Friday, October 7, 2011

ഇന്ത്യന്‍ റുപ്പീ

അണ്ണാ അണ്ണാ ഒന്ന് കതകു തുറന്നേ...

അരാടെ ഈ വെളുപ്പാന്‍ കാലത്ത് .ഉറങ്ങാനും സമ്മതിക്കില്ലേ.അല്ല ഇതെന്താ ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.ഇതെന്താ വല്ല പിരിവുമാണോ?

അല്ല മിസ്റ്റര്‍ പ്രേക്ഷകന്‍,ഞങ്ങള്‍ ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരാണ്.താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാന്‍ വന്നതാണ് . കേരളത്തിലെ ആബാലവൃധം ജനങ്ങളും താങ്കളെ ഉറ്റു നോക്കുകയാണ് എന്ന സത്യം.താങ്കള്‍ക്ക് അറിയാമോ?

അനിയന്മാരെ വല്ലവന്റെയും അഭിപ്രായം അറിയാന്‍ നില്‍ക്കാതെ സ്വന്തം തല ഉപയോഗിച്ച് ചിന്തിക്കാനും അഭിപ്രായം ഉണ്ടാക്കാനും കഴിയുന്ന കാലത്തേ ഈ നാട് രക്ഷപ്പെടു എന്നാണ് എന്റെ അഭിപ്രായം.അല്ലെങ്കില്‍ വെറുതെ പ്രബുദ്ധ കേരളം എന്നൊക്കെ പറഞ്ഞു ആത്മരതി നടത്താം എന്ന് മാത്രം..ശരി എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?

മലയാളത്തിന്‍റെ അഭിമാനമായ ശ്രീ രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം ഇന്നലെ റീലീസ് ആയല്ലോ.അതിനെ പറ്റി കുറച്ചു വാക്കുകള്‍ .....

വെറുതെ അഭിമാനം എന്ന് പറഞ്ഞാല്‍ പോരല്ലോ.കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്‌ ബസ്റ്റെര്‍ മാധ്യമ ഹിറ്റ്‌, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കിടിലം ക്ലൈമാക്സ്‌ ഉള്ള ചിത്രം, ശക്തമായ തിരകഥ, പോരാത്തതിനു നടീ നടന്‍മാര്‍ കാശു വാങ്ങാതെയും കാശു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ അടിയും കടിയും ഒക്കെ സഹിച്ചു രഞ്ജിത്ത് പുറത്തിറക്കിയ ചിത്രം ഇങ്ങനെ ഒക്കെയുള്ള നിരവധി വ്യത്യസ്തതകള്‍ നിറഞ്ഞ പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന് കൂടി പറയണം.

ശരി ഈ ചിത്രം .....?

അനിയന്‍മാരെ സത്യന്‍ അന്തിക്കാട്‌ എന്ന സംവിധയകന്‍ ചെയ്ത രണ്ടു ചിത്രങ്ങള്‍ ഭാഗ്യദേവത,സ്നേഹവീട് എന്നിവ ഒന്ന് കണ്ടു നോക്കിയാല്‍ ബോധമുള്ള ഏതൊരു മലയാളിക്കും (അങ്ങനെ ഒരു വസ്തു ഈ നാട്ടിലുണ്ടോ എന്ന് സംശയമാണ്) സൂപ്പര്‍ താരങ്ങള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന സംവിധായകര്‍ മലയാള സിനിമക്ക് എങ്ങനെ ഒരു ഭാരമാകുന്നു എന്ന് മനസിലാകും.ആദ്യ ചിത്രത്തില്‍ ശ്രീ സത്യന് സൂപ്പര്‍ താരങ്ങള്‍ എന്നൊരു ബാധ്യത ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുമ്പോള്‍ രണ്ടാമത്തെ ചിത്രത്തില്‍ ഓരോ നിമിഷവും സൂപ്പര്‍ താരത്തെ ന്യായീകരിക്കേണ്ട ബാധ്യത അങ്ങേര്‍ക്കു വന്നു ചേരുന്നു.സ്നേഹ വീടിന്‍റെ ഫോട്ടോ കഥയും,ബോറടിപ്പിക്കുന്ന നായക വീരവാദങ്ങളും,ഉജ്ജ്വല ക്ലൈമാക്സും ഒക്കെ ഇതിന്‍റെ ഭാഗമാണ് എന്നാണ് എന്‍റെ വിശ്വാസം.ഏതാണ്ട് അത് തന്നെയാണ് ഈ ചിത്രത്തിന്‍റെയും അവസ്ഥ.

