Saturday, July 20, 2013

ക്രോക്കഡയിൽ ലവ് സ്റ്റോറി

എന്ത് പറ്റി അണ്ണാ ഈയിടെ ആയി ചില്ലറ ഉഴപ്പുകൾ ആണല്ലോ ? ഇരുനൂറ്റി അമ്പതു പോസ്റ്റ്‌ ഒക്കെ കഴിഞ്ഞതിന്റെ മൊട തന്നേ ?

ജീവിച്ചു പോട്ടെ അനിയാ . അല്ല നീ ഈ വഴിക്ക് .....
ആഴ്ചവട്ടം എത്തുമ്പോൾ അണ്ണനെ കാണാനാൻ വരുന്നത് എന്തിനാ എന്ന് പറഞ്ഞാൽ അല്ലെ അറിയൂ . അണ്ണാ പുതിയ പടം വല്ലതും .....നമ്മുടെ പച്ചരി ....

അനിയാ .. ഇന്നലെ കണ്ട പടത്തെ പറ്റി ചിന്തിക്കയായിരുന്നു . അനുരാഗ്  പിക്ചേഴ്സ് ഒരുക്കുന്ന , അനൂപ്‌ രമേശ്‌ സംവിധാനം ചെയ്ത ,ശബരി ശങ്കർ എഴുതി യ  ക്രോക്കഡയിൽ  ലവ് സ്റ്റോറി എന്നതാണ് സംഭവം

കൊള്ളാമല്ലോ അണ്ണാ പേരില് തന്നെ ഒരു പുതുമ ഉണ്ടല്ലോ ? ആരൊക്കെയാ  അഭിനയിക്കുന്നേ ?

പ്രവീണ്‍  പ്രേം, അവന്തിക മോഹൻ, അശോകൻ, മണിക്കുട്ടൻ,പ്രേം കുമാർ,കലാഭവൻ മണി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ......

ശരി ശരി  ഇനി സിനിമയെ പറ്റി ....

കിരണ്‍ (പ്രവീണ്‍  പ്രേം) എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രത്തിലെ നായകൻ . ഇനി എന്ത് ചെയ്യും എന്നറിയാതെ ഒരു ഉണങ്ങിയ മരത്തിനു മുകളിൽ നായികയുമൊത്തു അന്തം വിട്ടിരിക്കുന്ന കിരണിൽ നിന്നാണ്  ആണ് ചിത്രം ആരംഭിക്കുന്നത് .ഇനി കഥ പുറകിലേക്ക് . അവിടെ നമ്മൾ കാണുന്നത് ലോണ്‍ എടുത്തു സ്വാശ്രയ കോളേജിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ആവശ്യത്തിനു ബാക്ക് പേപ്പേസ്സ്മായി അലസ ജീവിതം നയിക്കുന്ന കിരണിനെയാണ് .(സാമാന്യം  തെറ്റില്ലാത്ത ഒരു തടിയനും കൂടെയാകുമ്പോൾ കിരണിനു ഒരു സാധാരണ മലയാളിയുടെ ഫുൾ മാർക്കും പ്രതീക്ഷിക്കാം ).യോഗ ക്ലാസ്സിൽ വെച്ച് യദ്രിശ്ചികമായി കാണുന്ന നിത്യാ നബൂതിരി (അവന്തിക മോഹൻ) തന്റെ ബാല്യകാല ത്തെ  കളികൂട്ടുകാരി ആയിരുന്നു എന്ന് തിരിച്ചറിയുകയും അവർ സൌഹൃതത്തിൽ ആകുകയും പിന്നീടു പ്രേമത്തിൽ ആകുകയും ചെയ്യുന്നു . എന്നാൽ ബാങ്ക് മാനേജർ ആയ നിത്യയുടെ അച്ഛൻ നാരായണൻ നമ്പൂതിരിക്ക് (അശോകൻ ) ഈ ബന്ധം തീരെ ഇഷ്ടമല്ല .നിത്യ ഒരു  ഐ റ്റി കമ്പനിയിലും, കിരണ്‍ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ മാർക്കെറ്റിംഗ്  കം സർവീസ്  എഞ്ചിനീയർ ആയും ജോലിയിൽ പ്രവേശിക്കുന്നു .തട്ടി മുട്ടി മുന്നോട്ടു പോയിരുന്ന ഇവരുടെ പ്രണയം പ്രതിസന്ധിയിൽ ആകുന്നത്‌ കിരണിന്റെ കൂട്ടുകാരനും നിത്യയുടെ പഴയ കുടുംബ സുഹൃത്തുമായ ശ്രീരാജ് നമ്പൂതിരി (മണിക്കുട്ടൻ) നിത്യയെ കാണുന്നതോടെ ആണ് . രെൻജി  ട്രോഫി കേരള ക്രിക്കറ്റ് ടീം അംഗവും പിന്നീടു ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ആയ ശ്രീരാജ്  നിത്യയുടെ കുടുംബത്തിനും സ്വീകര്യനാണ്.പെണ്ണുകാണൽ ചടങ്ങിനു അന്ന് , കുറേകാലമായി കാണാതിരുന്ന കാമുകനോട് കാര്യങ്ങൾ സംസാരിക്കാനായി അച്ഛന്റെ കണ്ണെത്താത്ത വിജനമായ  ഒരിടത്തേക്ക് മുങ്ങുന്ന ഈ കമിതാക്കളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വരുന്നു .ആരാണു ഈ അവൻ ? അവന്റെ വരവ് എങ്ങനെ നമ്മുടെ കമിതാക്കളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു ഇവക്കുള്ള ഉത്തരമാണ് രണ്ടാം പകുതിയിൽ നമുക്ക് കിട്ടുന്നത്
ഇടവേള  ആകുമ്പോൾ നായികാ നായകന്മാർ എങ്ങനെ മരത്തിനു മുകളിൽ  പകച്ചിരിക്കുന്ന അവസ്ഥയിൽ  എത്തി എന്ന് മനസിലാകുകയും അവിടെ നിന്നും അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് പറയുന്നതുമാണ് രണ്ടാം പകുതി എന്ന് ചുരുക്കം

