുഴങ്ങുന്ന ഒരു വെടിശബ്ദത്തോടെ  റ്റൈട്ടിലുകൾ ആരംഭിക്കുന്നു .പിന്നെ കഥ പുറകോട്ടു ഓപ്പറേഷൻ  ഗോൾഡ്‌ മാൻ നടക്കുന്നതിനു കുറെ ദിവസങ്ങൾക്കു മുൻപ് കഥ തുടങ്ങുന്നു . ഇടവേള എത്തുന്നത്‌  ഇവരുടെ ഓപ്പറേഷൻ  എങ്ങനെ പാളിപ്പോകുന്നു എന്ന് കാണിച്ചാണ് .പിന്നെ അവിടന്ന്  അങ്ങോട്ടുള്ള  രക്ഷപ്പെടാനും ലക്‌ഷ്യം നേടാനും ഉള്ള   മരണപ്പാച്ചിലിൽ,അതിനായി അവർ നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങൾ,നല്കേണ്ടി  വരുന്ന വിലകൾ,വഴി മാറുന്ന ലക്ഷ്യങ്ങൾ അങ്ങനെ  രണ്ടാം പകുതി തീരുന്നത് അറിയില്ല .

അപ്പൊ പടം കൊള്ളാം എന്നാണോ ?

തകർപ്പൻ  അനിയാ  ഈ ദാവൂദ്  എന്ന കഥാപാത്രം പല ഹിന്ദി സിനിമയിലും വന്നിട്ടുള്ളതാണ് . കമ്പനി , വണ്‍സ്  അപ്പോണ്‍ എ ടൈം ഇൻ  മുംബൈ തുടങ്ങിയ ചിത്രങ്ങളാണ് പെട്ടന്ന് ഓർമ്മ വരുന്നത് . പക്ഷെ ഈ സിനിമയിലെ ഋഷി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രം അതിലൊക്കെ മികച്ചു നില്ക്കുന്നു .രൂപത്തിലും സംഭാഷണത്തിലും എല്ലാം മറ്റു പലരും അവതരിപ്പിച്ച കഥാപാത്രത്തെ ഈ നടൻ വേറൊരു തലത്തിൽ എത്തിക്കുന്നു.എന്ന് വെച്ച്  മറ്റാരും മോശമായി എന്ന് അർഥമില്ല  എന്ന് മാത്രമല്ല എല്ലാവരും അവരവരുടെ റോളുകൾ പരമാവധി നന്നാക്കുകയും ചെയ്തു എന്നതാണ് സത്യം.ഒരു ചെറിയ റോളിൽ എത്തുന്ന ശ്രുതി ഹാസ്സൻ പോലും തന്റെ വേഷം കാണികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാക്കി .ഗാനങ്ങളിൽ അൽവിദാ  എന്ന ഗാനം നമ്മെ എന്നും വേട്ടയാടുന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത് .കഥയിലെ വഴിത്തിരിവുകൾ അഥവാ ട്വിസ്റ്റുകൾ തികച്ചു യാഥാർത്ഥ്യ ബോധത്തോടെ എടുത്തിട്ടുണ്ട്  .അർജുൻ രാം പാലും  ഇർഫാൻ ഖാനും ഒക്കെ നന്നായി അഭിനയിക്കും/ അഭിനയിച്ചു  എന്ന് ഞാൻ പറഞ്ഞിട്ട് വേണമല്ലോ അറിയാൻ .കുടുംബത്തെ അതിരറ്റു സ്നേഹിക്കുന്ന , എന്നാൽ സ്വന്തം കടമയെ കുറിച്ച് തികഞ്ഞ ബോധമുള്ള വാലി ഖാൻ , ഒന്നിനോടും പ്രത്യേകിച്ചു അടുപ്പമില്ലാത്ത രുദ്ര പ്രതാപ്‌ , അയാളുടെ മനസ്സിൽ തികച്ചും സ്വാഭാവികമായി ഇടം പിടിക്കുന്ന പാകിസ്താനി വേശ്യ സുരൈയ്യ  ഇവരൊക്കെ മനസ്സില് നിറഞ്ഞു നില്ക്കുന്ന വിധം അവതരിപ്പിച്ചതിൽ സംവിധയകൻ കാണിക്കുന്ന കയ്യടക്കം തികച്ചും അഭിനന്ദനീയം  തന്നെ    
 
അപ്പോൾ ചുരുക്കത്തിൽ ....

