Monday, October 10, 2011

എങ്കേയും എപ്പോതും

അനിയാ ....

അണ്ണന്‍ ഈ നാട്ടില്‍ തന്നെ ഉണ്ടായിരുന്നോ? ഞാന്‍ കരുതി കുപിതരായ സുപ്പര്‍ താര ആരാധകര്‍ താങ്കളെ തല്ലി കൊന്നു കടലില്‍ താഴ്ത്തി കാണും എന്ന് .

ഇനി അതും കൂടെയേ ബാക്കിയുള്ളൂ അനിയാ.അതിരിക്കട്ടെ ഇത്തരം നൂറാം കിട ജന്മങ്ങളെ പറ്റി സംസാരിക്കാതെ നമുക്കെന്തെങ്കിലും നല്ല കാര്യം സംസാരിച്ചു കൂടെ?ആ ...... അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ .ഇന്നലെ ഒരു തമിഴ് പടം കണ്ട കാര്യം പറഞ്ഞായിരുന്നോ? എങ്കേയും എപ്പോതും .

ഇല്ല അണ്ണാ. അങ്ങനെയും ഒരു പടമുണ്ടോ? ആരൊക്കെയാ ആള്‍ക്കാര്‍ ?

അനിയാ ക്ഷമി, പറയട്ടെ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശരവണന്‍ എന്നാ പുതു മുഖ സംവിധായകനാണ് എം ആര്‍ മുരുകദാസ്‌ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ അഞ്ജലി (അങ്ങാടിതെരു ഫെയിം),മലയാള നടി അനന്യ , ജയ്‌ (സുബ്രമണ്യ പുരം,ഗോവ ഫെയിം ) തുടങ്ങിയവരാണ്.ഇനിയങ്ങോട്ട് പറയുന്നതിന് മുന്‍പ് ഒരു കാര്യം പറഞ്ഞോട്ടെ . നമ്മളൊക്കെ പാണ്ടി എന്ന് വിളിച്ചു പുച്ചിക്കും എങ്കിലും ഇന്നത്തെ തമിഴ് സിനിമ നമ്മുടെ പ്രബുദ്ധ മലയാള സിനിമയെ ക്കാളും ബഹു ദൂരം മുന്നില്‍ ആണെന്ന് അറിയാമല്ലോ. ഇതിനു കാരണമായി ഇവിടുത്തെ സംവിധാന - സൂപ്പര്‍ താര മഹാന്മാരുടെ വിലാപം ഇവിടെ നല്ല കഥ അഥവാ തിരകഥകൃത്തുക്കള്‍ ഇല്ല എന്നുള്ളതാണ് . ഈ ചിത്രം ഉള്‍പ്പെടെ അടുത്തിടെ കണ്ട കുറച്ചു ചിത്രങ്ങള്‍ എടുത്താല്‍ (പെട്ടന്ന് ഓര്‍മ്മ വരുന്ന വേറൊരു ഉദാഹരണം 180 എന്ന ചിത്രമാണ് ) അതിലൊന്നും ലോകത്തൊരിടത്തും ഇല്ലാത്ത അത്യപൂര്‍വമായ കഥകള്‍ അല്ല പറയുന്നത് മറിച്ചു പലവട്ടം പറഞ്ഞ കഥകളുമാണ്‌ .എന്നാല്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു നിമിഷം പോലും നമുക്ക് ബോര്‍ അടിക്കില്ല എന്നതാണ് പണി അറിയുന്നവന്‍ പണി ചെയ്യുമ്പോള്‍ ഉള്ള ഗുണമായി എനിക്ക് തോന്നുന്നത് .തികഞ്ഞ മസാല പടങ്ങള്‍ ഇവയ്ക്കൊപ്പം ഇറങ്ങുന്നുണ്ട് പക്ഷെ ആ ചിത്രങ്ങള്‍ കാണാന്‍ വരുന്നവര്‍ എന്താണ് തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കി അത് കൃത്യമായി നല്‍കുന്നു എന്നതാണ് രജനീകാന്ത് മുതലുള്ള താരങ്ങളുടെ വിജയം.എന്നാല്‍ ഇവിടെയാകട്ടെ ഇവരൊക്കെ പടച്ചു വിടുന്ന സാധനങ്ങള്‍ ആണ് നമ്മള്‍ കാത്തിരുന്നത് എന്ന് നമ്മളെ ഇവരും,മാധ്യമങ്ങളും കുറെ ആരാധക നാറികളും ചേര്‍ന്ന് വിശ്വസിപ്പിക്കുന്നു .മണ്ടന്മാരായ നമ്മള്‍ പലപ്പോഴും അത് തൊണ്ട തൊടാതെ വിഴുങ്ങുന്നു.ഇതല്ലേ അനിയാ സത്യം ?

