Saturday, February 2, 2013

ലോക്പാല്‍ (Lokpaal Review)

തിരിച്ചു കിട്ടി .. കളഞ്ഞു കിട്ടി ....................

അനിയാ  നീ ഭയങ്കര ആവേശത്തില്‍ ആണല്ലോ  എന്ത് പറ്റി ?

അറിഞ്ഞില്ലേ അണ്ണാ  നമ്മുടെ പ്രിയങ്കരനായ ലാലേട്ടനെ മലയാളികള്‍ക്ക് തിരിച്ചു കിട്ടിയ വിവരം അറിഞ്ഞില്ലേ?  ഇന്നലെ ഉച്ചക്ക് ശ്രീ ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെയാണ്  ഈ മഹാ അത്ഭുദം സംഭവിച്ചത്.ഈ അഭിമാന മുഹൂര്‍ത്തം ആഘോഷിക്കാനായി ഇന്ന് എല്ലാ സ്ക്കൂളുകള്‍ക്കും  അവധി പ്രഖ്യാപിക്കണം എന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട് .
അനിയാ അറിയാന്‍ വയ്യാത്തത് കൊണ്ട്  മാത്രം ചോദിക്കുവാ . ഇതിനൊരു അവസാനം ഇല്ലേ? ഇങ്ങേരുടെ  ഏതു പടം ഇറങ്ങിയാലും ഇതു തന്നെയാണല്ലോ കേള്‍ക്കുന്നത്

അതെന്തു അണ്ണാ അങ്ങനെ അങ്ങ് ചോദിച്ചത്?  ഈ പടത്തില്‍ എന്താ ഇല്ലാത്തത്? ലാലേട്ടന് ലാലേട്ടന്‍, ജോഷിക്ക് ജോഷി, എസ് എന്‍ സ്വാമിക്ക് അത് പിന്നെ ഭക്ഷണം, സന്ദേശം, സാമൂഹ്യപ്രസക്തി,രതീഷ്‌ വേഗ , ഒരാവശ്യവുമില്ലാത്ത  നായികമാരുടെ നിര ഇതൊന്നും പോരെങ്കില്‍ ലാലേട്ടന്‍ പല ഗെറ്റപ്പില്‍ ദര്‍ശനം നല്‍കി നമ്മെ അനുഗ്രഹിക്കുന്നു. ഇതില്‍  കൂടുതല്‍ ഇപ്പോള്‍ എന്നാ വേണം എന്നാ ?

അനിയാ അടങ്ങ്‌ . നീ സിനിമ കണ്ടോ ?

അല്ല , അങ്ങനെ ചോദിച്ചാല്‍ .....

എടാ മഹാപാപി ആ പടം കാണാതെയാണ് ഈ വാചകമൊക്കെ അല്ലെ ?

അല്ല .. അത് പിന്നെ .. അതിരിക്കട്ടെ അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ?  ലാലേട്ടനെ കൂടാതെ ടി ജി രവി, മീര നന്ദന്‍, കാവ്യാ മാധവന്‍, സായി കുമാര്‍, മനോജ്‌ കെ ജയന്‍, കുംകി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച തമ്പി രാമയ്യ,ഷമ്മി തിലകന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയില്‍ വന്നു ഡയലോഗ് പറഞ്ഞു പോകുന്നു .

അല്ല തികച്ചും ഉദ്യോഗജനകമായ ഒരു പ്രമേയം ആണെന്നാണല്ലോ കേട്ടത് ?

പിന്നല്ലേ ഒരു ദിവസം കേരളത്തില്‍ പെട്ടന്ന് ലോകപാല്‍ എന്നൊരു സാധനം (സംഭവം ) ഉണ്ടാകുന്നു . അതിനു സ്വന്തമായി ഒരു വെബ്‌ സൈറ്റും മറ്റുമുണ്ട് അവിടെ ആര്‍ക്കും സങ്കടം പറയാം (പാട്ട്ഡഡിക്കേറ്റ് ചെയ്യാം. പോലീസുകാര്‍ അത് കാണുന്നതായി കാണിച്ചു നമ്മെ ഉപദ്രവിക്കാം ) .ആരെങ്കിലും കള്ളപ്പണം ഉണ്ടാക്കുന്നതായി ഉള്ള പരാതി കിട്ടിയാല്‍ ലോകപാലം അവിടെ കേറി ആ കാശു മോഷ്ട്ട്ടിക്കും.വേഷം മാറിയായിരിക്കും മോഷണം. ഒരിക്കല്‍ ഉപയോഗിച്ച വേഷം പിന്നൊരിക്കലും ഉപയോഗിക്കില്ല. ആര് ചോദിച്ചാലും അദ്ദേഹം താനാണ് പാലം എന്ന് സമ്മതിക്കും .(ചോദിക്കാത്തത് അദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ ).പക്ഷെ ആരാണ് ഈ ലോകപാലം എന്ന് ആര്‍ക്കും അറിയില്ല.

