പുതുമുഖ സംവിധായകനായ മാമാസ് സംവിധാനം ചെയ്ത .......
രാവിലെ എഴുനേറ്റു ഇരുന്നു എന്തോന്നെടെ ഈ രചിക്കുന്നത് ?
ഛെ ഇയാളെ കൊണ്ട് ശല്യം ആയല്ലോ ഞാന്‍ ഒന്ന് ഗതി പിടിക്കുന്നത് തനിക്കു സഹിക്കില്ലേ .
എന്തിനാടെ വെറുതെ ചൂടാവുന്നെ .ഞാനിപ്പോള്‍ പാപ്പി അപ്പച്ചാ കണ്ടേച്ചു വരുന്ന വഴിയാ.അപ്പോള്‍ ആണ് നിന്നെ കണ്ടേച്ചു പോകാം എന്ന് ഓര്‍ത്തത്.
ആണോ? രക്ഷപെട്ടു ആ പടത്തെ കുറിച്ച് ഒരു റിവ്യൂ കാച്ചാന്‍ ഇരിക്കുവായിരുന്നു. ഇനിയേതായാലും അണ്ണന്‍ കാര്യങ്ങള്‍ അങ്ങ് പറഞ്ഞാല്‍ മതി ഞാന്‍ വെടിപ്പിനു കാച്ചി കൊള്ളം.
ഓഹോ ആദ്യം ചൂടായിട്ടു എപ്പോള്‍ ആവശ്യത്തിനു നമ്മളൊക്കെ വേണം അല്ലെ ?
അണ്ണന്‍ അങ്ങനെ കേറി വെയിറ്റ് ഇടാന്‍ വരട്ടെ . പുതു മുഖ സംവിധായകന്‍ , നായകന്‍ ദിലീപ്, എങ്ങനെ കാച്ചണം എന്നുള്ളത് എന്നെ ആരും പഠിപ്പികണ്ട . സ്ഥിരം കഥ , സംവിധാകന്റെ പരിചയക്കുറവു, ദിലീപിന്റെ അഭിനയ ശേഷി കുറവും (അല്ലെങ്ങില്‍ വിമ്മിഷ്ടം എന്നതാ ലേറ്റസ്റ്റ് വാക്ക് . സംഗതി സുരേഷ് ഗോപിക്കാ ഞങ്ങള്‍ നിരൂപകര്‍ സ്ഥിരമായി ഉപയോഗിക്കുനത് ദിലീപിനിട്ടും ഇരിക്കട്ടെ ).കാര്യം പറഞ്ഞാല്‍ ഇതൊക്കെ ഇതു മലയാള പടത്തിനും കണ്ണടച്ച് എഴുതാവുന്നതാണ് . എന്നാലും ഒരു മര്യാദയുടെ പേരില്‍ സൂപ്പര്‍സ്റ്റാര്‍ പടങ്ങളെ കുറിച്ച് ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ അങ്ങനെ എഴുതാന്‍ പാടില്ല എന്നാണ് അസോസിയേഷന്‍ തീരുമാനം. ബക്കിയുള്ളവനെ ഒക്കെ നമുക്ക് കൊല്ലാം.
എടെ മതിയാക്കെടെ . പടത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ആദ്യമേ പറയാം.പടം വലിയ കുഴപ്പമില്ല . എന്ന് കരുതി നീ ഉടന്‍ കേറി വടക്കന്‍ വീര ഗാഥ , മൃഗയ, കിരീടം , ദശരഥം തുടങ്ങിയ പടങ്ങളുമായി താരതമ്യപെടുതല്ലേ .നിനക്ക് മീശ മാധവന്‍ ഇഷ്ടപ്പെട്ടു എങ്കില്‍ ഇതും ഇഷ്ടപെടും. അത്ര തന്നെ .
എന്നാലും മാര്‍ക്ക് ഇട്ടാല്‍ എത്ര വരെ കൊടുക്കാം ?
എഴുനേറ്റു പോടാ .അവന്‍ മാര്‍ക്കിടാന്‍ നടക്കുന്നു . അത് നീ നിരൂവണം നടത്തുമ്പോള്‍ മതി .
ഓ ശരി എന്നാല്‍ കാര്യം പറ .