അണ്ണാ കാടു കേറല്ലേ ? ഈ സിനിമ ......

അനുജാ അടിസ്ഥാന പരമായി ഈ ചിത്രത്തിന്റെ കഥ ഇത്രയെ ഉള്ളു.ചെന്നയില്‍ നിന്നും ട്രിച്ചിയിലേക്ക് പോകുന്ന ഒരു ബസ്‌ .ട്രിച്ചിയില്‍ നിന്നും ചെന്നയിലേക്ക് വരുന്ന മറ്റൊരു ബസ്‌.വഴിക്ക് വെച്ച് രണ്ടു ബസും കൂട്ടിയിടിക്കുന്നു.കുറെ പേര്‍ മരിക്കുന്നു കുറെ പേര്‍ രക്ഷപ്പെടുന്നു .

എന്നിട്ട് ...

എന്നിട്ട് സിനിമ തീരുന്നു.നമ്മള്‍ ഒരു നല്ല സിനിമ കണ്ട സന്തോഷത്തോടെ പുറത്തേക്കു വരുന്നു .

ചുമ്മാ തമാശ അടിക്കല്ലേ.എത്രയും ചെറിയ ഒരു കഥ പറയാന്‍ എന്തിനാ ഇത്രയധികം റീലും രണ്ടര മണിക്കുറും? ഒരു പ്രബുദ്ധനായ മലയാളി എന്ന നിലയില്‍ ഞാന്‍ യോജിക്കുന്നില്ല .

നീ ഒരു മാതിരി ബൂലോകത്തെ കൂറ ആരാധകരെ പോലെ സംസരിക്കല്ലേ.നിങ്ങള്‍ ആരെയെങ്കിലും ദ്രോഹിച്ചാല്‍ നിങ്ങള്ക്ക് പണി കിട്ടിയിരിക്കും ഈ ഒരു ചെറിയ കാര്യം പറയാന്‍ എന്തിനാണ് ഈ സിപ്പികള്‍ എന്ന നിര്‍മാതാക്കള്‍ പണ്ട് കാലത്ത് കോടികള്‍ മുടക്കി ഷോലേ എന്ന സിനിമ എടുത്തത്‌ എന്ന് ചോദിക്കാത്തത് അന്ന് ഇവനൊന്നും ജനിക്കാത്തത് കൊണ്ടായിരിക്കാം എന്ന് ആശ്വസിക്കാം .