തികച്ചും റിയലിസ്റ്റിക്ക് ആയി എടുത്ത ഒരു കമ്മേഴ്സ്യൽ  സിനിമ .കാണുന്നവനെ ബോറടിപ്പിക്കുന്നില്ല മാത്രമല്ല ആവശ്യത്തിനു തൃല്ലടിപ്പിക്കുകയും ചെയ്യും എന്നതാണ് സത്യം
 

20 comments:

  1. On the basis of your review, I gonna watch this movie within two days. Hope, it will be up to the mark as you have stated here.

    Have a great day ahead.

    Vinu
    Dubai

    ReplyDelete
  2. "ഹര്‍ട്ട് ലോക്കര്‍" പോലെ "റിയലിസ്റ്റിക്‍" ആണോ അണ്ണാ? അതറിഞ്ഞിട്ട് തല വയ്കേമെന്ന് കരുതി.

    ReplyDelete
  3. പാക്കിസ്ഥാന്‍ ഐ.എസ്.ഐ.ഇന്ത്യയില്‍ വന്ന് കൊടും ഭീകരന്‍ മോഡിയെ കൊല്ലുന്നതായാല്‍ ഒട്ടും നന്നാകില്ല...സിനിമ....

    ReplyDelete
    Replies
    1. പാർലമെന്റ് വരെ ആക്രമിക്കുന്നു പിന്നെയാ മോഡി ....

      പിന്നെ പാകിസ്ഥാനോ ഏതെങ്കിലും തീവ്രവാദ സംഘടനക്കോ ഭാരത്തതിലെ ഏതു നേതാവിനെയും അപായപ്പെടുത്താൻ വലിയ വിഷമം ഒന്നും ഉണ്ടെന്നു ഞാൻ കരുതുന്നില്ല (ആത്മാഭിമാനം പോലും വിലപനക്ക് വെച്ചിരിക്കുന്ന ഇന്ത്യ പോലൊരു നാട്ടിൽ) അവരൊക്കെ ജീവിചിരിക്കുന്നത്തിലാണ് കൂടുതൽ വിപണന സാധ്യത എന്നത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്നാണ് ഞാൻ കരുതുന്നത് .

      പിടിയിലായ ഒരു തീവ്രവാദിയോടു നിങ്ങള്ക്ക് ബാൽ താക്കറെയെ കൊല്ലാൻ പദ്ധതി ഉണ്ടോ എന്ന ചോദ്യത്തിന് . അദ്ദേഹം ഞങ്ങളുടെ സ്വർണ്ണ മുട്ടയിടുന്ന താറാവാണ് എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി (പത്രത്തിൽ വായിച്ചതാണ് ).

      മുബൈ സ്പോടനം പോലെ ഒന്ന് നമ്മുടെ വീട്ടുമുറ്റത്ത്‌ നടക്കുമ്പോൾ , അതിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരുമിച്ചു ഓടുങ്ങുമ്പോൾ , അപ്പോളും ഈ ചോദ്യം ചോദിക്കണേ പ്ലീസ്

      വന്നു വന്നു ദാവൂദിനെ പറഞ്ഞാൽ പോലും വേദനിക്കാൻ ആളായി !!! പേരും നാളും ഇല്ലാത്ത താങ്കളെ പോലുള്ള മഹാന്മാരായ ബുദ്ധി ജീവികളാണ് നമ്മുടെ കൊച്ചു കേരളത്തെ ഈ പരുവത്തിൽ ആക്കിയത് എന്ന് പറഞ്ഞോട്ടെ .കഷ്ട്ടം !!

