Thursday, July 5, 2012

നമുക്ക് പാര്‍ക്കാന്‍ (Review Namukku Parkkan)

അണ്ണാ...

എന്താടെ പെട്ടന്ന് തിരിച്ചു വന്നത് ?വല്ലതും എടുക്കാന്‍ മറന്നോ ?

വന്നു വന്നു നിങ്ങള്‍ എന്തും ചെയ്യും എന്നായി അല്ലെ അണ്ണാ?

അതെന്തു അനിയാ നീ അങ്ങനെ പറയാന്‍ ?

അല്ല ഇന്നലെ ഇരുട്ടു വാക്കിന്നു നിങ്ങള്‍ നമുക്ക് പാര്‍ക്കാന്‍ എന്ന പടത്തിനു കേറുന്ന കണ്ടായിരുന്നു . നിങ്ങള്ക്ക് നാണമില്ലേ അനൂപ്‌ മേനോന്‍റെ പടത്തിനൊക്കെ കേറാന്‍? ഇതെങ്ങാനും ആ നിരൂപക ലോകം അറിഞ്ഞാല്‍ നിങ്ങളോട് സംസാരിച്ചു എന്ന കുറ്റത്തിന് എന്നെ വിലക്കികളയും .

ഒന്ന് പോടെ കാശും മാധ്യമ സ്വാധീനവും ഉണ്ടെങ്കില്‍ ശങ്കര്‍ രാമകൃഷ്ണന്‍റെ സ്പിരിറ്റിലെ ഊ .. ജ്വല പ്രകടനത്തെ കുറിച്ചു വാനോളം പുകഴ്ത്തിയ മാധ്യമങ്ങള്‍ വേട്ടക്കാരന്‍ വര്‍ക്കിയെ (മധുര ബസ്‌ )കുറിച്ചും അനൂപ്‌ മേനോനെ പറ്റിയും ഒക്കെ എഴുതിയേനെ.അത് ഏറ്റു വിളിക്കാന്‍ നിന്നെ പോലെയുള്ള നീര്‍ക്കോലികളും

അത് കള അണ്ണാ സിനിമയെ പറ്റി പറ.നിങ്ങള്‍ മുഴുവനും കണ്ടോ അതോ പകുതിക്ക് ഇറങ്ങി പോയോ .

അനിയാ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായകന്‍ എന്ന് ഞാന്‍ കരുതുന്ന (അല്ലെങ്കില്‍ ക്ഷമിക്കണം ) ശ്രീ അജി ജോണ്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ,തിരകഥ : ജയന്‍ - സുനോജ്.സംഗീതം രതീഷ്‌.തികച്ചും എണ്പതുകളിലെ ഫോര്‍മുല എന്ന് പറയാവുന്ന രീതിയില്‍ ഉള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്.ഉദാഹരണമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാര്‍,സഹോദരങ്ങള്‍ക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നായകന്‍,ഒടുവില്‍ അവരെല്ലാം നല്ല നിലയില്‍ ആകുമ്പോളും സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ എന്നാല്‍ ഇവരോട് ഒരു സഹായവും ചോദിക്കാത്ത അഭിമാനിയായ നായകന്‍,നായകന്‍റെ പുറകില്‍ ഉറച്ചു നില്‍ക്കുന്ന സര്‍വം സഹയായ നായിക,നല്ല നിലയില്‍ കഴിയുന്ന സഹോദരന്‍റെ വീടിലെ ചടങ്ങിനെത്തി അപമാനിക്കപ്പെടുന്ന നായകനും കുടുംബവും,നായകനെ ഒരു കാരണവും ഇല്ലാതെ സ്നേഹിക്കുന്ന വളരെ കുറച്ചു പേര്‍ .

