Sunday, February 17, 2013

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ (Black Butterfly review )


അണ്ണാ പ്ലീസ് രക്ഷിക്കണം .....


എന്ത് പറ്റിയെടെ രാവിലെ ഓടി പിടിച്ചു .....

ചില്ലറ പ്രശ്നം ഒന്നും അല്ല അണ്ണാ ഒന്നും രണ്ടും ഒന്നുമല്ല മലയാള പടം മാത്രം നാലോ അഞ്ചോ എണ്ണം മഹാ പാപികള്‍ ഒരുമിച്ചു ഇറക്കിയാല്‍ ഞാന്‍ എന്ത് ചെയ്യും ? എന്‍റെ വായനക്കാര്‍ . എന്‍റെ ചിത്ര വിദ്വേഷം.......

ഡായ്...... ഉഴച്ചു വാഴൈ  കത്തുക്കോടാ .......


എന്ന് വെച്ചാല്‍ ?

പണിയെടുത്തു ജീവിക്കാന്‍ .

ശരി അതിനെന്തിനാ ഇപ്പോള്‍ തമിഴ് പറയുന്നേ?

എടാ നീ വഴക്ക് N ‍ 18/9 എന്ന ഒരു തമിഴ് ചിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

എവിടുന്നു  അറിയാനാ? എന്താ സംഗതി ?

കഴിഞ്ഞ വര്‍ഷം  ഇറങ്ങിയ നല്ല തമിഴ് ചിത്രങ്ങളില്‍ ഒന്ന് . അവിടെ പിന്നെ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നത് വലിയ സംഭവം അല്ലാത്തത് കൊണ്ടാകും നീ ഒന്നും അറിയാത്തത് .പ്രസ്തുത ചിത്രത്തെ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ എന്ന മലയാള ചിത്രം. നിര്മ്മിച്ചിരിക്കുന്നത് നടന്‍ മണിയന്‍ പിള്ള രാജു ആണ് .സംവിധാനം രജപുത്ര രഞ്ജിത്.ശക്തിവേല്‍ ബാലാജി തമിഴില്‍ എഴുതിയ ഒറിജിനല്‍ തിരക്കഥക്ക് സംഭാഷണം എഴുതിയത് ജെ പല്ലശ്ശേരിയാണ്   .അഭിനേതാക്കള്‍ നിരഞ്ജന്‍, മിഥുന്‍ ‍മുരളി, സംസ്കൃതി ഷേണായി, മാളവിക, ജനാര്‍ധനന്‍, മണിയന്‍പിള്ള രാജു , സിതാര തുടങ്ങിയവരാണ് .ഈ കലാപരിപാടിക്ക്‌ ശ്രീ മണിയന്‍ പിള്ള രാജുവിനെ അഭിനന്ദിക്കണോ തെറി പറയണോ എന്ന് എനിക്ക് സത്യത്തില്‍ അറിയാന്‍ വയ്യ .

അതെന്താ അങ്ങനെ ഒരു ആശയ കുഴപ്പം?

അനിയാ ഇങ്ങനെ ഒരു പടം വന്നില്ല എങ്കില്‍ ഒരിക്കലും ഈ ഇത്ര നല്ലൊരു തീം മലയാളിക്ക് മുന്നില്‍ എത്തില്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഇമ്പ്രോവൈസേഷനു എത്രയധികം സാദ്ധ്യതകള്‍ ഉള്ള ഒരു കഥ ഒറിജിനലിനേക്കാള്‍ ബോറായി അവതരിപ്പിച്ചതിന്.എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടെന്നതും സത്യം .ഒറിജിനല് കണ്ടിട്ടുള്ള ഞാന്‍ അനുഭവിച്ച അത്രയും ബോറടി കണ്ടിട്ടില്ലാത്തവര്‍ക്ക്  തോന്നില്ല ഒരു പക്ഷെ ചിത്രം ഇഷ്ടപ്പെടാനും മതി.

ശരി കഥ ....