അല്ല ഒന്ന് വിശദമാക്കാമോ .

മാധ്യമങ്ങളിലൂടെ പലയിടത്തും ഈ ചിത്രത്തിന്‍റെ കഥ വന്നത് കൊണ്ട് ഇനിയും അത് പറയുന്നതിന് പ്രസക്തിയില്ല എന്നറിയാം . എന്നാലും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും എളുപ്പത്തില്‍ കാശുണ്ടാക്കാനും,പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യത ഒന്നും വേണ്ടാത്തതുമായ റിയല്‍ എസ്റ്റേറ്റ്‌ രംഗം കേന്ദ്രീകരിച്ചാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്.ജയപ്രകാശ്‌ എന്ന ജെ പി (പ്രിഥ്വിരാജ്) സുഹൃത്തും പങ്കാളിയുമായ സി എച് (ടിനി ടോം) എന്നിവര്‍ ഈ രംഗത്തെ ചെറുകിട കക്ഷികളാണ്.വന്‍കിട റിയല്‍ എസ്റ്റേറ്റ്‌ താപ്പാനകളുടെ പിണിയാളുകളായി തുടങ്ങുന്ന ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അച്യുതമേനോന്‍(തിലകന്‍)എന്ന വ്യക്തിയാണ് അഥവാ അയാളുടെ ഉപദേശങ്ങളാണ് ഇവരുടെ ജീവിതം മാറ്റി മറിക്കുന്നത്.അവിടുന്ന് തുടങ്ങുന്ന ഇവര്‍ എളുപ്പത്തില്‍ പണക്കാരാകാനുള്ള ആഗ്രഹത്തില്‍ മുന്നേറുകയും അതെ തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ പതുക്കെ പതുക്കെ റിസ്ക്‌ കൂടുതലാകുകയും ഒടുവില്‍ എല്ലാം നശിക്കുന്നതിനു തൊട്ടു മുന്‍പ്,പണത്തിനു പുറകെയുള്ള പാച്ചിലില്‍ നഷ്ടമാവുന്നത് സ്വന്തം ജീവിതമാണ്‌ എന്ന് മനസിലാക്കി എല്ലാം ഉപേക്ഷിച്ചിട്ട് സമാധാനമായി ജീവിക്കാന്‍ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.അവസാനിക്കുന്നു എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല,ഇവരുടെ വഴിയിലേക്ക് പുതിയ ആള്‍ക്കാര്‍ വരുനതായി കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്.