      Delete
  4. ഒരു പരമാധികാര രാഷ്ട്രത്ത് കടന്നുകയറുന്ന വിദേശചാരന്മാർ എങ്ങനെയാണ് ഹീറോസ് ആകുക? ഒരു ഇംഗ്ലീഷ് ചിത്രത്തിൽ ഇന്ത്യയിൽ ഇതുപോലെ വന്നെത്തി ശത്രുവിനെ വധിക്കുന്ന സി.ഐ.ഏ. ചാരന്മാരെ കാണിച്ചാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കും?

    ReplyDelete
    Replies
    1. എന്റെ പോന്നു സുകുമാരൻ നായർ മംഗലാട്ടെ (അത് എനിക്ക് അങ്ങ് ബോധിച്ചു !!! നല്ല രസികൻ സംഗതി ) ഒരു സിനിമയിലെ ഹീറോസ് എന്ന് പറയുന്നത് അതിലെ പ്രധാന കഥാപാത്രങ്ങളെ ആണ്. അല്ലാതെ താങ്കളുടെ മാനദണ്ഡം അനുസരിച്ചുള്ള നന്മ മാത്രം ചെയ്യുന്നവരല്ല . താങ്കൾ പറഞ്ഞ പോലെ ഉള്ള ആശയം റാംബോ പോലുള്ള സിനിമകളിൽ സായിപ്പു എടുത്തു അലക്കി മടുത്താണ് .

      Delete
  5. ഇക്കണക്കിനു ഇന്ത്യയിൽ എടുത്ത വല്ല പട്ടാള സിനിമയും കണ്ടാൽ ഇവനൊക്കെ "ഒരു പരമാധികാര രാജ്യത്തിന്റെ അതിര്ത്തി കാക്കുന്ന ധീര ജവാനെ കൊല്ലുന്ന ആൾ എങ്ങനെ ഹീറോ ആകും" എന്ന് ചോദിക്കുമല്ലോ ?

    ഏതായാലും പാകിസ്താനിലും കേരളവും മലയാളികളും ഉണ്ടെന്നും (അതോ തിരിച്ചോ?) അവരൊക്കെ ഈ ബ്ലോഗ്‌ വായിക്കും എന്നതിലും പ്രേക്ഷകന് അഭിമാനിക്കാം .

    ഇദ്ദേഹത്തെ പോലുള്ള മഹാന്മാരുടെ ഒരു സ്ഥിരം പരാതി ഇവന്റെ ഒക്കെ രാജ്യ സ്നേഹത്തെ ദിവസവും വാഴ്ത്തുന്നില്ല എന്നതിലാണ്

    ReplyDelete
    Replies
    1. പാക്കിസ്ഥാനില്‍ ഒന്നും ജനിക്കണമെന്നില്ല മോനേ നേപ്പാള്‍ ചാരനായ മലയാളീ, ഒരല്പ്പം കോമണ്‍ സെന്‍സ് ഉണ്ടായാല്‍ മതി.:)

      Delete
    2. നീ എന്താണോ അത് നീ മറ്റുള്ളവരിൽ കാണും എന്ന് ഏതോ മഹത്തായ ഗ്രന്ഥത്തിൽ വായിച്ചിടുണ്ട് എന്നാണ് ഓർമ്മ . പിന്നേ .. ദാവൂദിനെ പിടിക്കുന്ന സിനിമ കാണുമ്പോൾ നേപ്പാൾ ചാരന്മാർ സന്തോഷിക്കാൻ അങ്ങേർ നേപ്പാളിൽ ആണല്ലോ സ്പോടനം നടത്തിയത് .മലര്ന്നു കിടന്നു തുപ്പാതെ ഒന്നുമല്ലെങ്കിൽ ഒരു വിശുദ്ധ മാസമല്ലേ ഇതു