അനിയാ അടിസ്ഥാനപരമായി ഇതൊരു പ്രണയ കഥയാണ് .ഒന്നല്ല രണ്ടു പ്രണയ കഥകള്‍ സമാന്തരമായി പറഞ്ഞു പോകുന്നു ഈ ചിത്രത്തില്‍ ചെന്നയില്‍ നേഴ്സ് ആയ മണിമേഖല (അഞ്ജലി) അവിടെ തന്നെ ഒരു ഫാക്ടറിയില്‍ ജോലി ചെയുന്ന ട്രിച്ചിക്കാരന്‍ കതിരേശന്‍ (ജയ്‌ ) എന്നിവരുടെ പ്രണയ കഥ ഒരു ട്രാക്ക് ആയി പോകുമ്പോള്‍.ചെന്നയില്‍ ആദ്യമായി ഇന്റര്‍വ്യൂ നു വരുന്ന അമുദം എന്ന ട്രിച്ചിക്കാരിയും അവിടെ വെച്ച് പരിചയപ്പെടുന്ന പേര് ചോദിയ്ക്കാന്‍ മറന്നു പോകുന്ന ചെറുപ്പക്കാരനും ആയുള്ള പ്രണയവും ആണ് ഇവിടെ പ്രതിപാദിക്കുന്നത് .ഈ രണ്ടു പ്രണയങ്ങളും തന്നില്‍ ഒരു സാദൃശ്യവും ഇല്ല . ഇവിടെ ഓരോ സംവിധായകരുടെ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ പോലും വ്യത്യാസം ഇല്ലാതിരിക്കുമ്പോള്‍ ഒരു ചിത്രത്തില്‍ തന്നെ വ്യത്യസ്തമായ രണ്ടു പ്രണയ കഥകള്‍ പറയുക എന്നത് ഒരല്‍പം വലിയ കാര്യം തന്നെയാണ് . (സമാനമായ ഒരു ചെറിയ ശ്രമം എങ്കിലും വളരെ പണ്ട് മലയാളത്തില്‍ നടന്നത് സുഖമോ ദേവി എന്ന ചിത്രത്തിലാണ് ).ഈ നാലു കഥാ പാത്രങ്ങളും ഈ രണ്ടു ബസ്സിലായി ഓരോ ഉദ്ദേശങ്ങളോടെ സഞ്ചരിക്കുന്നുണ്ട് . ഇതു കൂടാതെ ഈ രണ്ടു ബസിലും യാത്ര ചെയുന്ന കുറെയാളുകള്‍ , അവരുടെ ഒക്കെ ജീവിതത്തിലേക്ക് തൊട്ടു തൊട്ടു പോകുന്നുണ്ട് ഈ സിനിമ . ഒടുവില്‍ അപകടം നടന്നു കഴിയുമ്പോള്‍ ഓരോ ആള്‍ക്കാരെയും കാണുമ്പോള്‍ കാണികള്‍ക്ക് ആശ്വാസവും ,ദുഖവും ഒക്കെ തോന്നുന്നു എങ്കില്‍ അത് തീര്‍ച്ചയായും തിരകഥ ക്രിത്തിന്റെ വിജയമാണ് .

ഈ ചിത്രത്തിലെ ബസ്‌ അപകടം ചിത്രീകരിച്ചിരിക്കുന്നത് മാത്രം മതി ഈ ചിത്രത്തിന്റെ സംവിധായകന് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാന്‍.ശരിക്കും ഒരു ബസ്‌ അപകടം ലൈവ് ആയി കണ്ടാല്‍ പോലും എത്രയും ഒറിജിനാലിട്ടി കിട്ടുമോ എന്ന് സംശയിക്കണം

അഭിനയം ?ഹീറോ , ഹീറോയിന്‍ ഒക്കെ ...

അഭിനയിക്കുന്നവരില്‍ ഹീറോ സീറോ ഒന്നും ഇതില്‍ ഇല്ലഡേ .ജയ് , ശര്‍വ്വാനന്ദ് ,അനന്യ ,അഞ്ജലി എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്. ശരിക്കും പടത്തിലെ ഹീറോ കഥയും, തിരക്കഥയും ,സംവിധാനവും കൈകാര്യം ചെയ്ത എം ശരവനനാണ്. പുതുമുഖം ,പക്ഷെ ആള് പുലി. ഇനി നീ ചോദിയ്ക്കാന്‍ പോകുന്നത് ക്യാമറ ,കോപ്പ് ഒക്കെ ആണെന്ന് എനിക്കറിയാം . അത് കൊണ്ട് പറയുകയാ , അനിയ ഈ പടത്തിന്റെ സാങ്കേതിക മേന്മ നമ്മുടെ മലയാളം ചിനിമക്ക് സ്വപ്നം കാണാന്‍ കാലം ഇനിയും പോണം

