Tuesday, July 30, 2013

101 ചോദ്യങ്ങൾ (101 Chodayangal)

അനിയാ അടിച്ചു .....എന്റെ സമയം എന്നല്ലാതെ എന്ത് പറയാൻ 

എന്ത് പറ്റി  അണ്ണാ വല്ല കാരുണ്യ ലോട്ടറിയും .........
ഒന്ന് പോടെ  കഴിഞ്ഞ വാരാന്ത്യത്തിൽ നമ്മുടെ സിദ്ധാർഥ്   ശിവ (പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ ആലപ്പി അപ്പച്ചൻ എന്ന ഏക ആശ്വാസം ) സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ  എന്ന സിനിമ കണ്ട കാര്യമാ പറഞ്ഞെ ....

ഓ .. അതിനാണോ അണ്ണാ ഇത്ര സമയം എന്നൊക്കെ പറയാൻ ടിക്കറ്റ്‌ കിട്ടാൻ ഇത്ര പാടാണോ? റിസർവ്വ്  ചെയ്താൽ പോരെ ?

അനിയാ ഇതിനു ഒന്ന് രണ്ടോ ആഴ്ച മുൻപാ കുറെ മലയാളികള് എടുത്ത തമിഴ്‌നാട്ടിൽ നല്ല അഭിപ്രായവും ജനപ്രീതിയും ഉണ്ടാക്കിയ തീ കുളിക്കും പച്ചൈ മരം എന്ന ചിത്രം  പ്രദർശനത്തിന് എത്തുന്നത്‌.സിനിമ കാണാൻ പോയ എനിക്ക് നിരാശൻ ആകേണ്ടി വന്നു എന്ന് പറഞ്ഞാൽ  മതിയല്ലോ?

അതെന്താ അണ്ണാ  അത്രക്ക് ജനമായിരുന്നോ ? അല്ലെങ്കിലും ഈ വൈഡ്  റിലീസിന്റെ ഒക്കെ കാലത്ത് ഒരു തീയട്ടെരിൽ ഇറക്കിയാൽ ഇങ്ങനെ തന്നെ 

അനിയാ ഏറ്റവും കുറഞ്ഞത്‌ പത്തു പേരെങ്കിലും ഇല്ലാതെ ഷോ നടത്താൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടാ എനിക്കു  സിനിമ കാണാൻ കഴിയാത്തത് .ഞങ്ങൾ നാലഞ്ചു  പേർ നിരാശരായി ദുഃഖം പങ്കു വെച്ച് കുറെ നേരം കാത്ത് നിന്നു. ഒടുവിൽ ഞാൻ , ഇറങ്ങിയതല്ലേ എന്ന് കരുതി തൊട്ടടുത്ത്‌ ഓടിക്കൊണ്ടിരുന്ന ഹണി ബീ എന്ന ജനപ്രിയ ചിത്രം കാണാൻ കയറി . എന്തൊരു പടം അനിയാ! വെള്ളമടിയും തെറിയും അല്ലാതെ അതിൽ എന്ത് കുന്തമാണ് ഉള്ളത് എന്ന് എനിക്ക് ഇനിയും മനസിലായില്ല . രസകരമായി തോന്നിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബ പ്രേക്ഷകർ തൊക്കെ കുലുങ്ങിച്ചിരിയോടെ ആസ്വദിക്കുന്നു എന്നതാണ് .നമ്മൾ ആരെയാ അനിയാ ഈ സദാചാരം പഠിപ്പിക്കുന്നേ ? ഓരോ ദിവസം കഴിയുമ്പോളും അനൂപ്‌ മേനോനോട്  സഹതാപം കൂടി വരുന്നു .
അണ്ണാ എന്നാൽ ഇതു കൂടി കേട്ടോ ഈ ചിത്രം നേടിയ സാമ്പത്തിക വിജയവും ആ ചിത്രത്തിന്റെ പ്രവർത്തകർ ഷൂട്ടിംഗ് കഴിഞ്ഞു ഒത്തിരി പരസ്പരം മിസ്സ്‌ ചെയ്യുന്നു എന്നതും  കണക്കിലെടുത്ത് ഉടനെ തന്നെ ഇതിനൊരു രണ്ടാം ഭാഗവും ആലോചിക്കുന്നു അത്രേ ?

അയ്യോ .....എന്തൊക്കെ അനുഭവിക്കണം അനിയാ ?