ഇനി കഥ,വെറ്റിനറി ഡോക്ടര്‍ രാജീവന്‍ (അനൂപ്‌ മേനോന്‍) ഭാര്യ രേണുക ടീച്ചര്‍ (മേഘ്ന രാജ് ) രണ്ടു കുട്ടികള്‍ സന്തുഷ്ട്ട കുടുംബം.കുറെ കാലമായി ഇവര്‍ സ്വന്തമായി വീട് വെക്കാനുള്ള പ്ലാനിലാണ്.സുഹൃത്തും ഒരിക്കലും ഇഷ്ട്ടപെടാത്ത പ്ലാന്‍ സ്ഥിരമായി വരച്ചു കൊടുക്കുന്ന ആളായി ഐസക് ( ദേവന്‍).(സത്യമായും പടം തുടങ്ങിയപ്പോള്‍ ഇതു മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ എന്ന പടം തന്നെ അല്ലെ എന്ന് ചിന്തിച്ചു പോയതാ ).സഹോദരങ്ങളായി ടിനി ടോമും,സുധീഷും.അളിയനായി നന്ദു. തുടക്കത്തില്‍ ഈ പടത്തിനു എന്നെ വലിച്ചു കൊണ്ട് പോയ ശ്രീനിയെ ഞാന്‍ നാലു ചീത്തയും പറഞ്ഞു.സത്യമായും എനിക്ക് ഈ അനൂപ്‌ മേനോന്‍റെ സ്ഥായിയായ എല്ലാം അറിയുന്നവന്‍റെ ഭാവം തീരെ ഇഷ്ടമല്ല (താല്പര്യം വ്യക്തിപരം ). ഈ അടുത്ത കാലത്ത് എന്ന ചിത്രത്തില്‍ എനിക്ക് ആകെ ഇഷ്ടപ്പെടതിരുന്നത് അനൂപ്‌ മേനോനെ ആണ് ബൈജു പോലും ആ ചിത്രത്തില്‍ അനൂപ്‌ മേനോനെക്കാളും നന്നായി എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

പിന്നെ അശോകന്‍,ജയസൂര്യ (അതിഥി താരം), ഗീതാ വിജയന്‍ അങ്ങനെ പോകുന്നു അഭിനേതാക്കളുടെ നിര.ഈ സിനിമ കണ്ടപ്പോള്‍ എന്നിക്ക് മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ......

മതി ... മതി .. ഹോ ഇതു ഞാന്‍ തകര്‍ക്കും അണ്ണാ, സ്ഥിരം കഥ,വളിച്ച മെലോ ഡ്രാമ, എണ്പതുകളിലെ കഥാതന്തു അനൂപ്‌ മേനോന്‍റെയും മേഘ്ന രാജിന്‍റെയും വളിച്ച അഭിനയം ,വിവരമില്ലാത്ത സംവിധായകന്‍,ബോധമില്ലാത്ത തിരക്കഥാ കൃത്തുക്കള്‍ ആ ഒരു ലൈന്‍ പിടിച്ചാല്‍ പോരെ ?

അത് നീ എന്ത് വേണേലും ചെയ്തോ.ഒരു കാര്യം പറഞ്ഞാല്‍ ഞെട്ടരുത്.ഇതൊക്കെയാണെങ്കിലും ഈ സിനിമ എനിക്ക് ഇഷ്ട്ടപെട്ടു. ഒരു കഥാ വലിച്ചു നീട്ടാതെ,ബോര്‍ അടിപ്പിക്കാതെ പറഞ്ഞു തീര്‍ക്കുക എന്ന മിനിമം ആവശ്യമേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കുള്ളൂ.ഒരു പുതിയ സംവിധായന്‍ എന്ന നിലയില്‍ (തിരക്കഥാകൃത്തുക്കള്‍,സംഗീത സംവിധായകന്‍ എന്നിവരും പുതുമുഖങ്ങള്‍ ആണെങ്കില്‍ ഒരു പുതിയ ടീം എന്ന് തന്നെ പറയാം) ആ പണി ശ്രീ അജി ജോണ്‍ നന്നായി നിര്‍വഹിച്ചു എന്നാണ് എന്‍റെ അഭിപ്രായം.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എല്ലാവരും അവരവരുടെ പണി വൃത്തിയായി ചെയ്ത ചിത്രം എന്ന് പറയാം. ഒരു ഫീല്‍ ഗുഡ് മൂവി എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രം.

അല്ല അണ്ണന്‍ ചോദിയ്ക്കാന്‍ ഉദേശിച്ച ചോദ്യങ്ങള്‍?

