അണ്ണന്‍ ആള് കൊള്ളാമല്ലോ
മം എന്ത് പറ്റിയേടെ.
ഞാന്‍ കണ്ടു ......
എന്തോന്ന് കണ്ടെന്നാ ?
സത്യം പറയണം ഇന്നലെ ഇരുട്ടു വാക്കിന്നു അണ്ണന്‍ കടാക്ഷം എന്ന പടത്തിനു ഇടിച്ചു കേറുന്നത് ഞാന്‍ കണ്ടല്ലോ . നിങ്ങള്ക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ ?
ഛെ നീ ഒരുമാതിരി മനുഷ്യനെ വടിയാക്കാതെ.നീ ഏപ്രില്‍ ഫൂള്‍ വരെ കണ്ടു അഭിപ്രായം പറയുമ്പോള്‍ ഞാന്‍ ഇത്ര എങ്കിലും ചെയന്ടെടെ .ഇടിച്ചു കേറി എന്ന പ്രയോഗം പിന്‍വലിക്കണം(മാപ്പും പറയണം).കഷ്ടിച്ചു ഇരുപതു പേര് കാണാനുള്ള ഷോ ക്ക് എന്തോന്ന് ഇടിക്കാന്‍?പിന്നെ നിനക്ക് അങ്ങനെ തോന്നിയതില്‍ ഒരു തെറ്റും ഇല്ല. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരു 95 കാലഘട്ടത്തിലെ മലയാള സിനിമയുടെ വസന്ത കാലത്തേക്കുള്ള മടക്കയാത്ര എന്നേ തോന്നു .
അവസാനം പറഞ്ഞത് മാത്രം മനസിലായില്ല ഒന്ന് വിശദമാക്കാമോ? ഈ 95 കാലഘട്ടത്തിലെ മലയാള വസന്ത സിനിമയുടെ .... എന്തോന്ന് ?
എടാ വിഡ്ഢി.. ഇതാണ് വിവരം ഉള്ളവരോട് മാത്രം സംസാരിക്കണം എന്ന് പറയുന്നത് . 95 കാലഘട്ടത്തിലെ മലയാള സിനിമ എന്ന് പറഞ്ഞാല്‍ ഷക്കീല പടം.ഈ പടത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ തുണ്ട് പടം ആണെന്നെ പറയു.
എന്നാല്‍ പിന്നെ അതിങ്ങു നേരെ പറഞ്ഞാല്‍ പോരെ .ഇയാള്‍ ആരുവാ ബൂലോക നിരൂപകനോ അതോ ബുജിയോ ...?
ചൂടാവല്ലേ നിനക്ക് പടത്തെ പറ്റി ഒന്നും അറിയണ്ടേ ?
പിന്നെ വേണ്ടാതെ? പറയണം അണ്ണാ എങ്ങനെയുണ്ട് സംഭവം ?
സുരേഷ് ഗോപി അവതരിപ്പിക്കുന്ന നാഥന്‍ എന്ന കഥാപാത്രം ഒരു ചിത്രകാരന്‍ ആണ് .ഈ റോളിനു സുരേഷ് ഗോപിയെ തിരഞ്ഞെടുത്തവരെ അഭിനന്ദിക്കാതെ പറ്റില്ല.പണ്ടേ അദേഹത്തിന്റെ ശരീരഭാഷ ഒരു ചിത്രകാരന്റെ (ബൂലോകത്തെ ചിത്രകാരനല്ല ) ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഭാര്യ രേവതി (ശ്വേത മേനോന്‍ ) ലണ്ടനില്‍ ഗവേഷണം. വല്ലപ്പോഴും വരും.ഒരു മകള്‍ മാളു .രണ്ടുപേര്‍ക്കും മകളെ ജീവനാണ്.രണ്ടുപേരും തമ്മില്‍ അകല്‍ച്ചയില്‍ ആണെങ്കിലും സംഭാഷണം മൊത്തം നാടകീയം ആണ്. എന്തെരോ ഒരു ബ്ലോക്ക് കാരണം നാഥന് കുറെ കാലമായി പെയിന്റ് ചെയ്യാന്‍ സാധിക്കുന്നില്ല.അതിനാല്‍ അദ്ദേഹം കമ്പ്യൂട്ടറില്‍ കണക്കുകള്‍ നോക്കുന്ന എന്തോ ഒരു തരം ജോലി ചെയുകയാണ്.