അതൊക്കെ വിട്ടേ ഈ ചിത്രം ......
അനിയാ സത്യത്തിൽ ഈ സിനിമയെ കുറിച്ച് എഴുതണ്ട എന്ന് കരുതിയതാണ് .അത്രക്ക്  ആൾ കുറവായിരുന്നു തീയട്ടെരിൽ . ഒരു പടം ഇറങ്ങിയാൽ അത് നല്ലതാണോ എന്ന് അന്വേഷിക്കാൻ പോലും മനസില്ലാത്ത ഇവനെയൊക്കെ പ്രബുദ്ധ മലയാളി പ്രേക്ഷകൻ എന്ന് വിളിക്കുകയും വേണം .നല്ല ശിക്ഷ !!!

വിട്ടു കള  അണ്ണാ .. ഈ സിനിമ 

ഒരു ഉൾനാടൻ  പ്രദേശത്ത്  മാതാപിതാക്കളോടും മാനസിക പ്രശ്നമുള്ള ഇളയ സഹോദരിയോടും ഒപ്പം ജീവിക്കുന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥി  അനിൽ കുമാർ ബൊക്കാറോ (മാസ്റ്റർ മിനോണ്‍ )   ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഒരു തൊഴിൽ  സമരത്തെ തുടർന്ന്  അനിൽ കുമാറിന്റെ അച്ഛന്റെ ഫാക്ടറിയിലെ  ജോലി നഷ്ടപ്പെട്ടതോടെ അവരുടെ കുടുംബം കഷ്ടപ്പാടിലാണ് . അമ്മ (ലെന ) തൊഴിലുറപ്പ് പദ്ധതി പോലുള്ള സംഗതികളിൽ നിന്നു നേടുന്ന വരുമാനത്തിലാണ്  അവർ ജീവിക്കുന്നത് . ആയിടെയാണ് അനിലിനു ഏറെ ഇഷ്ടമുള്ളൊരു  അധ്യാപകൻ (ഇന്ദ്രജിത്ത്)  അവനെ ഒരു ജോലി എല്പ്പിക്കുന്നത് . ട്രെയിനിൽ വില്ക്കാനായി അടിക്കുന്ന പുസ്തക പ്രസാധകർക്ക് വേണ്ടി 101 ചോദ്യങ്ങൾ  കണ്ടെത്തുക എന്നതായിരുന്നു ആ ജോലി . തനിക്കു ചുറ്റും ഉള്ള ലോകത്തിൽ   ചോദ്യങ്ങൾ  തിരയുന്ന അനിലിലൂടെ കഥ വികസിക്കുന്നു.നൂറ്റി ഒന്നാമത്തെ ചോദ്യവും കണ്ടെത്തി കഴിയുമ്പോൾ സിനിമ അവസാനിക്കുന്നു .

അല്ല എന്താ ഈ അനിൽ  കുമാർ ബൊക്കാറോ എന്ന പേര് .... ആരാ ഈ ബൊക്കാറോ ?

ആ  പേരിന്റെ പേരില് ക്ലാസ്സിൽ സ്ഥിരമായി പരിഹസിക്കപ്പെടരുണ്ട് അനിൽ . ഒരു അവസരത്തിൽ അനിലിന്റെ അച്ഛൻ തന്നെ അധ്യാപകനോട് ആ പേരിനെ പറ്റി  പറയുന്നുണ്ട് . തന്റെ മകൻ ഒരു ഫാക്ടറി ഉടമ ആകണമെന്ന് ആഗ്രഹിക്കുന്ന അയാൾ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്  സ്ഥിതി ചെയുന്ന സ്ഥലത്തിന്റെ പേരാണ് മകന്റെ പേരിനൊപ്പം നല്കിയതത്രേ .

ഒരു നിമിഷം അണ്ണാ പ്രശസ്ത  ഇടതു പക്ഷ ബുദ്ധിജീവിയും ഓണ്‍ലൈൻ സിംഹവുമായ തീപ്പൊരി ടോമി ഇപ്പോൾ ലൈനിൽ ഉണ്ട് .പറയു ടോമിച്ചാ എന്താണ് താങ്കളുടെ അഭിപ്രായം ?