അല്ല ബൂലോകത്തെ നിരൂപക സിംഹങ്ങള്‍ (അനിയാ,നീ അടക്കം) എന്തെടെ ഇങ്ങനെ ഒരു പാടത്തെ പറ്റി നല്ലതോ ചീത്തയോ ആയി ഒരു വാക്ക് പോലും പറയാത്തെ? നന്ദു എന്ന നടന്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍ കാണിച്ചു എന്ന് പറയപ്പെടുന്നതിനെക്കാള്‍ എത്രയോ നന്നായാണ് ഈ ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഉസ്താദ്‌ ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാന്‍ഖാന്‍ അനായാസമായി അഭിനയിച്ചു എന്ന് മുറവിളി കൂട്ടുന്ന മാധ്യമലോകം ഈ ചിത്രത്തില്‍ പത്തു മിന്ട്ട് പോലുമില്ലാത്ത റോളില്‍ അതിഥി താരമായി എത്തുന്ന ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനത്തിന് നേരെ എന്തിനു കണ്ണടക്കുന്നു? മമ്മുട്ടി പ്രാഞ്ചിയേട്ടന്‍ പോലുള്ള സിനിമകളില്‍ പ്രാദേശിക ഭാഷ എടുത്തു അലക്കി ഉടുത്തു എന്ന് ആര്‍ത്തു രോമാഞ്ചം കൊള്ളുന്നവര്‍ ഈ ചിത്രത്തില്‍ ഒട്ടും മുഴച്ചു നില്‍ക്കാതെ അതെ സംഗതി അനൂപ്‌ മേനോന്‍ ചെയുമ്പോള്‍ (മാധവന്‍ കുട്ടി നേമം പി .ഓ എന്ന ചിത്രത്തിലും ഈ സംഗതി എനിക്ക് തോന്നിയതാണ്) എന്തിനു മുഖം തിരിക്കണം? കൂട്ടത്തില്‍ പറഞ്ഞോട്ടെ സംഗതി മേക്ക്അപ്പ്‌മാന്‍റെ മിടുക്കാണോ,ക്യാമറമാന്‍ ആണോ പ്രതി,അതോ സംവിധായകന്‍ ആണോ ഉത്തരവാദി എന്ന് പറയാനുള്ള വിവരം എനിക്കില്ല.മേഘ്ന രാജിനെ,ഏറ്റവും കുറഞ്ഞ പക്ഷം ഗാനരംഗങ്ങളില്‍ എങ്കിലും,ഇതുവരെ വന്നതില്‍ ഏറ്റവും സുന്ദരിയായി തോന്നിക്കുന്ന ചിത്രവും ഇതാണ് എന്നാണ് എന്‍റെ അഭിപ്രായം.ഗാനങ്ങള്‍,ക്യാമറ ഇവ മുഴച്ചു നില്‍ക്കാത്ത വിധം വൃത്തിയായി ചെയ്തിട്ടുണ്ട് (അവിയല്‍ അല്ലെങ്കില്‍ ജനത്തിന് ഇപ്പോള്‍ പിടിക്കുമോ എന്നറിയില്ല ).സംഗതി പറഞ്ഞു പഴകിയ കഥയാണെങ്കിലും തികച്ചും ലൈവ് അയ സംഭാഷണങ്ങളിലൂടെ അത് പരമാവധി ഫീല്‍ ചെയ്യിപ്പിക്കാതെ ഇരിക്കുന്നിടതാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാര്‍ വിജയിച്ചിരിക്കുന്നത്.ഒപ്പം വിജിലന്‍സ് റെയിഡ് പോലുള്ള രംഗങ്ങളില്‍ കാണികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്

ഈ ചിത്രം ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാന്‍ കാണാന്‍ പോയത്. അത് തീര്‍ച്ചയായും ഈ ചിത്രത്തെ കുറിച്ചുള്ള എന്‍റെ അഭിപ്രായത്തിന് ഒരു ഘടകം ആയേക്കാം.ഇതു വായിച്ചു ആരും ഈ ചിത്രം തീയറ്റെറില്‍ പോയി കാണും എന്ന് ഞാന്‍ കരുതുന്നില്ല (തീയറ്റെറില്‍ ഉണ്ടായിട്ടു അല്ലെ കാണാന്‍ ???). ആദ്യ ആഴ്ച കഴിയുമ്പോള്‍ പുറം തള്ളപ്പെടുന്ന പരാജയ ചിത്രങ്ങളില്‍ ഒന്നായി തള്ളപ്പെടാനാകും ഈ ചിത്രത്തിന് വിധി എന്നും എനിക്ക് ബോധ്യമുണ്ട്.