      പാകിസ്ഥാനിൽ ജനിക്കണം എന്നില്ല നൂറു ശതമാനം യോജിക്കുന്നു അതിനുള്ള ഉദാഹരണം ആണല്ലോ ഇവിടെ കണ്ടു കൊണ്ടിരിക്കുന്നത് .ഭാരതീയരുടെ ജീവൻ അപഹരിച്ച സ്പോടനത്തെ പറ്റി ഒരു വിഷമവുമില്ല മറിച്ച് അത് ചെയ്തവന് അഭയം കൊടുക്കുന്ന രാജ്യത്തിന്റെ പരമാധികാരത്തെ പറ്റി ഓർത്തിട്ടു ഉറക്കവും വരുന്നില്ല . ഇതിനെ കോമണ്‍സെൻസ് ഏന് വിളിക്കുകയും വേണം .നമ്മുടെ ഒക്കെ ഗതികേട് നോക്കണേ

      Delete
  6. ദാവൂദ് ഇബ്രാഹിമിന് ഏതോ മലയാളി സ്ത്രീയിൽ ഉണ്ടായ ഒരു മകൻ അയാൾക്ക് വേണ്ടി അയച്ച അഭിപ്രായം പ്രസിദീകരിക്കുന്നില്ല ക്ഷമിക്കുക

    ReplyDelete
  7. മുകളിൽ കാണുന്ന അനോണി കമന്റുകൾ മുഴുവൻ പ്രേക്ഷകൻ തന്നെ ഇട്ടതല്ലേ എന്നൊരു സംശയം?

    ReplyDelete
    Replies
    1. മുകളിൽ കാണുന്ന അനോണി കമന്റുകൾ മാത്രമല്ല പ്രസിദ്ധീകരിക്കാത്ത രണ്ടു മൂന്ന് കമന്റുകൾ പോലും ഞാൻ തന്നെയാണ് ഇട്ടത് പോരെ?

      മുംബൈ സ്പോടനത്തിൽ തനിക്കു പങ്കില്ലന്നു ദാവൂദ് നേരിട്ട് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് അങ്ങേരു നിരപരാധി ആണ് എന്ന് തുടങ്ങി കേൾക്കുന്നവനെ ചിരിപ്പിക്കുന്ന കോമണ്‍ സെൻസ് നിറഞ്ഞ അഭിപ്രായങ്ങൾ വായനക്കാരുമായി പങ്കു വയ്ക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ട്.

      എന്തായാലും ദാവൂദിനെ പറഞ്ഞാൽ പോലും നോവുന്ന മലയാളികൾ കേരളത്തിൽ ഉണ്ടെന്നു മനസിലായി .സന്തോഷം

      Delete

  8. മോടി പ്രധാനമന്ത്രിയായി മദനിയടക്കമുള്ള ഭീകരരെ വധിച്ചു
    നാടിനെ ശുദ്ധീകരിക്കുന്ന ഒരു സിനിമ കാത്തിരിക്കുന്നു ...