ഈ ചിത്രത്തെ പറ്റി പറയുകയാണെങ്കില്‍ പത്താം ക്ലാസ്സ്‌ തോറ്റ,വേറെ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ കാണുന്നത് തന്നെ മലയാളിക്ക് ഒരു അപൂര്‍വ സംഭവമായിരിക്കും.ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുനവയാണ്.ഈ സിനിമ കണ്ടിരുന്നപ്പോള്‍ ഇടവേളക്കു ശ്രീനിയുമായി സംസാരിക്കുമ്പോള്‍ അച്ചുത മേനോനെ അവതരിപ്പിച്ച തിലകന്‍ ഒട്ടും മോശമായില്ല എങ്കിലും ശാരീരികമായ അവശതകള്‍ ഉള്ള അദേഹത്തിന് പകരം ജഗതിയെ പോലെയുള്ള ഒരു നടനെ ഉപയോഗിക്കാമായിരുന്നു എന്നും ഒരു വാസ്തവം ഫീല്‍ ഒഴിവാക്കാനാകും അങ്ങനെ ചെയ്യാതിരുന്നത് എന്ന് സമാധാനിച്ചു രണ്ടാം പകുതിക്ക് കയറിയ ഞങ്ങള്‍ ജഗതി അവതരിപ്പിച്ച ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രത്തെ കണ്ടു പറഞ്ഞതെല്ലാം നിരുപാധികം പിന്‍വലിച്ചു മാപ്പും ചോദിച്ചു!!!ഒരു സ്ഥിരം കഥാപാത്രമായ,ജഗതി തന്നെ നൂറു കണക്കിന് ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള പിശുക്കനായ പണക്കാരനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ശരീര ഭാഷയിലും സംസാരത്തിലും അഭിനയത്തിലും ഒക്കെ വരുത്തുന്ന മാറ്റങ്ങള്‍ മലയാളത്തിലെ ലോകോത്തര താരങ്ങള്‍ക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതാണ് (പറഞ്ഞു വരുമ്പോള്‍ ഒരു ഭരത് അവാര്‍ഡോ,ഡോക്റെരട്ടോ,പട്ടാള പദവിയോ ഒന്നും ഇല്ലാത്ത നടനാണ് ജഗതി).റീമ കല്ലിങ്ങല്‍,ലാലു അലക്സ്‌ എന്നിവരെ ഒക്കെ എനിക്ക് സത്യത്തില്‍ പേടിയാണ് (എപ്പോളാ അഭിനയിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല).പക്ഷെ ഈ ചിത്രത്തില്‍ അവരൊക്കെ പോലും നന്നായിട്ടുണ്ട്.കൂവല്‍ തൊഴിലാളികള്‍ പതിവ് പോലെ ഹാജര്‍ വെച്ചിട്ടുണ്ടായിരുന്നു (സിനിമ തുടങ്ങുമ്പോള്‍,ചുമ്മാ കിടന്നുറങ്ങുന്ന നായകനെ ആദ്യമായി കാണിക്കുമ്പോള്‍ ഇങ്ങനത്തെ അവസരങ്ങളില്‍ ഒക്കെ ചുമ്മാ കൂവുന്നവരെ വേറെ എന്താ വിളികേണ്ടത് എന്നറിയില്ല) പക്ഷെ സിനിമ തുടങ്ങി ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ സകലവനും സ്വമേധയാ എല്ലാം നിര്‍ത്തി മര്യാദക്ക് സിനിമ കണ്ടിരുന്നു എന്നതിന് കുറഞ്ഞ പക്ഷം ഞാന്‍ ദ്രിക്ക്സക്ഷിയാണ്.പാട്ടുകള്‍ നന്നായിട്ടുണ്ട്.

അപ്പോള്‍ രഞ്ജിത് തകര്‍ത്തു അല്ലെ?