പിന്നെ ഒരു ഹോബി എന്ന നിലയ്ക്ക് ഇദ്ദേഹം നന്ദഗോപാല്‍ എന്ന പേരും ഫുഡ്‌ കോര്‍ട്ട് നടത്തുക എന്ന പണിയും സ്വീകരിച്ചിട്ടുണ്ട് . അവിടെ ജോലി ചെയ്യുന്നവര്‍ മുതല്‍ പലര്‍ക്കും ഇങ്ങേര്‍ ആണ് മറ്റേ പാലം ആണ് എന്നറിയാം (ചുരുക്കത്തില്‍ വില്ലന്മാര്‍ക്കൊഴികെ മിക്കവാറും എല്ലാവര്‍ക്കും  അറിയാം എന്ന് അര്‍ഥം) .ഇനി ഇദ്ദേഹം എന്തിനാണ് ഈ പാലമായി മാറിയത് എന്ന ചോദ്യത്തിന് ഉത്തരം കരള്‍ അലിയിക്കുന്ന ഒരു കദന കഥയാണ്

ഒരു മിനിട്ട് ഒന്ന് കര്‍ചീഫ് എടുത്തോട്ടെ....... ഇനി പറഞ്ഞോ.

പണ്ട് പണ്ട് ലാലേട്ടന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് അസുഖം.സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചികിത്സിക്കണം എങ്കില്‍ കാശു കൊടുക്കണം . ലാലേട്ടന്റെ പാവം അമ്മ കൈയില് ഉള്ളതൊക്കെ കൊടുത്തിട്ടും ഡോക്ടറിന്  പോര.അവിഹിതം കൂടി വേണം എന്നായി ആവശ്യം  .ബാലനായ ലാലേട്ടന്‍ ഡോക്ടറെ കുത്തി ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്ക് പോകുന്നു. അന്ന് തീരുമാനിച്ചതാ താന്‍ ഒരു പാലമായെ അടങ്ങു എന്ന് .

പിന്നെ വേറെ ഏതാണ്ടൊക്കെയോ ഉണ്ട് . ലാലേട്ടനന്റെ  പഴയ പ്രണയം (കാവ്യ) (അത് അങ്ങേരാ പാലം ആകാന്‍ തീരുമാനിച്ചപ്പോള്‍ വേണ്ട എന്ന് വെച്ചതാ- വേര്‍പിരിഞ്ഞ ഭാര്യയായിരുന്നു ഒരു നാട്ടു നടപ്പ് !! )പുതിയ പ്രണയം (പ്രണയം ഒന്നും ഉണ്ടെന്നു പറയുന്നില്ല എന്നാലും ജെയിന്‍ എന്ന ചാനല്‍  പ്രവര്‍ത്തക അദ്ദേഹം എന്നെ ഒന്ന് പ്രണയിച്ചെങ്കില്‍ എന്‍റെ ഭാഗ്യം എന്ന മട്ടില്‍ നടക്കുന്നുണ്ട് സിനിമയില്‍ ) .യുവതലമുറയുടെ ഇടയില്‍ ആണെങ്കില്‍ പാലം ഒരു ഹരമാണ് (കേരളത്തിലെ സ്വാശ്രയ ബ്രോയിലര്‍ പിള്ളേരുടെ കാര്യമാ ഈ പറയുന്നേ).കുംകി എന്ന പടത്തില്‍ അഭിനയിച്ചു തകര്‍ത്ത തമ്പി രാമയ്യ എന്ന നടനെയൊക്കെ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടാല്‍ മലയാള സിനിമ എന്ത് കൊണ്ട് ഇങ്ങനെയായി എന്ന് പെട്ടന്ന് മനസിലാകും.മനോജ്‌ കെ ജയനും, കാവ്യയുമൊക്കെ എപ്പോളാണ് കേറി അഭിനയിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല .അഭിനയിച്ചു തുടങ്ങിയാലോ തിയറ്ററില്‍ ആളുകള്‍ തലകുത്തി നിന്ന് ചിരിയാണ്.

തള്ളെ , മനോജും കാവ്യയും  കോമഡിയാ ? കലക്കിയിട്ടുണ്ടോ അണ്ണാ ?