ഇത്തിരി കണ്ടം എന്ന കൊച്ചു ഗ്രാമത്തിലെ പ്രമാണിമാരായ നിരപ്പേല്‍ മത്തായിയും മകന്‍ നിരപ്പേല്‍ പപ്പിയെയും ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.ഈ ഗ്രാമത്തിലെ പ്രധാനപെട്ട എല്ലാം (സ്കൂള്‍ , ചന്ത ,സിനിമശാല ......) നടത്തുന്നത് ഇവരാണ് . അപ്പനും മകനും കൂട്ടുകാരെ പോലെയാണ് .ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന കാവ്യാ മാധവന്‍ ആണ് നായിക. ആനി ടീച്ചര്‍ എന്ന കഥാ പത്രത്തെ അവതരിപ്പിക്കുന്ന കാവ്യ നിരപ്പേല്‍ വക സ്കൂളില്‍ ജോലി ചെയുകയാണ് .
പാപ്പിക്ക് പണ്ട് തൊട്ടേ അനിയോടു ഇഷ്ടം ആണെങ്കിലും പഠിപ്പില്ലാത്ത, തല്ലിപൊളിയായി നടക്കുന്ന പപ്പിയോടു ആനിക്ക് പുച്ഛവും ദേഷ്യവും ആണ് .(ആലോചിച്ചാല്‍ ഇവിടെയൊക്കെ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ സ്വാധീനം നിനക്ക് ആരോപിക്കാവുന്നതാണ് .ചുമ്മാ ചെലവാകും .കാരണം മലയാള സിനിമ പ്രേമികള്‍ ഒറിജിനല്‍ മാത്രമല്ലേ ഇപ്പോള്‍ എടുക്കു !!!!)ഇവരുടെ എതിരാളി ആയി ശശാങ്കന്‍ മുതലാളി എന്ന കഥാപാത്രത്തെ അശോകന്‍ അവതരിപ്പിക്കുന്നു.പിന്നെ കുടുതല്‍ ശക്തനായ വില്ലന്‍ മാണിക്കുഞ്ഞു രംഗത്ത് വരുന്നതോടെ കാര്യങ്ങള്‍ കൊഴുക്കുന്നു . ഒന്നാം പകുതി അവസാനിക്കുന്നിടത്ത് അപ്പനും മകനും തെറ്റുന്നു .പ്രശ്നങ്ങള്‍ എല്ലാം കലങ്ങി തെളിയുന്നിടത് പടം തീരുന്നു
മതി ഒരു തുടക്കത്തിനു ഇതൊക്കെ ധാരാളം. പടം ദിലീപിന്റെ അല്ലെ. കുറെ കുറ്റങ്ങള്‍ പറഞ്ഞെ .വായനക്കാരെ ഒന്ന് ഹരം കൊള്ളിക്കട്ടെ .
ശരി ഇതാ പിടിച്ചോ.രണ്ടാം പകുതി കുറച്ചു കൂടി കെട്ടു ഉറപ്പോടെ ചെയ്യാമായിരുന്നു .സംഘട്ടന രംഗങ്ങളിലെ കാറ്റു, പൊടി, അതിമാനുഷ ഭാവം (സംഗതി കുറച്ചേ ഉള്ളു).അത് പിന്നെ സംഘട്ടന സംവിധായകന്‍ സ്റ്റൈല്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് ആകാനാണ് വഴി .കൂവല്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ സംഗതി നിര്‍ത്തുന്നത് ഭാഗ്യം.സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന മാണികുഞ്ഞു എന്ന കഥാ പാത്രത്തിനു വേഷത്തില്‍ നല്‍കിയിരിക്കുന്ന പുതുമ വേറെ ഒന്നിലും (ശരീര ഭാഷയിലോ സംസാരതിലോ ഒന്നും) കാണുന്നില്ല.അത് സുരേഷ് കൃഷ്ണ എന്ന നടന്റെ പരാജയമായാണ് എനിക്ക് തോന്നുന്നത്.പിന്നെ കഥ തികച്ചും പ്രവചിക്കാന്‍ കഴിയുന്നതാണ്.അപ്പനും മകനും തമ്മില്‍ തെറ്റാനുള്ള കാരണം കുറച്ചു കുടി യാഥാര്‍ത്ഥ്യ ബോധത്തോടെ ആകാമായിരുന്നു.നിരപ്പേല്‍ മത്തായിയുടെ ഡൈ കുറയ്ക്കുകയോ മേക് അപ്പ് നന്നാക്കുകയോ ആകാമായിരുന്നു .