സുപ്പര്‍ താരങ്ങളുടെ ബാധ്യത ഇല്ലെങ്കില്‍ തനിക്കും കാണുന്നവന്റെ കോമണ്‍സെന്സിനെ പരിഹസിക്കാത്ത തിരക്കഥ എഴുതി നല്ല സിനിമ സംവിധാനം ചെയ്യാം എന്ന് രഞ്ജിത് തെളിയിച്ച ചിത്രം.അതാണ്‌ ഇന്ത്യന്‍ റുപ്പി. അത് അങ്ങേര്‍ കൂടി ഒന്നു തിരിച്ചറിഞ്ഞാല്‍ അങ്ങേരില്‍ നിന്നും പുതിയ തലമുറയെ വെച്ച് (പ്രിഥ്വിരാജിന് പകരം ആസിഫ് അലിയായാലും ഞാന്‍ പടം കാണും .ഇഷ്ടപ്പെട്ടാല്‍ കൊള്ളാം എന്ന് തന്നെ പറയും) അങ്ങേരില്‍ നിന്നും കൂടുതല്‍ നല്ല പടങ്ങള്‍ പ്രതീക്ഷിക്കാന്‍ വകുപ്പുണ്ട്.അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു .
തന്‍റെ കഴിഞ്ഞ ചിത്രത്തിലേത് പോലെ കെട്ടുറപ്പില്ലാത്ത ഒരു തിരകഥയല്ല ഈ ചിത്രത്തിന് അദേഹം ഒരുക്കിയിരിക്കുന്നത്.എങ്കിലും ചില കാര്യങ്ങള്‍ എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല .(ജഗതിയെ ആദ്യം കാണിക്കുന്ന രംഗത്ത് അദേഹം കുറെ നേരം സ്കൂട്ടര്‍ തിരിച്ചും വളച്ചും ഓടിക്കുന്നുണ്ട്.എന്താണ് അത് കൊണ്ട് പറയാന്‍ ഉദേശിക്കുന്നത് ? അച്യുതമേനോന്‍ മരിച്ചു കിടക്കുന്ന രംഗത്ത് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവരു തമ്മില്‍ എന്താ ബന്ധം? രണ്‍ജിത്തിനു കാശുകാര്‍ ലയന്‍സ് ക്ലബ്ബില്‍ പോകുമ്പോള്‍ കോട്ട് മാത്രമാണ് ധരിക്കാറുള്ളതു എന്ന് പറഞ്ഞു കൊടുത്തവനെ നേരില്‍ കണ്ടെങ്കില്‍ രണ്ടു കൊടുക്കാമായിരുന്നു).ഇതു പോലുള്ളവ ഒക്കെ ഉണ്ടെങ്കിലും ഈ ചിത്രം എനിക്ക് ബോര്‍ അടിച്ചില്ല.തിരകഥകൃത്ത് എന്ന നിലയ്ക്ക് രഞ്ജിത് നന്നായ ചില നിമിഷങ്ങള്‍ ജെ പി ക്ക് കിട്ടുന്ന ആദ്യത്തെ ഇരുപത്തി അഞ്ചു ലക്ഷം രൂപ കറങ്ങി തിരിഞ്ഞു അത് കൊടുത്ത ഡോ ഷീല കോശിയുടെ (രേവതി) അടുത്ത് തന്നെ എത്തുന്ന രംഗം.സ്വന്തമായി ഒത്തിരി സാമ്പത്തിക പ്രാരാബ്ദങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഒരു ന്യായീകരണം അക്കാതെയുള്ള നായക കഥാപാത്ര സൃഷ്ട്ടി .അച്യുതമേനോന്‍ എന്ന ഗ്രേ (പൂര്‍ണമായും നല്ലതോ ചീത്തയോ എന്ന് പറയാനാവാത്ത) കഥാപാത്ര സൃഷ്ട്ടി എന്നിവയൊക്കെ മലയാള സിനിമയുടെ സ്ഥിരം പാത വിട്ടു സഞ്ചരിക്കുന്നവയാണ്.

ശരി അതൊക്കെ ഇരിക്കട്ടെ.ഈ ചിത്രത്തിലെ നായകന്‍ .. മലയാളികള്‍ ഏറ്റവും വെറുക്കുന്ന ശ്രീ പ്രിഥ്വിരാജ്.അദ്ദേഹം ഈ ചിത്രത്തില്‍ എങ്ങനെയുണ്ട്? ബോര്‍ ആയിരിക്കുമല്ലോ?

അനിയന്മാരെ ഈ ചിത്രം കാണുന്ന ആരും തന്നെ ആ നടനെ കുറ്റം പറയും എന്ന് തോന്നുന്നില്ല.ജെ പി എന്ന ഈ ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്നത് കൃത്യമായ് നല്‍കിയിട്ടുണ്ട് ഈ നടന്‍,ചില നിമിഷങ്ങള്‍ കൂടുതല്‍ നന്നായിട്ടുണ്ട് എന്നും തോന്നി.മറ്റൊരു നല്ല ചിത്രത്തിന്റെ ഭാഗം ആയതിന്‍റെ പേരില്‍ ഈ നടനു തീര്‍ച്ചയായും അഭിമാനിക്കാം.പ്രിഥ്വിരാജ് എന്ന നടന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ എണ്ണാം എന്നെനിക്കു തോന്നുന്നു

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ...

നല്ലൊരു ചിത്രം.ഇതു പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.രണ്ടു വൃദ്ധന്മാര്‍ക്കു പകരം ഒരായിരം നായകന്മാര്‍ വരട്ടെ.കാണികള്‍ ദൈവങ്ങള്‍ ആകുന്ന കാലം വരട്ടെ . അങ്ങനെ ഒരു കാലം ഒരു നാള്‍ വരും എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ട്ടം .