അനിയാ ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട് .രണ്ടു ഭാഗങ്ങളില്‍ രണ്ടു പ്രണയ കഥകളാണ് പറയുന്നത് .സമൂഹത്തിന്റെ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു ജോടികളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്  ഈ ചിത്രത്തില്‍ .തമിഴിലില്‍ തട്ട് കടയില്‍ ജോലി ചെയ്യുന്ന വേലുവും (ശ്രീ ) അടുത്തുള്ള ഫ്ലാറ്റില്‍ വീട്ടു  ജോലി ചെയ്യുന്ന ജ്യോതിയും (ഉര്‍മ്മിള) തമ്മിലുള്ള തികച്ചും  മൂകമായ പ്രണയവും. ജ്യോതി ജോലി ചെയുന്ന വീട്ടിലെ പെണ്‍കുട്ടി ആരതിയും(മനീഷ) അടുത്ത ഫ്ലാറ്റിലെ കാശുകാരന്‍ പയ്യന്‍ ദിനേശും (മിഥുന്‍ ‍മുരളി) ആയുള്ള അടി പൊളി ന്യൂ ജനറെഷന്‍  പ്രണയവും വിഷയമാകുമ്പോള്‍ . മലയാളത്തില്‍ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന ബെന്നി (മിഥുന്‍ ‍മുരളി)യും വേലക്കാരി റീനയും (മാളവിക) ആദ്യ ജോടികള്‍ ആകുന്നു . മറ്റേ ജോഡി മേല്‍പ്പറഞ്ഞത്‌ തന്നെ നിരന്ജനും ,സംസ്കൃതി ഷേണായിയും ഇവിടെ ദിനേശനെയും  ആരതിയെയും അവതരിപ്പിക്കുന്നു.ഈ ചിത്രത്തില്‍ എനിക്ക് അനുഭവപ്പെട്ട ഏറ്റവും വലിയ പാളിച്ച കാസ്റ്റിംഗിലാണ് .തമിഴില്‍ പുഴുപ്പ ല്ലുമായി തികച്ചും ഒരു പാവപ്പെട്ട  തട്ടുകട ജോലിക്കാരനായ  വേലുവിന്‍റെ  നിഷ്കളങ്കത  സ്വാഭാവികമായി  അനുഭവപ്പെടുമ്പോള്‍  ബെന്നി വെറും കിത്രിമമായ  ഒരു  കെട്ടി കാഴ്ച മാത്രമാകുന്നു.വേലുവിന്‍റെയും തികച്ചും ഒരു സാധാരണ തമിഴ് വേലക്കാരി പെണ്ണായി വരുന്ന ജ്യോതിയുടെയും  ഏഴ്  അയലത്ത്  വരുന്നില്ല മലയാളത്തിലെ ബെന്നിയുടെയും റീനയുടെയും പ്രണയം .തമിഴില്‍ ദിനേശ് ആയി വേഷമിട്ട നടനെ ഈ ചിത്രത്തില്‍ ബെന്നി ആയി അവതരിപ്പിച്ച സംവിധകന്‍ കിടിലം . ചുരുക്കത്തില്‍ പടം പണ്ട് നസീര്‍ ഡബിള്‍ റോളില്‍ മുതലാളിയും തൊഴിലാളിയും ആയി അഭിനയിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെയുണ്ട് .മുതലാളി ആയി അഭിനയിക്കുമ്പോള്‍ കോട്ടും . തൊഴിലാളി ആകുമ്പോള്‍ മുണ്ടും ബനിയനും എന്നത് ഒഴിച്ചാല്‍ ശരീരഭാഷയിലോ മെയ്ക്കപ്പിലോ  ഒരു വ്യത്യാസവും ഉണ്ടാകാത്ത ആ കാലത്തെക്കാളും കഷ്ട്ടമാണ് ഈ സിനിമയിലെ രണ്ടു നായകന്മാരുടെയും അവസ്ഥ .ശരിക്കും വിനീത് ശ്രീനിവാസന്‍ (അല്ലെങ്കില്‍ വിനായകന്)  ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പോലെ ഉള്ള രൂപത്തിലുള്ള  ഒരു നടനായിരുന്നു ആ റോളിനു അനുയോജ്യം അത് പോലെ തന്നെ റീന എന്ന നായികയും നമ്മളിലെ ഭാവനയെ അവതരിപ്പിച്ച  പോലുള്ള ഒരു രൂപ മാറ്റത്തിനു ഉള്ള സാദ്ധ്യതകള്‍ പോലും ഇവിടെ ഉപയോഗിച്ചിട്ടില്ല .ഓരോരുത്തര്‍ കാണിച്ചു കൊടുത്താല്‍ പോലും മനസിലാക്കാത്ത വരെ പറ്റി എന്ത് പറയാനാ?  പിന്നെ ഈ തമിഴ് പടം മലയാളത്തില്‍ റീ മേക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ മഹാന്മാരായ സംവിധായകര്‍ക്കു അറിയാത്ത കാര്യങ്ങള്‍ ഇവനൊക്കെ എന്ന് പഠിക്കുമോ എന്തോ ?