നിങ്ങള് മലയാളികളെ അങ്ങനെ ഊശിയാക്കാതെ

ഊശിയല്ലടാ നീയും ,ഞാനുമൊക്കെ ദ്രോണ, ഓഗസ്റ്റ്‌ പതിനഞ്ച് ഇതൊക്കെ കണ്ടിട്ടും പിന്നെയും ടിക്കറ്റ് എടുത്ത് , ഡബിള്‍സ് , ട്രെയിന്‍ ,മുംബൈ മാര്‍ച്ച് എന്തരോ കോപ്പ് ഒക്കെ കാണാന്‍ കയറുന്നുണ്ടെങ്കില്‍ നമ്മളൊന്നും ഊശികള്‍ അല്ല ജഗതി പറഞ്ഞ ഉജ്ജ്വലന്മാര്‍ ആണ് . ഈ കഴിഞ്ഞ രണ്ടാഴ്ച തന്നെ നോക്ക്...യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയിക്കണ്ട രണ്ടു തമിഴ് പടങ്ങള്‍ മുറനും, എങ്കെയും എപ്പോതും .രണ്ടും നല്ല പടങ്ങള്‍ .കൊട്ടിഘോഷിച്ച സുപ്പര്‍ അമ്മാവന്റെ അത്ഭുതവീട് കണ്ടിട്ട് സ്വന്തം വീടിന് ആരൊക്കെയോ തീയിട്ടു എന്നാണ് കേട്ടത് . അകെ കണ്ട ഒരു നല്ല മലയാളം പടം ഇന്ത്യന്‍ റുപ്പി. അതിനെക്കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ സുപ്പര്‍ കിളവന്മാരുടെ അടിവസ്ത്ര സ്നേഹികള്‍ (ഇവനെയൊന്നും ഇനി ഫാന്‍സ്‌ എന്ന് വിളിക്കുന്നില്ല ) ഓരോ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട് . ഒരു കിളവന്‍ മുഖത്ത് ബോട്ടെക്സ് അടിച്ചു കയറ്റി ഇപ്പൊ കരണ്ട് അടിച്ചാല്‍ പോലും യാതൊരു ഭാവവും മുഖത്ത് വരില്ല എന്ന മട്ട്. മറ്റെയാള്‍ കാണാന്‍ കൊള്ളാം .പക്ഷെ അനങ്ങാന്‍ വയ്യാ . അങ്ങനെയുള്ളവരുടെ അടിവസ്ത്ര പ്രേമികള്‍ക്ക് കണ്ടിരിക്കാവുന്ന ഒരു പടം വേറെ വല്ലവനും നായകനായി പുറത്തിറങ്ങിയാല്‍ ഉടനെ റീല് കൂടുതല്‍ , കഥ പോരാ, അങ്ങനെ നൂറ് പ്രശ്നങ്ങളാണ് . മമ്മൂട്ടിയും ,മോഹന്‍ലാലും ആകാന്‍ ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കണം എന്ന് വേറൊരുത്തന്‍ .ചെല്ലാ , ആ ദൂരം ഇപ്പഴത്തെ പുതിയ പിള്ളാര്‍ ഒരിക്കലും സഞ്ചരിച്ച് തീരരുതെ എന്നാണ് എന്റെ ഏക പ്രാര്‍ത്ഥന. പ്രിഥ്വിരാജും , ആസിഫലിയും, കുഞ്ചാക്കോ ബോബനും ഒക്കെ സുപ്പര്‍ അമ്മാവന്മാരുടെ അതെ പോലെ ആയാല്‍ , മലയാളം സിനിമയുടെ ഗതി ഓര്‍ത്തിട്ട് എനിക്ക് പേടിയാകുന്നു. ബോജ്പുരി സിനിമാക്കാര്‍ കൂടിയേ ഇനി നമ്മുടെ സുപ്പറുകളുടെ പടങ്ങളെക്കാള്‍ നിലവാരമുള്ള സിനിമകള്‍ എടുക്കാന്‍ ബാക്കിയുള്ളൂ .