13 comments:

  1. രഞ്ജിത് ഇതു വരെ സംവിധാനം ചെയ്തതില്‍ ഏറ്റവും നല്ല ചിത്രം എന്ന് ഇതിനെ വിളിക്കാം.അതിനു കാരണം പ്രിഥ്വിരാജ് ആണ് ഈ ചിത്രത്തിലെ നായകന്‍ എന്നതാണ്

    പ്രേക്ഷകന്‍ ..

    എങ്കിലും ചില കാര്യങ്ങള്‍ എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല .(ജഗതിയെ ആദ്യം കാണിക്കുന്ന രംഗത്ത് അദേഹം കുറെ നേരം സ്കൂട്ടര്‍ തിരിച്ചും വളച്ചും ഓടിക്കുന്നുണ്ട്.എന്താണ് അത് കൊണ്ട് പറയാന്‍ ഉദേശിക്കുന്നത് ?

    എടൊ താന്‍ കണ്ണ് കൊണ്ടല്ലേ സിനിമ കണ്ടത് ..?
    ജഗതി അങ്ങനെ വളഞ്ഞും പുളഞ്ഞും വന്നത് സ്കൂട്ടറിന്റെ മുന്‍ ചക്രം പഞ്ചറായത് കൊണ്ടാണ് ..
    ഇത് വേറെ ഒരാളെ കൊണ്ടു പറയിപ്പിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ..?
    ഇത് മനസിലാക്കാന്‍ സാധാരണക്കാരന്റെ സെന്‍സ് പോരേ..?

    ReplyDelete
  2. 'രണ്‍ജിത്തിനു കാശുകാര്‍ ലയന്‍സ് ക്ലബ്ബില്‍ പോകുമ്പോള്‍ കോട്ട് മാത്രമാണ് ധരിക്കാറുള്ളതു എന്ന് പറഞ്ഞു കൊടുത്തവനെ നേരില്‍ കണ്ടെങ്കില്‍ രണ്ടു കൊടുക്കാമായിരുന്നു."
    എനിക്കും ഇത് തന്നെ യാണ് പറയാനുള്ളത് ..ഇമ്മാതിരി ഒക്കെ പടച്ചു വിടുന്ന "തന്നെ" ഒന്ന് കണ്ടിരുന്നെങ്കില്‍ രണ്ടല്ല ..ഒരു നാലെണ്ണം എങ്കിലും പൊട്ടിക്കാമായിരുന്നു . കൈ നാറിയാലും വേണ്ടില്ല

    ReplyDelete
  3. മോനെ അനോണി മതിയക്കെടാ,നിന്‍റെ വിഷമം എനിക്ക് മനസിലാകും.നമുക്ക് പോയി രണ്ടെണ്ണം അടിച്ചിട്ട് ലാലപ്പന്‍ തകര്‍ക്കുന്ന എന്തരോ വീട് പോയി ഒന്ന് കൂടി കണ്ടു സന്തോഷിക്കാം

    ReplyDelete
  4. പടം ഒരുവിധം തരക്കേടില്ല ..പക്ഷെ നായകന്‍ പോര..!! മമ്മൂട്ടിയോ ലാലോ ആയിരുന്നെങ്കില്‍ കുറച്ച്‌ കൂടി സ്വോഭാവികത തോന്നുമായിരുന്നു .രാജപ്പന്റെ സിനിമ ആയതുകൊണ്ട് പ്രേക്ഷകന്‍ (സൂപ്പര്‍ ഹിറ്റ്‌ , മെഗാ ഹിറ്റ്‌ ....) ഇതേ പറയൂ എന്ന് അറിയാമായിരുന്നു .രഞ്ജിത് എന്ന പ്രതിഭാധനനെ തെറിവിളിച്ചു കൊണ്ടിരുന്ന പ്രേഷകന്‍, രാജപ്പനെ നായകനാക്കി രഞ്ജിത്ത് സിനിമ എടുത്തപ്പോള്‍ അത് നല്ല സിനിമ ..രാജപ്പന്‍ തന്റെ ദത്ത് പുത്രനാണോ ..? താനൊക്കെ ഇതിനാണോ നിരൂപണം എന്ന് പറയുന്നേ ..?..കഷ്ടം ..ഇത് നൂറു ശതമാനവും ഒരു സംവിധയകന്റെ സിനിമ ആണ് ..രാജപ്പന്റെ സിനിമ അല്ല ...