ഈ സിനിമ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ നേരെയുള്ള സിനിമ മാധ്യമങ്ങളുടെ കൂട്ടായ ആഗോള ഗൂഡാലോചനയുടെ ഒരു ഭാഗമാണ് എന്നാണ് എന്റെ ശക്തമായ അഭിപ്രായം . ഈ സിനിമയിൽ ഒറ്റ നോട്ടത്തിൽ തൊഴിലാളി പക്ഷം ആണെന്ന് തോന്നും എങ്കിലും ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ അങ്ങനെ അല്ല എന്ന് കാണാം .അനിലിന്റെ അച്ഛനെ നോക്കു .ഒരു തൊഴിലാളി ആണെങ്കിലും അയാൾ മകനെ ഒരു ഒന്നാം കിട ബൂഷ്വ ആയി കാണണം  എന്നാണ് ആഗ്രഹിക്കുന്നത് . ഇങ്ങനെ ഉള്ളയാൾ എങ്ങനെ ഒരു നല്ല തൊഴിലാളി ആകും? അയാൾ മകനെ ഒരു നല്ല തൊഴിലാളി ആക്കണം എന്ന് മാത്രമേ അഗ്രഹിക്കാവു . പിന്നെ അയാളുടെ തൊഴിലാളി പ്രസ്ഥാനം അയാളുടെ നഷ്ടപ്പെട്ട ജോലി തിരികെ വാങ്ങി തരാം എന്ന് പറഞ്ഞു അയാളെ വെറുതെ നടത്തുന്നുണ്ട് . ഇതൊക്കെ കേരളത്തില നടക്കുന്നതാണോ ? തൊഴിൽ  സമരം മൂലം ആർക്കെങ്കിലും ജോലി നഷ്ട്ടപെട്ടിട്ടുണ്ടോ .ഇതൊക്കെ പച്ച കള്ളമാണ്  .ഒരു നിമിഷം....എന്നെ എന്റെ അമേരിക്കൻ ക്ലിയന്റ്റ്‌ വിളിക്കുന്നു അയാളുടെ തെറിക്കും തരവഴിക്കും മുഴുവൻ എസ് സർ പറഞ്ഞിട്ട് ഞാൻ അവലോകനം മുഴുമിപ്പിക്കാം നന്ദി  നമസ്ക്കാരം .

അല്ല അണ്ണനു ഒന്നും പറയാനില്ലേ ?

അനിയാ  എതു കഥയും കുട്ടികളുടെ വീക്ഷണത്തിൽ പറയുമ്പോൾ അതിനു ഒരു പുതുമയും കാണികളിൽ പെട്ടന്ന് സ്വാധീനവും ഉണ്ടാകും .മഞാടിക്കുരു , ഓർമ്മകൾ ഉണ്ടായിരിക്കണം എന്നിവയാണ് പെട്ടന്ന് ഓർമ്മ  വരുന്ന ഉദാഹരണങ്ങൾ  . ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്ന സമാനമായ സമീപനം സിനിമയുടെ സ്വീകാര്യതയെ കുറച്ചൊന്നുമല്ല  സ്വാധീനിച്ചിരിക്കുന്നത് .പക്ഷെ കഥയുടെ മര്മ്മ പ്രധാനമായ ചോദ്യങ്ങളിൽ എത്തുമ്പോൾ സംഗതി ആകെ മാറുന്നു

എന്ന് വെച്ചാൽ ...?

അനിയാ അനിൽ  കണ്ടെത്തുന്ന നൂറാമത്തെ ചോദ്യം എട്ടുകാലി എന്ത് കൊണ്ട് സ്വന്തം വലയിൽ കുരുങ്ങുന്നില്ല എന്നതാണ് ? നമുക്ക് ചുറ്റുമുള്ള ഇന്നത്തെ ലോകത്തിൽ  ഒത്തിരി രീതിയിൽ വ്യാഖ്യാനിക്കാവുന്ന ഒരു ചോദ്യമാണ് ഇതു .ഏറ്റവും കുറഞ്ഞത്‌ അവസാനത്തെ അഞ്ചോ പത്തോ ചോദ്യങ്ങൾ തനിക്കു ചുറ്റുമുള്ള ജീവിതത്തിൽ നിന്നും കണ്ടെത്തുന്ന , ഇതു പോലെ നിഷ്കളങ്കവും എന്നാൽ കാണികളെ ചിന്തിപ്പിക്കുന്നതും ഒപ്പം അവനെ തന്നെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നതും ആയിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചിത്രത്തിന്റെ നിലവാരം തന്നെ മറ്റൊന്നായേനെ .