പിന്നെ . തകര്‍ത്തിട്ടുണ്ട് . നമുക്ക് ചിരി നിറുത്താന്‍ പറ്റില്ല . ആകെ ഒരു പ്രശ്നമുള്ളത് അവര്‍ നമ്മളെ ചിരിസിപ്പിച്ചു കൊള്ളുന്ന സീനുകള്‍ അവളെ സംഘര്‍ഷ  ഭരിതവും, വികാരനിര്‍ഭരവും ആണ് എന്നാ തെറ്റിദ്ധാരണയില്‍ ആന്നു ജോഷി സാറും, എസ എന്‍ സ്വാമി സാറും എടുത്തു വെച്ചിരിക്കുന്നത് എന്ന് മാത്രം

ഉള്ളതില്‍ ഭേദം മാനുവല്‍ എന്ന ബ്ലേഡ് സ്ഥാപന ഉടമ (സായി കുമാര്‍) യും പിന്നെ വിദ്യാസാഗര്‍ എന്ന സ്വാശ്രയ കോളേജ് ഉടമയായി വരുന്ന ഷമ്മി തിലകനുമാണ് (ഉള്ളതില്‍ ഭേദം  എന്നത് പ്രത്യേകം ശ്രദ്ധിക്കുക )

അല്ല അണ്ണാ, നേരത്തെ പറഞ്ഞതില്‍ ഒരു സംശയം. ഈ പാലം രഹസ്യമായി മോഷ്ട്ടിക്കുന്നു . മോഷ്ടിക്കപ്പെട്ടവര്‍ സംഗതി കള്ള പണം ആയതു കൊണ്ട് പരാതിപ്പെടുന്നില്ല .പിന്നെങ്ങനെ ഈ ലോക പാലം ഇത്രയും പ്രശസ്തനായി ?

നിന്നെയൊക്കെ .....എടാ ആരാണീ പാലം? സാക്ഷാല്‍ മോഹന്‍ ലാല്‍ .അദ്ദേഹം എങ്ങനെ യുവ ജനതക്കിടയില്‍ പ്രശസ്തനായി എന്ന് ചോദിയ്ക്കാന് തന്നെ ‍ നിനക്ക് എങ്ങനെ തോന്നി ?മോഹന്‍ലാല്‍ അഭിനിയിക്കുന്നത് പിച്ചക്കാരന്‍ ആയിട്ടാണെങ്കിലും    ആ പിച്ചക്കാരന്‍  ലോകത്തിലെ ഏറ്റവും പ്രശസ്തനായ  പിച്ചക്കാരന്‍ ആയിരിക്കും എന്ന് നിനക്ക് അറിയില്ലേ ?

സോറി , ഞാന്‍  അത് മറന്നു പോയി.

ഉം  ഇനി ആവര്‍ത്തിക്കരുത് .

അല്ല അണ്ണാ , ലാലേട്ടന്‍ ...

അനായാസം നമ്മളെ ബോറടിപ്പിക്കുന്നുണ്ട്

ബാക്കി പടം...

എന്തോന്ന് ബാക്കി പടം? ലാലേട്ടന്റെ കുറെ ഫാന്‍സി ഡ്രസ് , എല്ലാം അറിയുന്ന ഭാവങ്ങളുടെ ക്ലോസ്സപ്പ് ,മനോജ്‌ കെ ജയന്‍, കാവ്യ മാധവന്‍ തുടങ്ങിയവരുടെ മരണ കോമഡി ഇതൊക്കെ കഴിയുമ്പോള്‍ ലോകപാല്‍ അകത്താകുന്നു . ഉദയനാണു താരത്തില്‍ പറയുമ്പോലെ അദ്ദേഹം പിടി കൊടുക്കുന്നു എന്ന് പറയുന്നതാകും ശരി. ഒടുക്കം ജഡ്ജി ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്ന രീതിയില്‍ ക്ലൈമാക്സ് . പത്തിരുപതു മിനിട്ട് കോടതി മുറിയില്‍ വെച്ചുള്ള ക്ലൈമാക്സ് ഉണ്ടല്ലോ മോനെ, നക്കില്ലത്തവാന്‍ തെറി ബാനര്‍ എഴുതി കാണിക്കും. അമ്മാതിരി ഐറ്റം ആണ്.

അപ്പോള്‍ പുതുമ ?

അത് നീ ചോദിച്ചത് നന്നായി  . ഈ പടത്തില്‍ ഭയങ്കര ഒരു പുതുമ ഉണ്ട്. സാധാരണ ഒരു  പടം തീരുമ്പോള്‍ കാണികള്‍ ഒന്നടങ്കം കൂവുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മലയാള സിനിമയല്ലേ .അതിനാണോ പ്രയാസം?). ഇടവേളക്കു പോലും അതെ ആവേശത്തോടെ കൂവുന്നത് ,അതും ആദ്യ ദിവസം ഞാന്‍ ആദ്യമായാണ് അനിയാ കാണുന്നത് .
അതാണ്‌ ലോകപാലത്തിന്റെ പുതുമ .