    ReplyDelete
  5. മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ ഒരു അഭിപ്രായം സൂപ്പര്‍ താര ആരാധകരുടെ വായില്‍ നിന്ന് വരണം എങ്കില്‍ ഈ പടം അത്രക്ക് നല്ലതായിരിക്കണമല്ലോ?

    ReplyDelete
  6. ഈ "അനോണി" എന്നാ പേരില്‍ കമന്റ് ചെയ്യുന്നത് "പ്രേക്ഷകന്‍" തന്നെ ആണോ ..?
    അല്ല വേറെ ആരുടെയും പേര് കാണുന്നില്ല ..

    ReplyDelete
  7. രഞ്ചിത്തിനെ ഇത് വരെ "താടി" താടി എന്നൊക്കെ വിളിച്ചോ എന്തോ ഊശിയാക്കുന്ന പരിപാടി അല്ലായിരുന്നോ. എഴുതി തള്ളിയപോലെ അല്ലായിരുന്നോ ഇത് വരെ. ചുമ്മാ അങ്ങ് അംഗീകരിക്കാന്‍ ചളിപ്പ് കാണും പ്രേക്ഷകന് ..അതിനാണ് പോസ്റ്റിന്റെ പകുതിയും സുപര്‍താരങ്ങളെയും സ്നേഹവീടിനെയും സത്യന്‍ അന്തിക്കാടിനെയും വലിച്ചിട്ട് അലക്കിയത്.

    ഇന്ത്യന്‍ റുപി കണ്ടു കടുത്ത സുപര്‍ താരഫാന്സുകള്‍ പോലും കയ്യടിച്ചു പോവുന്ന കഥയും പ്രകടനവും. ഈ പറയുന്ന സുപര്‍താരങ്ങള്‍ ഒക്കെ പണ്ട് ചെയ്തതിനു കിടപിടിക്കുന്നതോ അതിനു മുകളില്‍ നിക്കുന്നതോ ആയ പ്രകടനം ആണ് പ്രിത്വി നടത്തിയത്. ഇതിലെ പ്രിത്വിയുടെ പ്രകടനം കണ്ടപ്പോള്‍ എനിക്ക് തോന്നിയത് വെള്ളാനകളുടെ നാട് പോലുള്ള ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നടത്തിയ പ്രകടനം ഒന്നും ഒന്നും അല്ല എന്നാണ് .അതിനേക്കാള്‍ ഒക്കെ ഏറെ ദൂരം താണ്ടിക്കഴിഞ്ഞു പ്രിത്വിരാജ്‌ തന്റെ കുറഞ്ഞ പ്രായത്തില്‍ തന്നെ. ഞാന്‍ ഉറപ്പിച്ചു പറയുന്നു മുപ്പതു വര്ഷം കൊണ്ട് ഇന്നത്തെ സുപര്‍താരങ്ങള്‍ എത്തിപ്പിടിച്ച സിംഹാസനം, അഭിനയത്തിന്റെ ആ ക്ലാസ്‌ അത് എത്തിപ്പിടിക്കാന്‍ പ്രിത്വിരാജിനു വെറും പത്തു വര്‍ഷങ്ങള്‍ മതി. ഇത് കണ്ട് ഞാന്‍ ഒരു പ്രിത്വിരാജ്‌ ഫാന്‍ ആയി പോയി. ഇത്രകയ്യടക്കം ഉള്ള ഒരു കഥാപാത്രം അദ്ദേഹം അടുത്ത കാലത്ത് ചെയ്തിട്ടില്ല