    ReplyDelete
    Replies
    1. ഇതാണ് ഇതു മാത്രമാണ് എന്നെയും നിങ്ങളെയും പഠിപ്പിച്ചു വയ്ക്കാൻ ഇവിടെ ശ്രമിക്കുന്നത്.എവിടെയോ നടന്ന കാര്യങ്ങൾ നാളെ ഇവിടെയും നടക്കും എന്ന് പേടിപ്പിച്ചു എന്നെയും നിങ്ങളെയും പരസ്പരം സംശയദ്രിഷ്ട്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുക,അവനവന്റെ എന്ന് പഠിപ്പിക്കുന്ന ആളുകൾ ചെയ്ത അക്രമത്തെ അവഗണിക്കുക ന്യായീകരിക്കുക,മറ്റവന്റെ എന്ന് പഠിപ്പിക്കുന്ന ആളുകൾ ചെയ്യുന്നത് ന്യായീകരിക്കുക,ഈ പ്രചരണം നടത്തുന്നവന്റെ പിന്നിൽ ഉറച്ചു നില്ക്കുക മാത്രമാണ് ഒരേ ഒരു വഴി എന്ന് ആവർത്തിച്ചു പഠിപ്പിക്കുക .വിദേശങ്ങളിൽ അല്ലെങ്കിൽ സ്വദേശത്തെ വിദേശ തടവറയിൽ അവിടത്തെ സകല നിയമങ്ങളും അണുവിട തെറ്റാതെ പാലിച്ചു , അനുസരണയുള്ള പൌരന്മാരായി കഴിഞ്ഞു,ഇവിടുത്തെ സാധാരണക്കാരുടെ ഇടയിലേക്ക് വിഷം തുപ്പുന്ന ഓണ്‍ ലൈൻ ബുദ്ധി ജീവി കൂടെ ആകുമ്പോൾ തികഞ്ഞു .

      പറഞ്ഞു വരുമ്പോൾ സകല മത - രാഷ്ട്രീയ വിശ്വാസങ്ങളും സ്നേഹത്തിന്റെ -പരസ്പര വിശ്വാസത്തിന്റെ മൊത്ത വ്യാപാരമാണ് നടത്തുന്നത് എന്നതാണ് അവകാശവാദം.

      ഇവനൊക്കെ അടിച്ച വഴിയെ അനുസരണയോടെ നടക്കുന്ന നമ്മൾ അല്ലാതെ മറ്റാരാണ്‌ സുഹൃത്തേ ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ ?

      Delete
    2. തങ്കള്‍ ക്ക് ഇപ്പോഴും ഭീകരവാദം എവിടെയോ നടക്കുന്ന
      ഒന്നാണല്ലോ എന്നോര്‍ ത്തു വിഷമം ഉണ്ട് . തനിക്കു നരിട്ടു
      അനുഭവിക്കേണ്ടി വന്നാലേ പ്രതികരിക്കൂ എന്ന വാദം ഒന്നു
      ആത്മാര്‍ ത്ഥമ്മായി ചിന്തിച്ചാല്‍ ഒരു ഒഴിഞ്ഞു മാറലല്ലേ .. ആരെങ്കിലും പഠിപ്പിച്ചാലേ ഇതു മനസ്സിലാക്കാന്‍ കഴിയൂ എന്നുണ്ടോ ?
      പിന്നെ മുകളില്‍ പറഞ്ഞ അഭിപ്രായം ഒരു വ്യക്തിയെ പ്രശം സിക്കാന്‍
      പറഞ്ഞതാണെന്നു വിചാരിച്ചെങ്കില്‍ തെറ്റി .. നാവിട്ടടിക്കുന്നവര്‍ ക്ക്
      ചൊറിച്ചിലുണ്ടാക്കാന്‍ പറഞ്ഞെന്നേ ഉള്ളു .. ഒരോരുത്തര്‍ ക്കും ചോയ്സ് ഉണ്ട് . വിയോജിക്കുന്ന തലങ്ങളുണ്ടെങ്കിലും നമ്മള്‍ യോജിക്കുന്ന തലങ്ങളാണു കൂദുതല്‍ .. ആ യോജിപ്പു നമുക്കെങ്കിലും ഒരു പ്രതീക്ഷ നല്‍ കട്ടെ ..

      Delete
  9. പെറ്റ മണ്ണിനേക്കാള്‍ മത കോമരങ്ങളെ സ്നേഹിക്കുന്നവര്‍ അധികനാള്‍ വാഴുമെന്നു കരുതരുത് ...