ശരി പടം ഇങ്ങനെ ?

അനിയാ ഉള്ളിത്തോലി പോലുള്ള ഒരു പ്രമേയം. അത് വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ പറഞ്ഞു തീർത്തതിൽ പുതുമുഖങ്ങളുടെ ഈ ടീം പ്രശംസ അർഹിക്കുന്നു.കഥയുടെ പശ്ചാത്തലം വിവരിക്കുന്ന ഒന്നാം പകുതിയെക്കാൾ കഥയിലെ വഴിത്തിരുവുകൾ ആകുന്ന രണ്ടാം പകുതി ആണ് നന്നായത് . ഒന്നാം പകുതിയിൽ നന്നാകാതെ പോയത്  പല സ്ഥലങ്ങളിലെയും യാഥാർഥ്യ ബോധം ഇല്ലായിമ്മയും (ഉദാഹരണമായി ഇന്നത്തെ ഒരു അണു  കുടുംബത്തിൽ , ഐ റ്റി യിൽ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ പ്രണയത്തെ ബ്രെയിൻ വാഷ്‌ ചെയ്യാനുള്ള സാധ്യത അല്ലാതെ മറ്റൊന്നും ഇന്ന് മാതാപിതാക്കളുടെ മുന്നിൽ ഇല്ല എന്നതാണ് സത്യം എന്നിരിക്കെ നിത്യയുടെ അച്ഛന്റെ പെരുമാറ്റം പലപ്പോഴും തമാശ ആയി മാറുന്നു ) പിന്നെ ശ്രീജിത്ത്‌ നമ്പൂതിരി എന്ന കഥാപാത്രത്തെ ശ്രീശാന്ത് എന്ന ക്രിക്കറ്ററും ആയി കൂട്ടി കെട്ടാനുള്ള വില കുറഞ്ഞ ശ്രമവും ആണ് ഒന്നാം പകുതിയുടെ പ്രധാന പ്രശ്നങ്ങൾ എന്ന് ഞാൻ കരുതുന്നു (മുൻപ് സിനിമ കമ്പനി എന്ന സിനിമയിൽ മാമൻസ്  ഒരു നടനെതിരെയും ,വലിയ സാറായ ആഷിഖ് അബു തന്റെ സാൾട്ട് ആൻഡ്‌ പെപ്പറിൽ ഒരു സംവിധായകനെതിരെയും സമാനമായ പോക്രിത്തരങ്ങൾ കാണിച്ചിട്ടുണ്ട്  എന്നാണ് ഓർമ്മ . പിന്നെ കേരളത്തിൽ സദാചാര പോലീസിംഗ് ആരംഭിച്ചത് നമ്മുടെ മുൻനിര തൊഴിലാളി വലിയേട്ടൻ പാർട്ടി ആണെന്നത് പോലെ ഈ പരിപാടിയുടെ ഉത്ഘാടനം നമ്മുടെ രഞ്ജിത് തിരകഥയിലൂടെ നിർവഹിച്ചതാണല്ലോ .( ഇനി അങ്ങേരെ പരാമർശിച്ചില്ല എന്ന് വേണ്ട ).
അപ്പോൾ ഈ പോരായിമ്മകൾ ചിത്രത്തെ മോശമാക്കുന്നു എന്ന് കാചിയേക്കട്ടെ അണ്ണാ .

ചുമ്മാതിരി അനിയാ ഒരു അമേരിക്കൻ പൌരൻ ഇന്ത്യയിൽ വന്നിട്ട് അയാളുടെ കാശു മുഴുവൻ നഷ്ട്ടപ്പെട്ടാൽ അയാൾ സ്വയം നന്നായിക്കോളും എന്ന് പറയുന്ന സിനിമയൊക്കെ കണ്ണടച്ച് വിഴുങ്ങുന്ന മന്ദബുദ്ധികളുടെ ഈ നാട്ടിൽ തൊക്കെ ഒരു പ്രശ്നമാണോ ? അല്ല എന്നാ എനിക്ക് തോന്നുന്നേ .