    പ്രേക്ഷകന്‍

    ReplyDelete
  8. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ബോറടിക്കാതെ മുഴുവന്‍ കണ്ടിരിക്കാന്‍ കഴിഞ്ഞ ഒരു ചിത്രം.സംവിധായകന്‍ എന്താണോ പറയാന്‍ ഉദ്ദേശിച്ചത്, അതൊരു പരിധി വരെ നല്ല രീതിയില്‍ തന്നെ പ്രേക്ഷകനിലെക്കെത്തിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞു.കല്ലുകടികള്‍ പലയിടത്തും കണ്ടു.ചില കഥാസന്ദര്‍ഭങ്ങള്‍ അത്രകണ്ട് വിശ്വാസയോഗ്യമായി തോന്നിയില്ല, ചില രംഗങ്ങള്‍ കുറേക്കൂടി നന്നാക്കാന്‍ സാധിക്കുമായിരുന്നു.ചിലത് ഒഴിവാക്കാമായിരുന്നു.കുറെ കൂടി നാടകീയമാക്കാമായിരുന്ന പല സന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.രാജുവിന്റെ അഭിനയം കൊള്ളാമായിരുന്നെങ്കിലും ഹാസ്യ രംഗങ്ങളില്‍ അത്രകണ്ട് ശോഭിച്ചില്ല എന്ന് തോന്നി.അതെല്ലാം വഴിയെ ശരിയാകുമായിരിക്കും.തിലകന്റെ പ്രകടനവും എടുത്തു പറയേണ്ട ഒന്നാണ്.ശാരീരിക വിഷമതകള്‍ ഉണ്ടെങ്കിലും അദ്ദേഹം ഊഞ്ഞു വടിയുടെ സഹായമില്ലാതെയാണ് എല്ലാ രംഗങ്ങളിലും പ്രത്യക്ഷപ്പെട്ടത് .തന്നെ എഴുതി തള്ളാന്‍ സമയമായിട്ടില്ലെന്നും ഇനിയൊരങ്കത്തിനു കൂടി ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.ആ മഹാനടന് എന്റെ ഒരു സല്യൂട്ട്. ജഗതിയുടെ പിശുക്കനായ പണക്കാരന്റെ വേഷവും നന്നായിരുന്നു.ജഗതി തന്നെ പലയാവര്‍ത്തി മറ്റു സിനിമകളില്‍ അവതരിപ്പിച്ച ആ വേഷം വീണ്ടും പുതുമയോടെ അദ്ദേഹം എങ്ങനെ അവതരിപ്പിച്ചു എന്നത് സുരാജൊക്കെ കണ്ടു മനസ്സിലാക്കേണ്ടതാണ്, പഠിക്കേണ്ടതാണ് . ചിത്രത്തില്‍ എന്തൊക്കെ പോരായ്മകള് ണ്ടെങ്കിലും ഇത്തരം ഒരു ചിത്രം ഒരുക്കിയ രഞ്ഞ്ത്തിനിരിക്കട്ടെ എന്റെ രണ്ടാമത്തെ സല്യൂട്ട്...
    ഒരു ശില്‍പ്പിയുടെ മനസ്സിനകത്തെ ശില്‍പ്പത്തിന്, ശരിയായ,അത്യധികം സൌന്ദര്യം ഉണ്ടായെങ്കിലേ അയാള്‍ ഉണ്ടാക്കിയെടുക്കുന ശില്‍പ്പത്തിന് ആ സൌന്ദര്യം കയ് വരൂ .അയാളുടെ സൌന്ദര്യ സങ്കല്പങ്ങള്‍ തെറ്റാണെങ്കില്‍ , അയാളുണ്ടാക്കുന്ന ശില്‍പവും മോശമായിരിക്കും..സിനിമയും ഇതുപോലെ തന്നെ.നല്ല സിനിമ എന്താണെന്ന് പൂര്‍ണ്ണ ബോധ്യമുള്ള എഴുത്തുകാരും,സംവിധായകരും നടന്മാരും ഇനിയുമുണ്ടാകട്ടെ...ഉണ്ടാകണം.