    ReplyDelete
    Replies
    1. ആര് പറഞ്ഞു ? നല്ല സുഖമായി വാഴും കാരണം ഇവിടെ ഇന്ന് ഭാരതീയർ എന്ന വർഗ്ഗം ഇല്ലല്ലോ ഉള്ളത് ഹിന്ദുവും,മുസ്ലിമും , ക്രിസ്ത്യാനിയും,അവർണ്ണനും,സവർണ്ണനും,ഭൂരിപക്ഷവും,ന്യുനപക്ഷവും , വിപ്ലവവും ഇവൻമാരുടെ ഒക്കെ അവകാശങ്ങളും (അത് മാത്രമേ ഉള്ളു . ഈ പറഞ്ഞ ഒരുത്തനും യാതൊരു വിധ കടമകളും ഇല്ല എന്ന് പ്രത്യേകം ഓർത്തോണം),അപരന്റെ കുറ്റം കണ്ടു പിടിക്കാനുള്ള,സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതയും,പരസ്പര സംശയവും,വിഷം തുപ്പലും , ആരാദ്യം തുടങ്ങി എന്നത് മാത്രം തർക്ക വിഷയവും ഒക്കെയകുമ്പോൾ ഇവിടെ ഏതു മരപ്പട്ടിക്കും എത്ര കാലം വേണേലും സുഖമായി വാഴാം

      Delete
    2. നമ്മള്‍ എപ്പോഴും ബാലന്‍ സ് ചെയ്തു നില്‍ ക്കന്‍ ശ്രമിക്കുന്നതു
      ഒരു വലിയ തെറ്റല്ലേ ? ബാലന്സിനു അക്രമിയേയും പ്രതിരോധിക്കുന്നവനെയും
      ഒരേ ത്രാസില്‍ തൂക്കുക , ബാലന്സിനു എല്ലാ മതക്കാരിലും തീവ്രവാദികളുണ്ടെന്നു പറയുക, ഏതൊരു ഭീകര സം ഘടനയെ വിമര്‍ ശിക്കേണ്ടി വന്നലും ബാലന്സിനു ആര്‍ . എസ് . എസ്സിന്റെ പേരും പറയുക,ഇലക്ഷനു ബാലന്സ് ചെയ്തു സം സാരിക്കുക, ബാലന്സ് ചെയ്തു സ്ഥാനാര്‍ ത്ഥികളെ നിര്‍ ത്തുക, ജനാധിപത്യപരമായി ജയിച്ചു
      കണ്‍ മുന്നില്‍ പ്രവര്‍ ത്തിക്കുന്നവനും ഒളിഞ്ഞു പ്രവര്‍ ത്തിക്കുന്നവനും ഒരു പോലെ ഭീകരനാണെന്നു ബാലന്സിനു വേണ്ടി പറയുക, ബാലന്സു പോകുമെന്നു കരുതി പലതും പറയാതിരിക്കുക ഇതൊക്കെ ശരിയാണോ ? 10% തെറ്റിനെ 100% തെറ്റിനോടു സമമാക്കിയാല്‍ അത് ഫലത്തില്‍ ആര്‍ ക്കു ഗുണം എന്ന് ആര്‍ ക്കും മനസ്സിലാകും . അതുകൊണ്ട് കൃത്യമായ സത്യസന്ധമായ വിമര്‍ ശനങ്ങള്‍ മാത്രമേ (ആര്‍ ക്കെതിരേ ആയാലും ) മാറ്റങ്ങള്‍ കൊണ്ടു വരൂ .. കാരണം ബാലന്‍ സ് ആഗ്രഹിക്കുന്നവരേക്കാള്‍ നന്നായി അതു തകര്‍ ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവര്‍ ത്തിക്കുന്നുണ്ട് ..

      Delete
  10. 101 chodhyangal kandille? nalla padamanennu kettu ... bglr enthayalum release ella.. nattil ethunna vare padam undakumennum thonnunnilla..

    ReplyDelete