എന്ന് വെച്ചാല്‍

നീ നാടോടികള്‍ എന്നാ ചിത്രം കണ്ടിട്ടുണ്ടോ ?

പിന്നെ പൊളപ്പന്‍ പടമല്ലേ ?

ഇനി നിന്നോട് ഞാന്‍ നടന്‍ അസിഫലിയെ പറ്റി ഒരു പക്ഷെ അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധുവിനു പോലും അറിയാത്ത ഒരു രഹസ്യം പറയട്ടെ ?

എന്താ അണ്ണാ വല്ല മഞ്ഞയും ........

അതല്ലെടാ .. നേരത്തെ പറഞ്ഞ നാടോടികളുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയില്‍ ആസിഫലി അഭിയിച്ചിട്ടുണ്ട് . ഇതു നമ്മുടെ കഥ എന്ന പേരില്‍ .പടം വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് മാത്രം സത്യം

അതെന്താ ആസിഫലി നന്നായി അഭിനയിക്കാത്തത് കൊണ്ടാണോ അത് സംഭവിച്ചത് ?

അനിയാ തമിഴില്‍ സുഹൃത്തിന്‍റെ പ്രണയം സാക്ഷാല്‍കരിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വയ്ക്കാന്‍ തയ്യാറാകുന്ന സുഹൃത്തുക്കളെ  കാണിച്ചാല്‍ അവനു അത് സ്വഭാവികം ആയി തോന്നിയേക്കാം .മലയാളത്തില്‍ സംഗതി അത് പോലെ കാണിച്ചാല്‍ നമുക്ക് ചിരിവരും എന്നതല്ലേ സത്യം? സത്യത്തില്‍ സംഗതി തികച്ചും ലളിതം .മലയാളത്തില്‍ ഇങ്ങനെ ഒരു പടം വന്നത് നീയൊക്കെ അറിയാതെ പോയത് എന്ത് എന്ന് മനസിലായില്ലേ .അത്രക്കൊന്നും ഇല്ലങ്കിലും ഈ സിനിമയും പരാജയപ്പെടുന്നത് അവിടെ തന്നെയാണ്. ഒറിജിനല്‍  കണ്ടില്ല  എങ്കില്‍  പോലും  പല  രംഗങ്ങളിലും അബദ്ധങ്ങള്‍ കാണാന്‍ ഉണ്ട് . മാത്രമല്ല ഒറിജിനലിലുള്ള  രംഗങ്ങളില്‍  അനുഭവപ്പെടുന്ന പിരിമുറുക്കം കൊണ്ട് വരുന്നതില്‍  ഇവിടെ  സംവിധായകന്‍  ദേനീയമായി പരാജയപെട്ടിരിക്കുന്നു .

 ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ മലയാളത്തില്‍ എടുക്കുമ്പോള്‍ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തെ ഇങ്ങനെ എടുത്തു  നശിപ്പിച്ചത് കഷ്ട്ടമായി പോയി


അപ്പോള്‍ അഭിനയം ?