അണ്ണാ , നിങ്ങള്‍ കാട് കയറി കഴിഞ്ഞു കടലും നീന്താതെ .എങ്കെയും എപ്പോതും ...അതാണ്‌ ടോപ്പിക്

തന്നഡേ .ആ കൊള്ളാവുന്ന പടം കണ്ടേച്ചു വന്ന വഴിയാണ് ചില സുപ്പര്‍ അടിവസ്ത്ര പ്രേമികളുടെ അഫിപ്രായങ്ങള് കണ്ടത് .ആ കലിപ്പില്‍ പറഞ്ഞതാ . പിന്നെ എങ്കെയും എപ്പോതും,നല്ല പടമാണ് ചെല്ലാ. നീ കാണാന്‍ പോവുകയാണേല്‍ ഒരു ചെറിയ ടിപ്പ് കൂടെ തരാം .മമ്മൂട്ടിയുടെ ദ്രോണയോ, ഓഗസ്റ്റ്‌ പതിനഞ്ചോ ഡി വി ഡി എടുത്ത് ഒന്നുമുഴുവാന്‍ ഇരുന്നു കണ്ടിട്ട് ഈ പടത്തിന് പോ. എം ശരവണന് നീ ചായയും കടിയും വാങ്ങിച്ച് കൊടുക്കും

17 comments:

 1. ചിത്രം കാണാന്‍ തീരുമാനിച്ചു.

  ReplyDelete
 2. Compared to Engeyum Eppothum, even Indian rupee is only a pretty average movie.

  ReplyDelete
 3. വെറുതെ സൂപ്പറുകളെ തെറി പറയാന്‍ ഭോജ്പുരി പടങ്ങളെ കൂട്ട് പിടിക്കണ്ട..

  അവരും ഇപ്പോള്‍ കിടു പടങ്ങളാ ഇറക്കുന്നത്...

  ReplyDelete
 4. നല്ല കിടിലം പടം .പക്ഷെ അവസാനം ഒരു വല്ലാത്ത അവസ്ഥയിലായിപ്പോയി .ആശ്വസിക്കണോ അതോ കരയണോ എന്നുള്ള അവസ്ഥ .അല്ലെങ്കിലും തമിഴ്
  പടങ്ങളെല്ലാം ഇങ്ങനെയാണ് .രണ്ടു പേരുടെയും പ്രണയം നല്ല രീതിയില്‍ എടുത്തിട്ടുണ്ട് .ഒരു ചെറിയ തീം വളരെ മനോഹരമായി എടുത്തിരിക്കുന്നു .

  ReplyDelete
 5. "എങ്കെയും എപ്പോതും'

  എവിടെയും ഏതുസമയത്തും സംഭവിക്കാവുന്നതിനാല്‍ കണ്ടിരിക്കേണ്ട നല്ലൊരു ചിത്രം. കഥയെക്കുറിച്ച് ഒരുവരി പോലും കേള്‍ക്കാതെ റിവ്യൂക്കാരുടെ അഭിപ്രായത്തിന് കാത്തുനില്‍ക്കാതെ കാണാനായാല്‍ നന്ന്. കണ്ടവര്‍ ദയവായി സസ്‌പെന്‍സ് വിളിച്ചുകൂവാതിരിക്കുക.