അല്ല ഒരു പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് 

ആ നിലയ്ക്ക് നോക്കിയാൽ തീർച്ചയായും സിദ്ധാർഥ് ശിവ പ്രൊഹൽസാഹനം  അർഹിക്കുന്ന വ്യക്തി തന്നെയാണ് . അനിൽ കുമാറിന്റെ അച്ഛന്റെ നാടകീയമായ സംഭാഷണം (ചിലയിടത്തെങ്കിലും )  ഒഴിവാക്കി ഇരുന്നു എങ്കിൽ നന്നായേനെ എന്ന് മാത്രം ..കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബാല നടൻ മാസ്റ്റർ മിനോണ്‍ മുതൽ ഇന്ദ്രജിത്തും നിഷാന്ത് സാഗറും വരെയുള്ള നടൻമാർ അവരവരുടെ ജോലി നന്നായി ചെയ്തു .

അപ്പോൾ ചുരുക്കത്തിൽ 

സിദ്ധാർഥ്  ശിവ ഒരൽപം കൂടി മനസ്സ് വെച്ചിരുന്നെങ്കിൽ മികച്ച ഒരു ചിത്രമാകേണ്ട ഒരു സംരംഭം ഒരു തുടക്കകാരന്റെ പങ്കപ്പാടുകൾ കൊണ്ട്  ശരാശരി ആയി പോയി എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം . ഈ ചിത്രം എന്നെ ബോർ അടിപ്പിച്ചില്ല എന്ന് കൂടി പറഞ്ഞോട്ടെ 
   

8 comments:

 1. Nice Review :) ente vaka thanne aakatte aadyathe comment :)

  Pinne reviewinidayilum sreenivasan stylil partikkitt oru kuthu .. budhijeevikal okke engane aanalle.. :)

  ReplyDelete
  Replies
  1. പാർട്ടിയുടെ പാരമ്പര്യത്തെയും അത് കേരളത്തിനു നല്കിയ സംഭാവനകളെയും പറ്റി തികച്ചും ബോധവാനാണ് ഞാൻ, പിന്നെ ഈ കാലഘട്ടത്തിൽ ഒരുമാതിരി ഓണ്‍ ലൈൻ ചോര പുഴകൾ നീന്തി കയറി വാചകം അടിക്കുന്ന ആള്ക്കരോടുള്ള പുച്ഛം മറക്കാൻ ശ്രമിക്കാറും ഇല്ല എന്നേ ഉള്ളു

   Delete
  2. സമ്മതിച്ചു , അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ... എല്ലാ മനുഷ്യരിലും ഉള്ള മനുഷ്യത്വത്തിൽ കുറവ് വരുന്നത് പോലെ തന്നെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി മൂല്യങ്ങളിലും ഇടിവ് സംഭവിക്കുന്നുണ്ട്...

   സത്യന്‍ അന്തിക്കാടും ശ്രിനിവാസനും ഒരിക്കല്‍ പറഞ്ഞത് - "കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ നിന്ന് ജനങ്ങള് വളരെ അധികം പ്രതീക്ഷിക്കുന്നു അത് കൊണ്ടാണ് പാര്‍ട്ടി എപ്പോഴ്ജും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത് "...

   എന്നാൽ ഇപ്പോഴുള്ള മിക്ക പടങ്ങളിൽ കൂടുതലും പാർട്ടിയെ തമാശക്കായി മാത്രം ഉപയോഗിക്കുന്നതായി കാണുന്നു :(

   Delete
 2. "ഈ ചിത്രം നേടിയ സാമ്പത്തിക വിജയവും ആ ചിത്രത്തിന്റെ പ്രവർത്തകർ ഷൂട്ടിംഗ് കഴിഞ്ഞു ഒത്തിരി പരസ്പരം മിസ്സ്‌ ചെയ്യുന്നു എന്നതും കണക്കിലെടുത്ത് ഉടനെ തന്നെ ഇതിനൊരു രണ്ടാം ഭാഗവും ആലോചിക്കുന്നു അത്രേ "
  ഹമ്മേ!!! കോപ്പി അടിച്ചു വെച്ചത്! ഹോളിവുഡില്‍ ലതിന്റെ രണ്ടും മൂന്നും ഭാഗവുമിറങ്ങിയിട്ടുണ്ട്..അതോണ്ടല്ല!!!

  ReplyDelete
 3. "മഞാടിക്കുരു" ? പുച്ചിച്ചതാണോ?

  ReplyDelete
  Replies
  1. ഒരിക്കലും അല്ല . ആ സിനിമയെ കുറിച്ച് എന്റെ അഭിപ്രായം ഞാൻ എഴുതിയതാണല്ലോ .എനിക്കിഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു അത്

   Delete
 4. ohh Athil Privthi raj undallo?

  ReplyDelete