ഇയാളുടെ ബ്ലോക്കിന് കാരണം ദാബത്യ ജീവിത തകര്‍ച്ചയാണെന്ന് കാണുന്നവന്‍ മനസിലാക്കിക്കോണം . അതിന്റെ കാരണം ആണ് രസം . ഭാര്യക്ക് പണ്ട് ഒരു ലൈന്‍ ഉണ്ടായിരുന്നു പോലും (വിവാഹ പൂര്‍വ്വം ) സംഗതി ഭര്‍ത്താവിനും അറിയാം . ഇവര്‍ കല്യാണം ഒക്കെ കഴിഞ്ഞു ഒരു കുട്ടിയും ആയി കഴിഞ്ഞു ഒരു ദിവസം സ്നേഹ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങുമ്പോള്‍ ഭാര്യ പഴയ കാമുകന്റെ പേര് പറഞ്ഞു പോലും !!! അത് കൊണ്ട് ഭര്‍ത്താവിനു അസ്വസ്ഥത തോന്നുനത് സ്വാഭാവികം. പക്ഷെ ഈ ഒരൊറ്റ കാരണത്തിന്റെ പേരില്‍ ഒരു നൂറു വട്ടം മാപ്പ് ചോദിച്ചിട്ടും ക്ഷമിക്കാതെ ഭാര്യയുമായി അണ്‍ ഒഫീഷ്യല്‍ വിവാഹ മോചനം നടത്തുന്ന ഭര്‍ത്താവിനെ എന്ത് പറയണം.മാത്രമല്ല അഞ്ചു വര്ഷം കഴിഞ്ഞിട്ടു പോലും ഈ കൊടും പാതകത്തിന് ഭാര്യയോട് ക്ഷമിക്കാന്‍ ഇയാള്‍ തയാറാകുന്നില്ല.എടെ,വിശ്വാസ വഞ്ചന എന്നൊക്കെ സുരേഷ് ഗോപിയുടെ കഥാപാത്രം തട്ടി വിട്ടപ്പോള്‍ ഒരു അവിഹിതം എങ്കിലും പ്രതീക്ഷിചെടെ. ചുമ്മാ .
ഇനി നിന്നോട് ഒരു ചോദ്യം . ഇത്രയും പറഞ്ഞത് ഈ പടത്തിന്റെ കഥ ആണെന്നാണോ നിന്റെ വിചാരം ?
അല്ലെ ......
അല്ലെടെ ഇതു വെറും പശ്ചാത്തലം .കഥ വരാന്‍ ഇരിക്കുന്നത്തെ ഉള്ളു. ഈ വീട്ടിലെ വേലക്കാരി ആണ് മുഖ്യ കഥാപാത്രം . ശ്വേത വിജയ് എന്നാണെന്ന് തോന്നുന്നു ആ നടിയുടെ പേര് . എടെ നിനക്ക് ഈ പടം കാണാന്‍ പരിപാടി ഉണ്ടെങ്കില്‍ ഇനി സംസാരിക്കണ്ട .ചിലപ്പോള്‍ കഥയുടെ വിശദാംശങ്ങള്‍ എന്നിക് പറയേണ്ടി വരും .
കുഴപ്പം ഇല്ല അണ്ണന്‍ പറയണം .
ഈ പടത്തെ കുറിച്ച് ആരു എന്ത് കുറ്റം പറഞ്ഞാലും കടാക്ഷം എന്ന പേര് എന്തിനിട്ടു എന്ന് ആരും ചോദിക്കരുത് എന്ന് സംവിധായകന് നിര്‍ബന്ധം ഉണ്ടെന്നു തോന്നുന്നു.പടം തുടങ്ങുന്നത് മുതല്‍ ഇതില്‍ അഭിനയിക്കുന്ന എല്ലാ പുരുഷ കഥാപാത്രങ്ങളും (സുരേഷ് ഗോപി അടക്കം) ഈ വേലക്കാരിയെ കടാക്ഷിച്ചു തള്ളുകയാണ് . അത് കൊണ്ട് ക്യാമറ പടത്തിന്റെ പകുതി സമയവും വേലക്കാരിയുടെ ശരീരത്തിലുടെ ഒഴുകി നടക്കുകയാണ് . ഇനി ഇവരുടെ പശ്ചാത്തലം, ഭര്‍ത്താവു മാധവന്‍ (ജഗതി) നാടക നടന്‍,സ്ത്രീ ലബടന്‍,ഭാര്യപീഡകന്‍. ഒരു മകള്‍ ഉള്ളതിനെ ഇയാള്‍ നാടകത്തിനും സിനിമക്കും ഒക്കെ വിട്ടു നശിപ്പിക്കും എന്ന് ഉറപ്പായപ്പോള്‍ അയല്‍ക്കാരായ കുടുംബത്തിന്റെ ബന്ധുക്കളുടെ കൂടെ ബാഗ്ലൂരില്‍ കുട്ടിയെ നോക്കാന്‍ അയക്കുന്നു .(കുട്ടിയെ അവര്‍ പഠിപ്പിച്ചു കൊള്ളും എന്ന ഉറപ്പില്‍ ). പിന്നീടു മകള്‍ ഇവരെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ല. അവള്‍ക്കു അവിടെ സുഖം ആണെന്ന് എല്ലാരും പറയുന്നുണ്ട് .ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കുട്ടി ഇവരോട് ആദ്യം ശത്രുത മനോഭാവത്തോടെ ആണ് പെരുമാറുന്നത് (കാരണം ദൈവത്തിനറിയാം) എന്നാല്‍ വയസ്സ് അറിയുക്കുന്നതോടെ കുട്ടി വേലക്കാരിയുമായി ഭയങ്കര സ്നേഹത്തില്‍ ആകുന്നു . ( ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് അമ്മയുടെ സ്നേഹം , അതിനുള്ള ദാഹം .... ആ ഒരു ലൈന്‍ ).വേലക്കാരി ഡ്രസ്സ് മാറുന്നത് കാണുന്ന സുരേഷ് ഗോപി മറ്റൊരു പ്രകോപനവും കുടാതെ അവരെ പിടിച്ചു നിര്‍ത്തി ചിത്രം വരക്കുന്നു (വെറുതെ ആശിക്കണ്ട, ഫുള്‍ ഡ്രസ്സ് ഇല്‍ ഉള്ള പടമാ വരക്കുന്നെ !!!) ബ്ലോക്ക് തീര്‍ന്ന അദ്ദേഹം ഹാപ്പി ! (ഇത്രയെ പ്രശ്നം ഉണ്ടായിരുന്നു എങ്കില്‍ ശ്വേത മേനോന് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഒന്ന് ഡ്രസ്സ് മാറി കൂടായിരുന്നോ എന്നാരോ പുറകില്‍ ചോദിക്കുനത് കേട്ടു).
ഇതിനിടെ ഇവരുടെ നല്ലവരായ അയല്‍ക്കാരുടെ മകളെ ആരോ പീഡിപ്പിച്ചു കൊല്ലുന്നു. മകളെ കുറിച്ചുള്ള ആധിയില്‍ കഴിയുന്ന ജാനകിക്ക് (പറയാന്‍ മറന്നു അതാ ഈ വേലക്കാരിയുടെ പേര് ) ഉടനെ മകളെ കാണാന്‍ ബംഗ്ലൂര്‍ക്ക് പോകണം.ഭര്‍ത്താവു മാധവന്‍ കാശും പിടിച്ചു വാങ്ങി പോകുമ്പോള്‍ ജാനകി സഹികെട്ടു അയാളെ വെട്ടു കത്തി കൊണ്ട് വെട്ടി വീഴ്ത്തുന്നു. (അടിച്ചമര്‍ത്ത പ്പെട്ട സ്ത്രീത്വം സട കുടഞ്ഞു എഴുനേറ്റു എന്ന ലൈന്‍ ). പിന്നെയും ഓടുന്ന ജാനകി സുരേഷ് ഗോപിയുടെ കാറിനു മുന്നില്‍ വീഴുന്നു . ഇനിയാണ് കഥയിലെ വഴിത്തിരിവ് .
എന്റെ അമ്മോ ... ഇതു കഴിഞ്ഞില്ലേ . വഴിത്തിരിവ് ആയതേ ഉള്ളോ ?
പേടിക്കതെടെ വഴിത്തിരിവ് കം ക്ലൈമാക്സ് . പിന്നെ കാണിക്കുനത് നാഥന്‍ രേവതിയെ വിളിച്ചു വരുത്തി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുനതാണ്.ഇതു കേട്ട പാടെ ഐസ് ക്രീം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ ഓടിവരുന്ന ഭാര്യ.എന്താ ഈ മാറ്റത്തിനു കാരണം എന്ന് ചോദിക്കുന്ന രേവതിയോട് ചില അത്ഭുതങ്ങള്‍ കാണിച്ചു തരാന്‍ ഉണ്ടെന്നു പറയുന്ന നാഥന്‍.പിന്നെ നമ്മള്‍ കാണുന്ന അദ്ഭുതങ്ങള്‍ ഇവയൊക്കെയാണ് .
1) ഇതു വരെ നായികയെ (വേലക്കാരിയെ) കടക്ഷിക്കുകയും,അശ്ലീല സംഭാഷണം നടത്തുകയും, ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന സകല പുരുഷന്മാരും (ഭര്‍ത്താവു ജഗതി അടക്കം ) പരമ യോഗ്യരും സത്വികരും ആയി നില്‍ക്കുന കാഴ്ച.