    ReplyDelete
  9. രഞ്ചിത്തിന്റെ സിനിമയെ ആദ്യം ആയി അന്ഗീകരിക്കേണ്ടി വന്നതില്‍ ഉള്ള ഒരു വൈക്ലബ്യം ആണ് പ്രേക്ഷകന്‍ അനോണി കമന്റുകളിലൂടെ തീര്‍ത്തത് .
    ബൈ
    മനു

    ReplyDelete
  10. പടം അസാമാന്യ ബോറടി ആണ് പ്ര്ധ്വി യു ടെ കുഴപ്പമല്ല കഥ ഇതില്‍ ഒന്നും ഇല്ല തെറ്റായ വഴിയുലൂടെ പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അബദ്ധം എന്ന് ഒറ്റ അറിയില് പറഞ്ഞാല പോരെ അതിനു ഈ പെടാപ്പാട് പെടാണോ? ആദ്യ നാല് റീല്‍ ആള്‍ക്കാര്‍ മുഷിഞ്ഞു കോട്ടുവ ഇടും ഒരു പാടു എല്ലാവരും ഒരുമിച്ചു കൂവി വിളിച്ചു അത്ര ഉണ്ട ത്തിന്റെ സംഗീതാവും ആലാപനം (യേശുദാസ് തന്നെ എന്ന് തോന്നുന്നു ) ബീ ജീ എം അതിനെക്കാള്‍ ബോര് തിലകന്‍ ഉള്ളത് കൊണ്ട് ആദ്യ പകുതി ഒന്ന് സഹിക്കാന്‍ പറ്റി പിനെയും കഥ എങ്ങോട്ടോ കാടു കയറുന്നു പ്രജ പതി മമ്മൂട്ടിക്ക് എന്തായിരുന്നോ ചന്ദ്രോത്സവം മോഹന്‍ ലാലിന് ഇതായിരുന്നോ അതാണു ഈ പടം പ്ര്ത്വിക്ക് രഞ്ജിത്തിന്റെ സ്ഥിരം കുറ്റി കള്ക്കെല്ലാം വെറുതെ റോള്‍ ഉണ്ടാക്കി കൊടുത്തു സ്ഥിരം സ്വന്തം കുറ്റി രേവതി ഉള്‍പ്പടെ

    ReplyDelete
  11. ഈ ചിത്രത്തെ കുറിച്ച് എല്ലായിടത്തും നല്ല അഭിപ്രായം ആണ് കേള്‍ക്കുന്നത്,എന്‍റെ ഓഫീസില്‍ കണ്ടവര്‍ മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ചിത്രം എന്നാ പറഞ്ഞെ . എന്തായാലും ഈ ബുധനാഴ്ച ടിക്കറ്റ്‌ ബുക്ക് ചെയ്തിട്ടുണ്ട് കണ്ടിട്ട് പറയാം .പ്രേക്ഷകന്‍ പറഞ്ഞിട്ട് കണ്ട രണ്ടു പടവും (മുറന്‍, സിന്ദഗി മിലേ..) എന്നികിഷ്ട്ടപെട്ടു . ഇതു നോക്കട്ടെ

    ReplyDelete
  12. സുശീലന്മാര്‍ക്ക് പറ്റിയത് ഒട്ടും കാടു കേറാത്ത doubles,ഓഗസ്റ്റ്‌ 15 , മുംബൈ എന്തരോ പോലുള്ള പടങ്ങള്‍ ആയിരിക്കണം . ഒരു പ്രാവശ്യം പടം കാണുക പോലും ചെയ്യാതെ അഭിപ്രായം തട്ടി വിടുന്ന ഇദ്ദേഹത്തെ പോലുള്ളവര്‍ ആണ് ശരിക്കും മലയാള സിനിമയുടെ ശാപം

    ReplyDelete
  13. നല്ല്ലൊരു പടം ഫസ്റ്റ് ഹാഫ് തിലകനും സെക്കന്റ്‌ ഹാഫ് പ്രിത്വിരാജും കലക്കി .
    പക്ഷെ ക്ലൈമാക്സില്‍ കാണിച്ചത്‌ അത്ര ഇഷ്ടപ്പെട്ടില്ല .കാരണം തിലകന്‍ പ്രിത്വിരജിനു
    എഴുതി വച്ചിരിക്കുന്ന വീട് കല്പനയ്ക്ക് കൊടുത്തായിരുന്നെങ്കില്‍ ആ പാവങ്ങള്‍
    മരിക്കില്ലയിരുന്നല്ലോ .പിന്നെ വളരെ നാലിന് ശേഷം ഒരു പ്രിത്വിരാജ് ചിത്രം ഇഷ്ടപ്പെട്ടു .

    ReplyDelete