ശരി .. അഭിനയം .....

നമ്മൾ കണ്ടു പരിചയമുള്ള മുൻനിര നടന്മാർ കുറവാണു ഈ ചിത്രത്തിൽ ജഗതിയെ പോലുള്ള പ്രതിഭകൾ അരങ്ങൊഴിയുന്ന കാലഘട്ടത്തിൽ മണിയൻപിള്ള രാജു , പ്രേംകുമാർ പോലുള്ള നടൻമാരെ കൂടുതലായി ഉപയോഗിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു (ബാബുരാജും ഭീമൻ രഘുവുമാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്  ദുഖകരമായ സത്യം ). പ്രേംകുമാർ ഉൾപ്പെടെ ഉള്ള നടന്മാർ തങ്ങളുടെ വേഷം ഭംഗിയാക്കി . അശോകന്റെ കഥാപാത്രത്തിന്റെ കോമാളിത്തരവും കലഭാവൻ മണിക്ക് പകരം താടി ലാൽ ആ റോൾ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന തോന്നലും മാത്രമേ ഒരു കല്ല്‌ കടി ആയി ഉള്ളു . നായകൻ പ്രവീണ്‍ ഡാ തടിയാ നായകനെകാൾ സ്വാഭാവികത പുലർത്തുന്നു .കഥാപാത്രത്തിന് ചേരുന്ന നായികയും ഒരു പുതുമുഖം ആണെന്ന തോന്നൽ  ഉളവാക്കാതെ അഭിനയിച്ചു .നിഷാന്ത് സാഗർ എന്ന നടന് (ഇത്രയും നല്ല തുടക്കം കിട്ടിയ ഒരു നടനെ വേറെ പെട്ടന്ന് ഓർമ്മയിൽ വരുന്നില്ല )   ശേഷം അർഹിക്കുന്ന ബ്രേക്ക്‌ ലഭിക്കാതെ ഒരു ന്യൂ ജനറേഷൻ ബൈജു ആകുന്ന എല്ലാ സാധ്യതകളും  മണിക്കുട്ടനിൽ കാണുന്നു

അപ്പോൾ ചുരുക്കത്തിൽ 

ചില ചില്ലറ പോരയ്മ്മകൾ അവഗണിച്ചാൽ ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം .പൂർണ്ണമായും മലയാളത്തിൽ എടുത്ത നേരം മോഡൽ ചിത്രം എന്ന് വിശേഷിപ്പിക്കുന്നത് ഉചിതം  ആയിരിക്കും എന്നു  കരുതുന്നു.പടത്തിന്റെ പേരില് മാത്രമല്ല പുതുമ എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു  ചിത്രം
 
 

6 comments:

 1. ഇതിൽ എവിടെയാണുവ്വാ ക്രോക്കഡൈൽ ലവ് സ്റ്റോറി? ഇയ്യാള് ABCD എന്ന പടം കണ്ടീട്ട് ഇതിൽ Confused Desi എവിടെ എന്നു ചോദിച്ച ആളല്ലേ? ഇവിടെ ഒന്നും ചോദിക്കാനില്ലേ? പിന്നെ മൂവി ക്യാമറ കണ്ടുപിടിച്ച കാലം തൊട്ടുള്ള ഒരു ഓഞ്ഞ പ്രമേയവും... ത്ഫൂ...

  ReplyDelete
  Replies
  1. സിനിമ കാണാതെയാണ് ഈ അഭിപ്രായം എന്ന് മനസിലായി . സാരമില്ല .കാര്യമറിയാതെ/ മനസിലാക്കാതെ തുപ്പി ശീലിക്കല്ലേ അനിയാ

   Delete
  2. എന്നാൽ സിനിമ കണ്ട ആളെന്ന നിലയിൽ ഇയ്യാള് തന്നെ പറയ് എന്തവാ ഈ ക്രോക്കഡൈൽ ലവ് സ്റ്റോറി?

   Delete
  3. ചുമ്മാ ആളെ പിടിക്കാൻ ഇട്ട ഒരു പേരല്ല എന്ന് മാത്രം പറയാം . സിനിമയിൽ ആ പേരിനു പ്രസ്കതിയുണ്ട് . കണ്ടറിയുന്നതല്ലേ നല്ലത് ?

   Delete
  4. ഉരുളണ്ട!

   Delete
  5. എന്തിനാ ഉരുളുന്നെ ? ഈ സിനിമ കണ്ട ആരെങ്കിലും പറയട്ടെ ആ പേരിനു പ്രസക്തി ഇല്ലാ എന്ന്

   Delete