  ReplyDelete
 6. @ Rajesh :ഏറെക്കാലം വെറും മസാല പടങ്ങള്‍ മാത്രം ഇറങ്ങുന്ന അവസ്ഥയില്‍ കിടന്നിരുന്ന തമിഴ് സിനിമ പതിയെ പതിയെ ദിശ മാറി ഇപ്പോള്‍ ഒരുപാട് നല്ല സിനിമകള്‍ ഇറങ്ങുന്ന അവസ്ഥയില്‍ എത്തിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി എനിക്ക് തോന്നുന്നത് , തുടക്കത്തില്‍ മാറ്റത്തിന്റെ ശ്രമം എന്നവണ്ണം ഇറങ്ങിയ ചെറിയ സിനിമകളെ നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ വെച്ച് നോക്കുമ്പോള്‍ ഇത് വെറും അവറേജ് പടമാണ് എന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ അധികം ആളുകള്‍ ഇല്ലാത്തതാണ് . എങ്കെയും എപ്പോതുമായി താരതമ്യം ചെയുമ്പോള്‍ ഇന്ത്യന്‍ റുപ്പി അവറേജ് പടമാണ് എന്ന നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാനിക്കുന്നു. ഒപ്പം താരതമ്യത്തിന് താങ്കള്‍ മുതിര്‍ന്നത് കൊണ്ട് മാത്രം കൌതുകത്തിന് വേണ്ടി ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം. എങ്കെതും എപ്പോതുമായി താരതമ്യം ചെയുമ്പോള്‍ താങ്കളുടെ ആസ്വാദനത്തില്‍ ഇന്ത്യന്‍ റുപ്പി അവറേജ് ആകുമ്പോള്‍ അതെ തമിഴ് സിനിമയുമായി താരതമ്യം ചെയ്തു മലയാളികളുടെ ഗ്രഹാതുര സ്മരണകളുടെ മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്ന് ഒരുക്കിയ സ്നേഹവീട് എന്ന സിനിമയെ താങ്കള്‍ എങ്ങനെ റേറ്റ് ചെയ്യും ?

  ReplyDelete
 7. ഒന്നല്ല രണ്ടു പ്രണയ കഥകള് സമാന്തരമായി പറഞ്ഞു പോകുന്നു ഈ ചിത്രത്തില് "ചെന്നയില്" നേഴ്സ് ആയ മണിമേഖല (അഞ്ജലി) അവിടെ തന്നെ ഒരു ഫാക്ടറിയില് ജോലി ചെയുന്ന "ട്രിച്ചിക്കാരന്" കതിരേശന് (ജയ് ) എന്നിവരുടെ പ്രണയ കഥ ഒരു ട്രാക്ക് ആയി പോകുമ്പോള്

  Ithile chennai, trichy okke sheriyano?
  chennai aano atho trichyil ano anjaliyum jaium joli cheyyunnathu..?
  Jaiyude sthalam chennaikkum trichikkum madhye alle ... ?

  ReplyDelete
 8. എങ്കെയും എപ്പോതുമായി താരതമ്യം ചെയുമ്പോള്‍ ഇന്ത്യന്‍ റുപ്പി അവറേജ് പടമാണ് എന്ന നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ മാനിക്കുന്നു. ഒപ്പം താരതമ്യത്തിന് താങ്കള്‍ മുതിര്‍ന്നത് കൊണ്ട് മാത്രം കൌതുകത്തിന് വേണ്ടി ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം. എങ്കെതും എപ്പോതുമായി താരതമ്യം ചെയുമ്പോള്‍ താങ്കളുടെ ആസ്വാദനത്തില്‍ ഇന്ത്യന്‍ റുപ്പി അവറേജ് ആകുമ്പോള്‍ അതെ തമിഴ് സിനിമയുമായി താരതമ്യം ചെയ്തു മലയാളികളുടെ ഗ്രഹാതുര സ്മരണകളുടെ മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്ന് ഒരുക്കിയ സ്നേഹവീട് എന്ന സിനിമയെ താങ്കള്‍ എങ്ങനെ റേറ്റ് ചെയ്യും ?
  - Sneha veedu oru koothara padam thanne. No doubt. ----------ithrayum kettappol oru samadhanaam thonnunnillee....ini poyi kidannu urangikkoode?