അപ്പൊ ചുരുക്കത്തില്‍ ?

ചുരുക്കത്തില്‍ മലയാളിയുടെ സമയം ബെസ്റ്റ്.വിഷം കുടിച്ചു ചാകണോ ട്രെയിനിനു തല വെക്കണോ എന്നത് പോലെ മമ്മുട്ടിയുടെ മിമിക്രി കണ്ടു പണ്ടാരമാടങ്ങണോ അതോ ലാലേട്ടന്റെ ഫാന്‍സി ഡ്രസ്സ്‌ കണ്ടു നിര്‍വൃതി കൊള്ളണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി .രണ്ടായാലും മരണം ഉറപ്പു !!!

17 comments:

  1. പഴയകാല മലയാള ചിത്രങ്ങളെ കളിയാക്കി നമ്മുടെ മിമിക്രിക്കാർ ചെയ്യുന്ന കോമാളിത്തരങ്ങൾ ഒരു ഉളുപ്പുമ്മില്ലാതെ എന്തൊ വല്ല്യ സംഭവം എന്ന മട്ടിൽ ചെയ്യുന്നത് കാണുമ്പോൾ ലാലെന്ന നടനോട് ശരിക്കും സഹതാപം നിറഞ്ഞ പുച്ഛം തോന്നുന്നു, (സംവിധായകനും എഴുത്തുകാരുമെല്ലാം ഇവിടെ നിസ്സഹായരാൺ കാരണം മോഹൻ ലാലിനു വേണ്ടി കോംബ്രമൈസ് ചെയ്യുന്നത് കൊണ്ടാണു എല്ലാ കഥാ പാത്രങ്ങളും ഇങ്ങനെ പരിഹാസ്യമാകുന്നത്) കാശും സമയവും പണ്ടാരമടങ്ങിയ ഒരാൾ..

    ReplyDelete
    Replies
    1. nere thirichum avam..... Mohanal enna nadan ee parayunna ezhuthukarkkum/samvidhayakarkkum vendi compromise avunnathayikoode ?. Ee sambavam sambavichu thudangiyitu kalam kure ayi. One line thread ketitavum ee paryunna nadanmarellam ethu poleyulla films nu commit avunnathu. Shoot thudangi kazhinjayirkkum script nte avasatha manassilavunnathu.....

      Delete
    2. ഒരു കാരണവശാലും കുറ്റം അവരുടെതല്ല.നിഷ്കളങ്കരായ ഈ പാവങ്ങളെ കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി ഈ
      തിരക്കഥക്രിത്തുക്കളും സംവിധായകരും ചേര്‍ന്ന് അതിക്രൂരമായി പറ്റിക്കുന്നു .മനസാക്ഷി ഇല്ലാത്തവര്‍. ഇവനെയൊക്കെ $%$%$%^%^^^^&**&

      Delete
  2. kalakki prekshaka....a complete review...i like it,,,,

    ReplyDelete
  3. lal fans irangum ippol....

    ReplyDelete
  4. Great actors like Innocent, Jagathi etc are facing misfortunes in life, why these big bores dont get any problem, how long we have to suffer Mohanlal and Mammukka

    ReplyDelete
    Replies
    1. Wishing ill fortunes to others is not a good thing.

      Delete
    2. Iyaale aarenkilum nirabandichu cinema kaanan vittathaano..?

      Delete
  5. അക്ഷര തെറ്റ് നല്ലോണം കടന്നു കൂടിയിരിക്കുന്നു പ്രേക്ഷകാ...!!
    തിരുത്തിയാല്‍ വായിക്കാന്‍ നല്ല സുഖം ഉണ്ടാവും

    ReplyDelete
    Replies
    1. sir aaranavo,, thettukal kandupidikkan thaankal aara
      Mr Azheekkodinte punarjanmam aano.. Hmm

      Delete
    2. sir aaranavo, thettukal kandupidikkan thaankal
      Mr Azheekodinte punarjanmam aano. hmm

      Delete
  6. ചിരിപ്പിച്ചൂൂൂ...:))
    നന്ദി.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ലാലേട്ടന്റെ പാവം അമ്മ കൈയില് ഉള്ളതൊക്കെ കൊടുത്തിട്ടും ഡോക്ടറിന് പോര.അവിഹിതം കൂടി വേണം എന്നായി ആവശ്യം .ബാലനായ ലാലേട്ടന്‍ ഡോക്ടറെ കുത്തി ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്ക് പോകുന്നു. അന്ന് തീരുമാനിച്ചതാ താന്‍ ഒരു പാലമായെ അടങ്ങു -INDIAN

    ReplyDelete