2) ജാനകിയുടെ കുട്ടിയുടെ വിവരം അന്വേഷിക്കാനായി അവര്‍ പോയിരുന്ന വീട് കാടു പിടിച്ചു ആള്‍ താമസം ഇല്ലാതെ കിടക്കുന്നു.
3) ജാനകിയുടെ കുട്ടി അഞ്ചു വയസ്സുള്ളപ്പോള്‍ ഒരാള്‍ പീഡിപ്പിച്ചു കൊന്നു എന്നും തന്മൂലം സമനില തെറ്റിയ ജാനകിയുടെ ഭാവന ആയിരുന്നു ഇതു വരെ കാണിച്ചതെല്ലാം എന്നും പറയുന്നു .
ഈ അത്ഭുതങ്ങള്‍ കണ്ടു മനസ് മാറിയാണ് നാഥന്‍ രേവതിയും ആയുള്ള പ്രശ്നങ്ങള്‍ മറന്നു അവരെ ജീവിതത്തിലേക്ക് തിരികെ വിളിക്കുനത്. എല്ലാരും ചേര്‍ന്ന് മാനസിക രോഗ ആശുപത്രിയില്‍ ചെന്ന് സുഖം പ്രാപിച്ചു വരുന്ന ജാനകിയെ കണ്ടു മടങ്ങുന്നതോടെ പടം തീരുന്നു ശുഭം .
അപ്പോള്‍ പടം സഹികൂല്ലേ അണ്ണാ?
ഒരു തല്ലി പൊളി പടം എന്ന് എഴുതി തള്ളുനതിനെ കാള്‍ എടുത്തു നശിപ്പിച്ച പടം എന്ന് പറയുന്നതാവും ഭേദം. ഈ പടത്തെ നശിപ്പിക്കുനത് സുരേഷ് ഗോപി ശ്വേത മേനോന്‍ ത്രെഡ് ആണ് . രണ്ടു പേരുടെയും ഈഗോയും അതില്‍ നിന്നും ഉണ്ടായ പ്രശ്നങ്ങളും എന്ന സ്ഥിരം ലൈന്‍ പോലും ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നും . പിന്നെ സുരേഷ് ഗോപി ശ്വേത മേനോന്‍ ത്രെഡ് പശ്ചാത്തലത്തില്‍ ഇട്ടിട്ടു ജാനകിയിലേക്ക് കഥ കേന്ദ്രീകരിചിരുന്നെങ്ങില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഒരു ചിത്രം ആയി മാറിയേനെ ഇതു.
തിരകഥ കൃത്ത് എന്ന നിലയില്‍ ശ്രീ ശശി ഒരു വന്‍ പരാജയമായാണ് എനിക്ക് തോന്നുനത് .പിന്നെ ഗാനങ്ങള്‍ .. പ്രാണ നാഥന്‍.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സാംഗത്യം എന്താണെന്നു എനിക്ക് മനസിലായില്ല .നാഥന്‍ ജാനകിയെ പെയിന്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ബോര്‍ അടിക്കണ്ട എന്ന് കരുതി ഇട്ടത് ആകാന്‍ ആണ് സാധ്യത .
പിന്നെ അഭിനയം... ശ്വേത വിജയ് എന്ന നടി നന്നയിട്ടുടുണ്ട് . ജഗതി പതിവ് പോലെ തന്റെ ജോലി ഭംഗിയായി ചെയ്തു ബാക്കി എല്ലാര്ക്കും ഡയലോഗ് പറയുക എന്ന പണി മാത്രമേ ഉള്ളു . സുരേഷ് ഗോപി എന്ന നടന്‍ ശരീരം സൂക്ഷിക്കുക , makeup ഇല്‍ ശ്രദ്ധിക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ ഭാവിയില്‍ പോലീസ് വേഷങ്ങള്‍ ചെയ്തു എങ്കിലും അദേഹത്തിന് ജീവിക്കാം .
അപ്പോള്‍ ഈ പടം കൊള്ളമെന്നാണോ അല്ലെന്നാണോ അണ്ണന്റെ അഭിപ്രായം .
പടം മോശം ആണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് .പക്ഷെ ശ്രമിചിരുന്നെങ്ങില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും സാമൂഹ്യ പ്രസക്തി ഉള്ളതും കലാമൂല്യം ഉള്ളതുമായ പടം ആയേനെ കടാക്ഷം
hahahhaha
ReplyDeletebrilliant review :)