  ReplyDelete
 9. മമ്മൂട്ടിയുടെ ദ്രോണയോ, ഓഗസ്റ്റ്‌ പതിനഞ്ചോ ഡി വി ഡി എടുത്ത് ഒന്നുമുഴുവാന്‍ ഇരുന്നു കണ്ടിട്ട് ഈ പടത്തിന് പോ. എം ശരവണന് നീ ചായയും കടിയും വാങ്ങിച്ച് കൊടുക്കും - ee padangalokke irangi polinjittu varaham kure aayi ennaalum nirthikkoode....ho bore adikkunnu.

  oru kaaryam theercha iyaalude kudumbam thakarthathinu pradhana utharavaadikal mammotty-yum mohanlalum aanu. Ranjithaanu soothradharan. ippo ellaam manasilaayi. thaan vishamikkanda namukku aa kashmalanmaare vaka varuthaam.

  ReplyDelete
 10. ഒരു ചെറിയ കഥയെ മനോഹരമുള്ള തിരകഥയാക്കാം എന്നുള്ളതിനുള്ള തെളിവാണ് ഈ സിനിമ..ഈ സിനിമയിലെ മണിമേഖല, കതിരേശന് എന്നിവരുടെ പ്രേമം സാധാരണ ലൌവ് സ്റ്റോറിയാകാതെ വളരെ വന്നായി ചിത്രികരിച്ചു

  ReplyDelete
 11. saw the movie after reading the review. a Good movie. Worth every penny

  ReplyDelete
 12. A really beautiful movie... our directors should see how the art comes handy for a young director over there and how he handles the cast and theme.. vibrant and superb...

  ReplyDelete
 13. വളരെ നല്ലൊരു ദൃശ്യാനുഭവം പകര്‍ന്ന ഒരു സിനിമയാണ്
  എങ്കേയും എപ്പോതും റേറ്റിംഗ് 5.75 / 10

  ReplyDelete
 14. പ്രേക്ഷകന്‍ പറഞ്ഞത് കൊണ്ടാണ് ഈ പടം കണ്ടത് നല്ല സിനിമ ഇന്ത്യന്‍ റുപ്പീ കണ്ട വിഷമം ഇത് കണ്ടപ്പോള്‍ മാറി താടി രണ ജിത്തിനെ ചീത്ത വിളിച്ചു നടന്ന പ്രേക്ഷകന്‍ അയാള്‍ പ്രത്ഹ്വീരാജിനെ വച്ച് പടം എടുത്തപ്പോള്‍ സപ്പോര്‍ട്ടര്‍ ആയതു കല്ലുകടി ആയി

  ReplyDelete
 15. dear prekshakan,have u really seen the movie?because in the movie anjali was working in a trichy hospital and jay working in a press in trichy and both were travelling in the bus towarrds chennai.and sharvanand and ananya were also travelling in the same bus of jay and anjali.but they never see each other.so all four were travelling in the same bus.2nd bus they r showing only at the time of accident.in the climax sharvanand says he has come to trichy in search of ananya but cud not find her and was returning back to chennai.

  ReplyDelete
 16. dear prekshakan,have u really seen the movie?because in the movie anjali was working in a trichy hospital and jay working in a press in trichy and both were travelling in the bus towarrds chennai.and sharvanand and ananya were also travelling in the same bus of jay and anjali.but they never see each other.so all four were travelling in the same bus.2nd bus they r showing only at the time of accident.in the climax sharvanand says he has come to trichy in search of ananya but cud not find her and was returning back to chennai.

  ReplyDelete
 17. dear prekshakan,have u really seen the movie?because in the movie anjali was working in a trichy hospital and jay working in a press in trichy and both were travelling in the bus towarrds chennai.and sharvanand and ananya were also travelling in the same bus of jay and anjali.but they never see each other.so all four were travelling in the same bus.2nd bus they r showing only at the time of accident.in the climax sharvanand says he has come to trichy in search of ananya but cud not find her and was returning back to chennai.

  ReplyDelete