ഹോ തകര്‍ത്തു .. അണ്ണന്‍ ഇങ്ങനെ പോയാല്‍ നിരൂപക ലോകത്തിനു തന്നെ ഒരു ഭീഷണി ആകുമല്ലോ .നീ എന്തെങ്കിലും നല്ലത് വല്ലതും ....?
ഉണ്ടല്ലോ . ദിലീപ് തന്റെ ബലവും ബലഹീനതയും അറിഞ്ഞു ഈ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണക്കാരന്‍ എന്ന ഇമേജ് ആണ് ഈ നടനു സൂപ്പര്‍ താര പരി വേഷത്തെ കാലും യോജിക്കുന്നത് എന്ന് മനസിലായ മട്ടാണ് ഈ ചിത്രത്തില്‍ കുടി മനസ്സില്‍ ആകുന്നത് .ആദ്യ പകുതി ബോര്‍ അടിപ്പികാതെ കൊണ്ട് പോകുന്നതില്‍ ദിലീപിന്റെ പങ്കു വളരെ വലുതാണ്.അടുത്തിടെ മലയാള സിനിമയില്‍ സ്ഥിരമായി കാണാറുള്ള തറ വളിപ്പുകള്‍, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇതൊന്നും ഈ പടത്തില്‍ കാണാന്‍ ഇല്ല. അതിന്റെ ക്രെഡിറ്റ് ഹരി ശ്രീ അശോകനേയും സിറാജിനെയും പിന്നെ സലിം കുമാറിനെയും കാസ്റ്റ് ചെയാതിരുന്ന സംവിധായകന് ഉള്ളതാണ് .പിന്നെ നായകന്‍ എന്തെങ്കിലും ഒന്നില്‍ പരാജയപ്പെടുന്നത് കുറെ ഏറെ കാലത്തിനു ശേഷം മലയാള സിനിമയില്‍ കണ്ടിട്ട് കണ്ണ് നിറഞ്ഞു പൊയ് അനിയാ. ജഗതി കുടി ഉണ്ടായിരുന്നെങ്ങില്‍ എന്ന് കാണുന്നവന്‍ ആഗ്രഹിച്ചു പോകും. innocentനെ കുറച്ചു കുടി നന്നായി ഉപയോഗിക്കാമായിരുന്നു . കാവ്യാ മാധവന്‍ തന്റെ കഥാ പാത്രത്തെ നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . രണ്ടാം പകുതിയില്‍ കുറച്ചു കുടി പ്രാധാന്യം ആ കഥാപാത്രത്തിനു നല്‍കിയിരുന്നെങ്കില്‍ പടം നന്നായേനെ.ദിലീപ് കഴിഞ്ഞാല്‍ ഈ പടത്തില്‍ ഏറ്റവും നന്നായത് ശശാങ്കന്‍ മുതലാളി ആയി വരുന്ന അശോകന്‍ ആണ് (ആ കഥാപാത്രത്തെ നെടുമുടി വേണുവിനു നല്‍കിയിരുന്നെങ്കില്‍ ചിലപ്പോള്‍ പൊളിച്ചു അടുക്കിയേനെ !!!)
അപ്പോള്‍ ചുരുക്കമാ ശോന്നാല്‍ ....?
സംവിധായകന്‍ തന്റെ ആദ്യ സംരംഭത്തില്‍ നിന്നും വീഴ്ചകള്‍ മനസിലാക്കി മുന്നോട്ടു പോയാല്‍ ഒരു പക്ഷെ നമുക്ക് ഒരു നല്ല സംവിധായകനെ കിട്ടിയേക്കും . ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് ആസ്വദിച്ച് കാണാവുന്ന ഒരു പടം തന്നെയാണ് പപ്പി അപ്പച്ചാ .ഇതു കാണാന്‍ മോസര്‍ ബെയര്‍ കനിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല
ഇതില്‍ ദ്വയാര്‍ത്ഥം, അച്ഛന്‍, അമ്മ, ആമ്മൂമ്മക്ക് വിളി ഇല്ലാത്ത ഡയലോഗുകള്‍ ഉണ്ടോ മാഷെ... അതോ സീ ഡീ ഇറക്കിയപ്പോള്‍ അതൊക്കെ വെട്ടി മാറ്റിയതോ... പാട്ടില്‍ പോലും ഉണ്ടല്ലോ കഴുവേറ്റി കൊല്ലും പോലത്തെ വരികള്‍...
ReplyDelete