പാവം പിള്ളേര്‍ .അവരവര്‍ക്ക് കഴിയുന്നത്‌ പോലെ അഭിനയിച്ചിട്ടുണ്ട്.ഒറിജിനലി ലെ അഭിനേതാക്കള്‍ തികച്ചും സ്വാഭാവികം ആകുമ്പോള്‍ (നായകന്‍റെ സുഹൃത്ത്‌ ഉദാഹരണം)  മലയാളത്തിലെ കഥാപാത്രങ്ങള്‍ തികച്ചും ചോക്കളേറ്റ് ആയി നില്‍ക്കുന്നു 

ചുരുക്കത്തില്‍ ....

നിങ്ങള്ക്ക് തമിഴ് കേട്ടാല്‍ മനസിലാകില്ല എങ്കില്‍ മാത്രം ഈ ചിത്രം കാണുക  .ഇല്ലെങ്കില്‍  വഴക്ക് N ‍ 18/9 എന്നാ സിനിമ കാണാനാവും ഞാന്‍ നിങ്ങളെ ഉപദേശിക്കുക .

കുറിപ്പ്
മുന്‍പ് ഇവിടെ വന്ന ഒരു പോസ്റ്റിന്റെ പ്രതികരണമായി ആരോ ചോദിച്ചിരുന്നു ഒരു നല്ല തിരകഥ എങ്ങനെ മോശം സംവിധാനം കൊണ്ട് നശിപ്പിക്കാന്‍ പറ്റും എന്ന് അതിനു മറുപടി ആയി കാണിക്കാവുന്ന  ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രമാണ്


10 comments:

 1. "നാടോടികളുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയില്‍ ആസിഫലി അഭിയിച്ചിട്ടുണ്ട് . ഇതു നമ്മുടെ കഥ എന്ന പേരില്‍"......."::!@@@@@ ഇത് ഞാനും അംഗീകരിക്കുന്നു നാടോടികള്‍ എത്ര നല്ലൊരു സിനിമയായിരുന്നു...അത് മലയാളത്തില്‍ വന്നപ്പോള്‍ അറുബോറായി

  ReplyDelete
 2. ha..ha...angine onnum koodi potti.....

  ReplyDelete
 3. ആ ഗണത്തില്‍പ്പെടുത്താവുന്നൊരു സൃഷ്ടിയാണെങ്കില്‍ ഇതും കണ്ട് ആളുകള്‍ കരഞ്ഞു പോവും, തമിഴ് ചെറുതായി മനസ്സിലാവുമെന്നത് കൊണ്ട് തമിഴ് കണ്ടോളാം

  ReplyDelete
 4. ഞാനും അംഗീകരിക്കുന്നു

  ReplyDelete
 5. Celluloid review varatte..

  ReplyDelete
 6. "മുന്‍പ് ഇവിടെ വന്ന ഒരു പോസ്റ്റിന്റെ പ്രതികരണമായി ആരോ ചോദിച്ചിരുന്നു ഒരു നല്ല തിരകഥ എങ്ങനെ മോശം സംവിധാനം കൊണ്ട് നശിപ്പിക്കാന്‍ പറ്റും എന്ന് അതിനു മറുപടി ആയി കാണിക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രമാണ്"
  hee heeeee.. ethenne udeshichanu....enne thanne udeshichanu....enne mathram udeshichanu.... :)
  good one ....keep going bro. :)

  ReplyDelete
 7. "മുന്‍പ് ഇവിടെ വന്ന ഒരു പോസ്റ്റിന്റെ പ്രതികരണമായി ആരോ ചോദിച്ചിരുന്നു ഒരു നല്ല തിരകഥ എങ്ങനെ മോശം സംവിധാനം കൊണ്ട് നശിപ്പിക്കാന്‍ പറ്റും എന്ന് അതിനു മറുപടി ആയി കാണിക്കാവുന്ന ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രമാണ്"
  hee heeeee.. ethenne udeshichanu....enne thanne udeshichanu....enne mathram udeshichanu.... :)
  good one ....keep going bro. :)

  ReplyDelete
 8. Anna... Celluloid kandille?!!! che .. nalla padangal ethra delay cheyyan padilla ...

  ReplyDelete
 9. Hi , back after a hiatus .


  Also watch Naan , Pizza and Naduvula Konjam Pakkatha Kaanom .


  -Ayyayye

  ReplyDelete