അപ്പോള്‍ സംഗതി ചുരുക്കത്തില്‍ ..

ഒരു മസ്റ്റ്‌ വാച്ച് മൂവി ഒന്നുമല്ലെങ്കിലും കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന,ബോറടിപ്പിക്കാത്ത വൃത്തിയുള്ളൊരു ചിത്രം

10 comments:

 1. ചോപ്പായിJuly 5, 2012 at 8:01 PM

  അജി ജോണിന്റെ രണ്ടാമത്തെ സിനിമയാണിത്. അദ്യത്തേത് “നല്ലവന്‍“. അത് വന്നതും പോയതും ആരും അറിഞ്ഞില്ല. അതുകൊണ്ട് അജി ജോണിന് ഒരു പേരുദോഷം ഒഴിവായിക്കിട്ടി. അജിക്ക് സിനിമയെടുത്ത് പഠിക്കാന്‍ തലവച്ചുകൊടുത്ത ആ നിര്‍മ്മാതാവ്‌ ഇപ്പൊ എവിടെയാണോ എന്തൊ:(

  ReplyDelete
 2. ഒഴുക്കിനു എതിരെ നീന്തണം എന്ന് വാശി ഉള്ളത് പോലെ തോന്നും, പ്രേക്ഷകന്‍റെ പല റിവ്യൂകളും കണ്ടാല്‍ !!!! ഈ ഒരു വാശി കൊണ്ട് മാത്രം (അങ്ങനെ ശരിക്കും ഉണ്ടെങ്കില്‍) നല്ല സിനിമകളെ തള്ളി പറയാതിരുന്നാല്‍ നല്ലത്...

  ReplyDelete
 3. എനിക്കാകെ കണ്‍ഫ്യൂഷന്‍ ആയി .ഈ സിനിമ നല്ലത് ആണെന്നല്ലേ ഞാന്‍ പറഞ്ഞത് . അങ്ങനെ അല്ല മനസിലായത് എങ്കില്‍ സംഗതി എന്‍റെ മാത്രം പരാജയമാണ് . ക്ഷമിക്കുക .ചിത്രം നല്ലതാണു എന്നാണ് പറയാന്‍ ഉദേശിച്ചത്‌

  ReplyDelete
 4. നല്ലവന്‍ ഒരു നല്ല ചിത്രമായിരുന്നു

  ReplyDelete
 5. അബൂബക്കറിനെ പോലെ ബുജി ചമയുന്നോ? അതോ പ്ലംബര്‍ മണിയന്റെ സ്വഭാവം ആയോ എന്നെ എനിക്ക് doubt ഉള്ളു

  ReplyDelete
 6. ഈച്ച പോയി കാണു ബോറടിക്കില്ല നല്ല വിഷ്വല്‍ ഇഫക്ട്സ്

  ReplyDelete
 7. സിംഹാസനം എന്നാ പടം ഇറങ്ങിയില്ലേ? ആരും തലവച്ചു കൊടുത്ത ലക്ഷണം കാണുന്നില്ലല്ലോ ? തട്ടതിന്‍ മറയതിന്റെ പല റിവ്യൂ കണ്ടു ബ്ലോഗ്‌ പാണന്മാരും ഫേസ്ബുക്ക് പാണന്മാരും

  രാജപ്പന്റെ പാണന്മാര്‍ ?! അവര്‍ക്കും മതിയായോ?

  ReplyDelete
 8. MG chettan ethra thannu ?

  ReplyDelete
 9. കൊള്ളാം എന്ന് ചുരുക്കം അല്ലേ?

  ReplyDelete